Tuesday, August 08, 2006

രണ്ടാം ബൂലോഗമഹാസംഗമം

മാന്യമഹാബൂലോഗരേ...
രണ്ടാം ബൂലോഗമഹാസംഗമം ഇതാ വിളംബരം ചെയ്തുകൊള്ളുന്നു.
നിക്കിന്റെ പോസ്റ്റില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഇത് സംഘടിപ്പിക്കുന്നതില്‍ ഭാഗഭാക്കാകാന്‍ കൊച്ചിയില്‍ നിന്നുള്ള ബ്ലോഗര്‍മാരായ പച്ചാളം, പണിക്കന്‍, ഇക്കാസ് & വില്ലൂസ് തുടങ്ങിയവര്‍ മുന്നോട്ടുവരികയും അതുല്യച്ചേച്ചിയുടെ നേതൃത്വത്തില്‍ രണ്ടാം ബ്ലോഗുമേള ഓണത്തിനു മുന്‍പുതന്നെ കൊച്ചിയില്‍ കൊണ്ടാടാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. വിശിഷ്ടാതിഥികളായി ഗള്‍ഫന്മാരായ ഇടിവാള്‍, മുസാഫിര്‍, കുറുമാന്‍ എന്നീ പുലികളും എത്താമെന്നേറ്റിട്ടുണ്ട്. ബ്ലോഗുലോകത്തിന്റെ പുപ്പുലിയായ വിശാ‍ലേട്ടനും എത്താന്‍ സാധ്യതയുള്ളതായി അറിയുന്നു. വിശദമായ ഷെഡ്യൂള്‍ തയ്യാറാവുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യുന്നതാണ്. എല്ലാ ബ്ലോഗര്‍മാര്‍ക്കും മേളയിലേക്ക് സ്വാഗതം.
ഇതിന്റെ സംഘടിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും പങ്കാളികളാവാന്‍ കൊച്ചിയിലും പരിസരത്തുമുള്ള ബ്ലോഗര്‍മാരെ പ്രത്യേകം ക്ഷണിക്കുന്നു.
N.B: september രണ്ടിനോ അല്ലെങ്കില്‍ മൂന്നിനോ നടത്താനാകുന്നവിധം നമുക്ക് മുന്‍പോട്ടുപോകാമെന്ന് തോന്നുന്നു. എത്തിച്ചേരാന്‍ സാധിക്കുമെന്ന് കരുതുന്നവര്‍ ഉടന്‍ തന്നെ കമന്റുകളിലൂടെ അവരവരുടെ സാന്നിധ്യം ഉറപ്പുവരുത്തുമല്ലോ. എന്നിട്ടുവേണം കസേര എത്ര വേണമെന്ന് തീരുമാനിക്കാന്‍. സോ, ഹറിയപ്പ്.

18 comments:

പണിക്കന്‍ said...

കസേര നമ്പര്‍ ഒന്നേയ്‌... ;)

കുറുമാന്‍ said...

ഒരു കസേര എനിക്ക്.

മനുസ്മൃതി said...

കഴിഞ്ഞ ബൂലോഗസംഗമത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇത്തവണ ഞാന്‍ തീര്‍ക്കും. പണിക്കന്റെ അടുത്തു ഹാജര്‍ വച്ചു കഴിഞ്ഞു....

A Cunning Linguist said...

ഓണത്തിന് നാട്ടിലുള്ളവര്‍ ഭാഗ്യം ചെയ്തവരാകുന്നു...എന്തെന്നാല്‍ ബുലോക കസേരകള്‍ അവര്‍ക്കുള്ളതാണ്....

'കൊല്ലം രാജാവ്' ഹൈദ്രബാദ് കീഴടക്കുവാന്‍ (GATE coaching) ഈ വ്യാഴാഴ്ച യാത്ര തിരിക്കുകയാണ്...ഹൈദരാബാദില്‍ ആരെങ്കിലും കാണുമോ???..... അവിടെ ഒരു ചെറിയ ബുലോക സംഗമം ഒക്കെ arrange ചെയ്യാം....

എന്റെ ഈ മെയ്‍ല്‍ വിലാസം royalഡോട്ട്mexian ()ജീമെയ്‍ല്‍.കോം

നാട്ടിലുള്ള എല്ലാ ബുലോകവാസികള്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.....enjoy ചെയ്യ് സഹ-ബ്ളൊഗ്ഗരെ...(നിങ്ങടെ ഒക്കെ ഒരു time)

സഞ്ചാരി said...

കാര്യയങ്ങള്‍ നന്നായിട്ടു വരട്ടേയെന്നു ആത്മാര്‍ത്ഥമായി അഗ്രഹയിക്കുന്നുതിനൊടൊപ്പം അശംസകളുമരിയിക്കുന്നു.

:: niKk | നിക്ക് :: said...

എനിക്കു കസേര വേണ്ട. ഞാന്‍ നിന്നോളാം!

ഈ ഓണാഘോഷ മീറ്റിന്റെ വിജയത്തിനു വേണ്ടി കൊച്ചി രാജാവിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും ആത്മാര്‍ഥ പരിശ്രമവും ഉണ്ടാകും.

രാജീവ് സാക്ഷി | Rajeev Sakshi said...

ഹാജര്‍.

Rasheed Chalil said...

നാട്ടിലുള്ള എല്ലാ ബുലോകവാസികള്‍ക്കും എന്റെ ആശംസകള്‍

bodhappayi said...

സെപ്റ്റം‍മ്പര്‍ 1 - 10 ഞാനും നാട്ടില്‍ കാണും. ഒരു കസാല എനിക്കും.... :)

:: niKk | നിക്ക് :: said...

കഴിഞ്ഞ കേരള ബൂലോഗ മീറ്റില്‍ സിംഹങ്ങളായിരുന്ന ശ്രീജിത്ത്‌, കുമാറേട്ടന്‍ എന്നിവരുടെ കമന്റ്സ്‌ ഇവിടെ വന്നു കണ്ടില്ലല്ലോ...

പ്രതീക്ഷ കൈവിട്ടിട്ടില്ല ട്ടാ :P

Sreejith K. said...

സെപ്റ്റംബര്‍ രണ്ടാം തീയതിയും മൂന്നാം തീയതിയും ഞാന്‍ കണ്ണൂരില്‍ ഉണ്ടാകും. എറണാകുളത്തുള്ള മീറ്റിന് എത്താന്‍ കഴിയുമോ എന്നതിന് ഒരുറപ്പും ഇപ്പോള്‍ പറയാന്‍ കഴിയില്ല. വരുന്നുണ്ടെങ്കില്‍ എല്ലാവരേയും വിളിച്ചറിയിക്കാം ആ സമയത്ത്. ഇപ്പോള്‍ ബൌദ്ധികമായി ഉള്ള പങ്കാളിത്തം മാത്രം ഞാന്‍ ഉറപ്പ് തരുന്നു.

Kumar Neelakandan © (Kumar NM) said...

പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ട്.

പക്ഷെ ഈ പറഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ ഞങ്ങള്‍(തിരുവന്തരം) ആവും, ഓണ അവധിക്ക്.

എന്തായാലും ആഘോഷങ്ങള്‍ നടക്കട്ടെ! അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരം ആയിരം അഭിവാദ്യങ്ങള്‍.

Kalesh Kumar said...

അടിപൊളി!
ആശംസകള്‍!!!
ഇതിനുവേണ്ടി ഒരു സെപ്പറേറ്റ് ബ്ലോഗങ്ങ് തുടങ്ങ്.
അതായിരിക്കും നല്ലത് എന്ന് എനിക്ക് തോന്നുന്നു!

മുസാഫിര്‍ said...

വിശാല്‍ജി വരുന്ന കാര്യം ഒന്നും പറഞില്ലല്ലൊ.ഇനി അവിടെ ആരെങ്കിലും പൊന്നാട ഓഫര്‍ ചെയ്തൊ ?
(തമാശയാണേ ! )
പിന്നെ എന്നെ പുലികളുടെ കൂട്ടത്തില്‍ പെടുത്തല്ലെ , പരിണാമതിന്റെ ആദ്യ ഘട്ടത്തിലാന്ന്.എലിയെന്നൊ,പുച്ചയെന്നോ,പ്യുപയെന്നോ ഒക്കെ ആവാം.

പയ്യന്‍സ് said...

പേട്ട തുള്ളി തേങ്ങയടിച്ചു ബൂലോക മേളയില്‍ പങ്കെടുക്കാന്‍ ഈ കന്നിക്കാരനും ഒരു മോഹം....

പരദേശി said...

ബൂലോകസംഗമത്തിനു എല്ലാ ഭാവുകങളും നേരുന്നു.

ഈ ക്ലബ്ബില്‍ ചേരാന്‍ ആരെങ്കിലും ഒരു ഇന്വിറ്റേഷന്‍ തന്നു സഹായിക്കണം.
email.rasykan@yahoo.co.in

Mubarak Merchant said...

പുലികളാരെങ്കിലും പരദേശിക്കൊരു ക്ലബ് മെംബര്‍ഷിപ് കൊടുക്കൂ പ്ലീസ്.. email.rasykan@yahoo.co.in
(നൊമ്മുടെ കയ്യില്‍ സ്റ്റോക്കില്യാ)

Mubarak Merchant said...

പുലിവര്യന്‍ കുറുമാന്‍ നാട്ടിലെത്തിയിട്ടുണ്ട്.
സംഗമത്തിനായി ബുക്ക് ചെയ്ത കസേര അവിടെത്തന്നെയുണ്ടോ എന്നറിയാന്‍ ഫോണ്‍ ചെയ്തിരുന്നു. സംഗമത്തിന്റെ നേതൃത്വം മിക്കവാറും കുറുമഗുരു ഏറ്റെടുക്കുന്ന ലക്ഷണമാണ് കാണുന്നത്.
രണ്ടാം ബൂലോഗമഹാസംഗമം ഒരു ചരിത്രസംഭവമാകുന്നതിന്റെ കൂടി ലക്ഷണമാണിത്.