രാമായണം, വിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍ മുതലായ ഗ്രന്ഥങ്ങള്‍ ജാവാ ആപ്ലിക്കേഷന്‍സായി ഇന്ന് ജാവാ എനേബിള്‍ഡ് ഹാന്ഡ് സെറ്റുകളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമായി മലയാളം കൈകാര്യം ചെയ്യാന്‍ ഈ ഹാന്‍ഡ് സെറ്റുകളെ സഹായിക്കുന്ന ഏതെങ്കിലും സോഫ്റ്റ് വെയര്‍ ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? അഥവാ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അറിവുണ്ടോ?
ഉദാഹരണമായി, നോട്ട്പാഡിലും മറ്റും സേവ് ചെയ്ത ടെക്സ്റ്റ് എന്റെ മൊബൈല്‍ഫോണില്‍ വായിക്കാന്‍ കഴിയുന്നുണ്ട്, പക്ഷെ ഇംഗ്ലീഷില്‍ മാത്രം. യൂണികോഡ് സമ്പ്രദായത്തില്‍ നോട്ട്പാഡില്‍ മലയാളം തയ്യാറാക്കാന്‍ പറ്റുമോ? ഈ ഫോണ്ട് മൊബൈലില്‍ റീഡബിള്‍ ആക്കാന്‍ മാര്‍ഗ്ഗമുണ്ടോ?
ബൂലോഗ സോഫ്റ്റ്വെയര്‍ പുലികള്‍ ഇതിനെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Friday, August 04, 2006
Subscribe to:
Post Comments (Atom)
6 comments:
നോട്ട്പാഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുമല്ലോ ഇക്കാസേ. അതിനായി രണ്ട് കാര്യങ്ങള്‍ ശരിയാക്കണമെന്നേ ഉള്ളൂ.
1) വിന്‍ഡോസ് സെര്‍വീസ് പാക്ക് 2 ഇന്‍സ്റ്റാള്‍ ചെയ്യണം.
2) Control Panell > Regional and Language Options > Languages എന്നയിടത്ത് ചെന്ന് Install files for complex script എന്നയിടത്ത് ഒരു ശരിചിഹ്നം ഇടണം.
ഇതു രണ്ടും ചെയ്താല്‍ നോട്ട്പാഡില്‍ മലയാളം എഴുതാനും സേവ് ചെയ്യാനും കഴിയും. സേവ് ചെയ്യുമ്പോള്‍, ഫയലിന്റെ പേരു കൊടുക്കുന്ന ജാലകത്തില്‍ എന്‍കോഡിങ്ങ് യൂനിക്കോഡാക്കാന്‍ ശ്രദ്ധിക്കണമെന്ന് മാത്രം.
രണ്ടാമത്തെ ചോദ്യമായ മൊബൈല്‍ ഫോണില്‍ ഇത് വായിക്കാന്‍ പറ്റുമോ എന്നത്, എന്റെ അറിവില്‍ സാധ്യമല്ല. ഇതു വരെ മൊബൈല്‍ യൂനിക്കോഡ് വഴങ്ങുന്ന തരത്തില്‍ ആക്കിയിട്ടില്ല. ഇവിടെ എഴുതിയിരിക്കുന്നതും ഒന്ന് നോക്കൂ.
ശ്രീ,
Control Panell > Regional and Language Options > Languages എന്നയിടത്ത് ചെന്ന് Install files for complex script എന്നയിടത്ത് ഒരു ശരിചിഹ്നം നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. നോട്ട്പാഡില്‍ മലയാളം എഴുതാനും സേവ് ചെയ്യാനും കഴിയുന്നുണ്ട്. പക്ഷെ പിന്നീട് തുറക്കുമ്പോള്‍ ചതുരങ്ങളാ കാണുന്നത്. എന്തു ചെയ്യും?
ഇക്കാസ് ആ ഫയല്‍ സേവ് ചെയ്യുമ്പോള്‍ എന്‍കോഡിങ്ങ് UTF-8 എന്ന് കൊടുക്കുന്നില്ല എന്നാണ് എന്റെ അനുമാനം. ഒന്ന് നോക്കി പറയുമോ? വിന്ഡോസ് സെര്‍വീസ് പാക്ക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടൂണ്ടോ എന്നും പറഞ്ഞില്ല.
അത് ശരിയായി ശ്രീ.. നന്ദി.
പോസ്റ്റില്പറഞ്ഞ മറ്റു കാര്യങ്ങളെക്കുറിച്ച് താനടക്കമുള്ള പ്രൊഫഷണലുകള്‍ ചിന്തിക്കുന്നത് നന്നായിരിക്കും
Control Panell > Regional and Language Options > Languages എന്നയിടത്ത് ചെന്ന് Install files for complex script എന്നയിടത്ത് ഒരു ശരിചിഹ്നം ഇടാതെ തന്നെ എക്സ്‌പി-എസ്പി2-ല്‍ മലയാളം റ്റൈപ് സേവ് ചെയ്യാം.
ഞാന്‍ പുതിയ ബ്ലോഗറാണ്. എനിക്ക് ബൂലോഗ ക്ലബ്ബില്‍ ചേരണം. എന്തു ചെയ്യണം.
Post a Comment