ഈ ആഴ്ചമുതല്‍ കൈരളി ടി.വി.യില്‍ അമേരിക്കയില്‍നിന്നും ഉള്ള ന്യൂസ് സെഗ്മെന്റില്‍ ഞാന്‍ ബ്ലോഗും വിക്കിയും ഉള്‍പ്പെടുന്ന ഇന്റര്‍നെറ്റ് പബ്ലിഷിങ്ങിനെ പറ്റി പറയുന്നുണ്ട്.
എന്റെ സഹപാഠിയും സുഹൃത്തും ബ്ലോഗ് വായനക്കാരനും ഒക്കെയായ അരുണ്‍ ആണ് ഇതിന്റെ പിന്നില്‍. കുറേ നാളായി ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞിട്ട്. വെളിച്ചം കാണുന്നത് ഇപ്പോഴാണ് എന്ന് മാത്രം.
വിക്കിയില്‍ എഴുതിവച്ച ലേഖനങ്ങള്‍ കണ്ണും പൂട്ടി വായിക്കുകയാണ്. കുറച്ച് സ്ക്രീന്‍ഷോട്ടുകളും ഉണ്ടാവും. ആദ്യമേ പറയാം; വലിയ പ്രതീക്ഷവേണ്ട. സംശയമുള്ളവര്‍ കണ്ടുതന്നെ അറിയൂ.
നാട്ടിലെ സമയം ഞായര്‍ രാവിലെ 6:30-നും തിങ്കള്‍ 8:30-ഉം ആണ് സംപ്രേക്ഷണം. മൂന്നോ നാലോ ആഴ്ച ഉണ്ടാവും എന്ന് തോന്നുന്നു.
Saturday, August 26, 2006
Subscribe to:
Post Comments (Atom)
15 comments:
കണ്ണും പൂട്ടി വായിച്ചതു കാരണം എനിക്കു വലിയ പ്രതീക്ഷയില്ല. കണ്ണു തുറന്നു വായിക്കണ്ടേ സിബൂ ;)
[ദേ കണ്ടോ acceptance theory പാളുന്നു ;)]
സിബു
ഈ സൈറ്റൊന്നു കണ്ടു നോക്കൂ. യു.ടി.എഫ് പല അക്ഷരങ്ങളെയും സപ്പോര്‍ട്ട് ചെയ്യുന്നില്ല. വരമൊഴി ഉപയോഗിച്ച് എം.എല്‍.ടി.ടി കാര്‍ത്തിക കണ്‍വര്‍ട്ട് ചെയ്താണ് ഉപയോഗിക്കുന്നത്. കുറെ അക്ഷരങ്ങള്‍ മിസ് ആകുന്നു. അടുത്ത കാലത്ത് മലയാളം യു.ടിഎഫ് പ്രണയം കയറി ചെയ്ത സൈറ്റാണ്. നിറയെ പരാതികള്‍. ജിഫ് ആയി ചെയ്യാന്‍ നിര്‍ദേശങ്ങള്‍. എന്തു ചെയ്യാന്‍എനിക്കു വേണ്ട നിര്‍ദേശം തരുമല്ലോ?
www.hallelujahpathram.com
sibynilambur@manoramamail.com
സിബി
ഇന്ന് ഞാന്‍ രാവിലെ അഞ്ചേ അഞ്ചിന് വിളിക്കാതെ ചാടിയെണീറ്റു. സിബുവിനെ കാണാന്‍.
ടിവി വച്ചതുമുതല്‍ മലങ്കര ഓര്‍ത്തഡോക്സ് ടീമിന്റെ ഒരു പള്ളിയുടെ ‘ഉത്ഘാടനം’ ആയിരുന്നു.
ഞാന്‍ ദിപ്പ സിബു വരും. ദിപ്പ സിബു വരും എന്ന് നോക്കിയിരുന്നു. പക്ഷേ...
വിശാലേട്ടാ ക്ഷമി... വരുമായിരിക്കും...
വേണമെങ്കില്‍ ഈ പാട്ട് മൂളികോളൂ...
മണിചിത്രതാഴിലെ ആ പാട്ടില്ലേ അതു തന്നെ .. വരി ഞാന്‍ മറന്നു
വിശാലാ സോറി; കൈരളിക്കാര് വഞ്ചിച്ചു. അവരിപ്പോള്‍ പറയുന്നത് എന്തോ സാങ്കേതിക തകരാറ് മൂലം... എന്തായാലും നാട്ടിലെ സമയം തിങ്കള്‍ രാവിലെ 8:30ന് വരും എന്ന് ഉറപ്പിച്ചു പറയുന്നു.
ബ്ലോഗില്‍ ഇട്ടതും വീട്ടില്‍ പറഞ്ഞതും അല്ലാതെ വേറെ ആരോടും ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. ഭാഗ്യം.
സിബു ജി,
ഇവിടെ കൈരളി ടിവി ഇല്ല. അതോണ്ട് റെക്കോര്‍ഡ് ചെയ്ത് ഇവിടെ ഇടണെ...അതുല്ല്യ ചേച്ചി കൊച്ചി മീറ്റിന് പറഞ്ഞ പോലെ ..ഏതൊ നെറയെ ബുദ്ധിയൊക്കെയുള്ള അമേരിക്കക്കാരനെ കാണാനാ..:-)
എന്നിട്ടു തിങ്കളാഴ്ച രാവിലെ വന്നോ സിബൂ ? റെക്കോറ്ഡു ചെയ്തിടാന്‍ സമയവും സൌകര്യവുമുണ്ടെങ്കിലിടണേ സിബൂ.
വന്നല്ലോ! ഞങ്ങള് കണ്ടല്ലോ!!
സിബൂ, അവതരണം നന്നായിരുന്നു. സ്ക്രീന്‍ ഷോട്ടുകളുടെ ദൌര്‍ലഭ്യം ഉപകാരമായി, അത്രേം നേരം മുഴുവന്‍ ചുള്ളനെ കണ്ടോണ്ടിരിക്കാനായല്ലോ!!!
തൃശൂര് ഭാഷേല് വാര്‍ത്ത വായിക്കണത് കേക്കാന്‍ നല്ല സുഖം :)
എന്നിട്ട് എവിടെ റിക്കോര്‍ഡ് ചെയ്തത് എവിടെ?പോസ്റ്റൂ പ്ലീസ്...എനിക്കും കേക്കണം തൃശൂര്‍ ഭാഷേലെ ബ്യൂട്ടി സ്പോട്ടുള്ള ന്യൂസ്... :-)
ഇവിടെ കൈരളിയില്ല അന്തോണീ. അതുകൊണ്ട് ഞങ്ങള്‍ കണ്ടില്ല. വീട്ടില്‍ നിന്ന് ഫീഡ്‌ബാക്ക് കിട്ടി; ഒരു തരി കൊഞ്ഞപ്പുണ്ടല്ലോടാ നിനക്ക് എന്ന്. ഇതിന്റെ വീഡിയോ സംഘടിപ്പിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.
കുറേ സ്ക്രീന്‍ ഷോട്ടുകള്‍ കൊടുത്തിരുന്നു അവര്‍ക്ക്. ഒന്നും ഇട്ടുകണ്ടില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു.
കണ്ടു, കണ്ടു!
കണ്ടില്ല, കണ്ടില്ല :(
ഇനിയിപ്പോ വീഡിയോ വരട്ടെ.
കാലത്ത് പുട്ടുകുറ്റിയും കുക്കറില്‍ കടലയും അടുപ്പില്‍ കയറ്റി ഔട്ട്പുട്ട് കാത്തിരിക്കുമ്പോഴാണ് കൈരളിയില്‍ സിബുവിന്റെ വരമൊഴി പുരാണം കണ്ടത്. സ്ക്രീന്‍ഷോട്ടുകള്‍ കുറവായിരുന്നു. നല്ല മലയാളത്തിലുള്ള അവതരണം. നന്നായിരിക്കുന്നു.
സിബുച്ചേട്ടാ, ഞാന്‍ കണ്ടേയ്.
അവതരണം ഇഷ്ടപ്പെട്ടു. ബാക്കി എപ്പോഴാ?
പക്ഷേ ഒരു ചെറിയ പണികിട്ടി!
പരിപാടി കഴിഞ്ഞപ്പോള്‍ 9ന് പത്തുമിനിറ്റ് മാത്രം...അയ്യോ എന്ന് സത്യമായിട്ടും നിലവിളിച്ചുപോയി....പുട്ടുപോലും കഴിക്കാന്‍ പറ്റാതെ ഓഫീസിലേക്ക് ഓടേണ്ടി വന്നൂ..
:)
വേഗം വീഡീയോ ക്ലിപ്പ് ഇടൂ...
Post a Comment