Saturday, August 19, 2006

അല്‍പം ചെന്നൈ പുരാണം.Madras Day Aug 22

Francis Day എന്ന ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥന്‍ വില കുറഞ്ഞ തുണി വങ്ങാനായിട്ടാണു 1639 ല്‍ ഈ പ്രദേശത്തു എത്തിപ്പെട്ടതു. Andrew Cogan എന്നൊരാളും ഇവിടെ ഉണ്ടായിരുന്നു. ബെറി തിമ്മണ്ണ എന്ന പരിഭാഷകന്റെ സഹായത്തോടെ ഇവര്‍ കടലോരത്തായി മൂന്നു മൈലോളം വരുന്ന മണല്‍പ്പരപ്പ്‌ അന്നത്തെ വിജയനഗര സാമ്രാജ്യത്തില്‍ നിന്നും കൈക്കലാക്കി. ആ സ്ഥലത്താണു ഇന്നു കാണുന്ന Fort St. Georgeഉം ഇപ്പോഴത്തേ ഭരണകൂടവും സ്ഥിതി ചെയ്യുന്നത്‌.വടക്കു ഭാഗത്തായി റോയാപുരമും തെക്കു ചിന്താതിരിപേട്ട്‌ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍പെടും. ഇതാണു ഇന്നു ചെന്നൈ എന്നു വിളിക്കുന്ന മദ്രാസിന്റെ തുടക്കം.

ആഗസ്റ്റ്‌ 22 സ്ഥാപന ദിനമായി കൊണ്ടാടുന്നു. തെക്കേ ഇന്ത്യയുടെ കവാടമെന്നു വിശേഷിപ്പിക്കാവുന്ന പോസ്റ്റ്‌ പെട്ടിയുടെ ചുവന്ന നിറമുള്ള Chennai Central Railway Station ചരിത്രത്തെകുറിച്ച്‌ ഇത്തരുണത്തില്‍ പറയാതിരിക്കാന്‍ വയ്യ. Madras Railway Company 1856 ലാണു തെക്കേ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരമ്പിച്ചതു. ആദ്യത്തേ റെയില്‌വേ സ്റ്റേഷന്‍ റോയാപുരം ആണു. ഇന്നു ഇതൊരു പ്രധാന സ്റ്റേഷന്‍ അല്ലാത്തതു കാരണം എല്ലും തൊലിയുമായി കിടക്കുകയായിരുന്നു. ഈയ്യിടെ പരിസ്ഥിതി സംരക്ഷകരുടെ രോധനം കുറക്കാന്‍ അതിനു പുതിയ ചായം പൂശിയത്‌, വെളുക്കാന്‍ തേച്ച്‌ പാണ്ടാക്കിയതു പോലെയായി എന്നു കേട്ടു (തമിള്‍നാട്ടിലെ പാട്ടാളി മക്ക്കള്‍ കക്ഷിക്കാരന്‍ തിരു. വേലുവാണൂ ശ്രീമാന്‍ ലല്ലു വിന്റെ ഡെപ്യുട്ടി എന്ന കാര്യം ഓര്‍ക്കണം) .

1873 ലാണു മദ്രാസ്‌ സെന്റ്രല്‍ സ്റ്റേഷന്‍ ഉല്‍ഘാഠനം ചെയ്തതു. 4 പ്ലാറ്റ്‌ഫോമാണു അന്നുണ്ടായിരുന്നത്‌.George Harding ങാണൂ Aര്‍ചിറ്റെക്ക്റ്റ്‌. പിന്നീടു Robert Chisholm എന്ന വ്യക്തിയാണു ഗോപുരങ്ങള്‍കൊക്കെ Tavancore Cap ഉണ്ടാക്കി മോടി പിടിപ്പിച്ചത്‌.അതോടൊപ്പം ഇന്നു കാണുന്ന ആ ക്ലോക്ക്‌ ടവറും. 1998 ല്‍ 12 പ്ലാറ്റ്‌ ഫോമാക്കി പുതുപ്പിച്ചു. മറ്റു പരിഷ്കരണങ്ങളെല്ലാം പിന്നീടു ചെയ്തവയാണു.

അദ്യത്തെ കമന്റിലുള്ള ചോദ്യത്തിന്റെ ഉത്തരമാണു ചോടെ കൊടുത്തിട്ടുള്ളത്.
The height of the clock Tower is 136 feet.

7 comments:

Raghavan P K said...

ചെന്നൈ സെന്റ്രല്‍ ഘടികാര ഗോപുരത്തിന്റെ ഉയരം എത്രയാനെന്നറിയാമോ?

myexperimentsandme said...

നല്ല അറിവ്. നന്ദി.

ഉയരം അറിയില്ലല്ലോ രാഘവേട്ടാ.

സ്റ്റേഷന്റെ സൈഡിലുള്ള വാള്‍ടാക്സ് റോഡില്‍ കൂടി ചാണകവും ചവുട്ടി നടന്നതും മലയാളികളുടെ ഹോട്ടലുകളില്‍ താമസിച്ചതും അവിടുന്ന് ഭക്ഷണം കഴിച്ചതുമൊക്കെ ഓര്‍ക്കുന്നുണ്ട്.

asdfasdf asfdasdf said...

ചെന്നൈയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു സുപ്രഭാതത്തില്‍ പശു കറവക്കാരനുമായി ക്ലൈന്റിന്റെ വീട്ടുപടിക്കല്‍ പാലുചുരത്താന്‍ നില്‍ക്കുന്നതും ക്ലൈന്റ് ഗോമൂത്രമെടുത് നെറ്റിയില്‍ തടവുന്നതുമാണ്.(1986 -ലെ ചിത്രം. ഇപ്പോ അങ്ങനെയുണ്ടൊയെന്നറിയില്ല.)

Unknown said...

മേനോന്‍ ചേട്ടാ,
ഇപ്പോഴും ഈ ഗോമൂത്ര പരിപാടി ഉണ്ടോ എന്നോ? ബാംഗ്ലൂരില്‍ പശുവിന്റെ പിന്നില്‍ പാത്രവുമായി കാത്ത് നിന്ന് മൂത്രം പിടിച്ച് തല വഴി കമിഴ്ത്തി രാവിലെ ‘ഫ്രഷ്’ ആയിരുന്ന് ഒരു അണ്ണനെ അറിയാം.ഇയാള്‍ എതിരെ വന്നാല്‍ ഒരു നിവര്‍ത്തിയുമില്ലെങ്കില്‍ ഞാന്‍ ട്രാഫിക്കിലേക്കായാലും ഫുട്പാത്തില്‍ നിന്ന് എടുത്ത് ചാടുമായിരുന്നു.

Raghavan P K said...

അതൊക്കേ നമ്മുടെ സംസ്കാരത്തിന്റെ ഭാഗാ‍ാണു സോദരരേ.ഇപ്പോഴും അതൊക്കെ ആവശ്യത്തിനുണ്ട്.
ചോദ്യത്തിനുള്ള ഉത്തരം ആഗസ്റ്റ് 22നു.

ലിഡിയ said...

ചെന്നൈയില്‍ ഞാന്‍ എല്ലാ ആഴ്ചയിലും മുടങ്ങാതെ ചെന്ന് പെട്ടിരുന്ന സ്ഥലം സെന്റ്രല്‍ സ്റ്റേഷന്റെ വശത്തുള്ള ഘാന്‍ മാര്‍ക്കറ്റ് ആണ്..50 രൂപയ്ക്ക് എല്ലാ ബുക്കും കിട്ടും,വാങ്ങി വായിച്ചിട്ട് വൃത്തികേടാക്കാതെ തിരിച്ചു കൊടുത്താല്‍ 10 രൂപയ്ക്ക് അടുത്തത് കിട്ടും,ഞാന്‍ ഹാപ്പി.

അന്ത കാലം..

സൊല്ല മറന്ത കഥയിത്..കടവുള്‍ വിളയാടി മുടിച്ച കഥയിത്..മനിതാ.. ഉന്തന്‍ വാഴ്കയിത്...

എന്റെ എവര്‍ഗ്രീന്‍ ഹീറോ ശിവാജി ഗണേശനാണ്..ഉപമകള്‍ക്ക് അതീതന്‍.

-പാര്‍വതി.

Raghavan P K said...

സഹോദരി പാര്‍വതി സൂചിപ്പിക്കുന്നത് മൂര്‍ മാര്‍ക്കറ്റ്
ആണെന്നു തോന്നുന്നു.പ്ഴയ മൂര്‍ മാര്‍കറ്റ് തീപ്പിടിച്ച് ചാമ്പലായി ചരിത്രത്തില്‍ അലിഞു പോയി വര്‍ഷങല്ലായി.ആവിടെ ഇപ്പോള്‍ റെയില്വെയുടെ വലിയ കെട്ടിടം കാണാം.