Wednesday, August 09, 2006

കോളയ്ക്ക് കേരള സംസ്ഥാനത്ത് സമ്പൂര്‍ണ്ണ നിരോധനം


മാതൃഭൂമി വാര്‍ത്തയുടെ ലിങ്ക്.

66 comments:

Unknown said...

കേരളത്തിന്റെ വ്യവസായ വിരുദ്ധ പ്രതിച്കായയ്ക്ക് ഒരു തിലകക്കുറിയാവട്ടെ ഈ തീരുമാനം.

ജയ് അച്ചുമ്മാന്‍!

കിച്ചു said...

ശ്രീജിത്ത് നീ മനോരമയെ അവഗണിക്കുന്നു. ഈ ഏകാധിപത്യ മനോഭാവത്തിനെതിരെ ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു. സമരം ചെയ്യും സമരം ചെയ്യും. മനസിലുണ്ടോ മനോരമയിലുണ്ട്... ജയ് ജയ് മനോരമ (എന്റെ കഞ്ഞീല് കൈയിട്ടിള്ളക്കല്ലേ കൊച്ചേട്ടാ)

Sreejith K. said...

കിച്ചൂ, അച്ചടി മാധ്യമത്തില്‍ എനിക്ക് മനോരമ ആണ് ഇഷ്ടമെങ്കിലും ഓണ്‍ലൈനില്‍ മാതൃഭൂമി ആണ് പഥ്യം. മാതൃഭൂമിയുടെ ഫോണ്ട് നല്ലതാണ്, സ്കീന്‍ഷോട്ടും എടുക്കാന്‍ എളുപ്പം, ലിങ്കും ചെറുത്, സ്പീഡും ബഹുകേമം. കിച്ചു യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ഞാന്‍ കണ്ടു പിടിച്ചു. മുങ്ങി നടക്കുവാണല്ലേ. എനിക്കൊരു വാക്ക് തന്നത് എന്തായി?

bodhappayi said...

കോള നിരോധിച്ചതു കൊണ്ടു കുറച്ചു പേര്‍ക്കു ജോലി നഷ്ടമാകും, പക്ഷെ ഇതു നമ്മുടെ നാട്ടില്‍ ചെറുകിട ബോട്ടിലിംഗ്‌ യൂണിറ്റുകള്‍ വളരാന്‍ സഹായിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു വ്യവസായ വിരുദ്ധ നയമായി കാണാന്‍ വയ്യ.

പാലിലും പച്ചക്കറിയിലും കീടനാശിനി അംശം ഇതിലും കൂടുതലുണ്ടെന്നാണു കോളക്കാരുടെ വാദം, പക്ഷെ പാലും പച്ചക്കറിയും നമ്മുക്കു പോഷണം തരുമ്പോള്‍ കോള ഏമ്പക്കം തരുന്നു. അവക്കു ഒരു ന്യുട്രലൈസിംഗ്‌ പവര്‍ ഒണ്ട്‌, കോളക്കെന്തുണ്ട്‌.

Unknown said...

കൃത്യമായ ഗുണനിലവാരച്ചട്ടങ്ങള്‍ പാലിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നതിന് പകരം സര്‍ക്കാര്‍ അവര്‍ ഉദ്പ്പാദിപ്പിക്കുന്ന ആ പ്രൊഡക്റ്റ് വിലക്കുന്നതിലെ ന്യായം മനസ്സിലാവുന്നില്ല. അങ്ങനെയാണെങ്കില്‍ സിഗരറ്റ്, ബീഡി വില്‍പ്പന നിരോധിക്കേണ്ട കാലം അതിക്രമിച്ചില്ലേ?

Rasheed Chalil said...

ഏതു വ്യവസായമാണെങ്കിലും വികസനമാണെങ്കിലും മുന്നില്‍ നില്‍ക്കേണ്ടത് മനുഷ്യന്‍ തന്നെയല്ലേ.മനുഷ്യന് ഹാനിവരുത്തുന്നതെന്തും എതിര്‍ക്കപെടേണ്ടതുതന്നെ.
പിന്നെ തൊഴിലില്ലായ്മയെക്കാളും പ്രാധാനം മനുഷ്യന്റെ നിലനില്‍പ്പും അതിന്റെ സുരക്ഷിത്വവും ആണെന്നാണ് എന്റെ വിശ്വാസം.

വരുമാനം മാത്രം മുമ്പില്‍ കണ്ടുള്ളവികസനമാണ് ആധുനികതയുടെ മുഖമുദ്ര എങ്കില്‍ ഞാന്‍ ഈ നാട്ടുകാരനല്ലേ..

Rasheed Chalil said...

ദില്‍ബുവിന്റെ രണ്ടാമത്തെ കമന്റിനോട് ഞാനും യോജിക്കുന്നു.പക്ഷെ അതു നടാപ്പാവുന്നില്ല.എല്ലാം കടലാസുകളിലും പ്രസ്താവനകളിലും ഒതുങ്ങുന്നു.
അതെല്ലേ സത്യം.

bodhappayi said...

ചുള്ളാ കള്ളിലും പുകയിലും തൊട്ടാല്‍ കളി മാറുമേ... വ്യക്തമായ ചട്ടങ്ങള്‍ ഇവിടെ കാണാം.

Unknown said...

കുട്ടപ്പായി,
കൂടാതെ ഈ ചെറുകിടക്കാരുടെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ആര് തിട്ടപ്പെടുത്തും? അവരെ നിരോധിച്ചാല്‍ രാഷ്ട്രീയ കയ്യടി കിട്ടില്ലല്ലോ?

വന്‍ തോക്കുകളെയാണ് ആട്ടിപ്പായിക്കുന്നത് ഇവര്‍ വിചാരിച്ചാല്‍ ജിമ്മും ബേക്കറിയുമൊന്നും നടത്തിയിട്ടും കാര്യമുണ്ടാവില്ല നിക്ഷേപം വരില്ല.

ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളെടുക്കുകയല്ലേ അതിന്റെ ശരി എന്ന് ഞാന്‍ ചോദിക്കുന്നു.

അനോമണി said...

ശ്രീജിത്ത്..

തീരുമാനം നല്ലത് തന്നെ ! നല്ലതു എന്നല്ല വളരെ നല്ലത് !! ഭരണകൂടം എന്നനിലയില്‍ അതില്‍ ഉള്‍പെട്ട ചില വ്യക്തികള്‍ ആത്മാര്‍ത്ഥരായിരിക്കാം. എന്നാല്‍ ഭരണകൂടം ആദ്യന്തികമായി ആത്മാര്‍ത്ഥമാണോ എന്നതിലാണ് സംശയം. എന്റോസള്‍ഫാന്‍ നിരോധനം നിലനില്‍ക്കേ അതിന്റെ ഉപയോഗം ഇന്നും പലയിടങളിലും മനുഷ്യജീവിതം മലീമസമാക്കുന്നു. പാര്‍ട്ടി ചാനലില്‍ പരിപാടികള്‍ക്ക് കൊക്കക്കോളയുടെ സ്പോണ്‍സര്‍ഷിപ്പ് ഉള്ളടത്തോളം കാലം ഒരു ചെറിയ സംശയം കൊണ്ടുനടക്കേണ്ട ബാധ്യത നമുക്കില്ലേ??

bodhappayi said...

3 വര്‍ഷമായി കോള വിവാദം തുടങ്ങി. ഇത്ര നാളായിട്ടും കമ്പനിക്കാര്‍ തങ്ങളുടെ ഗുണനിലവാരത്തെപ്പറ്റി മാത്രമാണു സംസാരിച്ചതു. സംഭവിച്ചതോ, കീടനാശിനി അളവു കൂടുക മാത്രം. കാനട ഐയര്‍ലാണ്ട്‌ എന്നിവിടേത്തെക്കു കയറ്റി അയക്കുന്ന കോള സാമ്പിളുകളില്‍ കീടനാശിനി അംശം international standards follow ചെയ്യുന്നു. അപ്പൊ ദില്‍ബൂന്‌ ഇനിയും തണ്ണിയില്‍ കോള ചേര്‍ക്കാം... :) ഞാന്‍ ഇതു 3 കൊല്ലം മുന്‍പേ വിട്ടു... :)

അനംഗാരി said...

ദില്‍ബാസുരന്റെ അഭിപ്രായത്തോട് യോജിക്കാന്‍ വയ്യ. പ്ലാച്ചിമടയിലും മറ്റും ജനം അനുഭവിക്കുന്ന ദുരിതം നേരില്‍ കാണേണ്ടതു തന്നെയാണു. മറ്റൊന്ന് ഇത് വ്യവസായ വിരുദ്ധമാകുനില്ല. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെയാണു പെപ്സിയും, കോളയും ചോദ്യം ചെയ്യുന്നത്. ബീഡിയിലും, മദ്യത്തിലും അതിന്റെ അപകടത്തെപറ്റി പറയുന്നുണ്ട്. കോളയിലും, പെപ്സിയിലുമോ?. ഇല്ല താനും. അതിന്റെ ചേരുവകള്‍ പോലും വ്യക്തമാക്കാന്‍ അവര്‍ തയ്യാറല്ല.നിരോധനം നല്ലത് തന്നെ. കുത്തക കമ്പനികള്‍ മൂലം പൂട്ടിപ്പോയ ചെറുകിട കച്ചവടക്കാര്‍ക്കും, മണ്ണിന്റെ മണമുള്ള ഇളനീര്‍ വില്പനക്കും ഇതു സഹായിക്കും.
ഞങ്ങള്‍ സാധാരണയായി കാറിന്റെ ബാറ്ററി ക്ലീന്‍ ചെയ്യുന്നതിന് കോളയും, പെപ്സിയും ഉപയോഗിക്കാറുണ്ട്. അത്രക്കും വീര്യം നിറഞ്ഞതാണു ഇവ്. ഒരു കഷ്ണം എല്ലിന്‍ മുട്ടി ഒരു ദിവസം പെപ്സിയിലോ, കോളയിലോ ഇട്ടു വയ്ക്കൂ. എന്നിട്ട് പിറ്റെ ദിവസം എല്ലിന്‍ മുട്ടി പരിശോധിക്കു. ഫലം എന്താണെന്ന് അറിയാന്‍ പരിശൊധിച്ച് നോക്കുക. അമേരിക്കയിലും മറ്റും കൊച്ചു കുട്ടികള്‍ക്ക് സാധാരണ മാതാപിതാക്കള്‍ ഇതു നല്‍കാറില്ല.
ഈ ഉല്പന്നങ്ങള്‍ ഏതാണ്ട് മിക്കവാറും സംസ്ഥാനങ്ങളില്‍ നിരോധിച്ച് കഴിഞ്ഞു.
അച്ചുമ്മാവന്‍ കീ ജയ്.

Unknown said...

ഇന്ത്യയില്‍ മൊത്തം ഇല്ലെങ്കിലും കേരളത്തിലെങ്കിലും വില്‍ക്കപ്പെടുന്ന കോളയുടെ അന്താരാഷ്ട്രനിലവാരം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കണ്ടേ. അതിന് ശ്രമിക്കാതെ തുടക്കം മുതല്‍ തന്നെ പൂട്ടിക്കാനല്ലേ ശ്രമം? കോള നല്ലതാണെങ്കിലും അല്ലെങ്കിലും നിരൊധിച്ചാലും ഇല്ലെങ്കിലും ഈ ഒരു ‘പൂട്ടിക്കല്‍’ നിലപാടിനെയാണ് ഞാന്‍ വ്യവസായ വിരുദ്ധം എന്ന് പറഞ്ഞത്.

(ഓടോ: കുട്ടപ്പായി... ഞാന്‍ തണ്ണിയുമടിയ്ക്കാറില്ല, നാട്ടിലെ കോളയും കുടിക്കാറില്ല. ഇപ്പൊ ഇവിടെ നിന്ന് കുടിച്ച് മെയ്ഡ് ഇന്‍ സൌദി കോള വലിയ കുഴപ്പം തോന്നിയില്ല! സ്വാദിലും നാട്ടിലെ സാധനത്തില്‍ നിന്ന് വ്യത്യാസമുണ്ട്. :-))

കണ്ണൂസ്‌ said...

ദില്‍ബൂ, ഗുണനിലവാരത്തെക്കുറിച്ചുള്ള ഈ പരാതി ഇന്നും ഇന്നലേയും തുടങ്ങിയതല്ല. തങ്ങളുടെ പ്രോസസ്സില്‍ ഒരു മാറ്റവും വരുത്താത്ത കോള കമ്പനികളുടെ ധാര്‍ഷ്ട്യത്തിനു കിട്ടിയ അടിയാണ്‌ ഇത്‌. കയ്യടി കിട്ടാനാണ്‌ കേരളത്തില്‍ നിരോധിച്ചതെങ്കില്‍, ഇതിനു മുന്‍പേ ഈ സ്റ്റെപ്പ്‌ എടുത്ത പഞ്ചാബ്‌, മധ്യപ്രദേശ്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളോ? (അവിടെ ഇടതന്‍മാരല്ലല്ലോ). മാത്രമല്ല, ഈ റിപ്പോര്‍ട്ട്‌ വന്നിട്ട്‌ 10 ദിവസം കഴിഞ്ഞിട്ടും ഒരു അക്കാഡമിക്ക്‌ വിശദീകരണം നല്‍കാന്‍ പോലും ഈ കമ്പനികള്‍ തയ്യാറായിട്ടില്ലെന്നോര്‍ക്കുക.

bodhappayi said...

കൊച്ചുകള്ളാ ദില്‍ബാ... വെറുതേ അല്ല നീയതു നിരോധിക്കണം എന്നൊക്കെ പറഞ്ഞെ... അടി... :)

asdfasdf asfdasdf said...

സമ്പൂര്‍ണ്ണ സാക്ഷരയുള്ള കേരളീയര്‍ കോള നിരോധിക്കുന്നു. കോള കുടിച്ച് മരിക്കുന്നവരേക്കള്‍ കൂടുതലാളുകള്‍ ആതമഹത്യ ചെയ്യുന്നു. അണ്ണാച്ചിയും ബംഗാളിയും മറാത്തിയും പുതിയ കോളാ ഫാക്ടറികള്‍ തുടങ്ങുന്നു.അണ്ണാച്ചിയും ബംഗാളിയും മറാത്തിയും ബൂര്‍ഷ്വകള്‍. കേരളം വളരട്ടെ. വി.എസ്. വിജയിപ്പൂ‍താക..

Unknown said...

സുഹൃത്തുക്കളേ,
ഞാന്‍ ആരേയും ന്യായീകരിക്കുന്നില്ല.ഇടത്തും വലത്തും പോയിട്ട് മേലും കീഴും പോലും തീര്‍ച്ചയുമില്ല എനിക്ക്. എങ്കിലും വ്യവസായങ്ങളെ തങ്ങളുടെ നിയമ‍ങ്ങള്‍ക്കുള്ളില്‍ നിര്‍ത്തി മുന്നോട്ട് കൊണ്ട് പോകുന്നതിന് പകരം അടച്ചെതിര്‍ക്കുന്ന രീതി കേരളത്തിന്റെ വ്യവസായ ഭാവിയെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ട്. ഈ കോള പ്രശ്നം മാത്രമായിരുന്നില്ല എന്റെ മനസ്സില്‍ ഇത് എഴുതുമ്പോള്‍.നന്ദി!

Unknown said...

കുട്ടപ്പായീ: ഹ ഹ
qw_er_ty

Rasheed Chalil said...

വ്യവസായ‍ങ്ങള്‍ വരട്ടേ..നാട് വികസിക്കട്ടേ.. സന്തോഷമേയുള്ളൂ..പക്ഷേ..പാവപെട്ടവന്റെ കുടിവെള്ളം മുടക്കുന്ന,അനിയന്ത്രിതമായി ആരോഗ്യത്തെ ഹനിക്കുന്ന എന്തും നോരോധിക്കപെടേണ്ടതു തന്നെ. അത് മദ്യമായാലും കോലയാ‍യാലും പാന്‍ പരാഗ് ആയാലും....

പിന്നെ ഇത് ചെയ്യുന്നത് ഒരു മൂരച്ചിമുതാളിത്ത വര്‍ഗ്ഗത്തിന്റ്റെ പ്രതിനിധികള്‍ എന്നനിലക്കല്ല ഞാന്‍ ഇതുപറയുന്നത്.ഇതേസമരവും നയവുമാണ് കേരളത്തിലെ മദ്യവ്യവസയത്തിനെതിരെയും വേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.ഏതാനും ആളുകളുടെ തൊഴിലില്ലായ്മയെ കുറിച്ച് വാചാലമാവുന്നവര്‍ ഇതിനാല്‍ തകര്‍ന്ന് പോവുന്ന കുടുബങ്ങളെ മറക്കുന്നു.

നമ്മുടെ ചുറ്റുപാടില്‍ മദ്യം കൊണ്ട് ജീവിക്കുന്ന കുടുംബങ്ങളും അത് തകര്‍ത്ത കുടുബങ്ങളും തമ്മിലുള്ള അന്‍പാതം നോക്കിയാല്‍ ഇക്കര്യം മനസ്സിലാവുമല്ലോ..

ഒരുനേരത്തെ അന്നത്തിനായി ഒരുപാടാളുടെ അന്നം മുടക്കുന്നതും പാപം

വാല്‍കഷ്ണം :
കുപ്പിയില്‍ നിന്നു ഭൂതത്തെ പുറത്തയച്ചവര്‍ തന്നെ അതു തിരിച്ചാക്കി ബഹുത്ത് ഖുശി

mariam said...

http://www.madhyamamonline.in/news_details.asp?id=8&nid=109994&page=1

Unknown said...

ഇത്തിരിവെട്ടം,
YOU SAID IT! :)

asdfasdf asfdasdf said...

എന്റെ കര്‍ത്താവേ.. കോളകുടിച്ച് സ്വദേശികളും വിദേശികളും ഇനി ആതമഹത്യ ചെയ്തുവെന്ന് ആരും പറയില്ലല്ലോ..

Unknown said...

മറിയം,
ലിങ്കിന് നന്ദി.അറിഞ്ഞിട്ടില്ലായിരുന്ന ചില വസ്തുതകള്‍ കണ്ടു.

മുസ്തഫ|musthapha said...

കോളയും പെപ്സിയും നിരോധിച്ചത് നല്ലത് തന്നെ എന്നാണെന്‍റെ അഭിപ്രായം. അതേ സമയം കമ്പനികളെ ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് വേണ്ടതെന്ന ദില്‍ബാസുരന്‍റെ കാഴ്ച്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നു. പിന്നിപ്പോ നമ്മുടെ നാട്ടില് മനുഷ്യന് ഹാനികരമല്ലാത്തതായിട്ട് എന്തുണ്ട്? അതിലേറ്റവും ഹാനികരമായ വസ്തു ‘രാഷ്ട്രീയ പാര്‍ട്ടി‘കളാണ്.. :)

mariam said...

ശരിയാണ്‌ ദില്‍ബു,
പക്ഷെ നമ്മള്‍ ആ ലേഖനം ഇപ്പൊ മറക്കും. ആകെ ഓര്‍മയുണ്ടാവുന്നത്‌ സുനിതാ നാരായണ്‍ സുന്ദരിയാണെന്നുള്ളത്‌ മാത്രമായിരിക്കും.

വിധേയന്‍ സിനിമ ഓര്‍ക്കുന്നില്ലെ..? നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ നാട്‌ ആടുന്നത്‌ അതിലേതു വേഷമാണെന്നാണു കരുതുന്നത്‌?
പട്ടേലാരുടെയൊ..അതോ വിധേയന്റേയൊ..?

രാജ് said...

മറിയത്തിനു ചാരക്കണ്ണാനുള്ളതു്. അതെന്റെ ഹൃദയത്തിലേയ്ക്കു ചൂഴ്‌ന്നു നോക്കുന്നു (സുനിതാ നാരായണനുമായുള്ള സംവാദം പ്രസിദ്ധീകരിച്ച ആ ലേഖനത്തെ കുറിച്ചു്)

qw_er_ty

Unknown said...

മറിയം,
ആ ലേഖനത്തെ പറ്റി താങ്കള്‍ പറഞ്ഞത് സത്യം.പട്ടേലരുടെ വേഷങ്ങള്‍ ധാരാളം നമ്മള്‍ കാണുന്നില്ലേ. നമ്മുടെ വേഷം തീര്‍ച്ചയായും വിധേയന്റേത് തന്നെ. എങ്കിലും ഇത് പോലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.

(ഓടോ:അവര്‍ സുന്ദരി തന്നെ!)

prapra said...

പെരിങ്ങോടാ, ആ ലേഖനത്തിന്റെ unedited രൂപം ഇവിടെ.

ഉമേഷ്::Umesh said...

നിരോദനം അല്ല ശ്രീജിത്തേ. നിരോധനം.

http://malayalam.usvishakh.net/blog/spelling-mistakes/.

Abdu said...

ഈ നിരൊധനം എന്ന ഓന്ത് ഏറിയാല്‍ ഓടുക സുപ്രീം കൊടതിവരെ മാത്രമാണ്. അവിടെ എത്തുബൊള്‍ നമ്മുടെ പബ്ലിക് വക്കീല്‍ സാറന്മാര് അവരുടെ സുപ്രസിദ്ധമായ ‘കഴിവ്’ തെളിയിക്കും, നമ്മുടെ ജനാധിപത്യ(?) സര്‍‌ക്കാറിന്റെ പൂര്‍‌ണ സമ്മതത്തൊടുകൂടിത്തന്നെ.അതിനുള്ള വഴി കൊളക്ക് നന്നായി അറിയാം.

സത്യത്തില്‍ വേണ്ടത് എല്ലാവരും മനസ്സുകൊണ്ട് കൊളയും മറ്റെല്ലാ സമ്രാജ്യത്ത കുത്തകകളെയും നിരൊധിക്കുക എന്നതാണ്. അതിനെ സ്റ്റേ ചെയ്യാന്‍ ഒരു കൊടതിക്കും കഴിയില്ല.

Shiju said...

ഇവിടെ നടക്കുന്ന കോലാഹലം കാണുമ്പോള്‍ ചെറിയ ഒരു സംശയം.

മദ്യത്തേക്കാള്‍ മാരകമായ വിഷമാണോ കോളയിലുള്ളത്‌.

Disclaimar: ഞാന്‍ രണ്ടും കുടിക്കാറില്ല.

Anonymous said...

നമ്മള്‍ കയറ്റി അയക്കുന്ന തേയിലയില്‍ പട്ടിമൂത്രത്തിന്റെ വാസന, ആയുര്‍വേദമരുന്നുകളില്‍ കറുത്തീയം, ബീഡിക്കു പിന്നില്‍ ബാലവേല, മാങ്ങയ്ക്കകത്ത് മോണരോഗം ബാധിച്ച കുണ്ടളപ്പുഴു എന്നൊക്കെ പറഞ്ഞ് സായിപ്പന്മാര്‍ നമ്മുടെ പച്ചരി കൂടെക്കൂടെ മുട്ടിക്കുന്നത് കണ്ടിട്ടില്ലേ..എല്ലാകാര്യത്തിലും സായ്‌വിനെ അനുകരിക്കുന്ന നമ്മള്‍ക്ക് ഇതിലെന്താ ഒരു വിമുഖത? വികസനത്തിന്റെ കാര്യമാണെങ്കില്‍ കോളവ്യവസായം പച്ചപിടിച്ചപ്പോള്‍ എത്ര കുടില്‍ വ്യവസായങ്ങള്‍ തകര്‍ന്നു എന്ന് ആരെങ്കിലും നോക്കിയോ? (അല്ലെങ്കിലും കുടില്‍ വ്യവസായം വികസനത്തില്‍ പെടില്ലല്ലോ.)
പാലക്കാട്ടെ പ്ലാച്ചിമടയിലെ സമരവും ബൊളീവിയയിലെ കൊച്ചാംബയിലെ സമരവും ഒന്നു തന്നെയാണ്. അന്യദേശങ്ങളിലെ അനുഭവങ്ങള്‍ കണ്ടു പഠിക്കാത്തവന്‍ (സ്വന്തം അനുഭവത്തിന്റെ) അടി കൊണ്ടാലെ പഠിക്കൂ. ഇന്ത്യയൊക്കെ തിളങ്ങിത്തിളങ്ങി ഒരു പത്തു പതിനഞ്ചു കൊല്ലം കഴിയുമ്പോള്‍ മെക്സിക്കോ പോലിരിക്കും, അല്ലെങ്കില്‍ അര്‍ജന്റീന പോലിരിക്കും. അതു വരേയുണ്ടാവൂ സായ്‌വിന്റെ അനുമോദനവും തോളില്‍ തട്ടലുമൊക്കെ. (അമ്മൂമ്മ ഡെമോക്രസിയും തടിച്ചി ഡെമോക്രസിയും)

കേരള സര്‍ക്കാരിന്റെ ഈ തീരുമാനം രാഷ്ട്രീയ കയ്യടിക്കായിരുന്നെന്നു തോന്നുന്നില്ല. മധ്യ വര്‍ഗ്ഗം ധാരാളമായുള്ള കേരളത്തില്‍ വികസനമാണ് കയ്യടി മന്ത്രം. മറിച്ചാവില്ല.

ഷിജൂ: “നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ കോളയില്‍ മാരകവിഷമുണ്ട്. കുടിക്കുന്നവര്‍ സൂക്ഷിക്കുക. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വില്ക്കുന്നത് ക്രിമിനല്‍ കുറ്റം“ എന്നൊക്കെ എഴുതിയിട്ടാണെങ്കില്‍ കുഴപ്പമില്ല. കോളക്കാര്‍ സമ്മതിക്കുമോ ആവോ!

Unknown said...

എവിടെയോ ഒരു നദിയിലെ വെള്ളം ഒരു കമ്പനി വാങ്ങിയിരുന്നല്ലോ? ബെക്റ്റല്‍ ആയിരുന്നു കമ്പനി എന്ന് തോന്നുന്നു. ബോളീവിയയില്‍?

ഒന്ന് ഗൂഗ്ലിയിട്ട് വരാം...

Shiju said...

ഇതേ പോലെ ഹര്‍ത്താലും ബന്ദും കൂടി ഒന്ന്‌ നിരോധിച്ചിരുന്നെങ്കില്‍

mariam said...

ഷിജു,
വിരുന്നുകാരന്‌ ചായയില്‍ ഉപ്പിട്ടു കൊടുത്തിട്ട്‌ "ഇതെന്താ" എന്നു ചോദിക്കുമ്പോള്‍, ഉപ്പു മാങ്ങക്കു ഇതിലും ഉപ്പല്ലേ എന്നു ചോദിക്കുമോ..? :-D

myexperimentsandme said...

പക്ഷേ ഈ കോളനിരോധനം നിയമപരമായി നിലനില്‍‌ക്കുമോ? സീയെസ്സി ഒരു ഗവണ്മെന്റ് സ്ഥാപനമല്ലല്ലോ. അവരുടെ കണ്ടുപിടുത്തങ്ങള്‍ക്ക് എത്രമാത്രം നിയമസാധുതയുണ്ട്?

ഇപ്പോള്‍ മായം ചേര്‍ക്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു, ഈ നിരോധനങ്ങള്‍. ആ രീതിയില്‍ നിരോധനം ഏര്‍പ്പെടുത്തണമെങ്കില്‍ സീയെസ്സി പോലുള്ള ഏജന്‍‌സികളുടെ പരീക്ഷണഫലങ്ങളാണോ, ഗവണ്മെന്റ് ഏജന്‍സികളുടെ പരീക്ഷണ ഫലങ്ങളാണോ വേണ്ടത്? കോടതിയില്‍ പോയാല്‍ ഈ നിരോധനങ്ങള്‍ നിലനില്‍ക്കുമോ?

Unknown said...

വക്കാരീ,
ഇത് ഒരു വളരെ നീണ്ട നിയമയുദ്ധം തന്നെയായിരിക്കും. താങ്കള്‍ പറഞ്ഞ പോയിന്റ് മാത്രമല്ല ഘടകം. കമ്പനികളുടെ കയ്യില്‍ നിയമപരമായ എല്ലാ രേഖകളും ഉണ്ട്. സ്റ്റേ മുതലായ കളികളും ഉണ്ടാവും. പത്ത് പതിനഞ്ച് കീഴ് കോടതികളും സുപ്രീം കോടതിയുമൊക്കെയായി ആകെ അവിയല്‍ പരുവം. കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച് നല്ല പരിചയമുള്ള രാഷ്ട്രീയ താപ്പാനകളുടെ കീശ വീര്‍ക്കും. ഉറപ്പ്.

Anonymous said...

കോടതികള്‍ക്കും പഴയ വിശ്വാസ്യതയൊന്നുമില്ല. വമ്പന്‍ സ്രാവുകളെയും ദരിദ്രന്മാരേയും നീതിലഭ്യതയുടെ കാര്യത്തില്‍ തുല്യന്മാരായി കണ്ടു കൊണ്ടുള്ള ഒബ്ജക്റ്റീവ് ജസ്റ്റിസ് നിര്‍വഹണമാണ് അമേരിക്കയിലൊക്കെ കണ്ടു വരുന്നത്. നമ്മുടെ നാട്ടിലും ആ വഴിക്കുള്ള പോക്കാണ്. കോരന്‍ vs കൊക്കോക്കോളാ വ്യവഹാരത്തില്‍ കോരനും കൊക്കോക്കോളയ്ക്കും ഒരേ തരത്തില്‍ നീതി ലഭ്യതയുണ്ട് എന്നാവും കോടതികളുടെ (കപട)നാട്യം.

ജനഭൂരിപക്ഷത്തിന്റെ താല്‍‌പര്യത്തിനു (ആ താല്‍‌പര്യത്തിന്റെ മാനദണ്ഡമെന്ത്, അതാരു നിര്‍വചിക്കും എന്നൊക്കെ ചിന്ത്യം) കീഴ്പ്പെട്ടു കൊണ്ടു മാത്രമേ നീതി നിര്‍മ്മാണ വ്യവസ്ഥക്കും, നീതി നിര്‍വഹണത്തിനും, നീതി പീഠത്തിനും സ്ഥാനമുള്ളു എന്നാണ് എന്റെ പക്ഷം.

വേണ്ടി വന്നാല്‍ “മാറ്റുവിന്‍ ചട്ടങ്ങളേ”

Anonymous said...

കുടിയന്‍ ചേട്ടാ:
കോളയിലുള്ള ഫോസ്‌ഫോറിക് ആസിഡോ മറ്റോ ആണെന്നു തോന്നുന്നു അതിലെ ക്ലീനിങ് ഏജന്റ്. പക്ഷേ പല്ലും എല്ലും ഒക്കെ ദ്രവിച്ചു പോകും എന്നൊക്കെ പറയപ്പെടുന്നത് ഒരു കിംവദന്തി അല്ലേ എന്നു സംശയം. അതിനു ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എവിടെയൊക്കെയോ വായിച്ച പോലെ. ഇംഗ്ലീഷ് വിക്കിയില്‍ ഇവിടെ നോക്കൂ.

Abdu said...

ചില ലിങ്കുകളാണ്.
ചില സത്യങ്ങളും

http://www.cseindia.org/misc/cola-indepth/cola2006/cola-index.htm

http://www.downtoearth.org.in/cover.asp?foldername=20040531&filename=anal&sid=1&sec_id=7

കിച്ചു said...

ശ്രീജീ.... എന്നെ എങ്ങനെയാണ് ട്രെയ്സ് ചെയ്തതെന്ന് എനിക്കറിയാം... ആ ഫോണ്‍ കോളാണ് എല്ലാറ്റിനും കാരണം എന്നുമറിയാം. ശ്രീജി നിനക്ക് ഞാന്‍ തന്ന വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. കിച്ചുവിന്റെ അത്ഭുത ലോകം അത് എന്റെതാണ്. സമയം കിട്ടുന്നില്ല എഴുതാന്‍ തിരക്കാണ്. സാരംല്യ. സെപ്തംബറോടെ സജീവമാകാമെന്നു കരുതുന്നു. മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ പറയണം. അന്നത്തെ ബൂലോഗ സംഗമത്തില്‍ വന്നവരോടു വേണമെങ്കില്‍ അറിയിക്കാം, ഈ കിച്ചുവെന്ന വില്ലന്‍ ഞാനാണെന്ന്... സ്നേഹപൂര്‍വ്വം കിച്ചു കെയര്‍ ഓഫ് കിച്ചുണ്ണി.... നാട്ടില്‍ വരുമ്പൊല്‍ വിളിക്കാന്‍ മറക്കരുത്. നമ്പര്‍ ഞാന്‍ മെയില്‍ ചെയ്യാം ഓകേ

myexperimentsandme said...

കോടതികള്‍ക്ക് നിയമം നോക്കാനല്ലേ പറ്റൂ. വിധികള്‍ എങ്ങിനെ ജനകീയമാക്കും? ഭൂരിപക്ഷ/ന്യൂനപക്ഷം നിയമനിര്‍മ്മാണ സഭകളില്‍. അവര്‍ ഒരു നിയമം നിര്‍മ്മിച്ചാല്‍ അത് ഉറപ്പു വരുത്തുക എന്നുള്ളതല്ലേ കോടതിക്ക് ചെയ്യാന്‍ പറ്റൂ? അവിടെയാണെങ്കില്‍ തന്നെയും കാര്യങ്ങള്‍ എങ്ങിനെ അവതരിപ്പിക്കുന്നു എന്നനുസരിച്ചല്ലേ അവര്‍ക്ക് വിധിക്കാന്‍ പറ്റൂ? പോപ്പുലിസ്റ്റ് വിധികള്‍ എന്നൊരു സംഗതിയുണ്ടോ?

ഇപ്പോളുള്ള പുതിയ ഒരു രീതിയാണ്- തടി കേടാ‍കുന്ന കാര്യങ്ങളിലാണെങ്കില്‍ കോടതിയുടെ തലയില്‍ വെച്ച് കൊടുക്കുക. പിന്നെ അവിടെ തോന്നിയ രീതിയില്‍ വാദിക്കുക. അവസാ‍നം രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍‌പിച്ചതും പാലാക്കുമ്പോള്‍ നട്ടുകാരുടെ കൂടെ കൂടി കോടതിയെ ചീത്ത വിളിക്കുക.

കോളാ പ്രശ്‌നത്തിലും ഇത് തന്നെയായിരിക്കും ഉണ്ടാവുക. നിയമപരമായി കോളക്കമ്പനികളെ നിരോധിക്കാന്‍ പറ്റില്ലെങ്കില്‍ കോടതിയില്‍ കോളക്കാര്‍ ഊരിപ്പോരും. പിന്നെയും ചീത്ത കോടതികള്‍ക്ക്.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാകുന്നത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു. അല്ലെങ്കില്‍ തന്നെ നാട്ടിലെ സ്ഥിരം പരാതിയാണല്ലോ, പണമുള്ളവന് ഒരു നിയമം, പാവപ്പെട്ടവന് വേറൊരു നിയമമെന്ന്.

സീയെസ്സി പഠന റിപ്പോര്‍ട്ടുകള്‍ക്ക് എത്രമാത്രം നിയമസാധുത ഉണ്ടെന്നറിയില്ല. എന്തുകൊണ്ട് സര്‍ക്കാര്‍ മുന്‍‌കൈയെടുത്ത് ഒരു പരിശോധന നടത്തുന്നില്ല? കേരളത്തിലാണെങ്കിലും ഇനി കൂടുതല്‍ പരിശോധനകളൊന്നും ഇക്കാര്യത്തില്‍ വേണ്ട എന്നാണ് തീരുമാനം എന്നു തോന്നുന്നു. അതെന്തുകൊണ്ടാണ്?

കണ്ണൂസ്‌ said...

എനിക്ക്‌ തോന്നുന്നത്‌, 77-ഇല്‍ കോളകളെ പടിയിറക്കിയതു പോലുള്ള ഒരു സാഹചര്യമല്ല ഇത്‌. കര്‍ശനമായ ഗുണ നിലവാരം പാലിക്കാനുള്ള നിര്‍ദ്ദേശം തുടരെ അവഗണിച്ച കമ്പനികള്‍ക്കെതിരെ അതാതു സംസ്ഥാന സര്‍ക്കാരുകള്‍ കൊടുക്കുന്ന ഒരു ഷോക്ക്‌ ട്രീറ്റ്‌മന്റ്‌. ഇതിനെതിരെ കോള കമ്പനികള്‍ കോടതിയില്‍ ഒരു നിയമ യുദ്ധം നടത്തിയേക്കാം എങ്കിലും അവര്‍ക്ക്‌ ഗുണ നിലവാരത്തില്‍ ഒരു transparency കൊണ്ടുവരേണ്ടി വരും എന്നതില്‍ സംശയമില്ല. അങ്ങിനെ നോക്കുമ്പോള്‍ അവര്‍ തിരിച്ചു വന്നാലും അത്‌ ആരുടേയും വിജയമാവില്ല. ഈ ഉത്തരവുകള്‍ കണ്ണുമൂടി തള്ളിക്കളയാന്‍ (സ്റ്റേ ചെയ്യാന്‍ അല്ല) കോടതികള്‍ തയ്യാറായാല്‍, അത്‌ നമ്മുടെ നിയമവ്യവസ്ഥിതിയുടെ പരാജയം എന്ന് പറയുന്നതില്‍ തെറ്റില്ല.

myexperimentsandme said...

നിയമം ഉണ്ടാക്കുന്നത് കോടതികളല്ലല്ലോ (ഇനി ആണോ? അങ്ങിനെയെങ്കില്‍ സുല്ല് :)). അപ്പോള്‍ നിയമം ഉണ്ടാക്കുന്ന നിയമ നിര്‍മ്മാണ സഭകളുടെ പരാജയം എന്ന് പറയാം. അങ്ങിനെ നോക്കുമ്പോള്‍ ആത്യന്തികമായി നമ്മുടെയൊക്കെ പരാജയം തന്നെ.

അതുപോലെ കോളക്കാര്‍ ഇപ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് ഇപ്പോഴുള്ള നിയമത്തിന്റെ അകത്ത് നിന്നുകൊണ്ടു മാത്രമല്ലേ കോടതികള്‍ക്ക് പറയാന്‍ പറ്റൂ? ഗുണനിലവാരത്തില്‍ കോളക്കാര്‍ സുതാര്യത കാണിക്കണമെന്ന് നിയമമുണ്ടെങ്കില്‍ അത് പാലിക്കാന്‍ കോടതികള്‍ക്കാവശ്യപ്പെടാം. പക്ഷേ അങ്ങിനെയൊന്നുണ്ടോ ഇപ്പോള്‍? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്രയും കാലം അത് പാലിക്കാതെ കോളക്കാര്‍ രക്ഷപെട്ട് നടന്നു?

Unknown said...

വക്കാരീ,
ഈ നിയമങ്ങള്‍ പാലിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കാതിരുന്നതാണ് നമ്മുടെ പരാജയം എന്നാണ് തുടക്കം മുതല്‍ എന്റെ അഭിപ്രായം. ഈ നിരോധനം നമ്മുടെ പിടിപ്പുകേടിനെ മറച്ച് വെയ്ക്കാനുള്ള ശ്രമമാണ്. നിയമ യുദ്ധം തുടങ്ങിയാല്‍ ഇത് തുറന്ന് കാണിക്കാനാവും കമ്പനികളുടെ ആദ്യ ശ്രമം.അതില്‍ വിജയിക്കാന്‍ അവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടിയും വരില്ല.

കണ്ണൂസ്‌ said...

വക്കാരീ, പണ്ടൊരു സുരേഷ്‌ ഗോപി പടത്തില്‍ കേട്ടതു പോലെ, ഉണ്ടിരുന്നവന്‍ കാമ്പുള്ള ഒരു പരാതി എഴുതി അയച്ചാലും പൊതു താത്‌പര്യ ഹര്‍ജിയായി ഫയലില്‍ സ്വീകരിച്ച്‌ നടപടി എടുത്തിരുന്ന ഒരു ചരിത്രമുണ്ട്‌ നമ്മുടെ ജുഡീഷ്യറിക്ക്‌. ആ ഒരു ജനകീയ പക്ഷം ഇപ്പോള്‍ ഉണ്ടോ എന്നുള്ള സംശയം പ്രസക്തമാവുന്നില്ലേ പലപ്പോഴും? സീയെസ്സീ റിപ്പോര്‍ട്ട്‌ കോളാ കമ്പനികള്‍ക്ക്‌ മേല്‍ binding അല്ല എന്നുണ്ടെങ്കില്‍ തന്നെ, സര്‍ക്കാര്‍ തലത്തില്‍ ഈ പറയുന്നത്‌ സത്യം ആണോ എന്ന് പരിശോധിക്കാനുള്ള നിര്‍ദ്ദേശം നല്‍കിക്കൂടേ കോടതികള്‍ക്ക്‌? അതു വരേക്ക്‌ നിരോധനം സ്റ്റേ ചെയ്യാം. പക്ഷേ അങ്ങിനെ ഒരു ഉത്തരവെങ്കിലും കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌?

Unknown said...

കണ്ണൂസ്,
താങ്കള്‍ പറഞ്ഞ കാര്യം വളരെ പ്രസക്തം തന്നെ. ഭരണഘടന പ്രകാരം കോടതിക്ക് അതിനുള്ള അധികാരമുണ്ട്. ബെസ്റ്റ് ബേക്കറി കേസിലേത് പോലുള്ള അപൂര്‍വം സന്ദര്‍ഭങ്ങളൊഴിച്ച് ഇത് പ്രയോഗിച്ച് കണ്ടിട്ടില്ലെന്ന് മാത്രം.

myexperimentsandme said...

ഊഹത്തിന്റെ പുറത്താണ്, എങ്കിലും:

നിയമയുദ്ധം തുടങ്ങിയാല്‍ കോളക്കാര്‍ മിക്കവാറും പറയുന്നത് അവര്‍ ഗുണനിലവാരം പാലിച്ച് തന്നെയാണ് ഇതൊക്കെ ഉണ്ടാക്കുന്നതെന്നായിരിക്കും. ഗുണനിലവാരം പാലിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വാദം അവര്‍ ഉന്നയിക്കാന്‍ സാധ്യതയില്ല. അത് അവര്‍ക്ക് തന്നെ പാരയാകും.

സര്‍ക്കാര്‍ വാദിക്കുന്നത് അവരുടെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല എന്നായിരിക്കും.

കോള: എങ്ങിനെ മനസ്സിലായി.
പി.സി. സര്‍ക്കാര്‍: സീയെസ്സി പറഞ്ഞു

കോളാമ്പി: യതാരുവാ യീ സീയെസ്സി?
പി.സി. സര്‍ക്കാര്‍: ഈ ഡല്ലീലെങ്ങാണ്ടുള്ളതാ

കോടതി: അവര്‍ സര്‍ക്കാറംഗീകൃത പരിശോധകരാണോ? അവരുടെ പരിശോധനകള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നുണ്ടോ? സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ?

പി.സി. സര്‍ക്കാര്‍: അത്..അത്..

കോടതി: എന്നാല്‍ നിങ്ങള്‍ പരിശോധിച്ചിട്ട് വാ

കോള പരിശോധകര്‍ക്ക് കോഴ കൊടുക്കുന്നു.

അല്ലെങ്കില്‍:

കോളയപ്പി: കീടനാശിനി ഞങ്ങളുടെ കമ്പനിയില്‍ നിന്നും ചേരുന്നതല്ല. അത് വെള്ളത്തിലാണ്. അത് നാട്ടിലെ എല്ലാ വെള്ളത്തിലുമുണ്ട്. അതുകൊണ്ട് ഞങ്ങളെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല. ഞങ്ങള്‍ മനഃപൂര്‍വ്വം കീടനാശിനി ചേര്‍ത്താലേ ഞങ്ങളെ അതിന്റെ പേരില്‍ നിരോധിക്കാന്‍ വകുപ്പുള്ളൂ. നിങ്ങളുടെ നാട്ടിലെ വെള്ളത്തില്‍ കീടനാശിനിയുള്ളതിന് ഞങ്ങളെന്തു പിഴച്ചു.

കോടതി: അത് ശരിയാണല്ലോ...

ഇതൊക്കെയാണ് എനിക്ക് തോന്നുന്നത്. ഇങ്ങിനെയൊന്നുമല്ലായിരിക്കാം. എന്തായാലും ഈ സാധനമൊന്നും വേണ്ടന്നേ. നല്ല യെസ്സെന്‍ഡീപ്പീ, അല്ലെങ്കില്‍ കരിക്ക്. ഇത്രയുമടിപൊളി വേറേ എന്തെങ്കിലുമുണ്ടോ.

ഇത് കഴിഞ്ഞ് ഉള്ള ആ പിറ്റ്‌സാ ഹട്ടും മക്കുവഡോണ്ണാള്‍ഡും കൂടി അങ്ങ് നിരോധിച്ചാല്‍ നാട്ടിലെ പിള്ളാരുടെ ആരോഗ്യം എപ്പം കൂടിയെന്ന് ചോദിച്ചാല്‍ മതി.

myexperimentsandme said...

കണ്ണൂസ് പറഞ്ഞത് ശരിയാണ്. പക്ഷേ അതിന് സംഗതി ആദ്യം കോടതിയിലെത്തണം. അങ്ങിനെയെങ്കില്‍ മിക്കവാറും കോടതി നിയമാനുസൃതമായ ഒരു പരിശോധന ആവശ്യപ്പെടാനാണ് സാധ്യത-കോളക്കാര്‍ സീയെസ്സിയുടെ പരിശോധനയെ ചോദ്യം ചെയ്‌താല്‍. കണ്‍‌ഫ്യൂഷന്‍ തീര്‍ക്കാനാണല്ലോ കോടതികള്‍.

പക്ഷേ ആത്യന്തികമായി നിയമം നടപ്പിലാക്കേണ്ടത് സര്‍ക്കാര്‍ ആണ്. അത് സര്‍ക്കാര്‍ ചെയ്യുമോ എന്നാണ് നോക്കേണ്ടത്.

കീടനാശിനിയുണ്ടെങ്കില്‍ അങ്ങിനെയുള്ള വെള്ളം ഉപയോഗിക്കാതിരിക്കാന്‍ സര്‍ക്കാറിന് നടപടിയെടുക്കാം. പക്ഷേ അങ്ങിനെയെങ്കില്‍ ആരും ആ വെള്ളം ഉപയോഗിക്കരുത് എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കണം. പക്ഷേ നാട്ടുകാര്‍ കീടനാശിനിയുള്ള വെള്ളം കുടിക്കുകയും അതേ കാരണം കൊണ്ട് കോള നിരോധിക്കുകയും ചെയ്യുമ്പോള്‍ അത് കോളക്കാര്‍ക്ക് വാദിക്കാനുള്ള ഒരു ന്യായം ഉണ്ടാക്കിക്കൊടുക്കുകയല്ലേ എന്നൊരു സംശയം.

Unknown said...

നിയമം ഉണ്ടാക്കുന്നത് കോടതികളല്ലല്ലോ (ഇനി ആണോ? അങ്ങിനെയെങ്കില്‍ സുല്ല് :)). അപ്പോള്‍ നിയമം ഉണ്ടാക്കുന്ന നിയമ നിര്‍മ്മാണ സഭകളുടെ പരാജയം എന്ന് പറയാം. അങ്ങിനെ നോക്കുമ്പോള്‍ ആത്യന്തികമായി നമ്മുടെയൊക്കെ പരാജയം തന്നെ.

ഇപ്പോളുള്ള പുതിയ ഒരു രീതിയാണ്- തടി കേടാ‍കുന്ന കാര്യങ്ങളിലാണെങ്കില്‍ കോടതിയുടെ തലയില്‍ വെച്ച് കൊടുക്കുക. പിന്നെ അവിടെ തോന്നിയ രീതിയില്‍ വാദിക്കുക. അവസാ‍നം രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍‌പിച്ചതും പാലാക്കുമ്പോള്‍ നട്ടുകാരുടെ കൂടെ കൂടി കോടതിയെ ചീത്ത വിളിക്കുക.


വക്കാരീ, ഇത് കലക്കി അണ്ണാ. കാര്യങ്ങള് തന്നെ.

കണ്ണൂസ്‌ said...

വക്കാരി പറഞ്ഞതു പോലെ കാര്യങ്ങള്‍ ആവാനുള്ള സാധ്യതയില്ല എന്നല്ല. സര്‍ക്കാരിന്റെ ആത്‌മാര്‍ത്ഥത്‌ തന്നെയാണ്‌ ഇതിലെ കീ. വെള്ളത്തില്‍ കീടനാശിനിയുണ്ട്‌ എന്ന് കോള കമ്പനികള്‍ക്ക്‌ വാദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. (അങ്ങിനെയല്ലല്ലോ സത്യം എല്ലായ്‌പ്പോഴും). ഗുണനിലവാരം തികഞ്ഞതാണ്‌ തങ്ങളുടെ ഉത്‌പന്നനങ്ങള്‍ എന്നവര്‍ വാദിക്കുകയാണെങ്കില്‍ അവരുടെ Quality Control procedures ആവശ്യപ്പെടാന്‍ കോടതിക്ക്‌ അധികാരമുണ്ട്‌. ഇത്‌ വെളിപ്പെടുത്താനോ വിശദീകരിക്കാനോ കോള കമ്പനികള്‍ ഇത്രയൊക്കെ വിവാദങ്ങള്‍ക്ക്‌ ശേഷവും തയ്യാറായിട്ടില്ല എന്നതാണ്‌ അവര്‍ക്കെതിരെയുള്ള പ്രധാന ആക്ഷേപം. ആ ഒരു പോയന്റ്‌ അവര്‍ക്ക്‌ തെളിയിക്കാന്‍ കഴിയില്ലെന്ന് വേണം കരുതാന്‍. കാരണം, ചെലവ്‌ ചുരുക്കാന്‍ വേണ്ടി കോള നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ വളരെ തിന്‍ ഫില്‍റ്ററില്‍ കൂടിയാണ്‌ ഇവര്‍ കടത്തി വിടുന്നത്‌ എന്നത്‌ സത്യമായ കാര്യമാണ്‌. പാശ്ചാത്യ രാജ്യങ്ങളിലുള്ളതു പോലെ ഒരു Strict Quality Control ഫോളോ ചെയ്യാന്‍ അവര്‍ തയ്യാറാവുന്നില്ലല്ലോ.

Anonymous said...

വക്കാരിയുടെ ഉള്ളില്‍ ഒരു മൃദുല വലതുപക്ഷക്കാരന്‍ ഒളിഞിരിപ്പുണ്‍ദ്‌ ( കാടും മലയും കേറാന്‍ സമയമില്ല) :)

അരവിന്ദ് :: aravind said...

എനിക്ക് കുറച്ച് സംശയങ്ങളുണ്ട്
1. ഈ കൊകോകോളായും പെ‌പ്സിയും മാത്രം നിരോധിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല. ഇവ രണ്ടിലും പെടാതെ, വിപണിയിലുള്ള ചെറിയ കോളക്കമ്പനികള്‍‌ക്ക് ഈ നിയമം ബാദ്ധകമല്ലേ? കോളയേക്കാള്‍ കുട്ടികള്‍ വാങ്ങിച്ച് കുടിക്കുന്ന സിപ്പ് അപ്പ് പോലെയുള്ളവയുടെ നിലവാരം എന്താണ്? വേറെ ലോക്കല്‍ പാനീയങ്ങള്‍ (അത് സംഭാരമാണെങ്കിലും) അവയുടെ ഗുണനിലവാരം ടെസ്റ്റ് ചെയ്ത് നിലവാരം കുറവാണെങ്കില്‍ നിരോധിക്കുമോ?
ഈ സി.എസ് സി പെപ്സിക്കും കോക്കിനും പിന്നാലെ മാത്രം ടെസ്റ്റ്‌‌റ്റ്യൂബും കൊണ്ട് പായുന്നതെന്തിന്? അവര്‍ സി.എസ്.സി റീപോര്‍ട്ടില്‍ മായം ചേര്‍ക്കണം എന്ന് പറഞ്ഞ് പൈസ കൊടുക്കാനോ? അതോ ഫ്രൂട്ട് ജൂസ് ലോബി(ഡാബറും ഗോദ്‌റേജും ട്രോപ്പിക്കാനയും സിറസും മറ്റും) കാശ് കൊടുക്കാമെന്ന് പറഞ്ഞിട്ടോ? വേറെ ഒരു കമ്പനിയെക്കുറിച്ചും ഇല്ലാത്ത ആധി ഈ രണ്ട് കോളക്കമ്പനികള്‍‌ക്കു നേരെ മാത്രം എന്തിന്? ആന്റി അമേരിക്ക കൈയ്യടി കണക്കിലെടുത്തോ?

2. കോളയേക്കാള്‍ പതിവായി ഉപയോഗിക്കുന്ന പാല്‍, മുട്ട, അരി, പിന്നെ മെട്രോകളിലും കോര്‍പ്പറേഷനുകളിലേയും വിതരണം ചെയ്യുന്ന കുടിവെള്ളം, ഹോട്ടലുകളില്‍ ഉപയോഗികുന്ന വെള്ളം, മിനറല്‍ വാട്ടര്‍ ഇവയുടെ ഒക്കെ പരിശോധനക്ക് ശ്രീ അച്ചുമാമ സി.എസ്.സിയെ നിയമിച്ച് ഇവയൊന്നും ഉപയോഗത്തിനനുയോജ്യമല്ല എന്ന് കണ്ടെത്തിയാല്‍ നിരോധിക്കുമോ? ശബരിമലയിലെ കുടിവെള്ളത്തില്‍ മനുഷ്യമലത്തിന്റെ അംശം കണ്ട് പിടിച്ചിട്ട് അതെന്തായി? ഇനി കോളനിരോധിച്ചത് കാരണം നാട്ടില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പോകുന്ന ജ്യൂസുകള്‍, കരിക്ക് വെള്ളം, സാദാ വെള്ളം ഇവയുടെ ഗുണനിലവാരം ആര് പരിശോധിക്കും? കോളാ നിരോധനത്തിന് പിന്നില്‍ നാട്ടുകാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള സെന്റിമെന്റാണോ അതോ വെറുതെ അമേരിക്കന്‍ കമ്പനിക്കിട്ട് കൊട്ട് എന്ന നിലപാടാണോ? അല്ലെങ്കില്‍ കോളക്ക് പകരം വരുന്നതും, ഇപ്പോള്‍ നിലവിലുള്ളതുമായ എല്ലാ പാനീയ ഭക്ഷ്യവസ്തുക്കളുടേയും നിലവാരം ടെസ്റ്റ് ചെയ്യണം.

3. ഞങ്ങളുടെ വെണ്ണിക്കുളത്ത് സുഭാഷ് കോള, സോഡ എന്നീ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു കോളക്കമ്പനി ഉണ്ട്. വെള്ളം തോട്ടിലേയോ ആറ്റിലേയോ തന്നെ. എത്രമാത്രം ശുദ്ധീകരണം നടക്കുന്നു എന്ന് എനിക്കറിയില്ല. 100 ഇരട്ടി കീടനാശിനിയുള്ളത് കൊക്കൊകോളാക്കാര്‍ വെള്ളം ശുദ്ധി ചെയ്ത്, 24 ഇരട്ടിയാക്കി കുറച്ചെങ്കില്‍, അതുപോലെ ശുദ്ധി ചെയ്യാന്‍ ലോക്കല്‍ കമ്പനികള്‍‌ക്കാവുമോ? പച്ചവെള്ളം ശുദ്ധീകരിക്കാതെ ഉപയോഗിക്കുന്ന ചായ, കാപ്പി, സംഭാരം, ജ്യൂസ് ഇവയിലുള്ളവയേക്കാള്‍ കുറവല്ലേ കീടനാശിനി അളവ് കോക്കിലും പെപ്സിയിലുമുള്ളൂ (അവരുടെ പ്രൊസസിംഗ് കാരണം)? (ഈ കണക്ക് അവര്‍ പുറത്തിറക്കിയിരുന്നു.) അപ്പോ കോളകുടിക്കുന്നതാണോ, ഇന്ത്യയിലെ പച്ചവെള്ളം കുടിക്കുന്നതാണോ കമ്പാരിറ്റീവ്‌ലി സേഫ്?

4. നിരോധനം കോളക്കമ്പനികള്‍‌ക്കെതിരേയാണോ വേണ്ടത് അതോ കീടനാശിനി ഉപയോഗം വര്‍ദ്ധിക്കുന്നതിനെതിരേയോ? കീടനാശിനി കമ്പനികള്‍ക്കെതിരേയും, അവയുടെ ഉപയോഗത്തിനെതിരേയും, ജലസ്രോതസ്സുകള്‍ മലിനമാക്കുന്നതിനെതിരേയും കണ്ണടകുന്നതെന്ത് കൊണ്ട്? വെള്ളം മലിനമായാല്‍ വെള്ളം ഉപയോഗിക്കുന്നത് നിരോധിക്കുമോ, അതോ വെള്ളം മലിനമാക്കുന്ന നടപടി നിരോധിക്കുമോ?

5. ഇന്ത്യയിലെ കോളനിരോധനം വെറും കണ്ണില്പൊടിയിടലാണ്. വേറെ 1000 മാര്‍ഗ്ഗങ്ങളില്‍ കോളകുടിക്കുന്നതിനേക്കാള്‍ പല ഇരട്ടി ഭീകരവും അപകടകരവുമായ ആരോഗ്യപ്രശ്നങ്ങള്‍‌ക്ക് ഇന്ത്യക്കാര്‍ എക്സ്പോ‌സ്‌ഡ് ആവുന്നുണ്ട്. കോളക്ക് പകരം വരുന്ന ഓ‌പ്ഷന്‍സിനേക്കുറിച്ചും ആരും ചിന്താകുലരല്ല. വേറെ ഭക്ഷണ പദാര്‍ദ്ധങ്ങളേകുറിച്ചും നോ പ്രോബ്ലം..അപ്പോ ഇത് വെറും മറ്റൊരു ആന്റി അമേരിക്കന്‍ ഗിമ്മിക്ക് എന്നല്ലാതെ, വേറെയൊന്നുമായും എനിക്ക് കാണാന്‍ കഴിയുന്നില്ല.

കോളകുടിക്കണം എന്നല്ല...കോള മാത്രം നിരോധിച്ചതിനെയാണ് ഇഷ്ടപ്പെടാഞ്ഞത്.
തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ.

കണ്ണൂസ്‌ജി : കോളക്കമ്പനികളുടെ പ്രോസസിംഗിന്റെ ക്വാളിറ്റിയെക്കുറിച്ച് അവര്‍ വിശദമായ റിപ്പോര്‍ട്ട് 2003 ല്‍ ഇതേ കോലാഹലമുണ്ടായപ്പോള്‍ ഇറക്കിയിരുന്നു. പ്രൊസസ് യൂറോപ്പിലും ഇന്ത്യയിലും എല്ലാം ഒന്നു തന്നെ. പക്ഷേ സേയിം പ്രൊസസ് ഇന്ത്യയിലെ വെള്ളം പൂര്‍ണ്ണമായും ശുദ്ധമാക്കുന്നില്ല, എന്നാണ് വാദം. എന്നാല്‍ മിനിസ്റ്റ്രി ഓഫ് ഹെല്‍ത് സ്പെസിഫൈ ചെയ്തിരിക്കുന്ന അതിര്‍വരമ്പുകള്‍ പാലിക്കുന്നുണ്ട് താനും.
പിന്നെ, യൂറോപ്പിലെ വെള്ളം കൊണ്ട് വന്ന് ഇന്ത്യയില്‍ കോളയുണ്ടാക്കാന്‍ പറ്റുമോ? അത് വേണം എന്ന് ശഠിക്കാന്‍ ഗവര്‍മെന്റ് ആദ്യം ബാക്കി എല്ലാ ഭക്ഷണ പാനീയ പദാര്‍ത്ഥത്തിലും യൂറോപ്യന്‍ ക്വാളിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തട്ടെ.

myexperimentsandme said...

ഹ..ഹ.. തുളസീ, തീവ്ര വലതുപക്ഷ വാദിതന്നെ. തല പക്ഷേ ഇടത്തോട്ട് ചെരിഞ്ഞിരിക്കുന്നൂ എന്നേ ഉള്ളൂ. അങ്ങിനെ ഞാന്‍ കണ്‍ഫ്യൂസ് വാദിയായി :)

അരവിന്ദ് പറഞ്ഞ പോയിന്റുകള്‍ നല്ല പോയിന്റുകളല്ലേ? പക്ഷേ ബാക്കി എല്ലാത്തിലും എന്തെങ്കിലുമൊക്കെ ഗുണവുമുണ്ട്, കോളയില്‍ അതൊന്നുമില്ല എന്നൊരു വാദമുണ്ട്. അങ്ങിനെയെങ്കില്‍ സിഗററ്റില്‍ എന്തിരുന്നിട്ട് എന്നൊരു മറുവാദം കണ്ടു. അപ്പോള്‍ പറഞ്ഞു, സിഗററ്റുകാര്‍ തലയോട്ടിയെല്ല് പിടിപ്പിച്ചിട്ടുണ്ടെന്ന്. എന്തെങ്കിലും ഗുണമുള്ളതില്‍ കുറച്ച് കീടങ്ങളും നാശിനികളും ഉണ്ടെങ്കിലും കുഴപ്പമില്ല എന്നുള്ള വാദത്തിലെന്തോ ഒരു ഇത് തോന്നുന്നില്ല.

കണ്ണൂസ് പറഞ്ഞ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നുള്ള കടമ കോളക്കമ്പനികള്‍ പുലര്‍ത്തുന്നില്ല എന്ന കാര്യത്തിന് ഉത്തരവാദി സര്‍ക്കാറല്ലേ? സര്‍ക്കാരിന് അതിന് അധികാരമുണ്ട്. അത് ചെയ്യുന്നില്ലെങ്കില്‍ അത് അവരുടെ നിസ്സഹായതയോ മറ്റെന്തെങ്കിലുമോ അല്ലേ?

Unknown said...

അരവിന്ദ്,
ഞാന്‍ പറയാന്‍ ശ്രമിച്ച് വേണ്ടത്ര നന്നായി പറയാത്തതിനാല്‍ കണ്‍ഫ്യൂഷനില്‍ പെട്ട് പോയ കാര്യങ്ങള്‍ താങ്കള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.

കോളകുടിക്കണം എന്നല്ല...കോള മാത്രം നിരോധിച്ചതിനെയാണ് ഇഷ്ടപ്പെടാഞ്ഞത് എനിക്കും.

കണ്ണൂസ് പറഞ്ഞ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നുള്ള കടമ കോളക്കമ്പനികള്‍ പുലര്‍ത്തുന്നില്ല എന്ന കാര്യത്തിന് ഉത്തരവാദി സര്‍ക്കാറല്ലേ? സര്‍ക്കാരിന് അതിന് അധികാരമുണ്ട്. അത് ചെയ്യുന്നില്ലെങ്കില്‍ അത് അവരുടെ നിസ്സഹായതയോ മറ്റെന്തെങ്കിലുമോ അല്ലേ? വക്കാരീ... കൊടു കൈ.

അഭയാര്‍ത്ഥി said...

മ്മടെ അരവിന്ദന്‍ പറഞ്ഞതന്നെ കാര്യം. കൊക്കൊ കോല അടച്ചു പൂട്ടിച്ചാല്‍ എന്തോ സായുജ്ജ്യമടയുന്നു ആരൊക്കേയൊ.

ദിവസമുഴുവന്‍ പൊല്ലൂഷന്‍ പരത്തിക്കൊണ്ട്‌ ആയിരക്കണക്കിന്‌ വണ്ടികളും വ്യ്‌വസ്യായത്തിന്റെ മാനദണ്ടങ്ങളൊന്നുമില്ലാത്ത കമ്പനികളും പ്രവര്‍ത്തിക്കുന്നു.

ഈച്ച ഈച്ച എന്ന പച്ചി ഇല്ലാത്ത ഡിസണ്ട്രി ഉണ്ടാക്കാത്ത ഒറ്റ റെസ്റ്റോറന്റു പോലും ഇല്ല കേരളത്തില്‍. പൊടിപറത്താത്ത ഒരു റോഡില്ല.

നമ്മള്‍ക്കു വലുത്‌ സിംഹവാലന്‍ കുരങ്ങും വനവല്‍ക്കരണവും. അതും ആരോ നമുക്കു കോരിത്തരുന്ന അറിവുകള്‍. സൂപ്പര്‍ ഹൈവേ പാടില്ല. .....
അധികം എഴുതുന്നില്ല. ചെടിപ്പുള്ള വിഷയങ്ങള്‍.
നമ്മളിവിടെകിടന്ന്‌ കോമാളിവേഷമാടുന്നു. നാം വ്യാകുലപ്പെട്ടുപയോഗിക്കാത്ത സൗകര്യങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങള്‍ ദൂര്‍ത്തടിക്കുന്നു. എന്തിനു മറ്റു സ്റ്റേറ്റുകളും.
നമ്മുടെ സ്മഘടിത സ്വഭാവത്തെ താറടിക്കുകയല്ല. അതുമൂലം നാം നേടുന്ന ജനകീയ വിദ്യാഭ്യാസസൗകര്യങ്ങളും, കുറഞ്ഞ ചൂഷണവും കണ്ടില്ലെന്നു വക്കനാവില്ല. എന്നാല്‍ എവിടേയൊക്കേയൊ തിരുത്തപേടേണ്ടതുണ്ടെന്ന്‌ എന്റെ പക്ഷം.

വീശദമായി അരവിന്ദന്‍ ഉവാച.

myexperimentsandme said...

കോടതികളെപ്പറ്റിയും നിയമനിര്‍മ്മാണസഭകളെപ്പറ്റിയും നടന്ന ഒരു ചര്‍ച്ച് ഇവിടെ

myexperimentsandme said...

ശ്ശോം ചര്‍ച്ച് എന്ന ഹിന്ദിയല്ല, ചര്‍ച്ച എന്ന മലലാളം :)

Unknown said...

അരവിന്ദന്റെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഈ നിരോധനം ഭരിക്കുന്ന പാര്‍ട്ടിയുടെ കീശ വീര്‍പ്പിക്കാന്‍ മാത്രം ഉപകരിക്കും.കോളാ പാര്‍ട്ടി കോടതിയില്‍ പോകും, അവിടെ കാശ് വാങ്ങി സര്‍ക്കാര്‍ തോല്‍ക്കും. നിരോധനം കോടതി മാറ്റും, ജനം എല്ലാം മറക്കും, പിന്നെയും കോള കുടിക്കും!

Anonymous said...

കോര്‍പ്പറേഷന്‍ വാട്ടറൊക്കെ എന്നാണവോ ഇനി ആരെങ്കിലും ഒക്കെ നിരോധിക്കുക?

ഞാനീയടുത്ത് വായിച്ചു കിണറില്‍ വൃത്തിയാക്കാന്‍ ഇടുന്ന പൊട്ടാഷ്യം സള്‍ഫേറ്റ് (ആ പര്‍പ്പിള്‍ കളര്‍) ഭയങ്കര കേടാണെന്ന്...എന്നിട്ട് എല്ലാരും അത് ഇടുന്നുണ്ടല്ലൊ?

Anonymous said...

പൊട്ടാസ്യം സള്‍ഫേറ്റല്ലെന്നേ. അതു നിറം വെളുപ്പ്. വളത്തിനു കൊള്ളാം. മറ്റവന്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ്.

Anonymous said...

കീടനാശിനിയെക്കാള്‍ പ്രശ്നം വെള്ളമൂറ്റലാണെന്നു തോന്നുന്നു.

Anonymous said...

ഹിഹിഹി..എനിക്ക് പൊട്ടാഷ്യം എന്ന് വരെ മാത്രെ ഓര്‍മ്മ കിട്ടിയുള്ളൂ പിന്നെ ബാക്കിയുള്ളത് അടിച്ച് നോക്കിയതാണ്..ഉമേഷേട്ടനോട് വൃത്തം ഒക്കെ പറയുന്ന പോലെ..

എന്തായാലും ദേവേട്ടനോട് ചോദിക്കണം അതിനെക്കുറിച്ച്...

Unknown said...

കോക്കോകോളാ നിരോധിക്കണം എന്ന ആവശ്യം പല സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു കുറെ കാലമായി. കോളയിലെ വിഷപദാര്‍തങ്ങലും മറ്റും നേരത്തെ തന്നെ കണ്ടിരുന്നതാനു.എന്നാല്‍ ഇതിനെല്ലം പുറമെ കേരളത്തില്‍ അവര്‍ നടത്തി വന്നിരുന്ന ജലചൂഷണമായിരുന്നു ശ്രെദ്ധേയമായ ഒരു വസ്തുത.എത്രയായാലും അവിടത്തെ ജനങ്ങളുടെ ആ സമരമാണു കേരളത്തില്‍ കോള നിരോധിക്കാനുണ്ടായ ഒരു പ്രധാന കാരനം എന്നതില്‍ സംശയമില്ല.വര്‍ഷങ്ങ്ലോളം നീണ്ടു നിന്ന ആ സമരതിനു നേതൃത്വം നല്‍കിയ മയിലമ്മയെ മേധ പട്കറൊടു പൊലും ഉപമിചിരുന്നു.എന്തായാലും ഇപ്പൊള്‍ അവരുടെ മനസ്സിലുണ്ടാവുന്ന സന്തൊഷത്തില്‍ നമുക്കും പങ്കു ചെരം.
ഇതിനൊരു മരുവശമുണ്ട്‌..അതായതു ആഗോളവത്കരണതിന്റെ പാര്‍ശ്വഫലമായിട്ടാണു ഈ ആഗോള കുത്തകമുതലാളിമാര്‍ ഇവിദെ വന്നത്‌..പക്ഷേ കൊകൊകൊളയും മക്ഡൊനല്‍ഡ്സും എല്ലം സാധാരണക്കാരന്റെ വെള്ളമാണു ഊൂറ്റിയെടുത്ത്‌ കച്ചവടം ചെയതത്‌.

myexperimentsandme said...

ജലചൂഷണം കോളാ കമ്പനികള്‍ മാത്രമാണോ അവിടെ നടത്തുന്നത്? കേട്ടത് മലബാര്‍ സിമന്റ്‌സും മറ്റും അതില്‍ കൂടുതല്‍ അവിടെനിന്ന് ഊറ്റുന്നുണ്ടെന്നാണ്-ശരിക്കറിയില്ല.

സീതാറാം യെച്ചൂരി പറഞ്ഞത് ആഗോളപ്രശ്‌നം കൊണ്ടൊന്നുമല്ല, ആരോഗ്യ പ്രശ്‌നം കാരണമാണ് ഇത് നിരോധിച്ചതെന്ന്. അപ്പോള്‍ പിന്നെയും അരവിന്ദന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാവുന്നു.

ഉത്തരവില്‍ കൊക്കകോളയും പെപ്സിയും മാത്രമേ നിരോധിച്ചിട്ടുള്ളൂ അത്രേ. അനുബന്ധ ഉല്‍‌പന്നങ്ങള്‍ക്ക് നിരോധനമില്ല. അപ്പോള്‍ പിന്നെയും സംശയമായി.

കണ്ണൂസ്‌ said...

അരവിന്ദും മറ്റുള്ളവരും ഉന്നയിച്ച ചില പ്രശ്നങ്ങള്‍ക്ക്‌ എനിക്ക്‌ തോന്നുന്ന മറുപടികള്‍:

1. എന്തുകൊണ്ട്‌ കൊക്കകോള അല്ലെങ്കില്‍ പെപ്‌സി എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്‌. എപ്പോഴും, ഇങ്ങനത്തെ എല്ലാ സര്‍വേകള്‍ക്കും, പരീക്ഷണങ്ങള്‍ക്കും ഒരു Specific reference point ഉണ്ടാവും. ആ റെഫറന്‍സ്‌ പോയന്റ്‌ മാര്‍ക്കറ്റ്‌ ലീഡര്‍ ആയിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെയാണ്‌ കോക്കും പെപ്‌സിയും ആദ്യം ഇവരുടെ നിരീക്ഷണത്തില്‍ വന്നത്‌. തീര്‍ച്ചയായും ഇവിടെ ഫ്രൂട്ടിയുടേയും മറ്റും ഗുണ നിലവാരവും പരിശോധിക്കപ്പെടേണ്ടതുണ്ട്‌. സര്‍ക്കാര്‍ തലത്തിലുള്ള ഒരു ഗുണ നിലവാര സൂചിക പ്രാധാന്യവും അതു തന്നെയാണ്‌. അതും താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കാം.

2. ഈ ന്യൂട്രീഷ്യന്റെ കാര്യം സി.എസ്‌.സി. വെറുതെ പറഞ്ഞതല്ല. അവരുടെ വെബ്‌ സൈറ്റില്‍ അതിന്റെ വളരെ വ്യാപ്തിയുള്ള ഒരു റിപ്പോര്‍ട്ട്‌ കാണാം. ഇത്ര പോഷകാംശമുള്ള ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍, ഇത്രത്തോളം കീടനാശിനി പ്രശ്നമുണ്ടാക്കില്ല എന്ന വ്യക്തമായ ഡോക്യുമെന്റേഷന്‍. അതായത്‌, പാലിലും, മുട്ടയിലും , അരിയിലും കീടനാശിനിയുടെ അളവ്‌ കൂടുതലാണെന്ന് കോളക്കാര്‍ പറയുന്നത്‌ ശരി. പക്ഷേ, അവര്‍ മറച്ചു വെക്കുന്നത്‌, അത്‌ അനുവദനീയമായതിലും താഴെയാണെന്നും, തങ്ങളുടെ പ്രൊഡക്റ്റുകളില്‍ ഉള്ളത്‌ അനുവദനീയമായതിനേക്കാള്‍ 24 ഇരട്ടി ആണെന്നതും ആണ്‌.

കുടിവെള്ളത്തില്‍ മാത്രമല്ല അരവിന്ദേ, മുലപ്പാലില്‍ പോലും കീടനാശിനി കണ്ടെത്തിയിട്ടുള്ള നാടാണ്‌ ഇന്ത്യ. പ്രോസ്സെസ്സിംഗ്‌ സാധ്യതയില്ലാത്ത നോണ്‍ വ്യാവസായിക ഉത്‌പന്നങ്ങളാണ്‌ ഇത്‌ എന്ന കാര്യം കൂടി കണക്കാക്കേണ്ടേ? മറ്റൊന്ന്, ഇന്ത്യയിലെ ഭൂജലത്തില്‍ കണ്ടെത്തിയ മലിനത മുഴുവന്‍ കീടനാശിനിയുടെ തലയില്‍ കെട്ടിവെക്കാനുള്ള കോള കമ്പനികളുടെ ശ്രമങ്ങളാണ്‌. അവര്‍ ഉപയോഗിക്കുന്ന ജലം, മലിനമാണ്‌ എന്നവര്‍ പറയുന്നത്‌ ശരിയായിരിക്കാം. പക്ഷേ, ഫൈനല്‍ പ്രൊഡക്‍റ്റില്‍ കാണുന്ന ഡി.ഡി.ടി., ലിന്‍ഡേല്‍ എന്നീ കീടനാശിനികള്‍ അതേ അളവില്‍ / അല്ലെങ്കില്‍ കൂടിയ അളവില്‍ വെള്ളത്തില്‍ ഉണ്ടായിരുന്നു എന്നവര്‍ തെളിയിക്കട്ടേ. പിന്നെ ഒരു പ്രശ്‌നവും ആരും ഉണ്ടാക്കില്ലല്ലോ.

പിന്നൊന്ന്: ഇനിയിപ്പോള്‍, ജലത്തിലും, പഞ്ചസാരയിലും തന്നെയാണ്‌ കീടനാശിനികള്‍ ഉള്ളതെന്ന് വെക്കുക. എന്നാലും, അത്‌ കുറക്കാവുന്നത്ര കുറക്കാന്‍ ഈ കമ്പനികള്‍ തയ്യാറാവത്തത്‌ എന്തു കൊണ്ടാണ്‌? ( തങ്ങള്‍ ശ്രമിക്കാം എന്ന് പെപ്‌സി പറഞ്ഞു. അതില്‍ നിന്ന് തന്നെ വ്യക്തമല്ലേ, ഇത്‌ ഇംപോസ്സിബിള്‍ ആയ കാര്യമല്ല എന്നത്‌?). ഈ മടിക്കുള്ള ഉത്തരം എന്താണെന്നറിയാമോ?

ഞങ്ങളുടെ പ്രൊഡക്റ്റ്‌ ടാര്‍ഗെറ്റ്‌ ചെയ്യുന്നത്‌ കൂടുതലും ലോവര്‍ മിഡില്‍ ക്ലാസ്സിനേയാണ്‌. അവിടെ 10 രൂപയില്‍ കൂടുതല്‍ വില ഉണ്ടെങ്കില്‍ ശരിയാവില്ല. 10 രൂപക്ക്‌ ഇത്രയൊക്കെയേ പ്രോസസ്സിംഗ്‌ പറ്റൂ. വേണമെങ്കില്‍ കുടിച്ചോ - നിങ്ങളുടെ കുടിവെള്ളത്തിലും ഇതൊക്കെ കാണും.

എന്തായാലും അരവിന്ദ്‌ പോയത്ര ( പച്ചവെള്ളത്തേക്കാള്‍ സേഫ്‌ ആണ്‌ പ്രോസസ്സ്‌ ചെയ്യുന്നത്‌ കൊണ്ട്‌ കോള) എന്ന ലെവലിലേക്ക്‌ അവര്‍ ഇതു വരെ എത്തിയിട്ടില്ല. :-) അടുത്ത സ്റ്റെപ്‌ അതായിരിക്കാം.

എന്നെ എപ്പോഴും അത്‌ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യമുണ്ട്‌. ലോകത്തിലെ ഏറ്റവും price sensitive എന്നു കരുതപ്പെടുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതു വരെ ഒരു price war നടത്താത്ത market leaders കോക്കും പെപ്‌സിയും മാത്രം ആയിരിക്കും. അതിന്റെ കാരണമെന്താവും? പ്രത്യേകിച്ചും ഒരു രൂപ കുറച്ചു വിറ്റാല്‍ തന്നെ അത്‌ വലിയൊരു market swing ഉണ്ടാക്കും എന്നിരിക്കുമ്പോള്‍? Does anyone here a bell ringing?. ഇതിന്റെ വാല്‍ക്കഷണം, ഒരു കുപ്പി കോളയുടെ ഉത്‌പാദന ചെലവ്‌ 3 രൂപയില്‍ താഴെയാണ്‌ എന്നുള്ളതാണ്‌.

ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത്‌ സര്‍ക്കാരിന്റെ ബാധ്യതയാണ്‌ എന്ന വാദത്തെക്കുറിച്ച്‌. തത്വത്തില്‍ ശരിയാണ്‌. പക്ഷേ, എന്താണ്‌ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്‌? സി.എസ്‌.സി. റിപ്പോര്‍ട്ടിന്റേയും, കമ്പനി പുറന്തള്ളുന്ന വേസ്റ്റ്‌ രാസവളം എന്ന പേരില്‍ നല്‍കിയിരുന്നത്‌ വളരെ ദോഷം ചെയ്യുന്നു എന്ന പേരിലും, ജലചൂഷണത്തിന്റെ കാര്യം പറഞ്ഞും പെരുമാട്ടി പഞ്ചായത്ത്‌ കോക്കിന്റെ ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഈ ആര്‍ഗ്യുമന്റ്‌ കണ്ടില്ലല്ലോ? സര്‍ക്കാര്‍ നിലവാരം പാലിക്കുന്നില്ല എന്നു തോന്നിയാല്‍ - മൂന്ന് വര്‍ഷമായി നിരന്തരം നോട്ടീസുകള്‍ അവഗണിച്ചു കൊണ്ടിരുന്നാല്‍ - ഇതല്ലാതെ ഏതു രീതിയിലാണ്‌ അത്‌ അടിച്ചേല്‍പ്പിക്കാന്‍ പറ്റുക?


വക്കാരീ, കോക്കിനെതിരെ സമരം നടക്കുന്നത്‌ ജലചൂഷണത്തിനെതിരായാണ്‌. ജല വിനിയോഗത്തിനെതിരെ അല്ല. കഞ്ചിക്കോട്‌ ഒരു വ്യാവസായിക മേഖലയാണ്‌. മലബാര്‍ സിമന്റ്‌സും, മാരിക്കോയും, ഇന്ദ്‌സിലും ഒക്കെ കോക്കിനേക്കാള്‍ ജലം ഉപയോഗിക്കുന്നുണ്ടാവാം. പക്ഷേ, അതിനൊക്കെ സുതാര്യതയുണ്ട്‌. 3 കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ഉള്ള അനുമതിയുമായി 17 കുഴല്‍ക്കിണര്‍ കുഴിച്ചിട്ടില്ല അവര്‍. ഈ ഭാഗത്ത്‌ ഉണ്ടായ ജലക്ഷാമവും മറ്റും കോക്ക്‌ വന്നതിനു ശേഷമാണെന്ന് വളരെ വ്യക്തമായ കാര്യമാണല്ലോ. (മധുരാജിന്റെ ഫോട്ടൊ സൈറ്റ്‌ ഒന്നു നോക്കി നോക്കു. http://madhurajphotos.com/waterthief/phpslideshow.php )

ഗ്വാളിയോര്‍ റയോണ്‍സിന്റേയും എന്റോ സള്‍ഫാന്റേയും കാര്യത്തില്‍ ഈ അലസതയുടെ ദോഷഫലങ്ങള്‍ നാം കണ്ടതാണ്‌. ഇത്തവണ എങ്കിലും, നിരോധനം അമേരിക്കന്‍ കമ്പനികള്‍ക്കായതു കൊണ്ട്‌ ഇത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ അജണ്ടയാണ്‌ എന്ന ചിന്താഗതി മാറ്റിവെച്ചിട്ട്‌ നാം വസ്തുതകളെ വിലയിരുത്തേണ്ടിയിരിക്കുന്നു.