Wednesday, August 16, 2006

കുറുമാന്‍ മാപ്രാണത്ത്..

പ്രിയ ബൂലോഗരെ,

മേരി മുത്തിയുടെ പ്രാണ നാഥന്‍ (എക്സ് ), ശ്രീ. മഞ്ഞുമല കുറുമാന്‍ ജില്ലയിലെ ഷാപ്പുകളുടെ ക്വാളിറ്റി ചെക്കിങ്ങ് & ഇന്‍സ്പെക്ഷന്റെ ഭാഗമായി ഇന്ന് മാപ്രാണം ഷാപ്പിലെത്തിച്ചേര്‍ന്നിരിക്കുന്ന വിവരം അദ്ദേഹം ഷാപ്പിലെ; കാട, മുയല്‍, അരണ്ട, ഞണ്ട്, കൊളക്കോഴി, കോക്കാന്‍ പൂച്ച, പെരുച്ചാഴി തുടങ്ങിയ ഐറ്റംസ് ചവച്ചുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞു.

കേരളത്തിലെ ബ്ലോഗര്‍മാരുടെ എല്ലാവരുടേയൂം ടെലിഫോണ്‍ നമ്പരുകളില്ലാത്തതിനാല്‍, എല്ലാവരും അദ്ദേഹത്തെ ഈ നമ്പറില്‍ സൌകര്യം പോലെ ബന്ധപ്പെടുവാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിച്ചുകൊള്ളൂന്നു എന്നും പറയാന്‍ പറഞ്ഞു!

ഫുള്‍ നമ്പര്‍ : +919995225922

10 comments:

Shiju said...

കുറുമന്‍ ചേട്ടാ,
ഇപ്രാവശ്യത്തെ ഓണം അടിച്ച്‌ പൊളിക്കും അല്ലേ? താമസിയാതെ നാട്ടില്‍ വരുന്നുണ്ട്‌. അപ്പോള്‍ വിളിക്കാം.

Unknown said...

കാട,മുയല്‍ എന്നിവയുടെ അകമ്പടിയോടെ ക്വാളിറ്റി ചെക്കിങ് അയല്‍ ജില്ലകളിലെ ഷാപ്പുകളിലേക്കും വ്യപിപ്പിക്കുമെന്നും സമയവും കമ്പ്യൂട്ടറും ഒത്ത് കിട്ടിയാല്‍ ഉടന്‍ ഒരു പോസ്റ്റിടുമെന്നും കുറുമഗുരു ഈയുള്ളവനോട് ഇപ്പോള്‍ ഫോണില്‍ പറഞ്ഞു.

കുറുമാന്‍ നീണാള്‍ വാഴ്ക! ആളൂര്‍ ഷാപ്പ് നീണാള്‍ വാഴ്ക!

മുസ്തഫ|musthapha said...

ഷാപ്പിലെ കള്ള് ഹറാമാണെങ്കിലും.. കാട, മുയല്‍, അരണ്ട, ഞണ്ട്, കൊളക്കോഴി മുതലായവയുടെ ക്വാളിറ്റി ‘ടേസ്റ്റ്’ ചെയ്യാന്‍ ഒരു അസിസ്റ്റന്‍റ് ആയി ‘സൌജന്യ സേവനം’ നല്‍കാന്‍ ഈ അഗ്രജന്‍ തയ്യാറാണെന്ന വിവരം കുറുമാന്‍ സഖാവിനെ ഇതിനാല്‍ അറിയിക്കുന്നു.

Kumar Neelakandan © (Kumar NM) said...

ഏത് മാപ്രാണത്തോ ഏതു പ്രാണത്തോ എന്നറിയില്ല. ഒരുദിവസം മുന്‍പ് എന്നെ വിളിച്ചിരുന്നു. നല്ലഫോമിലായിരുന്നു ചുള്ളന്‍. ഉടന്‍ എറണാകുളത്ത് എത്തും എന്നു പറഞ്ഞു. ഇവിടെ എല്ലാ ബാറുകളിലും ഇന്‍സ്പെക്ഷന്റെ നോട്ടീസ് പതിക്കാന്‍ പറഞ്ഞു. മുത്തപ്പാ കാത്തോളണേ...

കുറുമാന്‍ said...

Dear Bloggers,

I've finished my first quality checking section in MAPRANAM KALLU SHOP. I've done quality checking of Rabit, Eranda, fish egg, kappa and fish curry, pork (Not vinthalu) and kakka irachi today. The quality and the taste was really great (mouth watering).

Writing in malayalam seems to be a big task, but I can't stay long without saying a "BIG HI" to my blog friends.

കുറുമന്‍

viswaprabha വിശ്വപ്രഭ said...

കാര്യങ്ങളൊക്കെ നോക്കാന്‍ കുറുമാന്‍ വന്നതുകൊണ്ട് ഇനി ഞാന്‍ പോകുന്നു...

രാവിലത്തെ കൊളംബോ/കുവൈറ്റ് പുഷ്പകങ്ങളിലാകും യാത്ര.

എല്ലാ കേരളാ/ഇന്ത്യാ ബൂലോഗവാസികള്‍ക്കും തല്‍ക്കാലം വിട!

ആരെയും നേരില്‍ വിളിക്കാന്‍ പറ്റിയില്ല ഒടുവിലായപ്പോള്‍! ബാക്കിയൊക്കെ ഇനി വീട്ടില്‍ ചെന്നിട്ട്.

ഏറനാടന്‍ said...

കുറുമാന്‍ജീ...
ഇങ്ങനെയങ്ങ്‌ കൊതിപ്പിക്കാതെയെന്റെ പൊന്നളിയാ... എനിക്കു ഒരു പാട്ട്‌ ഒാര്‍മ്മ വരുന്നു. (കിക്കായിട്ടില്ല, തെറ്റിദ്ധരിക്കാതെ മാലോകരേ..). ലാലേട്ടനും മാളയും കൂടി കുപ്പി കക്ഷത്ത്‌ വെച്ച്‌ വേച്ചുവരുമ്പോള്‍ പാടണ പാട്ടെന്തെരാണ്‌? ങ്‌ഹാ..കിട്ടി,കിട്ടി.. "നീയറിഞ്ഞോ മേലെമാനത്ത്‌ ആയിരം ഷാപ്പുകള്‍ തുറക്കുന്നുന്‍ണ്ടേയ്‌.. സ്വര്‍ഗ്ഗത്തിലേ അപ്പൂപ്പന്മാര്‍ക്കും ഇനി ഇഷ്‌ടം പോലെ കുടിക്കാമല്ലോ.."

Anonymous said...

ഇന്നലെ രാത്രി ഒരാള്‍ ഫോണ്‍ ചെയ്ത് കുറുമാന്‍ ഫോണില്‍ വിളിച്ച് അരമണിക്കൂര്‍ സംസാരിച്ചതിന്റെ കഥകള്‍ പറഞ്ഞു. കൂടെ ഒരു ഭീഷണിയും:‘മര്യാദയ്ക്ക് കിടന്നുറങ്ങിക്കോണം, അല്ലെങ്കില്‍ കുറുമാനെക്കൊണ്ട് വിളിപ്പിക്കും’
(ഈ കമന്റ് അനോണിമസു പുണ്യാളന്റെ പേരില്‍)

Anonymous said...

ന്റെ അനോണിമസ് കുട്ടപ്പാ
അനോണിമസായിട്ട് എഴുതുമ്പൊ ഹാന്റ് റൈറ്റിങ്ങ് ഇച്ചിരെ മാറ്റി എഴുതണ്ടായൊ? അല്ലെങ്കി കണ്ട് പിടിക്കാന്‍ എന്നാ എളുപ്പമാണെന്നെ :)

കുറുമാന്‍ said...

പ്രിയപെട്ട ബൂലോഗവാസികളെ, നിങ്ങള്‍ കണ്ടില്ലേ, ഈ അനോണി എന്നെകുറിച്ചിങ്ങനെ അഭവാദങ്ങള്‍ പറയുന്നത്‌. വെറും ഒരരമണിക്കൂറ്‍ സംസാരിച്ചപ്പോഴേക്കും, ഇത്രയും വലിയ പ്രശ്നമെങ്കില്‍, നാളെ മുതല്‍, ഓരോ ഫോണ്‍ കാളുകളുടേയും ദൈര്‍ഘ്യം ഞാന്‍ ഒരു മണിക്കൂറോ അതിലതികമോ ആക്കി വര്‍ദ്ധിപ്പിക്കുന്നതാണെന്ന്‌ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. ഇത്‌ ബൂലോക കാവിലമ്മയാണെ സത്യം സത്യം സത്യം. ഇന്ന് വൈകീട്ട്‌ മൂന്നരക്ക്‌ ഞാന്‍ ഉമേച്ചി (അചിന്ത്യ)യെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യാ ഗേറ്റ്‌ റെസ്റ്റോറണ്റ്റില്‍ പോയി, ചൂടു നെയ്‌ റോസ്റ്റും, ചായയും കഴിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ ഞങ്ങളാലാവുന്ന വിധം എല്ലാ ബ്ളോഗന്‍മാരേയും, ബ്ളോഗിനികളേയും കുറിച്ച്‌ പരദൂഷണം പറഞ്ഞു. ഹാ, ഹാ, ഹാ... അനോണിക്കുള്ളത്‌ ഞാന്‍ വച്ചിട്ടുണ്ട്‌ (പിന്നെ ഞാന്‍ ഇന്നലെ അരമണിക്കൂര്‍ സംസാരിച്ച എറണാകുളം കാരനും). എന്തായാലും ഈ ആഴ്ചയില്‍ ഞാന്‍ ഒരു പോസ്റ്റിടാന്‍ തീരുമാനിച്ച വിവരം (സമയവും, കമ്പ്യ്യൂട്ടറും കിട്ടുന്നതിന്നന്നുസരിച്ച്‌) ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.