Saturday, August 05, 2006

നാടകവിവരങ്ങള്‍ക്ക്‌...

കലാസ്നേഹികളേ!

നേരത്തെ തീരുമാനിച്ചപ്രകാരം ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ നാളെ അതായതു ആഗസ്റ്റ്‌ 5നു നാടകവേദിയില്‍ ഒത്തുചേരുന്നു. സര്‍ജാപ്പുര്‍ റോഡിലുള്ള ലെമണ്‍ ഗ്രാസ്‌ റെസ്റ്റോറന്റിലാണു സ്റ്റേജു കെട്ടിയിരിക്കുന്നതു. സമയം വൈകിട്ടു 5 മണി.
നളന്‍
കൊച്ചന്‍
കുഞ്ഞന്‍
ചന്ദ്രക്കാരന്‍
അജിത്‌
ശ്രീജിത്ത്‌
മഴന്നൂല്‍
വര്‍ണ്ണമേഘം
കുമാര്‍
എന്നിവര്‍ എത്തിച്ചേരുന്ന വിവരം അറിയിച്ചിട്ടുണ്ട്‌. ഫോണ്‍ നംബര്‍ ഉള്ളവരെയെല്ലാം നേരിട്ടു വിളിച്ചു ക്ഷണം അറിയിച്ചിട്ടുണ്ട്‌. ക്ഷണം അറിയിക്കാന്‍ കഴിയാതെപോയ, നാടകം കാണാന്‍ താത്‌പര്യമുള്ള കലാസ്നേഹികളോടു നാടകവേദിയിലേക്കു നേരിട്ടു വന്നുചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വഴി കണ്ടു പിടിക്കാന്‍ വിഷമമനുഭവിക്കുന്നവര്‍ ശ്രിജിത്തിനു 9886502373 യില്‍ ഒരു മണിമുഴക്കുക.

9 comments:

Sreejith K. said...

പ്രസ്തുത ചടങ്ങ് വിജയിപ്പിക്കുവാന്‍ മുഴുവന്‍ പത്രപ്രവര്‍ത്തകരേയും ക്ഷണിക്കുന്നു. ഇനി ക്ഷണിക്കാത്തത് കൊണ്ടാണ് പത്രത്തില്‍ വാര്‍ത്ത കൊടുക്കാതിരുന്നതെന്ന് പറഞ്ഞാല്‍ അസ്സോസിയേഷന്‍ മുഖം കറുപ്പിക്കേണ്ടി വരും.

കുട്ടപ്പായി, ചുള്ളാ, നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളല്ലോ ഇന്നെന്‍ ജീവിതത്തില്‍...

Sreejith K. said...

കുട്ടപ്പായീ, സിനു എന്ന പുതുമുഖ ബ്ലോഗറും ഉണ്ടാകും നാളെ. എന്നെ വിളിച്ചിരുന്നു സിനു.

സിനുവിന്റെ പിറന്നാള്‍ ആഗസ്റ്റ് 15 നു ആണ്. പിറന്നാള്‍ ആഘോഷം രണ്ട് പേരും ഒന്നിച്ച് നല്‍കുന്നോ അതോ രണ്ട് പേരെയും വെവ്വേറെ മുടിപ്പിക്കണോ?

Ajith Krishnanunni said...

ആ ആ ആ..
പറ്റുമെങ്കില്‍ അങ്ങോട്ടു കേറാം..

മുല്ലപ്പൂ said...

1)ഇവിടെ നിന്നും അനുഗ്രഹിച്ചു വിട്ട കുമാര്‍ ചേകവരെ നന്നായി “പരിചയെടുത്തു “ പരിചരിക്കുക. ബാഗ്ലൂരും എറണാകുളത്തുംമിരുന്നു അങ്കം വെട്ടിയാല്‍ ഒന്നിനും തീരുമാനം ആകില്ല.
2)പിന്നെ അവിടെ നടക്കുന്ന ചോര ഒഴുക്കലില്‍ ആരെങ്കിലും ‘വാളു’ എടുത്താല്‍ അവരെ അവിടെ ഉപേകക്ഷിച്ച് വെഗം പത്തൂരം വീട്ടിലേക്കു മടങ്ങുക.
3) കഴിഞ്ഞ തവണത്തെ പോലെ ഓട്ടോ പിടിക്കണ്ട. പകരം കുമാര്‍ ചേകവര്‍ കൊണ്ടു വന്ന കുതിരവണ്ടി ഉപയോഗൊച്ചോളൂ..


അപ്പോല്‍ ദ:

ആര്‍ച്ചയുടെ അനുഗ്രഹം എപ്പോളും...

Sreejith K. said...

കമന്റ് രസായി മുല്ലുആര്‍ച്ചേ, പക്ഷെ ഇതെന്നതാ, മൈക്രോസോഫിന്റെ സ്പീച്ച് റെക്കഗ്നിഷന്‍ സോഫ്റ്റ്‌വേര്‍ വച്ച് എഴുതിയതാണോ? മുഴുവന്‍ അച്ചടിപ്പിശാചാണല്ലോ

പണിക്കന്‍ said...

ചുള്ളാ ഡെയിറ്റ്‌ തെറ്റിച്ചെഴുതി ആളെ കുറക്കാനുള്ള പരുപാടി ആണോ ;) അതൊ ബാഗ്ഗ്ലൂരിലെ കലണ്ടര്‍ 4 ദിവസം ഫാസ്റ്റ്‌ ആണോ

കുമാറേട്ടാ... ഇതിലൊന്നും പതറാത്തെ കൃത്യ സമയത്തു എത്തണേ...

എല്ലാ ഭാവുകങ്ങളും

അര്‍മാദിക്ക്‌...

bodhappayi said...

പണിക്കരെ സമയം നോക്കുന്ന കാര്യത്തില്‍ നിങള്‍ തന്നെ കേമന്‍... ആഗസ്റ്റ് 5 ആണ്...
mm/dd/yyyyയും dd/mm/yyyyയും തമ്മില്‍ എന്‍റെ തലമണ്ടയില്‍ നടത്തിയ മൽപ്പിടുത്തത്തിന്‍റെ തിക്തഫലങല്‍ രുചിച്ച എല്ലാവരേടും മാപ്പ്... :)

വളയം said...

ആര്‍മ്മാദിക്ക്‌ മക്കളേ,

എന്റെ ബ്ലൊഗനര്‍കവിലമ്മേ...
101 ഓ.ടോ. നേര്‍ച്ച
എല്ലാം ഭംഗിയായി കലശിക്കണേ.

:: niKk | നിക്ക് :: said...

ഈ നാടകത്തിന്റെ പരിസമാപ്തി എങ്ങനെയായിരുന്നു?

അഭിനേതാക്കള്‍ എല്ലാം കൂടെ തമ്മിത്തല്ലിയോ? അതോ അടിച്ചു ഫിറ്റായി കന്നട പോലീസിന്റെ കൈക്കു പണിയുണ്ടാക്കിയോ ? ഇതിനെക്കുറിച്ചു പിന്നെയൊന്നും പറഞ്ഞു കേട്ടില്ല !!!

ആരുത്തരം പറയും?