Saturday, August 26, 2006

കുടിയന്റെ അഭ്യര്‍ത്ഥന

പ്രിയ ബൂലോഗരെ,
കുടിയന് താഴെ പറയുന്ന കവിതകള്‍ കിട്ടിയാല്‍ നന്നായിരുന്നു.
കൈവശമുള്ളവര്‍ ഇ- തപാല്‍ ചെയ്യുകയോ, ഇവിടെ കണ്ണി ചേര്‍ക്കുകയോ ചെയ്യുമല്ലോ?
1.ഗാന്ധി - മധുസൂദനന്‍ നായര്‍.
2.സഹശയനം ‌- ചുള്ളിക്കാട്.
3.പരീക്ഷ - ചുള്ളിക്കാട്.
4.ഒരു പാട്ട് പിന്നെയും- സുഗതകുമാരി.
5.രാത്രിമഴ - സുഗതകുമാരി.

9 comments:

അനംഗാരി said...

കുടിയന്റെ ഒരു അഭ്യര്‍ത്ഥന

P Das said...

സൊറി..ആവ്ശ്യപ്പെട്ടത് ഇല്ല..ഒ എന്‍ വി, ഇടശ്ശേരി, കാവാലം(നാടന്‍ പാട്ടുകള്‍), മധുസൂധനന്‍ നായര്‍, കടമ്മനിട്ട മുതലായവ അവയിലബിള്‍..വേണോ?

രാജ് said...

പരീക്ഷ, ബാലചന്ദ്രന്‍ ചുള്ളിക്കാടു്.

അപ്പോള്‍ പറയുന്നു വേതാളവും
അങ്കപ്പുറപ്പാടു നാളെയാണു്.
അരിശം മുഴുത്ത പിതൃക്കളെല്ലാം
നരിയായും പുലിയായും മലയിറങ്ങും.
അഴുകിപ്പോകാത്ത കബന്ധമെല്ലാം,
പുഴനീന്തിയിക്കരെ വന്നുകേറും.
തെറിയും വസൂരിയും പെയ്തുപെയ്ത്,
വെറികൊണ്ട കോലങ്ങള്‍ കാവുതീണ്ടും
മണ്ണുമുറഞ്ഞു ചെമ്പട്ടുടുക്കും,
മിന്നലും മാരിയും തുള്ളിയെത്തും.

എങ്കിലെനിക്കൊരു ചോദ്യമുണ്ടു്.
അങ്കം കുറിക്കുവാനെന്തു കാര്യം?

കുറ്റമില്ലാച്ചോര വറ്റുവോളം,
ആറ്റില്‍ത്തെളിനീരു കാണുവോളം
ഏഴു കുടിപ്പക തീരാനുണ്ടു്
ഊഴിക്കടങ്ങാത്ത ദാഹമുണ്ടു്.
പ്രേതബലിയും കഴിക്കവേണം,
നേരും നെറിയുമുറയ്ക്കവേണം
എല്ലാ മരങ്ങളും പൂവിടേണം,
എല്ലാ മനസ്സും നിറഞ്ഞിടേണം

വീണ്ടുമെനിക്കൊരു ചോദ്യമുണ്ടു്.
അങ്കത്തിനാരെല്ലാം പോകവേണം?

ഉള്ളാടന്‍ വാളുമായി മുമ്പില്‍ വേണം
പുള്ളോന്‍ കുടംകൊട്ടി കൂടെവേണം.
കൊല്ലന്റെ കൈയിലിരുമ്പുകൂടം,
എല്ലാര്‍ക്കുമുള്ളില്‍ക്കെടാത്ത പന്തം,
ആശാരി മൂശാരി വാശിമൂത്ത്
വീശുമുറുമിക്കു മൂര്‍ച്ച വേണം.
തണ്ടാന്‍ തകര്‍ന്ന തലനിവര്‍ത്തി
നെഞ്ചത്തു തേങ്ങയുടച്ചുപോണം.
കുറവനും കൊശവനും പിന്നാലെ
കൊമ്പും കുഴലും വിളിച്ചുപോണം.
പറയനും ചെറുമനും തുടിമുഴക്കി
അറുകൊലച്ചോടുവെച്ചാടിടേണം,
അരയനും പുലയനും തപ്പുകൊട്ടി
കടലും കരയും കുലുക്കിടേണം,
മലയനും പണിയനും പരിചമുട്ടി
മലവെള്ളംപോലെയിരമ്പിടേണം,
പാണനും വീണയ്ക്കും പഴുതുവേണം,
പതിനെട്ടുജാതി പടയ്ക്കുപോണം.

അറുതിയെഴാത്തൊരു പോര്‍ക്കഥയില്‍
മറുചോദ്യം ചോദിച്ചു വേതാ‍ളം.
അങ്കത്തിലെച്ചതിയെന്താണു്?
ബന്ധുത്വമൊറ്റുന്നതാരാണു്?
ഒളിവെട്ടു വെട്ടുന്നതാരാണു്?
ഉറക്കത്തില്‍ കൊല്ലുന്നതാരാണു്?

വാക്കുമുട്ടുന്നൊരു നേരത്തു്,
പൊക്കിളില്‍കുത്തുന്നു വേതാളം
പേടിച്ചു തൂറി ഞാനോടുന്നു,
കൂടെക്കുതിക്കുന്നു വേതാളം.
ആലിന്റെ കൊമ്പത്തു കേറുന്നു.
കാലില്‍ പിടിക്കുന്നു വേതാളം.
നിലയറ്റൊരാഴത്തില്‍ച്ചാടുന്നു,
നീരാളിയാകുന്നു വേതാളം.
ഇരുട്ടത്തു കേറിപ്പതുങ്ങീട്ടും
ഇരുകൈയും തൊണ്ടയില്‍ മുറുകുന്നു.

അന്നത്തെ രാത്രി പിടഞ്ഞുതീര്‍ന്നു
പിന്നെ വെളിച്ചം കുളിച്ചുവന്നു
പൊട്ടിത്തെറിച്ച ശിരസ്സുമായി
വൃദ്ധവേതാളത്തെ തോളിലേറ്റി
മുണ്ഡനം ചെയ്ത തെരുവുതോറും,
തെണ്ടിത്തിരിയുന്നു ഞാനിന്നും.

ഇതു പകര്‍ത്തിയെഴുതുമ്പോള്‍ ഏഷ്യാനെറ്റില്‍ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചലച്ചിത്രം ഫീച്ചര്‍ ചെയ്യുകയായിരുന്നു. നാദിയയും ലാലും ഒരുമിച്ചുള്ള അവസാനത്തെ കോമ്പിനേഷന്‍ സീന്‍സ്, രണ്ടു വലിയ വികാരങ്ങളുടെ തള്ളിച്ചയില്‍ ഞാന്‍ അമര്‍ന്നുപോയി...

അനംഗാരി said...

നന്ദി.പെരിങ്ങോടാ...ഇതെനിക്ക് കാണാതെ അറിയാം. എന്നാലും ഒരു ശങ്ക. വരി വല്ലതും വിട്ടു പോയാലോ എന്ന്. ഇവിടെ പകര്‍ത്തിയതിന് നന്ദി.
ചക്കരേ...കഴിയുമെന്കില്‍ ഇലത്താളം (ഒ.എന്‍.വി), ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ അവസാന ഖണ്ഡിക ( ബാക്കി എനിക്കറിയാം) എന്നിവ ഒന്നു പകര്‍ത്തു. ഞാന്‍ പെരിങ്ങോടനും, ചക്കരയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഓ.ടോ: ഇതുവഴി ഇപ്പോള്‍ പെരിങ്ങോടനെ കാണുന്നില്ലല്ലോ?.

P Das said...

എന്റെ കൈയില്‍ പൂതപ്പാട്ടുണ്ട് വിന്‍ ആമ്പ് രീതിയില്‍..ഭാഗം 1- 3.92, ഭാഗം 2- 21.2, ഭാഗം 3- 16.9 MB..അറ്റാച്ച് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.. ഇലത്താളം ഇല്ല.

അനംഗാരി said...

ഹായ് ജാഗ്രി(ചക്കര),
നന്ദി. ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

P Das said...

അറ്റാച്ചല്‍ കുന്തസ്യ അതുകൊണ്ട്‌ റ്റയിപ്പ്‌ ചെയ്യുന്നു(പൊതുവെ കണ്ണിന്റെ ക്ലച്ച്‌ ഒരല്‍പ്പം കുറവാണേ പോരാത്തതിനു ഞാന്‍ മൂന്നാലെണ്ണം വീശിയിട്ടുമുണ്ട്‌..അതുകൊണ്ട്‌ അക്ഷരത്തെറ്റും ലൈന്‍ ഫോര്‍മാറ്റ്‌ തെറ്റുകളും ദയവായി അവഗണിക്കുക)

മകരക്കൊയ്ട്ത്ത്‌ കഴിഞ്ഞിട്ടിങ്ങടെക്കണ്ട
മുണങ്ങിപ്പൂട്ടും കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍
കുന്നുകള്‍ തീര്‍ക്കും കാലം
വന്നുമടങ്ങണമാണ്ടുകള്‍ തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍
ഞങ്ങടെ വീട്ടിനു മങ്ഗളമേകാന്‍
ഞങ്ങള്‍ക്കഞ്ജിത സൗഖ്യമുദിക്കാന്‍
പൂതമതങ്ങനെതന്നെയെന്നുപറഞ്ഞു
മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍ തോറും
മകരക്കൊയ്തുകഴിഞ്ഞാലിപ്പൊള്‍
പോന്നുവരുന്നൂ വീടുകള്‍ തോറും.

ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞു പിടിക്ക്കണമതു ചോദിക്കാന്‍ വിട്ടുമ്പോയി,
പറഞ്ഞതുമില്ലതു
നങ്ങെലിക്കു മറന്നതു കൊണ്ടൊ
ക്കണ്ടാല്‍ തന്റെ കിടാവിനെ വീണ്ടും കൊണ്ടോടിപ്പോമെന്നു ഭയന്നോ- തിട്ടമതാര്‍ക്കറിയാം?

അതു മൂലം തിങ്ങി തിങ്ങി വരുമൊരു
കൗതുകമങ്ങിനെ കൂടിട്ടിവിടിവിടെ തനതുണ്ണിയിരുപ്പെന്നോരോവീട്ടിലുമങ്ങുകളിച്ചുകരേറിത്തുള്ളി
തള്ളി മറിഞ്ഞൊടനങ്ങേല്‍, എന്നുടന്‍ അവിടേയ്ക്കൊടി പോണൂ പൂതം.

ഉണ്ണിയെ വേണൊ, ഉണ്ണിയെ വേണോ, ആളുകളിങ്ങനെയെങ്ങും
ചോദിച്ചാടിപ്പിപ്പ്പ്പൂ പാവത്തെ,
പല പാടുമതിന്റെ മിടിക്കും കരളിന്‍ താളക്കുത്തിനു തുടികൊട്ടുന്നൂ, തെങ്ങലിനൊത്ത കുഴല്‍ വിളി കേള്‍ക്കൂ

കേട്ടിട്ടില്ലേ തുടി കൊട്ടും കലര്‍ന്നോട്ടുചിലംബിന്‍ കലംബലുകള്‍.
ഐയ്യയ്യ വരവംബിളി പൂങ്കല മെയ്യിലണിഞ്ഞ കരിംഭൂതം.

P Das said...

please read as ..thingi thingi varunnoru kauthukam..

Physel said...

ഇതിലുള്ള ചില കവിതകള്‍ കേള്‍ക്കണമെങ്കില്‍ ഈ ലിങ്ക് ഉപയോഗിക്കുക.

http://www.malayalavedhi.com/Music/Music.php?q=f&f=%2FKavithakal_