Saturday, August 05, 2006

കഷ്ടമായിപ്പോയി!

(ആമുഖം: ഇത് വായിക്കുന്ന ചിന്ത.കോം‌ടീമിലെ പ്രിയ അംഗങ്ങള്‍ എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളോട് ആരോടും ആലോചിച്ചിട്ടല്ല ഞാനീ പോസ്റ്റ് ഇടുന്നത്. വിവാദങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് മനപ്രയാസം തോന്നി. ഇത്രയും എഴുതിയില്ലെങ്കില്‍ എനിക്ക് ഒരു മനസമാധാനം കിട്ടില്ല. ഇതില്‍ പറഞ്ഞേക്കുന്നതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങളാണ്. എന്റെ പക്വതക്കുറവായി കണ്ട് ക്ഷമിക്കുക. സ്നേഹപൂര്‍വ്വം, കലേഷ് )

കഷ്ടമായിപ്പോയി!

അങ്ങനൊരു പോസ്റ്റ് ഇടണ്ടായിരുന്നെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു! ആ അഗ്രിഗേറ്ററിന്റെ പോസിറ്റീവ് വശങ്ങള്‍ പലരും കണ്ടില്ല. അത് ഒരു ബീറ്റ വെര്‍ഷനാണെന്നും, അത് ഇനിയും നന്നാക്കണമെന്ന് ചിന്ത.കോം പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ടെന്നും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വച്ച് ഈ-മെയില്‍ അയക്കണം എന്നും ഒക്കെ ഞാനതില്‍ എഴുതിയിരുന്നു. അതൊന്നും പലരും ശ്രദ്ധിച്ചില്ല.

അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ കൂടുതല്‍ പേര്‍ക്കും പോള്‍ ആരാണെന്നോ ചിന്ത.കോം എന്താണെന്നോ, എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നോ അറിയില്ല - അറിയേണ്ട കാര്യവും ഇല്ലല്ലോ! ആരും ആരുടെയും കീഴേവീട്ടുകാരല്ലല്ലോ!

ആരാ ഈ പോള്‍? അല്ലേല്‍ പോളിന്‌ എന്തിന് മഹത്വം കല്പിക്കണം?സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ എടുത്ത് ചിലവാക്കി, ഇല്ലാത്ത സമയം ഉണ്ടാക്കി ചിന്ത.കോം എന്ന സംഭവം ഹോസ്റ്റ് ചെയ്യുന്നതിനോ? ഒരുപോലെ ചിന്തിക്കുന്നവരുടെ ഒരു ടീമിനെ ഉണ്ടാക്കി, അവരില്‍ നിന്ന് സ്നേഹപൂര്‍വ്വം കണ്ടന്റ് മേടിച്ച് തര്‍ജ്ജനിയില്‍ ഇടുന്നതിനോ? ടീമിലെ അംഗങ്ങളുടെ ബന്ധങ്ങള്‍ക്ക് വച്ച് അറിയപ്പെടുന്ന എഴുത്തുകാരില്‍ നിന്ന് കണ്ടന്റ് ശേഖരിച്ച് തര്‍ജ്ജനിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനോ? മലയാളം യുണീ‍കോഡ് കമ്പ്യൂട്ടിംഗ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനോ?

വരമൊഴി ഡവലപ്പ് ചെയ്ത ശ്രീ.സിബുവിനെപോലെയോ, അല്ലേല്‍ മൊഴി ഡവലപ്പ് ചെയ്ത രാജിനെപ്പോലെയോ അല്ലേല്‍ തനിമലയാളം വികസിപ്പിച്ച് അത് ഓടിക്കുന്ന ശ്രീ.ഏവൂരാനെപ്പോലെയോ, ശ്രീ. ശനിയനെപോലെയോ ഒക്കെ വളരെ ലോ-കീ യാണ് ശ്രീ.പോള്‍. എനിക്കു തോന്നുന്നു, ഒരുപക്ഷേ, അവരെക്കാളും ലോ-കീ ആണ് പോള്‍. (ഞാനിങ്ങനെയൊക്കെ എഴുതുന്നത് പോലും അദ്ദേഹം ഇഷ്ടപ്പെടില്ലന്നെനിക്ക് അറിയാം. ഇതിലേക്ക് ആരുടെയും പേരുകള്‍ വലിച്ചിഴയ്ക്കുകയാണെന്നും ദയവായി കരുതരുത്.)

ഗൂഗിള്‍ പരസ്യത്തിന്റെ നക്കാപ്പിച്ച വരുമാനം മാസാമാസം ശമ്പളം കിട്ടുന്നതുപോലെ വരില്ല. അത് വരാന്‍ സമയം എടുക്കും. അത് മാത്രം നമ്പി ചിന്ത പോലെയൊരു സൈറ്റ് ഓടിച്ചോണ്ട് പോകാന്‍ കഴിയില്ല. ചിന്ത.കോം പോളിന്റെ തറവാട്ട് സ്വത്താണെന്ന് ആരും ദയവായി തെറ്റിദ്ധരിക്കരുത്. പോളും, സമാനമായി ചിന്തിക്കുന്നവരുടെ ഒരു ടീമും ആണ് അതിനെ നയിച്ചുകൊണ്ടുപോകുന്നത്. ചിന്ത.കോം ഒരിക്കലും ഒരു വരുമാനമാര്‍ഗ്ഗമായിട്ട് പോളോ, അല്ലേല്‍ ചിന്ത.കോം ടീമില്‍ ഉള്ള ആരുമോ കണ്ടിട്ടില്ല. ആരും തന്നെ അതീന്ന് ഒരു സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്നില്ല. ചിന്ത.കോം‌ന് യാതൊരു ചായ്‌വും ഇല്ല (ഇടതെന്നോ വലതെന്നോ). ചിന്ത.കോം ടീം ഒരു “ക്ലോസ്‌ഡ്” ബുദ്ധിജീവിക്കൂട്ടായ്‌മയും അല്ല (അതിന് ഏറ്റവും വല്യ ഉദ്ദാഹരണം അതില്‍ അംഗമായ ഞാന്‍ തന്നെയാണ്) ചിന്ത.കോം ടീമിനെക്കുറിച്ചറിയാന്‍ ദയവായി ഇവിടം സന്ദര്‍ശിക്കുക. (http://chintha.com/chintha-aboutus.html)

ഇനി, ഗൂഗിള്‍ പരസ്യത്തീന്ന് കിട്ടുന്ന കാശ് പോള്‍ എന്താ ചെയ്യുന്നതെന്നു കൂടി പറഞ്ഞുതരാം : ആ കാശ് പുള്ളി പുള്ളിക്കാരന്റെ സ്വന്തം ചിലവിനെടുക്കുകയല്ല ചെയ്യുന്നത്.പുള്ളിക്കാരന്‍ ആ കാശ് കൊണ്ട് തര്‍ജ്ജനിയിലും ചിന്തയുടെ മറ്റ് വിഭാഗങ്ങളിലും എഴുതുന്നവര്‍ക്ക് സ്നേഹസമ്മാനമായിട്ട് നല്ല പുസ്തകങ്ങള്‍ മേടിച്ച് അയച്ചുകൊടുക്കും. ഹോസ്റ്റിംഗിന്റെയും, ചിന്തയിലെയും മറ്റ് ചിലവുകള്‍ ഒറ്റയ്ക്ക് വഹിക്കുന്നതുകണ്ട് ചിന്തയിലെ മറ്റ് ടീം അംഗങ്ങള്‍ കാശ് ഷെയറ് ചെയ്യാമെന്ന് പോളിനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് സ്നേഹപൂര്‍വ്വം നിരസിക്കുകയാണ് ചെയ്തത്. ഗൂഗിളീന്ന് എത്ര വരുമാനം ഉണ്ടെന്നുള്ള വിവരവും മറ്റു ചിലവുകളും അദ്ദേഹം ഞാനടക്കമുള്ള ടീം അംഗങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്യാറുണ്ട്. ടീം അംഗങ്ങള്‍ എല്ലാവരും വളരെ ജോലി തിരക്കുള്ളവരാണ്. ചിന്ത.കോംന്റെ ലക്ഷ്യങ്ങളിലുള്ള അംഗങ്ങളുടെ താല്പര്യമാണ് ആ ടീം നിലനില്‍ക്കുന്നതിന്റെ കാരണവും. ടീം അംഗങ്ങള്‍ മാത്രമല്ല ചിന്തയോട് ആക്ടീവായി സഹകരിക്കുന്നത് എന്നും കൂടെ പറഞ്ഞുകൊള്ളട്ടെ. ടീമില്‍ ഒന്നും അംഗമാകാതെ തന്നെ അതിലേക്ക് കണ്ടന്റ് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന, ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുതെന്ന് നിര്‍ബ്ബന്ധമുള്ള ചിലര്‍ ഉണ്ടെന്നും കൂടി അറിയുക.

ചിന്ത.കോം‌ലെ ടീം അംഗങ്ങളില്‍ എനിക്ക് തോന്നുന്നത് ഞാനൊഴിച്ച് ബാക്കി എല്ലാവരും വളരെ ആക്ടീവാണ് എന്നാണ്. കണ്ടന്റിന് തല്‍ക്കാലം യാതൊരു ക്ഷാമവും ഇല്ല. തര്‍ജ്ജനിക്ക് കണ്ടന്റൊന്നും കിട്ടാനില്ല, അതുകൊണ്ട് ഇനി ബ്ലോഗറുമ്മാരുടെ കണ്ടന്റ് കൊണ്ട് തര്‍ജ്ജനി ഓടിക്കാം എന്ന് പോളോ, ടീമിലെ ആരുമോ കരുതും എന്ന് എനിക്ക് തോന്നുന്നില്ല. അല്ലേല്‍ വരുമാനം കുറയുന്നു, അതുകൊണ്ട് ഇനി ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ ഉണ്ടാക്കീട്ട് അതുകൊണ്ട് ചിന്ത.കോം‌ലെ ഹിറ്റുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന് പോളോ, ടീമിലെ ആരുമോ കരുതാന്‍, മന്ദബുദ്ധികളുടെ ഒരു കൂട്ടമല്ല ചിന്ത.കോം ടീം എന്ന് ദയവായി മനസ്സിലാക്കുക. അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിന്ത.കോം നിലനില്‍ക്കും.

ചിന്ത.കോ‌മില്‍ പല വിഭാഗങ്ങളുണ്ട്. തര്‍ജ്ജനിയിലെ കണ്ടന്റ് വായിക്കണമെന്ന് താല്പര്യമുള്ളവര്‍ ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തര്‍ജ്ജനി സന്ദര്‍ശിക്കും.സംവാ‍ദത്തില്‍ പങ്കെടുക്കണമെന്നുള്ളവര്‍ തീര്‍ച്ചയായും അവിടം ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദര്‍ശിക്കും. മലയാളത്തിലെ (മലയാളം യുണീകോഡിലെ) പാചകക്കുറിപ്പുകള്‍ കാണണമെന്നുള്ളവര്‍ തീര്‍ച്ഛയായും പാചകം ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദര്‍ശിക്കും. മലയാളത്തിലെ ആദ്യ ബ്ലോഗായ ജാലകം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ഛയായും അവിടവും ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദര്‍ശിക്കും.

ചിന്തയില്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്ന പോളിസി വച്ചത് എന്തിനാണെന്നറിയാമോ? മാരകമായ സ്പാം അറ്റാക്കുകള്‍ തടയാന്‍. ഇടയ്ക്കിടയ്ക്ക് അവ ഉണ്ടാകാറുണ്ട്. ഒരു ഇന്ററാക്ടീവ് സ്വഭാവം ചിന്തയ്ക്ക് വേണമെന്ന് നിര്‍ബന്ധമുണ്ട്. ഗൂഗിള്‍ ബ്ലോഗിലെ കമന്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതുപോലെയുള്ള വേര്‍ഡ് വെരിഫിക്കേഷന്‍ സംവിധാനമൊന്നും ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം ചിന്ത.കോം‌ന് നിവര്‍ത്തിയില്ലന്നു കരുതൂ. ഈ അഗ്രിഗേറ്ററും പണ്ടാരവും ഒക്കെ ഏര്‍പ്പെടുത്തിയത് ചിന്ത.കോം‌ന് സത്യത്തില്‍ ബാന്‍ഡ്‌വിഡ്തിന്റെ കാര്യത്തിലും മറ്റും ഭാരമാകുമെന്നാണ് എനിക്ക് തോന്നുന്നത്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ചിന്തയില്‍ വന്ന ബ്ലോഗ് അഗ്രിഗേറ്റര്‍ ഒരു നല്ല കാല്‍‌വയ്പ്പായിരുന്നു. നല്ലൊരു സംരഭവുമായി വന്നതിന് പലരില്‍ നിന്നും കിട്ടിയ അഭിനന്ദനങ്ങള്‍ വളരെ നന്നായി! ആറ് മലയാളിക്ക് നൂറ് അഭിപ്രായമല്ലേ! ഏതായാലും, എല്ലാവരോടും ഒരു അപേക്ഷയുണ്ട്. പുതിയതായി എന്തേലും ആരേലും കൊണ്ടുവരുമ്പോള്‍ അവരെ പ്രോത്സാഹിപ്പിച്ചില്ലേലും സാരമില്ല. നിരുത്സാഹപ്പെടുത്തരുത്. മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗ് വളര്‍ച്ചയുടെ പടവുകളിലാണ്. ബ്ലോഗുകളില്‍ മാത്രമായി അത് തളച്ചിടപ്പെടരുത്. മറ്റ് സ്ഥലങ്ങളില്‍ യുണീകോഡ് ഉപയോഗിക്കപ്പെടുന്നത് കാണുമ്പോള്‍ അവയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കണം. എന്നാലേ ഇത് വളരൂ.

പിന്നെ വക്കാരി പറഞ്ഞ 2 കാര്യങ്ങള്‍ പറഞ്ഞ് ഞാനിത് നിര്‍ത്തുന്നു:
1)നല്ലത്/ചീത്ത റിലേറ്റീവാണ്.
2)വരുന്നത് വരട്ടെന്ന്... നിലനില്‍ക്കേണ്ടവയൊക്കെ ഈ ലോകത്ത് നിലനില്‍ക്കും..

112 comments:

ചന്തു said...

കലേഷിനോട് യോജിക്കുന്നു.മലയാളത്തിന്റെ വളര്‍ച്ചയ്ക്കായി നടത്തുന്ന ഏതു ശ്രമവും പ്രോത്സാ‍ഹിപ്പിക്കപ്പെടേന്ടതാണ്.

Anonymous said...

പ്രിയബൂലോഗരെ....

ഒരു നല്ലസംരഭത്തിനെ മുളയിലെ നുള്ളിയതു് വളരെ കഷ്ടമായിപ്പോയി..ഇന്റെര്‍നെറ്റ് കഫേകളിലും,ഡയലപ്പ് ഇന്റെര്‍നെറ്റ് കണെക്ഷനുകള്‍ ഉപയോഗിച്ചു് ബ്ലൊഗുകള്‍ വായിക്കുന്ന വായനക്കാര്‍ക്കും വള്രെ ഉപകാ‍രപ്രദമായിരുന്നു. എല്ലാബ്ലൊഗുകളിലും പോയി നോക്കാനുള്ള സാഹചര്യം ഇല്ലാത്ത ഒരുപാടുപേര്‍ ബ്ലൊഗുകള്‍ വായിക്കുന്നുണ്ടെന്ന ക്കര്യവും ഒര്‍ത്താല്‍ മതിയായിരുന്നു. കഴിഞ്ഞതവണത്തെപ്പോലെ ബ്ലൊക്കിങ്ങ് വന്നാലും വായിക്കന്‍ സാധിക്കുമായിരുന്നു.

റേറ്റിങ്ങിനെ എന്തിനു പേടിക്കുന്നു? മനോരമ, പാചകം.കൊം പോലുള്ള് വെബ് പൊര്‍ട്ടലുകള്‍ അവരുടെ സൈറ്റില്‍ റേറ്റിങ്ങ് ഇട്ടിട്ടുണ്ടല്ലോ.
ഇന്ദു

Anonymous said...

കലേഷിന്റെ പോസ്റ്റിനും ചിന്തയ്ക്കും എന്റെ വോട്ടുണ്ട്. എന്തിനെയും “ദുരുദ്ദേശം” ആരോപിച്ചു സംശയത്തോടെ മാത്രം നോക്കുന്ന മലയാളിക്കണ്ണ്‌ എപ്പോഴും നന്നല്ല. ബ്ലോഗ് അഗ്രഗേറ്ററിനെ മുളയില്‍ നുള്ളി എന്നൊന്നും ഞാന്‍ കരുതാനാഗ്രഹിക്കുന്നില്ല. അങ്ങനെയായാല്‍ ത്തന്നെ ചിന്തയെ ബൂലോഗകൂട്ടായ്മയുടെ സഹയാത്രികരാക്കാന്‍ കലേഷിനെയും രാജിനെയും പോലുള്ളവര്ക്കു കഴിയും.

ഇനി ഗൂഗിള്‍ പരസ്യത്തെപറ്റി. blogger.com google വാങ്ങുന്നതിനും മുന്‍പു blogger-ല്‍ എനിക്കൊരു blog ഉണ്ടായിരുന്നു. അന്നതിന്റെ മുകളില്‍ മുഴുവന്‍ പരസ്യങ്ങളായിരുന്നു എന്നും പറഞ്ഞു കൊള്ളട്ടെ. ബൂലോഗ കോളനി ഒരു സ്വതന്ത്ര കോളനിയൊന്നുമല്ല.

myexperimentsandme said...

കലേഷ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. പോളിനെയും ചിന്തയെയും നന്നായി മനസ്സിലാക്കാത്തതുകൊണ്ടുള്ള പ്രശ്‌നമായിരുന്നു എന്ന് തോന്നുന്നു. നമ്മള്‍ കുടുംബം, കൂട്ടായ്‌മ എന്നൊക്കെ പറയുന്ന ഇവിടുത്തെ നമ്മളെപ്പോലെ തന്നെയുള്ള, (എന്നാല്‍ നമ്മളിള്‍ പലരേക്കാളും വളരെ മുന്‍പ് ബ്ലോഗ്ഗിംഗും മലയാളം ബ്ലോഗും മറ്റും തുടങ്ങിയ) ആള്‍ക്കാരാണ് പോളും അതുപോലെ ചിന്തയിലെ മറ്റു പലരും എന്ന് പലരും മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു (അത് ഒരു അവകാ‍ശമായി അവരിലാലും ഒരിക്കലും കണ്ടിട്ടുമില്ല-എന്റെ വ്യക്തിപരമായ ഒരു കാഴ്‌ചപ്പാട്, ഇവരൊക്കെ എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ അതില്‍ നല്ല ഉദ്ദേശമേ കാണുകയുള്ളൂ എന്നുതന്നെയാണ്). എല്ലാവരുടേയും തെറ്റിദ്ധാരണ മാറുമെന്ന് പ്രതീക്ഷിക്കാം.

ഇത് മുളയിലെ നുള്ളിക്കളഞ്ഞിട്ടില്ല എന്ന് പ്രതീക്ഷിക്കട്ടെ.

K.V Manikantan said...

കലേഷിന്റെ കൂടെ ഞാനും....

കമന്റുകള്‍ അതികഠിനമായിപ്പോയി എന്നെനിക്കും തോന്നി. പ്രാത്യേകിച്ചും പോള്‍ നേതൃത്വം നല്‍കുന്ന ഒരു സംരഭത്തിനെതിരെ! മൂന്നാമിടം യൂണികോഡാക്കാന്‍ കാലങ്ങള്‍ക്ക്‌ മുമ്പേ പ്രോത്സാഹിപ്പിച്ചിരുന്ന ആളും അതിന്റെ സാങ്കേതികവശങ്ങള്‍ ഉപദേശിച്ചു തന്ന ആളുമാണ്‌ അദ്ദേഹം.

കമന്റെഴുതി വീണ്ടും കമന്റെഴുതി ആവേശം കൂടിയതാണ്‌.

അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ അറിയുന്നില്ല. അവരോട്‌ ക്ഷമിക്കണമേ....

ഇടിവാള്‍ said...

കലേഷ്,
നന്നായി ഇതെഴുതിയത്.

ഈ ഒരു ലേഖനത്താല്‍, ,ചിന്ത അഗ്രഗേറ്ററിനെ പറ്റി വ്യക്തിപരമായി എനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറിക്കിട്ടി, പ്രത്യേകിച്ചും, കലേഷിനെപ്പോലെ, എനിക്കു നേരിട്ടറിയാവുന്ന വിശ്വാസ യോഗ്യനായ ഒരാള്‍ എഴുതിയതിനാല്‍.

കലേഷിന്റെ ഇതിനു മുന്‍പത്തെ പോസ്റ്റില്‍, ഞാന്‍ പ്രകടിപ്പിച്ച ഒരു സംശയം വെറും ബാലിശമായി എന്നു തോന്നൂന്നതിനാല്‍, അതില്‍ ഖേദം രേഖപെടുത്തുന്നു.

തെറ്റിദ്ധരിച്ചതില്‍, ശ്രീ.പോളും ക്ഷമിക്കുമല്ലോ ! ഇന്റര്‍നെറ്റ് മലയാളത്തിന്റെ ഉന്നമനത്തിനായി താങ്കളുടെ സേവനങ്ങള്‍ക്കു നന്ദി.

കരീം മാഷ്‌ said...

എനിക്കു ഈ ക്ലബ്ബിലു ഒരു മെബര്‍ഷിപ്പു തരുമോ? abdulkareem_thonikadavath@hotmail.com എന്ന ഈ മെയിലില്‍ ക്ഷണകത്തയച്ചാല്‍ മതി.

Anonymous said...

Kalesh,
Take it easy man. The people who has been talking against chintha were not knowing what they were talking. One person even said that Mr.Paul may claim that he invented the blogging stuff. The people who are against the rating/ranking system fear that some one will come and give less rank for the crap they write. These people have a misconception that what they write is the best literature in the world and by copying that so called great litrature chinta will make lot of money and the whole chinta team will become millions of dollars. The best part is all these people where personally attacking Mr.Paul which was not at all necessaray. These persons know the standard of what they write and they fear the reader will rate them accordingly.
Jai Kerala

Anonymous said...

ഇഞ്ചിപ്പെണ്ണേ,
u r recipes are not authentic. many of them are copies from vanitha
:)
u copy from vanitha without giving them a penny and cry when chintha just gives a link to all the malayalam bloggs.
wanna comment on this?
dont gimme all bull sayin' that u had been hostin' sites and doin' all admin work for the so called web sites.
even i have been doin all these things for years.

Anonymous said...

ഇഞ്ചിപ്പെണ്ണേ,
U copied many of the recipes from Mrs.K.Mathes's book. Few of them are from the older Vanitha. Now dont gimme the bull sayin' that they were the recipes u got while u were in the loo or those came in u r dreams. U took many of the recipes from Manorama Group and made some bucks with the help of Google(The big bors whom u like which is gonna be the next Microsoft...)
And thanks for lettin us know that Mr.Paul was the foundr of bloggs in this world. Well last but least ur blogg has some of the stupidiest thing written in Malayalam. Your foold blogg is pretty good coz its not yours. Its copied from Vanitha and Mrs.K.M.Mathews books.
Never mind ഇഞ്ചിപ്പെണ്ണേ,
I was just kiddin,
No rather I was sayin the truth

മുസാഫിര്‍ said...

ഈ പോസ്റ്റ് അവസരോചിതമായി.കുറെ തെറ്റിദ്ധാരണകള്‍ മാറാന്‍ സഹായിച്ചു.

കണ്ണൂസ്‌ said...

മുഴുവന്‍ കണ്ടന്റും അഗ്ഗ്രിഗേറ്ററില്‍ വരുന്നതു മാത്രമായിരുന്നു ഈ ബീറ്റാ വെര്‍ഷന്റെ പോരായ്മ. ഈ കാര്യം പോള്‍ അംഗീകരിക്കുകയും മാറ്റാം എന്ന് പറയുകയും ചെയ്തപ്പോള്‍ അവസാനിക്കേണ്ട ഒരു ചര്‍ച്ച വലിച്ചുനീട്ടി ഈ അവസ്ഥയില്‍ ആക്കിയത്‌ മോശമായിപ്പോയി.

ഈ ഒരു ക്ലാരിഫിക്കേഷന്‍ അത്യാവശ്യമായിരുന്നു. നന്നായി കലേഷേ. അളന്നു മുറിച്ചു പറഞ്ഞിരിക്കുന്നു കാര്യങ്ങള്‍.

ഉമേഷ്::Umesh said...

നന്നായി. നന്ദി, കലേഷ്. എല്ലാം നല്ലതിനാകും എന്നു പ്രതീക്ഷിക്കുന്നു.

മണി | maNi said...

എന്തിനോടും പ്രതികരിക്കുന്ന, അല്ലെങ്കില്‍ എന്തിലും

കയറി അഭിപ്രായം പറയുന്ന മലയാളിയുടെ സഹജ

സ്വഭാവം കൊണ്ടാണെന്നു തോന്നുന്നു ഇവിടെ എനിക്കും

അഭിപ്രായം പറയാന്‍ തൊന്നിയത്.

കലേഷിന്റെ ‘സന്തോഷ വാര്‍ത്ത’ എന്ന ബൂലോഗ ക്ലബ്ബിലെ

പോസ്റ്റ് വായിച്ചാണ് വളരെ നാളുകള്‍‌ക്ക് ശേഷം

‘ചിന്ത.കോം’ ല്‍ ചെന്നു നോക്കിയത്.

അവിടെ പുതുതായി തുടങ്ങിയ ബ്ലോഗ് അഗ്രിഗേറ്ററിന്റെ

ബേസിക് വേര്‍ഷന്‍ കണ്ടു. നന്നായി തോന്നി. നല്ല

presentation. പക്ഷെ, ഇതു തന്നെയല്ലേ ശ്രീ.

ഏവൂരാന്‍ ‘തനിമലയാളം’ പേജില്‍ ചെയ്തിരിക്കുന്നത്?

(Reinventing the wheel?) എന്നാലും

ചിന്ത.കോം നു ചുരുക്കം ചില വായനക്കാരെങ്കിലും

തനിമലയാളം പേജിനെക്കുറിച്ച് അറിയാത്തവര്‍

ഉണ്ടായിരിക്കാമല്ലൊ എന്നോര്‍ത്ത്പ്പോള്‍ ഇത് ഒരു നല്ല

സംരംഭം തന്നെ എന്നു തോന്നി. നല്ല പേജ് ഡിസൈന്‍.

പരസ്യങ്ങള്‍ ശല്യമായി തോന്നുന്നവര്‍ക്ക് ഏതെങ്കിലും

ad-blocker ഉപയോഗിക്കാവുന്നതുമാണ്‌.

പക്ഷെ, ഇതിന്റെ തന്നെ ‘advanced version'

എന്നു പറഞ്ഞ പേജില്‍ പോയപ്പോള്‍ കുറച്ചു

നിരാശയാണു തോന്നിയത്‌. (ഇതിലേക്ക് പോകാനുള്ള

ലിങ്കുകള്‍ ഒന്നും പ്രധാന പേജില്‍ കണ്ടില്ല. പിന്നെ കലേഷ്

തന്ന ലിങ്ക് ഉപയൊഗിച്ചു.) Basic version ല്‍

ബ്ലോഗ് പോസ്റ്റിന്റെ ടൈറ്റിലും എഴുതിയ ആളിന്റെ

പേരും ഉണ്ടെങ്കിലും, ഇവിടെ എഴുതിയ ആളിന്റെ പേരു

കാണാനില്ല്. ഇവിടെയുണ്ടായിരുന്ന (ഇപ്പോള്‍ എടുത്തു

കളഞ്ഞിരിക്കുന്ന) read more എന്ന ലിങ്ക് ക്ലിക്ക്

ചെയ്താല്‍ മുഴുവന്‍ പോസ്റ്റും ഇവിടെത്തന്നെ

വായിക്കാമായിരുന്നു. അതു കഴിഞ്ഞു പിന്നെ ആരും

original article എന്ന ലിങ്കില്‍ പോകാന്‍ സാദ്ധ്യത

ഇല്ലാതിരുന്നതാണു പല ബ്ലോഗ്ഗേര്‍സിനെയും ഇതിനെതിരെ

അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു.

പിന്നെ എന്തെങ്കിലും നല്ലകാര്യം ചെയ്യുമ്പോള്‍ അതിന്റെ

മറ്റു വശങ്ങളെക്കുറിച്ച് ആലോചിക്കാത്തതാണു പല

പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. നമ്മള്‍ എന്തു നല്ല

കാര്യത്തിനായാലും മറ്റുള്ളവരുടെ എന്തെങ്കിലും

ഉപയോഗിക്കുമ്പോള്‍ സമ്മതം ചോദിക്കുന്നില്ലെങ്കിലും ഒന്ന്

മുന്‍‌കൂട്ടി അറിയിക്കുകയെങ്കിലും വേണമല്ലൊ. ഇങ്ങനെ

ഒന്നുണ്ടാവതിരുന്നതാവും ഇതിന് ഒരു എതിരഭിപ്രായം

വരാന്‍ പ്രധാന കാരണം.

എന്തായാലും ശ്രീ. പോളിന്റെ എല്ലാ നല്ല

സംരംഭങ്ങള്‍ക്കും എന്നാല്‍ കഴിയുന്ന പിന്തുണ

ഉറപ്പിക്കാം.

ഓ. ടോ. :- ഒരു ബ്ലോഗറുടെ മനസ്സിലുള്ള ആശയം

വായിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ

ആരും വികസിപ്പിച്ചെടുത്തിട്ടില്ലെന്നു തോന്നുന്നു. അപ്പോള്‍

അത് ആര്‍ക്കെങ്കിലും വായിക്കണമെങ്കില്‍ ബ്ലോഗര്‍ അതു

വരമൊഴിയിലൊ മറ്റൊ ടൈപ്പ് ചെയ്തു ബ്ലോഗര്‍.കോം

(അല്ലെങ്കില്‍ മറ്റേതെങ്കിലും ബ്ലോഗ് സൈറ്റ്) ല്‍ പോയി

സ്വന്തം ബ്ലോഗില്‍ ലോഗിന്‍ ചെയ്തു അവിടെ പബ്ലിഷ്

ചെയ്യുക തന്നെ വേണം. ഇതിനൊക്കെ സമയവും

പ്രയത്നവും വേണം. അപ്പോള്‍ ഒരു വായനക്കാരന്‍

എനിക്കു ബ്ലോഗ്‌സ്പോട്ടില്‍ പോയി അതു വായിക്കാന്‍

സമയമില്ല എന്നു പറയുന്നതിന്റെ അര്‍ത്ഥം ഒട്ടും

മനസ്സിലാവുന്നില്ല.

താന്‍ ഒരല്പമെങ്കിലും പ്രയത്നിച്ച് എഴുതിയുണ്ടാക്കുന്ന

ബ്ലോഗ് പോസ്റ്റുകള്‍ എവിടെയൊക്കെ കാണാന്‍ പറ്റണം

എന്നു തീരുമാനിക്കാന്‍ കഴിയില്ലെങ്കിലും, അതെക്കുറിച്ച്

അഭിപ്രായം പറയാനെങ്കിലുമുള്ള സ്വാതന്ത്ര്യം ഒരു

ബ്ലോഗര്‍‌ക്ക് ഉണ്ടെന്നു കരുതുന്നതില്‍ തെറ്റില്ലെന്നു

തോന്നുന്നു.

Adithyan said...

കലേഷ്,

ഈ റേറ്റിങ്ങിനെപ്പറ്റി(പോയന്റിനെപ്പറ്റി) ഇതിനു മുന്‍പും പലപ്പൊഴും ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. അന്നൊന്നും ആര്‍ക്കും ഒരു അഭിപ്രായ സമന്വയത്തില്‍ എത്താന്‍ കഴിഞ്ഞില്ല. പിന്നെ ഒരു ദിവസം പെട്ടെന്ന് ഒരാള്‍ ആ റേറ്റിങ്ങ് ഇമ്പ്ലിമെന്റ് ചെയ്തിട്ട് അതിനെ ന്യായീകരിച്ചാല്‍ തീര്‍ച്ചയായും അതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടും. ശ്രീ പോള്‍ മലയാളത്തിനു വേണ്ടി ഒരു പോര്‍ട്ടല്‍ നടത്തുന്നു എന്നതില്‍ നിന്ന് മലയാളത്തില്‍ എഴുതുന്ന എന്തും പോളിന് അവകാശപ്പെട്ടതാണെന്ന് അര്‍ത്ഥമുണ്ടോ? ഭാവിയില്‍ ഇത് കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലേ? ഇതാണ് എന്റെ ആദ്യ സംശയം....

കലേഷ് പറഞ്ഞു. “അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ കൂടുതല്‍ പേര്‍ക്കും പോള്‍ ആരാണെന്നോ ചിന്ത.കോം എന്താണെന്നോ, എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നോ അറിയില്ല - അറിയേണ്ട കാര്യവും ഇല്ലല്ലോ! “

അതു തന്നെയാണ് ഞാനും പറയുന്നത്. ഉദാഹരണത്തിന് ഇത്രനാളും ഈ അഗ്രഗേറ്റര്‍ ഒക്കെ ഓടിച്ചതു കൊണ്ടും പിന്നെ കുറെ നാള്‍ മുമ്പേ ബ്ലോഗിങ്ങ് തുടങ്ങിയതു കൊണ്ടും ഏവൂരാ‍ന്‍ പറയുന്നതു പോലെ എല്ലാവരും ബ്ലോഗ് എഴുതണം എന്ന് നിര്‍ബന്ധം പിടിക്കുന്നതു പോലെയേ ഉള്ളു അത്.

പിന്നെ ഈ സീനിയോറിറ്റിക്കൊക്കെ ബ്ലോഗില്‍ എന്ത് വിലയുണ്ട് എന്ന് നമ്മള്‍ പണ്ടും കണ്ടിട്ടുണ്ട്. മലയാള ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് പ്രത്യക്ഷമായി തന്നെ വളരെ അധികം പ്രയത്നിച്ചിട്ടുള്ള വിശ്വപ്രഭ ബ്ലോഗ് മീറ്റിങ്ങിനു വേണ്ടി ഈ ബ്ലോഗില്‍ ഒരു സ്റ്റിക്കി പോസ്റ്റ് ഇട്ടു എന്നും പറഞ്ഞ് ആള്‍ക്കെതിരെ കൊടിപിടിക്കാന്‍ ഇവിടെ ആളുകളുണ്ടായിരുന്നു. അതു പോലെ അഗ്രഗേറ്റര്‍ സെന്‍സറിങ്ങ് സംഭവത്തില്‍ വന്നവരും പോയവരും ഒക്കെ ഏവൂരാന്റെ നെഞ്ചത്തു കയറിക്കളിച്ച്പ്പോളും ആരും ഒന്നും പറഞ്ഞു കേട്ടില്ല....

കലേഷ് ആദ്യ പോസ്റ്റിട്ട ഉടനെ “ഇതാ ഒരു നല്ല കാര്യം, എന്നാല്‍ ഒന്നു വിമര്‍ശിച്ചേക്കാം” എന്നു കരുതി കയറി വിമര്‍ശിച്ചതല്ല. ഈ അഗ്രഗേറ്ററിനെ അനുകൂലിച്ച് സംസാരിച്ച പെരിങ്ങോടന്റെയും ശ്രീ പോളിന്റെയും വാദങ്ങള്‍ അത്ര കാമ്പുള്ളതല്ല എന്നു കണ്ട് ഇടപെട്ടതാണ്.

പെരിങ്ങോടന്‍ ഈ പോര്‍ട്ടലിനെ ചില അഗ്രഗേറ്ററുകളുമായി താരതമ്യപ്പെടുത്തിയതും പിന്നെ ശ്രീ പോള്‍ ഗൂഗിള്‍ ആഡ്‌സിനെപ്പറ്റി പറഞ്ഞതും വസ്തുതകള്‍ക്കു നിരക്കാത്തതായി തോന്നി.

ഇനിയും വാദം തുടരണമെങ്കില്‍ തുടരാം...

കുറുമാന്‍ said...

കലേഷ്.......വളരെ നന്നായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. നന്ദി.

പിന്നെ എന്റെ അപ്പൂപ്പന് ബ്ലോഗുണ്ടായിരുന്നു, എനിക്ക് ബ്ലോഗ് തുടങ്ങിയ അന്നു തന്നെ ബ്ലോഗുണ്ടായിരുന്നു എന്നെല്ലാം വീരവാദം മുഴക്കിയിട്ടും, സ്വന്തം പേരുപോലും വെളിപെടുത്താന്‍ ചങ്കൂറ്റമില്ലാത്ത ചില നപുംസകങ്ങള്‍ ഇവിടെ അനോണിയായി കയറി നിരങ്ങുന്നതിനെ കുറിച്ച് നമ്മള്‍ ബൂലോഗകൂട്ടായ്മയിലെ അംഗങ്ങള്‍ വേവലാതിപെടേണ്ടതില്ല.

കെ പിയും, പീപ്പിയും, അനോണിമാരും ചേര്‍ന്നാണ് സീതയുടെ ചാരിത്ര്യത്തില്‍ കളങ്കമുണ്ടെന്നു പറഞ്ഞതും,കാള പെറ്റു, കയറെടുക്കൂന്ന് പറഞ്ഞ് രാമന്‍ ടെന്‍ഷനായതും. അന്ന് ഭൂമീ ദേവി പിളര്‍ന്ന് സീതയെ ഉള്ളില്‍ കൊണ്ടുപോയി. ഇന്ന് ബ്ലോഗും കാവിലമ്മ വന്ന് ഇവന്മാരെ കൊണ്ടുപോകും എന്നൊന്നും ആരും കരുതേണ്ട.

കൊടിച്ചി പട്ടികള്‍ വെറുതെ കുരച്ചുകൊണ്ടു നടക്കും. കടിക്കാന്‍ ദൈര്യം കാണില്ല. അതുപോലെ തന്നെ ഇവന്മാരും.

സുഭാഷ് ചന്ദ്രബോസിന്റെ അമ്മാമന്റെ മോന്‍ ഒരുവന്‍ വന്ന് കുരച്ചിട്ട് പോയിട്ട് മാസം തികഞ്ഞതേയുള്ളൂ....ഇപ്പോ പൊടിപോലുമില്ല ഒന്നു വലിക്കാനായ് എന്നു പറഞ്ഞ അവസ്ഥയായി.

സ്വയം ബുജിയാണെന്ന് വരുത്തിതീര്‍ക്കാന്‍....അല്ലെങ്കില്‍ കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന പോലെ, വെറുതെ അവര്‍ കമന്റിടട്ടെ......അനോണിയായൂം, ഇല്ലാത്ത ബ്ലോഗ് ഐ ഡികളിലും.

എല്ലാം കണ്ടു നമുക്ക് പൊട്ടി ചിരിക്കാം. പോസ്റ്റിടാതെ തന്നെ ചിരിക്കാനുള്ള വക കിട്ടിയാല്‍ കൈക്കുമോ?

രാജ് said...

മണി, മുകളില്‍ ഇന്ദു എഴുതിയിരിക്കുന്ന കമന്റ് ഒന്നുകൂടി വായിച്ചുനോക്കൂ. വല്ലതും മനസ്സിലായേക്കും.

ആദിത്യാ, മുഴുവന്‍ content ഉം ഡൂപ്ലിക്കേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നു താങ്കള്‍ പ്രചരിപ്പിക്കും മുമ്പേ ഞാന്‍ പോളിനെഴുതിയിരുന്നു, പോളിന്റെ ബ്ലോഗായ ജാലകത്തിലെ എന്റെ കമന്റും അതിന്റെ ടൈം സ്റ്റാമ്പും ശ്രദ്ധിക്കുക. ഇക്കാര്യം ശ്രദ്ധിക്കാതെയാണു് ഇഞ്ചിപ്പെണ്ണു് പോളിനെതിരെയും ചിന്തയ്ക്കെതിരെയും സംസാരിച്ചു തുടങ്ങിയതു്, “പക്ഷെ ഈ പോയിന്റ് സിസ്റ്റ്ം തീരെ ശരിയല്ല.” എന്നു പറഞ്ഞുകൊണ്ടു് (and that is really stupid, according to me) അവര്‍ എഴുതിയ ആദ്യത്തെ കമന്റില്‍ കണ്ടന്റ് ഡൂപ്ലിക്കേഷനെക്കുറിച്ചുള്ള ആധികളൊന്നുമില്ല. “ഇവിടെ കമന്റിട്ടവരില്‍ പെരിങ്ങോടനും കൂമനുമൊഴികെ മറ്റാരും പോയിന്റിങ്ങ്‌ സിസ്റ്റം ഒന്നു പരീക്ഷിച്ചു പോലും നോക്കാത്തെയാണ്‌ ഇതൊക്കെ പറയുന്നത്‌.” എന്ന പോളിന്റെ കമന്റ് വായിച്ചതിനുശേഷം അതെന്തോ ‘നമ്മളെ ആക്കിയതല്ലേ’ തോന്നലിലായിരുന്നു പിന്നെ ഇഞ്ചിപ്പെണ്ണിട്ട കമന്റുകള്‍ മുഴുവനും (ആദിത്യന്‍ കമന്റുകളെല്ലാം ഒന്നുകൂടി വായിച്ചുനോക്കൂ) - പലയിടത്തും അവര്‍ക്കുള്ള വിശദീകരണങ്ങളായി ഞാനും, വക്കാരിയും, പോളും വന്നിരുന്നുവെന്നും ശ്രദ്ധിക്കുക. ചിന്ത.കോം -ന്റെ സാമ്പത്തികസ്വാര്‍ത്ഥതയെ കുറിച്ചെല്ലാം കാടുകയറുമ്പോള്‍ ചിന്ത.കോം -നെ കുറിച്ചോ അവരുടെ നല്ലമനസ്ഥിതിയെ കുറിച്ചോ ഇഞ്ചിപ്പെണ്ണിനു് അറിവില്ലായിരുന്നു എന്നു പറയാം, അതൊരു നല്ല വാദമാണു്, പേരിനുമാത്രം. അതറിയാന്‍ ശ്രമിച്ചില്ലെന്ന കാര്യമാണു പ്രസക്തമായതു്. പ്രതിപക്ഷബഹുമാനമില്ലാത്തവരുടെയൊപ്പം സംവാദത്തിനിരിക്കരുതെന്നു വലിയൊരുപാഠമാണു്, ഞാനിപ്പോഴും അതു പഠിച്ചുകൊണ്ടിരിക്കുന്നു.

ബീറ്റാ വേര്‍ഷനാണു് ചിന്തയിലെ സിസ്റ്റമെന്നും അതില്‍ മുഴുവന്‍ contents ഉം ഡൂപ്ലിക്കേറ്റ് ചെയ്തതു വായനക്കാരുടെ സൌകര്യത്തിനുവേണ്ടിയാണെന്നും പോള്‍ എഴുതിയിരുന്നു, അഭിപ്രായം അറിഞ്ഞിട്ടു മാറ്റങ്ങള്‍ വരുത്താമെന്നു അദ്ദേഹം പലതവണ സൂചിപ്പിച്ചിരുന്നു. ഇനി ആദിത്യന്‍ പറയൂ, വേറെ ഏതു ന്യായത്തിലാണു കാമ്പില്ലെന്നു തോന്നിയതു്? ഗൂഗിള്‍ ആഡ്സ് ഉപയോഗിക്കുവാന്‍ പോള്‍ കൊടുത്തിരിക്കുന്ന ന്യായത്തിലോ?

മണി | maNi said...

പെരിങ്ങോടന്‍,
ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. ഒന്ന് വിശദമാക്കാമോ?

രാജ് said...

മണി ക്ഷമിക്കുക, ഇവിടെ(യെന്നു തോന്നുന്നു) ഇന്ദു എന്ന ബ്ലോഗറുടെ കമന്റുണ്ടായിരുന്നു. ഇന്റര്‍‌നെറ്റ് കഫേകളിലും മറ്റുമിരുന്നു ബ്ലോഗ് വായിക്കുന്ന പലര്‍ക്കും ഒരു പിക്ക്‍ലിസ്റ്റ് ഉപയോഗപ്രദമായേക്കുമെന്നു്. എല്ലാ പോസ്റ്റുകളും കണ്ണോടിച്ചു നല്ലതു സ്വയം തിരഞ്ഞെടുക്കുവാന്‍ അവര്‍ക്കു സമയം തികയാറില്ലെന്നും. ആ കമന്റ് എവിടെയാണെന്നു് ഇപ്പോള്‍ കണ്ടുപിടിക്കുവാനാകുന്നില്ല. ഈ ബ്ലോഗില്‍ തന്നെയാണെന്നു തോന്നുന്നു!

Adithyan said...

പെരിങ്ങോടരുടെ 8/03/2006 08:21:15 PM നുള്ള കമന്റിലെ digg.com നെക്കുറിച്ചുള്ള പരാമര്‍ശത്തെ ഇഞ്ചിപ്പെണ്‍ 8/03/2006 09:48:42 PM നുള്ള കമന്റില്‍ അതിനിവിടെ സാംഗത്യം ഇല്ല എന്ന് പറഞ്ഞിരുന്നു.

“ഇവിടെ കമന്റിട്ടവരില്‍ പെരിങ്ങോടനും കൂമനുമൊഴികെ മറ്റാരും പോയിന്റിങ്ങ്‌ സിസ്റ്റം ഒന്നു പരീക്ഷിച്ചു പോലും നോക്കാത്തെയാണ്‌ ഇതൊക്കെ പറയുന്നത്‌“ എന്ന് ശ്രീ പോള്‍ പറഞ്ഞിരിക്കുന്നു. ഈ റേറ്റിങ്ങ്/പോയന്റ് എന്നതൊക്കെ ഇവിടെ മാത്രമെ ഉള്ളോ? ഇതൊക്കെ വേറേ എവിടെയെങ്കിലും കണ്ട അനുഭവം വെച്ചു പറഞ്ഞതാണെങ്കിലോ? അപ്പോള്‍ പിന്നെ ആ പരാമര്‍ശം അത്ര പ്രതിപക്ഷ ബഹുമാനമുള്ള ഒന്നായി എനിക്കു തോന്നുന്നില്ല.

“...സംശയമുണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യം ഇട്ട് നോക്കൂ. എന്നിട്ട് എത്ര കാശ് അതില്‍ നിന്നും കിട്ടുമെന്ന് ഒരു മാസം പരീക്ഷിക്കൂ. “
പക്ഷെ ഇതൊക്കെ പരീക്ഷിച്ചു കഴിഞ്ഞിരുന്ന ഒരാളോടു തന്നെയാണ് സംസാരിച്ചിരുന്നതെന്ന് ശ്രീ പോളിന് അറിയില്ലായിരുന്നു.

“ചിന്ത.കോം പോലൊരു പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്തു ബ്ലോഗുകള്‍ക്കു വോട്ട് ചെയ്യുന്നതുകൊണ്ടു് എന്താണു ഗുണം എന്ന ചോദ്യം ഏറെക്കുറെ അപ്രസക്തമാണെന്നു തോന്നുന്നു. ചിന്ത.കോം ഒരു സര്‍വീസ് ഓഫര്‍ ചെയ്യുന്നു, ആ സര്‍വീസിന്റെ ഗുണം ആവശ്യമുള്ളവര്‍ ആ സൈറ്റില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യുന്നു, അതില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.“ എന്ന പെരിങ്ങോടന്റെ വാചകം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നു മാത്രമല്ല, അതു കൊണ്ട് പുതിയ ഒരു വിവരവും ആര്‍ക്കും ലഭിയ്ക്കുന്നുമില്ല...

“As far as I know, chintha.com is using google ad-service to cover its running costs“ എന്ന് പെരിങ്ങോടനും
“ഇതില്‍ നിന്ന് ചിന്തയ്ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അങ്ങനെയുള്ള തെറ്റിദ്ധാരണകളൊന്നും വേണ്ട. ഈ ബ്ലോഗെല്ലാം ലിസ്റ്റിട്ട്, ഗൂഗിള്‍ പരസ്യവുമിട്ട് കാശുണ്ടാക്കുകയാണ് എന്നാണുദ്ദേശിച്ചതെങ്കില്‍, സുഹൃത്തേ താങ്കള്‍ക്ക് തെറ്റിപ്പോയി. ...ഇത് സാമ്പത്തിക ലാഭമാണോ ബാദ്ധ്യതയാണോ ഉണ്ടാക്കുന്നതെന്ന്. “ എന്ന് ശ്രീ പോളും പറയുന്നു. ഇതില്‍ ഏത് വിശ്വസിയ്ക്കണം?

ഇനിയും തുടരാം :)

മണി | maNi said...

പെരിങ്ങോടന്‍,
ഒരു പിക്‍ലിസ്റ്റ് ഉണ്ടാവുന്നത് നല്ലത്. അത് വേണ്ടെന്നോ ചിന്ത.കോം ചെയ്തത് തെറ്റായെന്നോ ഞാന്‍ എന്റെ അഭിപ്രായത്തില്‍ പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണ നീക്കിയാല്‍ നന്ന്. എഴുതിയ ആളുടെ പേര് കാണിക്കാതെ മുഴുവന്‍ കണ്ടന്റ് അവിടെ പബ്ലിഷ് ചെയ്തിരുന്നതായിരിക്കും ചിലരുടെ അഭിപ്രായ വ്യത്യാസത്തിനു കാരണമായത് എന്നേ പറഞ്ഞുള്ളൂ.

ബ്ലോഗുകള്‍ എഴുതുന്നവര്‍ക്കെല്ലാം ബ്രോഡ്‌‌ബാന്റ് കണക്‍ഷനോ ലീസ്ഡ് ലൈനോ ഉണ്ടെന്നാണോ പറയുന്നത്?

എന്തായാലും ശ്രീ. പോളിന്റെ എല്ലാ നല്ല
സംരംഭങ്ങള്‍ക്കും എന്നാല്‍ കഴിയുന്ന പിന്തുണ
ഉറപ്പിക്കാം, എന്ന് മുമ്പത്തെ കമന്റില്‍ വെച്ചിരുന്നു.


അത്രയേ പറയാന്‍ ഉള്ളൂ. വിവാദങ്ങള്‍ക്ക് ഇല്ല. :)

കണ്ണൂസ്‌ said...

ആദീ,

ഈ വിവാദം മൂന്ന് ദിവസമായി നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതു വരെ പ്രതികരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട്‌, മുന്‍വിധികളില്ലാതെ ആദി ഈ കമന്റ്‌ വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

1. ബ്ലോഗ്‌ അഗ്ഗ്രിഗേറ്റര്‍ തുടങ്ങാന്‍ ചിന്ത.കോം ഇനുള്ള അവകാശം നമുക്ക്‌ ചോദ്യം ചെയ്യാന്‍ പറ്റില്ല.

2. ആ അഗ്ഗ്രിഗേറ്ററിന്റെ ഡിസൈന്‍ എന്തായിരിക്കണം എന്നതും അവരുടെ തീരുമാനമാണ്‌.

3. അതിന്റെ ഭാഗമായി, അവിടെ ഒരു റേറ്റിംഗ്‌ സിസ്റ്റം അവര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചാലോ, ആ റേറ്റിംഗില്‍ പങ്കെടുക്കുന്നത്‌ ചിന്തയുടെ രെജിസ്റ്റേഡ്‌ യൂസര്‍മാര്‍ ആയിരിക്കണം എന്നു തീരുമാനിച്ചാലോ നമുക്ക്‌ പ്രതിഷേധിക്കേണ്ട കാര്യമില്ല. റേറ്റിംഗ്‌ സിസ്റ്റത്തിന്റെ ആധികാരികതയെപ്പറ്റി നമ്മള്‍ ചര്‍ച്ച ചെയ്തിരിക്കാം. അഭിപ്രായ സമന്വയത്തില്‍ എത്തിയില്ലായിരിക്കാം. പക്ഷേ അത്‌ ചിന്തക്ക്‌ അവരുടെ സൈറ്റില്‍ റേറ്റിംഗ്‌ വെക്കുന്നതിന്‌ വിലങ്ങുതടിയാവേണ്ട കാര്യമുണ്ടോ? അത്‌ അവര്‍ ന്യായീകരിച്ചാല്‍ അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? നാളെ ഞാന്‍ ഒരു ബ്ലോഗില്‍ " ഞാന്‍ തെരെഞ്ഞെടുത്ത ബ്ലൊഗുകളും അതിന്റെ റേറ്റിംഗും" എന്ന ഒരു ഐറ്റം തുടങ്ങിയാല്‍ ആര്‍ക്കെങ്കിലും അത്‌ വേണ്ട എന്നു പറയാനുള്ള അവകാശമുണ്ടോ? ( ദാ ഇപ്പോ ഞാന്‍ പറഞ്ഞത്‌ ഒരു മുന്‍വിധിയിയോടെ വായിച്ചാല്‍ ധാര്‍ഷ്ട്യം ആണെന്ന് തോന്നും. അതാണ്‌ ഒരു മുഖവുര ഇട്ടത്‌). അത്‌ ഒഴിവാക്കാനും പങ്കെടുക്കാതിരിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്‌ എന്നുള്ളത്‌ 100% ശരി.

ചിന്തയിലെ റേറ്റിംഗ്‌ മാനിപുലേറ്റഡ്‌ ആണ്‌ എന്നോ, അല്ലെങ്കില്‍ എനിക്ക്‌ താത്‌പര്യമുള്ള രീതിയിലല്ല റേറ്റിംഗുകള്‍ എന്നെ guide ചെയ്യുന്നത്‌ എന്നോ തോന്നുന്ന നിമിഷം ഞാന്‍ ചിന്ത അഗ്ഗ്രിഗേറ്റര്‍ ഉപയോഗിക്കുന്നത്‌ നിര്‍ത്തും. 95% യൂസര്‍മാരും അതു തന്നെയാണ്‌ ചെയ്യുക എന്നെനിക്കുറപ്പുണ്ട്‌. അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനാ അതിനെപ്പറ്റി തല പുകക്കുന്നത്‌?

4. രെജിസ്റ്റേഡ്‌ യൂസര്‍മാരുടെ എണ്ണം കൂട്ടിയോ, അഗ്ഗ്രിഗേറ്ററില്‍ പരസ്യങ്ങള്‍ അനുവദിച്ചോ ചിന്ത പൈസ ഉണ്ടാക്കുന്നുണ്ടെങ്കില്‍ തന്നെ അതില്‍ നിയമ/ ധാര്‍മിക വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ? ചിന്ത അഗ്ഗ്രിഗേറ്റര്‍ ഉപയോഗിക്കാന്‍ ആളുണ്ടെങ്കില്‍ മാത്രമല്ലേ അവര്‍ക്ക്‌ ഇതുകൊണ്ട്‌ ഉപയോഗം ഉണ്ടാവുള്ളൂ?

5. പരസ്യങ്ങള്‍ കൊണ്ട്‌ ലഭിക്കുന്ന തുക തുലോം നിസ്സാരമാണെന്ന് ഇവിടെ എല്ലാവര്‍ക്കും ബോധ്യമുള്ള സ്ഥിതിക്ക്‌ ആ കാര്യം ഊതിവീര്‍പ്പിക്കണമായിരുന്നോ?

6. പിന്നെ ബാക്കിയുള്ള കാര്യം മുഴുവന്‍ കണ്ടന്റും പ്രത്യക്ഷപ്പെടുന്നതാണ്‌. ഇത്‌ തെറ്റായെന്നും, ഈ പോരായ്മ പരിഹരിക്കാം എന്നും പോള്‍ പറഞ്ഞ സ്ഥിതിക്ക്‌ ഈ വിവാദം അവസാനിപ്പിക്കാമായിരുന്നു.

ഇന്ദു പറഞ്ഞ പോലെ ബ്ലോഗ്‌ നേരിട്ട്‌ വായിക്കാത്ത എത്രയോ ചിന്ത ഉപയോക്താക്കള്‍ ഉണ്ടെന്നിരിക്കേ, അവരെക്കൂടി നമ്മുടെ സൃഷ്ടികള്‍ വായിപ്പിക്കാന്‍ കിട്ടിയ ഒരു അവസരമായി ഇതിനെ കണക്കാക്കണം എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌.

രാജ് said...

ആദിത്യ പ്രതിപക്ഷബഹുമാനത്തെ കുറിച്ചു സൂചിപ്പിച്ചതു ചിന്ത.കോം -ന്റെ About Us പേജുപോലും വായിക്കാതെ സാമ്പത്തികസ്വാര്‍ത്ഥതയെന്നു ആരോപിച്ചതിലാണു്, എന്റെ വാക്കുകളെ ബഹുമാനിക്കണം എന്നായിരുന്നില്ല ഉദ്ദേശം.

ഇഞ്ചിപ്പെണ്ണു ഇതുവരെ അവരുടെ മലയാളം ബ്ലോഗില്‍ ആഡ്-സെന്‍സ് ഇട്ടിട്ടില്ല, മലയാളത്തിനു ആഡ്-സെന്‍സ് പ്രത്യേകിച്ചൊരു ലാഭവുമുണ്ടാക്കുന്നില്ല എന്ന കാര്യം അവര്‍ക്കറിയുകയുമില്ല. എഴുതിയിരിക്കുന്ന ഭാഷ മലയാളമാണെന്നു മാത്രമേ ഗൂഗിളിനറിയൂ, അതിനാല്‍ കേരള-ബേസ്ഡ് കുറച്ചു ആഡുകളും പിന്നെ ‘കൈയില്‍ കിട്ടിയ’ ചിലതും പ്രദര്‍ശിപ്പിക്കും എന്നര്‍ഥം. ഒരു ഇംഗ്ലീഷ് കുക്കറി ബ്ലോഗിനാണോ മലയാളം ബ്ലോഗിനാണോ സാധ്യതകൂടുതല്‍ എന്നു ഞാന്‍ പറഞ്ഞറിയണോ? പോളിനും ഏവൂരാനും മലയാളം സൈറ്റുകളില്‍ ആഡ്-സെന്‍സ് ഇട്ടുപരിചയമുണ്ടു്.

Alexa.com ന്റെ നിര്‍ണ്ണയപ്രകാരം ഡിഗ്.കോം ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന സൈറ്റുകളിലൊന്നാണു്, ലിങ്ക് ഇഞ്ചിപ്പെണ്ണു്, ഒരു വസ്തുതയും നിരത്താതെ പോയിന്റിങ് സിസ്റ്റം ശരിയല്ലെന്നു പറഞ്ഞതു വിശ്വസിക്കണോ വായനക്കാര്‍?

As long as chintha.com is not violating any copyrights AND OR intentionally abusing malayalam bloggers, I don't find any reason to object their service (കണ്ടന്റ് ഡൂപ്ലിക്കേഷനെക്കുറിച്ചു പലതവണ പറഞ്ഞു കഴിഞ്ഞു, ഇനി കണ്ടില്ലെന്നു നടിക്കരുതു്)

ആദിത്യാ ചിന്ത.കോം -നെ സംബന്ധിച്ചിടത്തോളം ഞാനൊരു ഔട്ട്‌സൈഡറാണു്. അവരുടെ About Us വായിച്ചതിനുശേഷവും അവിടെ ആഡ്സ് കാണുമ്പോള്‍ എന്റെ ബുദ്ധിപോകുക, അവര്‍ സൈറ്റ് മെയിന്റനന്‍സിനുവേണ്ടിയാവും ആഡുകള്‍ ഇടുന്നതു് എന്ന നിലയ്ക്കാവും. പോള്‍ എന്നെ കോണ്ട്രാഡിക്റ്റ് ചെയ്തു എന്നതിനര്‍ത്ഥം പോളിനെ അവിശ്വസിക്കണം എന്നല്ല, കാരണം ഞാന്‍ യുക്തിപരമായി സംസാരിക്കുന്നു, പോള്‍ വസ്തുത വിവരിക്കുന്നു. പോളിനെ വിശ്വസിക്കുക.

Adithyan said...

കണ്ണൂസ്... പോയ്ന്റ്സ് തിരിച്ച് അവതരിപ്പിച്ചതില്‍ നന്ദിയുണ്ട്.

1. അഗ്രഗേറ്റര്‍ തുടങ്ങിയതിനെ ആരും എതിര്‍ത്തിട്ടില്ല.

2. ഡിസൈന്‍ ആരും എതിര്‍ത്തിട്ടില്ല. കണ്‍ടെന്റ് മുഴുവന്‍ കൊടുക്കുക/ കമന്റ് അനുവദിക്കുക/ റേറ്റിങ്ങ് കൊടുക്കുക എന്നീ കാര്യങ്ങളെ എതിര്‍ത്തു എന്നത് സത്യമാണ്. ആദ്യ രണ്ടു കാര്യങ്ങളും ഏറെക്കുറെ എല്ലാവരും അംഗീകരിച്ചു. മൂന്നാമത്തെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഒരു ഭാഗവും 100% ശരിയാണെന്ന് ഞാന്‍ പറയുന്നില്ല.

3.ചിന്തയില്‍ റേറ്റിങ്ങ് വച്ചതിനെ എനിക്ക് ചോദ്യം ചെയ്യാന്‍ പറ്റില്ല. സത്യം. പക്ഷെ അഭിപ്രായങ്ങള്‍ ക്ഷണിച്ചിരുന്നു. എന്റെ അഭിപ്രായത്തില്‍, ഗൌരവമായി പരിഗണിക്കാനല്ലെങ്കില്‍ പിന്നെ അഭിപ്രായങ്ങള്‍ ക്ഷണിക്കരുത്. (എന്റെ മാത്രം അഭിപ്രായം)

പിന്നെ മാനിപ്പുലേഷന്‍. കുട്ട്യേടത്തിലും ഇഞ്ചിയും അപ്പോള്‍ കലേഷിന്റെ പോസ്റ്റിനു പോയന്റ് കൂടുതല്‍ ഉള്ളതിനെപ്പറ്റി എന്തോ സൂചിപ്പിച്ചിരുന്നു. ഒരു 15 മിനിട്ട് കഴിഞ്ഞപ്പോള്‍ ഉമേഷ്ജിയുടെ 2 പോസ്റ്റുകള്‍ മോളിലെത്തി. കലേഷിന്റെ പോസ്റ്റ് താഴെപ്പോയി. വേറേ കുറെ കഥകള്‍ മോളിലെത്തി. മാനിപ്പുലേഷനേ നടക്കൂ എന്നതിന്റെ പച്ചയായ തെളിവ്.

4. കണ്ടെന്റ് മുഴുവനായി കൊടുക്കുന്ന ഒരു സ്ഥിതിവിശേഷത്തിലാണ് ഞങ്ങള്‍ അതിനെപ്പറ്റി പ്രതികരിച്ചത്.

5.ആഡില്‍ നിന്ന് സാമ്പത്തിക ലാഭം ഒട്ടുമില്ല. അതു വെറുതെ ഇട്ടിരിക്കുന്നതാണെന്ന് ശ്രീ പോള്‍ എഴുതിയിരുന്നു. അത് ഒരു പോര്‍ട്ടല്‍ നടത്തിക്കൊണ്ടു പോകുന്ന ആള്‍ പറഞ്ഞപ്പോള്‍ അതിനോട് യോജിക്കാന്‍ എനിക്കു തോന്നിയില്ല. (എന്റെ പ്രശ്നമാവാം)

6. വാദം അവസാനിപ്പിച്ചതാണ്. പക്ഷെ എനിക്ക് ബ്ലോഗ് വഴി ഒരു നല്ല ബന്ധമുള്ള കലേഷ് അതിനൊരു വിശദീകരണക്കുറിപ്പ് ഇട്ടപ്പോള്‍ എന്റെ ഭാഗവും വിശദീകരിക്കണം എന്ന് തോന്നിപ്പോയി.

Adithyan said...

ഡിഗ് ഒരു പോര്‍ട്ടല്‍ അല്ല, ഫീഡ് അഗ്രഗേറ്റര്‍ ആണ്. അവിടെ യൂസര്‍ കമ്മ്യൂണിറ്റി തന്നെയാണ് ആര്‍ട്ടിക്കിള്‍ സബ്‌മിറ്റ് ചെയ്യുന്നത്. ഈ രണ്ടു കാര്യങ്ങള്‍ കൊണ്ട് അത് ചിന്ത.കോം എന്ന പോര്‍ട്ടലുമായി താരതമ്യപ്പെടുത്തുന്നതു ശരിയല്ലെ എന്നാണ് എന്റെ അഭിപ്രായം. ഇതാണ് ഞാന്‍ നേരത്തത്തെ കമന്റില്‍ ഉദ്ദേശിച്ചത്.

സു | Su said...

ആദ്യം തന്നെ ഒരു അഭിപ്രായം ചോദിക്കാതെ ബ്ലോഗിന്റെ ഒരു പോസ്റ്റ് മുഴുവന്‍ അവിടെ (അതും പേരുപോലും ഇല്ലാതെ) ഇട്ടത് മോശമായിപ്പോയി എന്നാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. ഒരാള്‍ എഴുതുന്ന ബ്ലോഗ് അപ്പാടെ എടുത്ത് വേറെ ഒരു സൈറ്റ് തുടങ്ങി അതില്‍ ഇട്ടിട്ട് അതിനെപ്പറ്റി ബ്ലോഗുടമയ്ക്ക് എതിരഭിപ്രായം ഇല്ലാന്ന് വിചാരിക്കരുത് എന്ന് ഉദ്ദേശിച്ചാണ് ഞാന്‍ കമന്റ് വെച്ചത്. ആ അഭിപ്രായം മാനിച്ച് പോള്‍ മുഴുവന്‍ പോസ്റ്റ് കൊടുക്കുന്നത് നിര്‍ത്തി ബ്ലോഗിലേക്ക് ലിങ്ക് കൊടുത്തു എന്ന് പറഞ്ഞു. സന്തോഷം.

പിന്നെ റേറ്റിങ്ങ്. അത് പറഞ്ഞത് തന്നെയാണ് പറയാന്‍ ഉള്ളത്. ഒരാളുടെ ബ്ലോഗിനു മാത്രം പല ഐഡിയിലും റജിസ്റ്റര്‍ ചെയ്ത് റേറ്റ് കൊടുക്കാന്‍ പലര്‍ക്കും ഒരു മടിയും ഉണ്ടാവില്ല. അപ്പോള്‍ ടോപ് ലിസ്റ്റില്‍ ചിലരുടെ ബ്ലോഗ് മാത്രം കിടക്കും. ബ്ലോഗ്സ്പോട്ടില്‍ അങ്ങനെയല്ല. എല്ലാവരും വായിക്കുന്നു. കമന്റ് ഇടുന്നു. ഒരു സൌഹൃദം കൂടുതല്‍ തോന്നും. എല്ലാ ബ്ലോഗിലും എല്ലാവരും എത്തുകയും ചെയ്യും. അവിടെയുള്ള റേറ്റിങ്ങില്‍ എനിക്ക് വിശ്വാസമില്ല. റേറ്റിങ്ങിനു അനുസരിച്ച് ടോപ് ബ്ലോഗ് എന്നും പറഞ്ഞ് ചില ബ്ലോഗുകള്‍ സ്ഥിരമായി അവിടെക്കിടക്കുന്നതില്‍ അപാകതയുണ്ട്. ആരും റേറ്റ് ഇടാത്ത നല്ലൊരു പോസ്റ്റ് ബ്ലോഗുകളുടെ ലിസ്റ്റില്‍ മാത്രം ആയിപ്പോകും. വായിക്കുന്നവരില്‍ ചിലരെങ്കിലും ടോപ് ബ്ലോഗ്സ് ആണ് ആകെയുള്ള നല്ല ബ്ലോഗെന്ന് കരുതി ഇരിക്കുകയും ചെയ്യില്ലേന്നൊരു വിചാരം.


Adithyan said
"പിന്നെ മാനിപ്പുലേഷന്‍. കുട്ട്യേടത്തിലും ഇഞ്ചിയും അപ്പോള്‍ കലേഷിന്റെ പോസ്റ്റിനു പോയന്റ് കൂടുതല്‍ ഉള്ളതിനെപ്പറ്റി എന്തോ സൂചിപ്പിച്ചിരുന്നു. ഒരു 15 മിനിട്ട് കഴിഞ്ഞപ്പോള്‍ ഉമേഷ്ജിയുടെ 2 പോസ്റ്റുകള്‍ മോളിലെത്തി. കലേഷിന്റെ പോസ്റ്റ് താഴെപ്പോയി. വേറേ കുറെ കഥകള്‍ മോളിലെത്തി. മാനിപ്പുലേഷനേ നടക്കൂ എന്നതിന്റെ പച്ചയായ തെളിവ്."

ആദീ... ;)

കണ്ണൂസ്‌ said...

പിന്നെ റേറ്റിങ്ങ്. അത് പറഞ്ഞത് തന്നെയാണ് പറയാന് ഉള്ളത്. ഒരാളുടെ ബ്ലോഗിനു മാത്രം പല ഐഡിയിലും റജിസ്റ്റര് ചെയ്ത് റേറ്റ് കൊടുക്കാന് പലര്ക്കും ഒരു മടിയും ഉണ്ടാവില്ല. അപ്പോള് ടോപ് ലിസ്റ്റില് ചിലരുടെ ബ്ലോഗ് മാത്രം കിടക്കും

സു, ഇങ്ങിനെ സംഭവിച്ചേക്കാം. ശരിയാണ്‌. പക്ഷേ, ഇങ്ങിനെയാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ മിക്കവാറും പേര്‍ ചിന്ത അഗ്ഗ്രിഗേറ്റര്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കില്ലേ? ചിന്തയില്‍ റേറ്റിംഗ്‌ കൂടുതല്‍ ആണ്‌ എന്ന ഒറ്റക്കാരണത്താല്‍ നമ്മളിലെത്ര പേര്‍ selective ആവും? ചിന്ത വഴി വരുന്ന പുതിയ യൂസര്‍മാര്‍ വഴി തെറ്റപ്പെട്ടേക്കാം. പക്ഷേ, അതുകൊണ്ട്‌ നഷ്ടം ബ്ലോഗര്‍മാര്‍ക്കല്ല, ചിന്തക്കു തന്നെയാണ്‌. അവരുടെ വിശ്വസനീയതയല്ലേ നഷ്ടമാവുക?

Cibu C J (സിബു) said...

പോളേ, കണ്ടന്റ് മുഴുവനായും ഇടാത്ത സ്ഥിതിക്ക്‌ ആദിയുടേയും ഇഞ്ചിയുടേയും സൂവിന്റേയും ബ്ലോഗുകള്‍ ചിന്തയില്‍ നിന്നും എടുത്ത്‌ മാറ്റിയത്‌ തിരിച്ചിട്ടുകൂടെ? അവര്‍ക്കും സമ്മതമാവും എന്നാണെന്റെ തോന്നല്‍.

എഴുത്തുകാരന്റെ പേര് തനിയിലെ പോലെ ചിന്തയിലും കൃതിയുടെ പേരിനടുത്ത്‌ ഇടണം എന്നൊരഭിപ്രായം കൂടിയുണ്ട്‌. ആലോചിക്കുമല്ലോ...

രാജ് said...

ആദിത്യാ ഡിഗ്ഗിനു ലോകത്തിലെ സകല നല്ല ആര്‍ട്ടിക്കിളുകളും ശേഖരിച്ചു ഓട്ടോമാറ്റികായി യൂസേഴ്സിനു മുമ്പ് വോട്ടിങിനു പ്രദര്‍ശിപ്പിക്കുവാന്‍ സാധ്യമല്ല. മലയാളത്തെ വളരെക്കുറച്ചു (ഡിഗ്ഗിന്റെ വോള്യത്തെ സംബന്ധിച്ചിടത്തോളം) പോസ്റ്റുകള്‍ മാത്രം വരുന്നതുകൊണ്ടു പോളിനു് എല്ലാറ്റിനേയും വോട്ടിങിനു/റേറ്റിങിനു ലഭ്യമാക്കാം. അതൊരു മികവായിട്ടാണു് എനിക്കു തോന്നുന്നതു്. യൂസര്‍ സബ്‌മിറ്റ് ചെയ്യുന്നതില്‍ നഷ്ടമാകുന്ന സമയം ലാഭിക്കുകയും ചെയ്യാം, ഒപ്പം തന്നെ മറ്റൊരു ബ്ലോഗ് അഗ്രിഗേറ്റര്‍ ലഭിക്കുകയും ചെയ്യുന്നു.

ആദിത്യാ കലേഷിന്റെ പോയന്റ് താഴെപ്പോയതും ഉമേഷിന്റെ മുകളില്‍ വന്നതുമെല്ലാം തികച്ചും elementary (ഷെര്‍ലക്ക് എന്നെ പിടികൂടി) കാര്യങ്ങളല്ലേ, അപ്പോഴത്തെ ചിന്ത യൂസര്‍ ബേസ് ‘എല്ലാമൊന്നു പരീക്ഷിച്ചു നോക്കുകയായിരുന്നു’ ഞാന്‍ തന്നെ ഉമേഷിന്റെ പോസ്റ്റില്‍ Up ക്ലിക്ക് ചെയ്തു പിന്നെ Down ക്ലിക്ക് ചെയ്തിരുന്നു. ഇദൊക്കെയൊന്നു പഠിക്കണമല്ലോ ;) എന്റെ അറിവില്‍ ബിരിയാണിക്കുട്ടിയും ആ സമയം ചറപറ Up & Down ക്ലിക്ക് ചെയ്തു എല്ലാം ശരിക്കു വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയിരുന്നു ;) ഇതിനെയൊന്നും മാനിപ്പുലേഷന്‍ എന്നു വിളിക്കല്ലേ :D

സൂ കൂടുതല്‍ റേറ്റിങ് ലഭിച്ച പോസ്റ്റുകള്‍ സ്ഥിരമായി കിടക്കും എന്നു തോന്നുന്നില്ല. റേറ്റിങുകള്‍ക്കു ഉപയോഗിക്കുന്ന മിക്ക സോഫ്റ്റ്‌വെയറുകളും ഏതെങ്കിലും നിശ്ചിതസമയത്തേയ്ക്കുമാത്രമാണു കൂടുതല്‍ റേറ്റിങുള്ള പോസ്റ്റുകളെ ഏറ്റവും മുകളില്‍ കാണിക്കുന്നതു്. Digg.com പോലുള്ള സൈറ്റുകളില്‍ അതു ഒരു ദിവസമാണു്, ചിന്തയില്‍ എത്രയെന്നു അറിയുകയില്ല. പിന്നെ സൌഹൃദം കൂടാനും കൂടുതല്‍ കമന്റുകള്‍ ലഭിക്കാനുമെല്ലാം (പറയുന്നതുകേട്ടാല്‍ തോന്നും ബ്ലോഗിന്റെ അവതാരലക്ഷ്യം തന്നെ അതായിരുന്നെന്ന്) നമുക്കിപ്പോഴും പല വഴികളുമുണ്ടല്ലോ. സുഹൃത്തുക്കളോടെല്ലാം പുതിയപോസ്റ്റിട്ടതു പറയാം കമന്റിടാന്‍ പ്രേരിപ്പിക്കാം, സൌഹൃദവും കമന്റുകളുമൊന്നും അഗ്രിഗേറ്റര്‍ കൊണ്ടുപോവുകയുമില്ല.

കരീം മാഷ്‌ said...

ഒന്നരക്കൊല്ലം മുന്‍പു അജ്‌മാനില്‍ ബഷീര്‍ - പൊന്‍കുന്നം വര്‍ക്കി അനുസ്‌മരണ യോഗത്തിനു പോയപ്പോള്‍ അവിടെ രണ്ടു ഗ്രൂപ്പു ഒന്നാം കിട, പേനയുന്തു തൊഴിലാളികള്‍ തമ്മില്‍ മുട്ടനടി.

"ആരോഗ്യം പരിപാലിക്കണം, ഞാന്‍ കഷ്‌ടപ്പെട്ടുണ്ടാക്കുന്ന വിഭവങ്ങളാണ്‌ ഈ തൊലിക്കുള്ളിലെന്ന ഓര്‍മ്മവേണം?".

കെട്ടിയോളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായപ്പോള്‍ നേരിട്ടു തടി കൊടുക്കുന്ന സാഹിത്യസംഭാവനകള്‍ വെണ്ടാന്നു വെച്ചു ബ്ലോഗില്‍ കയറിയതാണ്‌.

ഇവിടെ വന്നപ്പോള്‍ പന്തം കൊളുത്തിപ്പട.

പക്ഷെ മോണിറ്ററും സ്ക്രീന്‍ ഫില്‍ട്ടരും കഴിഞ്ഞ്‌ പെപ്സികുപ്പികളും,കസേരകളും തലക്കുമീതെ പറക്കില്ലന്ന ആശ്വാസമുണ്ട്‌.
നടക്കട്ടേ!. ശ്രീനിവാസന്‍ "പഞ്ചവടിപ്പാലമെന്ന സിനിമയില്‍ പറഞ്ഞ പോലെ ഒരു നല്ല തല്ലു കണ്ടിട്ടു കാലമേറെയായി ! "
തമ്മിലടിക്കുന്നവരെ വേദനിപ്പിക്കന്‍ വേണ്ടി എഴുതിയത്‌, വൃഥവാണെന്നറിയാമെങ്കിലും.

അബ്‌ദുല്‍കരീം.തോണിക്കടവത്ത്‌

Adithyan said...

കരിം മാഷെ, തമ്മിലടിക്കുമ്പോള്‍ ലഫറി ആവാന്‍ വരുന്നവന്റെ പെടലിക്കിട്ട് രണ്ടാളും ചേര്‍ന്നടിക്കുക, അനോണിക്കമന്റുകള്‍ എവിടെക്കണ്ടാലും ഓടിച്ചിട്ടടിക്കുക തുടങ്ങിയ ചില കാര്യങ്ങളില്‍ ബ്ലോഗേഴ്സ് എല്ലാവരും ഒരേ അഭിപ്രായക്കാരാണെന്നറിയില്ലെ? :))

പെരിങ്ങ്സ്, ഇനി കുറെ നേരം തിരുവാതിര കരിം മാഷിന്റെ നെഞ്ചത്താക്കിയാലോ? :))

സു | Su said...

കണ്ണൂസ്,

അങ്ങനെ നടക്കും. നഷ്ടം ബ്ലോഗ്ഗേഴ്സിനും ആണ്. ചിന്തയുടെ വിശ്വാസ്യത നഷ്ടപ്പെടില്ല. ചിന്തയില്‍ മാത്രം നോക്കുന്നവര്‍ വേറെ ബ്ലോഗ് നോക്കാതെ പോയാലോ. എനിക്ക് അതൊക്കെയാണ് ആലോചന. അത്രേ ഉള്ളൂ. മാറിമാറി വരുമോ? അറിയില്ല.

പെരിങ്ങോടന്‍ said...
“പിന്നെ സൌഹൃദം കൂടാനും കൂടുതല്‍ കമന്റുകള്‍ ലഭിക്കാനുമെല്ലാം (പറയുന്നതുകേട്ടാല്‍ തോന്നും ബ്ലോഗിന്റെ അവതാരലക്ഷ്യം തന്നെ അതായിരുന്നെന്ന്) നമുക്കിപ്പോഴും പല വഴികളുമുണ്ടല്ലോ. സുഹൃത്തുക്കളോടെല്ലാം പുതിയപോസ്റ്റിട്ടതു പറയാം കമന്റിടാന്‍ പ്രേരിപ്പിക്കാം, സൌഹൃദവും കമന്റുകളുമൊന്നും അഗ്രിഗേറ്റര്‍ കൊണ്ടുപോവുകയുമില്ല.”

സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞ് കമന്റ് ഇടീപ്പിക്കുന്ന സ്വഭാവം എനിക്കിതുവരെ ഇല്ല. അതിന്റെ ആവശ്യവും ഇല്ല. ഒരാളുടെ ബ്ലോഗില്‍ കയറി ഓണും ഓഫും ആയി സൌഹൃദം കാത്തുസൂക്ഷിക്കുന്നതിന്റെ ഒരു സന്തോഷം അവിടെ കിട്ടുമെന്ന് തോന്നിയില്ല. പിന്നെ ബ്ലോഗിന്റെ അവതാര ലക്‌ഷ്യം ബ്ലോഗ് ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സൌഹൃദത്തിന് ഇന്റര്‍നെറ്റിന്റെ ആവശ്യമേ എനിക്കില്ല. പക്ഷെ ഇപ്പോ ഇവിടെ ഉള്ള ഒരു കൂട്ടായ്മയും സൌഹൃദവും എനിക്ക് ചിന്തയില്‍ കിട്ടുമോന്ന് സംശയം ആണെന്നേ പറഞ്ഞുള്ളൂ.
ഇവിടെ ഒരു ടോപ് ബ്ലോഗ് ലിസ്റ്റ് ഇല്ലാത്തതുകൊണ്ട് എല്ലാവരും തുല്യരാണ്.അതുകൊണ്ടാണ് റേറ്റിങ്ങിനെ എതിര്‍ക്കുന്നത്.

പെരിങ്ങോടന്‍ said...
“പ്രതിപക്ഷബഹുമാനമില്ലാത്തവരുടെയൊപ്പം സംവാദത്തിനിരിക്കരുതെന്നു വലിയൊരുപാഠമാണു്, ഞാനിപ്പോഴും അതു പഠിച്ചുകൊണ്ടിരിക്കുന്നു.“

അതെ പരിഹസിക്കുന്നവരുടെ മുന്നില്‍ വായ തുറക്കരുതെന്ന് ഞാനും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. എന്റെ ബ്ലോഗിന് ഒരു അവതാരലക്‌ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഉള്ളൂ. അത് നിലനില്‍ക്കുന്നിടത്തോളം കാലം, ആരെന്ത് പറഞ്ഞാലും നിര്‍ത്തിപ്പോകാന്‍ ഉദ്ദേശമില്ല.

കമന്റ് മോഡറേഷന്‍ വെച്ചതുകൊണ്ട് അനോണിശവങ്ങള്‍( വിശ്വത്തിനോട് കടപ്പാട്) ക്ക് എന്റെ കമന്റ് ബോക്സില്‍ എത്തിപ്പെടാന്‍ പറ്റുന്നില്ല. മെയില്‍ വരെയേ എത്തുന്നുള്ളൂ. അതുകൊണ്ട് ആരും കാണുന്നുമില്ല. അത്രയേ ഉള്ളൂ.

Unknown said...

നല്ലൊരു അടി കണ്ട് രസിച്ചിരിക്കുമ്പോ...?
ആരാ കേറി എടപെട്ടത്?

കരീം മാഷേ...:)

Rasheed Chalil said...

മിണ്ടാതിരുന്ന് ഫ്രീയായി അടി കാണുകയാണ് അല്ലേ...
അങ്ങേയ്ക് നമോവാകം...

സു | Su said...

പിന്നെ ബ്ലോഗിന്റെ അവതാര ലക്‌ഷ്യം ബ്ലോഗ് ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

എന്നത്
പിന്നെ ബ്ലോഗിന്റെ അവതാര ലക്‌ഷ്യം സൌഹൃദം ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

എന്ന് സൌകര്യമുള്ളവര്‍ക്ക് തിരുത്തി വായിക്കാം ;)

ദില്‍ബൂ, കുറുക്കന്റെ സ്വഭാവം ആണോ;)

mariam said...

ഹല ഹലോ,
ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച ബ്ലൊഗ്‌
കൂട്ടായ്മ അവധിക്കു പൊയോ..?
(വ്യ്‌ക്തിഹത്യകള്‍ കണ്ടു ചോദിച്ചതാണ്‌.)

സു | Su said...

ഇവിടെ ഏത് വ്യക്തിയെ ആണ് ഹത്യ ചെയ്തത്?

(കണ്‍ഫ്യൂഷ്യസ് ആയി).

:|

mariam said...

ഉണ്ട്‌. ഉണ്ട്‌. കൂട്ടായ്മ ഉണ്ട്‌.

Unknown said...

സു,
ആരാ കുറുക്കന്‍?
ഇനി കുറുമാന്‍ എന്ന് തെറ്റി എഴുതിയതാണോ?
:)

സു | Su said...

ദില്‍‌ബൂ,

തെറ്റിയില്ല. ആട്ടിന്‍‌കുഞ്ഞുങ്ങളുടെ ;) അടി കാണാന്‍ വന്ന കുറുക്കന്‍ ആണോ എന്നാ ഉദ്ദേശിച്ചത്.

അല്ലാ, ഇന്നെവിടെയാ ഓഫ്ടോപ്പിക് ഉത്സവം?

Rasheed Chalil said...

സു - കുറുക്കന്‍ എന്നത് ബഹുവചത്തില്‍ കുറുക്കന്മാര്‍ എന്നു പറഞ്ഞുകൂടായിരുന്നൊ..

ഇപ്പോള്‍ ദില്‍ബുവിനു വിഷമമായില്ലേ...
കഷ്ടം... അല്ലാതെന്തുപറയാനാ... ദില്‍ബൂ ക്ഷമി.. പ്ലീസ്...

സു | Su said...

ദില്‍‌ബൂന്റെ വിഷമം സാരമില്ല. എന്നെപ്പോലെയല്ല. ഒക്കെത്തിനും വിഷമിക്കും. ഇത്തിരിവെട്ടത്തിനും വിഷമം ആയാലോന്ന് കരുതിയാ ഞാന്‍ പറയാതിരുന്നത്. പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഇത്തിരിവെട്ടത്തിനേയും കൂട്ടിപ്പറഞ്ഞോളാം ;)

Rasheed Chalil said...

ദില്‍‌ബൂന്റെ വിഷമം സാരമില്ല. എന്നെപ്പോലെയല്ല. ഒക്കെത്തിനും വിഷമിക്കും.

അതാ ഞാന്‍ പറഞ്ഞത്.... അയ്യേ.. സു തെറ്റിദ്ധരിച്ചു....

Unknown said...

അയ്യോ ഇവിടെയിടണ്ട് ഓഫ് മാറി കാര്യമായുള്ള വേറെ ഏതോ പോസ്റ്റിലിട്ടു.

എന്റെ ഓഫിങ്കാവിലമ്മേ!

viswaprabha വിശ്വപ്രഭ said...

മറിയം പെണ്ണേ,

ഇതൊക്കെ ഒരു വെറും ബൂലോഗത്തട്ടിപ്പല്ലേ?

വെറുതെ കാണികളുടെ കണ്ണില്‍ പൊടിയിട്ടുകളിക്കുകയല്യോ യെവന്മാരും യെവളുമാരും?

പൊതുവായിട്ടൊരു പ്രശ്നം വരട്ടെ, അപ്പോള്‍ കാണാം, ഇവിടത്തെ ചോരയുടെ നിറം!

കലേഷേ, ആദിത്യാ, പെരിങ്ങോടാ, പോളുട്ടാ, മണിയേട്ടാ, സൂ, കുറൂ, മറീ,ചന്തൂ, പുല്ലൂരാ, ഇന്ദൂ,കൂമാ, വായ്ക്കരീംമാഷേ, വെറും കരീം മാഷേ,സംകൂ, ഇടീ, കണ്ണൂ, ചിബൂ, ദില്‍ബ്ലൂ,ഇത്തിരിവെട്ടീ, ഉമേഷ്മാഷോഷ്മാവേ, ഇഞ്ചി, മുളകു തിപ്പലികളേ, പുലികളേ,മറ്റ് ആടുകളേ, കുറുക്കന്മാരേ,ആനകളേ, പാപ്പാന്മാരേ,അമ്മാവന്മാരേ, വല്യമ്മായിമാരേ,
എല്ലാവര്‍ക്കും, ഇവിടൊക്കെ ആരോ പറയുന്ന, സൌഹൃദദിനാശംസകള്‍!
(സാധാരണ ഇങ്ങനത്തെ ദിനങ്ങള്‍ക്കൊന്നും ആശംസ പറയാറില്ല, കൊല്ലത്തില്‍ 365 ദിവസവും ഇതുപോലെ തന്നെ ആശംസകള്‍ ഉള്ളതായി, പ്ലീസ്, വരവുവെക്കണം!)

evuraan said...

യൂണിയന്‍ തല പൊക്കിയല്ലോ? ഇനി വെടിവെയ്പിലേ തീരൂ എന്നാവുമോ?

ഒരായിരം കമന്റ് ഇതിനു തികയ്ക്കാമോ? (സംഘര്‍ഷാവസ്ഥ ലഘൂകരിക്കണമെങ്കില്‍..! അതിനെന്തു സംഘര്‍ഷം, അല്ലേ?)

പിന്നെ ബ്ലോഗിന്റെ അവതാര ലക്‌ഷ്യം ബ്ലോഗ് ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

സൂ, ഈയൊരു വാചകത്തിനെ ഡീ‌സൈഫര്‍ ചെയ്യാന്‍ ഞാന്‍ പെട്ട പാട്...! :p ഹാവൂ.. ആദിത്യന്‍ പറഞ്ഞതു പോലെ, വികാരം, വികാരം..!! -- അല്ലേ?

ഉള്‍പെടാതിരുന്ന എനിക്കും കിട്ടി ഒന്ന് രണ്ട് തലോടല്‍. അനോണീ, ഗൂഗിളിന് ഇക്കാര്യത്തിലേക്കായി യേപീയൈ യിതുവരെ യാതൊന്നും ഉള്ളതാ‍യി യറിവില്ല. പിന്നെ എങ്ങിനെയെന്നൊക്കെ ചോദ്യമുണ്ടായാല്‍, സോഴ്സ് കോഡ് കണ്ടേയടങ്ങൂ എന്നാവുമോ?

കാണാതെ വിശ്വസിക്കുന്നവരെ, വിശ്വാസം രക്ഷതു..!!

viswaprabha വിശ്വപ്രഭ said...

കലേഷേ, ഇവിടെ ഒരു ഓഫടിമഹോത്സവത്തിനുള്ള വകുപ്പു കാണാനുണ്ടല്ലോ?

46 കഴിഞ്ഞു!

മക്കളേ, ഓടിവായോ എല്ലാരും....!
ദാ തീറ്റ!

സു | Su said...

ഏവൂ, പബ്ലിഷ് ചെയ്ത് വായിച്ചപ്പോള്‍ എനിക്ക് തന്നെ മനസ്സിലായില്ല. ;) തിരുത്തിയിട്ടുണ്ടല്ലോ അപ്പോള്‍ത്തന്നെ.

mariam said...

വിശ്വം ശരിയാണ്‌.
ആരെങ്കിലും എഴുതിയത്‌ മോശമാണ്‌ എന്നെഴുതിയാല്‍ മതി.

വിശ്വം തുറന്നു പറ, എഡിറ്ററുടെ മേശക്കു കീഴിലെ അരിപ്പ ബക്കെറ്റില്‍ "മലയാളം ബ്ലോഗ്‌" എന്നെഴുതി ഒട്ടിച്ചാല്‍ നിങ്ങള്‍ എന്തു പറയും..?

സു | Su said...

50
:)

കുറുമാന്‍ said...

അമ്പത് മിസ്സായേ......അയ്യ്യോ.......ഞാനിനി നൂറടിക്കാതെ നിര്‍ത്തുന്നതെങ്ങിനെ?

സു | Su said...

കുറുമാനേ, വൈകിപ്പോയി. ഇനി കാത്തിരിക്കൂ. 100 എങ്കിലും എനിക്ക് തരണേ പ്ലീസ്......

viswaprabha വിശ്വപ്രഭ said...

“ആദ്യമായി ഒരു ഹാഫ്-സെഞ്ചുറി അടിക്കുവാന്‍ പറ്റുമോ എന്നു നോക്കട്ടെ!

ദൈവമേ, Timing ശരിയാവണേ!”

എന്ന് എഴുതി ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് 51-ആമത്തെ കമന്റ് വീണു സൂവിന്റെ!

ഇപ്രാവശ്യവും പറ്റിയില്ല! ഇനി അടുത്ത വരവിനാവാം!

എന്താ മറിയം?, പറഞ്ഞത് മുഴുവനായി മനസ്സിലായില്ല...!

Unknown said...

ഇപ്പോള്‍ ഞാനും ഒരു പ്രശസ്ത വ്യക്തിയും നടത്തിക്കോണ്ടിരിക്കുന്ന ചര്‍ച്ചയില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍:

ഓഫുകാര്‍ അതിക്രമം കാട്ടുന്നുവെന്ന് പരക്കെ അഭിപ്രായം

ഏതു തറപോസ്റ്റിലും ചെന്ന് ഇവിടെ നൂറടിക്കൂ എന്നു പറയുന്ന ലെവലിലെത്തി കാര്യങ്ങള്‍
എന്റെ ബ്ലോഗ് സുഹൃത്തുക്കളുടെ അഭിപ്രായമാണു്

മീറ്റിങിനും മറ്റും 800 ആയിരവും കമന്റ് വന്നത് കൂട്ടായ്മയാണു്
പിന്മൊഴി പക്ഷെ ആ ന്യായത്തില്‍ എക്കാലവും ഫ്ലഡ് ചെയ്യുന്നത് ബാധ്യതയാണു്


എന്ത് തോന്നുന്നു കൂട്ടരേ?

സു | Su said...

വിശ്വം,
മലയാളം ബ്ലോഗുകളൊക്കെ വേസ്റ്റ് ബക്കറ്റ് പോലെയാണെന്നാണു പറഞ്ഞതെന്നാണ് എനിക്ക് മനസ്സിലായത്.

എന്റെ ഉദാത്തസാഹിത്യസൃഷ്ടികള്‍ക്ക് അപമാനം സംഭവിച്ചുവല്ലോ ഈശ്വരാ. ബുക്കര്‍ പ്രൈസും ജ്ഞാനപീഠവും ഒക്കെ നഷ്ടമാവുമല്ലോ ഇനി. അതൊന്നും കിട്ടിയില്ലെങ്കില്‍ എന്റെ ജന്മം വെറും വിഫലം.

(കരയുന്നു. ഗ്ലിസറിന്‍ ഇല്ല. ഉള്ളിയേ ഉള്ളൂ. ആവശ്യം കഴിഞ്ഞാല്‍ സാമ്പാറിലിടാം.)

viswaprabha വിശ്വപ്രഭ said...

ദില്‍ബൂ,

ഇതു വളരെ പ്രസക്തമായ ഒരു വിഷയമാണ്.

ഇങ്ങനെ ഓഫടിച്ച് ഓഫടിച്ച് നമ്മുടെയൊക്കെ വില താഴുന്നില്ലേ എന്നൊരു സംശയം.
പോരാത്തതിന് അതു വഴി വരുന്ന സര്‍വ്വര്‍ ഓവര്‍ഹെഡ്, ബാന്ഡ് വിഡ്ത്ത് പ്രശ്നങ്ങള്‍, ഓഫീസുകളിലെ മാന്‍ ഹവേര്‍സ്, മാനസികാഘാതങ്ങള്‍....

പോയിന്റ്സ് ഒരു പാടൊരുപാടുണ്ട്...

നമുക്കിവിടെത്തന്നെ നീണ്ട ഒരു ചര്‍ച്ചയായാലോ?

എത്ര വേണം? 100? 500? 1000?

evuraan said...

ങും ങും. ഇനി സൂ സാമ്പാറ്‌ ഫ്രീ കൊറിയര്‍ ചെയ്തു തരാമെന്ന് പറഞ്ഞാലും വേണ്ട. :)

evuraan said...

ബാന്‌ഡ് വിഡ്ത്തോ? $88.42 -ന്റെ പാക്കേജാ വിശ്വം. ഉപയോഗിച്ചില്ലെങ്കിലാ വിഷമം..!!

evuraan said...

അറുപത്.. പോയോ?

കരീം മാഷ്‌ said...

സിനിമായിലു പീഢനത്തിനിടക്കു നായകന്‍ വരുന്നതു പോലെ എല്ലാ രസവും കളഞ്ഞു ഈ ഓഫു യൂണിയങ്കാര്‌
രസം പിറ്റിചു വന്നതായിരുന്നൂ
"മക്കളെ തീറ്റ, ഓടി വാ എന്ന വിളി" എന്റെ പടച്ചൊനെ !.. ചിരിച്ചു കുഴഞ്ഞു.

evuraan said...

ഇല്ല, പോയില്ല, കിട്ടി. :)

viswaprabha വിശ്വപ്രഭ said...

സൂ,

കരച്ചില്‍ കഴിഞ്ഞാല്‍ ആ ഉള്ളി സാംബാറിലിട്ടോളൂ,
പക്ഷേ ആ സാംബാര്‍ കറിവേപ്പിലയില്‍ ഇടരുതു പ്ലീസ്!

വേഡ് വെറി: oohba

വല്യമ്മായി said...

സൂ ചേച്ചി,
ചപ്പാത്തിക്കുള്ള ചെറുപയര്‍ കറി എങ്ങനെ ഉണ്ടാക്കും??

ഇടിവാള്‍ said...

ഓഫു യൂണിയന്‍ തൊഴിലാളികളുടെ ശ്രദ്ധക്ക്...

നമ്മുടെ ഭരണഘടനാ പ്രകാരം, കമന്റുകള്‍ രേഖാമൂലം ആവശ്യപ്പെടുന്ന ബ്ലോഗുകളില്‍ കയറി നിരങ്ങുക എന്നതാണു ഓഫു യൂണിയന്‍ മെമ്പേഴ്സിന്റെ പരമ പ്രധാന ലക്ഷ്യം.

പ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ഇവിടെ ഓഫടി വേണോ മക്കളേ ?
ആരെങ്കിലും എന്തെങ്കിലും പോയന്റ്സ് എഴുതുവാന്‍ ഉദ്ദേശിച്ചാല്‍, ഈ ഓഫടി മൂലം അവരതു വേണ്ടാന്നു വെക്കില്ലേ ?

അതോണ്ടു ഇതിനെയങ്ങു വിടുന്നതല്ലേ നല്ലത്.

ഇനി ഓഫടിക്കാണ്‍ കൈ തരിക്കൂന്നുണ്ടേള്‍, എന്റെ ബ്ലോഗിലോട്ടു പോരേ !

പ്രശിഡന്റ് ! ;)

Unknown said...

ബാന്‌ഡ് വിഡ്ത്തോ? $88.42 -ന്റെ പാക്കേജാ വിശ്വം. ഉപയോഗിച്ചില്ലെങ്കിലാ വിഷമം..!!

ഏവൂരാന്‍,
സത്യമോ? പെരിങ്സ് ഓഫ് കമന്റുകള്‍ പിന്മൊഴിയെ പീഡിപ്പിക്കുന്നു എന്നും പറഞ്ഞ് പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇപ്പൊ വരും.

സു | Su said...

ഏവൂ,

ഉള്ളി പൊളിക്കുമ്പോള്‍ കണ്ണില്‍ വെള്ളം വന്നോളും. പക്ഷെ മുഖത്തിടുന്ന തക്കാളി, കണ്ണില്‍ വെക്കുന്ന വെള്ളരിക്ക, ചുണ്ടില്‍ വെക്കുന്ന ബീറ്റ്റൂട്ട് എന്നിവയുടെയൊക്കെ കാര്യമോ? ;)

(എന്റെ സൌന്ദര്യരഹസ്യം പരസ്യമായി.ഹി ഹി ഹി )

ഇടിവാള്‍ said...

ഈശ്വരാ...
ഏവൂരാന്റെയും വിശ്വംജി യുടേയും ഇതിനു തൊട്ടു മുന്‍പുള്ള കമന്റുകള്‍ ഞാനിപ്പഴാ കണ്ടത് !

ചിന്താ.കോമും അഗ്രഗേറ്റര്‍ വിവാദവുമൊക്കെ പോയി ഇതൊരു ഫൂഡ് ബ്ലോഗായോ

കാണുന്നതു സാമ്പാറൂം, പയറു കറിയും, ഗോതന്‍പുണ്ടയുമാണാല്ലോ !

ഓഫു മക്കളേ>. എന്നാപ്പിന്നെ, പ്രശിഡന്റിന്റെ ഇതിനു മുന്‍പത്തെ കമന്റു പിന്‍‌വലിച്ചിരിക്കുന്നു !

സു | Su said...

വല്യമ്മായീ :) ചോദ്യം കാര്യമായിട്ടാണെങ്കില്‍ കറിവേപ്പിലയില്‍ ഇടും. തമാശയാണെങ്കില്‍ ഓഫിലിടും ;)

viswaprabha വിശ്വപ്രഭ said...

ഇശ്ശ്യോ, ഈ പ്രതിസന്ധ്!

ഓക്കേ. ഇതും കൂടി ചര്‍ച്ചയില്‍ ഒരു പോയന്റാക്കാം.

“ഓഫടിക്കാന്‍ പോസ്റ്റു നോക്കണോ?“
-ന്ന്.

വല്യമ്മായി said...

കറിവേപ്പിലയില്‍ ഇടൂ.

evuraan said...

ഓഫടിക്കാന്‍ പോസ്റ്റ് നോക്കിയില്ലെങ്കിലും നേരം നോക്കണം.

Sun Aug 6 05:03:47 EDT 2006


നാന്‍ തൂങ്ക പോകിറേന്‍..!

മദ്ധ്യപൌരസ്തന്മാരെല്ലാം കൂടി ഒരു കരയ്ക്ക് അടുപ്പിക്ക്. നേരം വെളുത്ത് ആദ്യേം ശനിയനേം പണിക്കിരുത്താം. :^)

ഇടിവാള്‍ said...

ഓഫടിക്കാന്‍ പോസ്റ്റു നോക്കണ്ടാ...

എന്നാള്‍, ഗോളടിക്കാന്‍ പോസ്റ്റു നോക്കണേ !

viswaprabha വിശ്വപ്രഭ said...

ഈ ശ്വരാ,
ഏ വുരാ,
ഇതു ഞമ്മടെ കയ്യീ പെട്ടാ?

വേര്‍ഡ് വെറി: aumya

viswaprabha വിശ്വപ്രഭ said...

ഇപ്ലാണ് ഈ പോസ്റ്റിന്റെ തലേക്കെട്ടു നോക്കിയത്!
“കഷ്ടമായിപ്പോയി”

:))

അല്ല, ഈ 75നു വല്ല പൈസയും കിട്ട്വോ?

Unknown said...

ഓഫായിട്ടാണോ അതും സീരിയസ്സായിട്ട്?
എങ്കില്‍ ശരി.

ഞാനും ദാ വന്നു.

കുറുമാന്‍ said...

ഓഫ്, ഓഫേ.....ഓഫടിക്കാനുണ്ടോ....ഓഫ്, ഓഫ്......

ചെറുപ്പക്കാലങ്ങളിലുള്ള ശീലം
മറക്കുമോ ബ്ലോഗുകളുള്ള കാലം.

evuraan said...

അല്ലേലീ ഒരെണ്ണം കൂടി എന്റെ വക.

അങ്ങോട്ടുമിങ്ങോട്ടും വാഗ്വാദം നടത്തുന്നത് ഒരു കാര്യം.

അതിന്റെയിടയില്‍ അജ്ഞാത ശവങ്ങള്‍ മരുവുന്നത് -- അണ്‍‌സഹിക്കബിള്‍ തന്നെ -- അതിലുമെത്രയോ നല്ലതാണീ ഓഫു യജ്ഞം..!!

ഓഫ് തൊഴിലാളികള്‍..!! വാഴ്ക..!

നാന്‍ പോകിറേന്‍.. തൂങ്ക പോകിറേന്‍.. :)

viswaprabha വിശ്വപ്രഭ said...

അതുതന്നെ എവുരാനേ കാര്യം!
ഓഫടിക്കുന്ന പുലിക്കുട്ടികളെവിടെ, മോങ്ങിനടക്കുന്ന പരേതാത്മാക്കള്‍ എവിടെ?

തിരോന്തരം വരെ എന്തോരമന്തരം!

aneel kumar said...

:)
കഷ്ടമായിപ്പോയി എന്നു കലേഷിനു തോന്നാതിരിക്കട്ടെ എന്നു മാത്രം വിചാരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു ‘മടു’മനസിന്റെ ആഫ് ഇതാ.
(മറുചോദ്യങ്ങള്‍ ഉത്തരം കിട്ടാത്ത അനോണിശവമായി അലയുമെന്ന മുന്നറിയിപ്പ് പ് പ് പ് )

Sreejith K. said...

കലേഷേട്ടന്റെ അഭിപ്രായം തന്നെ എനിക്കും. കഷ്ടമായിപ്പോയി !

പോളേട്ടന്റെ ആദ്യ വേര്‍ഷന്‍ അഗ്രഗേറ്ററില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നത് എല്ലാവരും സമ്മതിച്ച കാര്യമാണ്. എന്നാല്‍ അതെല്ലാം പോളേട്ടന്‍ തിരുത്തിയിരിക്കുന്നു. ഇപ്പോള്‍ അഗ്രഗേറ്ററിന് പൊതുവേ നല്ല അഭിപ്രായമാണെന്നും എല്ലാവര്‍ക്കും ഇഷ്ടമാകുന്നുണ്ടെന്നും വിശ്വസിക്കട്ടെ. അല്ലാത്തവര്‍ കാരണം വ്യക്തമാക്കണം. അഗ്രഗേറ്ററിന്റെ വളര്‍ച്ചയ്ക്ക് അത് ആവശ്യമാണ്. ഓഫടി അംഗങ്ങള്‍ പൊറുക്കണം. ഈ കമന്റില്‍ തല്‍ക്കാലം ഓഫ് ഇല്ല.

viswaprabha വിശ്വപ്രഭ said...

ഓഫല്ലാത്ത കമന്റുകളും അനോണിശവങ്ങളും സെഞ്ചുറിമഹാമഹത്തില്‍ എണ്ണുന്നതല്ല!

ഇനി ഓണായി വല്ലതും പറയണമെങ്കില്‍ വേറേ എവിടെയെങ്കിലും പോയി ഓഫായി ഇട്ടാല്‍ മതീട്ടോ.

(ഈ ശ്രീജിത്ത് ശരിക്കും ഒരു ശ്രീജിത്ത് തന്നെ! എന്തൊരു ശ്രീജിത്തരം! അല്ലേ കൂട്ടരേ?)

viswaprabha വിശ്വപ്രഭ said...

വന്ദ്യവയോധികമായ നൂറു തികയാന്‍ ഇനി മധുരപ്പതിനേഴു മാത്രം!

വക്കാരിയും ബിന്ദുവും ആദിയും മറ്റു സ്ഥിരം നൂറടിക്കാരും വരുന്നതിനുമുന്‍പ് ഒരു അസുലഭാവസരം!

വരൂ, നൂറടിക്കൂ,
വീലാവൂ, വാളുവെക്കൂ, കിറുങ്ങിപ്പോവൂ...

Unknown said...

ഞാന്‍ 100 എന്ന് കേട്ടുവോ?

ഇടിവാള്‍ said...

മാമുണ്ടിട്ട്, ശക്തിവച്ച്, ഞാനിതാ എത്തിയിരിക്കുന്നൂ

Kalesh Kumar said...

നല്ല പൂരം!
വിശ്വേട്ടനും ഇറങ്ങീട്ടുണ്ടല്ലോ ഓഫടിക്കാന്‍!
കടന്നുവരൂ,കടന്നുവരൂ...
നൂറാം കമന്റടിക്കാനിതാ ഒരു സുവര്‍ണ്ണാവസരം!
നൂറാം കമന്‍റ്റ് അടിക്കുന്നയാള്‍ക്ക്മൂടില്ലാത്ത ഗ്ലാസ്സില്‍ കിക്കില്ലാ‍ത്ത ബീര്‍!

എല്ലാവര്‍ക്കും എന്റെ സൌഹൃദാദിനാശംസകള്‍!!!

സു | Su said...

ഞാനും മാമുണ്ട് വന്നു. ഞായറാഴ്ച ഓഫ് അടിയ്ക്ക് അവധി കൊടുത്തില്ലെങ്കില്‍ ചേട്ടന്‍ എന്നെ ഓഫാക്കും എന്നു പറഞ്ഞു. ;)

ഓഫടിയ്ക്കാന്‍ ഒരു പുതിയ പി.സി. അതാണെന്റെ ഓണം മുദ്രാവാക്യം.

Visala Manaskan said...

ഇന്ന് ലഞ്ചാന്‍ വൈകിപ്പോയി. ബ്രേയ്ക്കാനും.

അപ്പോള്‍ കാര്യങ്ങളിത്രത്തോളമായ നിലക്ക്... ഒരു ശ്രമം ഞാനുമങ്ങ് നടത്തിക്കളയാം.

'എന്നാലും ഇത്രക്കും വേണ്ടായിരുന്നു!’

കണ്ണൂസ്‌ said...

വിശ്വത്തിന്റെ ലോഗിന്‍ നെയിമും പാസ്സ്‌വേര്‍ഡും ഹാക്ക്‌ ചെയ്തതതാരാ? ദില്‍ബുവാണോ? :-)

Visala Manaskan said...

എല്ലാവരോടും കൂടിയാ ഞാന്‍ പറഞ്ഞേ...

'എന്നാലും ഇത്രക്കും വേണ്ടായിരുന്നു!’

viswaprabha വിശ്വപ്രഭ said...

ഹല്ല കലേഷേ, കുറെ നാളായി വിചാരിക്കുന്നു, ഒരു നൂറ് എനിക്കും അടിച്ചാലെന്താ എന്ന്!

“നഷ്ടമായിപ്പോയി” എന്നു പറയിപ്പിക്കണം ആ അമേരിക്കക്കാരെ...!

കണ്ണൂസ്‌ said...

പെരിങ്ങ്‌സിന്റെ ഓഫ്‌ എപ്പോള്‍ എവിടെ എന്ന ലേഖനം വായിക്കൂ

Visala Manaskan said...

ദേ നൂറടിക്കാന്‍ ആരും ടൈം വെയ്സ്റ്റാക്കണ്ട..
മുത്തപ്പന്‍ എനിക്ക് തുണ.!

Visala Manaskan said...

അയ്യോ‍ാ..
കണ്ടാരമുത്തപ്പാ...എനിക്ക് നൂറ്‌ മിസ്സായാല്‍ ആര്‍ക്കാ അതിന്റെ മാനക്കേട്???

കണ്ണൂസ്‌ said...

100 ആവാന്‍ പോവുന്നു

കണ്ണൂസ്‌ said...

ആഞ്ഞുപിടീ വിശാലാ

Visala Manaskan said...

അല്ലാ, ആക്ച്വലി ഇവിടെ എന്താ പ്രശ്നം??
എന്തെങ്കിലും ചോദിക്കണമല്ലോന്ന് വച്ച് ചോദിച്ചതാ..

കണ്ണൂസ്‌ said...

100

Visala Manaskan said...

എന്റമ്മേ.....

കണ്ണൂസ്‌ said...

100

Visala Manaskan said...

kayyiiiinnn poyi

ഇടിവാള്‍ said...

നാജ്ജ്ന

കണ്ണൂസ്‌ said...

അങ്ങിനെയാണ്‌ മരുഭൂമികള്‍ ഉണ്ടാവുന്നത്‌.. ഞാന്‍ പോയി ഉള്ളിയിടാത്ത സാമ്പാറും അവിയലും കൊത്തവരക്ക ഉപ്പേരിയും കൂട്ടി ഊണു കഴിക്കട്ടെ.

ഇടിവാള്‍ said...

ശെ.. ഈ വേഡു വെരി കാരണം 100 കണ്ണൂസു കൊണ്ടോയി !

viswaprabha വിശ്വപ്രഭ said...

ആര്‍ക്ക്? ആര്‍ക്ക്? ആര്‍ക്ക്?

എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?

ഉദ്വേഗജനകമായ നിമിഷങ്ങള്‍!
എന്തും സംഭവിക്കാം, ആര്‍ക്കും നറുക്കു വീഴാം!

സു | Su said...

തൂണും ചാരി നിന്നവന്‍ സ്പൂണും കൊണ്ട് പോയോ?

ഞാനിതെങ്ങനെ സഹിക്കും

(ഗ്ലിസറിന്‍ കൊണ്ടുവരൂ, ഉള്ളി തീര്‍ന്നു)

viswaprabha വിശ്വപ്രഭ said...

h~m~
ഹ്‌മ്‌.

അപ്പ പോയീലേ?
:((

സൂ, ഉള്ളി ഇനി ബാക്കീണ്ടോ?

Word വെറി: soobuckt

viswaprabha വിശ്വപ്രഭ said...

കലേഷേ, ഇപ്പോള്‍ മനസ്സിലായില്ലേ? ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ നമ്മുടെയൊക്കെ കൂട്ടായ്മയുടെ ബലം കണ്ടില്ലേ?

ഇത്ര്യേയുള്ളൂ നമ്മുടെയൊക്കെ കലഹങ്ങള്‍!

ഒന്നും കഷ്ടമായില്ല.
നല്ല കുറേ കാര്യങ്ങള്‍ നാം പരസ്പരം ചര്‍ച്ച ചെയ്തു.
പോളിന്റെ നല്ല ഹൃദയം നൊന്തുകാണും. പക്ഷേ നോവരുത് പോളുട്ടീ, ഇതൊക്കെ നമ്മുടെ വഴിയിലെ ചെറിയ പ്രതിബന്ധങ്ങളായി മാത്രം കാണണം.

എല്ലാവരും പറഞ്ഞ ആശയങ്ങള്‍ കൂടി കണക്കിലെടുത്ത്, ആരുടേയും വികാരങ്ങള്‍ നൊമ്പരപ്പെടുത്താതെ നമുക്കു മുന്നോട്ടു പോവാം.

പകുതി വെച്ച് നിര്‍ത്തരുത് നല്ല യജ്ഞങ്ങള്‍.

ഇനി മുതല്‍ നമുക്ക് ബീറ്റാ വേര്‍ഷനുകള്‍ സ്റ്റാബിള്‍ വേര്‍ഷനുകളാക്കിയിട്ടുമതി അവതരണം എന്നും വെക്കാം.

കനവില്‍ ഞാന്‍ നിന്നെ കാണാം!

ഒന്നു വിളിക്കാമോ? നമ്പര്‍ പോയി.

Kalesh Kumar said...

വിശ്വേട്ടാ, സന്തോഷം!
നമ്മുടെ കൂട്ടായ്മയുടെ ബലത്തില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട്! പിന്നെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയൊക്കെ ചിലത് ഉണ്ടാകും - ചട്ടീം കലവും തട്ടിമുട്ടി ഇരിക്കും എന്ന് പറഞ്ഞപോലെ!
മഹേഷിന്റെ കൂടെ യുണീകോഡ് സെമിനാറില്‍ വിശ്വേട്ടനും സുനിലേട്ടനും പ്രസംഗിക്കുന്നത് ഒന്ന് ഡോക്കുമെന്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് വളരെ നന്നായിരുന്നു. അതിനു വല്ല മാര്‍ഗ്ഗവും ഉണ്ടോ?

കനവ് ഞാന്‍ മിസ്സ് ചെയ്യുമെന്നതിന്റെ വിഷമത്തിലാണ് ഞാന്‍!

Rasheed Chalil said...
This comment has been removed by a blog administrator.
Rasheed Chalil said...
This comment has been removed by a blog administrator.
കെവിൻ & സിജി said...

ഇതേതാ സ്ഥലം?

Anonymous said...

ഇതേതാ രാജ്യം?