Thursday, August 24, 2006

ആര്‍ക്കൈവ്

അംഗങ്ങളുടെ എണ്ണം കൂടിയപ്പോള്‍ വായിചെത്താന്‍ പറ്റാതയിര്‍ക്കണൂ.
തനി മലയാള്‍ത്തില്‍‍ പൊസ്റ്റുകളുടെ വീക്ലി ആര്‍ക്കൈവോ, മറ്റൊ കിട്ടാന്‍ മര്‍ഗ്ഗമുണ്ടൊ?
പിന്മൊഴികളില്‍ കൂടി വരാംന്നു വെച്ചാല്‍ കമെന്റിന്റെ അതിപ്രളയം ഉള്ള പോസ്റ്റുകള്‍ മത്രമെ കാണുകയുള്ളൂ
അതു പോലെ ക്ലുബിലെ പോസ്റ്റുകളും പ്രതിമാസ ആര്‍ക്കൈവുകളാകിയെങ്കില്‍,പിന്നെടെടുത്തു നോക്കാന്‍ എളുപ്പമായെനെ.

(ഇനിയും വായന അഴ്ചവസാനം ആക്കേണ്ടി വരുമെന്നു, വാതിപഴുതിലൂടെ എത്തി നോക്കുന്ന പണി എന്നോടു പറയണു.
“വായന?”
ആഴ്ചാവസാനം ആയിക്കോ.
“എഴുത്തൊ?“
ഓ ഇതിനെ ആണൊ എഴുത്തെന്നു പറയണെ? ന്നാല്‍ നിര്‍ത്തിക്കോ )

16 comments:

Sreejith K. said...

മുല്ലപ്പൂ, നല്ല ആശയം. മുല്ലു വിചാരിച്ചപ്പോലെ ആല്ലല്ലോ, ബുദ്ധി ഒക്കെ ഉണ്ട് അല്ലേ ;)

ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഞാന്‍ ആര്‍കൈവ് പ്രതിവാരം ആക്കി. എങ്ങിനെ ഉണ്ട് എന്ന് നോക്കൂ. പ്രതിദിനം ആക്കേണ്ട ആവശ്യം തോന്നുന്നില്ല.

ആരോടും ചോദിക്കാതെ ഇത് കേറി മാറ്റിയതിന് ആരും എന്നെ തെറി വിളിക്കരുതു :D

Unknown said...

മുല്ലപ്പൂവേ,
എഴുത്തൊ?“
ഓ ഇതിനെ ആണൊ എഴുത്തെന്നു പറയണെ? ന്നാല്‍ നിര്‍ത്തിക്കോ


ഇത് ഒന്ന് ഒന്നര വിറ്റായല്ലോ? ശരിക്കും രസിച്ചു ട്ടോ... :D

Rasheed Chalil said...

മുല്ലപ്പൂ നല്ല ആശയം... ആശയത്തിണ്ടയിലും ഒരു നര്‍മ്മത്തിന്റെ മുല്ലപ്പൂ മണം..

മുല്ലപ്പൂ said...

ശ്രീജി,
പരീക്ഷണം എവിടെയാ നടത്തിയെ?

Mubarak Merchant said...

മുല്ലപ്പൂവേ, വായി ചെത്തണ്ടാ, വായിച്ചെത്തിയാല്‍ മതി.

Anonymous said...

samaharam alle nallathu mullapoove?
Sull

Cibu C J (സിബു) said...

ഏതു് ഡേറ്റ് റേഞ്ജിലുള്ളതും ഗൂഗിള്‍ പൊക്കിത്തരുമല്ലോ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഇടതുവശത്തെ ‘choose dates' ക്ലിക്കി തീരുമാനിച്ചോളൂ.

Anonymous said...

സിബു ചേട്ടാ
ബ്ലോഗര്‍ ബീറ്റായില്‍ വരുന്ന പോസ്റ്റുകള്‍ അതില്‍ കിട്ടുന്നില്ല.അതിന്റെ ഗുട്ടന്‍സ് ആലോച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.ബഗ് ആണൊ അത്?
ആണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആണ്..

Cibu C J (സിബു) said...

ഇഞ്ചീ, ഞാനും കണ്ടു. അത്‌ ബഗാണെന്ന്‌ തന്നെയാണ് എനിക്ക്‌ തോന്നുന്നത്‌. ധൈര്യമായി റിപ്പോര്‍ട്ട് ചെയ്യൂ.

മുല്ലപ്പൂ said...

സിബൂ,
നന്ദി :).

ആരെങ്കിലും ശ്രദ്ധിച്ചുവൊ?
http://boologaclub.blogspot.com/
ഈ ലിങ്ക് ഒന്ന് പകര്‍ത്തി ഒട്ടിക്കൂ.
റോളും ആര്‍ക്കൈവും മുങ്ങാങ്കുഴിയിട്ടു കളിക്കുന്നൊ? പിന്മൊഴിയില്‍ നിന്നു പോസ്റ്റ് വഴി വന്നാല്‍ ഒരു കുഴ്പ്പവും കാണനില്ലതാനും.!

മുല്ലപ്പൂ said...

സിബൂ,
നന്ദി.

ആരെങ്കിലും ശ്രദ്ധിച്ചുവൊ?
http://boologaclub.blogspot.com/
ഇതൊന്ന് പകര്‍ത്തി ഒട്ടിച്ചാല്‍,
ആര്‍ക്കൈവും റോളും മുങ്ങാങ്കുഴി ഇട്ട് കളിക്കുന്നല്ലോ?

പിന്മൊഴികളില്‍ കൂടി ക്ലുബില്‍ എത്തിയാല്‍ കുഴപ്പമില്ലതാനും.!

Adithyan said...

ഈ പോസ്റ്റ് ആണ് അതിനു കാരണം. അതിലെ ഇമേജ് ചെറുതാക്കിയാല്‍ മുങ്ങാംകുഴി നില്‍ക്കും. അല്ലെങ്കില്‍ വേറേ രണ്ട് പുതിയ പോസ്റ്റ് കൂടി വന്ന് ഈ പോസ്റ്റ് ഹോം പേജില്‍ വരാതാവണം.

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

ആദീ,
:)

ക്ലബ്ബില്‍ പോസ്റ്റുചെയ്യുന്ന പടങ്ങളുടെ കാര്യത്തിലും ഒരു മാനദണ്ഡമുണ്ടായെങ്കില്‍.(സൈസിന്റെ കാര്യം )
ഇതു എഴുതാന്‍ കാരണം ഇന്നലെ ആര്‍ക്കൈവ് കൂട്ടിച്ചെര്‍തതിനു ശെഷം അതു നോക്കാന്‍ ബൂക്ക്മാര്‍ക്കു വഴി വന്നപ്പോള്‍ പോടിപോലുമില്ലേ കണ്ടു പിടിക്കാന്‍ എന്ന അവസ്ഥ പോലെ ആയി.

Anonymous said...

സിബൂജി (:)

ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതു മാത്രമല്ല, പുതിയ ബ്ലോഗര്‍ ഐ.ഡി വെച്ച് പഴയ ബ്ലോഗ് ഉള്ളവരുടെ കമന്‍സില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ അനോണിമസ് ഡിസേബിള്‍ഡ് ആണെന്ന് കാണിക്കുന്നു (ആ ബ്ലോഗര്‍ അത് ഡിസേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍) പക്ഷെ കമന്റ്സും പോസ്റ്റ് ആകുകയും ചെയ്യും നമ്മുടെ പേരില്‍...വെരി സ്റ്റ്രേഞ്ച്...

ആകെ മൊത്തം നാല് ബഗ് ആയി...

പിന്നെ പുതിയ ബ്ലോഗര്‍ ആണെങ്കില്‍ ബാക്ക് ലിങ്ക്സ് പഴയതില്‍ ഒന്നും കാണിക്കുന്നുമില്ല.