ഈയ്യിടെ നമ്മളുടെ ഒരു ബ്ലോഗില്‍ പാരീസിലെ ഈംഫല്‍ ടവറിന്റെ ഫോട്ടോവും ഒരു അടിക്കുറിപ്പും വായിക്കനിടയായി. അപ്പോള്‍ നമ്മുടെ രാജ്യത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങങ്ങളെക്കുറിച്ചുള്ള സ്ഥിതി ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.
ലോക ചരിത്ര സ്ഥലങ്ങള്‍ 812 ആണത്രെ. ആതില്‍ ഇന്ത്യയില്‍നിന്നുമുള്ള 26 സ്ഥലങ്ങള്‍ മാത്രമണുള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മളുടെ ഉദാസീനതയാണിതിന്നു കാരണം എന്നാണൂ ചരിത്രഗവേഷകന്മാര്‍ പലരുടെയും അഭിപ്രായം. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, വത്‌തിക്കാന്‍, ജെര്‍മ്മനി, ഓസ്റ്റ്രിയ, ബെല്ജിയം എന്നീ 9 രാഷ്ട്രങ്ങള്‍ ചേര്‍ത്താല്‍ ഭാരതത്തിന്റെ വിസ്തീര്‍ണത്തിനു ഏകദേശം തുല്യമായിരിക്കും. ഇവയില്‍ 153 എണ്ണം ലോക ചരിത്ര സ്ഥലങ്ങളായി അംഗീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണ കാലത്ത് 1904 ല്‍ Lord Curzon ആണു Ancient Monument Act നടപ്പിലാക്കി ഇന്ത്യയിലാദ്യമായി ശാസ്ത്രീയ രീതിയില്‍ ചരിത്രസ്ഥലങ്ങള്‍ രക്ഷിക്കാനുള്ള നടപടികള്‍ എടുത്തത്.
പി കെ രാഘവന്‍
Saturday, August 05, 2006
Subscribe to:
Post Comments (Atom)
No comments:
Post a Comment