Monday, August 14, 2006

ഇങ്ങനെ വേണം സദ്യ

8 comments:

അരവിന്ദ് :: aravind said...

ഹാ ഹാ ഹാ ഹാ..
കുറേ നാളായി ഒരു വാര്‍ത്ത വായിച്ച് ഇത്ര ചിരിച്ചിട്ട്.

ഇറച്ചികഷ്ണം കുറവായതിനേ ചൊല്ലി അടിപിടി, രണ്ടു പേര്‍ക്ക് കടിയേറ്റു..

നെടുമുടി പറയും പോലെ..
സ്വാഭാവികം...

രാജ് said...

കഷ്ടം!

ഡാലി said...

എന്താ കഥ!

Rasheed Chalil said...

ഒരു അഡ്ജിസ്റ്റ്മെന്റും നടത്താന്‍ പറ്റാത്ത കാര്യമല്ലേ... കടിപിടി നടക്കട്ടേ..

കഷ്ടം.അല്ലാതെ എന്തുപറയാനാ..

കണ്ണൂസ്‌ said...

കേരള ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമായ മാമാങ്കം വരെ എത്തി നിന്ന സാമൂതിരിയുടേയും വള്ളുവക്കോനാതിരിയുടേയും ശത്രുത തുടങ്ങിയത്‌, ഒരു സദ്യക്ക്‌ സാമൂതിരിക്ക്‌ കൊടുത്ത കാളനില്‍ ചേനക്കഷണം വെന്തിട്ടുണ്ടായിരുന്നില്ല എന്നതു കൊണ്ടാണത്രേ.

ഇതിപ്പോ ഇത്രയല്ലേ ഉണ്ടായുള്ളൂ. ആ പാവം പെണ്ണിന്റേയും ചെക്കന്റേയും ജീവിതത്തില്‍ ഒരു കരിനിഴല്‍ ആയില്ലെങ്കില്‍, സാരല്ല്യ പോട്ടേ. :-)

myexperimentsandme said...

കേട്ടത് ശരിയാണോ എന്നറിയില്ല; മധുര കോട്‌സ് അടച്ചിടാനുള്ള പ്രശ്‌നം തുടങ്ങിയത് കാന്റീനിലെ പരിപ്പുവടയിലെ പരിപ്പ് നേരാംവണ്ണം വേകാത്തതുകൊണ്ടായിരുന്നുവെന്നും പ്രീമിയര്‍ ടയേഴ്‌സിലെ നീണ്ട ലോക്കൌട്ടിന്റെ മൂലകാരണം ഉഴുന്നുവടയിലെ നടുവട്ടത്തിന്റെ വ്യാസം കൂടിയതായിരുന്നുവെന്നും...

ഭക്ഷണത്തിന്റെ പ്രാധാന്യം നമ്മള്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട് എന്ന് തോന്നുന്നു.

(ഇന്നൊരു കണ്ണൂസ് യോജിക്കല്‍ ദിനമാണെന്ന് തോന്നുന്നല്ലോ. ഇവിടേയും യോജിക്കുന്നു, കണ്ണൂസിനോട് :))

sreeni sreedharan said...

ദൈവമേ, കൊടുത്ത സ്ത്രീധനം എങ്ങാനും കുറഞ്ഞു പോയാല്‍ ഇനി പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് മാന്തലായിരിക്കും കിട്ടുക!!!

Unknown said...

അടി കിട്ടിയാല്‍ മനസ്സിലാക്കാം പക്ഷേ കടി..?

എന്തായാലും ഭക്ഷണ കാര്യത്തില്‍ യാതൊരു കോമ്പ്രമൈസും പാടില്ല. അടിയല്ല വെടിവെപ്പാണ് വേണ്ടിയിരുന്നത്. :)