ബ്ലൊഗ് എന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ സ്വത്താണ്. തന്റെ ബ്ലോഗിന്റെ പ്രശസ്തി കൂടുന്നതിനു വേണ്ടിയാണല്ലോ എല്ലാവരും നല്ല നല്ല കൃതികള് എഴുതുന്നതും അത് പ്രസിദ്ധീകരിയ്ക്കുന്നതും. അല്ലാതെ ആത്മസാക്ഷാത്കാരം മാത്രമായിരുന്നെങ്കില് പലരും പറയുന്നതു പോലെ ഡ്രാഫ്റ്റ് ആയി വെച്ചാല് മതി.
അപ്പോള് നമ്മുടെ ബ്ലോഗില് നമ്മള് ഇടുന്ന പോസ്റ്റുകള് ചിന്ത പോലെ ഒരു പ്രസ്ഥാനത്തിന്റെ പ്രശസ്തിയ്ക്കായി ഉപയോഗിയ്ക്കുമ്പോള് അത് എഴുതിയവന്റെ അഭിപ്രായത്തിന് അല്പ്പമെങ്കിലും വില കൊടുക്കണ്ടെ? ഇതു തുടങ്ങുന്നതിനു മുന്പെ അനുവാദം ചോദിയ്ക്കുക എന്നതായിരുന്നു സാമാന്യ മര്യാദ. അതു കാണാത്ത സ്ഥിതിയ്ക്ക് തുടങ്ങിക്കഴിഞ്ഞുള്ള് അഭിപ്രായങ്ങള് എങ്കിലും അല്പ്പം കൂടി ഗൌരവമായി എടുക്കുന്നതായിരുന്നു ഉചിതം.
മിക്കവാറും ബ്ലോഗേഴ്സ് ആഡ് റെവന്യൂവിനായി പോകാറില്ല. അപ്പോള് പിന്നെ അഗ്രഗേറ്ററില് ആഡ് റെവന്യൂ ഇട്ടിരിയ്ക്കുന്നതിന്റെ സാംഗത്യം എന്താണ്? ഈ ഇടുന്ന ലേഖങ്ങളുടെ കോപ്പി റൈറ്റ് ആര്ക്കാണ്? ചിന്തയ്ക്കോ? അതോ ലേഖനകര്ത്താവിനോ? നാളെ ചിന്ത തന്നെയോ അല്ലെങ്കില് മറ്റേതെങ്കിലും ഗ്രൂപ്പ് ഇതുപോലെ ഒരു അഗ്രഗേറ്റര് തുടങ്ങിയിട്ട്, അതില് ഓരോ പോസ്റ്റും കാണാന് 5 ഡോളര് കൊടുക്കണം എന്നു പറഞ്ഞാല് അതിനെ എല്ലാവരും എങ്ങനെ സ്വീകരിയ്ക്കും?
സൂചേച്ചി പറഞ്ഞതു പോലെ ലിങ്ക് മാത്രം കൊടുക്കുന്നതായിരുന്നു നല്ലത്. ഇനി എല്ലാ ബ്ലോഗുകളിലെയും പോസ്റ്റുകള് വായിക്കാന് ഒരു ഏകജാലകം ആണ് വായനക്കാരന് ആവശ്യമെങ്കില് മുഴുവന് പോസ്റ്റുകള് കൊടുക്കുന്നതില് എനിക്ക് എതിര്പ്പില്ല. പക്ഷെ കമന്റുകളും റേറ്റിങ്ങും മാറ്റേണ്ടതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം.
(ഞാന് ഈ എഴുതിയിരിയ്ക്കുന്ന കാര്യങ്ങള് ഒക്കെ മുകളില് കമന്റ് എഴുതിയിരിയ്ക്കുന്ന ഇഞ്ചിപ്പെണ്ണ് പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് കണ്ടില്ലെന്നു നടിയ്ക്കുന്ന രീതിയിലുള്ള മറുപടികള് കണ്ടതു കൊണ്ടാണ് ഇങ്ങനെ വെട്ടിത്തുറന്ന് എഴുതേണ്ടി വന്നത്)
ഗൂഗിള് ആഡ് കൊണ്ട് ഒരു പ്രയോജനവും ഇല്ല അതു വെറുതെ പേജ് സ്പേസ് നിറയ്ക്കാന് വേണ്ടി ഇട്ടിരിയ്ക്കുന്നതാണ് എന്നത് വായിച്ചിട്ട് ചിരിയ്ക്കാന് തോന്നി. പ്ലീസ്, അതൊഴിവാക്കാമായിരുന്നു.പിന്നെ ബ്ലോഗ് എന്ന സംഭവം പോപ്പുലര് ആണെന്നു കണ്ടതു കൊണ്ടാണല്ലോ ചിന്ത ഇങ്ങനെ ഒരു സംഭവം ഇട്ടിരിയ്ക്കുന്നത്. അല്ലാതെ ബ്ലോഗേഴ്സിന് സഹായം ചെയ്യാനല്ലല്ലോ. കൂടുതല് ആള്ക്കാരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനം എടുക്കാം എന്നു പറഞ്ഞതു കണ്ടു. അതൊരു ഒഴുക്കന് നയമല്ലേ? ബ്ലോഗ് എഴുതുന്നവന്റെ അഭിപ്രായത്തെക്കാള് വിലയുണ്ട് ഈ പറഞ്ഞ കൂടുതല് ആള്ക്കാരുടെ അഭിപ്രായത്തിന് എന്നത് എനിക്ക് മനസിലാക്കാന് ബുദ്ധിമുട്ടുണ്ട്. ബ്ലോഗ് എഴുതുന്ന കുറെപ്പേര് ഇവിടെ അതിനോട് പരസ്യമായ എതിര്പ്പ് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഇനി ആരുടെ അഭിപ്രായത്തിനാണ് നമ്മള് കാത്തിരിയ്ക്കുന്നത് എന്ന് അറിയിക്കുന്നത് നല്ലതായിരിയ്ക്കും
ദേ എന്റെ ആഡ് സെന്‍സ് അക്കൌണ്ടിന്റെ ഒരു കുഞ്ഞു ഡീറ്റയില്‍..
Ginger and Mango
Today's Earnings: $0.03
View payment history Your payments are currently on hold. Action is required to release payment. Click here for details.
View: today
Page impressions Clicks Page 94 0
CTR Page eCPM [?] Earnings 0.00% $0.35 $0.03
view all AdSense for content channels »
AdSense for search - No data available - Referrals - No data available - Total Earnings $0.03
ചിന്താ.കോം നെ സഹായിക്കാന്‍ എനിക്ക് സന്തോഷമെ ഉള്ളൂ..ഒരു വാക്ക് പറഞ്ഞാല്‍ മതി...നമ്മളൊക്കെ പിന്നെ അവിടെ തന്നെ വരൂല്ലെ? :-) എപ്പോ എത്തീന്ന് ചോദിച്ചാല്‍ മതി..:-)
പക്ഷെ അതിനു മുമ്പ് ഇതൊരു ഫ്രീ സെര്‍വീസ് പോലെ പോളേട്ടന്‍ പറയുന്നത് കൊണ്ട് ഇതിനൊക്കെ ഒരു ഉത്തരം തരാമൊ പ്ലീസ്?
1) ബ്ലോഗുകള്‍ വായിക്കണ്ടാ,ചിന്താ.കോം വന്ന് നോക്കിയാല്‍ മതി എന്നുള്ള് സെറ്റ് അപ്പ് ശരിയാണൊ? അതെവിടുത്തെ ന്യായം പോളെട്ടാ? നിങ്ങള്‍ക്കൊക്കെ ഈ മാഗസിനുകളും പത്രങ്ങളും പോര്‍ട്ടലുകളും ഒക്കെ നടത്തി ഇത്രേം വിവരമുള്ളതല്ലെ? അത്രേം ഒന്നും വിവരമില്ലാത്ത എനിക്ക് പോലും അതില്‍ ന്യയം കാണാന്‍ പറ്റുന്നില്ല്ലല്ലൊ..അതിന് പോളേട്ടന്റെ ന്യായം വോട്ടിങ്ങ് ചെയ്യാന്‍ ബുദ്ധിമുട്ടാണന്ന്.അതു ശരി! വോട്ടിങ്ങ് അല്ലല്ലോ പോളെട്ടാ ആ കൃതിക്കും അതിന്റെ ബൈലൈനും തന്നെയാണ് പ്രാധാന്യം..
2)എന്നിട്ടി, ഒരോ ബ്ലോഗുകളുടെ അടിയിലും വളരെ അരോചകമായി ഗൂഗിള്‍ ആഡ്സ്.ആരുടെ കണ്ട്ന്റ് എന്ന് പോലുമില്ല.അപ്പൊ നിങ്ങളുടെ ഉദ്ദേശത്തെ എങ്ങിനെ നല്ലതെന്ന് പറയും? ഇനി നല്ലതാണെങ്കില്‍ തന്നെ.
3) ഇനി പോളേട്ടന്‍ യൂസര്‍ ഡ്രിവണ്‍ കമ്മ്യൂണിറ്റിയില്‍ പോയി നോക്കൂ. sulekha.com - ഒരു ഇന്ത്യന്‍ യൂസര്‍ ഡ്രിവണ്‍ കമ്മ്യൂണിറ്റിയാണ്..അവിടെയും കൃതികള്‍ ഒക്കെ വരാറുണ്ട്..പക്ഷെ അവര്‍ അണാ പൈസ ആളുകള്‍ക്ക് കൊടുക്കുന്നില്ലെങ്കിലും ദേ ഡൂ ഇറ്റ് ഇന്‍ എ ഡീസ്ന്റ് മാനര്‍. യൂസറിന് ഒരു പേജ്.പിന്നെ അത് അവരു തന്നെ ഹോസ്റ്റ് ചെയ്യുന്നു അങ്ങിനെയുള്ള സെര്‍വീസുകള്‍. അപ്പൊ അവിടെ ഒക്കെ പോയി നമ്മള്‍ register ചെയ്താല്‍ തന്നെ നമുക്കു പല പല ഗുണങ്ങള്‍ ഉണ്ടു..ഇതിപ്പൊ ചിന്ത ചെയ്യ്യുന്നത്, വെറുതെ ഫ്രീ ആയി അവേലബിള്‍ ആയ കണ്ട്ന്റ്സ് എടുത്തു അതു നിങ്ങളുടെ സൈറ്റില്‍ ഇട്ട് അതിന് ഒരു വോട്ടിങ്ങ് സിസ്റ്റമും ഒക്കെ വെറുതെ തല്ലിക്കൂട്ടി, അതിനു വേണ്ടി ഒരു registration പരിപാടിയും. അതു വഴി നിങ്ങള്‍ക്ക് യൂസേര്‍സിനെ കിട്ടുന്നു.ഒരു പോര്‍ട്ടലിന്റെ ഏറ്റവും വലിയ എന്നു വെച്ചാല്‍ ഏറ്റവും പ്രധാനമായ കാര്യമാണ് യൂസര്‍ registration.ഇതിപ്പൊ ഞാന്‍ ഒരിക്കള്‍ ഉണ്ടാക്കിയിട്ട് പിന്നെ ഉപയോഗിച്ചില്ലെങ്കില്‍ പോലും ആ നമ്പര്‍ വെച്ച് നിങ്ങള്‍ ആഡ്സ് പിടിക്കും..അതു പരമമായ സത്യമണ്..പോര്‍ട്ടലുകള്‍ -ടെ ബിസിനസ്സ് കുറെ നാളായില്ലെ.ഇതൊക്കെ അറിയാതിരിക്കുന്നത് എങ്ങിനെ? അതോ ഞങ്ങളെ ഒക്കെ വിഡ്ഡികള്‍ എന്ന് കരുതിയോ? (സോറി..എന്നെ വെച്ച് എല്ലാരേം അളക്കരുത്..ഹിഹിഹി)
പിന്നെ പോളേട്ടന്‍ പറഞ്ഞത് ശരിയാണ്. മലയാളം ബ്ലോഗുകള്‍ക്ക് ഇംഗ്ലീഷ് ബ്ലോഗുകളുടെ അത്രേം പേജ് ഇമ്പ്രെഷന്‍സ് കിട്ടില്ല..പക്ഷെ അത് ശരിയല്ല.. ഞാന്‍ അനോണിമസുകളുടെ ശല്യം എന്റെ ഫുഡ്ബ്ലോഗില്‍ സഹിക്കാന്‍ വയ്യാഞ്ഞപ്പോള്‍ ഒരു സൈറ്റ് മീറ്റര്‍ ഇട്ടു. അതില്‍ നിന്ന് കിട്ടിയ കണക്കുകള്‍ വെച്ചു. 50 പേര്‍ ഫുഡ്ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ 40 പേര്‍ മലയാളം ബ്ലോഗും വായിക്കുന്നുണ്ട്. കാരണം ഇംഗ്ലീഷില്‍ നമ്മള്‍ കോമ്പീറ്റ് ചെയ്യുന്നത് ഈ ലോകം മൊത്തമുള്ള ഒരു വലിയ വലിയ സമൂഹത്തോടാണ്.മലയാളം വളാരെ ചെറിയ സമൂഹവും അതില്‍ തന്നെ കമ്പ്യൂട്ടര്‍ ഉള്ളവരും..അതും ഇപ്പൊ വളരെ ആക്റ്റീവ് ആയിട്ടുള്ളാതും.സോ ജ്സ്റ്റ് റേഷ്യോ നോക്കിയാല്‍ പോലും മലയാളം ബ്ലോഗിനാണ് കൂടുതല്‍ ഹിറ്റ്സ്.
അപ്പോ ഞാന്‍ പറഞ്ഞ് വരുന്നത്, ചിന്ത.കോം ചെയ്യുന്നത് നിങ്ങളുടെ ഹിറ്റ്സ് കൂട്ടാന്‍ വേണ്ടി ചെയ്യുന്നതല്ലെ എന്ന് എന്റെ ന്യായമായ സംശയം. അതുകൊണ്ടാണൊ ‘ഗുണമില്ലാത്ത’ ഗൂഗിള്‍ ആഡ്സ് പേജുകളില്‍ നിറയെ?
ഓകെ. ഇനി ഇതു പോലെ ആണെങ്കിലൊ. ചിന്ത.കോം യൂസേര്‍സ് നിങ്ങളുടെ പോര്‍ട്ടലില്‍ അവര്‍ക്കിഷ്ടമുള്ള ഒരു ബ്ലോഗിന്റെ ലിങ്ക് സബ്മിറ്റ് ചെയ്യുന്നു. ലിങ്കും പിന്നെ ഫ്യൂ ലൈന്‍സുംസബ്മിറ്റ് ചെയ്യുന്നു..എന്നിട്ട് നിങ്ങള്‍ വോട്ടു ചെയ്യുകയോ ആഡ്സ് വെക്കുകയോ എന്തു വേണമെങ്കിലും ചെയ്യൂ..അപ്പൊ യാതൊരു പരാതിയുമില്ല.
പിന്നെ സമയമില്ലാന്ന് പൊതുവെ പറയുന്നവരോട്. ഈ ലോകത്തുള്ള സാഹിത്യം മൊത്തം വായിക്കണമെന്നും..ലാറ്റിന്‍ പഠിച്ചാല്‍ കൊള്ളാമെന്നും സ്പാനിഷ പഠിക്കണമെന്നും അതു വെച്ച് Gabriel Marquez നെ പച്ചയായ് വായിച്ചാല്‍ കൊള്ളാമെന്നും പിന്നെ കേക്ക് ഡെക്കറേഷന്‍, നിറ്റിങ്ങ്,തയ്യല്‍ ഇതൊക്കെ പഠിക്കണമെന്നും ഒകെ എനിക്ക് ആഗ്രഹം ഉണ്ടെന്നെ..എന്നാ ചെയ്യാന? ടൈം കിട്ടണ്ടെ? ടൈം കിട്ടീല്ലെങ്കില്‍ ഇതൊക്കെ വായിക്കണമെന്ന് വാശി പിടിക്കണൊ? കൈപ്പിള്ളി ചേട്ടന്‍ പറഞ്ഞപോലെ ടൈം ഒക്കെ കിട്ടുമ്പൊ മതീന്നെ..
അതു പിന്നെ, ഒരു കോയിന് മൂന്നു വശം ഇല്ലെ? അപ്പൊ ഏതെങ്കിലും ഒരു വശം കണ്ടില്ലെങ്കില്‍ അത് വിവരക്കേടല്ലെ..അതോണ്ടാണ്.. :-)
പിന്നെ,ഞാനും ഞെട്ടിപ്പോയി. ആ ആഡ്സ് അവിടെ ഇട്ടപ്പൊ ഞാന്‍ കരുതി ഓ,ചുമ്മാ ഒരു ടെസ്റ്റിങ്ങ്. എന്നിട്ട് എന്റെ അക്കൌണ്ടിന്റെ പാസ്സ് വേര്‍ഡ്ഡും മറന്നു പോയി.. പിന്നെ കഴിഞ്ഞ മാസം ,എന്നാല്‍ ആ ആഡ്സ് ബ്ലോഗില്‍ നിന്ന് മാറ്റാം എന്ന് കരുതി, പാസ് വേര്‍ഡ് ഒക്കെ എഴുതി ചോദിച്ച് വന്നപ്പോള്‍ ഞാന്‍ സത്യമായിട്ടും ഞെട്ടിപ്പോയി. അവിടെ ദേ ഒരു കുഞ്ഞ് ബാങ്ക് ബാലന്‍സ്....ഹൊ! ഈ കോഴീന്റെ മുട്ട ഒക്കെ വിറ്റു അമ്മമ്മാര്‍ കാശ് ഉണ്ടാക്കുന്ന പോലെ....ഗൂഗിള്‍ ചേട്ടന്മാര്‍ ചില്ലറക്കാരല്ല എന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു....എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല...
കുട്ട്യേട്ടത്തി..അപ്പോ ജോലിത്തിരിക്ക് കഴിഞ്ഞൊ? അതോ ഇനി സീരിയസ് കാര്യങ്ങള്‍ക്കെ മിണ്ടുവുള്ളൊ? ശ്ശൊ! :-(
ഇഞ്ചിയുടെ വാദങ്ങളോടുള്ള എതിര്‍പ്പും സമഭാവനയും: 1. contents മുഴുവന്‍ ഡൂപ്ലിക്കേറ്റ് ചെയ്യുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് പോളിനോട് ഞാന്‍ എന്റെ ആശങ്കകള്‍ അറിയിച്ചിരുന്നു. അതു് അനാവശ്യമാണെന്നു തന്നെയാണു് എന്റെയും തോന്നല്‍ 2. ഗൂഗിള്‍ ആഡ്സ് എനിക്കു കാണാനില്ല, എന്റെ ബ്രൌസര്‍ വളരെ വിദഗ്ദമായി അതു ബ്ലോക്ക് ചെയ്യുന്നു :) 3. യൂസേഴ്സിനു പേജുകള്‍ സബ്മിറ്റ് ചെയ്യാനും അതിനു പിന്നീട് യൂസേഴ്സിന്റെ കമ്യൂണിറ്റിയുടെ വോട്ടുകളുടെ സഹായത്തോടെ ‘മികച്ചവ’യുടെ സമാഹാരങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതും സോഷ്യല്‍ ബുക്ക്‍മാര്‍ക്കിങ് സൈറ്റുകളുടെ സ്വഭാവമാണു്. ചിന്ത.കോം എല്ലാ ബ്ലോഗുകളെയും ഓട്ടോമാറ്റിക് ആയി വോട്ടിങിനു ലഭ്യമാക്കുന്നതു അവരുടെ മേന്മയല്ലേ, യൂസേഴ്സിനു് ഒരു ബ്ലോഗ് സബ്മിറ്റ് ചെയ്യുന്നതിനും മറ്റുമുള്ള സമയം ലാഭിക്കാമല്ലോ. എല്‍ജിയുടെ വാദങ്ങള്‍കേട്ടാല്‍ ബ്ലോഗുമായി ബന്ധപ്പെട്ടതെല്ലാം ഫ്രീയായി ലഭിക്കണമെന്നു ധാരണയുള്ളതു പോലെ തോന്നും. മലയാളം ബ്ലോഗേഴ്സിനു നല്ലതും ചീത്തയും വേര്‍തിരിച്ചു വയ്ക്കുവാന്‍ ഒരു പ്ലാറ്റ്ഫോം നല്‍കുകയാണു ചിന്ത.കോം ചെയ്തിരിക്കുന്നതു്. അതിനവര്‍ക്ക് പ്രതിഫലം ആവശ്യപ്പെടാം, ആഡുകള്‍ അത്തരത്തിലുള്ള ഒരു പ്രതിഫലമാണു്.
ആദിത്യനും ബിന്ദുവിനും എല്‍ജിക്കും കുട്ട്യേടത്തിക്കും (ഈ നാലാളായാല്‍ മുഴുവനുമായോ ആദിത്യാ?) ഇക്കാര്യങ്ങള്‍ ഇത്രമേല്‍ ദോഷകരമെന്നു തോന്നുവാന്‍ കാരണമെന്തെന്നു ആലോചിച്ചിട്ടു എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. എത്രയോ സോഷ്യല്‍ ബുക്ക്‍മാര്‍ക്കിങ് സൈറ്റുകള്‍ നെറ്റിലോടുന്നു, ഇവിടെ പ്രശ്നം ‘എന്റെ ബ്ലോഗിലെ സാധനമെടുത്തു നീയങ്ങിനെ കാശുണ്ടാക്കണ്ടാ മോനേ എന്നാണോ?’ എങ്കില്‍ ദയവായി ഫീഡുകളും, ബ്ലോഗ്‌നോട്ടിഫിക്കേഷനുകളുമെല്ലാം ഓഫ് ചെയ്തിടുക.
ഏവൂരാന്‍ ചെയ്യുന്നതു തനിമലയാളത്തിന്റെ ഹിറ്റുകൂട്ടാന്‍ വേണ്ടിയാണെന്നും അതില്‍ ആഡ്സ് ഇടുന്നതു് ഏവൂരാന്റെ ലാഭത്തിനുവേണ്ടിയാണെന്നു് എല്‍ജി പറയാത്തതു് എല്‍ജിക്കു തനിമലയാളം ഉപയോഗപ്രദമായതിനാലാണു്. ചിന്ത.കോം പലര്‍ക്കും ഉപയോഗമുള്ളതായേക്കും, എല്‍ജിക്കു ഉപയോഗമില്ലെന്നു കരുതി അതു തെറ്റാകുമോ? ഈ ഒരു ഇരട്ടത്താപ്പിനെ ‘മലയാളി’ സ്വഭാവം എന്നു പൊതുവില്‍ പറയും.
തനിമലയാളം ഒരു പോര്‍ട്ടല്‍ അല്ല.അതു വെച്ച് ഏവൂരാന്‍ ചേട്ടന്‍ ലാഭം കൊയ്യുന്നുമില്ല.തനി മലയാളം ഒരു ഗ്രൂപ് എഫര്‍ട്ട് ആണ്.ആഡ്സ് വെക്കുന്നത് അതിന്റെ നടത്തിപ്പിനു തന്നെ എന്ന് വളരെ ക്ലിയര്‍ ആയി പറയുന്നുമുണ്ട്.അതുകൊണ്ട് എപ്പൊ അതു വഴി പോയാലും ഒന്ന് ക്ലിക്കുന്നുമുണ്ട്. അതുകൊണ്ട് ബ്ലോഗിന് ഗുണവും ഇനിയും ബ്ലോഗുകള്‍ ഉണ്ടാവാന്‍ ഉള്ള സാദ്ധയതയും വരും.
ചിന്ത.കോം ഒരു പോര്‍ട്ടല്‍ ആണ്.ഈ അഗ്രിഗേറ്റര്‍ വെച്ച് അവര്‍ മറ്റുള്ള പേജുകളിലേക്കും ഒക്കെ ശ്രദ്ധ തിരിച്ച് അവരുടെ ‘പോര്‍ട്ടലിനെ’ ഹിറ്റ് കൂട്ടാന്‍ നോക്കുന്നു.അതു വെച്ച് ചിന്ത.കോം -ന് മാത്രമെ ഗുണമുള്ളൂ.
ഇതിലെ ഇരട്ടത്താപ്പ് എന്താണ് പെരിങ്ങോടരെ? പെരിങ്ങോടര്‍ക്ക് ചിന്തയില്‍ താല്‍പ്പര്യവും യൂസര്‍ ഐഡിയും ഉള്ളതുകൊണ്ട് ഞാന്‍ പറയുന്നതില്‍ ഇരട്ടത്താപ്പ് കാണാന്‍ പറ്റും.അവര്‍ ചെയ്യുന്ന sneaky marketing കാണാനും പറ്റുന്നില്ല. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പറ്റില്ല.
ചിന്ത.കോം -ല്‍ ഒരു അഗ്രിഗേറ്റര്‍ വന്നാല്‍ എല്ലാവര്‍ക്കും ഗുണപ്രദം ആണ്. അത് ഈ ഏവൂരാന്‍ ചേട്ടനന്റേയും ശനിയന്റേയും ഒക്കെ ഭാരം കുറക്കുകയേ ഉള്ളൂ.. അതില്‍ എനിക്ക് യാതൊരു വിധ അഭിപ്രായ വിത്യാസവും ഇല്ല.
ഇനി ഞങ്ങള്‍ ചെയ്യുന്നത് ഞങ്ങളുടെ സൈറ്റിന് വേണ്ടി തന്നെയാണ് എന്ന് പറയട്ടെ..യാതൊരു കുഴപ്പുവുമില്ല.. അല്ലാതെ ബ്ലോഗിന് ഗുണാമെന്നുള്ള വാദം ഒന്നും പറയല്ലെ.പ്ലീസ്. പിന്നെ ഗൂഗില്‍ ആഡ്സ് ചുമ്മ പേജ് ഫില്ലര്‍ എന്നും..
യാതൊരു അഗ്രിഗേറ്ററും ഇല്ലെങ്കിലും ഒരു ഫുഡ് ബ്ലോഗ് ഞാന്‍ നടത്തുന്നുണ്ടല്ലൊ. അതുകൊണ്ട് ഇതൊന്നും ഇല്ലെങ്കില്‍ വായിക്കേണ്ടവര്‍ വായിച്ചോളും..
പിന്നെ ഒരു faulty product യൂസേര്‍സിനു മുന്നില്‍ കൊണ്ട് വന്നിട്ട് അതിനെ പറ്റി ഒന്നും പറയാന്‍ പാടില്ല..പറയുന്നത് ഇരട്ടത്താപ്പെന്നൊക്കെ പറയുന്നത് എന്തായലും ശരിയല്ല..എന്ന് എന്റെ അഭിപ്രായം..
പിന്നെ യാതൊരു വിധ സെര്‍വീസ്സും ഇല്ലാതെ, വെറുതെ കിട്ടുന്ന user registration ഒരു വമ്പന്‍ തട്ടിപ്പ് തന്നെയാണ്. അല്ല എന്ന് എത്ര വാദിച്ചാലും . പോയിന്റ്സ് ഇടാന്‍ എന്ന് വ്യാജേന user registraion കൂട്ടാന്‍ നോക്കുന്ന അതു വെച്ച് targeted ads-ന് സ്കോപ്പ് കൂട്ടാന്‍ ഉള്ള പരിപാടിയൊക്കെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലെ പെരിങ്ങോടരെ. ഇതൊക്കെ പഴയ് internet business marketing തന്ത്രങ്ങള്‍ അല്ലെ.. ഇനി അല്ല..അറിഞ്ഞൂടാ എന്നൊക്കെ ആണെങ്കില്‍..എന്നാല്‍ കേട്ടോളൂ..ആണ്!
നാളെ ഞാനൊരു വെബ്‌സൈറ്റ് തുടങ്ങി എല്ലാവരുടേയും ബ്ലോഗ് അതില്‍ ഇടുന്നു. പരസ്യം വെച്ച് കാശുണ്ടാക്കി ഇരിക്കുന്നു. എല്ലാവര്‍ക്കും സമ്മതമല്ലേ? ഇത് അതുപോലെ ആയിപ്പോയി. സമ്മതം പോലും ചോദിച്ചില്ല. ബിന്ദു, കുട്ട്യേടത്തി, ഇഞ്ചിപ്പെണ്ണ്, ഞാന്‍ എന്നിവര്‍ ആ പോസ്റ്റില്‍ കമന്റ് വെച്ചിട്ടും , അഭിപ്രായം ക്ഷണിച്ചുകൊള്ളുന്നു എന്നൊരു കമന്റ് വീണ്ടും. എന്റെ അറിവില്‍ കമന്റ് വെച്ചവരൊക്കെ ഇവിടെയുള്ള സ്ഥിരം ബ്ലോഗ്ഗേഴ്സ് ആണ്. ഞങ്ങളുടെ അഭിപ്രായത്തിനു ഒരു വിലയും ഇല്ലേ? പിന്നെ പോയിന്റ് ഇടുന്ന കാര്യം. ബ്ലോഗില്‍ ഉള്ള ബ്ലോഗ് എഴുതുന്ന, വായിക്കുന്ന ആള്‍ക്കാരുടെ കമന്റ് പോരേ? റെജിസ്റ്റര്‍ ചെയ്ത് പോയിന്റ് ഇടാന്‍ ആളില്ലാത്ത പാവങ്ങളുടെ ബ്ലോഗൊക്കെ (നല്ല നിലവാരം ഉണ്ടെങ്കില്‍ക്കൂടെ) വിസ്മൃതിയില്‍ ആവും. ഇപ്പോച്ചെയ്ത പരിപാടിയും, അരുണ്‍ജിത്ത് എന്നയാള്‍ ചെയ്ത പരിപാടിയും തമ്മില്‍ എനിക്കൊരു വ്യത്യാസവും തോന്നിയില്ല. മുഴുവന്‍ അവിടെ വെച്ചാല്‍ ആരും ബ്ലോഗ്സ്പോട്ട് തുറന്നുംകൂടെ നോക്കേണ്ട കാര്യം ഇല്ലല്ലോ. പോസ്റ്റ് ഇടുന്നവര്‍ ഇടുക. വായിക്കേണ്ടവര്‍ ചിന്തയില്‍ വായിക്കുക. ബെസ്റ്റ്.
ബ്ലോഗ്ഗേഴ്സിനെ സഹായിക്കാന്‍ ഉദ്ദേശമെങ്കില്‍ ലിങ്ക് വെക്കുക. കുറച്ച് ലൈന്‍സ് വെക്കുക. ബ്ലോഗ്സ്പോട്ടില്‍ വന്ന് വായിക്കട്ടെ. അഭിപ്രായം പറയട്ടെ.
എനിക്കൊരു സംശയം. കുറേ ദിവസം കഴിയുമ്പോള്‍ ഒക്കെ അവരുടേതായാലോ? എഴുതുന്നവര്‍ക്ക് ഒരു വിലയും ഇല്ലേ? എഴുതിയ ആളുടെ പേരുപോലും ഞാന്‍ അവിടെ കണ്ടില്ല. ഒക്കെ വായിച്ചുകഴിഞ്ഞാല്‍ ആരെങ്കിലും ഒറിജിനല്‍ മാറ്റര്‍ എന്നത് ക്ലിക്ക് ചെയ്യുമോ? ചെയ്യില്ല. അവര്‍ക്ക് വേറൊരു പേജും കൂടെ തുറന്നിട്ട് എന്ത് കാര്യം? സമയം ഇല്ലാത്തവര്‍ക്ക് വേണ്ടി എന്നാണല്ലോ ഭാവം ;)
ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്.
ഇപ്പോഴും എനിക്ക് തോന്നുന്നത്, ആവശ്യമുള്ളവര്‍ ചിന്ത ഉപയോഗിക്കുക-അതിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെ; ആവശ്യമില്ലാത്തവര്‍ ആ വഴി പോകേണ്ട. ഇനി അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചിന്ത ടീമിനോട് കാര്യങ്ങള്‍ അന്വേഷിക്കാം. എന്നിട്ട് വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാം. ആര്‍ക്കെങ്കിലും തങ്ങളുടെ ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്തേണ്ട എന്നുണ്ടെങ്കില്‍ അതും അവരെ അറിയിക്കുക. അങ്ങിനെയാണെങ്കില്‍ പ്രശ്‌നമുണ്ടോ?
ഓക്കെ... എന്റെ ബ്ലോഗ് ആരെങ്കിലും കയറി പോയന്റ് ഇട്ടു കളിക്കുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ട്. :) അതിനല്ല ഞാന്‍ ബ്ലോഗ് തുടങ്ങിയത് :) വിശ്വസാഹിത്യകൃതികളും അല്ല എഴുതുന്നത്.
അങ്ങിനെയെങ്കില്‍ അതില്‍ നിന്നും നമുക്ക് ഒഴിവാകാന്‍ വയ്യേ. ഇപ്പോള്‍ മനോജിന്റെ ബ്ലോഗ് റോളില്‍ ആരുടെയെങ്കിലും ബ്ലോഗ് വേണ്ടാ എന്നുണ്ടെങ്കില്‍ മനോജിനെ അറിയിച്ചാല്‍ മതിയല്ലോ.
എഴുതുന്നവന്റെ വാക്കിന് ഒരു വിലയും ഇല്ല, ഇവിടെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് (അല്ലെങ്കില്‍ ‘കൂടുതല്‍ ആള്‍ക്കാര്‍’) കൂടി തീരുമാനിയ്ക്കും എന്നു പറഞ്ഞതിനോടാണ് എനിക്കെതിര്‍പ്പ്.
ഇപ്പൊള്‍ അഭിപ്രായം പറഞ്ഞതില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചു. അതിന്റെ ബലത്തില്‍ ഒരു പൊതു അഭിപ്രായം അറിയുന്നതു വരെ ഈ ഇമ്പ്ലിമെന്റ്റ്റേഷന്‍ വേണ്ട എന്നു വെയ്ക്കാത്തതെന്തെ?
എന്നിട്ട് ഒരു പൊതു അഭിപ്രായം ആരായത്തതെന്തെ? എന്തേ “ഇതു ഞങ്ങള്‍ തീരുമാനിയ്ക്കും” എന്നൊരു ധാര്‍ഷ്ട്യം?
ദേ ഞാനും പറയുന്നു..ഞാന്‍ വേണ്ടാ വേണ്ടാ... ആന്റണീടെ പോലെ ഇറങ്ങിപ്പോക്ക് ആദ്യമേ നടത്താണ്ടാന്ന് സോള്‍വ് മാടീന്ന് കരുതിയാണ് ഇത്രേം നേരം മിണ്ടാതെ ഇരുന്നത്...
എന്നാല്‍ ദേ ആദീടെ കൂടെ ഞാനും പറയുന്നു...
ചിന്തയുടെ അഗ്രിഗേറ്ററില്‍ എനിക്ക് വിശ്വാസം പോരാ.
എന്റെ ബ്ലോഗ് ചിന്തയുടെ അഗ്രിഗേറ്ററില്‍ നിന്ന് ദയവായി നീക്കം ചെയ്യുക. സമയമുള്ളവര്‍ മാത്രം വായിച്ചാല്‍ മതി എന്റെ ബ്ലോഗ്.
വക്കാരിചേട്ടാ.എന്റെ ‘ഉദാത്തമായ കൃതി’ (പ്ലീസ് ചിരിക്കരുത്..) ഉപയോഗിച്ച് വേറെ എന്തെങ്കിലും പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഉപയോഗിച്ചതിന് ശേഷമല്ല അഭിപ്രായം ചോദിക്കണ്ടത്....
കൂടുതല്‍ ആള്‍ക്കാര്‍ എന്ന് പറയുന്നത് കൂടുതല്‍ ബ്ലോഗേഴ്സ് എന്നല്ലേ ഉദ്ദേശിച്ചത് (അതായത് കൂടുതല്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരുമ്പോള്‍ എന്ന അര്‍ത്ഥത്തില്‍)? എഡിറ്റോറിയല്‍ ബോര്‍ഡിന്റെ കാര്യം പറഞ്ഞിരുന്നോ?
ആവശ്യമില്ലാത്തവര്‍ ഫീഡ് ഓഫ് ചെയ്യണം എന്നത് ഒരു മുട്ടാപ്പോക്ക് ഞ്യായമാണ്. ഫീഡ് ചിന്തക്ക് ‘പിടിക്കാന്‍’ മാത്രമല്ല. വേറേ പലതിനും കൂടി ആണ് ഉപയോഗിയ്ക്കുന്നത്. എന്റെ നൈജീരിയന്‍ വായനക്കാര്‍ എല്ലാം എന്റെ ആറെസ്സെസ്സ് ഫീഡിനെ ആണ് ആശ്രയിക്കുന്നത് :)
എനിക്ക് തോന്നുന്നത് നമ്മളെപ്പോലെ തന്നെയുള്ള നമ്മളില്‍ പലരും ബ്ലോഗ് തുടങ്ങുന്നതിനും വളരെ മുന്‍പു തന്നെ ബ്ലോഗ് എന്ന പരിപാടി തുടങ്ങിയ (പലരും എന്ന് പറഞ്ഞാല്‍ എന്നെയൊക്കെയാണേ ഉദ്ദേശിച്ചത്) പോള്‍ ആ ഒരു അര്‍ത്ഥത്തിലാണ് ബ്ലോഗുകള്‍ എല്ലാം ആദ്യം ഉള്‍പ്പെടുത്തി അഭിപ്രായം ആരാഞ്ഞതെന്നാണ്. അഭിപ്രായങ്ങള്‍ വരുന്നതനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്നും പോള്‍ പറഞ്ഞിരുന്നു.
നമ്മള്‍ മൊഴിയുടെ ബ്ലോഗില്‍ പോയി കുടുംബം, കൂട്ടായ്‌മ എന്ന് പറയുകയും.....
സംഗതി എങ്ങനെ എനിക്കുപകാരപ്പെടും എന്ന ചിന്തമാത്രമേ എനിക്കുള്ളൂ :)
ആ രീതിയില്‍ ചിന്തയിലെ അഗ്രിഗേറ്റര്‍ എനിക്കിഷ്ടപ്പെട്ടു. തനിമലയാളത്തിലെ പോലെ ഓരോ തവണയും 10 സെക്കന്റ് പരസ്യം കണ്ടിരിക്കേണ്ടല്ലോ. അതുകൊണ്ട് ചിന്തയിലേത് ഒരു പുരോഗതിയാണ്. പെരിങ്ങോടരുടേത് പോലെ ഗൂഗിള്‍ പരസ്യങ്ങള്‍ എന്റെ ഫയര്‍ഫോക്സ് ബ്രൗസര്‍ മാച്ചുകളയുന്നുണ്ട്. IE-ല്‍ കണ്ടുനോക്കിയപ്പോള്‍ അത്യാവശ്യം വൃത്തികേടാണ്. പക്ഷെ, firefox ഉപയോഗിക്കുന്ന ഞാനെന്തിന് മൈന്‍ഡു ചെയ്യണം ;)
പിന്നെ, അതില്‍ ഞാനുപയോഗിക്കാന്‍ ഉദ്ദേശമില്ലാത്ത ചില ഫീച്ചറുകള്‍ ഉണ്ട്.
1. റേറ്റിംഗ്, പോയിന്‍സ് - അതില്‍ വിശ്വാസമില്ല. ഉപയോഗിക്കില്ല എന്നാലും.. അതിലെ ഡൗണ്‍ 'ആരോ'ക്ക് എന്തോ ഒരു ശരികേടുണ്ട്. ഒരു പോസ്റ്റ് ചീത്ത എന്ന് പറയുന്നതത്ര ശരിയായി തോന്നുന്നില്ല. നല്ലതെന്ന് പറയുന്നതില്‍ കുഴപ്പമൊട്ടില്ല താനും.
2. login or register to post comments എന്ന് ചില പോസ്റ്റിന്റെ കൂടെ കണ്ടു. കമന്റിടുന്നവര്‍ അതാത് ബ്ലോഗില്‍ പോയി കമന്റിടുന്നതല്ലേ അതിന്റെ ശരി. അത് ബ്ലോഗറുടെ ജന്മാവകാശമല്ലേ :)
എനിക്ക് വേണം എന്ന് തോന്നുന്ന ഫീച്ചറുകള്‍:
1. ആരെഴുതിയതാണെന്നുകൂടി കാണിക്കുക. പറ്റുമെങ്കില്‍ അയാളുടെ പ്രൊഫെയിലിലേയ്ക്കും ലിങ്ക് വയ്ക്കുക.
1) ആരും ബ്ലോഗിലേക്ക് വരില്ല. എല്ലാവരും ചിന്തയില്‍ വായിക്കും.
2) എന്തെങ്കിലും പേരില്‍ ( കണ്ട ഐ ഡി മുഴുവന്‍ ഉണ്ടാക്കി) തനിക്ക് ഇഷ്ടമുള്ളവരുടെ പോസ്റ്റില്‍ പോയന്റ് കൂട്ടും. നല്ല കൃതികള്‍ എഴുതുന്നവനു പോയന്റ് ഇടാന്‍ ആളില്ലെങ്കില്‍ അയാളുടെ ബ്ലോഗിങ്ങ് നിന്നു. ഇവിടെ എല്ലാവരും വായിക്കുന്നു. ഓണും ഓഫുമായി കമന്റ് വെക്കുന്നു.
3)നമ്മുടെ കൃതികള്‍ മുഴുവന്‍, പ്രത്യേകിച്ച് എഴുതിയ ആളിന്റെ പേരുപോലും ഇല്ലാതെ നേരെ പബ്ലിഷ് ചെയ്യുന്നു. ചിന്തയില്‍ വരുന്നവര്‍ വായിക്കുന്നു. പോകുന്നു. പോയന്റ് ഇടാന്‍ തോന്നുന്നതിനു ഇടുന്നു.
ബ്ലോഗ് ഓരോരുത്തരുടേയും ആണ്. അതില്‍ ഒരു സന്തോഷം ഉണ്ട്.
4) ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞാല്‍, ചിന്തയില്‍ പബ്ലിഷ് ചെയ്തത് ഒക്കെ അവരുടെ ക്രെഡിറ്റില്‍ ആവുന്നു. ഇടുന്നതിനുമുമ്പ് സമ്മതം ചോദിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ല എന്നൊരു ചോദ്യവും നേരിടേണ്ടി വരും.
5) നാളെ വേറെ ഒരു ടീം വെബ്സൈറ്റ് തുടങ്ങുന്നു. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത എന്നും പറഞ്ഞ് നാം എഴുതിയുണ്ടാക്കുന്നതൊക്കെ അവരുടെ സൈറ്റില്‍ ഇടുന്നു. ആളെക്കൂട്ടുന്നു.
(കലേഷ് ഇതിനെയൊരു സന്തോഷവാര്‍ത്ത എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കിതുവരെ മനസ്സിലായില്ല.)
എന്നാല്‍പ്പിന്നെ ബ്ലോഗിങ്ങ് നിര്‍ത്തി ഇങ്ങനെ വല്ലതും തുടങ്ങിയാലോ കൂട്ടരേ. നിങ്ങളുടെയൊക്കെ ബ്ലോഗ് വഴിയരികില്‍ വീണ തേങ്ങയല്ലേ? എടുക്കട്ടെ. ഞാനൊരു ചാക്കിലിടട്ടെ. മറ്റുള്ളവരെ കാണിക്കട്ടെ.
ആദ്യമായിട്ട് ബ്ലോഗ് തുടങ്ങിയതല്ല..ഇനി ഇപ്പൊ ഈ ബ്ലോഗ് തന്നെ പോളേട്ടന്‍ ആണ് കണ്ട് പിടിച്ചതെന്ന് പറഞ്ഞാല്‍ കൂടി പറയാന്‍ ഉള്ളത് ഞമ്മ പറയും.. (ഇങ്ങിനെ ഇന്റെര്‍നെറ്റ് കണ്ട് പിടിച്ചത് എന്നൊക്കെ പറഞ്ഞോണ്ടാണ് ആല്‍ ഗോര്‍ ഇപ്പൊ വീട്ടില്‍ ഇരിക്കുന്നത് :-))
പോളേട്ടാ...ദയവായി തെറ്റിദ്ധരിക്കരുത്. ഇതൊക്കെ അഭിപ്രായങ്ങള്‍ മാത്രമായി കണ്ടാല്‍ മതി.അതില്‍ നിന്നൊക്കെ എന്തെങ്കിലും നല്ലത് ഉരുത്തിരിയും എന്ന് തന്നെ കരുതുന്നു..
(ഇത്രേം കുരുത്തക്കേട് കാണിച്ചിട്ട് ഇനി നല്ലത് ഉരുത്തിരിയും എന്നൊക്കെ അവള് പറയുന്നത് കേട്ടില്ലെ എന്നുള്ള ആത്മഗതം എനിക്ക് കേള്‍ക്കാമെങ്കിലും.....:-))
സൂവേച്ചി പറഞ്ഞത് പോലെ ഞാന്‍ എനിക്ക് പറ്റിയ ഒരു അമിളി പറയാം..
പണ്ട്..എന്നു വെച്ചാല്‍ ആദിക്കുട്ടിയൊക്കെ ജനിക്കുന്നതിനും മുന്‍പ്...ഞാന്‍ ഒരു ഇംഗ്ലീഷ് കഥ എഴുതി ..എന്നിട്ട് ഒരു സൈറ്റിന് ഞാന്‍ തന്നെ അയച്ച് കൊടുത്ത്.അവരന്ന് ഈച്ച ആട്ടി ഇരുന്ന് കൊണ്ട് അത് എടുത്ത് അവര് പ്രസിദ്ധീകരിച്ചു.പ്രസിദ്ധീകരിക്കുന്നത് നമക്ക് ഒന്നും കിട്ടുമില്ല.പക്ഷെ, കോപി റൈറ്റ് അപ്പോഴും എനിക്ക് തന്നെ എന്ന് ആ സൈറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ ഉണ്ടായിരുന്നു താനും.
പക്ഷെ പിന്നെ ആ സൈറ്റ് പോയ മാര്‍ഗ്ഗം എനിക്ക് പിന്നെ ഇഷ്ടപ്പെട്ടില്ല..എന്റെ കഥ അവിടെ നിന്ന് മാറ്റണം എന്ന് ഞാന്‍ പറഞ്ഞു. അവരുടെ മറുപിടി പോലുമില്ല..ഞാന്‍ 5 തവണ ഈമെയില്‍ ആയ്ച്ചിട്ടും കാണാത്ത പോലെ. എന്നാ നിങ്ങടെ സൈറ്റില്‍ അഡവെര്‍ടസ് ചെയ്യണം എന്ന് പറഞ്ഞ് ഈമെയില്‍ ആയച്ചു. അപ്പൊ ഉടനെ മറുപിടി വന്നു..അപ്പൊ അതിന്റെ കൂടെ എന്റെ ഈ കഥ മാറ്റണം എന്ന് ഞാന്‍ റിപ്ലൈ ചെയ്ത്..അന്നേരം പിന്നെ മിണ്ടാട്ടം ഇല്ല. ഞാന്‍ പിന്നെ വിട്ടു കളഞ്ഞു.. എത്ര യുദ്ധങ്ങള്‍ നമ്മള്‍ യുദ്ധിക്കും എന്ന് കരുതി...
എല്‍ജീ, ഞാന്‍ ആ പറഞ്ഞത് അതിന്റെ എല്ലാ നല്ല അര്‍ത്ഥത്തിലും ആണ്. പോള്‍ ഒരു ധാര്‍ഷ്ട്യത്തിന്റെ പുറത്ത് ചെയ്‌തു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്-ഒരിക്കലുമല്ല. പോള്‍ എന്തുകൊണ്ട് ചെയ്തതിനുശേഷം മാത്രം അഭിപ്രായം ആരാഞ്ഞു എന്നുള്ള ചോദ്യത്തിന് എന്റെ മാത്രം, തികച്ചും വ്യക്തിപരമായ, ഒരു മറുപടി ആയിരുന്നു അത്. മാത്രവുമല്ല, പോള്‍ എല്ലാവരുടേയും അഭിപ്രായം ആരായുകയും അഭിപ്രായങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്ന് കൂടെക്കൂടെ പറയുകയും ചെയ്‌തിരുന്നു. അല്ലാതെ ഞാന്‍ നിങ്ങളേക്കാളൊക്കെ മുന്‍പ് തുടങ്ങിയതാണ്, അതുകൊണ്ട് ഞാന്‍ ഇങ്ങിനെയൊക്കെ ചെയ്യും എന്നുള്ള ഒരു ധ്വനി എന്റെ മറുപടിയില്‍ എല്‍ജിക്ക് തോന്നിയെങ്കില്‍ ഞാന്‍ നിരുപാധികം അത് പിന്‍വലിക്കുന്നു.
Inji Pennu said... ആദ്യമായിട്ട് ബ്ലോഗ് തുടങ്ങിയതല്ല..ഇനി ഇപ്പൊ ഈ ബ്ലോഗ് തന്നെ പോളേട്ടന്‍ ആണ് കണ്ട് പിടിച്ചതെന്ന് പറഞ്ഞാല്‍ കൂടി പറയാന്‍ ഉള്ളത് ഞമ്മ പറയും.. This is absolute bull shit. Mr.Paul never said that he inveted the blogg. Have u gone insane?
സു | Su said... ബ്ലോഗ്ഗേഴ്സിനെ സഹായിക്കാന്‍ ഉദ്ദേശമെങ്കില്‍ ലിങ്ക് വെക്കുക. കുറച്ച് ലൈന്‍സ് വെക്കുക. ബ്ലോഗ്സ്പോട്ടില്‍ വന്ന് വായിക്കട്ടെ. അഭിപ്രായം പറയട്ടെ. I like to read the bloggs from http://www.google.com/reader. So are u trying to say that there should not be any reader which can give me all the contents. Instead I should go to the original blogg to read the contents?
ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്‍. Evuran has done a good job. That dosent mean that no one elsee can creat another blogg aggregator
ഇഞ്ചിപ്പെണ്ണേ, u r recipes are not authentic. many of them are copies from vanitha :) u copy from vanitha without giving them a penny and cry when chintha just gives a link to all the malayalam bloggs. wanna comment on this? dont gimme all bull sayin' that u had been hostin' sites and doin' all admin work for the so called web sites. even i have been doin all these things for years.
Anonymous said... Inchi Said: ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്‍. That sums up everything.... :-( k.p. Evuran has done a good job. That doesn't mean that anyone should do the same thig what he has done. Or similar thing what he has done. =He is runnign a server which gets all the mallu bloggs. And common man dont tell me thats the best work in the world. Only good thing he has done is he is running it for free on his own personal server. As far as i understood he is making user of the google api. So will u give half the comments to google also?
ഇഞ്ചിപ്പെണ്ണേ, u r resumes are copied form Mrs.K.M.Mathews books. And u make money with ur blogg. Do u send any money to Manorama Group. Just curious. Jai Kerala Jai Malayalam
ഇഞ്ചിപ്പെണ്ണേ, U copied many of the recipes from Mrs.K.Mathes's book. Few of them are from the older Vanitha. Now dont gimme the bull sayin' that they were the recipes u got while u were in the loo or those came in u r dreams. U took many of the recipes from Manorama Group and made some bucks with the help of Google(The big bors whom u like which is gonna be the next Microsoft...) And thanks for lettin us know that Mr.Paul was the foundr of bloggs in this world. Well last but least ur blogg has some of the stupidiest thing written in Malayalam. Your foold blogg is pretty good coz its not yours. Its copied from Vanitha and Mrs.K.M.Mathews books. Never mind ഇഞ്ചിപ്പെണ്ണേ, I was just kiddin, No rather I was sayin the truth
നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്ന ഒരു ജാതി (കൊ)ടിച്ചി(പ്പ)ട്ടികളുണ്ട്. കല്യാണപ്പന്തല്‍ കണ്ടാലും മരണശയ്യ കണ്ടാലും അവിടെ ഒന്നു മുള്ളിപ്പോവാതെ അവറ്റയ്ക്കു സ്വൈരം കിട്ടില്ല.
ഏറു കൊള്ളാന്‍ നില്‍ക്കില്ല. അഥവാ ആരെങ്കിലും വെറുതെ തിരിഞ്ഞു നിന്നാല്‍ സ്വന്തമായി കണ്ടുപിടിച്ച കുറച്ച് അഴുക്കുചാലുകളില്‍ പതുങ്ങിയിരുന്നോളും. ഇരുട്ടുമൂടിക്കിടക്കുന്ന ആ ചാലുകളില്‍ കാനവെള്ളത്തിനുപോലും പോവാന്‍ അറയ്ക്കും.
ഒരുത്തന്‍ മരിക്കാന്‍ കിടന്നാലും അവറ്റ വന്നു കാലനെ വിളിക്കാന്‍ എന്ന പോലെ, ദീനദീനം മോങ്ങിക്കോളും.
ഇവറ്റയെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം തിരിച്ചുമോങ്ങാന്‍ തക്ക ചെറ്റകളാവാന്‍ നമുക്കു പറ്റില്ല! മലയാളം cut & paste ചെയ്തെഴുതുന്ന വൃത്തികെട്ട അനോണിശവമേ, ഇംഗ്ലീഷെങ്കിലും ശരിക്കെഴുതാന്‍ പഠിച്ചിട്ടുവാ ഇവിടെ പോലീസു ചമയാന്‍.
നിന്നെപ്പോലുള്ളവര്‍ ജയ് വിളിച്ചിട്ടാണ് മലയാളവും കേരളവും ഇങ്ങനെ മുടിഞ്ഞുപോയത്!
വിശ്വം, നിങ്ങള്‍ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്? ഇഞ്ചിപ്പെണ്ണിനെയോ? എന്തിനിങ്ങനെ നിങ്ങളുടെ വില കളയുന്നു. വായിച്ചില്ലേ ഇഞ്ചിപ്പെണ്ണെഴുതിയതെല്ലാം... എന്നിട്ടും? കഷ്ടം! നിങ്ങളെപ്പോലെ മുതിര്‍ന്നവര്‍ വളം വയ്ക്കുമ്പോഴാണ് ഈ കളകള്‍ വളരുന്നത്. തെറ്റ് തെറ്റാണെന്ന് പറയാനും ശാസിക്കാനും ഉള്ള അവകാശവും അധികാരവും നിങ്ങള്‍ക്കുണ്ട്. പക്ഷേ അത് സൂക്ഷിച്ചുപയോഗിക്കുക.
എല്ലാവരെയും കൂടികെട്ടിയിടുന്ന ഒരൊറ്റ കയറുമില്ല ഈ ബ്ലോഗുലോകത്തില്‍. blogspot എന്നോ Wordpress എന്നോ തുടങ്ങിയ ചില providers ഒഴികെ.
പിന്നെയുള്ളതെല്ലാം അതിവിശേഷമായ ഒരു ചങ്ങാത്തം മാത്രമാണ്. വെറും ഒരു നല്ല അയല്‍ക്കൂട്ടം. ഒരു പക്ഷേ ഭരിക്കാന്‍ ഒരു മന്ത്രിയും മെക്കിട്ടുകയറാന്‍ പോലീസുകാരും ഇല്ലാത്ത ഒരു സ്വതന്ത്രവ്യവസ്ഥ നാം മലയാളികള്‍ക്കൊന്നും പരിചയമില്ലാത്തതുകൊണ്ടാവാം നമുക്കിങ്ങനെ ഒരു പരിപാടി പെട്ടെന്നു മനസിലാവാത്തത്.
ആര്‍ക്കും ആരോടും ഒരു പ്രതിബദ്ധതയും വേണമെന്നില്ല. എന്നിട്ടും എല്ലാര്‍ക്കും എല്ലാരോടുമുള്ള പ്രതിബദ്ധത വേണം താനും!
സ്വന്തം വായ് ക്ഷമയോടുകൂടി മൂടിവെച്ച് ഈ കമന്റുകളൊക്കെ വായിക്കുമ്പോള്‍ അസഹ്യത വരുന്നുണ്ട് പക്ഷേ ചിലപ്പോള്‍. സ്വന്തം വ്യക്തിത്വം പോലും പുറത്തറിയിക്കാന്‍ കൊള്ളാത്ത അനോണിമശവങ്ങള്‍ അയല്‍ക്കൂട്ടത്തിനിടയില്‍ വന്നു പെടുന്ന പേ പിടിച്ച കൊടിച്ചിപ്പട്ടികള്‍ തന്നെയാണ്.
ഇത്തരം പേപ്പട്ടികള്‍ മോങ്ങിയാലൊന്നും നടക്കില്ല എവുരാനെക്കൊണ്ടും പോളിനെക്കൊണ്ടും (അതുപോലുള്ള മറ്റനേകം വിശിഷ്ടസുഹ്രുത്തുക്കളെക്കൊണ്ടും) പരസ്പരം ചെളിവാരിയെറിയിക്കാനും ഇവിടെയുള്ള മറ്റുകൂട്ടുകാരെ തമ്മില്‍ തല്ലിക്കാനും .
വായിക്കുന്ന സാധനത്തിന്റെ ഒറിജിനാലിറ്റിയെക്കുറിച്ച് അത്ര സങ്കടമുള്ളവര്‍ കാര്യകാരണസഹിതം തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടെഴുതണം. വെറുതെ മുള്ളിപ്പോയാല്‍ പോര.
പിന്നെ എനിക്കെന്നല്ല, ആര്‍ക്കും ഇവിടെ തലമൂപ്പോ കാരണവന്മാരുടെ അധികാരങ്ങളോ ഇല്ല.
വിഷമില്ലാത്ത മനസ്സുണ്ടായാല്‍ ഈ അസുഖങ്ങളൊക്കെ തന്നെ ഇല്ലാതാവും. അതുണ്ടെങ്കിലോ വീട്ടിലും നാട്ടിലും, ജീവിതത്തിലും മരണത്തിലും കിട്ടില്ല ഇവറ്റയ്ക്കൊക്കെ സ്വൈരം!
ബഹുമാന്യ കേപ്പീ എന്നു വിളിക്കണമെന്ന് മുമ്പ് ആഗ്രഹിച്ചിരുന്നു. ബ്ലോഗുകളില്‍ കമന്റുകള്‍ വേണ്ട എന്നുതുടങ്ങി ‘നൂതനവും വ്യത്യസ്ഥവു’മായ നിര്‍ദേശങ്ങളുമായി താങ്കള്‍ രംഗപ്രവേശം ചെയ്ത കാലത്ത്. ഇപ്പോള്‍ മനസിലാവുന്നു,തിരിച്ചറിയാന്‍ പറ്റുന്നു, അക്കാലത്തു പോലും താങ്കള്‍ വക്കാലത്തുകാരനായി ആയിരുന്നു പ്രത്യക്ഷപ്പെട്ടതെന്ന്. അതെന്തായാലും ബൂലോഗം ഇതിനിടെയെങ്കിലും ബിസിനസ് സംരംഭമായിട്ടില്ല, ഒരു ബ്ലോഗര്‍ക്കും. ഇമെയില്‍,ചാറ്റ് മാര്‍ഗങ്ങളിലൂടെ ആര്‍ക്കും താങ്കളിപ്പോള്‍ ചെയ്യുന്നതരം ചെറ്റത്തരം പ്രചരിപ്പിക്കാം. പക്ഷേ അവ പ്രകടിപ്പിക്കാന്‍ താങ്കളുടെ ബ്ലോഗില്‍ പോലും അവസരം ഇല്ല എന്ന ഓര്‍മ്മ പോലും തനിക്കില്ലാതായിപ്പോയല്ലോടോ -----
ഭാരവാഹികളും വിടല്‍ വീരന്മാരുമില്ലാതെ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നതിലുള്ള ചൊറിച്ചിലാണ് പ്രശ്നമെങ്കില്‍ നിന്റെ കാര്യം പോക്കാ. അത്രന്നെ.
വിശ്വത്തിനോട് എനിക്കുള്ള ബഹുമാനം വീണ്ടും വര്‍ദ്ധിക്കുന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍. “സോദരര്‍ തമ്മിലെ പോരൊരു പോരല്ല, സൌഹൃദത്തിന്റെ കലങ്ങിമറിച്ചിലാം” എന്നു പറഞ്ഞപോലെയേ ഈ വാഗ്‌വാദത്തെ ഞാനും കണ്ടിട്ടുള്ളൂ.
ശ്രീ കെ പി യുടെ കമന്റുകളില്‍ പലപ്പോഴും വരുന്ന വാക്കുകളാണ്‍ “അധികാരം”, “ശാസന”, “നിയന്ത്രണം“. ഇങ്ങേരെന്താ വല്ല ഫാഷിസ്റ്റുമാണോ? കെ പി എന്നെങ്കിലും സ്വന്തമായി ഒരു ബ്ലോഗിങ്ങ് സിസ്റ്റം ഉണ്ടാക്കിയാല്‍ അതില്‍ കമന്റ്റിടാനുള്ള സംവിധാനം ഇല്ലെങ്കിലും, ബ്ലോഗ് ലോക്കല്‍ കമ്മിറ്റി, ഡിസ്റ്റ്രിക്റ്റ് കമ്മിറ്റി, മുതല്‍ ബ്ലോഗ് പോളിറ്റ്ബ്യൂറോ വരെ പണിയാനുള്ള പരിപാടി കാണും. (അതല്ലെങ്കില്‍ അതിന്റെയൊക്കെ കൌണ്ടര്‍പാര്‍ട്ടായ മുഖ്യശിക്ഷക് തുടങ്ങി സര്‍സംഘചാലക് വരെയുള്ള മറ്റൊരു ഹയറാര്‍ക്കി). എല്ലാ തീരുമാനങ്ങളും മുകളില്‍ നിന്നും വരും. എല്ലാവരും കൂടി കയ്യടിച്ച് അതെല്ലാം ഒറ്റക്കെട്ടായി പാസ്സാക്കും. മധുരമനോഹരമനോജ്ഞ ചൈന! ആര്‍ഷഭാരതം!!
എന്തുചെയ്യാം, തല്‍ക്കാലം ബ്ലോഗ്ഗിങ്ങില്‍ അരാജകത്വം മാത്രം. വിശ്വത്തിനു കിട്ടുന്ന ബഹുമാനം ബാക്കിയുള്ളവര്‍ക്കു വിശ്വം കൊടുക്കുന്ന ബഹുമാനത്തിന്റെ പ്രതിഫലനം. അതു മനസ്സിലാക്കാതെ അവളെ ഊരുവിലക്കൂ, അവനെ ശാസിക്കൂ എന്നൊക്കെ താങ്കള്‍ക്ക് വിലപിച്ചുകൊണ്ടിരിക്കാം, പ്രത്യേകിച്ചു ഫലമുണ്ടാവുമെന്നെനിക്കു തോന്നുന്നില്ല.
46 comments:
ബ്ലൊഗ് എന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ സ്വത്താണ്. തന്റെ ബ്ലോഗിന്റെ പ്രശസ്തി കൂടുന്നതിനു വേണ്ടിയാണല്ലോ എല്ലാവരും നല്ല നല്ല കൃതികള് എഴുതുന്നതും അത് പ്രസിദ്ധീകരിയ്ക്കുന്നതും. അല്ലാതെ ആത്മസാക്ഷാത്കാരം മാത്രമായിരുന്നെങ്കില് പലരും പറയുന്നതു പോലെ ഡ്രാഫ്റ്റ് ആയി വെച്ചാല് മതി.
അപ്പോള് നമ്മുടെ ബ്ലോഗില് നമ്മള് ഇടുന്ന പോസ്റ്റുകള് ചിന്ത പോലെ ഒരു പ്രസ്ഥാനത്തിന്റെ പ്രശസ്തിയ്ക്കായി ഉപയോഗിയ്ക്കുമ്പോള് അത് എഴുതിയവന്റെ അഭിപ്രായത്തിന് അല്പ്പമെങ്കിലും വില കൊടുക്കണ്ടെ? ഇതു തുടങ്ങുന്നതിനു മുന്പെ അനുവാദം ചോദിയ്ക്കുക എന്നതായിരുന്നു സാമാന്യ മര്യാദ. അതു കാണാത്ത സ്ഥിതിയ്ക്ക് തുടങ്ങിക്കഴിഞ്ഞുള്ള് അഭിപ്രായങ്ങള് എങ്കിലും അല്പ്പം കൂടി ഗൌരവമായി എടുക്കുന്നതായിരുന്നു ഉചിതം.
മിക്കവാറും ബ്ലോഗേഴ്സ് ആഡ് റെവന്യൂവിനായി പോകാറില്ല. അപ്പോള് പിന്നെ അഗ്രഗേറ്ററില് ആഡ് റെവന്യൂ ഇട്ടിരിയ്ക്കുന്നതിന്റെ സാംഗത്യം എന്താണ്? ഈ ഇടുന്ന ലേഖങ്ങളുടെ കോപ്പി റൈറ്റ് ആര്ക്കാണ്? ചിന്തയ്ക്കോ? അതോ ലേഖനകര്ത്താവിനോ? നാളെ ചിന്ത തന്നെയോ അല്ലെങ്കില് മറ്റേതെങ്കിലും ഗ്രൂപ്പ് ഇതുപോലെ ഒരു അഗ്രഗേറ്റര് തുടങ്ങിയിട്ട്, അതില് ഓരോ പോസ്റ്റും കാണാന് 5 ഡോളര് കൊടുക്കണം എന്നു പറഞ്ഞാല് അതിനെ എല്ലാവരും എങ്ങനെ സ്വീകരിയ്ക്കും?
സൂചേച്ചി പറഞ്ഞതു പോലെ ലിങ്ക് മാത്രം കൊടുക്കുന്നതായിരുന്നു നല്ലത്. ഇനി എല്ലാ ബ്ലോഗുകളിലെയും പോസ്റ്റുകള് വായിക്കാന് ഒരു ഏകജാലകം ആണ് വായനക്കാരന് ആവശ്യമെങ്കില് മുഴുവന് പോസ്റ്റുകള് കൊടുക്കുന്നതില് എനിക്ക് എതിര്പ്പില്ല. പക്ഷെ കമന്റുകളും റേറ്റിങ്ങും മാറ്റേണ്ടതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം.
(ഞാന് ഈ എഴുതിയിരിയ്ക്കുന്ന കാര്യങ്ങള് ഒക്കെ മുകളില് കമന്റ് എഴുതിയിരിയ്ക്കുന്ന ഇഞ്ചിപ്പെണ്ണ് പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് കണ്ടില്ലെന്നു നടിയ്ക്കുന്ന രീതിയിലുള്ള മറുപടികള് കണ്ടതു കൊണ്ടാണ് ഇങ്ങനെ വെട്ടിത്തുറന്ന് എഴുതേണ്ടി വന്നത്)
ഗൂഗിള് ആഡ് കൊണ്ട് ഒരു പ്രയോജനവും ഇല്ല അതു വെറുതെ പേജ് സ്പേസ് നിറയ്ക്കാന് വേണ്ടി ഇട്ടിരിയ്ക്കുന്നതാണ് എന്നത് വായിച്ചിട്ട് ചിരിയ്ക്കാന് തോന്നി. പ്ലീസ്, അതൊഴിവാക്കാമായിരുന്നു.പിന്നെ ബ്ലോഗ് എന്ന സംഭവം പോപ്പുലര് ആണെന്നു കണ്ടതു കൊണ്ടാണല്ലോ ചിന്ത ഇങ്ങനെ ഒരു സംഭവം ഇട്ടിരിയ്ക്കുന്നത്. അല്ലാതെ ബ്ലോഗേഴ്സിന് സഹായം ചെയ്യാനല്ലല്ലോ. കൂടുതല് ആള്ക്കാരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനം എടുക്കാം എന്നു പറഞ്ഞതു കണ്ടു. അതൊരു ഒഴുക്കന് നയമല്ലേ? ബ്ലോഗ് എഴുതുന്നവന്റെ അഭിപ്രായത്തെക്കാള് വിലയുണ്ട് ഈ പറഞ്ഞ കൂടുതല് ആള്ക്കാരുടെ അഭിപ്രായത്തിന് എന്നത് എനിക്ക് മനസിലാക്കാന് ബുദ്ധിമുട്ടുണ്ട്. ബ്ലോഗ് എഴുതുന്ന കുറെപ്പേര് ഇവിടെ അതിനോട് പരസ്യമായ എതിര്പ്പ് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് ഇനി ആരുടെ അഭിപ്രായത്തിനാണ് നമ്മള് കാത്തിരിയ്ക്കുന്നത് എന്ന് അറിയിക്കുന്നത് നല്ലതായിരിയ്ക്കും
പോളേട്ടാ,
ദേ എന്റെ ആഡ് സെന്‍സ് അക്കൌണ്ടിന്റെ ഒരു കുഞ്ഞു ഡീറ്റയില്‍..
Ginger and Mango
Today's Earnings: $0.03
View payment history Your payments are currently on hold. Action is required to release payment. Click here for details.
View: today
Page impressions Clicks Page
94 0
CTR Page eCPM [?] Earnings
0.00% $0.35 $0.03
view all AdSense for content channels »
AdSense for search - No data available -
Referrals - No data available -
Total Earnings $0.03
ചിന്താ.കോം നെ സഹായിക്കാന്‍ എനിക്ക് സന്തോഷമെ ഉള്ളൂ..ഒരു വാക്ക് പറഞ്ഞാല്‍ മതി...നമ്മളൊക്കെ പിന്നെ അവിടെ തന്നെ വരൂല്ലെ? :-) എപ്പോ എത്തീന്ന് ചോദിച്ചാല്‍ മതി..:-)
പക്ഷെ അതിനു മുമ്പ് ഇതൊരു ഫ്രീ സെര്‍വീസ് പോലെ പോളേട്ടന്‍ പറയുന്നത് കൊണ്ട് ഇതിനൊക്കെ ഒരു ഉത്തരം തരാമൊ പ്ലീസ്?
1) ബ്ലോഗുകള്‍ വായിക്കണ്ടാ,ചിന്താ.കോം
വന്ന് നോക്കിയാല്‍ മതി എന്നുള്ള് സെറ്റ് അപ്പ് ശരിയാണൊ? അതെവിടുത്തെ ന്യായം പോളെട്ടാ? നിങ്ങള്‍ക്കൊക്കെ ഈ മാഗസിനുകളും പത്രങ്ങളും പോര്‍ട്ടലുകളും ഒക്കെ നടത്തി ഇത്രേം വിവരമുള്ളതല്ലെ? അത്രേം ഒന്നും വിവരമില്ലാത്ത എനിക്ക് പോലും അതില്‍ ന്യയം കാണാന്‍ പറ്റുന്നില്ല്ലല്ലൊ..അതിന് പോളേട്ടന്റെ ന്യായം വോട്ടിങ്ങ് ചെയ്യാന്‍ ബുദ്ധിമുട്ടാണന്ന്.അതു ശരി! വോട്ടിങ്ങ് അല്ലല്ലോ പോളെട്ടാ ആ കൃതിക്കും അതിന്റെ ബൈലൈനും തന്നെയാണ് പ്രാധാന്യം..
2)എന്നിട്ടി, ഒരോ ബ്ലോഗുകളുടെ അടിയിലും വളരെ അരോചകമായി ഗൂഗിള്‍ ആഡ്സ്.ആരുടെ കണ്ട്ന്റ് എന്ന് പോലുമില്ല.അപ്പൊ നിങ്ങളുടെ ഉദ്ദേശത്തെ എങ്ങിനെ നല്ലതെന്ന് പറയും? ഇനി നല്ലതാണെങ്കില്‍ തന്നെ.
3) ഇനി പോളേട്ടന്‍ യൂസര്‍ ഡ്രിവണ്‍ കമ്മ്യൂണിറ്റിയില്‍ പോയി നോക്കൂ. sulekha.com - ഒരു ഇന്ത്യന്‍ യൂസര്‍ ഡ്രിവണ്‍ കമ്മ്യൂണിറ്റിയാണ്..അവിടെയും കൃതികള്‍ ഒക്കെ വരാറുണ്ട്..പക്ഷെ അവര്‍ അണാ പൈസ ആളുകള്‍ക്ക് കൊടുക്കുന്നില്ലെങ്കിലും ദേ ഡൂ ഇറ്റ് ഇന്‍ എ ഡീസ്ന്റ് മാനര്‍. യൂസറിന് ഒരു പേജ്.പിന്നെ അത് അവരു തന്നെ ഹോസ്റ്റ് ചെയ്യുന്നു അങ്ങിനെയുള്ള സെര്‍വീസുകള്‍. അപ്പൊ അവിടെ ഒക്കെ പോയി നമ്മള്‍ register ചെയ്താല്‍ തന്നെ നമുക്കു പല പല ഗുണങ്ങള്‍ ഉണ്ടു..ഇതിപ്പൊ ചിന്ത ചെയ്യ്യുന്നത്, വെറുതെ ഫ്രീ ആയി അവേലബിള്‍ ആയ കണ്ട്ന്റ്സ് എടുത്തു
അതു നിങ്ങളുടെ സൈറ്റില്‍ ഇട്ട് അതിന് ഒരു വോട്ടിങ്ങ് സിസ്റ്റമും ഒക്കെ വെറുതെ തല്ലിക്കൂട്ടി,
അതിനു വേണ്ടി ഒരു registration പരിപാടിയും. അതു വഴി നിങ്ങള്‍ക്ക് യൂസേര്‍സിനെ കിട്ടുന്നു.ഒരു പോര്‍ട്ടലിന്റെ ഏറ്റവും വലിയ എന്നു വെച്ചാല്‍ ഏറ്റവും പ്രധാനമായ കാര്യമാണ് യൂസര്‍ registration.ഇതിപ്പൊ ഞാന്‍ ഒരിക്കള്‍ ഉണ്ടാക്കിയിട്ട് പിന്നെ ഉപയോഗിച്ചില്ലെങ്കില്‍ പോലും ആ നമ്പര്‍ വെച്ച് നിങ്ങള്‍ ആഡ്സ് പിടിക്കും..അതു പരമമായ സത്യമണ്..പോര്‍ട്ടലുകള്‍ -ടെ ബിസിനസ്സ് കുറെ നാളായില്ലെ.ഇതൊക്കെ അറിയാതിരിക്കുന്നത് എങ്ങിനെ? അതോ ഞങ്ങളെ ഒക്കെ വിഡ്ഡികള്‍ എന്ന് കരുതിയോ? (സോറി..എന്നെ വെച്ച് എല്ലാരേം അളക്കരുത്..ഹിഹിഹി)
പിന്നെ പോളേട്ടന്‍ പറഞ്ഞത് ശരിയാണ്.
മലയാളം ബ്ലോഗുകള്‍ക്ക് ഇംഗ്ലീഷ് ബ്ലോഗുകളുടെ
അത്രേം പേജ് ഇമ്പ്രെഷന്‍സ് കിട്ടില്ല..പക്ഷെ അത് ശരിയല്ല.. ഞാന്‍ അനോണിമസുകളുടെ ശല്യം എന്റെ ഫുഡ്ബ്ലോഗില്‍ സഹിക്കാന്‍ വയ്യാഞ്ഞപ്പോള്‍ ഒരു സൈറ്റ് മീറ്റര്‍ ഇട്ടു. അതില്‍ നിന്ന് കിട്ടിയ കണക്കുകള്‍ വെച്ചു. 50 പേര്‍ ഫുഡ്ബ്ലോഗ് വായിക്കുന്നുണ്ടെങ്കില്‍ 40 പേര്‍ മലയാളം ബ്ലോഗും വായിക്കുന്നുണ്ട്. കാരണം ഇംഗ്ലീഷില്‍ നമ്മള്‍ കോമ്പീറ്റ് ചെയ്യുന്നത് ഈ ലോകം മൊത്തമുള്ള ഒരു വലിയ വലിയ സമൂഹത്തോടാണ്.മലയാളം വളാരെ ചെറിയ സമൂഹവും അതില്‍ തന്നെ കമ്പ്യൂട്ടര്‍ ഉള്ളവരും..അതും ഇപ്പൊ വളരെ ആക്റ്റീവ് ആയിട്ടുള്ളാതും.സോ ജ്സ്റ്റ് റേഷ്യോ നോക്കിയാല്‍ പോലും മലയാളം ബ്ലോഗിനാണ് കൂടുതല്‍ ഹിറ്റ്സ്.
അപ്പോ ഞാന്‍ പറഞ്ഞ് വരുന്നത്, ചിന്ത.കോം ചെയ്യുന്നത് നിങ്ങളുടെ ഹിറ്റ്സ് കൂട്ടാന്‍ വേണ്ടി ചെയ്യുന്നതല്ലെ എന്ന് എന്റെ ന്യായമായ സംശയം.
അതുകൊണ്ടാണൊ ‘ഗുണമില്ലാത്ത’ ഗൂഗിള്‍ ആഡ്സ് പേജുകളില്‍ നിറയെ?
ഓകെ. ഇനി ഇതു പോലെ ആണെങ്കിലൊ.
ചിന്ത.കോം യൂസേര്‍സ് നിങ്ങളുടെ പോര്‍ട്ടലില്‍ അവര്‍ക്കിഷ്ടമുള്ള ഒരു ബ്ലോഗിന്റെ ലിങ്ക് സബ്മിറ്റ് ചെയ്യുന്നു. ലിങ്കും പിന്നെ ഫ്യൂ ലൈന്‍സുംസബ്മിറ്റ് ചെയ്യുന്നു..എന്നിട്ട് നിങ്ങള്‍ വോട്ടു ചെയ്യുകയോ
ആഡ്സ് വെക്കുകയോ എന്തു വേണമെങ്കിലും ചെയ്യൂ..അപ്പൊ യാതൊരു പരാതിയുമില്ല.
പിന്നെ സമയമില്ലാന്ന് പൊതുവെ പറയുന്നവരോട്. ഈ ലോകത്തുള്ള സാഹിത്യം മൊത്തം വായിക്കണമെന്നും..ലാറ്റിന്‍ പഠിച്ചാല്‍ കൊള്ളാമെന്നും സ്പാനിഷ പഠിക്കണമെന്നും അതു വെച്ച് Gabriel Marquez നെ പച്ചയായ് വായിച്ചാല്‍ കൊള്ളാമെന്നും പിന്നെ കേക്ക് ഡെക്കറേഷന്‍, നിറ്റിങ്ങ്,തയ്യല്‍ ഇതൊക്കെ പഠിക്കണമെന്നും ഒകെ എനിക്ക് ആഗ്രഹം ഉണ്ടെന്നെ..എന്നാ ചെയ്യാന? ടൈം കിട്ടണ്ടെ? ടൈം കിട്ടീല്ലെങ്കില്‍ ഇതൊക്കെ വായിക്കണമെന്ന് വാശി പിടിക്കണൊ? കൈപ്പിള്ളി ചേട്ടന്‍ പറഞ്ഞപോലെ ടൈം ഒക്കെ കിട്ടുമ്പൊ മതീന്നെ..
ഇതെങ്ങാനും ഗൂഗിള്‍ കൊണ്ടോയാല്‍ സത്യമായിട്ടും ഞാന്‍ വയലന്റ് ആവും..
കുട്ട്യേടത്തി,
അതു പിന്നെ, ഒരു കോയിന് മൂന്നു വശം ഇല്ലെ?
അപ്പൊ ഏതെങ്കിലും ഒരു വശം കണ്ടില്ലെങ്കില്‍ അത് വിവരക്കേടല്ലെ..അതോണ്ടാണ്.. :-)
പിന്നെ,ഞാനും ഞെട്ടിപ്പോയി. ആ ആഡ്സ് അവിടെ ഇട്ടപ്പൊ ഞാന്‍ കരുതി ഓ,ചുമ്മാ ഒരു ടെസ്റ്റിങ്ങ്. എന്നിട്ട് എന്റെ അക്കൌണ്ടിന്റെ പാസ്സ് വേര്‍ഡ്ഡും മറന്നു പോയി.. പിന്നെ കഴിഞ്ഞ മാസം ,എന്നാല്‍ ആ ആഡ്സ് ബ്ലോഗില്‍ നിന്ന് മാറ്റാം എന്ന് കരുതി, പാസ് വേര്‍ഡ് ഒക്കെ എഴുതി ചോദിച്ച് വന്നപ്പോള്‍ ഞാന്‍ സത്യമായിട്ടും ഞെട്ടിപ്പോയി. അവിടെ ദേ ഒരു കുഞ്ഞ് ബാങ്ക് ബാലന്‍സ്....ഹൊ! ഈ കോഴീന്റെ മുട്ട ഒക്കെ വിറ്റു അമ്മമ്മാര്‍ കാശ് ഉണ്ടാക്കുന്ന പോലെ....ഗൂഗിള്‍ ചേട്ടന്മാര്‍ ചില്ലറക്കാരല്ല എന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു....എന്നാലും ഇത്രേം പ്രതീക്ഷിച്ചില്ല...
കുട്ട്യേട്ടത്തി..അപ്പോ ജോലിത്തിരിക്ക് കഴിഞ്ഞൊ? അതോ ഇനി സീരിയസ് കാര്യങ്ങള്‍ക്കെ മിണ്ടുവുള്ളൊ? ശ്ശൊ! :-(
ഇതൊന്ന് ശ്രമിച്ചു നോക്കാവുന്നതാണ്. ബ്ലോഗ്ഗറില്‍ Settings-Site Feed-Description-Short എന്നാക്കുക. പല അഗ്ഗ്രഗേറ്ററുകളിലും മുഴുവന്‍ സംഗതിയും വരുന്നത് ഒഴിവാക്കാം.
ഇഞ്ചിയുടെ വാദങ്ങളോടുള്ള എതിര്‍പ്പും സമഭാവനയും:
1. contents മുഴുവന്‍ ഡൂപ്ലിക്കേറ്റ് ചെയ്യുന്നതിലുള്ള പ്രശ്നങ്ങളെക്കുറിച്ച് പോളിനോട് ഞാന്‍ എന്റെ ആശങ്കകള്‍ അറിയിച്ചിരുന്നു. അതു് അനാവശ്യമാണെന്നു തന്നെയാണു് എന്റെയും തോന്നല്‍
2. ഗൂഗിള്‍ ആഡ്സ് എനിക്കു കാണാനില്ല, എന്റെ ബ്രൌസര്‍ വളരെ വിദഗ്ദമായി അതു ബ്ലോക്ക് ചെയ്യുന്നു :)
3. യൂസേഴ്സിനു പേജുകള്‍ സബ്മിറ്റ് ചെയ്യാനും അതിനു പിന്നീട് യൂസേഴ്സിന്റെ കമ്യൂണിറ്റിയുടെ വോട്ടുകളുടെ സഹായത്തോടെ ‘മികച്ചവ’യുടെ സമാഹാരങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതും സോഷ്യല്‍ ബുക്ക്‍മാര്‍ക്കിങ് സൈറ്റുകളുടെ സ്വഭാവമാണു്. ചിന്ത.കോം എല്ലാ ബ്ലോഗുകളെയും ഓട്ടോമാറ്റിക് ആയി വോട്ടിങിനു ലഭ്യമാക്കുന്നതു അവരുടെ മേന്മയല്ലേ, യൂസേഴ്സിനു് ഒരു ബ്ലോഗ് സബ്മിറ്റ് ചെയ്യുന്നതിനും മറ്റുമുള്ള സമയം ലാഭിക്കാമല്ലോ. എല്‍ജിയുടെ വാദങ്ങള്‍കേട്ടാല്‍ ബ്ലോഗുമായി ബന്ധപ്പെട്ടതെല്ലാം ഫ്രീയായി ലഭിക്കണമെന്നു ധാരണയുള്ളതു പോലെ തോന്നും. മലയാളം ബ്ലോഗേഴ്സിനു നല്ലതും ചീത്തയും വേര്‍തിരിച്ചു വയ്ക്കുവാന്‍ ഒരു പ്ലാറ്റ്ഫോം നല്‍കുകയാണു ചിന്ത.കോം ചെയ്തിരിക്കുന്നതു്. അതിനവര്‍ക്ക് പ്രതിഫലം ആവശ്യപ്പെടാം, ആഡുകള്‍ അത്തരത്തിലുള്ള ഒരു പ്രതിഫലമാണു്.
ആദിത്യനും ബിന്ദുവിനും എല്‍ജിക്കും കുട്ട്യേടത്തിക്കും (ഈ നാലാളായാല്‍ മുഴുവനുമായോ ആദിത്യാ?) ഇക്കാര്യങ്ങള്‍ ഇത്രമേല്‍ ദോഷകരമെന്നു തോന്നുവാന്‍ കാരണമെന്തെന്നു ആലോചിച്ചിട്ടു എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. എത്രയോ സോഷ്യല്‍ ബുക്ക്‍മാര്‍ക്കിങ് സൈറ്റുകള്‍ നെറ്റിലോടുന്നു, ഇവിടെ പ്രശ്നം ‘എന്റെ ബ്ലോഗിലെ സാധനമെടുത്തു നീയങ്ങിനെ കാശുണ്ടാക്കണ്ടാ മോനേ എന്നാണോ?’ എങ്കില്‍ ദയവായി ഫീഡുകളും, ബ്ലോഗ്‌നോട്ടിഫിക്കേഷനുകളുമെല്ലാം ഓഫ് ചെയ്തിടുക.
ഏവൂരാന്‍ ചെയ്യുന്നതു തനിമലയാളത്തിന്റെ ഹിറ്റുകൂട്ടാന്‍ വേണ്ടിയാണെന്നും അതില്‍ ആഡ്സ് ഇടുന്നതു് ഏവൂരാന്റെ ലാഭത്തിനുവേണ്ടിയാണെന്നു് എല്‍ജി പറയാത്തതു് എല്‍ജിക്കു തനിമലയാളം ഉപയോഗപ്രദമായതിനാലാണു്. ചിന്ത.കോം പലര്‍ക്കും ഉപയോഗമുള്ളതായേക്കും, എല്‍ജിക്കു ഉപയോഗമില്ലെന്നു കരുതി അതു തെറ്റാകുമോ? ഈ ഒരു ഇരട്ടത്താപ്പിനെ ‘മലയാളി’ സ്വഭാവം എന്നു പൊതുവില്‍ പറയും.
പെരിങ്ങോടന് തെറ്റി! കാര്യമായി തന്നെ!
തനിമലയാളം ഒരു പോര്‍ട്ടല്‍ അല്ല.അതു വെച്ച് ഏവൂരാന്‍ ചേട്ടന്‍ ലാഭം കൊയ്യുന്നുമില്ല.തനി മലയാളം ഒരു ഗ്രൂപ് എഫര്‍ട്ട് ആണ്.ആഡ്സ് വെക്കുന്നത് അതിന്റെ നടത്തിപ്പിനു തന്നെ എന്ന് വളരെ ക്ലിയര്‍ ആയി പറയുന്നുമുണ്ട്.അതുകൊണ്ട് എപ്പൊ അതു വഴി പോയാലും ഒന്ന് ക്ലിക്കുന്നുമുണ്ട്.
അതുകൊണ്ട് ബ്ലോഗിന് ഗുണവും ഇനിയും ബ്ലോഗുകള്‍ ഉണ്ടാവാന്‍ ഉള്ള സാദ്ധയതയും വരും.
ചിന്ത.കോം ഒരു പോര്‍ട്ടല്‍ ആണ്.ഈ അഗ്രിഗേറ്റര്‍ വെച്ച് അവര്‍ മറ്റുള്ള പേജുകളിലേക്കും ഒക്കെ ശ്രദ്ധ തിരിച്ച് അവരുടെ ‘പോര്‍ട്ടലിനെ’
ഹിറ്റ് കൂട്ടാന്‍ നോക്കുന്നു.അതു വെച്ച് ചിന്ത.കോം -ന് മാത്രമെ ഗുണമുള്ളൂ.
ഇതിലെ ഇരട്ടത്താപ്പ് എന്താണ് പെരിങ്ങോടരെ? പെരിങ്ങോടര്‍ക്ക് ചിന്തയില്‍ താല്‍പ്പര്യവും യൂസര്‍ ഐഡിയും ഉള്ളതുകൊണ്ട് ഞാന്‍ പറയുന്നതില്‍ ഇരട്ടത്താപ്പ് കാണാന്‍ പറ്റും.അവര്‍ ചെയ്യുന്ന
sneaky marketing കാണാനും പറ്റുന്നില്ല.
ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പറ്റില്ല.
ചിന്ത.കോം -ല്‍ ഒരു അഗ്രിഗേറ്റര്‍ വന്നാല്‍ എല്ലാവര്‍ക്കും ഗുണപ്രദം ആണ്. അത് ഈ ഏവൂരാന്‍ ചേട്ടനന്റേയും ശനിയന്റേയും ഒക്കെ ഭാരം കുറക്കുകയേ ഉള്ളൂ.. അതില്‍ എനിക്ക് യാതൊരു വിധ അഭിപ്രായ വിത്യാസവും ഇല്ല.
ഇനി ഞങ്ങള്‍ ചെയ്യുന്നത് ഞങ്ങളുടെ സൈറ്റിന് വേണ്ടി തന്നെയാണ് എന്ന് പറയട്ടെ..യാതൊരു കുഴപ്പുവുമില്ല.. അല്ലാതെ ബ്ലോഗിന് ഗുണാമെന്നുള്ള വാദം ഒന്നും പറയല്ലെ.പ്ലീസ്.
പിന്നെ ഗൂഗില്‍ ആഡ്സ് ചുമ്മ പേജ് ഫില്ലര്‍ എന്നും..
യാതൊരു അഗ്രിഗേറ്ററും ഇല്ലെങ്കിലും ഒരു ഫുഡ് ബ്ലോഗ് ഞാന്‍ നടത്തുന്നുണ്ടല്ലൊ. അതുകൊണ്ട് ഇതൊന്നും ഇല്ലെങ്കില്‍ വായിക്കേണ്ടവര്‍ വായിച്ചോളും..
പിന്നെ ഒരു faulty product യൂസേര്‍സിനു മുന്നില്‍ കൊണ്ട് വന്നിട്ട് അതിനെ പറ്റി ഒന്നും പറയാന്‍ പാടില്ല..പറയുന്നത് ഇരട്ടത്താപ്പെന്നൊക്കെ പറയുന്നത് എന്തായലും ശരിയല്ല..എന്ന് എന്റെ അഭിപ്രായം..
പിന്നെ യാതൊരു വിധ സെര്‍വീസ്സും ഇല്ലാതെ, വെറുതെ കിട്ടുന്ന user registration ഒരു വമ്പന്‍ തട്ടിപ്പ് തന്നെയാണ്. അല്ല എന്ന് എത്ര വാദിച്ചാലും . പോയിന്റ്സ് ഇടാന്‍ എന്ന് വ്യാജേന user registraion കൂട്ടാന്‍ നോക്കുന്ന അതു വെച്ച് targeted ads-ന് സ്കോപ്പ് കൂട്ടാന്‍ ഉള്ള പരിപാടിയൊക്കെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലെ പെരിങ്ങോടരെ. ഇതൊക്കെ പഴയ് internet business marketing തന്ത്രങ്ങള്‍ അല്ലെ.. ഇനി അല്ല..അറിഞ്ഞൂടാ എന്നൊക്കെ ആണെങ്കില്‍..എന്നാല്‍ കേട്ടോളൂ..ആണ്!
നാളെ ഞാനൊരു വെബ്‌സൈറ്റ് തുടങ്ങി എല്ലാവരുടേയും ബ്ലോഗ് അതില്‍ ഇടുന്നു. പരസ്യം വെച്ച് കാശുണ്ടാക്കി ഇരിക്കുന്നു. എല്ലാവര്‍ക്കും സമ്മതമല്ലേ? ഇത് അതുപോലെ ആയിപ്പോയി.
സമ്മതം പോലും ചോദിച്ചില്ല. ബിന്ദു, കുട്ട്യേടത്തി, ഇഞ്ചിപ്പെണ്ണ്, ഞാന്‍ എന്നിവര്‍ ആ പോസ്റ്റില്‍ കമന്റ് വെച്ചിട്ടും , അഭിപ്രായം ക്ഷണിച്ചുകൊള്ളുന്നു എന്നൊരു കമന്റ് വീണ്ടും. എന്റെ അറിവില്‍ കമന്റ് വെച്ചവരൊക്കെ ഇവിടെയുള്ള സ്ഥിരം ബ്ലോഗ്ഗേഴ്സ് ആണ്.
ഞങ്ങളുടെ അഭിപ്രായത്തിനു ഒരു വിലയും ഇല്ലേ? പിന്നെ പോയിന്റ് ഇടുന്ന കാര്യം. ബ്ലോഗില്‍ ഉള്ള ബ്ലോഗ് എഴുതുന്ന, വായിക്കുന്ന ആള്‍ക്കാരുടെ കമന്റ് പോരേ? റെജിസ്റ്റര്‍ ചെയ്ത് പോയിന്റ് ഇടാന്‍ ആളില്ലാത്ത പാവങ്ങളുടെ ബ്ലോഗൊക്കെ (നല്ല നിലവാരം ഉണ്ടെങ്കില്‍ക്കൂടെ) വിസ്മൃതിയില്‍ ആവും. ഇപ്പോച്ചെയ്ത പരിപാടിയും, അരുണ്‍ജിത്ത് എന്നയാള്‍ ചെയ്ത പരിപാടിയും തമ്മില്‍ എനിക്കൊരു വ്യത്യാസവും തോന്നിയില്ല. മുഴുവന്‍ അവിടെ വെച്ചാല്‍ ആരും ബ്ലോഗ്സ്പോട്ട് തുറന്നുംകൂടെ നോക്കേണ്ട കാര്യം ഇല്ലല്ലോ. പോസ്റ്റ് ഇടുന്നവര്‍ ഇടുക. വായിക്കേണ്ടവര്‍ ചിന്തയില്‍ വായിക്കുക. ബെസ്റ്റ്.
ബ്ലോഗ്ഗേഴ്സിനെ സഹായിക്കാന്‍ ഉദ്ദേശമെങ്കില്‍ ലിങ്ക് വെക്കുക. കുറച്ച് ലൈന്‍സ് വെക്കുക. ബ്ലോഗ്സ്പോട്ടില്‍ വന്ന് വായിക്കട്ടെ.
അഭിപ്രായം പറയട്ടെ.
എനിക്കൊരു സംശയം. കുറേ ദിവസം കഴിയുമ്പോള്‍ ഒക്കെ അവരുടേതായാലോ? എഴുതുന്നവര്‍ക്ക് ഒരു വിലയും ഇല്ലേ? എഴുതിയ ആളുടെ പേരുപോലും ഞാന്‍ അവിടെ കണ്ടില്ല. ഒക്കെ വായിച്ചുകഴിഞ്ഞാല്‍ ആരെങ്കിലും ഒറിജിനല്‍ മാറ്റര്‍ എന്നത് ക്ലിക്ക് ചെയ്യുമോ? ചെയ്യില്ല. അവര്‍ക്ക് വേറൊരു പേജും കൂടെ തുറന്നിട്ട് എന്ത് കാര്യം? സമയം ഇല്ലാത്തവര്‍ക്ക് വേണ്ടി എന്നാണല്ലോ ഭാവം ;)
ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്‍.
രണ്ട് ചെറിയ സംശയങ്ങള്‍:
1. ബ്ലോഗിന് ഗുണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
2. പരസ്യങ്ങള്‍ പേജ് ഫില്ലറായിട്ട് മാത്രമാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
(ശരിക്കും തപ്പിയില്ല-ഇത് ചിന്തയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ളതല്ല-അങ്ങിനെ പറഞ്ഞോ എന്നറിയാന്‍ മാത്രം).
ഇപ്പോഴും എനിക്ക് തോന്നുന്നത്, ആവശ്യമുള്ളവര്‍ ചിന്ത ഉപയോഗിക്കുക-അതിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെ; ആവശ്യമില്ലാത്തവര്‍ ആ വഴി പോകേണ്ട. ഇനി അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചിന്ത ടീമിനോട് കാര്യങ്ങള്‍ അന്വേഷിക്കാം. എന്നിട്ട് വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാം. ആര്‍ക്കെങ്കിലും തങ്ങളുടെ ബ്ലോഗ് ഇതില്‍ ഉള്‍പ്പെടുത്തേണ്ട എന്നുണ്ടെങ്കില്‍ അതും അവരെ അറിയിക്കുക. അങ്ങിനെയാണെങ്കില്‍ പ്രശ്‌നമുണ്ടോ?
പെരിങ്ങ്സ് ,
പ്രതികരിച്ചതില്‍ ഭൂരിപക്ഷം എന്നാണ് ഞാന്‍ പറഞ്ഞത് :) പ്രതികരിക്കാത്തവരുടെ അഭിപ്രായം ഏതു ചേരിയിലാണെന്ന് അറിയാന്‍ പറ്റില്ലല്ലോ...
ചിന്ത.കോം എന്നല്ല ഒരു പോര്‍ട്ടലിനും IPR ഉള്ള കണ്‍ടെന്റ് മുഴുവനായി പബ്ലിഷ് ചെയ്യാന്‍ അവകാശമില്ല.
ആദിത്യാ, അത് പോള്‍ തന്നെ സമ്മതിച്ചു എന്നാണ് തോന്നുന്നത്.
ഓക്കെ... എന്റെ ബ്ലോഗ് ആരെങ്കിലും കയറി പോയന്റ് ഇട്ടു കളിക്കുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ട്. :) അതിനല്ല ഞാന്‍ ബ്ലോഗ് തുടങ്ങിയത് :) വിശ്വസാഹിത്യകൃതികളും അല്ല എഴുതുന്നത്.
അങ്ങിനെയെങ്കില്‍ അതില്‍ നിന്നും നമുക്ക് ഒഴിവാകാന്‍ വയ്യേ. ഇപ്പോള്‍ മനോജിന്റെ ബ്ലോഗ് റോളില്‍ ആരുടെയെങ്കിലും ബ്ലോഗ് വേണ്ടാ എന്നുണ്ടെങ്കില്‍ മനോജിനെ അറിയിച്ചാല്‍ മതിയല്ലോ.
വക്കാരി,
എഴുതുന്നവന്റെ വാക്കിന് ഒരു വിലയും ഇല്ല, ഇവിടെ ഒരു എഡിറ്റോറിയല്‍ ബോര്‍ഡ് (അല്ലെങ്കില്‍ ‘കൂടുതല്‍ ആള്‍ക്കാര്‍’) കൂടി തീരുമാനിയ്ക്കും എന്നു പറഞ്ഞതിനോടാണ് എനിക്കെതിര്‍പ്പ്.
ഇപ്പൊള്‍ അഭിപ്രായം പറഞ്ഞതില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇതിനോട് എതിര്‍പ്പു പ്രകടിപ്പിച്ചു. അതിന്റെ ബലത്തില്‍ ഒരു പൊതു അഭിപ്രായം അറിയുന്നതു വരെ ഈ ഇമ്പ്ലിമെന്റ്റ്റേഷന്‍ വേണ്ട എന്നു വെയ്ക്കാത്തതെന്തെ?
എന്നിട്ട് ഒരു പൊതു അഭിപ്രായം ആരായത്തതെന്തെ? എന്തേ “ഇതു ഞങ്ങള്‍ തീരുമാനിയ്ക്കും” എന്നൊരു ധാര്‍ഷ്ട്യം?
ദേ ഞാനും പറയുന്നു..ഞാന്‍ വേണ്ടാ വേണ്ടാ...
ആന്റണീടെ പോലെ ഇറങ്ങിപ്പോക്ക് ആദ്യമേ നടത്താണ്ടാന്ന് സോള്‍വ് മാടീന്ന് കരുതിയാണ് ഇത്രേം നേരം മിണ്ടാതെ ഇരുന്നത്...
എന്നാല്‍ ദേ ആദീടെ കൂടെ ഞാനും പറയുന്നു...
ചിന്തയുടെ അഗ്രിഗേറ്ററില്‍ എനിക്ക് വിശ്വാസം പോരാ.
എന്റെ ബ്ലോഗ് ചിന്തയുടെ അഗ്രിഗേറ്ററില്‍ നിന്ന് ദയവായി നീക്കം ചെയ്യുക. സമയമുള്ളവര്‍ മാത്രം വായിച്ചാല്‍ മതി എന്റെ ബ്ലോഗ്.
വക്കാരിചേട്ടാ.എന്റെ ‘ഉദാത്തമായ കൃതി’ (പ്ലീസ് ചിരിക്കരുത്..) ഉപയോഗിച്ച് വേറെ എന്തെങ്കിലും പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഉപയോഗിച്ചതിന് ശേഷമല്ല അഭിപ്രായം ചോദിക്കണ്ടത്....
കൂടുതല്‍ ആള്‍ക്കാര്‍ എന്ന് പറയുന്നത് കൂടുതല്‍ ബ്ലോഗേഴ്സ് എന്നല്ലേ ഉദ്ദേശിച്ചത് (അതായത് കൂടുതല്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരുമ്പോള്‍ എന്ന അര്‍ത്ഥത്തില്‍)? എഡിറ്റോറിയല്‍ ബോര്‍ഡിന്റെ കാര്യം പറഞ്ഞിരുന്നോ?
കണ്‍ഫ്യൂഷനായി.
ആവശ്യമില്ലാത്തവര്‍ ഫീഡ് ഓഫ് ചെയ്യണം എന്നത് ഒരു മുട്ടാപ്പോക്ക് ഞ്യായമാണ്. ഫീഡ് ചിന്തക്ക് ‘പിടിക്കാന്‍’ മാത്രമല്ല. വേറേ പലതിനും കൂടി ആണ് ഉപയോഗിയ്ക്കുന്നത്. എന്റെ നൈജീരിയന്‍ വായനക്കാര്‍ എല്ലാം എന്റെ ആറെസ്സെസ്സ് ഫീഡിനെ ആണ് ആശ്രയിക്കുന്നത് :)
ഇപ്പോള്‍ ഉള്ള ഭൂരിപക്ഷ അഭിപ്രായം അതിനെതിരാണ്. തല്‍ക്കാലത്തെയ്ക്ക് (കൂടുതല്‍ ആള്‍ക്കാര്‍ അഭിപ്രായം പറയുന്നതു വരെ) ഇമ്പ്ലിമെന്റേഷന്‍ നിര്‍ത്താമോ?
(ഉത്തരവാദിത്തപ്പെട്ടവര്‍ വായിക്കുന്നു എന്ന പ്രതീക്ഷയിലാണ്)
വക്കാരി സാറിനോടല്ല ചോദ്യം :))
വക്കാരി സാറും ഞാനും ഒക്കെ ഫോട്ടോ പിടിത്തം ഒക്കെ ആയി നടക്കുന്നവരല്ലെ :) മച്ചാ മച്ചാ
എനിക്ക് തോന്നുന്നത് നമ്മളെപ്പോലെ തന്നെയുള്ള നമ്മളില്‍ പലരും ബ്ലോഗ് തുടങ്ങുന്നതിനും വളരെ മുന്‍പു തന്നെ ബ്ലോഗ് എന്ന പരിപാടി തുടങ്ങിയ (പലരും എന്ന് പറഞ്ഞാല്‍ എന്നെയൊക്കെയാണേ ഉദ്ദേശിച്ചത്) പോള്‍ ആ ഒരു അര്‍ത്ഥത്തിലാണ് ബ്ലോഗുകള്‍ എല്ലാം ആദ്യം ഉള്‍പ്പെടുത്തി അഭിപ്രായം ആരാഞ്ഞതെന്നാണ്. അഭിപ്രായങ്ങള്‍ വരുന്നതനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്നും പോള്‍ പറഞ്ഞിരുന്നു.
നമ്മള്‍ മൊഴിയുടെ ബ്ലോഗില്‍ പോയി കുടുംബം, കൂട്ടായ്‌മ എന്ന് പറയുകയും.....
ആറെസ്സെസ് എന്നത് ആറ്റം എന്നു തിരുത്തി വായിക്കാനപേക്ഷ :)
വികാരം വികാരം :)
സംഗതി എങ്ങനെ എനിക്കുപകാരപ്പെടും എന്ന ചിന്തമാത്രമേ എനിക്കുള്ളൂ :)
ആ രീതിയില്‍ ചിന്തയിലെ അഗ്രിഗേറ്റര്‍ എനിക്കിഷ്ടപ്പെട്ടു. തനിമലയാളത്തിലെ പോലെ ഓരോ തവണയും 10 സെക്കന്റ് പരസ്യം കണ്ടിരിക്കേണ്ടല്ലോ. അതുകൊണ്ട് ചിന്തയിലേത് ഒരു പുരോഗതിയാണ്. പെരിങ്ങോടരുടേത് പോലെ ഗൂഗിള്‍ പരസ്യങ്ങള്‍ എന്റെ ഫയര്‍ഫോക്സ് ബ്രൗസര്‍ മാച്ചുകളയുന്നുണ്ട്. IE-ല്‍ കണ്ടുനോക്കിയപ്പോള്‍ അത്യാവശ്യം വൃത്തികേടാണ്. പക്ഷെ, firefox ഉപയോഗിക്കുന്ന ഞാനെന്തിന് മൈന്‍ഡു ചെയ്യണം ;)
പിന്നെ, അതില്‍ ഞാനുപയോഗിക്കാന്‍ ഉദ്ദേശമില്ലാത്ത ചില ഫീച്ചറുകള്‍ ഉണ്ട്.
1. റേറ്റിംഗ്, പോയിന്‍സ് - അതില്‍ വിശ്വാസമില്ല. ഉപയോഗിക്കില്ല എന്നാലും.. അതിലെ ഡൗണ്‍ 'ആരോ'ക്ക് എന്തോ ഒരു ശരികേടുണ്ട്. ഒരു പോസ്റ്റ് ചീത്ത എന്ന് പറയുന്നതത്ര ശരിയായി തോന്നുന്നില്ല. നല്ലതെന്ന് പറയുന്നതില്‍ കുഴപ്പമൊട്ടില്ല താനും.
2. login or register to post comments എന്ന് ചില പോസ്റ്റിന്റെ കൂടെ കണ്ടു. കമന്റിടുന്നവര്‍ അതാത് ബ്ലോഗില്‍ പോയി കമന്റിടുന്നതല്ലേ അതിന്റെ ശരി. അത് ബ്ലോഗറുടെ ജന്മാവകാശമല്ലേ :)
എനിക്ക് വേണം എന്ന് തോന്നുന്ന ഫീച്ചറുകള്‍:
1. ആരെഴുതിയതാണെന്നുകൂടി കാണിക്കുക. പറ്റുമെങ്കില്‍ അയാളുടെ പ്രൊഫെയിലിലേയ്ക്കും ലിങ്ക് വയ്ക്കുക.
2. പോസ്റ്റുകളുടേയും ബ്ലോഗര്‍മാരുടേയും സ്റ്റാറ്റിസ്റ്റിക്സ്
എനിക്കെതിര്‍പ്പുണ്ട്.
1) ആരും ബ്ലോഗിലേക്ക് വരില്ല. എല്ലാവരും ചിന്തയില്‍ വായിക്കും.
2) എന്തെങ്കിലും പേരില്‍ ( കണ്ട ഐ ഡി മുഴുവന്‍ ഉണ്ടാക്കി) തനിക്ക് ഇഷ്ടമുള്ളവരുടെ പോസ്റ്റില്‍ പോയന്റ് കൂട്ടും. നല്ല കൃതികള്‍ എഴുതുന്നവനു പോയന്റ് ഇടാന്‍ ആളില്ലെങ്കില്‍ അയാളുടെ ബ്ലോഗിങ്ങ് നിന്നു. ഇവിടെ എല്ലാവരും വായിക്കുന്നു. ഓണും ഓഫുമായി കമന്റ് വെക്കുന്നു.
3)നമ്മുടെ കൃതികള്‍ മുഴുവന്‍, പ്രത്യേകിച്ച് എഴുതിയ ആളിന്റെ പേരുപോലും ഇല്ലാതെ നേരെ പബ്ലിഷ് ചെയ്യുന്നു. ചിന്തയില്‍ വരുന്നവര്‍ വായിക്കുന്നു. പോകുന്നു. പോയന്റ് ഇടാന്‍ തോന്നുന്നതിനു ഇടുന്നു.
ബ്ലോഗ് ഓരോരുത്തരുടേയും ആണ്. അതില്‍ ഒരു സന്തോഷം ഉണ്ട്.
4) ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞാല്‍, ചിന്തയില്‍ പബ്ലിഷ് ചെയ്തത് ഒക്കെ അവരുടെ ക്രെഡിറ്റില്‍ ആവുന്നു. ഇടുന്നതിനുമുമ്പ് സമ്മതം ചോദിച്ചില്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ എതിര്‍ത്തില്ല എന്നൊരു ചോദ്യവും നേരിടേണ്ടി വരും.
5) നാളെ വേറെ ഒരു ടീം വെബ്സൈറ്റ് തുടങ്ങുന്നു.
നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത എന്നും പറഞ്ഞ് നാം എഴുതിയുണ്ടാക്കുന്നതൊക്കെ അവരുടെ സൈറ്റില്‍ ഇടുന്നു. ആളെക്കൂട്ടുന്നു.
(കലേഷ് ഇതിനെയൊരു സന്തോഷവാര്‍ത്ത എന്ന് പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കിതുവരെ മനസ്സിലായില്ല.)
എന്നാല്‍പ്പിന്നെ ബ്ലോഗിങ്ങ് നിര്‍ത്തി ഇങ്ങനെ വല്ലതും തുടങ്ങിയാലോ കൂട്ടരേ. നിങ്ങളുടെയൊക്കെ ബ്ലോഗ് വഴിയരികില്‍ വീണ തേങ്ങയല്ലേ? എടുക്കട്ടെ. ഞാനൊരു ചാക്കിലിടട്ടെ. മറ്റുള്ളവരെ കാണിക്കട്ടെ.
സൂ പറഞ്ഞതിനോടു യോജിയ്ക്കുന്നു.
എല്ലാവര്‍ക്കും എവിടെയെങ്കിലും എഴുതി ഇട്ടാല്‍ മതി എന്നുണ്ടങ്കില്‍ എല്ലാവരും പോസ്റ്റെല്ലാം ക്ലബില്‍ മാത്രം ഇട്ടാല്‍ മതിയല്ലോ...
ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതാനും വായനക്കാര്‍ എന്റെ ബ്ലോഗില്‍ വന്ന് വായിക്കാനും ആഗ്രഹിയ്ക്കുന്നു. അത് തീരുമാനിയ്ക്കാനുള്ള അവകാശം ബ്ലോഗ് ഉടമസ്ഥനില്ലേ?
അപ്പോള്‍ അങ്ങനെ അല്ല കാര്യങ്ങള്‍. ബ്ലോഗ് എന്നത് ഒരാളുടെ സ്വകാര്യ സ്വത്താണ്. ഇംഗ്ലീഷില്‍ IPR എന്നു പറയാം :)
അപ്പൊ ആദിയും സൂവേച്ചിയും ഞാനും ചിന്തയില്‍ നിന്ന് ഔട്ട്. ദൈവമേ! ഇനി നമ്മളൊക്കെ ഉദാത്ത കൃതികള്‍ എഴുതുമ്പോള്‍ ആരെങ്കിലും ഒക്കെ വായിക്കുമൊ ആവൊ?
വക്കാരിചേട്ടാ
ആദ്യമായിട്ട് ബ്ലോഗ് തുടങ്ങിയതല്ല..ഇനി ഇപ്പൊ ഈ ബ്ലോഗ് തന്നെ പോളേട്ടന്‍ ആണ് കണ്ട് പിടിച്ചതെന്ന് പറഞ്ഞാല്‍ കൂടി പറയാന്‍ ഉള്ളത് ഞമ്മ പറയും..
(ഇങ്ങിനെ ഇന്റെര്‍നെറ്റ് കണ്ട് പിടിച്ചത് എന്നൊക്കെ പറഞ്ഞോണ്ടാണ് ആല്‍ ഗോര്‍ ഇപ്പൊ വീട്ടില്‍ ഇരിക്കുന്നത് :-))
പോളേട്ടാ...ദയവായി തെറ്റിദ്ധരിക്കരുത്.
ഇതൊക്കെ അഭിപ്രായങ്ങള്‍ മാത്രമായി കണ്ടാല്‍ മതി.അതില്‍ നിന്നൊക്കെ എന്തെങ്കിലും നല്ലത് ഉരുത്തിരിയും എന്ന് തന്നെ കരുതുന്നു..
(ഇത്രേം കുരുത്തക്കേട് കാണിച്ചിട്ട് ഇനി നല്ലത് ഉരുത്തിരിയും എന്നൊക്കെ അവള് പറയുന്നത് കേട്ടില്ലെ എന്നുള്ള ആത്മഗതം എനിക്ക് കേള്‍ക്കാമെങ്കിലും.....:-))
സൂവേച്ചി പറഞ്ഞത് പോലെ ഞാന്‍ എനിക്ക് പറ്റിയ ഒരു അമിളി പറയാം..
പണ്ട്..എന്നു വെച്ചാല്‍ ആദിക്കുട്ടിയൊക്കെ ജനിക്കുന്നതിനും മുന്‍പ്...ഞാന്‍ ഒരു ഇംഗ്ലീഷ് കഥ എഴുതി ..എന്നിട്ട് ഒരു സൈറ്റിന് ഞാന്‍ തന്നെ അയച്ച് കൊടുത്ത്.അവരന്ന് ഈച്ച ആട്ടി ഇരുന്ന് കൊണ്ട് അത് എടുത്ത് അവര് പ്രസിദ്ധീകരിച്ചു.പ്രസിദ്ധീകരിക്കുന്നത് നമക്ക് ഒന്നും കിട്ടുമില്ല.പക്ഷെ, കോപി റൈറ്റ് അപ്പോഴും എനിക്ക് തന്നെ എന്ന് ആ സൈറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ ഉണ്ടായിരുന്നു താനും.
പക്ഷെ പിന്നെ ആ സൈറ്റ് പോയ മാര്‍ഗ്ഗം എനിക്ക് പിന്നെ ഇഷ്ടപ്പെട്ടില്ല..എന്റെ കഥ അവിടെ നിന്ന് മാറ്റണം എന്ന് ഞാന്‍ പറഞ്ഞു.
അവരുടെ മറുപിടി പോലുമില്ല..ഞാന്‍ 5 തവണ ഈമെയില്‍ ആയ്ച്ചിട്ടും കാണാത്ത പോലെ.
എന്നാ നിങ്ങടെ സൈറ്റില്‍ അഡവെര്‍ടസ് ചെയ്യണം എന്ന് പറഞ്ഞ് ഈമെയില്‍ ആയച്ചു.
അപ്പൊ ഉടനെ മറുപിടി വന്നു..അപ്പൊ അതിന്റെ കൂടെ എന്റെ ഈ കഥ മാറ്റണം എന്ന് ഞാന്‍ റിപ്ലൈ ചെയ്ത്..അന്നേരം പിന്നെ മിണ്ടാട്ടം ഇല്ല.
ഞാന്‍ പിന്നെ വിട്ടു കളഞ്ഞു.. എത്ര യുദ്ധങ്ങള്‍ നമ്മള്‍ യുദ്ധിക്കും എന്ന് കരുതി...
എല്‍ജീ, ഞാന്‍ ആ പറഞ്ഞത് അതിന്റെ എല്ലാ നല്ല അര്‍ത്ഥത്തിലും ആണ്. പോള്‍ ഒരു ധാര്‍ഷ്ട്യത്തിന്റെ പുറത്ത് ചെയ്‌തു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്-ഒരിക്കലുമല്ല. പോള്‍ എന്തുകൊണ്ട് ചെയ്തതിനുശേഷം മാത്രം അഭിപ്രായം ആരാഞ്ഞു എന്നുള്ള ചോദ്യത്തിന് എന്റെ മാത്രം, തികച്ചും വ്യക്തിപരമായ, ഒരു മറുപടി ആയിരുന്നു അത്. മാത്രവുമല്ല, പോള്‍ എല്ലാവരുടേയും അഭിപ്രായം ആരായുകയും അഭിപ്രായങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്ന് കൂടെക്കൂടെ പറയുകയും ചെയ്‌തിരുന്നു. അല്ലാതെ ഞാന്‍ നിങ്ങളേക്കാളൊക്കെ മുന്‍പ് തുടങ്ങിയതാണ്, അതുകൊണ്ട് ഞാന്‍ ഇങ്ങിനെയൊക്കെ ചെയ്യും എന്നുള്ള ഒരു ധ്വനി എന്റെ മറുപടിയില്‍ എല്‍ജിക്ക് തോന്നിയെങ്കില്‍ ഞാന്‍ നിരുപാധികം അത് പിന്‍വലിക്കുന്നു.
Inji Pennu said...
ആദ്യമായിട്ട് ബ്ലോഗ് തുടങ്ങിയതല്ല..ഇനി ഇപ്പൊ ഈ ബ്ലോഗ് തന്നെ പോളേട്ടന്‍ ആണ് കണ്ട് പിടിച്ചതെന്ന് പറഞ്ഞാല്‍ കൂടി പറയാന്‍ ഉള്ളത് ഞമ്മ പറയും..
This is absolute bull shit. Mr.Paul never said that he inveted the blogg. Have u gone insane?
സു | Su said...
ബ്ലോഗ്ഗേഴ്സിനെ സഹായിക്കാന്‍ ഉദ്ദേശമെങ്കില്‍ ലിങ്ക് വെക്കുക. കുറച്ച് ലൈന്‍സ് വെക്കുക. ബ്ലോഗ്സ്പോട്ടില്‍ വന്ന് വായിക്കട്ടെ.
അഭിപ്രായം പറയട്ടെ.
I like to read the bloggs from http://www.google.com/reader. So are u trying to say that there should not be any reader which can give me all the contents. Instead I should go to the original blogg to read the contents?
ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്‍.
Evuran has done a good job. That dosent mean that no one elsee can creat another blogg aggregator
ഇഞ്ചിപ്പെണ്ണേ,
u r recipes are not authentic. many of them are copies from vanitha
:)
u copy from vanitha without giving them a penny and cry when chintha just gives a link to all the malayalam bloggs.
wanna comment on this?
dont gimme all bull sayin' that u had been hostin' sites and doin' all admin work for the so called web sites.
even i have been doin all these things for years.
Inchi Said:
ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്‍.
That sums up everything.... :-(
k.p.
Anonymous said...
Inchi Said:
ഇത്രയും നാള്‍ ഏവൂരാന്‍ ചെയ്തതിന് ഒരു വിലയും ഇല്ലാത്തപോലെ ആയി കാര്യങ്ങള്‍.
That sums up everything.... :-(
k.p.
Evuran has done a good job. That doesn't mean that anyone should do the same thig what he has done. Or similar thing what he has done. =He is runnign a server which gets all the mallu bloggs. And common man dont tell me thats the best work in the world. Only good thing he has done is he is running it for free on his own personal server. As far as i understood he is making user of the google api. So will u give half the comments to google also?
ഇഞ്ചിപ്പെണ്ണേ,
u r resumes are copied form Mrs.K.M.Mathews books.
And u make money with ur blogg.
Do u send any money to Manorama Group. Just curious.
Jai Kerala
Jai Malayalam
sorry not resumes it has to be re read as recipe. a small typo
ഇഞ്ചിപ്പെണ്ണേ,
U copied many of the recipes from Mrs.K.Mathes's book. Few of them are from the older Vanitha. Now dont gimme the bull sayin' that they were the recipes u got while u were in the loo or those came in u r dreams. U took many of the recipes from Manorama Group and made some bucks with the help of Google(The big bors whom u like which is gonna be the next Microsoft...)
And thanks for lettin us know that Mr.Paul was the foundr of bloggs in this world. Well last but least ur blogg has some of the stupidiest thing written in Malayalam. Your foold blogg is pretty good coz its not yours. Its copied from Vanitha and Mrs.K.M.Mathews books.
Never mind ഇഞ്ചിപ്പെണ്ണേ,
I was just kiddin,
No rather I was sayin the truth
നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്ന ഒരു ജാതി (കൊ)ടിച്ചി(പ്പ)ട്ടികളുണ്ട്.
കല്യാണപ്പന്തല്‍ കണ്ടാലും മരണശയ്യ കണ്ടാലും അവിടെ ഒന്നു മുള്ളിപ്പോവാതെ അവറ്റയ്ക്കു സ്വൈരം കിട്ടില്ല.
ഏറു കൊള്ളാന്‍ നില്‍ക്കില്ല. അഥവാ ആരെങ്കിലും വെറുതെ തിരിഞ്ഞു നിന്നാല്‍ സ്വന്തമായി കണ്ടുപിടിച്ച കുറച്ച് അഴുക്കുചാലുകളില്‍ പതുങ്ങിയിരുന്നോളും. ഇരുട്ടുമൂടിക്കിടക്കുന്ന ആ ചാലുകളില്‍ കാനവെള്ളത്തിനുപോലും പോവാന്‍ അറയ്ക്കും.
ഒരുത്തന്‍ മരിക്കാന്‍ കിടന്നാലും അവറ്റ വന്നു കാലനെ വിളിക്കാന്‍ എന്ന പോലെ, ദീനദീനം മോങ്ങിക്കോളും.
ഇവറ്റയെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം തിരിച്ചുമോങ്ങാന്‍ തക്ക ചെറ്റകളാവാന്‍ നമുക്കു പറ്റില്ല!
മലയാളം cut & paste ചെയ്തെഴുതുന്ന വൃത്തികെട്ട അനോണിശവമേ, ഇംഗ്ലീഷെങ്കിലും ശരിക്കെഴുതാന്‍ പഠിച്ചിട്ടുവാ ഇവിടെ പോലീസു ചമയാന്‍.
നിന്നെപ്പോലുള്ളവര്‍ ജയ് വിളിച്ചിട്ടാണ് മലയാളവും കേരളവും ഇങ്ങനെ മുടിഞ്ഞുപോയത്!
വിശ്വം, നിങ്ങള്‍ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്? ഇഞ്ചിപ്പെണ്ണിനെയോ? എന്തിനിങ്ങനെ നിങ്ങളുടെ വില കളയുന്നു. വായിച്ചില്ലേ ഇഞ്ചിപ്പെണ്ണെഴുതിയതെല്ലാം... എന്നിട്ടും? കഷ്ടം! നിങ്ങളെപ്പോലെ മുതിര്‍ന്നവര്‍ വളം വയ്ക്കുമ്പോഴാണ് ഈ കളകള്‍ വളരുന്നത്. തെറ്റ് തെറ്റാണെന്ന് പറയാനും ശാസിക്കാനും ഉള്ള അവകാശവും അധികാരവും നിങ്ങള്‍ക്കുണ്ട്. പക്ഷേ അത് സൂക്ഷിച്ചുപയോഗിക്കുക.
ആരും ആരെയും സപ്പോര്‍ട്ട് ചെയ്യേണ്ടതില്ല ഇവിടെ.
എല്ലാവരെയും കൂടികെട്ടിയിടുന്ന ഒരൊറ്റ കയറുമില്ല ഈ ബ്ലോഗുലോകത്തില്‍. blogspot എന്നോ Wordpress എന്നോ തുടങ്ങിയ ചില providers ഒഴികെ.
പിന്നെയുള്ളതെല്ലാം അതിവിശേഷമായ ഒരു ചങ്ങാത്തം മാത്രമാണ്. വെറും ഒരു നല്ല അയല്‍ക്കൂട്ടം. ഒരു പക്ഷേ ഭരിക്കാന്‍ ഒരു മന്ത്രിയും മെക്കിട്ടുകയറാന്‍ പോലീസുകാരും ഇല്ലാത്ത ഒരു സ്വതന്ത്രവ്യവസ്ഥ നാം മലയാളികള്‍ക്കൊന്നും പരിചയമില്ലാത്തതുകൊണ്ടാവാം നമുക്കിങ്ങനെ ഒരു പരിപാടി പെട്ടെന്നു മനസിലാവാത്തത്.
ആര്‍ക്കും ആരോടും ഒരു പ്രതിബദ്ധതയും വേണമെന്നില്ല. എന്നിട്ടും എല്ലാര്‍ക്കും എല്ലാരോടുമുള്ള പ്രതിബദ്ധത വേണം താനും!
സ്വന്തം വായ് ക്ഷമയോടുകൂടി മൂടിവെച്ച് ഈ കമന്റുകളൊക്കെ വായിക്കുമ്പോള്‍ അസഹ്യത വരുന്നുണ്ട് പക്ഷേ ചിലപ്പോള്‍. സ്വന്തം വ്യക്തിത്വം പോലും പുറത്തറിയിക്കാന്‍ കൊള്ളാത്ത അനോണിമശവങ്ങള്‍ അയല്‍ക്കൂട്ടത്തിനിടയില്‍ വന്നു പെടുന്ന പേ പിടിച്ച കൊടിച്ചിപ്പട്ടികള്‍ തന്നെയാണ്.
ഇത്തരം പേപ്പട്ടികള്‍ മോങ്ങിയാലൊന്നും നടക്കില്ല എവുരാനെക്കൊണ്ടും പോളിനെക്കൊണ്ടും (അതുപോലുള്ള മറ്റനേകം വിശിഷ്ടസുഹ്രുത്തുക്കളെക്കൊണ്ടും) പരസ്പരം ചെളിവാരിയെറിയിക്കാനും ഇവിടെയുള്ള മറ്റുകൂട്ടുകാരെ തമ്മില്‍ തല്ലിക്കാനും .
വായിക്കുന്ന സാധനത്തിന്റെ ഒറിജിനാലിറ്റിയെക്കുറിച്ച് അത്ര സങ്കടമുള്ളവര്‍ കാര്യകാരണസഹിതം തെളിവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടെഴുതണം. വെറുതെ മുള്ളിപ്പോയാല്‍ പോര.
പിന്നെ എനിക്കെന്നല്ല, ആര്‍ക്കും ഇവിടെ തലമൂപ്പോ കാരണവന്മാരുടെ അധികാരങ്ങളോ ഇല്ല.
വിഷമില്ലാത്ത മനസ്സുണ്ടായാല്‍ ഈ അസുഖങ്ങളൊക്കെ തന്നെ ഇല്ലാതാവും. അതുണ്ടെങ്കിലോ വീട്ടിലും നാട്ടിലും, ജീവിതത്തിലും മരണത്തിലും കിട്ടില്ല ഇവറ്റയ്ക്കൊക്കെ സ്വൈരം!
കേപി,
ബഹുമാന്യ കേപ്പീ എന്നു വിളിക്കണമെന്ന് മുമ്പ് ആഗ്രഹിച്ചിരുന്നു. ബ്ലോഗുകളില്‍ കമന്റുകള്‍ വേണ്ട എന്നുതുടങ്ങി ‘നൂതനവും വ്യത്യസ്ഥവു’മായ നിര്‍ദേശങ്ങളുമായി താങ്കള്‍ രംഗപ്രവേശം ചെയ്ത കാലത്ത്. ഇപ്പോള്‍ മനസിലാവുന്നു,തിരിച്ചറിയാന്‍ പറ്റുന്നു, അക്കാലത്തു പോലും താങ്കള്‍ വക്കാലത്തുകാരനായി ആയിരുന്നു പ്രത്യക്ഷപ്പെട്ടതെന്ന്.
അതെന്തായാലും ബൂലോഗം ഇതിനിടെയെങ്കിലും ബിസിനസ് സംരംഭമായിട്ടില്ല, ഒരു ബ്ലോഗര്‍ക്കും.
ഇമെയില്‍,ചാറ്റ് മാര്‍ഗങ്ങളിലൂടെ ആര്‍ക്കും താങ്കളിപ്പോള്‍ ചെയ്യുന്നതരം ചെറ്റത്തരം പ്രചരിപ്പിക്കാം. പക്ഷേ അവ പ്രകടിപ്പിക്കാന്‍ താങ്കളുടെ ബ്ലോഗില്‍ പോലും അവസരം ഇല്ല എന്ന ഓര്‍മ്മ പോലും തനിക്കില്ലാതായിപ്പോയല്ലോടോ -----
ഭാരവാഹികളും വിടല്‍ വീരന്മാരുമില്ലാതെ ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുന്നതിലുള്ള ചൊറിച്ചിലാണ് പ്രശ്നമെങ്കില്‍ നിന്റെ കാര്യം പോക്കാ. അത്രന്നെ.
തല്‍ക്കാലം അനോണിയായിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു...
വിശ്വത്തിനോട് എനിക്കുള്ള ബഹുമാനം വീണ്ടും വര്‍ദ്ധിക്കുന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍. “സോദരര്‍ തമ്മിലെ പോരൊരു പോരല്ല, സൌഹൃദത്തിന്റെ കലങ്ങിമറിച്ചിലാം” എന്നു പറഞ്ഞപോലെയേ ഈ വാഗ്‌വാദത്തെ ഞാനും കണ്ടിട്ടുള്ളൂ.
ശ്രീ കെ പി യുടെ കമന്റുകളില്‍ പലപ്പോഴും വരുന്ന വാക്കുകളാണ്‍ “അധികാരം”, “ശാസന”, “നിയന്ത്രണം“. ഇങ്ങേരെന്താ വല്ല ഫാഷിസ്റ്റുമാണോ? കെ പി എന്നെങ്കിലും സ്വന്തമായി ഒരു ബ്ലോഗിങ്ങ് സിസ്റ്റം ഉണ്ടാക്കിയാല്‍ അതില്‍ കമന്റ്റിടാനുള്ള സംവിധാനം ഇല്ലെങ്കിലും, ബ്ലോഗ് ലോക്കല്‍ കമ്മിറ്റി, ഡിസ്റ്റ്രിക്റ്റ് കമ്മിറ്റി, മുതല്‍ ബ്ലോഗ് പോളിറ്റ്ബ്യൂറോ വരെ പണിയാനുള്ള പരിപാടി കാണും. (അതല്ലെങ്കില്‍ അതിന്റെയൊക്കെ കൌണ്ടര്‍പാര്‍ട്ടായ മുഖ്യശിക്ഷക് തുടങ്ങി സര്‍സംഘചാലക് വരെയുള്ള മറ്റൊരു ഹയറാര്‍ക്കി). എല്ലാ തീരുമാനങ്ങളും മുകളില്‍ നിന്നും വരും. എല്ലാവരും കൂടി കയ്യടിച്ച് അതെല്ലാം ഒറ്റക്കെട്ടായി പാസ്സാക്കും. മധുരമനോഹരമനോജ്ഞ ചൈന! ആര്‍ഷഭാരതം!!
എന്തുചെയ്യാം, തല്‍ക്കാലം ബ്ലോഗ്ഗിങ്ങില്‍ അരാജകത്വം മാത്രം. വിശ്വത്തിനു കിട്ടുന്ന ബഹുമാനം ബാക്കിയുള്ളവര്‍ക്കു വിശ്വം കൊടുക്കുന്ന ബഹുമാനത്തിന്റെ പ്രതിഫലനം. അതു മനസ്സിലാക്കാതെ അവളെ ഊരുവിലക്കൂ, അവനെ ശാസിക്കൂ എന്നൊക്കെ താങ്കള്‍ക്ക് വിലപിച്ചുകൊണ്ടിരിക്കാം, പ്രത്യേകിച്ചു ഫലമുണ്ടാവുമെന്നെനിക്കു തോന്നുന്നില്ല.
സു,
എന്നെ വ്യക്തി ഹത്യ നടത്താന്‍ മാത്രം പോന്ന ആണുങ്ങള്‍ ജനിച്ചിട്ടില്ല.
:)
ഞായറാഴ്ചകള്‍ ഓഫിന് നല്ല ദിവസമല്ലെന്ന് പഞ്ചാംഗത്തിലുണ്ട്.
ഇത്തിരിവെട്ടം,
നമ്മക്കിട്ട് വെക്കണോ? :)
(ഞാന്‍ എവിടേയും ഓഫിഡും! ഡും)
ദില്‍ബൂ ധൈര്യമുണ്ടെങ്കില്‍ ഇന്ന് ഒരു നൂറ് ഓഫെങ്കിലുമടിക്കൂ...
ഞാന്‍ വെല്ലുവിളിക്കുന്നു.. ( ഓഫീസായതിനാല്‍ ആഞ്ഞടിക്കാന്‍ വയ്യല്ലോ ദൈവമേ..)
ഓഫ് ടൊപിക് : എന്തായാലും ഇവിടെ കുറെ *വിവരങ്ങല്‍ കിട്ടി.....
ബ്ലൊഗില്‍ നിന്നും.. ഹിറ്റ്, പരസ്യം, പണം..... ഇതൊക്കെ ഇമ്മിണി ബല്യ സംഭവം ആണല്യൊ?...
അങ്ക്‌ഃവും കണ്ടു *താളിയും ഒടിച്ചു
അതു ശരി, അപ്പൊ നിങ്ങളണല്ലേ താളി ഒടിച്ചത്? ഹെട് മാഷ് വിളിക്കുന്നുണ്ട്.
Post a Comment