Sunday, August 06, 2006

ഫ്രണ്ട്ഷിപ്പ്‌ ദിനാശംസകള്‍

പുഞ്ചിരിച്ചു കൊണ്ടു പൂനിലാവും
വാക്കുകള്‍ കൊണ്ടു തേന്മഴയും
സ്നേഹം കൊണ്ടെന്റെ ഹൃദയവും നിറച്ച
എന്റെ പ്രിയങ്കരരായ ബൂലോഗ സുഹൃത്തുക്കള്‍ക്ക്‌
ഒരായിരം ഫ്രണ്ട്ഷിപ്പ്‌ ദിനാശംസകള്‍

23 comments:

വിശാല മനസ്കന്‍ said...

പ്രിയപ്പെട്ട നിക്കിനും ബൂലോഗത്തെ എല്ലാ പൊന്നുങ്കട്ടകള്‍ക്കും എന്റെയും ഫ്രന്‍ഷിപ്പാശംസകള്‍!

ബിന്ദു said...

എല്ലാവര്‍ക്കും സൌഹൃദ ദിനാശംസകള്‍ !!
:)

വല്യമ്മായി said...

സൌഹൃദ ദിനാശംസകള്‍.
ഈ സൌഹൃദം പങ്കു വെക്കാന്‍ ഒരു പാട് പൂക്കള്‍ ഇനിയുമിവിടെ വിടരട്ടെ

ഏറനാടന്‍ said...

"ജീവന്റെ ജീവനാം കൂട്ടുകാരാ
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കിയകലരുതേ.."
ഏവര്‍ക്കും എന്റേയും സൗഹൃദ ദിനാശംസകള്‍..

Adithyan said...

എല്ലാവര്‍ക്കും എന്റെയും സൌഹൃദദിനാശംസകള്‍!!!

പച്ചാളം : pachalam said...

അന്തരീക്ഷത്തിന്റ്റെ മൃഛുനോഷ്മങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന സൂക്ഷ്മ കണങ്ങളായി ഞാനെന്‍റെ സൌഹൃദ ദിനാശംസകള്‍ ഇവിടെ പ്രതിധ്വനിപ്പിക്കുന്നു!

mariam said...

ഹൊ! പേടിപ്പിച്ചും കളഞ്ഞല്ലോ..? :-D

കുറുമാന്‍ said...

ബൂലോക വാസികള്‍ക്കെല്ലാം, എന്റെ സൌഹൃദ ദിനാശംസകള്‍.......

പച്ചാളം : pachalam said...

ഹലൊ, ഇവിടാരുമില്ലെ?
ഓഫ് യൂണിയന്‍ ഭാരവാഹികള്‍ പോലും
ഞായറാഴ്ച ആയതു കൊണ്ടാണൊ?

:: niKk | നിക്ക് :: said...

ഹഹഹ പച്ചാളം, നിന്റെ അന്തരീക്ഷത്തിന്റ്റെ മൃഛുനോഷ്മങ്ങളില്‍ നിന്നും ബഹിര്‍ഗമിച്ച സൂക്ഷ്മ കണങ്ങളായ സൌഹൃദ ദിനാശംസകള്‍ ഇവിടെ പ്രതിധ്വനിച്ചു കേട്ടപ്പോള്‍ മറിയാമ്മ മാത്രമല്ല ഞാനും പേടിച്ചു പോയി !!!

ഇത്തിരിവെട്ടം© said...

സൌഹ്രദത്തിന്റെ ചൂടും ചൂരും ഒരു ദിനത്തിന്റെ ചിട്ടവട്ടങ്ങളില്‍ ഒതുങ്ങാതെ എന്നെന്നും നിലനില്‍ക്കട്ടേ..
മനുഷ്യബന്ധങ്ങള്‍ക്ക് ചുടലയെ അതിജീവിക്കാന്‍ സാധിക്കട്ടേ...

എല്ലാവര്‍ക്കും സൌഹൃദ ദിനാശംസകള്‍

ദില്‍ബാസുരന്‍ said...

ഇപ്പോള്‍ ബൂലോഗത്ത് വിലസുന്നവര്‍ക്കും ഓഫീസില്‍ തളച്ചിടപ്പെട്ടവര്‍ക്കും ഞായറാഴ്ച വീട്ടിലിരുന്ന് ആഘോഷിക്കുന്നവര്‍ക്കും തുടങ്ങി എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും സൌഹൃദത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍ ഇതാ ഞാന്‍ നീട്ടുന്നു. സ്വീകരിച്ചാലും!

:: niKk | നിക്ക് :: said...

സ്വീകരിച്ചിരിക്കുന്നു ദില്‍ബൂസ്‌! പൂച്ചെണ്ടില്‍ കരിവണ്ടുകള്‍ റാകിപ്പറക്കുന്നുണ്ടല്ലോ...സൂ സൂ സൂ സൂ സൂ.. സ്‌ സ്‌

മുസാഫിര്‍ said...

സൌഹൃദ ദിനത്തിന്റെ ആശംസകള്‍ എല്ലാ സുഹൃത്തുക്കള്‍ക്കും.

അഗ്രജന്‍ said...

സൌഹൃദത്തിന്‍റെ ഒരു പൂച്ചെണ്ട് ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു. ഒന്നേ ഉള്ളൂന്ന് കരുതി ആരും തല്ലുകൂടരുത്... ഉള്ള്ത് പങ്കിട്ടെടുക്കുക..:)
നിക്ക് ഇതില്‍ കയ്യിട്ട് വാരാന്‍ നിക്കേണ്ട.. നിനക്കുള്ളത് നേരത്തെ കിട്ടീലോ!!!

എല്ലാ ഭൂലോഗ വാസികള്‍ക്കും സൌഹൃദ ദിനാശംസകള്‍...

മാലോഗം::malogam said...

:)എല്ലാവര്‍ക്കും സൌഹൃദ ദിനാശംസകള്‍!:)

bloggers' day എന്നൊന്നുണ്ടോ? ഉണ്ടാവേണ്ടേ? ഉണ്ടാകില്ലേ?

:: niKk | നിക്ക് :: said...

മാലോഗം!!!

ഞാന്‍ ആദ്യം തെറ്റി വായിച്ചു, മാലയോഗം.

ഹിഹിഹി നല്ല പേര്‌. ശരിയാണ്‌ ബൂലോഗ ദിനം അടുത്തുതന്നെ ഉണ്ടാവും ട്ടോ. :P

പരദേശി said...

എല്ലാ ബൂലോഗവാസികള്‍ക്കും ഫ്രണ്ട്ഷിപ്പ് ദിനാശംസകള്‍...

പട്ടേരി l Patteri said...
This comment has been removed by a blog administrator.
പട്ടേരി l Patteri said...

!!! സൌഹൃദ ദിനാശംസകള്‍...!!!
ഇന്നും............എന്നെന്നും.......

ഗന്ധര്‍വ്വന്‍ said...

ആംശസകള്‍ ബൂലോഗരെ.

ആരെങ്കിലും എന്താണ്‌ സൗഹൃദമെന്നൊന്നെഴുതിയിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു പാടുകാലമായ്‌ മോഹിച്ചു പോയി.
വെറുതേ മോഹിച്ചു പോയി.

എല്ലാ പഞ്ചാര വാക്കുകളൂം വാചക കസര്‍ത്തുകള്‍.
എല്ലാ പുഞ്ചിരിയും ദന്ത പ്ര്ക്ഷാളനം. എല്ലാ ഹസ്ത്തദാനവും ചതിയിലേക്കുള്ള ഇന്വിറ്റേഷന്‍.
കണ്ണുകളുടെ തിളക്കത്തില്‍ ഒളിപ്പിച്ചു വച്ച കുന്തമുനകള്‍.
അപവാദത്തിനു കാതോര്‍ക്കുന്ന കാതുകള്‍. അപഖ്യാതി പരത്തുന്ന ചുണ്ടുകള്‍.
വിഷലിപ്ത ജിഹ്വ.
അന്യന്റെ മുതല്‍ സ്വന്തമാക്ക്കുന്ന മനസ്സാക്ഷി.
കഴുത്തു ഞെരിക്കുന്ന കൈക്കരുത്ത്‌.
കളം മാറ്റി ചവിട്ടുന്ന കാലുകള്‍.

മനുഷ്യന്‍ ഹാ എത്ര സുന്ദരമായ പദം.

സൗഹൃദ ദിനാശംസകള്‍.

ചന്തു said...

ഒരുകൊച്ചു മൌസിന്റെ ക്ലിക്കിനപ്പുറം നിരക്കുന്ന ബൂലോഗ കൂട്ടുകാര്‍ക്ക് ഫ്രണ്ട് ഷിപ്പ് ദിന മുബാരക്..

അചിന്ത്യ said...

ഉം...ആശംസകള്‍...എല്ലാ സുഹൃത്തുക്കള്‍ക്കും.
(നല്ലത് മാത്രെ ഇയാളെപ്പറ്റി ഇതു വരെ പറഞ്ഞിട്ടുള്ളു. ഈ ഗന്ധര്‍വ്വന്‍ എന്നെക്കൊണ്ടിനി വല്ലതുമൊക്കെ പറയിക്കും)
ഇന്നു അറുപത്തൊന്നാം ഹിരോഷിമാ ദിനം കൂടി.