ഇന്‍ഡ്യാ മഹാരാജ്യം കാണാന്‍ പുറപ്പെട്ടതായിരുന്നു അമേരിക്കന്‍ സായ്പ്. കഷ്ടകാലം എന്നേ പറയേണ്ടൂ സായ്പ്പിനെ വണ്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ആവതു ശ്രമിച്ചെങ്കിലും പ്രതീക്ഷിക്ക് വഴിയില്ലായിരുന്നു. ഡോക്ടര്‍ സായിപ്പിനോട് പറഞ്ഞു:
“താങ്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല എന്നറിയിക്കുന്നതില്‍ ഖേദമുണ്ട്. പക്ഷെ താങ്കള്‍ക്ക് എന്തെങ്കിലും അവസാനമായി ആഗ്രഹമുണ്ടെങ്കില്‍ അതു സാധിച്ച് തരാന്‍ ഞാന്‍ ഒരുക്കമാണു”.
“ എനിക്ക് ഉര്‍ദു ഭാഷ പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്”.സായിപ്പ്.
“ എന്തിനാ ഇപ്പോള്‍ ഉര്‍ദു ഭാഷ പഠിക്കുന്നത്?” .ഡോക്ടര്‍ക്ക് അല്‍ഭുതം.
“ ഞാന്‍ മരിച്ച് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ദൈവത്തോടും, മാലാഖമാരോടും എനിക്ക് സംസാരിക്കാന്‍ ഉര്‍ദു പഠിക്കണം. ഉര്‍ദു ദൈവഭാഷയാണു”.
“ അതിനു താങ്കള്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ ചെല്ലുമെന്ന് എന്താണു ഉറപ്പ്?. ചെല്ലുന്നത് നരകത്തിലായാലോ?”. ഇന്‍ഡ്യാക്കാരനല്ലെ ഡോക്ടര്‍?.കുശുമ്പ് തോന്നാതിരിക്കുമോ?. ഉടന്‍ വന്നു സായിപ്പിന്റെ മറുപടി.
“ പേടിക്കാനില്ല. എനിക്ക് ഇംഗ്ലീഷ് അറിയാം. പോരാത്തതിന് ഞങ്ങളുടെ പ്രസിഡന്റ് വേറൊരു രാജ്യക്കാരന്‍ അവിടെ വരാന്‍ സമ്മതിക്കുകയില്ല. ഇനി അഥവാ വന്നാല്‍ തന്നെ അതു ഞങ്ങളുടെ പ്രസിഡന്റ് നോക്കികൊള്ളും” .
Wednesday, August 23, 2006
Subscribe to:
Post Comments (Atom)
8 comments:
കുടിയന്‍ വഴിയില്‍ കേട്ടത്...
അപ്പോ നമ്മളൊക്കെ നരകത്തിലാ അല്ലെ? ;))
എന്നെക്കൊണ്ട് കുടിയന്‍ പഴയ ഫോര്‍വേര്‍ഡ് ജോക്ക്സ് ഒക്കെ പറയിപ്പിക്കും. (എല്ലാരും ക്ഷമി)
അമേരിക്കയില്‍ ഒരു ട്രാഫിക്ക് ജാം. ഒരാള്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കുറെ പിരിവുകാര്‍ വളഞ്ഞു. അവരുടെ ആവശ്യം “പ്രശിഡന്റ് സാറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. 100000000 ഡാളേഴ്സ് കൊടുത്തില്ലേല്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കും എന്നു പറയുന്നു. പിരിവിടാന്‍ കൂടണം” . ഇതു കേട്ട് കാറുകാരന്‍ ബാക്കി എല്ലാവരും എത്ര വെച്ചൊക്കെയാ പിരിവിടുന്നത് എന്നു ചോദിച്ചു. പിരിവുകാരുടെ മറുപടി. “5 ഗ്യാലണ്‍ അല്ലെങ്കില്‍ 10 ഗ്യാലണ്‍ ഒക്കെ”
ഇത് പെട്രോള്‍ന് വില കൂടുന്നതിന് മുമ്പുള്ള ജോക്കാണോ?
ഈ റീനിക്കൊച്ച് എന്നേം കൊണ്ടേ പോവുള്ളു അല്ലെ?
അല്ല ഇവിടെ ഇപ്പൊ എന്താ പ്രശ്നം? :))
എന്നെ ഒന്നു രണ്ട് ജോക്കു പറഞ്ഞു ഒരു മൂലേലെങ്ങാന്‍ ഒതുങ്ങി ജീവിക്കാന്‍ സമ്മതിക്കൂല?
;))
എന്തൂട്ട്രാദീ അമേരിക്കയിലും പിരിവുകാരോ? നീ അവിടെ കാലൂത്ത്യേപ്പിന്നെയാവും....
ലാലു വേള്‍ഡ് ടൂര്‍ നടത്തവേ ഒരമേരിക്കന്‍ പട്ടണത്തിന്റെ മേയറുടെ കുടുമ്മത്ത് ശാപ്പാടടിക്കാന്‍ ക്ഷണം കിട്ടി. പുള്ളിയുടെ മാന്‍ഷന്‍ കണ്ട് ലാലു പൂതിയായി ചോദിച്ചു
" ഐ നോ യൂ സാലറി നോ ഇനഫ്ഫ് റ്റു ബില്‍ഡ് ദിസ്. ഹൌ മേഡ്?"
മേയര്‍ ചിരിച്ചു ജനാല വഴി കൈ ചൂണ്ടി ചോദിച്ചു"
" സീ ദാറ്റ് ബ്രിഡ്ജ്?"
"യെസ് മീ സീ ഒണ്‍ ബ്രിഡ്ക്"
10% ഓഫ് ഇറ്റ് മേഡ് മൈ ഹൌസ്"
ലാലു വണങ്ങിപ്പോയി.
വര്‍ഷം കുറച്ചു കഴിഞ്ഞു. മേയര്‍ ടൂറിസ്റ്റായി ഇന്ത്യയില്‍ പാമ്പാട്ടിയേയും ആനപ്പുറത്തെ രാജാവിനേം കാണാന്‍ വന്ന വഴി ലാലുവിന്റെ പശുത്തൊഴുത്തും കാണാമെന്ന് കരുതി.
ഗംഭീരന്‍ കൊട്ടാരം കണ്ട സായിപ്പ് തല പെരുത്ത് നിലത്തു വീണു പോയി. ഒരിന്ത്യന്‍ സ്റ്റേറ്റു തലവനു ഇത്ര വലിയ കൊട്ടാരമോ എന്താ ഗുട്ടന്‍സ് എന്നു തിരക്കി.
ലാലു ചിരിച്ച് ദൂരേക്ക് കൈ ചൂണ്ടി
"സീ ദാറ്റ് ബ്രിഡ്ജ്?"
"ബ്രിഡ്ജ്? വാട്ട് ബ്രിഡ്ജ്??"
"100%!"
എന്റെ നിക്കളിയോ,
എല്ലാ പിരിവുകാര്‍ക്കും പൈസ കൊടുക്കാന്‍ മാത്രം അത്ര പണക്കാരനൊന്നും അല്ലെ ഞാന്‍. അതൊക്കെ വെറും തെറ്റിദ്ധാരണയാ ;))
ഇതിപ്പോ മൊത്തം ഓ.ടോ ആണല്ലോ എന്റെ കാരക്കാമുറി കള്ള് ഷാപ്പിലമ്മേ...
ആദീ, “എന്റെ വേര്‍സ്റ്റ് ഹാഫ്” പറയുന്നത് പോലെ യോക്കുകളുടെ ഒരു കൂനപ്പുറത്താ ഞാനിരിക്കുന്നത്.പക്ഷെ അതൊക്കെ ഇവിടെ പറഞ്ഞാ എന്റെ മെംബര്‍ഷിപ്പേ കൈവയ്ക്കും ഏവൂരാന്‍.
ലാ കാളേജീന്ന് ഡിഗ്രിക്കൊപ്പം ഈയിനത്തില്‍ ഒരു ഡിഗ്രികൂടി കിട്ടി. അതില്ലേല്‍ ചില ക്രിമിനലിനെയൊക്കെ നിലക്ക് നിര്‍ത്താന്‍ ഒക്കുകേല.
Post a Comment