Sunday, August 20, 2006

ശബ്ദതാരാവലിയില്‍ ഒരു വാക്ക്‌ നോക്കിത്തരാമോ...

ശബ്ദതാരാവലിയില്‍ നിന്നും ‘കാര്‍-‘ എന്ന വാക്കിന്റെ etymology അറിയണമായിരുന്നു. ‘കാര്‍മുകില്‍’, ‘കാര്‍മേഘം’ എന്നിവയിലെ ‘കാര്‍-‘ ആണ്. അത്‌ ‘കറുത്ത/കറു’ എന്നതില്‍ നിന്നാണോ, ‘കരി’ എന്നതില്‍ നിന്നാണോ എന്നൊരു സംവാദം യുണീക്കോഡില്‍ നടക്കുന്നു. ‘ര്‍’ എന്ന ചില്ല്‌ ഈ വാക്കില്‍ ‘ര’യുടെ ആണോ ‘റ’യുടെ ആണോ എന്നതാണ് അടിസ്ഥാനവിഷയം.

ശബ്ദതാരാവലിയോട്‌ കിടപിടിക്കാവുന്ന വേറെ എന്തെങ്കിലും റഫറന്‍സ് ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ടോ? ഉണ്ടെങ്കില്‍ അവയില്‍ എങ്ങനെയാണ് ഇത്‌ കൊടുത്തിരിക്കുന്നതെന്നറിയാന്‍ എന്തെങ്കിലും വഴി?

27 comments:

ബാബു said...

പ്രൊഫ്‌: ഈ. പി. നാരായണഭട്ടതിരിയുടെ നിഘണ്ടുവില്‍ ഇങ്ങനെ:
കാര്‍ - (നാ) കറുത്ത; (നാ) കറുപ്പ്‌, മേഘം. കാര്‍കുഴല്‍ - മഴക്കാര്‍പോലെ കറുത്ത തലമുടി.

ഉമേഷ്::Umesh said...

“കറു-;കരു-;“ എന്നിവ ശബ്ദതാരാവലി കാര്‍-ന്റെ നിരുക്തത്തില്‍ പറയുന്നു. എങ്കിലും, കാര്‍- എന്നു തുടങ്ങുന്ന വാക്കുകള്‍ക്കെല്ലാം അര്‍ത്ഥം കൊടുത്തിരിക്കുന്നതു് “കറുത്ത...” എന്നാണു്. “കരി” എന്നതു് ഒരിടത്തും പറഞ്ഞിട്ടില്ല.

സുഖമില്ലാതെ കിടപ്പാണു സിബൂ. കൂടുതലൊന്നും നോക്കാനും പറയാനും വയ്യാ.

viswaprabha വിശ്വപ്രഭ said...

[കാരു് + x] = കറുത്ത x

ഉദാ: കാരീയം (കറുത്ത ഈയം), കാരോട് (കറുത്ത ഓട് -ചെമ്പും കറുത്തീയവും ചേര്‍ന്നത്) , കാരൂകം (കരിങ്കുരങ്ങ്),കാരുപ്പ് ( കറുത്ത ഉപ്പ്)

പക്ഷേ കാര് ന,മ,വ തുടങ്ങിയവയോടു ചേരുമ്പോള്‍ റ-യുടെ പോലെ ഉച്ചാരണത്തില്‍ കനപ്പെടും.

കാര്‍വര്‍ണ്ണന്‍, കാര്‍മേഘം ....


ചിക്കാഗോയിലെ തന്നെ http://dsal.uchicago.edu/cgi-bin/philologic/getobject.pl?p.0:155.burrow ഒന്നു നോക്കാമോ? (entry:1278)
ബാക്കി വൈകീട്ട് ഓഫീസു കഴിഞ്ഞു വന്നു പറയാം.

Anonymous said...

നാമ വിഭക്തി - കറുത്ത
നാമം - കറുപ്പ്, ഇരുട്ട്, അഴക്

ഉമേഷ് പറഞ്ഞതു പോലെ ‘കരി’ എങ്ങും കാണുന്നില്ലല്ലൊ... :(

വളയം said...

ശബ്ദതാരാവലിയില്‍ ഇങ്ങിനെ കാണുന്നു:

കാര്‍‌മ്മേഘം - [കാര്‍‌ + ] കറുത്ത മേഘം
കാര്‍‌കൊണ്ടല്‍ - കറുത്ത മേഘം

കാര്‍ - [കറു-; കരു-:] കറുത്ത,കറുപ്പ്

എന്നാല്‍ :

കരുമുകില്‍ - കരിമുകില്‍
കരുമ - [കരു; കറു] കറുപ്പ്
കരുമി - [കരു +] കറുത്തവള്‍

എന്നും കാണുന്നുണ്ട് ,
source: ശബ്ദതാരാവലി: ശ്രീകണ്ഠേശ്വരം)

viswaprabha വിശ്വപ്രഭ said...

കര് (kar~) എന്ന ഭേദകത്തിന്റെ വിവര്‍ത്തനം (derivative എന്ന അര്‍ത്ഥത്തില്‍, തര്‍ജ്ജമ എന്ന അര്‍ത്ഥത്തിലല്ല) നടന്നിട്ടാണ് കരി, കാര്‍ തുടങ്ങിയവ ഉണ്ടായിട്ടുള്ളതെന്ന് കേരളപാണിനി ശബ്ദോല്‍പ്പത്തിയില്‍ (കേരളപാണിനീയം ഭാഗം 7 - സൂത്രം 191).

പയ്യന്‍സ് said...

കരി = (൧)വാടിപ്പോവുക,വരളുക,കരിയുക (൨) കറുപ്പു തട്ടുക,കറുത്ത (വിശേഷണം)കാറ്
കാറ് =മേഘം,മഴക്കാറ് (൨) ഇരുള്‍
കാര്‍ - കാറ് , കറു
കാറ് എന്നതിന്‍റ്‍റെ നാമരൂപമാണ' കറുപ്പ്. കറുത്ത ഇരുണ്ട, പരുപ്രുത്ത എന്നൊക്കെ അര്‍ഥം.
താരാവലിയിലെ ചില സങ്കല്‍പങ്ങള്‍ മാറിക്കഴിഞ്ഞു എന്നും അതു മാറ്‍റേണ്ടതാണ് എന്നും പറയുന്ന പണ്ഡിതന്‍മാരൂണ്ട്.

പ്രീയ സിബു, റ എന്ന അക്ഷരത്തിന്‍റ്‍റെ കാര്യത്തില്‍ മലയാള പണ്ഡിതന്‍മാര്‍ക്കിടയില്‍ ത്തന്നെ ഒരു പാറ്‍റ് ചര്‍ച്ചകളും ബഹളങ്ങളും നടക്കുന്നുണ്ട് ഇപ്പോഴും എന്നാണ' ഞാന്‍ മനസ്സിലാക്കുന്നത്. ഋ എന്ന സ്വരം മുതല്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങുന്നു. ഋ ഒരു സ്വരം അല്ല എന്നു പറയുന്നവര്‍ ധാരാളം. റ് എന്നെഴുതിയാല്‍ ഋ വിന്‍റ്‍റെ എല്ലാ ഫങ്ങ്ഷനുകളും സാധിക്കില്ലേ?
റ് ഷി, റ് ണം, പത്രം, മാത്ര'ഭൂമി എന്നൊക്കെ എഴുതിയാല്‍ ഒരു അര്‍ഥ വ്യത്യാസവും ഇല്ലല്ലോ.ഒരിടത്തും ഒരു കണ്‍ഫ്യൂഷനും ഉണ്ടാവില്ല. ഋ എന്ന അക്ഷരവും പ്ര, കൃ
തുടങ്ങിയവയിലെ ചിഹ്നങ്ങളും ഒക്കെ വച്ചു നോക്കുംപോള്‍ മലയാലത്തില്‍ റ യ്ക്കാണ' കൂടുതല്‍ ബലവും പ്രസക്തിയും എന്നെനിക്കു തോന്നുന്നു. ര്‍ എന്നത് റ യുടെ ചില്ല് ആവാനേ തരമുള്ളൂ. " പ്രക് ര്‍തി " എന്നെഴുതിയാലും "പ്രകൃതി" എന്നായാലും "പ്രക് റ് തി " എന്നായാലും ഉച്ചാരണത്തില്‍ വ്യത്യാസം ഒന്നും വരുന്നില്ല. ര്‍ വരുന്ന എവിടെയും റ് പകരം വയ്ക്കാനാവും ര് മതിയാവില്ല. ശരിയ ല്ലേ? അപ്പോള്‍ ര്‍ എന്നത് റ് എന്നതു തന്നെ അതായത് ര്‍ റ യുടെ ചില്ലു തന്നെ. പല ചില്ലക്ഷരങ്ങളും പ്രശ്നക്കാരാണ' എന്നെനിക്കു തോന്നുന്നു. ല്‍ എന്നത് ല യുടെ ചില്ലാണോ ത യുടെ ചില്ലാണോ എന്നു ചിലര്‍ ശങ്കിക്കാറില്ലേ?

അനംഗാരി said...

കാര്‍ എന്ന വാക്കിനു കരി എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കറുത്ത, എന്നര്‍ത്‌ഥം.നിഘണ്ടുവില്‍ അങ്ങിനെയാണു കാണുന്നത്.

viswaprabha വിശ്വപ്രഭ said...

വിഷയം:

കാര്‍ എന്ന വാക്ക് കാര് -ല്‍ നിന്നും വന്നതുതന്നെ എന്നാണെനിക്കു തോന്നുന്നത്. (കറുത്ത എന്നത് ഇതിന്റെ തന്നെ derivative ആയിരിക്കണം.)

വിവര്‍ത്തനം ഇങ്ങനെയാകാമെങ്കിലും പക്ഷേ ചില്ലിന്റെ ഭാവം ‘ര’ ആയിരുന്നു എന്നു പറഞ്ഞുകൂട. ഉച്ചാരണയോഗ്യമല്ലാത്ത /ര്/ മാറി ഉറച്ച /റ്/ തന്നെയാണ് ര്‍.

എന്നുവെച്ചാല്‍ കാര് ആദ്യം കാറ്‌ ആയി മാറി. പിന്നെ അതിന്റെ ചില്ല് ആയി.

അതായത് ചില്ല് ര്‍ -ന്റെ പ്രധാന സ്രോതസ്സ് /റ്/ തന്നെ. /ര്/ അല്ല.


വിഷയേതരം(പയ്യന്‍സിന്):

അ,ഇ,ഉ,ഋ,ഌ എന്നിവ അഞ്ചു മൂലസ്വരങ്ങള്‍ തന്നെയാണ്. ഇവയില്‍ വൃദ്ധി,ദീര്‍ഘം ഇവ ഉണ്ടായിട്ടാണ് ബാക്കിയുള്ള സ്വരങ്ങള്‍ ഉണ്ടായിട്ടുള്ളത്.

ഋ = റ് അല്ല! ഋ തെറ്റായി ഉച്ചരിച്ചു പഠിച്ചിട്ടാണ് അങ്ങനെ തോന്നുന്നത്.

പേശികളുടെ സ്ഥാനം മാറ്റാതെ തന്നെ എത്രവേണമെങ്കിലും നീട്ടിപ്പറയാവുന്ന ശബ്ദങ്ങളുടെ മൌലികരൂപമാണ് മൂലസ്വരങ്ങള്‍ എന്നു പറയാം.

ഉദാഹരണത്തിന് അ എന്നത് ആ എന്ന് നീട്ടിപ്പറഞ്ഞുകൊണ്ടിരിക്കാം. അതുപോലെ തന്നെ ഇ,ഉ, ഋ, ഌ എന്നിവയും.

(കൂടാതെ അ-യും ഇ-യും ഒരേ സമയം ഉച്ചരിച്ചാല്‍ എ എന്നാവും. അതേ സമയത്ത് ആദ്യം അ-യും പിന്നെ ഇ-യും ഉച്ചരിച്ചാല്‍ ഐ എന്നാവും.)

ഋകാരം ഇങ്ങനെ നീട്ടാം. അപ്പോള്‍ ൠ ആകും.(കുറെ നീട്ടി ഉച്ചരിക്കുമ്പോള്‍ നാവിന്റെ അറ്റം തരിക്കുന്നുണ്ടെങ്കില്‍ ൠ എന്നുച്ചരിക്കുന്നത് ശരിയാണെന്നു പറയാം)

പക്ഷേ
റ് അങ്ങനെ പറ്റില്ല.നീട്ടിപ്പറഞ്ഞാല്‍ ഒരിടക്കുശേഷം സ്വഭാവം മാറും. ആദ്യത്തെ റ-ഭാവം പൊയ്പോവും.

വാസ്തവത്തില്‍ സംവൃത ഉകാരത്തിനും റ് - നും ഴ്‌-നും ഇടയ്ക്കുള്ള ഒരു സ്ഥാനമാണ് ഋ-ന് ഉള്ളത്.

കൂടാതെ:

മൂലവ്യഞ്ജനത്തിന്റെ അറ്റത്തുനിന്നും മുകളിലേക്കൊരു വാലിട്ടാണ് മലയാളത്തില്‍ ചില്ലക്ഷരങ്ങള്‍ എഴുതാന്‍ തുടങ്ങിയത് (ണ-ണ്‍,ത-ല്‍,ന-ന്‍,ര-ര്‍,ട-ള്‍) എന്നു കരുതാം. പക്ഷേ ല്‍, ള്‍ എന്നിവ ക്രമത്തില്‍ ത,ല; ട,ള എന്നിവയുടെ കൂടി ചില്ലുകളാണ്.

വഷട്, പത്മം/പദ്മം തുടങ്ങിയ സംസ്കൃതവാക്കുകളുടെ വികലമായ ഉച്ചാരണത്തോടുള്ള അടുപ്പമായിരിക്കണം ല്‍, ള്‍ കളെ ഖരവ്യഞ്ജനങ്ങളോട് ചേര്‍ത്തുവെച്ചത്. അതൊഴിച്ചാല്‍ ല്‍ ല-യുടേയും ള്‍-ളയുടേയും തന്നെ ആയിരിക്കണം എന്നാണെനിക്കു തോന്നുന്നത്.

പയ്യന്‍സ് said...

പ്രീയ വിശ്വം ഇത് ഓഫ് ടോപിക് ആവും എന്നു തോന്നുന്നു.
എങ്കിലും പറയട്ടെ, വാസ്തവത്തില്‍ നമ്മള്‍ ഇപ്പോഴും മലയാളത്തിന്‍റ്‍റെ അക്ഷര പ്രകൃതിയെക്കാള്‍ സംസ്കൃതത്തിന്‍റ്‍റെ പ്രകൃതിയും നിയമങ്ങളുമാണ് പിന്‍ തുടരുന്നത് എന്നെനിക്കു തോന്നുന്നുണമ്മുടെ സകലമാന പണ്ഡിതന്‍മാരും നിഘണ്ടൂകാരന്‍മാരും മലയാളം പണ്ഡിതന്‍മാര്‍ എന്നതിനെക്കാള്‍ സംസ്കൃതക്കാര്‍ ആയിരുന്നു. അടിസ്ഥാനപരമായി മലയാളത്തിന്‍റ്‍റെ തനിമയും ലിപിവ്യവസ്ഥകളും തമിഴിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നെനിക്കു തോന്നുന്നു. എന്നാല്‍ നാം എപ്പോഴും സംസ്കൃതത്തിലേയ്ക്കാണ് നോക്കുക. ഞാന്‍ ചോദിക്കുന്നത് നമ്മള്‍ മലയാളം ഉപയോഗിക്കുംപോള്‍ സംസ്കൃത ഭാഷാ നിയമങ്ങളെ ഇത്ര പേടിക്കുന്നത് എന്തിനാണെന്നാണ്. മലയാളത്തില്‍ ഋ ഇലു(എഴുതാന്‍ അറിയില്ല) എന്നീ മൂല സ്വരങ്ങള്‍ എന്തു മാത്രം ഉപയോഗിക്കുന്നുണ്ട്? അനാവശ്യം എന്നു തന്നെ പറയാവുന്ന ആലഭാരങ്ങളെ വെറുതെ ചുമന്നു കൊണ്ടു നടക്കുന്നത് എന്തിനാണ്? മുന്‍പ് നാം 'വിദ്യാര്‍ത്ഥി' 'അദ്ധ്യാപകന്‍' എന്നൊക്കെയല്ലേ എഴുതിയിരുന്നത്?അത് വിദ്യാര്‍ഥിയും അധ്യാപകനും ആയതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടായോ? അര്‍ഥ വ്യത്യാസം ഉണ്ടാക്കാത്ത ശബ്ദങ്ങളും പ്രയോഗങ്ങളും പരമാവധി ഒഴിവാക്കി ഫങ്ങ്ഷണല്‍ ആയ ഒരു ഭാഷ രൂപപ്പെടുത്തുന്നതല്ലേ നല്ലത്? ഋ വിനു ശേഷം ഉണ്ടായിരുന്ന ഇലു വിനെ ഗളഹസ്തം ചെയ്തതുകൊണ്ട് മലയാളത്തിന് ഒരു കുറവും വന്നില്ലല്ലളോ. ക്ളിപ്തം എന്ന് ഒരു പുതിയ പദം വന്നു എന്നു മാത്രം.പണ്ട് ഇതു ക്ലുപ്തം ആയിരുന്നു. ക് കഴിഞ്ഞ് പഴയ ഇലുവിന്‍റ്‍റെ രൂപം ചേര്‍ത്തിരുന്നു. അതു പോലെ വേണമെങ്കില്‍ ഋ വിനെയും തൊഴിച്ചു പുറത്താക്കാനാവുമെന്നു തോന്നുന്നു. ഋ റ് എന്നിവ തമ്മില്‍ ഉച്ചാരണത്തിലുള്ള നേരിയഭേദം മാത്രമേ ഉള്ളൂ. നാവിന്‍റ്‍റെ തുംപ് വായുടെ മുകള്‍ ഭാഗത്ത് എവിടെ മുട്ടണം എത്ര കാറ്‍റ് നാവിന്‍ തുംപിലൂടെ പുറത്തു പോകണം എന്നൊക്കെ മാത്രമേ പ്രശ്നമുള്ളൂ. നേരിയ തോഹ്റ്‍റിലെങ്കിലും അര്‍ഥ് അവ്യത്യാസം ഉണ്ടാക്കാനുള്ള ശേഷി ഋ റ് എന്നിവയ്ക്കില്ലൃൗ‍ നസ്ടപ്പെട്ടാല്‍ ഇലു പോയപ്പോള്‍ ഉണ്ടായ വേദന പോലും തോന്നില്ല മലയാളത്തിന്.ഇതു പക്ഷേ മഹാ പണ്ഡിതന്‍മാര്‍ തീരുമാനിക്കേട് കാര്യമാണു കേട്ടോ. പിന്നെ ല്‍ ള്‍ തുടങ്ങിയവയുടെ പ്രശ്നം. ല്‍ എന്നത് ല യുടെ ചില്ലല്ല എന്നണ്‍ഉ നിയമം. ഏതു നിയമം എവിടത്തെ നിയമം എന്നൊന്നും ചോദിക്കരുത്.അങ്ങനെ കിറു കൃത്യമായ നിയമങ്ങള്‍ പല കാര്യത്തിലും ഇന്നും നമുക്കില്ല. ആകെയുള്ളത് കെരള പാണിനി മാത്രമാണ്. അദ്ദേഹം പലേടത്തും സംസ്കൃതത്തിന്‍റ്‍റെയും ഇംഗ്ളീഷിന്‍റ്‍റെയും മലയാളത്തിന്‍റ്‍റെയും വ്യവസ്ഥകളിലും വ്യവസ്ഥയില്ലായ്മയിലും പെട്ടു പോകുനതു കാണാം. ല്‍ ത യുടെ ചില്ലായിട്ടാണ് ഇന്നു നാം ഉപയോഗിക്കുന്നത് എന്നെനിക്കു തോന്നുന്നു.വാത്മീകി ശരിയാണ്.വാത്മീകിയും അതെ എന്നാല്‍ വാല്‍മീകി തെറ്‍റാണ്. വത്മീകത്തിന്‍റ്‍റെ കാര്യവും തഥാ(ശകലം സംസ്കൃതം). മൌനത്തിന്‍റ്‍റെ വത്മീകം ആണ് എംഠോമസ് മാത്യുവിന്‍റ്‍റെ പുസ്തകം. വഷട് എന്നത് സംസ്കൃതമാണ് മലയാളമല്ല. വഷള് ആണു മലയാളം. സംസ്കൃത മലയാളങ്ങള്‍ തമ്മില്‍ മാറിപ്പോകുന്നത് വലിയ പ്രശ്നമാണ്ണമ്മുടെ ഭാഷയുടെ ഒരു ദ്രവീഡിയന്‍ ഐഡെന്‍റ്‍റിറ്‍റിയില്‍ മതിപ്പു പോരാത്തതും സംസ്കൃതമാണു വരേണ്യം എന്ന ബോധവും ഒക്കെ പഴയ പണ്ഡിതന്‍മാരെപ്പോലെ പുതിയ ആളുകളും വച്ചു പുലര്‍ത്തുന്നുണ്ട്.

എന്തൊക്കെയോ പറഞ്ഞു പോയി മൊത്തം ഓഫ്ടോപ്പിക് ആയി എന്നു തോന്നുന്നു

പയ്യന്‍സ് said...

ഓലച്ചേട്ടാ അറിവില്ലാപ്പയ്യനാണേ എന്നലും പറയട്ടെ.

വായിക്കുക മതി വായിയ്ക്കണ്ട.
ചിലേടത്തൊക്കെ 'യ് 'നിര്‍ബന്ധമായും വേണം. യ് ഇല്ലെങ്കില്‍ അര്‍ഥ വ്യത്യാസം വരുന്ന സ്ഥലങ്ങളില്‍.
ഉദാ:
മറക്കുക മറയ്ക്കുക
അലക്കുക അലയ്ക്കുക
ചുമക്കുക ചുമയ്ക്കുക
വിലക്ക് വിലയ്ക്ക്
അടക്കുക അടയ്ക്കുക

ഇങ്ങനെ അര്‍ഥ വ്യത്യാസം വരാത്തിടത്തൊന്നും 'യ് ' വേണം എന്നു വാശി വേണ്ട.

പ്രാദേശിക ഭേദമായി ചിലേടത്ത് ഉണ്ടാവും ചിലേടത്ത് ഉണ്ടാവില്ല എന്നു കൂട്ടിയാല്‍ മതി.

അടക്ക ആയാലും അടയ്ക്ക ആയാലും സാധനം കവുങ്ങില്‍ ഉണ്ടാകുന്ന കായ് തന്നെ.

ഇ എന്ന സ്വരത്തിനു ശേഷം യ് ആവശ്യമില്ല എന്നു തന്നെ പറയാം. യ് എന്നത് ഒരു തരം ലൂബ്രിക്കന്‍റ്‍റ് ആണ്.

ഇ എന്ന സ്വരത്തിനു തന്നെ ആ ലൂബ്രിക്കേഷന്‍ നല്‍കാന്‍ ഒരു പരിധി വരെ കഷിയും. പിന്നെ അഡീഷനലായി ഒരു യ് വേണ്ട. അതു കൊണ്ട് ഇനി മുതല്‍ വിചാരിയ്ക്കണ്ട ചുമ്മാ വിചാരിച്ചാല്‍ മതി

രാജ് said...

വിഷയേതരം:
പയ്യന്‍സ് ദ്രവീഡിയന്‍ എന്റിറ്റിയെക്കുറിച്ചുള്ള ധാരണകള്‍ (അഭിമാനവും) ശരി തന്നെ. പക്ഷെ മലയാളം ദ്രാവിഡമാണെന്നു സ്ഥാപിക്കുവാന്‍ ഈ ‘തോന്നല്‍’ മാത്രം പോരാ, തെളിവുകളും വേണം. പെരുമാള്‍ക്കന്മാരുടെ ഭരണം കഴിഞ്ഞതും, സഹ്യനിരകള്‍ ദുര്‍ഘടമായതും തമിഴിനെ മലയാളമാക്കുന്നില്ല, കൂടിവന്നാല്‍ കൊടുന്തമിഴാക്കിയേന്നെ. മലയാളം, മലയാളമായതു സംസ്കൃതത്തിന്റെ സ്വാധീനത്താലാണു്, കുറച്ചു വരേണ്യര്‍ സംസ്കൃതം ഉപയോഗിച്ചിരുന്നു എന്നതുകൊണ്ടു്, ഭാഷയില്‍ നിന്നും സംസ്കൃതത്തെ അകറ്റിനിര്‍ത്തുവാന്‍ മിക്കവരും ശ്രദ്ധിക്കുന്നതെന്നു തോന്നുന്നു (സംസ്കൃതം എന്നുള്‍പ്പെട്ടപ്പോള്‍ തന്നെ വരേണ്യം എന്നു ചിന്തിക്കുന്ന താങ്കള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം) സായിപ്പിന്റെ പോസ്റ്റ് എന്ന ഇംഗ്ലീഷും കാല്‍ എന്ന മലയാളവും കൂട്ടിപ്പറയാന്‍ ഒരു മടിയുമില്ല.

സംസ്കൃതത്തിന്റെ വ്യാകരണം മാത്രമല്ല മലയാളത്തിലുള്ളതു്, phoneme സ്വഭാവങ്ങള്‍ തന്നെ പലപ്പോഴായും മലയാളം കടംകൊണ്ടിട്ടുണ്ടു്.

സംസ്കൃതത്തിനു ദ്രാവിഡഭാഷകളിലുള്ള സ്വാധീനം, പഠിക്കുവാന്‍ ‘ദ്രാവിഡം’ എന്ന വാക്കിനെ കുറിച്ചു പഠിച്ചാല്‍ മതി, പഠനത്തില്‍ വരേണ്യതയുടെ കോപ്പു ചേര്‍ക്കണ്ടാ, ‘അധികാരം’ എന്ന വ്യവസ്ഥിതി മനസ്സിലാക്കി (മുഗളന്റെ, യവനന്റെ, യൂറോപ്യന്റെ, അറബിയുടെ, ആര്യന്റെ) പഠിച്ചാല്‍ മതി.

Cibu C J (സിബു) said...

എല്ലാവര്‍ക്കും വളരെ നന്ദിയുണ്ട്‌.

കേട്ടിടത്തോളം 'കാര്‍'-ന്റെ മൂലം 'കരു'-ഉം 'കാറു'-ഉം ആവാം എന്നാണ്‌ പൊതുവെ മനസ്സിലായത്‌. 'കാര്‍'-ലെത്തിയത്‌ 'കരു' > 'കറു' > 'കാര്‍' എന്നിങ്ങനെ ആവാന്‍ വഴിയുണ്ടെങ്കിലും സ്ഥാപിച്ചെടുക്കാന്‍ ബുദ്ധിമുട്ടാവും.

വാദിച്ചുകൊണ്ടിരുന്നത്‌ ഇതാണ്‌: 'ര്‍' എന്ന ചില്ല്‌ ഒരുപോലെ 'ര'യുടേയും 'റ'യുടേയും ആണ്‌.

കേരളപാണിനീയത്തില്‍ 'കാര്‍മേഘം = കാറ്‌മേഘം' എന്ന്‌ കണ്ടതിനാലാണ്‌ ആവഴിക്ക്‌ പോയത്‌.

അതുപേക്ഷിച്ച്‌,

അവര്‍ + അല്ല = അവരല്ല
മലര്‍ + അല്ല = മലരല്ല

എന്നിവ 'ര്‍' 'ര'യുടേത്‌ എന്നതിന്റേയും

ഞായര്‍ + അല്ല = ഞായറല്ല
പയര്‍ + അല്ല = പയറല്ല


എന്നിവ 'ര്‍' 'റ'യുടേത്‌ എന്നതിന്റേയും തെളിവുകളാണ്‌ എന്നിങ്ങനെ വാദിച്ചാലോ എന്നാലോചിക്കുകയാണ്‌. പ്രശ്നം വല്ലതും കാണുന്നുണ്ടോ?

ഓഫ്‌:

അടിസ്ഥാനപരമായി മലയാളം തമിഴില്‍നിന്ന്‌ എന്നു വാദിച്ചിരുന്ന ആളായിരുന്നു ARR. തമിഴിനെ മലയാളമാക്കാനുള്ള ഒരു സിമ്പിള്‍ അല്‍ഗോരിതവും കക്ഷി കേരളപാണിനീയത്തിലെ പീഠികയില്‍ കൊടുക്കുന്നുണ്ട്‌. അല്‍പം താത്പര്യമുള്ള ആര്‍ക്കും വായിച്ച്‌ മനസിലാക്കാവുന്ന എളുപ്പമുള്ള ഭാഷയിലാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌.

എന്തിന്റെ അടിസ്ഥാനത്തിലാണ്‌ സ്വരങ്ങളെ തരംതിരിക്കുന്നത്‌ എന്നതനുസരിച്ച്‌ ഏതാണ്‌ പ്രാഥമികസ്വരങ്ങള്‍ എന്നതില്‍ വ്യത്യാസങ്ങളുണ്ടാവും. ഉച്ചരിക്കുമ്പോള്‍ ചുണ്ടിന്റെ ഷേപ്പ്‌, നാക്കിന്റെ പൊസിഷന്‍ എന്നിവ വച്ചാണ്‌ പാശ്ചാത്യരുടെ ക്ലാസിഫികേഷന്‍. അതാണ്‌ ഇപ്പോള്‍ മലയാളപണ്ഡിതരും ഉപയോഗിക്കുന്നത്‌. അതനുസരിച്ച്‌ മലയാളത്തിലെ അടിഷ്ഠാന സ്വരങ്ങള്‍: അ, എ, ഉ, ഒ, ് എന്നിവയാണ്‌. മലയാളിക്ക്‌ ഋ = റു് ആണ്‌ എന്ന്‌ ARR-ഉം വളരെ നന്നായി വാദിക്കുന്നുണ്ട്‌ (കേരളപാണിനീയത്തില്‍ തന്നെ).

Cibu C J (സിബു) said...

അടിസ്ഥാനസ്വരങ്ങളില്‍‍ ‘ഇ’ മിസ്സായി...

മഹേഷ് said...

Malayalam lexicon is the best source to look for etymology.

Anonymous said...

'ര’-യുടെ മഹാപ്രാണമാണ് ‘റ’ എന്ന തത്വം എടുത്താല്‍, ‘ര്‍’ എന്ന ചില്ല് സൌകര്യം പോലെ ‘ര’-യുടെയും ‘റ’-യുടെയും സ്വന്തം ആണെന്ന് വാദിക്കാം.
ര്, റ്‌ എന്നിവ ‘ര്‍‘ ആയി മാറുമ്പോഴുള്ള അതേ പ്രശ്നം ള്, ഴ് എന്നിവ ‘ള്‍’ ആവുമ്പോഴും ഉണ്ടെന്ന് തോന്നുന്നു...

Anonymous said...

Sibu,
പെറ് + തു = പെറ്റു
ആറ് + ഇല്‍ = ആറ്റില്‍
തുടങ്ങിയ കാര്യങ്ങള്‍ ഈ discussion_ല്‍ വരുമോ??

Cibu C J (സിബു) said...

പ്രമോദ്‌,

യുണീക്കോഡില്‍ ഉച്ചാരണത്തെ പറ്റി പറയാനേ പാടില്ല എന്നതാണ്‌ നിയമം. അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌ നമുക്കത്‌ - ഉച്ചാരണത്തേയും എഴുത്തിനേയും മുഴുവനായും വേര്‍തിരിച്ച്‌ കാണുക എന്നത്‌. രണ്ടും തമ്മില്‍ മിക്കവാറും one-to-one ചേര്‍ച്ചയുള്ളതിനാലാണത്‌. എന്നാല്‍ ഇംഗ്ലീഷിന്റെ സ്വാഭാവം വച്ച്‌ ഇംഗ്ലീഷുകാര്‍ക്കാവട്ടെ അത്‌ വളരെ എളുപ്പവും ആണ്‌.

അതുകൊണ്ട്‌ 'റ' 'ര'യുടെ മഹാപ്രാണമാണെന്നത്‌ ഇവിടെ ഒരു വാദം ആവുന്നില്ല. 'പെറ്‌ + തു = പെറ്റു' എന്നത്‌ ഒരു വാദമാവുമോ അല്ലയോ എന്നത്‌ എന്താണ്‌ അതുകൊണ്ട്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്‌ എന്നതനുസരിച്ച്‌(അതെനിക്ക്‌ മനസ്സിലായില്ല) വാലിഡാവും.

യുണീക്കോഡിന്റെ ഇന്‍ഡിക്‌ ഡിസ്കഷന്‍ മെയിലിംഗ്‌ ലിസ്റ്റില്‍ ചേരുന്നതെങ്ങിനെ എന്നു ശ്രദ്ധിക്കുമല്ലോ.

Anonymous said...

ക് + ക = ക്ക എന്ന് യൂണീക്കോഡിനറിയാം. ലളിതമായ ലോജിക്കാണ് ഇതിനു പിന്നില്‍. എന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കൂ.

വില് + തു = വിറ്‌തു = വിറ്റു

(വിനാമക്രിയ എന്നാണ് ഈ സന്ധിയെ എ.ആര്‍ വിളിക്കുന്നത്. “ല” കാരത്തിന് റ, ന, ട, ണ എന്നിവ ആദേശം വരുന്ന പ്രക്രിയയാണിത്. വര്‍ഗാക്ഷരം ഖരമെങ്കില്‍ റ. ട കളും വര്‍ഗാക്ഷരം അനുനാസികമെങ്കില്‍ ന, ണ കളും ആദേശമായി വരും എന്ന തമിഴിന്റെ രീതിയെയാണ് എ.ആര്‍ ഇവിടെ ആരോപിക്കുന്നത്. എ.ആറിന്‍റെ കാലത്തുതന്നെ ഇതിന് അപവാദങ്ങള്‍ ഉണ്ടായിരുന്നതിനാല്‍, സംശയം ഉള്ളിടങ്ങളില്‍, പൊരുത്തം നോക്കാനും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഇനി ഇതു നോക്കൂ.

ചെല് + തു = ചെന്നു
കൊല് + തു = കൊന്നു

എ.ആറിന്‍റെ വിനാമക്രിയ എങ്ങനെയാണ് ലോജിക്കിന്റെ പരിധിയില്‍ കൊണ്ടുവരിക?

തമിഴിന്‍റെയും സംസ്കൃതത്തിന്റെയും വ്യാകരണ നിയമങ്ങളെ പിന്തുണച്ച് മലയാളം പല സ്വഭാവങ്ങളും കാണിക്കുന്നുണ്ട് എന്നുള്ളത് ശരി തന്നെ. ഈ രണ്ട് വ്യാകരണ രീതികളെയും പിന്തുടര്‍ന്നുകൊണ്ടാണു ഇതുവരെ വ്യാകരണവ്യാഖ്യാതാക്കള്‍ മലയാളത്തെ പരിശോധിക്കാന്‍ മുതിര്‍ന്നിട്ടുള്ളത്. എന്‍റെ എളിയ നിരീക്ഷണത്തില്‍ ഈ രീതിക്ക് ബദലുണ്ടാക്കാന്‍ സമയമായിക്കഴിഞ്ഞിരിക്കുന്നു, പ്രത്യേകിച്ചും, നമ്മുടെ ഭാഷ, വിവരസാങ്കേതികവിദ്യയെ പരിണയിക്കാനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍.

സംസ്കൃതവും തമിഴും പാടെ ഒഴിവാക്കണം എന്നല്ല വിവക്ഷ. വളരെ എളുപ്പത്തില്‍ ലോജിക്ക് കണ്ടുപിടിക്കാവുന്ന ഇടങ്ങളില്‍ സംസ്കൃതത്തിന്റെയും തമിഴിന്റെയും നിയമങ്ങള്‍ കുത്തിച്ചെലുത്തി പ്രക്രിയ സങ്കീര്‍ണ്ണമാക്കുന്ന രീതിയോടാണ് എന്‍റെ എതിര്‍പ്പ്.

റ, ര, ര്‍ വിവാദത്തിനൊരു സൊലൂഷന്‍ ഇവിടെ കിട്ടുമോ?

തമിഴ്

ற (റ) ர (ര) ர் (ര്‍)

തെലുങ്ക്

ఱ (റ) ర (ര) ర్ (ര്‍)

കന്നഡ

ಱ (റ) ರ (ര) ರ್ (ര്‍)

നിരീക്ഷിക്കുകയാണെങ്കില്‍ തമിഴിലും തെലുങ്കിലും കന്നഡയിലും “ര്‍” എന്ന ചില്ലിന് “ര”കാരത്തോടാണ് ബന്ധമെന്നു കാണാം. മലയാളത്തിലും ഈ ലോജിക്കു തന്നെയല്ലേ നമ്മളും പ്രയോഗിക്കുന്നത്?

(ഇതിനൊക്കെപ്പുറമെ, ട്രാന്‍‌സ്‌ലിറ്ററേറ്റര്‍ ബിറ്റ്‌വീന്‍ ഇന്ത്യന്‍ ലാംഗ്വേജസ് (TBIL) പോലുള്ള കോണ്‍‌സപ്റ്റുകള്‍ക്ക് "R" ല്‍ നിന്ന് "ര്‍" ഉണ്ടാക്കുന്നതല്ല, പകരം "r" ല്‍ നിന്ന് "ര്‍" ഉണ്ടാക്കുന്നതായിരിക്കും എളുപ്പം.)

രാജ് said...

സിബു,

കേട്ടിടത്തോളം 'കാര്‍'-ന്റെ മൂലം 'കരു'-ഉം 'കാറു'-ഉം ആവാം എന്നാണ്‌ പൊതുവെ മനസ്സിലായത്‌. 'കാര്‍'-ലെത്തിയത്‌ 'കരു' > 'കറു' > 'കാര്‍' എന്നിങ്ങനെ ആവാന്‍ വഴിയുണ്ടെങ്കിലും സ്ഥാപിച്ചെടുക്കാന്‍ ബുദ്ധിമുട്ടാവും.

ശരി തന്നെ, തെളിയിച്ചെടുക്കാന്‍ ബുദ്ധിമുട്ടാവും. കറു, കരി എന്നിലേതെങ്കിലും വാക്കില്‍ നിന്നാവണം കാര്‍‌മേഘം വന്നതു്. കറുമേഘം എന്നു പറഞ്ഞാലും കരിമേഘം എന്നു പറഞ്ഞാലും അര്‍ത്ഥവ്യത്യാസം ഉണ്ടാവുന്നില്ലെന്നും ശ്രദ്ധിക്കേണ്ടതാണു്. എന്തായാലും പുതിയ ഉദാ‍ഹരണങ്ങള്‍ (പയറല്ല) നല്‍കുന്നതാവും കൂടുതല്‍ നല്ലതു്. (ചില്ലുകള്‍ എന്‍‌കോഡ് ചെയ്തു കഴിഞ്ഞിട്ടില്ലേ ഇതുവരെ? എറിക്കിന്റെ ഡോക്യുമെന്റ് യൂണികോഡ് സ്വീകരിച്ച സ്ഥിതിക്കു ഈ വാദം തെളിയിക്കേണ്ടതു് ആവശ്യമാണോ? തെളിയിക്കുകയാണെങ്കില്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യണം എന്ന വാദത്തിനു മറ്റൊരു തെളിവുകൂടിയായല്ലേ.)

പയ്യന്‍സ് said...

പെരിങ്ങ്സേ
ഞാന്‍ ഒരു പയ്യനാണേ,
വരേണ്യം എന്നു പറഞ്ഞു പോയതിന് അങ്ങനെ കേറി അങ്ങ് ഒടക്കല്ലേ
ദ്രമിളത്തെ ദ്രാവിഡമാക്കിയത് അതിന്‍റ്‍റെ 'പ്രാകൃതത്വം' കളഞ്ഞ് സംസ്കൃതീകരിച്ച് എടുക്കാനാണല്ലോ.

പിന്നെ മലയാളം ദ്രാവിഡ ഭാഷയാണ് എന്നു ഞാന്‍ പറഞ്ഞതല്ല. എ ആര്‍, ഉള്ളൂറ്‍, തുടങ്ങി കെ.എം പ്രഭാകരവാര്യര്‍ വരെയുള്ളവര്‍ പറഞ്ഞു കേട്ടതാ.

സംസ്കൃതത്തോട് എനിക്കൊരു വിരോധവുമില്ല.പണ്ട് കുറച്ചു പഠിക്കാന്‍ ശ്രമിച്ചതുമാണ്. സോറി എന്നെ പഠിപ്പിക്കന്‍ അച്ഛന്‍ ശ്രമിച്ചതാണ്.

മലയാളം എന്നു പറയുന്ന ഇടപാടില്‍ എണ്‍പതു ശതമാനവും സംസ്കൃത പദങ്ങളാണ് എന്നും കേട്ടിട്ടുണ്ട്. ഒരു പുതിയ പദം അല്ലെങ്കില്‍ പ്രയോഗം വേണ്ടി വരുംപോഴൊക്കെ ആളുകള്‍ സംസ്കൃതത്തിന്‍റ്‍റെ പുറകെ പായുന്നതു കാണാം. പ്രത്യേകിച്ച് പത്രക്കര്‍ കേട്ടോ. മലയാളത്തില്‍ എന്‍.വി.യാണ് ഈ അതി സംസ്കൃതീകരണത്തിന്‍ അടുത്ത കാലത്തു നേതൃത്വം നല്‍കിയതെന്ന് ദേ ഞാന്‍ പരസ്യമായി ആക്ഷേപിക്കുന്നു.

"പ്രഭാതത്തില്‍ നിദ്ര വിട്ടുണര്‍ന്ന് ജലപാനം ചെയ്ത് പത്ര പാരായണം നടത്തി അനതരം പ്രഭാതകൃത്യങ്ങള്‍ ചെയ്ത്..."
ഇങ്ങനെ നമ്മുടെ നിത്യ ജീവിതത്തില്‍ തിരിച്ചറിയാന്‍ കൂടി കഴിയാത്ത വിധം എന്തു മാത്രം സംസ്കൃത് വേഡുകളാണ്‍' നാം ഉപയോഗിക്കുന്നത്?

പെരിങ്ങ്സേ വരേണ്യം എന്നു പറഞ്ഞതിനു ചുമ്മാ അങ്ങു റെയ്സാവല്ലേ. വരേണ്യത താങ്കള്‍ പറഞ്ഞതു പോലെ അദികാരവുമായി ബന്ധപ്പെട്ടു വരുന്നതു തന്നെ. അതു കൊണ്ടാണല്ലോ സോമദേവനെപ്പോലുള്ളവര്‍ പ്രാകൃതത്തില്‍ എഴുതി എന്നു പറയപ്പെടുന്ന പല മഹാ രചനകളും അനിക്സ് സ്പ്രേയുടെ പരസ്യത്തില്‍ പറയുന്ന മാതിരി ആയിപ്പോയത്?

സംസ്കൃതത്തില്‍ നിന്നു മലയാളം എന്തൊക്കെ കടം കൊണ്ടു എന്നു പറയാന്‍ അത്ര എളുപ്പമൊന്നുമല്ല. അതു കുറച്കു കാണുന്ന ഒരു പരാമര്‍ശം പോലും ഞാന്‍ എവിടെയും നടത്തിയുമില്ല.

സംസ്കൃതം മലയാളത്തിന്‍റ്‍റെ വളര്‍ത്തമ്മയാണ് എന്നു പറഞ്ഞത് ഉള്ളൂരാണ്.അതിലപ്പുറം പറയാനുണ്ടോ.

സംസ്കൃതപദങ്ങളെയോ നിയമങ്ങളെയോ ഒന്നും ഒഴിവാക്കി പോകാന്‍ എളുപ്പമല്ല എന്നെനിക്കും നന്നായി അറിയാം.അതിനെ അതിവര്‍ത്തിക്കുന്ന ഒരു ഫങ്ങ്ഷനല്‍ മലയാളത്തിനു നമുക്കു ശ്രമിച്ചു കൂടേ എന്നു മാത്രമാണ് ഞാന്‍ ചോദിച്ച്ത്.

പോസ്റ്‍റ് എന്ന ഇംഗ്ള്‍ഈഷ് വാക്കിനോട് കാല്‍ എന്നു ചേര്‍ത്തു പറയുന്നതെ എന്തോ പാപമാണ് എന്ന മട്ടിലാണല്ലോ പെരിങ്ങ്സ്. മലയാളത്തോടൊപ്പം സംസ്കൃത പദമാവാം ഇംഗ്ളീഷ് പദം വരുന്നത് അയ്യയ്യേ ഛെ ഛെ എന്ന മട്ടിലാകുന്നത് വെറും സംസ്കൃത വരേണ്യതാ വാദം മാത്രമാണോ...
പിന്നെ അധികാരം...

അതിന്‍റ്‍റെ കഥ യൊക്കെ നമുക്കു പിന്നെ പറയുന്നതാവും നല്ലത്. വി.കെ.എന്‍ തന്നെ ബെസ്റ്‍റ്.

ദേ മുകളില്‍ ബെന്നി എഴുതിയതില്‍ സംസ്കൃത മലയാള ദ്രാവിഡ വരേണ്യ സാധനങ്ങളൊക്കെ വരുന്നുണ്ട് എന്ന് എനിക്കു തോന്നുന്നു. ഒന്ന് ഇരുത്തി വായീര്. പെരിങ്ങ്സ് ലേശം ചൂട് യതു പോലെ തോന്നിയതിനാല്‍ എഴുതിപ്പോയതാണേ ചുമ്മാ ഷെമീര്

രാജ് said...
This comment has been removed by a blog administrator.
രാജ് said...
This comment has been removed by a blog administrator.
രാജ് said...

ഭാഷാശാസ്ത്രത്തില്‍ പോലും വരേണ്യതയുടെ കെട്ടഴിച്ച പയ്യനേയും അതൊന്നുമില്ലാതെ പദനിര്‍മ്മിതിയില്‍ ‘മലയാളം’ ലോജിക് വേണമെന്നു പറയുന്ന ബെന്നിയേയും വേര്‍തിരിച്ചു വായിക്കുവാന്‍ എനിക്കറിയാം. പയ്യന്റെ ഭാഷയില്‍ ഞാന്‍ ‘റെയ്സായതു’ തന്നെയാണു്. സവര്‍ണ്ണനെന്നും ദളിതനെന്നും വേര്‍തിരിക്കാതെ സാഹിത്യത്തെക്കുറിച്ചും, വരേണ്യമെന്നോ ബ്രാഹ്മണിക് എന്നോ സൂചിപ്പിക്കാതെ ഭാഷാശാസ്ത്രത്തെക്കുറിച്ചും പറയാനറിയാത്തവരോടു് എനിക്കു വലിയ മതിപ്പൊന്നുമില്ല.

പോസ്റ്റ് എന്നു ഇംഗ്ലീഷിനോടു ചേര്‍ത്തു മലയാളം പറയുവാന്‍ എനിക്കു വിമ്മിഷ്ടമില്ല, ‘വരേണ്യമായതു കൊണ്ടു’ സംസ്കൃതം പാടില്ല എന്നു പറയുന്ന പലര്‍ക്കും ഇംഗ്ലീഷിനോടിത്ര അകല്‍ച്ചയില്ലെന്ന സത്യം പറഞ്ഞെന്നേയുള്ളൂ.

മലയാളം ദ്രാവിഡമല്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല, ദ്രാവിഡം മാത്രമാണെങ്കില്‍ ‘കൊടുന്തമിഴ്’ പോലൊരു ഭാഷയാകേണ്ടിയിരുന്നത്ര ‘കാല-ദേശ-സംസ്കാരാതിര്‍ത്തികളെ’ കുറിച്ചേ മലയാളത്തിന്റെ evolution -ന്റെ കാര്യത്തില്‍ ഏ.ആര്‍ പോലും പറയുന്നുള്ളൂ. ദ്രാവിഡം മാത്രമല്ലെന്നേ ഞാനുദ്ദേശിച്ചുള്ളൂ. സംസ്കൃതത്തിനോടുള്ള ചായ്‌വ് വരേണ്യതയുമായി കൂട്ടിക്കെട്ടിമാത്രം ചിന്തിക്കുന്ന ഒരാളാണു പയ്യന്‍സെന്നു കരുതിയാണു ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞതു്. ആദ്യത്തെ കമന്റ് വായിച്ചപ്പോഴും അങ്ങിനെയാണു തോന്നിയതു്, ഇപ്പോള്‍ അങ്ങിനെയല്ലെന്നു പയ്യന്‍സ് തന്നെ പറയുന്നതില്‍ സന്തോഷം.

BTW, 80 ശതമാനം സംസ്കൃതവാക്കുള്ള മലയാളത്തില്‍ പുതിയൊരു വാക്കുവരുമ്പോള്‍ (സ്വാംശീകരിക്കുമ്പോള്‍) സംസ്കൃതത്തിന്റെ പുറകേ പോകുന്നതില്‍ എന്താണു തെറ്റ്? അതോ ഇവിടെ തമിഴിനു സംവരണം വേണോ? വേണംന്നാവുമല്ലേ, കാരണം സംസ്കൃതം വരേണ്യവര്‍ഗ്ഗമാണല്ലോ, കാലാകാലങ്ങളായി ‘ആഢത്യം’ അനുഭവിച്ച ഭാഷ ;)

ബെന്നി, ഭാഷയില്‍ ഒരു പുതിയ പദം, വായ്‌മൊഴിയില്‍ നിന്നല്ലാതെ അക്കാദമിക് വൃത്തങ്ങളില്‍ നിന്നും പകര്‍ന്നു വരുമ്പോള്‍ ചില ലോജിക്കല്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഭാഷാ‌പാറ്റേണുകള്‍ തന്നെയാണു് അതിലേറ്റവും പ്രധാനപ്പെട്ടതു് (കേരളപാണിനീയത്തില്‍ പാറ്റേണുകളില്‍ കൂടിയാണു തമിഴ്-മലയാളം വ്യത്യാസങ്ങള്‍ ഏ.ആര്‍ പോലും കാണിച്ചിരിക്കുന്നതു്) ഈ പാറ്റേണുകള്‍ അക്കാദമിക് വൃത്തങ്ങള്‍ക്കു ‘കടഞ്ഞെടുക്കുവാന്‍’ സാധിക്കുകയില്ല, വായ്‌മൊഴിക്കു കുറേകൂടെ പ്രാധാന്യമുണ്ട് എന്നതുകൊണ്ടാണതു്. ഈ അവസ്ഥയില്‍ സംസ്കൃതം ഒരു ഈസി-ചോയ്സാണു്, അതേ സമയം വായ്‌മൊഴിയിലൂടെ വികസിച്ചു വരുന്ന ഒരു പദം, സ്വാഭാവിക (തനത്, ദ്രാവിഡ എന്നെല്ലാം വിവക്ഷിക്കാം) മലയാളവുമാണു്, സംസ്കൃതം നിയമങ്ങളെ കാറ്റിപ്പറത്തി തന്നെ ഈ പദങ്ങളെ ഭാഷയില്‍ സ്വാംശീകരിക്കുവാന്‍ നാം ശ്രദ്ധിക്കുകയും വേണം. ഉദാ: കമ്പ്യൂട്ടര്‍ എന്ന പദത്തെ സ്വാംശീകരിക്കുമ്പോള്‍ സംസ്കൃതമാവും മെച്ചം, ഒരു ‘തെറി’ നിഘണ്ടുവില്‍ വരുന്നത് വായ്‌മൊഴിയില്‍ നിന്നുമാവും.

Anonymous said...

സിബു, ഞാന്‍ ആ mailing-list_ല്‍ ചേര്‍ന്നു..പക്ഷെ, എന്തെങ്കിലും കേറി പറയുന്നതിന് മുമ്പ് നല്ല പോലെ അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കണം എന്നെനിക്ക് തോന്നുന്നു...ഞാന്‍ എല്ലാം ഒന്നു വായിക്കട്ടെ..
പിന്നെ, നേരത്തെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ബെന്നിയുടെ comment_ന്റെ ആദ്യഭാഗം ആണ്..

Cibu C J (സിബു) said...

നിരീക്ഷിക്കുകയാണെങ്കില്‍ തമിഴിലും തെലുങ്കിലും കന്നഡയിലും “ര്‍” എന്ന ചില്ലിന് “ര”കാരത്തോടാണ് ബന്ധമെന്നു കാണാം. മലയാളത്തിലും ഈ ലോജിക്കു തന്നെയല്ലേ നമ്മളും പ്രയോഗിക്കുന്നത്?

സാമ്യമുണ്ടെങ്കിലും കൃത്യമായി ആണെന്ന്‌ തോന്നുന്നില്ല. അതിനുള്ള ഉദാഹരണമായാണ്
അവര്‍ + അല്ല > അവരല്ല
ഞായര്‍ + അല്ല > ഞായറല്ല

എന്നിവ പറഞ്ഞത്‌. അതായത്‌ ര-യുടേയും റ-യുടേയും ചില്ലാണ് ര്‍.

(ഇതിനൊക്കെപ്പുറമെ, ട്രാന്‍‌സ്‌ലിറ്ററേറ്റര്‍ ബിറ്റ്‌വീന്‍ ഇന്ത്യന്‍ ലാംഗ്വേജസ് (TBIL) പോലുള്ള കോണ്‍‌സപ്റ്റുകള്‍ക്ക് "R" ല്‍ നിന്ന് "ര്‍" ഉണ്ടാക്കുന്നതല്ല, പകരം "r" ല്‍ നിന്ന് "ര്‍" ഉണ്ടാക്കുന്നതായിരിക്കും എളുപ്പം.)

തീര്‍ച്ചയായും. ര-യുടേമാത്രം ചില്ലായിരുന്നു ര്‍ എങ്കില്‍ വളരെ നന്നായിരുന്നേനെ. പക്ഷെ അങ്ങനെ അല്ലല്ലോ. മാത്രവുമല്ല, soundness(ശരിയായിരിക്കുക) എന്നത്‌ ഒരു എന്‍‌കോഡിങ് സിസ്റ്റത്തിന് അവശ്യം വേണ്ട സവിശേഷതയാണ്.

ചില്ലുകള്‍ എന്‍‌കോഡ് ചെയ്തു കഴിഞ്ഞിട്ടില്ലേ ഇതുവരെ? എറിക്കിന്റെ ഡോക്യുമെന്റ് യൂണികോഡ് സ്വീകരിച്ച സ്ഥിതിക്കു ഈ വാദം തെളിയിക്കേണ്ടതു് ആവശ്യമാണോ? തെളിയിക്കുകയാണെങ്കില്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യണം എന്ന വാദത്തിനു മറ്റൊരു തെളിവുകൂടിയായല്ലേ.

ഇല്ല. എന്‍‌കോഡിംഗ് ചെയ്തുകഴിഞ്ഞില്ല. തീരുമാനം എടുത്തതേ ഉള്ളൂ. ഇനിയും കാലം കുറച്ച്‌ പോവാനുണ്ട്‌. അത്‌ കരുതിക്കൂട്ടിത്തന്നെയാണ്; എടുത്ത തീരുമാനത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ സ്റ്റാ‍ന്റേഡിലാവും മുമ്പ്‌ തീരുമാനം പിന്‍‌വലിക്കാന്‍. ഇപ്പോള്‍ ഈ ഡിസ്കഷന്‍ വീണ്ടും വന്നതിന് കാരണം, ചില്ലുകളുണ്ടാക്കാന്‍ ആയി ഒരു ചിഹ്നം ഗണേശന്‍ പ്രപ്പോസ് ചെയ്തതാ‍ണ്. ഞാനും ഇത്‌ എന്റെ ഡോക്യുമെന്റില്‍ ചില്ല്‌ പ്രശ്നത്തിന് പോംവഴിയായി നിര്‍ദ്ദേശിച്ചിരുന്നു. ആദ്യത്തെ നോട്ടത്തില്‍ വളരെ നന്നായി തോന്നുന്ന ഈ പ്രപ്പോസലിലെ ചില ഗുരുതരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചര്‍ച്ചയില്‍ എന്റെ ഉദ്ദേശം. പ്രത്യേകിച്ചും മൈക്രോസോഫ്റ്റിലെ പീറ്റര്‍ കൊള്ളാലോ വീഡിയോണ്‍ എന്ന്‌ പറഞ്ഞ സ്ഥിതിക്ക്‌. (പീറ്റര്‍ മാത്രമാണെന്ന്‌ തോന്നുന്നു ഇതെല്ലാം ഇത്ര ശ്രദ്ധിച്ച്‌ വായിക്കുന്നത്‌. അഡോബൊക്കെ എന്നാണാവോ യുണീക്കോഡിലെത്തുന്നത്‌)

ചില്ലുകള്‍ എന്‍‌കോഡ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഏറ്റവും പ്രധാനമായ കാരണം, ര-യുടേയും റ-യുടേയും ചില്ലാണ് ര്‍ എന്നതായിരുന്നു. അത്‌ അങ്ങനെയല്ല എന്നാല്‍ മിക്കവാറും എല്ലാം കൂടി ഇടിഞ്ഞുപൊളിഞ്ഞ്‌ ഇന്നത്തെ സ്ഥിതിയിലെത്താനും മതി. സ്റ്റേക്സ് ഹൈ ആണെന്നര്‍ഥം. എന്റെ വാദത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ തിരുത്താനും ഗണേശന്റെ വാദം കൊണ്ട്‌ (ചിലപ്പോള്‍ ചൊറിയുമെങ്കിലും) പറ്റുന്നുണ്ട്‌. രചനയായിരുന്നെങ്കില്‍ എന്റെ വാദങ്ങളെല്ലാം കേട്ട്‌ എതിര്‍വാദം രഹസ്യമായി കണ്‍സോര്‍ഷ്യത്തിന് അയച്ചുകൊടുത്തേനെ.

പയ്യന്‍സ് said...

പെരിങ്ങ്സേ...
ഞാന്‍ ഈ വയ്യാവേലി വാദം ഇവിടെ നിര്‍ത്തുകയാണ്. താങ്കള്‍ക്കു മതിപ്പുണ്ടാവുകയില്ല എന്നു പറഞ്ഞു നിലക്ക് പ്രത്യേകിച്ചും.

ഞാന്‍ വരേണ്യത എന്നൊരു വാക്കു പറഞ്ഞപ്പോള്‍ നിങ്ങള്‍ വാളെടൂത്തുറഞ്ഞ് അവിടെ സവര്‍ണ്ണതയും ദളിതതയും ഒക്കെ പൊക്കി ക്കൊണ്ടു വന്നത് എനിക്ക് ക്ഷ ഞ്ച ഞ്ഞ ട്ട ണ്ട ണ്ണ ത്ത്ര പിടിച്ചു.

സാഹിത്യത്തിന്‍റ്‍റെ കാര്യത്തില്‍ എനിക്ക് അത്ര പിടിപാടു പോര.
ഭാഷാ ശാസ്ത്രത്തില്‍ പെരിങ്ങ്സ് പറഞ്ഞ അധികാരവും ഞാന്‍ പറഞ്ഞ വരേണ്യതയും അതിലപ്പുറം ചിലതും ഒക്കെ വരുന്നുണ്ട് എന്ന് എനിക്കു മതിപ്പുള്ള ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
പ്രത്യേകിച്ച് വിറ്‍റ്ഗന്‍സ്റ്‍റൈന്‍.

ന്യൂയോര്‍ക്കിലുള്ളവര്‍ ര്‍ ഉച്ചരിക്കുന്നതിനെക്കുരിച്ചും അതിന്‍റ്‍റെ അടിസ്ഥാനത്തില്‍ അവരുടെ സാമൂഹ്യാവസ്ഥ യും വംശീയതയും ഒക്കെ വിവരിക്കുന്നതുമായ ഒരു പഠനം പണ്ടു വായിച്ച് ഓര്‍മയുണ്ട്.

ര്‍ നെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നാണല്ലോ നമ്മള്‍ (സോറ്യ് ഒട്ടും വരേണ്യനല്ലാത്ത ഈ ഞാന്‍) വഴി തെറ്‍റി കാടു കേറിയത്.

മലയാളത്തില്‍ ഭ യുടെ ഉച്ചാരണത്തെക്കുറിച്ചും ഇങ്ങനെ ലിംഗ്വിസ്റ്‍റിക് പഠനം നടന്നിട്ടുണ്ട്. അവ്ഇടെയും ആ 'വ്ര്‍ത്തികെട്ട വരേണ്യത' പോലെ ചില സംഗതികള്‍ കയറി വന്നിരുന്നു എന്നാണ് ഓര്‍മ.

കേരള പാണിനീയത്തിലെ ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ചും ഇങ്ങനെ ചില പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്നും നടക്കുന്നുണ്ട് എന്നും കേള്‍ക്കുന്നു.

ഭാഷയുടെ രാഷ്ട്രീയം എന്നൊക്കെ പറഞ്ഞ് ചുമ്മാ ഓരോരുത്തന്‍മാര്‍ വലിഞ്ഞു കേറി വരികയാണ്. കണ്ട അണ്ടനും അടകോടനും ഒക്കെ ഭാഷയും ഭാഷാശാസ്ത്രവും ഒക്കെ പഠിച്ചതിന്‍റ്‍റെ കൊഴപ്പമാ പെരിങ്ങ്സേ.

എന്തു ചെയ്യാന്‍.. കലികാലമല്ലേ..

ഏതായാലും നമുക്ക് അയിറ്‍റ്ങ്ങളോടൊക്കെ അവ്ജ്ഞയും ദേഷ്യവും വച്ചു പുലര്‍ത്താം.

അപ്പോള്‍ ഈ വക്കാണത്തില്‍ അടിയന്‍ ഇനി ഇല്ലേയ്..
സലാം.
പെരിങ്ങ്സിന് ഈ പയ്യനോട് ദേഷ്യമൊന്നും തോന്നരുത് കേട്ടോ.അറിവില്ലാ പ്പയ്യനാണേ.. ചുമ്മാ വിട്ട് കള..