Wednesday, August 30, 2006

ചാനലിലെ ഓണാഘോഷം..

കഴിഞ്ഞ ദിവസം ഒരു ചാ‍നലില്‍ ഗള്‍ഫുകാരെ നിര‍ത്തി നിര്‍ത്തി ഒരുത്തന്‍ കുറെ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഓണത്തെപ്പറ്റി തന്നെ..
ഓണം ഏത് മാസത്തിലാണ് ആഘോഷിക്കുന്നത് ?ഉത്തരങ്ങള്‍ :
ആഗസ്റ്റ്
സെപ്റ്റമ്പര്‍
ആഗസ്റ്റിലും സെപ്റ്റംബറിലും കൂടി.
..........

ഓണപ്പൂക്കളത്തില്‍ എത്ര തരം പൂക്കളണ് ഉപയോഗിക്കുന്നത് ?നാല്
അഞ്ച്
...
പത്ത് (പത്താണെന്നു തോന്നുന്നു. അറിയുന്ന പുലികള്‍ പറയട്ടെ..)

ചോദ്യ കര്‍ത്താവ് ഒരു തരുണിയോട് അത്താഘോഷത്തെ കുറിച്ച് ചോദിക്കുന്നു.
മാഡം ഈ അത്താഘോഷത്തെ കുറിച്ച് നിങ്ങളുടെ ഓര്‍മ്മകള്‍ എന്തൊക്കെയാണ് ?അട്ടം വലരേ ഗുഡ് ആണ്. ചെറുപ്പട്ടില്‍ ഞങ്ങള്‍ റൈസ് വെക്കും., ഫൈവ് ടു സിക്സ് ഡിഷസ് വെക്കും. പിന്നെ പാറ്റു പാടും....

എന്റമ്മേ.. ഞാന്‍ ചാനല്‍ മാറ്റി..

മറ്റൊരു ചാനലില്‍ തഥൈവ..
സ്ക്രീനില്‍ തെളിയുന്ന വാക്കുകള്‍.

ഓണം ഏത് മാസത്തിലാണ് ആഗോഷിക്കുന്നത് ?
ശരിയുത്തരങ്ങള്‍ 9999 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യുക.

(ആഘോഷമല്ല.. )

5 comments:

Anonymous said...

“എനിക്ക്‌ മലയാലം കുരച്ച്‌ കുരച്ച്‌ അരിയാം” എന്ന്‌ പറയുന്നതിന്റ്റെ സുഖമൊന്നു വേറെയാണ്, അല്ലിയോ...?

-അനോണിഭായി

മുസ്തഫ|musthapha said...

ഹ..ഹ കുട്ടന്‍ മേന് നേ...
വാമനന്‍ അന്ന് ചെയ്തത് അതിക്രമാണേലും, അത് നന്നായി തോന്നണ്ണ്ടാവുപ്പോ മാവേലിക്ക്.. ഇതൊക്കെ കൊല്ലത്തിലൊരെട്ടം മാത്രം കണ്ടാ മതീലോ..

Sreejith K. said...

ഓ.ടോ: പ്രാപ്രയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ ബ്ലോഗ്‌റോള്‍ എല്ലാ പോസ്റ്റുകളിലും കാണിക്കുന്നതിനു പകരം മുന്‍ പേജില്‍ മാത്രം കാണിക്കുന്ന വിധമാക്കി. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

ബ്ലോഗ്‌റോളിന്റെ നീളം വല്ലാതെ കൂടുന്നു :( ഇന്നിപ്പോള്‍ ബ്ലോഗ്‌റോളില്‍ ഉള്ള ബ്ലോഗുകളുടെ എണ്ണം 470

Anonymous said...

മലയാലം കുരച്ചു കുരച്ചു അരിയാം കാരനം നാന്‍ ബൊണ്‍ അന്റ് ബ്രൊട്ട് അപ് ഇന്‍ കോറ്റയത്താന്

P Das said...

അനോണിയണ്ണാ..മലയാലം കൊരച്ച് പരയുന്നത് ഒരു പുതിയ പ്രതിഭാസമല്ല..80 ന്റെ അവസ്സാന വര്‍ഷങ്ങളില്‍ എന്റെ കൂടെ കൊളെജില്‍ ഉണ്ടായിരുന്ന ഒരു പെണ്ണ് പറഞ്ഞിട്ടുണ്ട് “ഐ ആം നോട്ട് എ മലയാലി, ഐ ആം ഫ്രം കുവൈറ്റ്” എന്ന്..