Wednesday, August 02, 2006

ബഡായിസത്യം

പ്ലസ്റ്റുവിനു പഠിക്കുബോള്‍ ഞങ്ങളോടൊരുത്തന്‍ പറഞ്ഞ ഒരിടിവെട്ട് കഥയാണ് ഞാനിവിടെ കുറിക്കാന്‍ പോകുന്നത്.
പുള്ളിക്കരന്റെ പേരു സുഗുണന്‍ (താല്‍ക്കാലികം)
സുഗുണന്റെ ഒരുമാതിരി വിടലു കേട്ടാല്‍ ചെലപ്പൊ പൂവന്‍ കോഴി വരെ ബലം പിടിച്ച് മൊട്ടയിട്ടു പോകും.!
ആ സൈസ്സ് ഒന്നൊന്നര സാധനമെ അവനിറക്കാറുള്ളൂ.

വെക്കേഷന്‍ കഴിഞ്ഞതിന്റെ ‘ഹാങോവര്‍’ മാറുന്നതിനു മുന്‍പാണ്, ഇരുട്ടടി, കഥയുടെ രൂപത്തില്‍ എത്തിയതു. (അതല്ലെങ്കിലും അങ്ങിനെയാ, കണ്ടക ശനി കൊണ്ടേ പോകൂ.)
കഥ ഇപ്രകാരമായിരുന്നു;
സുഗുണന്‍ വെക്കേഷന് ബോബെയിലുള്ള അവന്റമ്മാവന്റെ വീട്ടിലായിരുന്നു.(ഠും! ആദ്യ വെടി പൊട്ടി)
വെക്കേഷനൊക്കെ കഴിഞ്ഞ് പ്ലയിനിലാണ് അവന്‍ തിരിച്ചു വന്നത് (ഞെട്ടിയോ എന്ന് ഒരു സംശയം., എന്നാല്‍ ഞെട്ടാന്‍ കിടക്കുന്നതേ ഉള്ളൂ എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല)
വിമാനത്തില്‍ വച്ച് സമയം കളയാന്‍ ഇവന്‍ ഒരു മുട്ടന്‍ ഐഡിയ കണ്ടു പിടിച്ചു,
കച്ചി (ഗോലി) കളിക്കുക.!
ഏതായാലും കച്ചി കളിച്ചു കൊണ്ടിരുന്നപ്പൊള്‍ അറിയാതെ അവന്റെ കച്ചി
വിമാനതിന്റെ അടിയിലുള്ള ഒരു നൊത്ത(തുള, ദ്വാരം) യിലൂടെ താഴെപ്പോയി.
(ഇനി അഥവാ അങ്ങിനെ ശരിക്കും സംഭവിച്ചിരുന്നെങ്കില്‍ അവന്‍ ചങ്ങല പിടിച്ച് വലിച്ച് നിര്‍ത്തിയാനെ വിമാനം, ട്രയിന്‍ പോലെ)

*******************

അവസാനം സുഗുണന്‍ വീട്ടിലെത്തി.
മുറ്റത്ത് ഒരു കച്ചി കിടക്കുന്നു, പ്ലയിനില്‍ വച്ച് പോയ അതേ കച്ചി.
“ കറക്ടായിട്ട് എന്റെ വീടിനു മോളിലെത്തിയപ്പോള്‍ തന്നെയാടാ കച്ചി താഴോട്ട് വീണതു, എന്റെ ഒരു ഭാഗ്യം” - സുഗുണന്‍

(ഞങ്ങളുടെ അവസ്ഥ ഷോക്കടിച്ചവനെ വെള്ളം കുടിപ്പിച്ചതു പോലെ ആയിപ്പോയി)
പിന്‍ കുറിപ്പ്: ഇവിടെ പ്ലസ്റ്റുവിന് പഠിക്കുബോള്‍ കമ്പ്യൂട്ടര്‍ റ്റീച്ചര്‍ എന്നെ നോക്കി അലറി
“പോയി വല്ല കൊട്ടയും നെയ്യടാ‍”(സത്യം)

10 comments:

ബിന്ദു said...

ടീച്ചര്‍ക്കു വിവരമുണ്ട്‌. സത്യം. :)

ദിവാസ്വപ്നം said...

ഹ ഹ ഹ ഹ ..... എന്റെ ബിന്ദൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

Adithyan said...

പച്ചാളം ഇതു കൊള്ളാം :)

എന്നിട്ട് കൊട്ട നെയ്യാന്‍ പടിച്ചാ?

sreeni sreedharan said...

ആദിച്ചേട്ടാ, അതിപ്പോഴും പഠിച്ചിട്ടില്ല!

സു | Su said...

നല്ല തമാശ ആയി പച്ചാളം :)

Sreejith K. said...

സുഗുണപുരാണം കലക്കി. പ്ലെയിനില്‍ ഓട്ട ഒക്കെ ഉണ്ടായിരുന്നല്ലേ. കറക്റ്റ് അവന്റെ വീട്ടിനു മുകളില്‍ എത്തിയകാര്യം അവന്‍ അറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ എടുത്തു ചാടിയേനേ. കഥ ജോറായി.

ഇടിവാള്‍ said...

പച്ചാളമേ..
കൊട്ടനെയ്ത്തില്‍ തപാല്‍ വഴി ഇപ്പോള്‍ ഡിപ്ലോമ കൊടുക്കുന്നുണ്ട്.. കൊച്ചിയില്‍ !

പിന്നെ, എന്റെ ഒരു ഗെഡി, ബോംബേയില്‍ നിന്നും ഫ്ലൈറ്റില്‍ വരുമ്പോള്‍, ബോബി ഡിയോളിനെ ഒരു മിന്നായം പോലെ കണ്ടു.

അതു പിന്നെ, ലവന്‍ മാറ്റി, ബിസിനസ്സ് ക്ലാസ്സില്‍, അവര്‍ ഒരുമിച്ച് ഒരേ സീറ്റില്‍ ഇരുന്നു സ്മാളടിച്ചെന്നും, ബോബി വാളു വച്ചെന്നും ഒക്കെയാക്കി ഇവല്‍ കോളെജില്‍ പ്രചരിപ്പിച്ചു !

ഇതൊരു രോഗമാണു ഡോക്റ്റര്‍ !

myexperimentsandme said...

കഥകലക്കിപ്പച്ചാളം.

ന്റച്ഛമ്പോലീസുകാരനാ.... ന്നൊക്കെയുള്ള നിര്‍ദ്ദോഷനുണകള്‍ ഒന്നാം ക്ലാസ്സിലൊക്കെ വെച്ച് ഇടിക്കാന്‍ വരുന്നവരോട് പറയുമായിരുന്നു. അങ്ങിനെ നിര്‍ദ്ദോഷമായി, സ്ലേറ്റിലെ കിട്ടിയ മാര്‍ക്ക് മായിച്ചിട്ട് അയിമ്പത് എന്നെഴുതി. നിര്‍ദ്ദോഷനായതുകാരണം പഴയ മാര്‍ക്ക് നല്ലപോലെ മായ്ക്കാനൊന്നും നിന്നില്ല. പിന്നെ പനപോലെ വളര്‍ന്നപ്പോള്‍ നുണയും പ്രൊപോര്‍ഷണലായിട്ട് വളരാന്‍ തുടങ്ങി. ജീവിച്ചുപോകേണ്ടേ... :)

Rasheed Chalil said...

ഇതു കൊള്ളാം... ഹ ഹ ഹ

sreeni sreedharan said...

ഇടിവാള്‍ ചേട്ടാ,
തപാല്‍ വഴി ഒരു പരിപാടിക്കും ഞാനിനി ഇല്ല!

ഇന്നാളിതുപോലെ പാരഷ്യൂട്ട് ജമ്പിങ്ങ് തപാലുവഴി ഞാന്‍ ട്രൈ ചെയ്തതാ.
ആദ്യത്തെ ഭാഗം കിട്ടിയപ്പോള്‍ തന്നെ, വിമാനത്തീന് ഞാനെടുത്ത് ചാടി.
പക്ഷേ അതു വിടര്‍ത്താനുള്ള വഴി
“തുടരും...” ആയിരുന്നു.

“കാക്കേനപ്പോലെ കൈയൊക്കെ വീശി നോക്കി”
വേറെ കാക്ക വന്ന് കൊത്തിയതു മിച്ചം!
പിന്നെ എനിക്കൊന്നും ഓര്‍മയില്ല....