Wednesday, August 23, 2006

കുട്ടനാടന്‍ പുഞ്ചയിലെ

കുട്ടനാടന്‍ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളെ
കൊട്ടുവേണം കുഴല്‍ വേണം
കുരവ വേണം!
വരവേല്‍ക്കാനാളു വേണം !
കൊടിതോരണങ്ങള്‍ വേണം!
വിജയശ്രീലാളിതരായ്‌
വരുന്നു ഞങ്ങള്‍ !
കറുത്ത ചിറകുവച്ചോ-
രരയന്നക്കിളി പോലെ!
കുതിച്ചു കുതിച്ചുപായും
കുതിര പോലെ!
തോല്‍വി എന്തെന്നറിയാത്ത
തലതാഴ്‌ത്താനറിയാത്ത
“കാവാലം ചുണ്ടനിതാ
ജയിച്ചു വന്നൂ!”
പമ്പയിലെ പൊന്നോളങ്ങള്‍
ഓടിവന്നു പുണരുന്നു !
തങ്കവെയില്‍ നെറ്റയിന്മേല്‍
പൊട്ടു കുത്തുന്നൂ!
തെങ്ങോലകള്‍ പൊന്നോലകള്‍
മാടിമാടി വിളിക്കുന്നൂ!
തെന്നല്‍ വന്നു വെഞ്ചാമരം
വീശിതരുന്നു!
“ചമ്പക്കുളം പള്ളിക്കൊരു
വള്ളംകളിപ്പെരുന്നാള്!”
അമ്പലപ്പുഴയിലൊരു
ചുറ്റുവിളക്ക്‌!
കരുമാടിക്കുട്ടനിന്ന്:
പനിനീര്‍ക്കാവടിയാട്ടം!
കാവിലമ്മക്കിന്നു രാത്രി
ഗരുഡന്‍തൂക്കം‌! (കുട്ടനാടന്‍...)

(സംബ്ബാധനം: വയലാര്‍ ക്യതികള്‍)

7 comments:

ലാലേട്ടന്‍... said...

തകര്‍പ്പന്‍. ഈ പാട്ട് ആദ്യമായാണ് മുഴുവനായി കിട്ടുന്നത്. ഏതായാലും അരവിന്ദിന്‍റെ ഒറ്റ്ക്കുള്ള സംഘഗാനം മുടങ്ങിയില്ല.

ലാലേട്ടന്‍...

അഞ്ചല്‍ക്കാരന്‍ said...

ബ്ലോഗിങ്ങിന് തത്തുല്ല്യമായ ഒരു മലയാളം വാക്ക് തരപ്പെടുത്താന്‍ കഴിയില്ലേ...

bodhappayi said...

ലാലേട്ടാ ഇതു പോസ്റ്റ് ചെയ്തതു നന്നായി.

ടിന്റുമോന്‍ said...

ഈ ബൂലോഗസംഘത്തില്‍ മെംബര്‍ ആവാന്‍ എന്താണാവൊ ചെയ്യേണ്ടൂ?

അരവിന്ദ് :: aravind said...

വളരെ നന്ദി ലാല്‍ :-)

Unknown said...

ജോബിചേട്ടാ,
കലക്കി. ആദ്യത്തെ രണ്ട് വരി മാത്രമേ അറിയുമായിരുന്നുള്ളൂ.

Anonymous said...

കറുത്ത ചിറകുവച്ച് അരയന്നപ്പിട പോലെ.. എന്നല്ലേ?