Monday, August 28, 2006

ഹൈദരാബാദ് മീറ്റും വിവാഹക്ഷണപ്പത്രവും

മാതൃഭൂമിയില്‍ ബ്ലോഗുലകം എന്ന് പറഞ്ഞൊരു വാര്‍ത്ത വന്നത് വായിച്ച് വായിച്ച് വാലറ്റത്തെത്തിയപ്പോഴുണ്ട് അതില്‍ കിടക്കുന്നു മീറ്റുകളെ പറ്റി രണ്ട് വരി. ഓ ഇത്‌ നമ്മളെ ബാധിക്കുന്നതല്ലല്ല്, എന്ന്‌ വിചാരിച്ച്‌ അത്‌ പതുക്കെ സ്കിപ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ദാ കിടക്കുന്നു, “ബാംഗ്ലൂരിലും ഹൈദരബാദിലും ഒക്കെ മീറ്റുകള്‍ നടന്ന്‌ കഴിഞ്ഞു എന്ന്‌“. ങേ..ഹൈദരാബാദില്‍ ഇതെപ്പോ?

എന്നാലേ, പത്രത്തില്‍ വന്ന്‌ കഴിഞ്ഞിട്ടാണെങ്കിലും ഞങ്ങള്‍ ഹൈദരാബാദ് ബ്ലോഗേഴ്‌സ്‌ ഇവിടെ മീറ്റി. ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കും മീറ്റാന്‍ ഇവിടെ ആരിരിക്കുന്നു എന്ന്‌. ഞാനും ഞാനും പിന്നെ ഞാനും ചേര്‍ന്ന്‌ മീറ്റിയതിനെ പറ്റിയാവും ഈ ബിരിയാണി പറഞ്ഞു വരുന്നത്‌ എന്ന്‌. ഹൈദരാബാദിലും ഒന്നു മീറ്റാന്‍ എന്താ വഴി ചിന്തിച്ച് ചിന്തിച്ച്‌ ബീഡി വലിച്ചിരിക്കുമ്പോഴാണ്, കൊല്ലത്ത് നിന്നൊരുത്തന്‍ ശബരി എക്‌‌സ്പ്രസ്സ് കയറിയത്‌. ആ മഹാന്‍ ജീവിത നൈരാശ്യങ്ങളുടെ മൊത്തം ചെക്ക് ലിസ്റ്റുണ്ടാക്കി ഒരു പോസ്റ്റുമിട്ട്‌ ഒരു കോണ്ടാക്‌റ്റ് നമ്പര്‍ പോലും തരാതെയാണ് വണ്ടി കയറിയത്‌. വീണ്ടും മീറ്റ് പുഞ്ചപ്പാടം. അങ്ങനെ ബീഡി മാറ്റി ഓസിനു കിട്ടിയ ഒരു സിസ്സറ് വലിച്ചോണ്ടിരിക്കുമ്പഴാണ് ഒരു “ചിന്തകന്റെ“ മെയില്‍. ഇങ്ങേരിതിവിടുണ്ടെന്ന്‌ ഞാനറിഞ്ഞോ. ആഹാ.. എങ്കില്‍ മീറ്റിക്കളയാം.

അങ്ങനെ ഞാനും, ‘ഞാനും’, പിന്നെ പോളും ഇവിടെ ഹൈദരബാദില്‍ മീറ്റി എന്ന്‌ പറയുവായിരുന്നു നാത്തൂനേ.

പണ്ട് തട്ടുകട നടത്തിയ വഴികളിലൂടെ, പോളേട്ടന്‍ പറഞ്ഞു തന്ന അടയാളങ്ങള്‍ ചോയ്‌ച്ച് ചോയ്‌ച്ച് അങ്ങനെ പോയിപ്പോയി അവസാനം പോളേട്ടനും കലചേച്ചിയും ഒരു കുഞ്ഞു കാന്താരിയും കുടിയേറിയിരിക്കുന്ന രണ്ടാം നിലയിലെത്തി ലിഫ്റ്റിന്റെ വാതില്‍ തുറന്നപ്പോഴുണ്ട് മുന്നിലൊരു മൊട്ടയടിച്ച ഋതിക്ക് റോഷന്‍ അടുത്ത ലിഫ്റ്റില്‍ നിന്നിറങ്ങുന്നു. ഇഞ്ചിയുടെ അന്നത്തെ റാഗിങ്ങോടെ പാവം മുടി പറ്റേ വെട്ടിയതാണെന്നാ തോന്നുന്നേ. പിന്നെ പേടിച്ചിട്ട്‌ വളര്‍ന്നിട്ടുമില്ല.

സ്വാഗതിക്കാനായി കല ചേച്ചിയും മോളും മുന്നില്‍ തന്നെ നിന്നിരുന്നു. മേക്കപ്പൊക്കെ കഴിഞ്ഞ് പെട്ടെന്നു തന്നെ ‘ചിന്ത’ക്കാരനും വന്നു. അവര്‍ ആതിഥേയര്‍ ഇരിക്കാനൊക്കെ പറയും. എന്ന് വെച്ച്‌ ഈ പീക്കിരി ‘ബ്ലോഞ്ഞാന്‍’ (കട: വക്കാരി) ഞങ്ങള്‍ കാര്‍ന്നോമ്മാരുടെ മുന്നില്‍ അങ്ങനെയങ്ങ്‌ കേറി ഇരിക്കാമോ?

“ച്ഛീ എണീക്കടാ...” ഇഞ്ചി സ്റ്റൈലില്‍ തന്നെ ഞാനും.

ആരെണീറ്റു? ലവന്‍ എന്നെ പുച്ഛത്തില്‍ ഒന്നു നോക്കി. അതിന് ശേഷം ഞാന്‍ നല്ലവളായി അടങ്ങി ഒതുങ്ങി ഇരുന്ന്‌ ശ്രീക്കുട്ടിയുടെ കൂടെ കളിക്കുടുക്ക വായിച്ചു. ചിന്തയെ പറ്റിയും യൂണിക്കോഡിനെ പറ്റിയുമൊക്കെ സാധാരണ മീറ്റുകളില്‍ കാണുന്ന പോലെ ഘോരഘോരം ചര്‍ച്ച ചെയ്യാമെന്നൊക്കെ പാവം പോളേട്ടന്‍ വിചാരിച്ചു കാണും. ചര്‍ച്ച നടന്നു, പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കുന്നതെങ്ങനെ എന്നും ഹൈദരാബാദിലെ കേരള സ്റ്റോറുകള്‍ എവിടെയൊക്കെയാണുള്ളത്‌ എന്നുമാണെന്ന്‌ മാത്രം. പിന്നെ ‘ബ്ലൊഞ്ഞാന്റെ’ ഗേറ്റ് തുറക്കുന്നതിനെ പറ്റിയും.

അതിനു ശേഷം കല ചേച്ചിയുടെ വക ഒരുഗ്രന്‍ ഊണും കഴിച്ച്‌ ഏമ്പക്കം വിടുന്നതിനിടയില്‍ നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കാതിരിക്കാന്‍ വരമൊഴി, ഇളമൊഴി, കീമാന്‍, യുണിക്കോഡ്‌ എന്നൊക്കെ രണ്ട് മൂന്ന് പ്രാവശ്യം വെറുതെ പറഞ്ഞു നോക്കി.എന്തായാലും വരില്ല എന്നറിയാവുന്ന രണ്ട് കൂട്ടര്‍ക്ക്‌ കല്യാണക്കത്തും കൊടുത്ത്, ഞാന്‍ സ്ഥലം കാലിയാക്കി. പിന്നെ അവിടെ എന്ത് നടന്നു എന്നറിയാന്‍ ചിന്തക്കാരനോടു ചോദിക്കേണ്ടി വരും.

അങ്ങനെ അത്‌ കഴിഞ്ഞൂന്ന്‌ പറയാര്‍ന്നു നാത്തൂനെ.

വലിയ വലിയ കാര്യങ്ങളൊക്കെ ഇങ്ങനാ... നടക്കുന്നതിന് മുന്നേ പത്രത്തില്‍ വരും.



ഇനിയൊരു കാര്യം കൂടിയുണ്ട് പറയാന്‍. അതും കൂടി കഴിഞ്ഞാല്‍ പഞ്ചായത്ത്‌ വക മൈക്ക് ഞാന്‍ വിട്ടു തരാം.
അതായിട്ടുള്ളതായിട്ടുള്ളതായിട്ടുള്ളതെന്താണെന്ന് വെച്ചാല്‍, ബിരിയാണിക്കുട്ടി എന്ന ഈ ഞാന്‍ ഒരു ബിരിയാണിക്കുട്ടനുമായി കൂട്ടു കൂടാനും ശിഷ്‌ട കാലം ആ ചെങ്ങായീടെ കൂടെ അങ്ങ് പൊറുക്കാനും തീരുമാനിച്ച കാര്യം ഔദ്യോഗികമായി അറിയിക്കാമെന്ന്‌ വെച്ചു എന്നുള്ളതാണ്. അല്ല, ഒന്നുംണ്ടായിട്ടല്ല. വരുന്ന മാസം പത്താം തിയതി (സെപ്റ്റംബര്‍ 10, 2006) തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള ‘കിങ്ങ് റീജന്‍സി’ വരെ ഒന്ന് വന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സദ്യ ഉണ്ടിട്ടു പോകാമല്ലോ എന്ന്‌ വിചാരിച്ചിട്ടാണ്. ഞാനൊരു കല്യാണം കഴിക്കുന്നു, നിങ്ങളൊക്കെ ഒരു സദ്യ കഴിക്കുന്നു. ആസ് സിമ്പിള്‍ ആസ് ദാറ്റ്. എന്റെ പ്രിയപ്പെട്ട ബൂലോഗരെ എല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷണിക്കുകയാണ്. എല്ലാവരും വരണം എന്നാണ് ബിരിയാണീടെ ആഗ്രഹം.

ആ അത്രയേ ഉള്ളു. ഇനി നിങ്ങളായി നിങ്ങടെ പാടായി. ദാ കിടക്കുണു മൈക്ക്.

107 comments:

ശനിയന്‍ \OvO/ Shaniyan said...

ബിരിയാണിക്കുട്ടിയെക്കെട്ടി ബിരിയാണിയും അടിച്ച് പിരിയാണി പോകാന്‍ പോകുന്ന ബിരിയാണിക്കുട്ടന്റെ ബിരിയാണിയായ ഭാവി ജീവിതത്തിനും (ശോഭനമായ എന്ന് പറഞ്ഞിട്ടുവേണം വിശാലനു കിട്ടിയ പേര്‍ എനിക്കിടാന്‍ അല്ലേ, അതു മനസ്സിലിരിക്കട്ടേ :-) ), അതിലും ഉപരിയായി അതോടെ ബ്ലോഗില്‍ നിന്നു റിട്ടയര്‍മെന്റ് പ്രഖ്യാപിക്കേണ്ടി വരും എന്ന് വിലപിക്കുന്ന പിരിയാണിക്കുട്ടിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

=================================
“മാര്യേജ് ഈസ് അന്‍ അഗ്രിമെന്റ് ബൈ വിച്ച് യൂ സ്റ്റാര്‍ട് സ്ലീപ്പിങ്ങ് ഇന്‍ എ കോള്‍ഡ് റൂം വിത് സം വണ്‍ ഹൂ തിങ്ക്സ് ദാറ്റ് ഇറ്റ് ഈസ് ഹോട്ട് ഇന്‍സൈഡ് ദ റൂം.. “

കിച്ചു said...

ബിരിയാണിക്കുട്ടീ.. ഞാന്‍ കല്ല്യാണത്തിന് ഏപ്പോ വന്നൂന്ന് ചോദിച്ചാല്‍ മതി. ഒരില എനിക്ക് മാറ്റിവയ്ക്കാന്‍ വേണ്ടപ്പെട്ടവരെ അറിയിച്ചോള്ളു. ബിരിയാണി കുട്ടിയ്ക്കും കുട്ടനും എന്റെ എല്ലാവിധ ആശംസകളും. പോകാം നേരം ലൈറ്റു വെട്ടം തെളിയുന്ന കീ ചെയിനും തരണേ. കൊച്ചീ മീറ്റില്‍ വച്ച് കിട്ടിയത് പൊട്ടിപ്പോയി.

കര്‍ണ്ണന്‍ said...

ബിരിയാണിക്കുട്ടിയ്ക്ക് എല്ലാ മംഗളംങ്ങളും....

Rasheed Chalil said...

ബിരിയാണിക്കുട്ടിക്കും കുട്ടനും എല്ലാ മംഗളാശംസകളും നേരുന്നു..
ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവിക്കായി പ്രര്‍ത്ഥിക്കുന്നു.

Adithyan said...

അങ്ങനെ ഹൈദ്രബാദ് മീറ്റും കഴിഞ്ഞു :)
വിവരണം നന്നായി ഗാ. കോ. ബീ. കൂ.

ചിന്തയെ പറ്റിയും യൂണിക്കോഡിനെ പറ്റിയുമൊക്കെ സാധാരണ മീറ്റുകളില്‍ കാണുന്ന പോലെ ഘോരഘോരം ചര്‍ച്ച ചെയ്യാമെന്നൊക്കെ...
ഹോ‍ാ ഓര്‍മ്മിപ്പിക്കല്ലേ... സിബുന്റെ വീട്ടില്‍ മര്യാദക്ക് ഫുഡും അടിച്ചോണ്ടിരുന്നപ്പോഴാണ് ഒരു മാഷിനെ ഒന്ന് ഫോണ്‍ വിളിച്ചത് - സംവൃതോപകരം, പരോപകരം എന്നൊക്കെപ്പറഞ്ഞങ്ങ് തൊടങ്ങിയില്ലയോ...

വിവാഹത്തിന് എല്ലാ മംഗളാശംസകളും.

ശനിയന്‍ മാര്യേജിനെപ്പറ്റിയുള്ള ക്വോട്ട്സ് ഒക്കെ പഠിച്ചു തുടങ്ങി അല്ലെ? എന്തിനാണൊ എന്തോ? ;)

ദേവന്‍ said...

മുട്ടന്‍ ആശംസകള്‍, അമണ്ടന്‍ ആശംസകള്‍, അനന്തകോടി ആശംസകള്‍!


ശോഭന - മായ ഭാവിയോ? ഈ ശോഭനേം മായേം ആരാ ബീക്കുട്ടാ?

ഉമേഷ്::Umesh said...

കല്യാണത്തിനു വരുന്നവര്‍ തളിക്കുളത്തിലെത്തി വെള്ളം കുടിക്കാത്തിരിക്കാന്‍ വധുവിന്റെയും വരന്റെയും പേരുകള്‍ ഒന്നു പറഞ്ഞുകൂടേ?

ആശംസകള്‍... പോളിനെയും ലവനെയും കണ്ടതിലും സന്തോഷം.

Manjithkaini said...

മീറ്റും കല്യാണവും കൂടാനൊത്തില്ലെങ്കിലെന്താ, വിശേഷങ്ങള്‍ വായിച്ചു വയറു നെറഞ്ഞു.

വധൂവരന്മാരുടെ പേരുവിവരം.

വധു: ബി. നാണിക്കുട്ടി
വരന്‍:ബീരാങ്കുട്ടി.

തളിക്കുളത്തെത്തി ഉമേഷ്ജീ വധൂവരന്മാരുടെ പേരറിയാതെ കറങ്ങുന്നതു കണ്ടു് വല്ലോരും തളിക്കുളം ഷാപ്പിലേക്കെങ്ങാന്‍ പറഞ്ഞുവിട്ടാലോ.

Kumar Neelakandan © (Kumar NM) said...

ഇതെന്താ ബിരിയാണിയേയ് പോസ്റ്റ് വായിക്കുന്നവര്‍ക്ക് ക്ഷണപ്പത്രം ഫ്രീ ആണോ?

എന്തായാലും അങ്കവും കാണാം താളിയും ഒടിക്കാം എന്ന പോലെ രണ്ടും വായിച്ചു.

നലം വാഴ്‌ത്തുക്കള്‍! മംഗളാശംസകള്‍

Santhosh said...

സത്യത്തില്‍ ഒരൈഡിയയുമില്ലാണ്ട് ചോദിക്വാ... ആരാ വരന്‍? എന്താ വധുവിന്‍റെ പേര്? ഇങ്ങനെ തൂലികാ നാമത്തിലുള്ള കല്യാണം വിളി ആദ്യമായി കാണുന്നതു കൊണ്ട് ചോദിക്കുന്നതാണേ...

പാപ്പാന്‍‌/mahout said...

സത്യമായിട്ടും ഈ കല്യാണം കൂടാന്‍ പറ്റാത്തതില്‍ വിഷമമുണ്ട്. കല്യാണത്തിനിടയ്ക്കും ബിരിയാണിക്കുട്ടി കമന്ററി നടത്തുമോ എന്നറിയാന്‍ കൂടിയുള്ള ഒരവസരവുമായിരുന്നു.

Anonymous said...

വിവാഹാശംസകള്‍...പ്രാര്‍ത്ഥനകള്‍...
കല്ല്യാണ ഫോട്ടോ ഇടുമൊ? അങ്ങിനെ ഇവിടെ ഒരു റൂള്‍ ഉണ്ട്. കലേഷേട്ടന്‍ പിന്നെ ഓബി..
അതോണ്ട്...ഫോട്ടോയില്‍ മുഖം ചിരണ്ടിയാലും സാരി വള മാല ഒക്കെ കാണാലൊ..:-)
എന്നിട്ട് ഇനി എപ്പഴാ വരാ?

പിന്നേയ്...കലചേച്ചീടെ ലാ ഒപേലെടെ ഡിന്നര്‍ സെറ്റാണല്ലെ? :-)

എനിവേ പക്ഷേങ്കില്‍,
ശ്ശൊ! പോണവഴിക്ക് ഈ പോസ്റ്റില്‍ ഇങ്ങിനെ കരിവാരി തേക്കുമെന്ന് അറിഞ്ഞില്ല... :-(

Slooby Jose said...

അദന്നെ !

പെണ്ണിന്റേം ചെക്കന്റേം പേരു പറയ്യാ, കല്യാണത്തിന്റെ ഫോട്ടോ ഇടാ, കല്യാണം കഴിഞ്ഞാലും ബ്ലോഗിംഗ് മുടക്കാതിരിക്ക്യാ...........

മൂന്നാമത്തേതില്‍ നിര്‍ബന്ധം പിടിയ്ക്കുന്നില്ല, എന്നാലും ഇടയ്ക്കിടയ്ക്ക് ഞങ്ങളെയൊക്കെ ഒന്ന് സന്ദര്‍ശിക്കുക, മറക്കാതിരിക്കാനെങ്കിലും. എന്റെ ആദ്യത്തെ കമന്റ് ബിരിയാണിക്കുട്ടീടെ ബ്ലോഗിലായിരുന്നു !

കഭി അല്‍ബിദാ ന കഹനാ............. കഭി അല്‍ബിദാ ന കഹനാ...........

ബിന്ദു said...

അപ്പഴേ നാത്തൂനേ പറഞ്ഞതുപോലെ ബോട്ടില്‍ഗ്രീന്‍ സാരിയും, എല്ലാവര്‍ക്കും കൊടുക്കുന്നതില്‍ നിന്നും കൂടുതലായി രണ്ട് മുഴം മുല്ലപ്പൂവും റെഡിയാക്കി വച്ചോളൂ. :)എപ്പൊ എത്തുംന്നു പറയാന്‍ പറ്റില്ല. എന്നാലും മുന്‍‌കൂറായി എല്ലാ വിധ “ആശംസകളും... ഭാവുകങ്ങളും”.

Mubarak Merchant said...

അമ്ട്ടാ പൊട്ടി, മേപ്പട്ടാ പോയി, ന്തൂട്ടാ കാട്ടാ?
ആശംസകള്‍ ബിരിയാണീ ആശംസകള്‍.

മിടുക്കന്‍ said...

കനല്‍ കട്ട എത്ര ചാരം മൂടി കിടന്നാലും, ചൂട്‌ ഉണ്ടായികൊണ്ടിരിക്കും....

ഒരു കല്യാണം കൊണ്ടൊന്നും, ബിരിയാണികുട്ടിയെ പൂച്ച ആക്കാന്‍ പറ്റിയെന്ന് വരില്ല...
ഈ സിരകളിലെ രക്തത്തിലുള്ള, തമാശാരേണുക്കള്‍ മാത്രം മതി... ഏത്‌ കൊലകൊമ്പന്‍ കെട്ട്യൊനെയും കൊമ്പുകുത്തിക്കാന്‍...
..
ഇതിപ്പൊ, കല്യാണം കഴിഞ്ഞു ബികുട്ടി എഴുതിയാലും വാര്‍ത്ത, എഴുതീല്ലേലും
വാര്‍ത്ത....
കാത്തിരുന്ന് കാണുക തന്നെ...
...
അതുക്കപ്രം, ആശംസകള്‍...
എത്രയും പെട്ടെന്ന് ഒരു പത്തിരുപത്‌ ക്ടാങ്ങളൊക്കെ യായി പിന്നെ.. പിന്നെ...ഒരു മുതു മുത്തശ്ശി ആയി.. പൈതങ്ങള്‍ക്ക്‌ കുഞ്ഞി കഥള്‍ക്കൊപ്പം, തന്റെ വീരകഥകളും പറഞ്ഞ്‌ പറഞ്ഞ്‌... അങ്ങനെ അങ്ങനെ... സുഖ സമൃധിയായി ജീവിച്ചു ജീവിച്ച്‌....... ഒരു വന്‍ വൃക്ഷമായി തീരട്ടെ....
...
കൊയി ബിരിയാണി ഉള്ള സ്ഥിതിക്ക്‌ എങ്ങനേയും .. വരാന്‍ ശ്രമിക്കുന്നതാണു...ട്ടൊ...

സസ്നേഹം,
മിടുക്കന്‍..

വല്യമ്മായി said...

ബിരിയാണിയുടെ കല്യാണത്തിന് വല്യമ്മായിയുടെ ആശംസകള്‍.

എന്‍റെ കുട്ടി കെട്ടീച്ചോടത്ത് പോയാലും ഇടയ്കൊക്കെ വരണേ........

പരസ്പരം said...

ബിരിയാണിക്കുട്ടിയ്ക്കും കുട്ടനും വിവാഹ മംഗളാശംസകള്‍..വിവാഹ ഫോട്ടോ പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയോടെ.........

Obi T R said...

കുട്ടിക്കും കുട്ടനും എല്ലാവിധ മംഗളാശംസകളും. ഗണപതിക്കു ഒരു തേങ്ങ ഉടച്ചു തന്നെ പുതു ജീവിതം തുടങ്ങിക്കോളൂ.
ഇനി വധൂന്റെം വരന്റെം പേരടറിയണേല്‍ തളിക്കുളം കിങ്ങ് റീജന്‍സിയില്‍ സെപ്റ്റംബര്‍ പത്തിനു പോകേണ്ടിവരും.
ബീകുട്ടീ, സദ്യക്കു ഇലയിടുന്നതെപ്പോളാണു?

മുല്ലപ്പൂ said...

ചര്‍ച്ച നടന്നു, പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കുന്നതെങ്ങനെ എന്നും ഹൈദരാബാദിലെ കേരള സ്റ്റോറുകള്‍ എവിടെയൊക്കെയാണുള്ളത്‌ എന്നുമാണെന്ന്‌ മാത്രം.

മീറ്റ് അവലോകനം ഇഷ്ടപ്പെട്ടു. :)

ബിരിയാണിക്കുട്ടനും ബിരിയാണിക്കുട്ടിക്കും ആശംസകള്‍.

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

Obi T R said...
ബീകുട്ടീ, സദ്യക്കു ഇലയിടുന്നതെപ്പോളാണു?

ഒബീ നമ്മുടെ പതിവ് തെറ്റിക്കരുതല്ലോ ല്ലേ ;)

Obi T R said...

അതെ അതെ, താലികെട്ടു കണ്ടില്ലേലും സദ്യ മുടങ്ങല്ലല്ലൊ? ബീക്കു കല്യാണം കഴിക്കുമ്പോള്‍ നമ്മള്‍ സദ്യ കഴിക്കുന്നു ;-)

aneel kumar said...

പ്യേര് പറയാന്‍ ആഗ്രഹിക്കാത്ത പ്രതിശ്രുത വധൂവരന്മാര്‍ക്ക് എല്ലാ മംഗളങ്ങളും നേരുന്നു.

സദ്യയാണോ ബിരിയാണിയാണോ?

Kala said...

ബിരിയാണീ... ആശംസകള്‍.. ഞങ്ങള്‍ വരും, നോക്കിക്കോ :-)

ബിരിയാണി പോയതിനു പിന്നാ‍ലെ ഞാനും വലിഞ്ഞു. രണ്ട് പേരവിടെ ഘോരഘോരം ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു... വിക്കിപീഡിയ, യൂണികോഡ്, റാഗിങ്ങ്, ബയോ ഫ്യൂവല്‍... അങ്ങനെ ഒരു നീണ്ട ലിസ്റ്റ്...

ഇഞ്ചീ... കണ്ണു വച്ചോ... അതെങ്ങാനും പൊട്ടിയാല്‍.... ഞാനൊരു ഇഞ്ചിക്കറി വയ്ക്കുമേ...

പായസം ദാ, ഇവിടെ :-)
പായസം

കണ്ണൂസ്‌ said...

ബീക്കുട്ടി, ഹൃദയം നിരഞ്ഞ ആശംസകള്‍. ബീക്കുട്ടന്റെ കൂടെ ഞങ്ങളുടെ നാട്ടിലേക്ക്‌ എന്നാണ്‌ വരുന്നത്‌? (എവിടെ ബുക്ക്‌ ചെയ്യണം പാര്‍ട്ടി ഹാള്‍ എന്നറിയാനാ)

എന്തോ, ഈ പോസ്റ്റില്‍ വന്നപ്പോള്‍ കുറെ പാട്ടുകള്‍ കേള്‍ക്കുന്ന പോലെ ഒരു തോന്നല്‍:

മംഗളം നേരുന്നു ഞാന്‍..
പ്രിയ സഖീ പോയ്‌ വരൂ...
സുമംഗലീ നീ ഓര്‍മ്മിക്കുമോ
എല്ലാ ദുഃഖവും എനിക്കു തരൂ...

ആരൊക്കെയാ പാടുന്നത്‌ എന്നൊന്ന് കണ്ട്‌ പിടിക്കാന്‍ നോക്കട്ടെ :-)

Cibu C J (സിബു) said...

എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

- ഇള, നിള, ദീപ, സിബു
(സദ്യകളിങ്ങനെ മിസ്സാവുന്നതില്‍ സങ്കടം ചെറുതല്ല... കലയുടെ പാചകം ഗംഭീരം തന്നെയെന്ന്‌ ചിത്രം കാണുമ്പോളറിയാം)

രാജേഷ് പയനിങ്ങൽ said...

അങ്കോം കാണാം താളീം ഒടീക്കാം.. സപ്തംബര്‍ 10ന് ത്രിശ്ശുര്‍ക്ക് വന്നാല്‍ ല്ലെ...

Adithyan said...

സിബ്വേ, അങ്ങനെ വിട്ടു കൊടുത്താപ്പാടില്ല... ഇതിലും കൂടുതം ഐറ്റംസൊക്കെ ഇണ്ടാക്കി നമ്മക്കൊരു ചിക്കാഗോ മീറ്റ് കൂടെ നടത്തണ്ടേ? എന്നിട്ടിതേ മാതിരി ഏരിയല്‍ വ്യൂ പിടിച്ചിടാം...

(ഞാന്‍ ഓടീ)

Sreejith K. said...

നല്ല വിവരണം. ഇഷ്ടമായി.

വിവാഹജീ‍വിതത്തിന് എല്ലാ ആശംസകളും. ബെന്നി ഈ ചെന്നൈ ബ്ലോഗേര്‍സ് മീറ്റിനു പോകുമോ, അതോ തൃശ്ശൂരില്‍ പുട്ടടിക്കാന്‍ പോകുമോ എന്ന്‍ കണ്ടറിയണം ;)

Anonymous said...

മിടുക്കാ മിടുമിടുക്കാ ,
അപ്പൊ നമ്മുടെ ബീക്കുട്ടി കനല്‍ കട്ട പോലെ കറുത്തിരിക്കുമെന്നാ ആക്ചുവലി താങ്കള്‍ പറയണേ? (Not that there is anything wrong with that - കട: സൈന്‍ഫീല്‍ഡ്) :-)

എഹ്..ദിസ് കല ചേച്ചി ഈസ് ദാറ്റ് കല ചേച്ചി ഓഫ് കലവറ? റിയലി? കര്‍ത്താവെ, ഇനി അതങ്ങാനും പൊട്ടിയാല്‍ ഞാന്‍ കറിയാവുമല്ലൊ.
ഇനി അതു ഷോക്കേസില്‍ വെച്ചാല്‍ മതി..
പ്ലീസ്...ഉപയോഗിക്കണ്ടാ..

വല്യമ്മായി said...

വല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വന്നതു പോലെ ഓണവും ബീക്കുവിന്‍റെ കല്യാണവും ഒന്നിച്ച് വന്നിട്ട് ഖുബ്ബൂസ് കഞ്ഞികള്‍ കുടിച്ച് കഴിയുന്ന യുയെയിലെ കോരന്മാര്‍ക്കും കോരികള്‍ക്കും ഒരു സദ്യ തരാന്‍ ഇമാരാത്ത് ബൂലോഗത്തില്‍ ആരുമില്ലേ.ല്ലേ..ല്ലേ...ല്ലേ.......(പ്രതിദ്ധ്വനി)

Unknown said...

ബിരിയാണിചേച്ചീ,
ഇത് ഒരു മാതിരി അളിഞ്ഞ എടപാടായിപ്പോയി കേട്ടോ.പത്താന്തി എന്റെ കല്ല്യാണമാണ് വന്ന് ഫുഡ് അടിച്ച് പോ എന്ന് പറഞ്ഞാല്‍ ഞാന്‍ ജോലി രാജി വെച്ചും വരും.പക്ഷെ വെട്ടുന്ന വെട്ട് കണ്ട് കണ്ണ് തള്ളി ആരുടെ കല്ല്യാണത്തിനാ വന്നിരിക്കുന്നത്? ആരുടെ പാര്‍ട്ടിയാ? എന്നൊക്കെ കല്ല്യാണ കല്ല്യാണക്കമ്മിറ്റിക്കാര് ചോദിച്ചാല്‍ ഞാന്‍ എന്നാ പറയും.എനിക്ക് ചെക്കന്റെ പേരെങ്കിലും അറിയാവുന്നത് കൊണ്ട് ഞാന്‍ തടിയെടുക്കും.പക്ഷേ ബൂലോഗരോ?
ഛെ.. ഛെ.. മോശം.. മോശം..
ഇങ്ങനെയാണോ ഒരു കല്യാണം ക്ഷണിക്കുന്നത്? അത്യന്തം ലഞ്ഞാവഹം!

എന്റെ മംഗളാശംസകള്‍ ഡി എച്ഛ് എല്‍ എയര്‍വേബില്‍ 544645452ലില്‍ അയച്ചിട്ടുണ്ട്. നാളെ കിട്ടും. കാശ് കൊടുത്ത് കൈപ്പറ്റുക.പ്രൊസീജ്യറിനെപ്പറ്റി സംശയമുണ്ടെങ്കില്‍ ....... ഏട്ടനോട് ചോദിക്കുക. :)

(ഓടോ:
ജനം:കുഞ്ഞാലിക്കുട്ടി രാജി വെക്കുക!
കുഞ്ഞാലിക്കുട്ടി: രാജിയെ കൊണ്ട് വരൂ..ഞാന്‍ വെക്കാം)

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

സ്ഥലം: ത്രിശ്ശിവപേരൂര്‍,തളിക്കുളം.
സമയം:ഏതാണ്ട് .. ഉം.. എ.. (ആക്ച്വല്ലീ അറിയില്ല)
കുറേ ആള്‍ക്കാരുടെ തിക്കും തിരക്കും.

വഴിപോക്കന്‍: നിങ്ങള്‍ ഒക്കെ ഏതാ ?എങ്ങോട്ടാ നിങ്ങള്‍ എല്ലാരും കൂടെ?

“ഞങ്ങള്‍ ബ്ലോഗ്ഗേഴ്സ്. ഈയിടെ പത്രത്തിലും ഒക്കെ വന്നില്ലേ. ഉം.(അഹങ്കാരം ലേശം ഇല്ലേ, ആ മൂളലില്‍ ?!) ഞങ്ങള്‍ ബിരിയാണീടെ കല്യണത്തിനു.”

വഴിപോക്കന്‍: “ഏ? ഓ, ബിരിയാണിയെ കല്യണം കഴിപ്പിക്കുന്ന ആള്‍ക്കാരാണോ? മനസ്സിലായി, മനസ്സിലായി. ഒരു സംശയം മാത്രം. അങ്കമാലീല്‍ ഉള്ള അമ്മാവന്‍ നിങ്ങടെ ആരാന്നാപറഞ്ഞേ ?”

മുല്ലപ്പൂ said...

ബിരിക്കുട്ടാ ഫീല്‍ ആവല്ലേ മോളൂ.
വെറുതെ ഈ രംഗം ഒന്നു ആലോചിചു പൊയി.അത്ര മാത്രം

Sreejith K. said...

കലക്കന്‍ കമന്റ് മുല്ലപ്പൂവേ, അസ്സലാ‍യി. ചിരിച്ച് മരിച്ചു.

എന്റെ മനസ്സില്‍ ഉണ്ടായിരുന്നതും ഇതേ വിചാരം തന്നെ. ബിരിയാണിക്കുട്ടിയുടെ കല്യാണം എന്നും പറഞ്ഞ് വിവാഹഹാളില്‍ ചെന്ന് കേറിയാല്‍ അവിടുള്ളവര്‍ കൈ വയ്ക്കില്ലേ എന്ന്.

ആനക്കൂടന്‍ said...

മീറ്റ് വിവരണമൊക്കെ അസലായീട്ടോ ബിരിയാണിക്കുട്ടിയേ...ഇതിപ്പ് കല്യാണത്തിന് എങ്ങനാ വരാ. അവിടെ എത്തി വേറെ ഏതെങ്കിലും കല്യാണത്തിന് കേറി സദ്യ ഒക്കെ വെട്ടിവിഴുങ്ങി ഓ കുശാലായി എന്ന് പറഞ്ഞ് ഇറങ്ങുമ്പോഴാവും ആരാടാ നി എന്ന് ആരേലും ചോദിക്കുന്നത്. പെണ്ണിന്റെ പേര്‍ ബിരിയാണിക്കുട്ടി ബൂലോഗ കുടുംബത്തിലെ അംഗമാ. ഏത് ബിരിയാണി എന്ത് ബിരിയാണി ഏത് ബൂലോഗം ഒന്ന് പോടാ ഹുവെ എന്ന് പറഞ്ഞാല്‍.... എന്താവും. അല്ല, ഇങ്ങനാ കല്യാണം ക്ഷണിക്കാ. എന്തായാലും എന്റെ ആശംസകള്‍ പിടിച്ചോളൂ.

Unknown said...

ബിരിയാണിക്കുട്ടിക്കും ബിരിയാണിക്കുട്ടനും എല്ലാ ഭാവുകങ്ങളും നേരുന്നു.

സിദ്ധാര്‍ത്ഥന്‍ said...

ഇവിടിരുന്നാശംസിക്കാന്‍ പേരൊന്നും വേണ്ടാലോ. ല്ലേ?
മുഴുത്ത ആശംസകള്‍ രണ്ടെണ്ണം. ഉടല്‍ വളച്ചു് തല പിന്നോട്ടു മറിച്ചു് തലയും കൈയും നേര്‍രേഖയില്‍ വരത്തക്കവണ്ണം കൈനീട്ടിപ്പിടിച്ചു് ഒരനുഗ്രഹവും. ‘ദീര്‍ഘസുമംഗലീ ഭവ:’

പിന്നെ ഒരപേക്ഷയും: ഫോട്ടോ ഇട്ടില്ലെങ്കിലും വിരോധമില്ല പക്ഷേ IP പറഞ്ഞതു പോലുള്ള ചുരണ്ടിയ ഫോട്ടോ ഇടരുതു്‌ പ്ലീസ്‌. ;-)

അഭയാര്‍ത്ഥി said...

പാഭാഡ ബേണം മേലാട ബേണം ബിരിയാണിക്കുട്ടിക്ക്‌
ബൂലോഗ കരളെ ,പോസ്റ്റിന്റെ പൊരുളെ
മുത്താണ്‌ നിന്‍ മൊഴികള്‍.

സുറുമയുമിട്ട്‌ ഒപ്പന പാടി നന്മകളുടേയും ആശംസകളുടേയും മെഹറും വാങ്ങി രാജകീയമായ വിരുന്നുമൊരുക്കി കിംഗ്‌ റീജന്‍സിയെന്ന സുല്‍ത്താനേറ്റില്‍ പതിനാലാം രാവുദിക്കുന്ന സെപ്റ്റമ്പര്‍ പത്താം നാളിലേക്ക്‌ എല്ലാ ആശംസ്കളും മുംകൂറായി.

മൊഞ്ചത്തിയായി ഹൂറിയായി പുതുമണവാളനുമൊത്ത്‌ ജന്നത്തുല്‍ ഫിര്‍ദൗസില്‍ സുരഭിലമായ ജീവിതം ആശംസിക്കുന്നു.

ഒപ്പം ഒരു ഉപദേശം:-
ബിബാഗം ജന്നത്തുല്‍ ഫിര്‍ദൗസില്‍ നടന്നാലും
നയിച്ചിന്നാന്‍ ഭൂമ്യന്നെ ബേണട്ട

എന്റെ സ്റ്റോക്‌ തീര്‍ന്ന്‌

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പേരുപറയാന്‍ മടിയുള്ളവരെങ്ങനാ ഫൊട്ടോം ഇടുന്നേ.. എന്നാല്‍ അതിനൊരു വഴിയുണ്ട്‌... സാക്ഷാല്‍ ശ്രീജിത്തിനെ വിളിച്ച്‌ ഒരു ഫോട്ടോ എടുത്തുതരാന്‍ പറഞ്ഞാല്‍ മതി.... പൂക്കുലയും, വിളക്കും, സാരിയും,മാലയും കാണാം. മുഖമൊഴിച്ച്‌.....

മംഗളാശംസകള്‍....!!!!!

രാജീവ് സാക്ഷി | Rajeev Sakshi said...

പത്താം തിയതി (സെപ്റ്റംബര്‍ 10, 2006) തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള ‘കിങ്ങ് റീജന്‍സി’യില്‍
രണ്ടു കല്യാണം ഉണ്ടാവോ?
എങ്കില്‍ കണ്‍ഫ്യൂഷനാവും.

ബികുട്ടിയ്ക്ക് മംഗളാശംസകള്‍!

മിടുക്കന്‍ said...

ഇഞ്ചി ചേച്ചി...
കറുത്തിരിക്കുമൊ.. വെളുത്തിരിക്കുമൊ..? എന്നു ബ്ലോഗു നൊക്കി പറയാന്‍ ഒരു പിടിയും ഇല്ല.. ഇനി ബ്ലൊഗ്‌ ജ്യോതിഷം പഠിക്കെണ്ടി വരും...

വന്ന് വന്ന് ഈ ബിരിയാണികുട്ടി ഒരു പെണ്ണ്‍ തന്നെ ആണൊ.. എന്ന് വരെ എനിക്ക്‌ ഡവുട്ടുണ്ട്‌..
ഇവിടെ ഒരു സീക്രട്ട്‌ ഏജന്റ്‌ പൊലുമില്ലാത്തത്‌ നമ്മുടെ ഭാഗ്യക്കേട്‌..

അരവിന്ദ് :: aravind said...

ഹൈദ്രാബാദ് മീറ്റ് വിശേഷം കലക്കി.
വിവാഹത്തിന് എല്ലാ മംഗളാശംസകളും...

(ഇനി ആ മൈക്ക് ഒന്ന് ഓഫ് ചെയ്തേ...ചെയ്തോ? ഓ..കെ)
അതേയ്..പിന്നേയ്..കല്യാണം കളവാണം എന്നൊക്കെപ്പറഞ്ഞ് ബൂലോഗത്തീന്നെങ്ങാനും മുങ്ങാന്‍ നോക്ക്യാലുണ്ടല്ലോ...സത്യായിട്ടും ബിരിയാണ്യേം ബിരി‌യണ്ണനേം ഞാന്‍...ഹും.....ഒരു പിച്ച് വച്ച് തരും..

എല്ലാം മംഗളകരമായി നടന്നതിന് ശേഷം, വിശേഷങ്ങള്‍ പോസ്റ്റാക്കുമല്ലോ...
തേന്‍‌ചന്ദ്രന്‍ (ഹണീമൂണ്‍ ന്നാ ഉദ്ദേശിച്ചേ..എഴുതിവന്നപ്പോ ഏതോ ആദിവാസിയുടെ എരട്ടപ്പേരായോ?) സൌത്ത് ആഫ്രിക്കയിലാക്കാം. ക്ഷണിക്കുന്നു. :-)

ബിരിയണ്ണനേം ബൂലോഗത്തില്‍ ചേര്‍ക്കണേ..എന്നിട്ട് എടം വലം തിരിഞ്ഞിരുന്ന് പോസ്റ്റ്.
വിഷ് യൂ എ വെരി ഹാപ്പി മാരീഡ് ലൈഫ്. ദൈവം അനുഗ്രഹിക്കും, രണ്ടു പേരേയും. :-)

സസ്നേഹം
അര

myexperimentsandme said...

ഇതിപ്പം കണ്ണ് മൊത്തം ഫ്യൂസടിച്ചല്ലോ. ഞാന്‍ ഗഹനമായി ചിന്തിക്കുകയാണ്.

എന്തായാലും ആശംസകള്‍ ആദ്യം പിടിക്ക്. ബാക്കി വരാനുള്ളതൊക്കെ വഴിയില്‍ തങ്ങില്ലാന്ന് :)

വല്യമ്മായി said...

വല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വന്നതു പോലെ ഓണവും ബീക്കുവിന്‍റെ കല്യാണവും ഒന്നിച്ച് വന്നിട്ട് ഖുബ്ബൂസ് കഞ്ഞികള്‍ കുടിച്ച് കഴിയുന്ന യുയെയിലെ കോരന്മാര്‍ക്കും കോരികള്‍ക്കും ഒരു സദ്യ തരാന്‍ ഇമാരാത്ത് ബൂലോഗത്തില്‍ ആരുമില്ലേ.ല്ലേ..ല്ലേ...ല്ലേ.......(പ്രതിദ്ധ്വനി)

Rasheed Chalil said...

വല്ല്യമ്മായി....
ഹും.... വല്യപെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച് വന്നിട്ടും ബാപ്പപള്ളീല്‍ പോയിട്ടില്ലാ എന്ന് കണ്ണൂരുട്ടും...

ഞാന്‍ ഓടി.

Visala Manaskan said...

‘ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്‘

ഇമ്മടെ മുത്തിന്റെ നിക്കാഹ് ഞമ്മള് ഗംഭീരാക്കും!

‘കന്നിപ്പളുങ്കേ പൊന്നുങ്കിനാവേ സുന്ദരിപ്പെണ്ണാളേ..
കണ്മണിക്കെന്തിനീ കള്ള പരിഭവം കല്യാണ രാവല്ലേ..‘

ആ പാട്ട് ഞാന്‍ ബുക്ക്ഡ് ഫോറ് കല്യാണദിവസം.

എന്ന്
ബിരിയാണിക്കുട്ടിയുടെ സ്വന്തം ബീരാങ്കുട്ടിയുടെ (കട്: മഞ്ജിത്ത്)പ്രതിശ്രുതഅളിയന്‍.
ബീശാങ്കുട്ടീ.

മുസ്തഫ|musthapha said...

ബിരിയാണിക്കുട്ടനെ കാത്തോളണേ... ദൈവം തമ്പ്രാനേ..!!

ബിരിയാണിക്കുട്ടി... എല്ലാവിധമംഗളാശംസകളും നേരുന്നു... ഒരു പാട് ബിരിയാണിക്കുട്ടി(കുട്ടന്‍‍) മാരെ ഈ ബൂലോഗത്തിന് സമ്മാനിക്കൂ..:)

ഇഞിപ്പെണ്ണേ:) .. അതോണ്ട്...ഫോട്ടോയില്‍ മുഖം ചിരണ്ടിയാലും സാരി വള മാല ഒക്കെ കാണാലൊ..:-) ഇത് വല്ലാത്തൊരു പീസെന്നെന്‍റെ കര്‍ത്താവേ...
എനിക്ക് വല്ലാണ്ടങ്ങട്ടിഷ്ടായീട്ടോ.. :)

അഞ്ചല്‍ക്കാരന്‍ said...

പ്രകോപനം ഇനിം ഉണ്ടാകും. വിവാഹ ക്ഷണമെന്ന വൈക്കൊല്‍ തുരുമ്പില്‍ പിടിച്ച് പേരു പിടിച്ചെടുക്കാനുള്ള തന്ത്രമാണിതൊക്കെയും. പേരില്‍ ഒന്നുമില്ല ബിരിയാണീ...(കുട്ടി ഞാന്‍ വെട്ടിമാറ്റുന്നു.)ക്ഷണപത്രികയിലെ ഒരു ക്ലൂവില്‍ ഞാനങ്ങ് പിടിച്ചു കയറി. രഹസ്യം രഹസ്യമായിരിക്കട്ടേ...ഈ കൂട്ടായ്മ വിശുദ്ധമാണെന്ന് കരുതുന്നു വെങ്കില്‍ എന്തിന് ഈ മുഖമറ. നിക്കാഹിന് എല്ലാ ബര്‍ക്കത്തും നേരുന്നു.

-B- said...

ആകെ കലിപ്പായല്ലോ. :)

എന്റെ ബൂലോഗ ചങ്ങാതിമാരേ, എന്റെ ശരിക്കുള്ള പേര് ബിരിയാണിക്കുട്ടീന്ന് അല്ലാന്നാരാ പറഞ്ഞേ? നിങ്ങളങ്ങ് വന്നാല്‍ മതീന്നേ. കവാടത്തില്‍ വല്യേ അക്ഷരത്തില്‍ തന്നെ എഴുതി വെച്ചിട്ടുണ്ടാകും,ബിരിയാണിക്കുട്ടി വെഡ്‌സ് ബിരിയാണിക്കുട്ടന്‍ എന്ന്‌. പിന്നെന്ത് കണ്‍ഫൂഷന്‍. ചുമ്മാ കേറി ഫുഡ്ഡടിക്കണം. ആരെങ്കിലും വന്ന്‌ ആ‍രാടാ എന്ന്‌ ചോദിച്ചാല്‍ അടയാള വാചകം പറഞ്ഞാല്‍ പോരെ “ബിരിയാണി കാ ദോസ്ത്” എന്ന്‌. പിന്നെ എല്ലാം കല്ലി വല്ലി. :)

ഇനിയിപ്പോ വേറെ എന്തെങ്കിലും പ്രശ്നം? :)

bodhappayi said...

വിവാഹമംഗളാശംസകള്‍... :)

ദേവന്‍ said...

കിംഗ്‌ റീജന്‍സിയോ. അയ്യേ "ആഡിറ്റര്‍ ഐ യുഎം" നു ഇങ്ങനെയാണോ പേരിടുന്നത്‌ അവിടങ്ങളിലൊക്കെ? വല്ല ഐശ്വര്യയെന്നോ മംഗല്യയെന്നോ ചെറുപുഷ്പമെന്നോ ഫിര്‍ദൌസ്‌ എന്നോ.. ഇതൊരുമാതിരി ബാറിന്റെ പേരുപോലെ.. എനിക്കിഷ്ടപ്പെട്ടില്ല (ഊണു തരാഞ്ഞതിന്റെ ദേഷ്യമല്ലെന്ന്..)

അഭയാര്‍ത്ഥി said...

ക്ഷണമടിച്ചിട്ടുഴപ്പല്ലെ. ഇവിടെ യു എ യി ക്കാരെല്ലാം ലീവ്‌ അപ്പ്ലിക്കേഷന്‍ ഫയല്‍ ചെയ്തു കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും നല്ല ബീച്ച്‌ വാടനപ്പിള്ളി ബീച്ച്‌. അവിടുത്തെ ഏറ്റവും നല്ല ബാര്‍ മംഗള (കുറുമാനറിയാന്‍). അവ്ടുത്തെ നല്ല തീയറ്റര്‍ ചിലങ്ക. അവിടുത്തെ സില്‍ക്‌ ഹൗസ്‌ ധന്യ. അവിടുന്ന്‌ തെക്കോട്ട്‌ ത്രിപ്രയാര്‍ വഴി പോകുന്ന ഏത്‌ വണ്ടിയിലും കയറി പത്താം കല്ല്‌ സ്റ്റോപ്പിന്‌ ശേഷമുള്ള സ്റ്റോപ്പിലിറങ്ങുക (ശരിയല്ലെ?). തളിക്കുളം ഹൈസ്കൂളൊക്കെ കഴിഞ്ഞ്‌. ഒരു വാട്ടര്‍ ടേങ്കും പ്രൈമറി ഹെല്‍ത്ത്‌ സെന്ററുമൊക്കെ ഉള്ളിടത്താണെന്ന്‌ തോന്നുന്നു ഈ സുല്‍ത്താനേറ്റ്‌ ഓഫ്‌ കിംഗ്‌ റീജന്‍സി.
തളിക്കുളം നേഷണലില്‍ ഒരു പടവും കാണാം ബിരിയാണീം ബഹിക്കാം, ബിരിയാണീടെ കുട്ടീടെ നിക്കാഹും കാണാം.

തളിക്കുളത്തും മോശല്ലാത്ത ഒരു ബീച്ചുണ്ടല്ലോ?. ചെമ്മീന്റെ ഷൂട്ടിംഗ്‌ നടന്നത്‌ തളിക്കുളത്തു വച്ചും നാട്ടികയില്‍ വച്ചുമാണെന്ന്‌ തോന്നുന്നു (എന്റെ ഓര്‍മ ശരിയല്ലെങ്കില്‍).

മൊത്ത്തത്തില്‍ നല്ലൊരു തുക ബിരിയാണീന്റെ കുട്ടി നീക്കി ബച്ചോളി.

അഭയാര്‍ത്ഥി said...

ആഡിറ്റര്‍ ഐ യു എം എന്ന്‌ ദേവനെഴുതി കണ്ടപ്പോള്‍ ഒരു സംശൂയം.

ഞമ്മടെ ഇന്റേണല്‍ ആഡിറ്ററായിരുന്ന ഒരു മൊഞ്ചത്തിക്കുട്ടിക്ക്‌ (സ്വഭാവവും മൊഞ്ച്ച്ചുള്ള, നൈര്‍മല്ല്യമുള്ള) ആ ഇടങ്ങളിലെവിടേയൊ ഒരു ഇതുപോലുള്ള വലിയൊരു ആഡിറ്റോറിയം ഉണ്ട്‌.

അതിതാണോ, അതിതാണോ - ആവോ അറിയില്ലല്ലോ അറിയില്ലല്ലോ?.

Anonymous said...

ആശംസകള്‍

പട്ടേരി l Patteri said...

ബികുട്ടിയ്ക്ക് മംഗളാശംസകള്‍!
ബികുട്ടനു0 !!!
(അപ്പൊള്‍ ഒരു പുതിയ ബ്ലോഗ് കൂടി പ്രതീക്ഷിക്കം അല്ലെ ..ഫ്രെം സെപ്റ്റ്. 10....Mrs. & Mr Bikkuttan's :)
All the Best !!!

Kalesh Kumar said...

അറുപത്തിമൂന്നാമത്തെ കമന്റ് എന്റെ വക!

പണ്ടൊക്കെ ഓടി നടന്ന് കമന്റിടുമായിരുന്നു എല്ലായിടത്തും! തിരക്കും എണ്ണക്കൂടുതലും കാരണം നടക്കുന്നില്ല!

ആദ്യം ബിരികുട്ടിക്കും ബിരികുട്ടനും എന്റെയും റീ‍മയുടെയും വക ഓണാശംസകള്‍!

പിന്നെ, വിവാഹാശംസകള്‍!
നീണ്ട നീണ്ട നീണ്ട ഒരു സന്തോഷകരവും സംതൃപ്തകരവുമായ ദാമ്പത്യജീവിതം നേരുന്നു.
രണ്ടുപേര്‍ക്കും ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

പോള്‍‌ജിയും കലയും ഹൈദരാബാദിലാണെന്നത് സത്യമായും എന്റെ തലയില്‍ ഓടിയില്ല. ഏതാ‍യാലും അവിടെ ചെന്നതില്‍ ഒരുപാട് സന്തോഷം!

asdfasdf asfdasdf said...

വിവാഹ മംഗളാശംസകള്‍ ഒപ്പം മുറ്റത്തും തൊടിയിലുമെല്ലാം ബിരിയാണിക്കുഞ്ഞുങ്ങള്‍ പറന്നു നടക്കട്ടെയെന്നും ആശംസിക്കുന്നു.

Anonymous said...

അന്റെ പൊന്നു മോളെ, മാളോര് പലതും പറയും.
എന്നും പറഞ്ഞ് മോള് പേരൊന്നും പ്റഞ്ഞേക്കല്ല്. ഞാന്‍ ലാസ്റ്റ് കമന്റ് വരെ ബീക്കുട്ടീന്റെ കണ്ട്രോള്‍ പോയി പേരു പറഞ്ഞോന്ന് അറിയാന്‍ ടെന്‍ഷന്‍ അടിച്ച് വായിക്കുവായിരുന്നു.ഹാവൂ‍!! പറഞ്ഞില്ലാല്ലെ.. അല്ലെ? ബിരിയാണിയുടേ വരന്റെ പേര് മട്ടന്‍ ചിക്കന്‍ അങ്ങിനെ വല്ലോമല്ലെ ചേരാ..അപ്പൊ രണ്ടാളും കൂടി നിക്കുമ്പൊ ഫോടോക്കൊ അടിക്കുറിപ്പ് കൊടുക്കാല്ലൊ...മട്ടന്‍ ബിരിയാണി അങ്ങിനെ വല്ലോം... :-)

കല്ല്യാണം നടന്നു എന്നു കാണിക്കാന്‍ പക്ഷേങ്കില്‍ എന്തെങ്കിലും തെളിവു വേണം..നിങ്ങടെ പൂമാലേന്റെ ഫോട്ടോയൊ അല്ലെങ്കില്‍ കൈയിന്റെ ഫോട്ടോയോ അങ്ങിനെ എന്തെങ്കിലും.. ;-)

അപ്പളേ ആശംസകള്‍! ടെന്‍ഷന്‍ ഒന്നും അടിക്കണ്ട...കല്ല്യാണം എന്ന് പറയുന്നത് നമുക്കു നെറയെ സാരീം മാലേം വളേം കിട്ടണ ഒരു സംബ്രദായം കാര്‍ന്നോമാരായിട്ട് കണ്ട് പിടിച്ചതാണ് എന്ന് കരുതിയാല്‍ മതി.അല്ലെങ്കില്‍ ഇതുപോലെ ജയ ലക്ഷ്മീലും സീമാട്ടീലും ഒക്കെ ഇങ്ങിനെ കറങ്ങി നടന്നു ഒരുമിച്ച് ഇത്രേം സാരിയും ഭീമായില്‍ നിന്ന് ഒരുമിച്ച് ഇത്രേം പല പല ഡിസൈനിലുള്ള സ്വര്‍ണ്ണം മേടിക്കാന്‍ പറ്റുന്ന വേറെ ഏന്ത് ഫങ്ങ്ഷന്‍ ഉണ്ട്? അങ്ങിനെ ആലോചിച്ചപ്പൊ എന്റെ ടെഷന്‍ പോയി..:-)അത്രേയുള്ളൂട്ടൊ...

പിന്നെ ആരാ ബ്യൂട്ടിഷന്‍?പിന്നെ കോയംബത്തൂരില്‍ നിന്ന് സാരി കസ്റ്റ്ം മേഡ് ഓര്‍ഡര്‍ ചെയ്തൊ അതോ കല്ല്യാണ്‍ സില്‍ക്സ് ആണൊ? ശ്ശൊ! എന്തെല്ലാം വിശേഷങ്ങള്‍ ഉണ്ട് ചോദിക്കാന്‍? ഭീമേന്നാ അതോ ആലുക്കാസീന്നാ? പിന്നെ ഇപ്പൊ ലെഹംഗ ഫാഷന്‍ അല്ലെ? അപ്പൊ റിസ്പഷന് ലഹംഗയിടുന്നുണണ്ടോ? :-)

sreeni sreedharan said...

ദീര്‍ഘ സുമംഗലീ ഭവ:

(ബൂലോകരെ ഇടികൊള്ളിപ്പിക്കാനുള്ള പരിപാടിയാണോ ബി കുട്ടി)

പരദേശി said...

ബിരിയാണികുട്ടിക്കും, കുട്ടനും എല്ലാ മംഗളാശസകളും നേരുന്നു.

Unknown said...

ബിരിയാണി ചേച്ചീ,
എനിക്കീ സസ്പെന്‍സ് സഹിക്കാന്‍ വയ്യ. എന്നെ കൊന്നാലും ശരി ഒരു ക്ലൂ ഞാന്‍ കൊടുക്കാന്‍ പൂവ്വാ. :-)

ബിരിയാണിക്കുട്ടന്റെ പേര് നമ്മുടെ ഇടയിലുള്ള ഒരു ബൂലോഗന്റേത് തന്നെയാണ്.

(ബി ചേച്ചീ.. ചീത്ത ഗൂഗിള്‍ ടോക്കിലൂടെ മതി. പ്ലീസ്...) :-)

മുസ്തഫ|musthapha said...

എ, ബി, സി, ഡി (വലത്തേ കയ്യിന്‍റെ നാല് വിരല്‍ മടക്കുന്നു)

എല്‍, എം, എന്‍, ഒ (ഇടത്തേ കയ്യിന്‍റെ നാല് വിരല്‍ മടക്കുന്നു)

ഇതിലേതെങ്കിലും വെച്ചാണോ പേര് തുടങ്ങുന്നത്.. ദില്‍ബൂ...:)

A Cunning Linguist said...

Aiyyyyoooo.........gimme the link to Online Malayalam editor...... biriyaani chechiee..... njaan ippo suspense pottikkum......(buhahahahahahahaha....)......

neermathalam said...

alllllllaaaaaaa....
chiriyani...ebade..engine..oru padakkam pottichattu satyam ayyitum jhan aringilla...

pavam biriyani kuttan...aringu kondanu laughing gasine kettane..
oru chiripooram avate jeevitham ennu hridayam nirangu ashamsikkunnu...

ജേക്കബ്‌ said...

ആശംസകള്‍...

കരീം മാഷ്‌ said...

പത്താം തിയതി (സെപ്റ്റംബര്‍ 10, 2006) തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള ‘കിങ്ങ് റീജന്‍സി’യില്‍
വെച്ചു കാണാം. ഞാന്‍ വരന്റെ ആളാ..


(ഓ ചുമ്മാ...
പുളുവാ... ഈ മണ്ടന്‍ മിസ്‌രി ലീവു തരില്ല).

Anonymous said...

താരേടെ സമ്മാനം കലക്കി... ഇപ്പൊ ചെറിയൊരു സംശയം ബാക്കി - ബിരിയാണി ചേച്ചിയാണോ അതോ ബിരിയാണി താത്തയാണോ ന്ന്‌ - വേറൊന്നിനും അല്ലട്ടോ - സദ്യ ആണോ അതോ ബിരിയാണി തന്ന്യാണോ പത്താം തിയ്യതി വിളംബാന്‍ പോവുന്നതെന്നറിയാ‍നായിരുന്നു. എന്തായാലും ശരി, അവിടെ വെച്ച്‌ കാണാം, അല്ല, കഴിക്കാം ല്ലേ...?

എന്തായാലും ബീക്കുട്ടനും ബീക്കുട്ടിക്കും ആശംസകള്‍. :-)

മംഗളം (മനോരമ അല്ലാട്ടോ...) നേരുന്നു ഞാന്‍, ഈ പുഞ്ചിരി പൂനിലാവ്‌ പരത്തി
മംഗളം നേരുന്നു വീണ്ടും വീണ്ടും...

മിടുക്കന്‍ said...

ഇഞ്ചി പെണ്ണെ,
ഇരിക്കപ്പൊറുതി കിട്ടുന്നില്ലേ..?
മാലേം വളേം, കാണഞ്ഞിട്ട്‌..


ഈ പെണ്ണുങ്ങളുടെ ഒരു കാര്യമേ.....
ഹൗ.......!

ദേവന്‍ said...

കല്യാണത്തിനിടേലും എന്റെയോഫ്‌ ടോപ്പിക്ക്‌:

ഗന്ധര്‍വ്വരേ, ആഡിറ്റര്‍ ഐ യു എം നു ആ മൊഞ്ചത്തീമായി ബന്ധമില്ലാ. അതിങ്ങനെയാ.

കൊല്ലത്തെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സി എ കെട്ടിടത്തിന്റെ പേര്‍ AUDITOR'S BHAVAN എന്നാണേ. അവിടെ പ്രസിഡന്റ്‌ വരുന്ന പരിപാടിക്ക്‌ ബൊക്കേയും മറ്റും ഡെലിവറി നടത്താന്‍ അഡ്രസ്സ്‌ എഴുതി ഒരു മണകുണാഞ്ചന്‍ ചെറുക്കനെ വിട്ടു . കുറച്ചു കഴിഞ്ഞപ്പോ അവന്‍ വഴീല്‍ നിന്നു വിളിച്ചു.
"സാറേ AUDITOR ഭവന്‍ കാണുന്നില്ല. AUDITOR I. U. M. എന്നെഴുതിയ ഒരു കെട്ടിടത്തിന്റെ മുന്നിലാ ഞാന്‍. രണ്ടും ഒന്നു തന്നാണോ?

"ഛേ, ആഡിറ്റര്‍ ഐ യു എം അല്ലെഡാ, ഏതോ ആഡിറ്റോറിയമാ അത്‌. ഇവനെ പറഞ്ഞു വിട്ട എന്നെ..."

അഭയാര്‍ത്ഥി said...

എന്റെ തേവരെ ആ മണകുണാജ്ഞന്‍ ഞാന്‍ തന്നെ. വിളങ്ങിയില്ല. പക്ഷെ ഞാന്‍ പറഞ്ഞതും സത്യ്മാകാന്‍ സാദ്ധ്യതയുണ്ട്‌.

ഞാനെപ്പോഴും അങ്ങിനെയാണ്‌. ഒരു സ്റ്റാന്‍ഡേര്‍ഡ്‌ ജോക്ക്‌ റ്റൂബ്‌ ലൈറ്റ്‌ പോലേയെ മിന്നുകയുള്ളു. എല്ലവരുടെ ചിരിയും അവസാനിക്കുമ്പോഴാകും എന്റെ ചിരി. പലപ്പോഴും കുജ ഗ്രഹ വാസിയായി തീര്‍ന്നിട്ടുമുണ്ട്‌.

എന്തായാലും വീണ്ടും ഗുരു എഴുതിയപ്പോള്‍ മിന്നി.

മാത്രമല്ല സൂപ്പര്‍ ഫലിതം എന്നു പറയട്ടെ.
തമാശ പറയുന്നെങ്കില്‍ ദേവഗുരുവിനെപ്പോലെ പറ മക്കളെ. ആയുസ്സു മുഴുവന്‍ സൂക്ഷിക്കാന്‍ മനസ്സിന്റെ താളില്‍ അച്ചടിക്കപ്പെടുന്ന ഫലിതം

വില്ലൂസ് said...

ഒത്തിരി ഒത്തിരി ആശംസകള്‍

Anonymous said...

അല്ലാ... എല്ലാരും നിര്‍ത്തിയോ ബിരിയാണിക്കുട്ടിക്ക്‌ആശംസകള്‍ നേരുന്നത്? ഒന്നു കൂടി ഒത്തു പിടിച്ചാട്ടേ. ബിരിയാണിക്കുട്ടിക്ക് ഒരു കമന്റ്‌ സെഞ്ച്വറി തികയട്ടെ. മുന്‍പൊരിക്കല്‍ ആശംസകള്‍ നേര്‍ന്നതാണെങ്കിലും വീണ്ടും ആശംസകള്‍ നേരുന്നു - മംഗല്യാശംസകള്‍, മംഗളാശംസകള്‍, ഇനി എന്തെല്ലാം ആശംസകള്‍ ഉണ്ടോ ആ ആശംസകളെല്ലാം...

ദേവന്‍ said...

ഓഫുകാരൊക്കെ എവിടെ? ഒത്തു പിടി അനോണി..

ഏലേലം എഴിമല കൊടുമല ഏലയ്യാ.
ഏലേലം എഴിമലകൊടുമല ഏലയ്യാ
(നമ്മെ മനസ്സിലായിക്കാണുമല്ലോ? നാം ആറേക്കാട്ട്‌ അമ്പാടിത്തമ്പാന്‍. മകളെ, ഇതാണു രാജതുല്യനായ കൊടുമലക്കുങ്കന്‍)

ഏലയ്യാ.

ബിന്ദു said...

ഇതു പടയോട്ടത്തിലെ പാട്ടല്ലെ? നല്ല പാട്ടാണ്. :)

ദേവന്‍ said...

ഉവ്വു ബിന്ദു.
ആഴിക്കങ്ങേക്കരയുണ്ടോ... എന്ന പാട്ട്‌. നസീറിക്കാ തണ്ടുവലിക്കുന്നു, അച്ചങ്കുഞ്ഞ്‌ ചാട്ടകൊണ്ട്‌ വീക്കുന്നു.. ഇതെല്ലാം നടക്കുന്നത്‌ ഉദയാ സ്റ്റുഡിയോ പ്ലാസ്റ്റര്‍ ഓഫ്‌ പാരിസിലോ കാര്‍ഡ്‌ ബോര്‍ഡിലോ തീര്‍ത്ത തോണിയില്‍. കഥ പ്രിയന്‍ കൌണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ അറുത്തു മാറ്റിയത്‌

എന്നാലും നല്ല പടം . എനിക്ക്‌ അപ്പച്ചനെ ഇഷ്ടമാ. ജിജോയെ വലിയ കാര്യമാ പ്രത്യേകിച്ച്‌ മൈ ഡീയര്‍ കുട്ടിച്ചാത്തന്‍ കണ്ട ശേഷം. നസീറിനേം, മമ്മൂട്ടിയേം, മധുവിനേം, മോഹന്‍ലാലിനേം എല്ലാ നായകന്മാരേം 10 വയസ്സുകാരന്‍ ദേവനു ഇഷ്ടപ്പെട്ട്‌.
ഓഫുകാരേ, എനി പടയോട്ടം ഓഫ്‌ ഇന്‍ സ്റ്റോക്ക്‌?

ബിന്ദു said...

അതിന്റെ കഥയൊന്നും ഓര്‍മ്മയില്ലെങ്കിലും ചെമ്പകപ്പൂ വേണൊ(?) എന്നൊരു ചോദ്യം ഓര്‍ക്കുന്നു. ദേവനു 10 വയസ്സോ? കുറച്ചു കൂട്ടാന്‍ പറ്റുമൊ? ;)

ദേവന്‍ said...

അമ്മച്ചിയാണെ 10 വയസ്സാ. പടയോട്ടം ഇറങ്ങുമ്പോ ഞാന്‍ അഞ്ചിലാ. എന്റെ “സ്കൂള്‍ ബാഗ് “ആയ് അലൂമിനിയപ്പെട്ടിയിലിട്ടാ “പടയോട്ടം 70എം എം സ്റ്റീരിയോ” എന്ന നോട്ടീസ് ഞാന്‍ സൂക്ഷിച്ചിരുനെ

Unknown said...

ആശംസകള്‍...

ദേവന്‍ said...

ഹ ഹ. മൈ ഡീയര്‍ കുട്ടിച്ചാത്തന്‍ ഞാന്‍ അഞ്ചാറു തവണ കണ്ടു. വീട്ടില്‍ പറയാതെ സിനിമക്കു പോക്കു തുടങ്ങിയ സമയത്ത്‌ ഇറങ്ങിയ പടം, ആദ്യത്തെ ത്രീഡിം പിന്നെ പടോം ഇഷ്ടമായി.. എന്നാലും ആറെവിടെ മുപ്പതെവിടെ..സ്വപ്ന മരീചിക മാഞ്ഞു കഴിഞ്ഞാല്‍ ആശ എവിടെ സുജാത എവിടെ..

myexperimentsandme said...

ചിത്രം പതിനഞ്ചു പ്രാവശ്യം കണ്ട ധീരനെ അറിയാം. പക്ഷേ പാ‍റ്റായോട്ടം മുപ്പതു തവണ കണ്ട ധീരകേസരിയെ ഞാന്‍ നമിക്കുന്നു.

തൊണ്ണൂറ്റാറ്-തൊണ്ണൂറ്റെട്ട് കാ‍ലഘട്ടത്തില്‍ ഒരുമാതിരി പടങ്ങളൊക്കെ രണ്ടുപ്രാവശ്യം കണ്ടിരുന്നു. തന്നെയും പിന്നെ കൂട്ടേഴ്‌സിന്റെ കൂടെക്കൂടിയും. പടമെന്തായാലും അരമണിക്കൂറെങ്കിലും ഉറങ്ങുക എന്നുള്ളത് ഒരു ശീലമായിപ്പോയി. ഒരു പടത്തിന്റെ കൂട്ടുകാരെന്റെ കൈയ്യില്‍ തലവെച്ചുറങ്ങി ലെവന്റെ കൈയ് മുഴുവന്‍ ഈറ്റാ വാറ്റി ലെവന്‍ തലയ്ക്കിട്ട് കിഴുക്ക് വെച്ച് തന്നപ്പോഴാണ് എഴുന്നേറ്റത്.

മൂന്നുതവണ കണ്ട ഒരു പടം ജോഷിയുടെ സന്ദര്‍ഭം. ആദ്യം തീയറ്ററില്‍. പിന്നെ ഒരു വീഡിയോ കോച്ച് വണ്ടിയില്‍ ചിറ്റയുടെ കല്ല്യാണത്തിന്. പിന്നെ നാലുമാസം കഴിഞ്ഞപ്പോള്‍ അതേ വീഡിയോ കോച്ച് വണ്ടിയില്‍ ടൂര്‍ പോയപ്പോള്‍. ലെവന്മാരുടെ കൈയ്യില്‍ ആ ഒരൊറ്റ കാസറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബിരിയാണിക്കുട്ടിക്ക് ആശംസകള്‍.

അഭയാര്‍ത്ഥി said...

എന്റെ പ്രിയംകരനായ നടന്‍ പ്രേമ്നസീര്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ്‌ പടയോട്ടം.
ഇന്നത്തെ മെഗസ്റ്റാറന്‍
അന്നത്തെ വില്ലിയന്‍
അങ്ങിനെ എന്തൊക്കെ ഹൂൂൂൂൂൂൂ
മക്കളേ മക്കളേ ബരിന്‍
ഒരു നൂറ്റൊന്നു പവന്‍ കമെന്റിക്കൊടു
ബ്ലോഗിലെ ആദ്യത്തെ നിക്കാഹാണെ.
മുമ്പൊരു കല്യാണം വന്‍ വിജയമായിരുന്നു.
ഇനി ഒക്റ്റോബറില്‍ മ്മടെ പുല്ലുരാന്റെ വേളി ഇരുപത്തിയാറാംതി.
അതും നമുക്ക്‌ പൊടി പോടിക്കണ്ടേ.
അപ്പോള്‍ ഒന്നൊരുങ്ങി വാ
പത്തിനാണ്‌ താലി മംഗലം.
മൊഞ്ചത്ത്യോളെ നിങ്ങളും
വരന്റെ പെങ്ങളായി നിന്ന്‌ വേണം........


tender invited for 9 more caments

Adithyan said...

ആ സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ
നാളെയല്ല താലിമംഗളം
നീയും വരന്റെ പെങ്ങളായി നിന്നു വേണം...

Unknown said...

സദ്യക്കു ബിരിയാണിയാണോ അതോ ഊണാണോ?

Adithyan said...

ഞാന്‍ കോര്‍ട്ടില്‍ ഹാജര്‍ വെക്കുന്നു.

എവിടെ സ്യാലഭഞ്ജികകള്‍?
യെവിടെ കൊട്ടാരം ഗ്യായകര്‍?

myexperimentsandme said...

പടയോട്ടത്തിന്റെ ഓര്‍ക്കുന്നില്ലെങ്കിലും മാമാങ്കത്തിന്റെ ഒരു സുവനീര്‍ എന്റെ കൈയ്യിലുണ്ട്.

ബിരിയാണിക്കുട്ടിക്ക് ആശംസകള്‍.

Adithyan said...

ആ തീരാമ്പോണു തീരാമ്പോണു...
തൊണ്ണൂറ്റേഴേ...

ഒരു തരം
രണ്ടു തരം

ശനിയന്‍ \OvO/ Shaniyan said...

ഇതെന്തന്ത് ലേലം വിളിയോ?

Visala Manaskan said...

പണിയൊതുക്കി ചുമ്മതൊന്നുവന്ന് നോക്കുമ്പുഴുണ്ട്രാ... കമന്റ് സൂചിക തൊണ്ണൂറ്റി ഏഴില്‍ നിന്നെന്നെ മാടി വാടാ ന്ന് വിളിക്കുന്നു!

അപ്പോള്‍ ഞാനടിക്ക്വോ...

Visala Manaskan said...

നമ്മക്കന്നെയാണോ?

വല്യമ്മായി said...

ബിരിയാണിയുടെ കല്യാണത്തിനു
യുയെയിക്കാര്‍ക്ക് ബിരിയാണി എന്‍റെ വക

വല്യമ്മായി said...

എന്‍റെ നൂറടി കുളമാക്കിയ വിശാലേട്ടന് ബിരിയാണി തരൂല

myexperimentsandme said...

വിശാലന് ഒരു തിമിംഗല ബിരിയാണി സമ്മാനം.


qw_er_ty

അഭയാര്‍ത്ഥി said...

വല്യമ്മായി എന്റെ അഡ്രസ്സ്‌ പിടിച്ചോ-

ഗന്ധര്‍വന്‍
കയര്‍ ഓഫ്‌ ബൂലോഗ യൂണിയന്‍
ഓപ്പോസിറ്റ്‌ ഓഫ്‌ യൂണിയന്‍
ഗന്ധര്‍വലോകം-പീയൊ

ഒരു മൂന്നു മട്ടന്‍ ബിരിയാണി പോന്നോട്ടെ.

അതല്ലെങ്കില്‍ ഗന്ധര്‍വന്‍ പാല പണ്ട്‌ ഹോര്‍ലാന്‍സ്‌ തലാലിന്‌ പുറകിലായിരുന്നു.
തലാലില്‍ കൊടുത്താലും മതി.

aneel kumar said...

കഷണപ്പത്രത്തിന്റെയിടയില്‍ 'അലൂമിനിയപ്പെട്ടി' പറഞ്ഞ് വിഷമിപ്പിക്കാതെ ദേവാ :(
ആ പെട്ടി കിട്ടാന്‍ ഭാഗ്യമുള്ളവരെ പ്രസവിക്കണം; ശൂരന്മാരെയും പണ്ഡിതന്മാരെയും നഹി നഹി
എന്നാരോ പാടിയത് ഇപ്പോ ഓര്‍മ്മ വന്നു.

കൊതിച്ചിട്ടും ഒരിക്കലും കിട്ടാതിരുന്ന ആ പെട്ടിയെ ഓര്‍ത്ത് ഒരു നെടുവീര്‍പ്പ്.

കണ്ണൂസ്‌ said...

വിശാലനെന്താ തലയില്‍ മുണ്ടൊക്കെയിട്ട്‌ കക്കാനിറങ്ങിയ റോളില്‌?

myexperimentsandme said...

എനിക്കുണ്ടായിരുന്നു ആ പെട്ടി. എനിക്ക് വെള്ളിക്കളറും ചേട്ടച്ചാര്‍ക്ക് മഞ്ഞക്കളറും (അതോ തിരിച്ചോ?) ഇപ്പോഴും അത് വീട്ടിലുണ്ടെന്ന് തോന്നുന്നു. പിന്നെ അലുമിനിയത്തിന്റെ ചോറ്റുപാത്രവും.

നല്ല രസമായിരുന്നു.

(കമന്റുകള്‍ക്ക് നമ്പ്ര് ഇട്ടതുകൊണ്ട് ആര്‍ക്കാ നൂറ് എന്ന പ്രശ്‌നം തീര്‍ന്നു).

വല്യമ്മായി said...

ഗന്ധര്‍വേട്ടാ,ഞാനും 2003 വരെ ആ ഏരിയായിലായിരുന്നു

Anonymous said...

അതേയ്, ഞാനൊരു സെഞ്ച്വറി തികക്കാനായിരുന്നു ഒന്ന് ഒത്ത് പിടിക്കാന്‍ പറഞ്ഞത്. ഇതിപ്പോ ഒന്ന് വിട്ട് രണ്ടോ മൂന്നോ ആവാന്‍ പോക്വാണോന്നൊരു സംശയം. എന്തായാലും എന്റെ പ്രചോദനത്തിന് ഓ.ടോ. ഇടക്കിടക്ക്‌ കയറിക്കൂടിയെങ്കിലും പ്രതിഫലം ഉണ്ടായി എന്നൊരു ചാരിതാര്‍ഥ്യം ഉണ്ട്.

ബിരിയാണിക്കുട്ട്യേ, പ്രത്യേക പരിഗണന വേണം ട്ടോ സദ്യ വട്ടത്തില് :-) ന്നാലും ങ്ങനത്തെ ന്നോട് ങ്ങനെ വേണ്ടാര്‍ന്നൂ ട്ടോ... സാരല്യാ... ഒന്നൂണ്ടായീല്ലാന്ന്‌ കരുതിക്കോളാം... ഞാനിവിടെയൊന്നൂല്ലേ... ;-)

മിടുക്കന്‍ said...

എനിക്കു ലീവു കിട്ടി...
ബിരിയാണിടെ കല്യാണം കൂടാന്‍..
അപ്പൊ.. ശരി... വന്നിട്ട്‌ അതിന്റെ ബാക്കി പറയാം കെട്ടൊ...
നൂറ്റിപതിനൊന്നൊ മറ്റോ, ആണി പോസ്റ്റ്‌... ഈയടുത്തകാലത്തൊന്നും ഇത്ര ആളു കൂടിയ കലാപരിപാടി ഉണ്ടായിട്ടില്ല...

ഇവിടെ ഇതാണെങ്കില്‍ കിംഗ്‌ റീജെന്‍സിയില്‍ എന്തായിരിക്കും..?

-B- said...

എല്ലാവര്‍ക്കും നന്ദി, നടന്ന ഹൈദരാബാദ് മീറ്റും, നടക്കാന്‍ പോകുന്ന കല്യാണവും ഗംഭീരമാക്കിയതിന്. അപ്പോ ഇനി വന്നിട്ട്‌ കാണാം.

qw_er_ty

അഭയാര്‍ത്ഥി said...

അറേബ്യന്‍ പരിമളവുമായി നിക്കാഹിനു മുന്നത്തെ രാത്രി. ബ്ലോഗിലെ ആദ്യത്തെ നിക്കാഹ്‌ .
ബിരിയാണിക്കുട്ടിയുടെ നിക്കാഹിനുള്ള തയ്യാറെടുപ്പുകള്‍.
ബിരിയാണി ചെമ്പ്‌ കഴുകി വച്ചു കഴിഞ്ഞിരിക്കും.


എല്ലാടവും പുഷ്പ ഗന്ധം പടരുന്നു.

തളിക്കുളത്തെ കിംഗ്‌ റീജന്‍സി രാജകീയമായി വിതാനിച്ചിരിക്കുന്നു.

എല്ലാ മംഗളങ്ങളും സഹോദരി.

ഒപ്പം വാര്‍ഷികമാഘോഷിക്കുന്ന ഏവുരാനും ശുഭ്ദിനാശംസകള്‍.

നാളെ ബ്ലോഗില്‍ എത്തുക്യില്ലാത്തതിനാല്‍ ഇന്നേ പറയുന്നു

Satheesh said...

അല്ലാ, ഇലയിട്ടോ?
ആരൊക്കെയാണ് ബൂലോഗത്തിനെ പ്രതിനിധീകരിക്കുന്നത്?

ബിരിയാണിക്ക് സര്‍വവിധാശംസകളും!

വല്യമ്മായി said...

ബിരിയാണിക്കുട്ടിയുടെ കല്യാണത്തിന്റെ ലൈവ് അപ്ഡേറ്റ് വല്ലതുമുണ്ടോ.മൈലാഞ്ചിയൊക്കെ ഇട്ടോ ആവോ.ഞങ്ങളുടെ ആചാരപ്രകാരം ആദ്യം മൈലാഞ്ചി അണിയിക്കേണ്ടത് അമ്മായിമാരാ.ഇവിടെ ആയ കാരണം എന്റെ ആ ചാന്സ് നഷ്ടപ്പെട്ടു.

മുസ്തഫ|musthapha said...

അതെ, ഇന്ന് സെപ്റ്റംബര്‍ 10...
എന്ന നടന്നോളൂ... നേരെ... തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള ‘കിങ്ങ് റീജന്‍സി’യിലേക്ക്.
എന്താ കാര്യം എന്നൊന്നും ചോദിക്കാന്‍ നിക്കേണ്ട.
ഇനി അഥവാ ആരേലും എന്തേലും ചോദിച്ചാല്‍...
‘മേം ബിരിയാണിക്കുട്ടീ ക ദോസ്ത്’ എന്ന് മാത്രം പറയുക. അഗ്രജന്‍റെ ആളാന്ന് ഇത്തിരി ഗമയ്ക്ക് വേണേല്‍ പറഞ്ഞോളു..


ബിരിയാണിക്കുട്ടിക്കും ബിരിയാണിക്കുട്ടനും മംഗളാശംസകള്‍...

സന്തോഷകരമായ ഒരു ദാമ്പത്യജീവിതം സര്‍വ്വശക്തന്‍ നിങ്ങള്‍ക്ക് പ്രദാനം ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.