Thursday, August 03, 2006

ചിന്തയുടെ പുതുപുത്തന്‍ മലയാളം ബൂലോഗചുരുളുകള്‍

പ്രിയ ബൂലോഗരേ,

ഇതാ ഒരു സന്തോഷ വാര്‍ത്ത!!!

ചിന്ത.കോം അതിന്റെ ബൂലോഗചുരുള്‍ അതി മനോഹരമായി പരിഷ്‌കരിച്ച് അവതരിപ്പിച്ചിരിക്കുന്നു. പരസ്യങ്ങള്‍ വല്യ ശല്യമുണ്ടാക്കാത്ത രീതിയിലാണ് ഈ ബൂലോഗചുരുള്‍ സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണിതിന്റെ ഒരു പ്രത്യേകത. 3 തരം ബൂലോഗചുരുളുകളാണ് ചിന്ത.കോം പ്രവര്‍ത്തകര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

വളരെ ബേസിക്ക് ആയ ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ ദാ ഇവിടെ (http://chintha.com/malayalam/blogroll.php) ഉണ്ട്.

അതില്‍ നിന്നും കുറച്ചുകൂടി പരിഷ്‌കരിച്ച വെര്‍ഷന്‍ ദാ ഇവിടെയുണ്ട് (http://www.chintha.com/malayalam/blogs.html).അവിടെ ബൂലോഗ ചരിത്രത്തില്‍ ആദ്യമായി ഒരു റേറ്റിംഗ് സംവിധാനം അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളത്തില്‍ നല്ല റേറ്റിംഗ് കിട്ടുന്ന ബ്ലോഗുകള്‍ പ്രത്യേകമായി ടോപ്പ് ബ്ലോഗുകള്‍ എന്ന രീതിയില്‍ ഇവിടെ (http://www.chintha.com/malayalam/topblogs.html) അവതരിപ്പിച്ചിരിക്കുന്നു.

ഇതിന്റെ ശില്‍‌പികളിലൊരാളായ ശ്രീ.പോള്‍ അറിയിച്ചിരിക്കുന്നത് ഇത് ബീറ്റ വെര്‍ഷന്‍ ആണ് എന്നാണ്. ഇതിനിയും മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇതുപയോഗിക്കുന്ന ബൂലോഗരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഇതില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം തയാറാണ്.

ദയവായി ഈ ബൂലോഗചുരുളുകള്‍ സന്ദര്‍ശിച്ചിട്ട് നിങ്ങളുടെയെല്ലാം അഭിപ്രാ‍യങ്ങളും നിര്‍ദ്ദേശങ്ങളും ശ്രീ പോളിനെ editor(അറ്റ്)chintha.കോം എന്ന ഈ-മെയില്‍ വിലാസത്തില്‍ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.

ഇത് തയാറാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ആശംസകളോടെ,
സ്വന്തം,
കലേഷ്

73 comments:

Anonymous said...

കൊള്ളാം കലേഷേ..blogroll summary യോടെ അവതരിപ്പിച്ചിരിക്കുന്നു
1. രണ്ടാം കാറ്റഗറിയില്‍ ഫീഡ് ലിങ്ക് ഇല്ല
2. മൂന്നാം കാറ്റഗറി (top blogs)യിലെ ഫീഡ് ലിങ്ക് deadlink ആണ്.

Anonymous said...

കൂമാ, ലിങ്കുകള്‍ ഒന്നുകൂടി പോസ്റ്റ് ചെയ്യാം.

1. Basic Blog Aggregator
2. Aggregator with Ratings
3. Top Blogs

കലേഷ്, നന്ദി.

പോള്‍, ചിന്ത.കോം

Anonymous said...

പോള്‍, ഞാന്‍ പറഞ്ഞത് RSS feed-ന്റെ കാര്യമാണ്. aggregator നന്നായിട്ടുണ്ട്. http://chintha.com/storylink/top/feed എന്ന ലിങ്കില്‍ പോയി നോക്കൂ. deadlink ആണത്. (page not found) ഒന്നു നോക്കുമല്ലോ. ഇപ്രകാരം rate ചെയ്യപ്പെടാത്ത ലിസ്റ്റിലും RSS ഫീഡ് കൊടുത്താല്‍ ഉപകാര പ്രദമായിരുന്നു.

കൂടാതെ ഓരോ ബ്ലോഗ് entry-ക്കുമൊപ്പം ബ്ലോഗിന്റെ പേരു കൂടി കൊടുക്കാനാകുമോ? ഉദാ:
പുരാവസ്തു (കൂമന്‍) എന്ന മട്ടില്‍?

താങ്കളുടെ യത്നങ്ങള്‍ മലയാളത്തിനും മലയാളികള്‍ക്കും വളരെ പ്രയോജന പ്രദമാണെന്നു കൂടി പറഞ്ഞില്ലെങ്കില്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല

Anonymous said...

കൂമാ, പിടി കിട്ടി.... അതൊന്നു നോക്കട്ടെ, ശരിയാക്കാം. ബ്ലോഗിന്റെ പേര് കൊടുക്കുന്നത് അടുത്ത വേര്‍ഷനില്‍ ശരിയാക്കാം.

പോള്‍, ചിന്ത.കോം

Anonymous said...

ഞാന്‍ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ചിന്താ.കോം ചേട്ടന്മാരെ,

ഒരു അഗ്രിഗേറ്റര്‍ വളരെ നല്ല കാര്യം..

പക്ഷെ ഈ പോയിന്റ് സിസ്റ്റ്ം തീരെ ശരിയല്ല..
ഇപ്പോള്‍ അധികം കമന്റുകള്‍ കിട്ടുന്ന പോസ്റ്റുകള്‍ അല്ലെങ്കില്‍ അധികം പേര്‍ വായിക്കുന്ന പോസ്റ്റുകള്‍ അല്ല യതാര്‍ത്ഥത്തില്‍ നല്ല പോസ്റ്റുകളോ കഥകളോ..അതുകൊണ്ട് ഒരു പോയിന്റ് സിസ്റ്റം വെച്ചാല്‍ പിന്നെ ഇതുപോലെ കമന്റുകള്‍ കുമിഞ്ഞു കൂടുന്ന ഒരു ബ്ലോഗ് മാത്രം ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടും.പ്രത്യേകിച്ചു നിങ്ങളുടെ പോലെയുള്ള ഒരു നല്ല വെബ്സൈറ്റില്‍ കൂടി അങ്ങിനെ ചെയ്യുമ്പോള്‍...മാത്രമല്ല പിന്നെ പോയിന്റുകള്‍ക്ക് വേണ്ടി ആവശ്യമില്ലാത്ത ഒരു വാദപ്രതിവാദവും വരും എന്ന് എനിക്ക് തോന്നുന്നു. ഇവിടെ കാണുന്ന ഈ മലയാള ബ്ലോഗുകളുടെ ഇപ്പോഴുള്ള സമത്വം ആണ് ഏറ്റവും നല്ലതെന്ന് എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. എന്റെ വിവരമില്ലായമ ആയിരിക്കാം കാരണം..
പക്ഷെ,ഞാന്‍ കണ്ടിട്ടുള്ള ഈ ഇന്റെര്‍നെറ്റ് പോയിന്റ് റേറ്റിങ്ങ് സിസ്റ്റെംസ് എല്ലാം ഇങ്ങിനെ ആണ്..യാതാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ ദൂരെയാണ്..പ്രത്യേകിച്ചു അന്‍പത് യൂസര്‍ ഐഡിയും മറ്റും ഒരൊറ്റ ആള്‍ക്ക് ക്രിയേറ്റ് ചെയ്യാന്‍ പറ്റുന്ന ഈ ഉലകത്തില്‍ പോയിന്റുകള്‍ക്ക് തീരെ വിശ്വാസ്യത ഇല്ല എന്നാണ് എന്റെ അഭിപ്രായം.
പോയിന്റുകള്‍ കൊണ്ട് എന്തു ഉദ്ദേശിക്കുന്നു എന്ന് തന്നെ മനസ്സിലാവുനില്ല..ഇന്റ്രാക്ഷന്‍ ആണെങ്കില്‍ കമന്റുകള്‍ ഉണ്ടെല്ലൊ..അതുപോലെ ആര്‍ട്ടിക്കളില്‍ കമന്റ് ബോക്സ് ഉള്ളപ്പോള്‍ എന്തിന് ചിന്താ അഗ്രിഗേറ്ററിലും ഒരു കമന്റ് ബോക്സ്?

എന്തായലും ഇതു എന്റെ അഭിപ്രായം...

Kuttyedathi said...

അഗ്രിഗേറ്റര്‍ കണ്ടു. ഇതിലെ പോയിന്റുകള്‍ ആരു കൊടുക്കുന്നതാണ്‌ ? ചിന്ത പത്രാധിപ സമിതി തന്നെയോ, അതോ പോസ്റ്റുകള്‍ വായിക്കുന്നവരോ ? ഒരു പോസ്റ്റിനു മൈനസ്‌ 2 പോയിന്റൊക്കെ കണ്ടു. എന്താണതിന്റെയൊരു അര്‍ത്ഥം ? അങ്ങനെ മൈനസ്‌ ഒക്കെ അനുവദിക്കുന്ന ഒരു പോയിന്റ്‌ സിസ്റ്റം നല്ലതാണോ ?

അതുപോലെ ആദ്യത്തെ അഗ്രിഗേറ്ററിലൊഴികെ മറ്റൊരിടത്തും, ആ പോസ്റ്റെഴുതിയ ആളുടെ പേരോ, അതിലേയ്ക്കു ലിങ്കോ കണ്ടിലല്ല്ലോ. അങ്ങനെ ചെയ്താല്‍, അതീ അഗ്രിഗേറ്ററിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ സംശയിക്കാനിടയാക്കില്ലേ ?

രാജ് said...

നെറ്റിലെ വളരെ പോപ്പുലര്‍ സൈറ്റായ digg.com ന്റെ മാതൃകയാണു്, ചിന്ത.കോം അവലംബിച്ചിട്ടുള്ളതെന്നു തോന്നുന്നു. ഏറെക്കുറെ ഡെമോക്രാറ്റിക് ആയ റേറ്റിങ് സമ്പ്രദായമാണു് ഇവിടെ കാണാനാകുന്നതു്. എന്തു തന്നെയായാലും ബ്ലോഗുകള്‍ റേറ്റ് ചെയ്യപ്പെടുന്നതു ദുഷിച്ച പ്രവണതയൊന്നുമല്ല, അതിനെക്കുറിച്ചു ഇത്ര ഭയപ്പെടുകയും വേണ്ടതില്ല. പ്രത്യേകം റേറ്റിങൊന്നും ഇല്ലെങ്കില്‍ തന്നെയും ഇന്‍‌കമിങ് ലിങ്ക്സ് നോക്കി പലസൈറ്റുകളും ബ്ലോഗുകളെ റേറ്റ് ചെയ്യുന്നുണ്ടു്.

ചിന്തയിലെ റേറ്റിങ് bring it on top/bring it down എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ കുട്ട്യേടത്തി, നെഗറ്റീവ് സ്കോറും റേറ്റുമൊന്നുമല്ല.

Anonymous said...

പെരിങ്ങ്സ്..ഇതെന്നാന്നെ ഉറക്കം ഒന്നുമില്ലെ?

പിന്നെ ഈ ഡിഗ് എന്ന് പറയുന്നത് ഒരു ന്യൂസ് ഹോപ്പര്‍ പോലെയാണ് എന്നാണ് ഞാന്‍ ലാസ്റ്റ് അറിഞ്ഞത്. അല്ലാതെ ബ്ലോഗ് തിരിക്കലല്ല.
നമ്മള്‍ ഡിഗ് കമ്മ്യൂണിറ്റിയില്‍ ഉണ്ടെങ്കില്‍ നമ്മള്‍ തന്നെ ഏതെങ്കിലും ഒരു ആര്‍ട്ടിക്കിള്‍ (മെയിന്‍ലി ന്യൂസ്സ് ആര്‍ട്ടിക്കിള്‍സ്) ക്യാറ്റഗറി തിരിച്ച് ലിങ്ക് സബ്മിറ്റ് ചെയ്യുന്നു..എന്നിട്ട് കമ്യൂണിറ്റി യൂസേര്‍സ് മൊത്തം അത് വോട്ട് ചെയ്യുന്നു...അങ്ങിനെ ആണ്..പോപുലര്‍ ന്യൂസ് സ്റ്റോറീസ് ഫ്രണ്ടില്‍ വരുന്നു...

ചിന്ത.കോം അഗ്രിഗേറ്റര്‍ അങ്ങിനെയാണോ? മലയാളം ബ്ലോഗുകള്‍ മൊത്തം സ്വയം ചൂസ് ചെയ്തു എടുക്കുന്നു.അതൊരു യൂസര്‍ ഡ്രിവണ്‍ കമ്മ്യൂണിറ്റിയല്ല.എന്നു വെച്ചാല്‍ അങ്ങിനെ അത് ചെയ്യുന്നത് നമ്മള്‍ അറിയുന്നു പോലുമില്ല. മാത്രമല്ല,ഓരോ ബ്ലോഗും യാതൊരു ക്യാറ്റഗറിയുമില്ലാതെ പോയിന്‍സ് ഇടുന്നു. പോയിന്റ്സ് ഇടുന്നത് ചീത്ത കാര്യമല്ല..പക്ഷെ അത് ഇപ്പോള്‍ ഈ ശൈശവ സ്റ്റേജില്‍ മലയാളം ബ്ലോഗ്സിന് വേണൊ എന്നേ ഉള്ളൂ. പിന്നെ പോയിന്റ്സിനോട് എനിക്ക് പണ്ടേ ഒരലര്‍ജിയുള്ളത്..മള്‍ട്ടിപ്പിള്‍ യൂസര്‍ ഐഡീസ് സുലഭമായി ഉള്ളത് കൊണ്ടാണ്.എഴുതുന്നവര്‍ തന്നെ പോയിന്റ്സ് ഇടുന്നതും കണ്ടിട്ടുണ്ട്..:-)

പിന്നെ ചിന്തയില്‍ അതു മാത്രമല്ല ആ ലിങ്കില്‍ പോയി നോക്കിയപ്പോള്‍ ഗൂഗിള്‍ ആഡ്സ് ആണ് ബ്ലോഗ് ലിങ്കുകളേക്കാളും അധികം. സൂക്ഷിച്ചു ക്ലിക്കിയില്ലെങ്കില്‍ നമ്മള്‍ ബ്ലോഗിനു പകരം ഗൂഗിള്‍ ലിങ്ക്സ് ക്ലിക്കും...അതെന്തായാലും ഒരു സുഖവും എനിക്ക് തോന്നിയില്ല..

പിന്നെ അവരുടെ സൈറ്റ് അവരുടെ ഇഷ്ടം! ഞാന്‍ ചുമ്മ പെരിങ്ങ്സ് എഴുന്നേറ്റിരിപ്പുണ്ടോന്നറിയാന്‍ ഒന്ന് കമന്റി നോക്കിയതാണെ.. :)

ബിന്ദു said...

എനിക്കിതു പിന്നേയും പിന്നേയും നോക്കിയിട്ടും ഇഞ്ചിപ്പെണ്ണിന്റെ അഭിപ്രായം തന്നെയാണു ശരി എന്നു തോന്നുന്നതു. എന്തിന്റെ അടിസ്ഥാനത്തിലാണ്‌ പോയിന്റു കൊടുക്കുന്നതെന്നു മനസ്സിലാവുന്നേയില്ല. ആരാണതു നല്‍കുന്നതെന്നും.

സു | Su said...

എനിക്ക് ഇഞ്ചിപ്പെണ്ണിന്റെ അഭിപ്രായത്തോട് യോജിക്കാനാണ് തോന്നുന്നത്. ബ്ലോഗിന്റെ പോസ്റ്റിലെ രണ്ടു മൂന്ന് വരികള്‍ വെച്ച് ലിങ്ക് ബ്ലോഗിലേക്ക് കൊടുക്കുക എന്നതിനു പകരം മുഴുവന്‍ പോസ്റ്റും അവിടെ കൊടുത്തിരിക്കുന്നു. അതെന്തിനു? എന്നിട്ട് പോയന്റും. പോസ്റ്റിന്റെ കുറച്ച് വരികള്‍ എഴുതി ലിങ്ക് വെക്കേണ്ട ആവശ്യമേയുള്ളൂ. അത്രയും മതി.

Anonymous said...

എന്തിനാണ്‌ അഗ്രഗേറ്ററില്‍ റേറ്റിങ്ങ്‌

മലയാളം ബ്ലോഗുകളുടെ എണ്ണവും, ഓരോ ദിവസവും വരുന്ന പോസ്റ്റുകളുടെ എണ്ണവും, കമന്റുകളുടെ കൂമ്പാരവും ഒക്കെ വളരെ സന്തോഷമുള്ള കാര്യങ്ങളാണ്‌. പക്ഷേ ഇതൊക്കെ വായിക്കാനുള്ള സമയം എല്ലാവര്‍ക്കും ഉണ്ടാവില്ല. അവിടെയാണ്‌ ഏറ്റവും നല്ല പോസ്റ്റുകള്‍ മാത്രം വായിച്ചു പോകാനൊരു ഫില്‍റ്ററിങ്ങ്‌ സിസ്റ്റം വേണമെന്ന് തോന്നിയത്‌. This is one way to have such a system. You can have a different system, but none of those systems will be fool proof and perfect to satisfy the whole community.

ഇവിടെ പോയിന്റുകള്‍ നല്‍കുന്നത്‌ വായനക്കാരാണ്‌. ചിന്തയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീം മാത്രമല്ല പോയിന്റുകള്‍ നല്‍കുക. കൂടുതല്‍ ആളുകള്‍ വോട്ട്‌ ചെയ്യാനുണ്ടെങ്കില്‍, മാനിപ്പുലേഷന്‍ അത്രയധികം ഉണ്ടാകാനുള്ള സാധ്യതയില്ല. കുറച്ചൊക്കെ എന്തായാലും നടക്കും, പക്ഷേ കൂടുതല്‍ ആള്‍ക്കാര്‍ വോട്ട്‌ ചെയ്യുകയാണെങ്കില്‍ മാനിപ്പുലേഷന്റെ എഫക്ട്‌ അത്രയധികം ഉണ്ടാവില്ല.


ഇവിടെ കമന്റിട്ടവരില്‍ പെരിങ്ങോടനും കൂമനുമൊഴികെ മറ്റാരും പോയിന്റിങ്ങ്‌ സിസ്റ്റം ഒന്നു പരീക്ഷിച്ചു പോലും നോക്കാത്തെയാണ്‌ ഇതൊക്കെ പറയുന്നത്‌. My suggestion is to start using it and then post your comments and feedback. We will definitely try our best to address your concerns and suggestions കൂടുതല്‍ അഭിപ്രായങ്ങള്‍ അറിയട്ടെ... അതിനനുസരിച്ച്‌ മാറ്റങ്ങള്‍ അടുത്ത വേര്‍ഷനില്‍ വരുത്താവുന്നതാണ്‌.

പോള്‍, ചിന്ത.കോം

Anonymous said...

some more info on voting:

1. You must be logged in to vote.
2. To vote on a blog post, click on the up/down arrows on the top left corner.

3. When you click on up arrow, it gives a +1 point to that post
4. When you click on down arrow, it gives a -1 point to that post
5. Final vote that is displayed it the sum of all the +1's and -1's.
6. So if one of the posts get 3 +1's and 2 -1's, the final point will be 3-2=1
7. The top blogs page displays posts with the most points at the top.


paul, www.chintha.com

Anonymous said...

aggregator full text കാണിക്കുന്നതാണ് സമ്മറിയേക്കാള്‍ മെച്ചം. എല്ലാ സൃഷ്ടികളും ഒരു റീഡറില്‍ വായിക്കാന്‍ കഴിഞ്ഞാല്‍ ഒരൊറ്റ interface-ലൂടെ എല്ലാം browse ചെയ്യാനുമാകും. ഉള്ളടക്കം വായിക്കാന്‍ ഓരോ ബ്ലോഗിലേക്കും പോകുമ്പോള്‍ പല പല template കളുമായി ഒത്തിണങ്ങാന്‍ പ്രയാസം.

എന്നാല്‍ ചിന്തയിലെ കമന്റ് സംവിധാനം അതാതു ബ്ലൊഗിലെ കമന്റുകളെ ബാധിക്കുവാന്‍ സാദ്ധ്യതയുണ്ട്.

Anonymous said...

പോളേട്ടാ

ഞാന്‍ നോക്കി. പക്ഷെ ഞാന്‍ ആദ്യം രെജിസ്റ്റ്ര് ചെയ്യണം. അതെന്തിന് ? ബ്ലോഗുകള്‍ ഫ്രീ ആയിട്ട് യൂസര്‍ ഡ്രിവണ്‍ അല്ലാതെ എടുക്കുന്നു. ഗൂഗിള്‍ ആഡ്സ് ഫ്രീ ആയിട്ട് വെക്കുന്നു. വോട്ട് ചെയ്യണമെങ്കില്‍ ഞാന്‍ എന്തിന് ചിന്തയില്‍ രെജിസ്റ്റ്ര് ചെയ്യണം? എനിക്ക് മനസ്സിലായില്ല.

എന്ന് വെച്ചാല്‍ നേര് ‍‍‍പറഞ്ഞാല്‍ ഇത് ചിന്താ.കോം-ന് മാത്രം ഗുണമുള്ള ഒരു പരിപാടി ആയിട്ട് എനിക്ക് തോന്നി. ഇത് എന്റെ അഭിപ്രായം..വിവരക്കേടാവാം.

മാത്രമല്ല, അവിടെ യാതൊരു വിധ FAQ-ഒ നോട്ടീസോ കണ്ടില്ല. എങ്ങിനെ എന്തു ചെയ്യണം എന്ന് പോലും.ആര്‍ട്ടിക്കിള്‍ മൊത്തം അവിടെയുണ്ട് താനും.കമന്റ്സും. അപ്പൊ ബ്ലോഗില്‍ പോകേണ്ട ആവശ്യം പോലുമില്ല. അത് ശരി!

പിന്നെ പോയിന്റ് സിസ്റ്റെം നല്ലതാണ്. ഐ ടോട്ടലി എഗ്രീ. തിരക്കുള്ളവര്‍ക്കൊക്കെ ഉപകാരപ്രദം. (ഇപ്പൊ വേണ്ടാന്ന് എനിക്കൊരു കുഞ്ഞ് അഭിപ്രായം ..അത്രെ ഉള്ളൂ‍.പക്ഷെ,അതു പോട്ടേ)

ഇനി ഇപ്പൊ ഉണ്ടെന്ന് തന്നെ ഇരിക്കട്ടെ,പക്ഷെ കാറ്റഗ്ഗറീസ് വേണ്ടെ അപ്പൊ? അതില്ലാണ്ട് എങ്ങിനെ ഒരു ആര്‍ട്ടിക്കിളിന് പോയിന്റ്സ് കൊടുക്കും എന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല. ഭരതനാട്യയവും നാടകവും ഒരുമിച്ച് പോയിന്റ്സ് ഇടുമൊ? എനിക്കറിഞ്ഞൂടാ.

ആദ്യം എങ്ങിനെ എന്തൊക്കെ എന്നറിഞ്ഞിട്ടു വേണ്ടെ ,രെജിസ്റ്റര്‍ ചെയ്യണോ,കമ്മ്യൂണിറ്റിയില്‍ ചേരണൊ എന്നൊക്കെ അറിയാന്‍ തന്നെ.

എന്തായലും ഇങ്ങിനെ ഒരു നല്ല കാര്യം ചെയ്തിട്ട് ഈ പെണ്ണ് എന്തൊന്നീ പൊട്ടത്തരം പറയുന്നെ എന്ന് പ്ലീസ് വിചാരിക്കല്ലെ. :-)

myexperimentsandme said...

ഭരതനാട്യത്തിനും നാടകത്തിനും ഒരേ പോയിന്റ് കൊടുത്താല്‍ എന്താണ് കുഴപ്പം, ഇപ്പീ? നല്ലതെന്ന് തോന്നുന്നതിന് അതിനനുസരിച്ചുള്ള പോയിന്റ് കിട്ടുന്നു-അത്രയല്ലേ ഉള്ളൂ? അതോ ഇനി അങ്ങിനെയല്ലേ?

Anonymous said...

ഇഞ്ചി,
ചോദ്യങ്ങള്‍ കൊള്ളാം. കുറച്ചുകൂടി വിശദമായൊരു ബ്ലോഗ്പോസ്റ്റ് ഞാന്‍ ചെയ്യേണ്ടതായിരുന്നു. അത് എന്റെ തെറ്റ്. ക്ഷമിക്കുക.

registration ഇല്ലെങ്കില്‍ എന്ത് സംഭവിക്കും എന്ന് ഞാന്‍ പറയാതെ തന്നെ അറിയില്ലേ? അനോണികളുടെ ശല്യവും വോട്ട് മാനിപ്പുലേഷനും registration ഇല്ലെങ്കില്‍ വളരെ എളുപ്പം നടക്കും. അതൊഴിവാക്കാന്‍ മാത്രമാണ് registration വച്ചിരിക്കുന്നത്.

ചിന്തയിലെ അഗ്രഗേറ്ററില്‍ ബ്ലോഗ് പോസ്റ്റ് മുഴുവനും ഇല്ല എന്നു വയ്ക്കുക. അഗ്രഗേറ്ററില്‍ നിന്ന് ആ പോസ്റ്റ് വായിക്കാന്‍ ഒരാള്‍ ബ്ലോഗറിലെത്തും. പിന്നെ വോട്ട് ചെയ്യാന്‍ തിരിച്ച് ചിന്തയിലെത്തണം. അതിനേക്കാള്‍ എളുപ്പമല്ലേ ഇപ്പോഴത്തെ setup?

ചിന്തയിലെ അഗ്രഗേറ്ററിലെ comments മാറ്റാവുന്നതേയുള്ളൂ. പൊതുവിലുള്ള അഭിപ്രായം അറിയട്ടെ.

കാറ്റഗറീസ് എന്ന കണ്‍സെപ്റ്റ് നല്ലതാണ്. പക്ഷേ ഒരു ബ്ലോഗ് പോസ്റ്റ് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ കാറ്റഗറിയുടെ ആവശ്യമുണ്ടോ? പോയിന്റ് സിസ്റ്റം ഒരിക്കലും ഒരു വിജയിയെ കണ്ടെത്താനുള്ള വിദ്യയല്ല. please see it as a filtering mechanism, to bring the best posts in any category to the top of the heap.

ഇതില്‍ നിന്ന് ചിന്തയ്ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അങ്ങനെയുള്ള തെറ്റിദ്ധാരണകളൊന്നും വേണ്ട. ഈ ബ്ലോഗെല്ലാം ലിസ്റ്റിട്ട്, ഗൂഗിള്‍ പരസ്യവുമിട്ട് കാശുണ്ടാക്കുകയാണ് എന്നാണുദ്ദേശിച്ചതെങ്കില്‍, സുഹൃത്തേ താങ്കള്‍ക്ക് തെറ്റിപ്പോയി. സംശയമുണ്ടെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഗൂഗിള്‍ പരസ്യം ഇട്ട് നോക്കൂ. എന്നിട്ട് എത്ര കാശ് അതില്‍ നിന്നും കിട്ടുമെന്ന് ഒരു മാസം പരീക്ഷിക്കൂ. അതു കഴിയുമ്പോള്‍ മനസ്സിലാകും ഇത് സാമ്പത്തിക ലാഭമാണോ ബാദ്ധ്യതയാണോ ഉണ്ടാക്കുന്നതെന്ന്. ഇവിടെ പലരും പരസ്യങ്ങളുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞതു കൊണ്ട് എഴുതിയെന്ന് മാത്രം.

കൂടുതല്‍ ആളുകളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,

പോള്‍, ചിന്ത.കോം

myexperimentsandme said...

ഒരാള്‍ ഒരു പോസ്റ്റിന് ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്‌താല്‍ എന്തു സംഭവിക്കും. ഇപ്പോള്‍ അത് സംഭവിച്ചു എന്ന് തോന്നുന്നു. രണ്ട് പ്രാവശ്യം ക്ലിക്കി.

myexperimentsandme said...

അതായത് നമ്മള്‍ ഒരു വോട്ട് ചെയ്ത് കഴിഞ്ഞാല്‍ അത് ഉടന്‍ തന്നെ ക്യാന്‍സല്‍ ചെയ്യണമെന്ന് തോന്നിയാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ചിലപ്പോള്‍ അറിയാതെ നെഗറ്റീവിലാണ് ക്ലിക്കുന്നതെങ്കിലോ?

വോട്ട് കണ്‍ഫേം ചെയ്യുന്ന ഒരു സ്റ്റെപ്പും കൂടി വെക്കുകയോ മറ്റോ പ്രായോഗികമാണോ?

Anonymous said...

പോളേട്ടാ

ബ്ലോഗില്‍ വരാണ്ട് ചിന്തയില്‍ മാത്രം വരുന്നതിനോട് ഞാന്‍ 100% എതിര്‍പ്പ് പ്രകടിപ്പിക്കുന്നു..എന്നാല്‍ പിന്നെ ഈ ബ്ലോഗുകള്‍ വേണ്ടല്ലൊ..അതു എന്തൊക്കെ പറഞ്ഞാലും ഒരു നല്ല കാര്യമല്ല. നല്ല ഉദ്ദേശവുമല്ല. അതൈനിക്ക് നല്ല ഉറപ്പാണ്..

ഇപ്പോ വോട്ട് ചെയ്യണം എന്ന് ഭയങ്കര ആഗ്രഹം ഉള്ളവര്‍ വായിച്ചിട്ട് അവിടെ വന്ന് വോട്ട് ചെയ്തോളും.

വേണം..രെജിസ്റ്റ്രേഷന്‍ വേണം..വോട്ടിങ്ങ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്യാവശ്യമാണ്.
പക്ഷെ ഞാന്‍ എവിടെ എങ്കിലും രെജിസ്റ്റ്ര ചെയ്യുന്നതിന് മുമ്പ് അത് എന്തു സംഭവം എന്നും എനിക്ക് ഇനി അതുകൊണ്ട് എന്തു ഗുണം എന്നും എനിക്ക് മനസ്സിലാവുന്നില്ല. ചിന്തക്ക് കുറച്ച് രെജിസ്റ്റേറ്ഡ് യൂസേര്‍സ് കിട്ടുമെന്നല്ലാതെ..ഒരു പോര്‍ട്ടലിന് രെജിസ്റ്റ്രേഷന്‍സ് കിട്ടിയാല്‍ നിങ്ങള്‍ക്ക് നല്ലത്..
അല്ലാ.അതൊരു യൂസര്‍ ഡ്രിവണ്‍ കമ്യൂണിറ്റിയാണ്,ഇപ്പോ ഗൂഗിള്‍ ഗ്രൂപ്സ് പോലെയാ, sulekha.com പോലെയൊ ആണെങ്കില്‍ എനിക്ക് രെജിസ്റ്റ്രേഷന്‍ ചെയ്താല്‍ കാര്യമുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് തന്നെയുള്ളൂ കാര്യം..എന്ന് ഞാന്‍ വിചാരിക്കുന്നു..(തെറ്റാവാം)


പിന്നെ ഗൂഗിള്‍ ആഡ്സിന്റെ കാര്യം..പേജ് ഇമ്പ്രെഷന് ഗൂഗിള്‍ ആഡ്ശ് പൈസ തരുന്നുണ്ട്. അതുകൊണ്ട് ഗുണമില്ലെങ്കില്‍ നിങ്ങള്‍ വെക്കില്ലല്ലൊ. ഗൂഗിള്‍ ആഡ്ശ് കൊണ്ട് മാത്രം ഹോസ്റ്റിങ്ങ് ചാര്‍ജ്സ് ടാലി ആവുന്ന എത്ര സൈറ്റുകള്‍ ഉണ്ട്..എന്റെ ഫുഡ് ബ്ലോഗില്‍ ഈ ആഡ്സ് എന്തു സംഭവം ആണെന്ന് അറിയാന്‍ ഞാന്‍ ഒന്ന് വെച്ച് നോക്കിയതാണ്..ഒരു 15 പേര്‍ മാത്രം വായിക്കുന്ന എന്ന് ഞാന്‍ കരുതുന്ന എന്റെ ഫുഡ് ബ്ലോഗില്‍ പോലും.. എനിക്ക് മാസം ഏകദേശം 10$ കിട്ടുന്നുണ്ട്..അതുകൊണ്ട് ഗുണമില്ലാ എന്ന് പ്ലീസ് പറയല്ലെ...

ഇനി ഇപ്പൊ ഞങ്ങള്‍ എല്ലാരും കൂടി (ഇഷ്ടം പോലെ സമയമുള്ളവര്‍) അവിടെ വന്നു എന്ന് ഇരിക്കട്ടെ.എന്നിട്ട് വോട്ടിങ്ങ് തുടങ്ങ് എന്ന് ഇരിക്കട്ടെ,പിന്നെ കാണാന്‍ പോവുന്ന പൂരം എന്താവും..:-) അപ്പൊ വേറെ ഒരു അഗ്രിഗേറ്റര്‍ തുടങ്ങേണ്ടി വരും.. :-) ഹിഹിഹിഹി
അതുകൊണ്ടാണ് എനിക്ക് വോട്ടിങ്ങിനോട് പണ്ടെ ഒരു ചെറിയ ഇത്..(അതു പോട്ടെ..എന്റെ കാര്യം..)

ഇനി ഭരതനാട്യം..നാടകവും.. ഞാന്‍ പറയം..ചിന്ത.കോം അഗ്രിഗേറ്റര്‍ തുടങ്ങി എന്നുള്ളതാണ് അവിടെ 4 പോയിന്റ്സ് കിട്ടിയിരിക്കുന്ന ടോപ് ലിസ്റ്റില്‍ ഉള്ളത്..അതു ശരി! ഉമേഷേട്ടന്റെ ബ്ലോഗ്സ് പോലും അതിന് താഴെ..അതു ശരി! ഇപ്പൊ കാറ്റഗറി തിരിച്ചാണെങ്കില്‍ ഈ പരാതിയില്ല.

പോളേട്ടാ എന്നെ തെറ്റിദ്ധരിക്കരുത്...എന്റെ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ..

ഇനി ഒരു രഹസ്യം പറയാം..
(ഇനി ഇപ്പൊ എന്റെ ബ്ലോഗിനു 5 മാര്‍ക്ക് ഇടുവാണെങ്കില്‍..ടോപ് ലിസ്റ്റാണെങ്കില്‍ ഞാന്‍ എപ്പോഴെ റെഡി..ഹ്ഹഹഹഹ..വെറുതെ തമാശയാണെ..ദേഷ്യപ്പെടരുത്..)

Anonymous said...

വക്കാരി, സ്വന്തം വോട്ട് മാറ്റാവുന്നതാണ്. ഡബിള്‍ ക്ലിക്കിയാല്‍ എന്തു പറ്റുമെന്ന് അറിയില്ലല്ലോ മാഷേ...

Kuttyedathi said...

എന്നാല്‍ പിന്നെ എന്താണു പോയിന്റ്‌ സിസ്റ്റം കൊണ്ടുദ്ദേശിക്കുന്നതെന്നു കൂടി പോള്‍ വ്യക്തമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

ഇപ്പോള്‍ സംഭവിക്കുന്നതിതായിരിക്കും. ആദ്യം വന്നൊരാള്‍ വായിക്കുന്നു. സമയക്കുറവു മൂലം, ആദ്യത്തെ ഒന്നല്ലെങ്കില്‍ രണ്ടെണ്ണം മാത്രം വായിച്ചതിനൊക്കെ ഒന്നോ രണ്ടോ പോയിന്റ്‌ കൊടുത്തു പോകുന്നു. അപ്പോള്‍, ആ ആര്‍ട്ടിക്കിളുകള്‍ മുകളിലായി. പിന്നെ പിന്നെ വരുന്നവര്‍ ഓട്ടോമാറ്റിക്കായി ആദ്യത്തെ ആര്‍ട്ടിക്കിളുകള്‍ മാത്രം വായിച്ചു പോകുന്നു. ഇപ്പോള്‍ തന്നെ അവിടെ ഏറ്റവും മുകളില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥനത്തു കിടക്കുന്നത്‌, കലേഷ്‌ ബൂലോക ക്ലബ്ബില്‍ എഴുതിയ 'ചിന്തയുടെ പുതുപുത്തന്‍ ഭൂലോകച്ചുരുള്‍' എന്ന പോസ്റ്റാണ്‌. അതാരുന്നല്ലോ, ഈ കഴിഞ്ഞ ദിവസങ്ങളിലെ ഭൂലോകത്തിറങ്ങിയ ഏറ്റവും നല്ല പോസ്റ്റ്‌ :))

myexperimentsandme said...

ഈപ്പീ, “ഉമേഷേട്ടന്റെ ബ്ലോഗ് പോലും” എന്നുള്ളത് ഈപ്പീയുടെ കാഴ്‌ചപ്പാടല്ലേ (എന്റേയും അത് തന്നെ). പക്ഷേ ബ്ലോഗ് വായിക്കുന്ന ബാക്കി പത്ത് പേര്‍ക്ക് ചിന്ത അഗ്രിഗേറ്റര്‍ വാര്‍ത്തയാണ് അതിലും നല്ല ബ്ലോഗ് എന്ന് തോന്നിയാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് റിലേറ്റീവല്ലേ.

ഗുണം/മെച്ചം തികച്ചും റിലേറ്റീവായ സ്ഥിതിക്ക് എല്ലാവരേയും തൃപ്തിപ്പെടുത്തിയുള്ള പരിപാടി നടക്കും എന്ന് തോന്നുന്നില്ല.

അപ്പോള്‍ പിന്നെ എന്തിന് ഈ സിസ്റ്റം എന്ന് ചോദിച്ചാല്‍.... കണ്‍ഫ്യൂഷനായി.

ഇതിന്റെ സിസ്റ്റം നോക്കി, കൊള്ളാം, ചിന്ത നല്ല ബ്ലോഗാണ് എന്ന് പറയുന്നത് തന്നെയാണ് എന്റെ അഭിപ്രായത്തിലും നല്ല ബ്ലോഗ് എന്ന് കരുതുന്ന കുറെപ്പേര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇത് പ്രയോജനപ്രദമാവും. അല്ലാത്തവര്‍ക്ക് ചിന്ത നോക്കി തീരുമാനിക്കേണ്ട ആവശ്യവുമില്ല.

myexperimentsandme said...

കുട്ട്യേടത്തീ (തിരക്കൊക്കെ കഴിഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു- കുട്ട്യേട്ടന്‍ ഹന്നമോള്‍ ഇവര്‍ക്കൊക്കെ സുഖം തന്നെ?) ഇപ്പീയോട് പറഞ്ഞത് തന്നെ. നല്ലത്/ചീത്ത റിലേറ്റീവല്ലേ.

Anonymous said...

If you can send me an official google link which states that they will pay for "page impressions", I will be very happy to know about it. Please help us. chintha.com will definitely make money and become profitable. Now if your food blog is making money, it is because it is in english. Try putting that in a malayalam content site and tell me how much you are making.

ഇഞ്ചിയുടെ അടുത്ത രണ്ട് കമന്റും എനിക്ക് മനസ്സിലായില്ല.. നിങ്ങളൊക്കെ വന്ന് വോട്ട് ചെയ്താല്‍ ഉമേഷിന്റെ ബ്ലോഗ് ഏറ്റവും മുകളില്‍ വരുമായിരിക്കും. I will repeat, the success of this point system will entirely depend on the number of users participating in it.

myexperimentsandme said...

സമയം പോലെ ഒന്ന് നോക്കുമോ പോള്‍?

1. ഒരു പോസ്റ്റില്‍ രണ്ട് പ്രാവശ്യം ക്ലിക്കിയാല്‍ രണ്ട് പോയിന്റ് കിട്ടുമോ? അങ്ങിനെയാണെങ്കില്‍ അത് പ്രശ്‌നമല്ലേ.

2. സ്വന്തം വോട്ട് മാറ്റുക എന്ന് പറഞ്ഞാല്‍, ഞാന്‍ ഒരു വോട്ട് ചെയ്‌തു. അത് കഴിഞ്ഞപ്പോള്‍ തോന്നി, വേണ്ടായിരുന്നു എന്ന്. ഞാന്‍ നെഗറ്റീവ് വോട്ടില്‍ (ഡൌണ്‍ ആരോ) ക്ലിക്കിയാല്‍ മതിയോ.

Anonymous said...

കുട്ട്യേടത്തിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞു കഴിഞ്ഞതാണ്. കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്യുമ്പോള്‍ ഈ പ്രശ്നം ശരിയാകും.

There will always be a group, which only reads the top blogs. But that will be a minority. Majority will be voting on most of the blog posts.

Paul

രാജ് said...

ചിന്ത.കോം -ലെ മലയാളം ബ്ലോഗ്സ് എന്ന അഗ്രിഗേറ്റര്‍ പേജില്‍ ഒറിജിനല്‍ ആര്‍ട്ടിക്കിളിലേയ്ക്കുള്ള ലിങ്ക്, അതിനു വന്നിട്ടുള്ള കമന്റ്സ്, ഒരു റേറ്റിങ് ടൂള്‍ (thumb up/thumb down) എന്നിവ കൊടുത്തിരിക്കുന്നു (ബ്ലോഗ് എഴുത്തുകാരന്റെ പേര് കാണുന്നില്ല - thumb down , മുഴുവന്‍ ലേഖനം ചിന്തയില്‍ വായിക്കുവാനുള്ള ഒപ്ഷന്‍ കൊടുത്തിരിക്കുന്നു - thumb down) നിലവിലുള്ള പ്രശ്നങ്ങളൊക്കെ ചിന്ത.കോം നു് എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഈ സിസ്റ്റം ബ്ലോഗിനു ദോഷകരമായി ഭവിക്കുന്നതു് എങ്ങിനെയാണെന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല. എന്റെ അറിവില്‍ top blogs പേജില്‍ അതതു ദിവസം ഏറ്റവും പോയന്റുകള്‍ കിട്ടിയ പോസ്റ്റുകളാവും കാണിക്കുക (അങ്ങിനെയല്ലേ പോള്‍? കാലങ്ങളോളം ആ ലഭിച്ച പോയന്റുകള്‍ പ്രകാരം അവ മുകളില്‍ തന്നെ നില്‍ക്കുമെന്ന് തോന്നുന്നില്ല.)

ചിന്ത.കോം -ല്‍ സഹകരിക്കുവാന്‍ താല്പര്യമുള്ള വായനക്കാര്‍ ഉണ്ടെങ്കില്‍ (അതെത്രയും കൂടുതലുണ്ടോ അത്രയും നല്ലതു്) ഈ റേറ്റിങും അഗ്രിഗേറ്ററും മലയാളം ബ്ലോഗ് വായനക്കാര്‍ക്കു് അനുഗ്രഹമാണു്. ഒരു സേവനദാതാവെന്ന നിലയില്‍ ചിന്തയ്ക്കു അവരുടെ സൈറ്റിന്റെ ലാഭം മുന്‍‌നിര്‍ത്തി ആഡ്-സര്‍വീസുകളും ഉപയോഗിക്കാവുന്നതാണു് (പോസ്റ്റ് contents മുഴുവന്‍ ഡൂപ്ലിക്കേറ്റ് ചെയ്തിട്ട് അതുപയോഗിച്ചു ചിന്ത.കോം ലാഭം കൊയ്യുകയാണെന്നു പലരും ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു, ഈ ഒരു കാര്യം കൊണ്ടല്ലെങ്കിലും പോസ്റ്റ് contents മുഴുവന്‍ ഡൂപ്ലിക്കേറ്റ് ചെയ്യേണ്ടെന്ന എന്റെ അഭിപ്രായം നേരത്തെ പറഞ്ഞുകഴിഞ്ഞു.)

ചിന്ത.കോം പോലൊരു പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്തു ബ്ലോഗുകള്‍ക്കു വോട്ട് ചെയ്യുന്നതുകൊണ്ടു് എന്താണു ഗുണം എന്ന ചോദ്യം ഏറെക്കുറെ അപ്രസക്തമാണെന്നു തോന്നുന്നു. ചിന്ത.കോം ഒരു സര്‍വീസ് ഓഫര്‍ ചെയ്യുന്നു, ആ സര്‍വീസിന്റെ ഗുണം ആവശ്യമുള്ളവര്‍ ആ സൈറ്റില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യുന്നു, അതില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

Anonymous said...

ഓ അതാണോ ഈ സെര്‍വീസ് സെര്‍വീസ് എന്ന് പറയുന്നത് പെരിങ്ങ്സ്..
എന്നാ പിന്നെ എന്തു എളുപ്പം

ഉമേഷേട്ടന്റെ അടിപൊളി പോസ്റ്റുകള്‍ മാത്രം എടുത്ത് ഞാനും ഒരു ബ്ലോഗ് തുടങ്ങുന്നു..തലങ്ങും വിലങ്ങും ഗൂഗിള്‍ ആഡ്സ് വെക്കുന്നു..ഉമേഷേട്ടന്റെ
ഏതു പോസ്റ്റാണ് നല്ലതെന്ന് ഒപ്പീനിയന്‍ പോള്‍, സര്‍വ്വേകള്‍ വെക്കുന്നു..മാര്‍ക്കെറ്റിങ്ങ് ചെയ്യാന്‍ ഞാന്‍ തന്നെ മതി...

അപ്പോ ആരും ഉമേഷേട്ടന്റെ ബ്ലോഗുകളില്‍ പോവുന്നുമില്ല,എന്തിന് ഉമേഷേട്ടന്‍ അറിയുന്നു പോലുമില്ല,എന്നിട്ട് ചിക്കിലി മുഴുവന്‍ എനിക്കും.
വെരി ഗുഡ് സെര്‍വീസ് ! ഇതു എനിക്ക് നേരത്തെ തോന്നിയില്ലല്ലൊ..എന്നിട്ട് പിന്നെ വോട്ട് ചെയ്യാന്‍ കുറച്ച് ഈമെയില്‍ ഐഡികളും..നല്ല സുഖം..അപ്പോ എനിക്കതൊരു പോര്‍ട്ടല്‍ തന്നെ ആക്കി വികസിപ്പിച്ചെടുക്കാം....

എന്താ പെരിങ്ങ്സ് അതിന്റെ ഒരു ന്യായം?

ഇവിടെ പോസ്റ്റ് ചെയ്യാന്‍ പറ്റാഞ്ഞതുകൊണ്ട് ആദിയൊരു പോസ്റ്റ് ഉണ്ടാക്കി..അവിടെ മറുപിടി ഇട്ടിട്ടുണ്ട്..പോളേട്ടന്‍ ദയവായി അതിനൊക്കെ ഒന്ന് ഉത്തരം പറയാമൊ?

myexperimentsandme said...

ഉമേഷ്‌ജിക്ക് അതില്‍ വിരോധമില്ലാത്തിടത്തോളം കാലം/അല്ലെങ്കില്‍ ഉമേഷ്‌ജിയുടെ സമ്മതമുണ്ടെങ്കില്‍ ഇഞ്ചിക്കത് ചെയ്യാമല്ലോ (അങ്ങിനെയല്ലേ)

ഇവിടേയും ചിന്തയില്‍ തങ്ങളുടെ ബ്ലോഗ് ഉള്‍പ്പെടുത്തേണ്ട എന്നുണ്ടെങ്കില്‍ ആ വിവരം അവരെ അറിയിച്ചാല്‍ പോരേ. എല്ലാവരും ചിന്ത വഴിയേ പോകാവൂ എന്നില്ലല്ലോ.

രാജ് said...

എല്‍ജി പറയുന്നതു content മുഴുവന്‍ ഡൂപ്ലിക്കേറ്റ് ചെയ്യുമ്പോഴുള്ള അവസ്ഥയെ കുറിച്ചാണു്. പോള്‍ തന്നെ അതു തെറ്റായിരുന്നു, വായനക്കാരുടെ എളുപ്പത്തിനു വേണ്ടി ചെയ്തതാണെന്നു പറഞ്ഞിട്ടുണ്ടു്. അതുടനെ മാറ്റുന്നതാണെന്നും പറഞ്ഞിരുന്നു. എല്‍ജിയുടെ അടുത്തവാദം എന്താണാവോ?

പിന്നെ ഈ ചിക്കിലിയുമായി ബന്ധപ്പെടുത്തി മാത്രം എല്ലാ കാണുന്നതു്, കണ്ണിന്റെ ദോഷമാകാനാണു വഴി. As far as I know, chintha.com is using google ad-service to cover its running costs (ഏവൂരാന്‍ ചെയ്യുന്നതുപോലെ, മറ്റേതു നോണ്‍-പ്രോഫിറ്റ് സൈറ്റുകളും ചെയ്യുന്നതുപോലെ)

ഉമേഷ്::Umesh said...

(പല തവണ പോസ്റ്റു ചെയ്തിട്ടു് പറ്റാഞ്ഞ ഒരു കമന്റ്. അവസാനം ഞാന്‍ എനിക്കു തന്നെ ഒരു ഇ-മെയില്‍ അയച്ചു് ഇതു സൂക്ഷിച്ചുവെച്ചു. അതു് അതുപോലെ തന്നെ ഇവിടെ ഇടുന്നു. സമയം നോക്കിയാല്‍ പോളിന്റെ 8/04/2006 02:36:28 PM എന്ന സമയത്തുള്ള കമന്റിനു ശേഷം വരണം. പെരിങ്ങോടന്റെ കമന്റിനു തൊട്ടു മുമ്പു്.

കൂടുതല്‍ പറയാനുണ്ടു്. സമയം കിട്ടുമ്പോള്‍ പറയാം.)

എന്തായാലും, പൂട്ടിനിടയില്‍ തേങ്ങാപ്പീര പോലെയുള്ള ഈ ഗൂഗിള്‍ ആഡുകള്‍ ഒരു ശല്യമാണു്. വലിയ വരുമാനമൊന്നുമില്ലെങ്കിലതു് എടുത്തുകളഞ്ഞുകൂടേ? അല്ലെങ്കില്‍ മറ്റേ അഗ്രിഗേറ്ററിലെപ്പോലെ ഒരു വശത്തു പ്രത്യേകമാ‍യോ മറ്റോ? ചിന്തയിലെ ലേഖനങ്ങളില്‍ ആയ്ക്കോട്ടേ. മറ്റു മനുഷ്യന്മാരെഴുതുന്ന ബ്ലോഗുകളെ ചേര്‍ത്തുവെയ്ക്കുന്ന പേജിലും വേണോ അതു്?

ചിന്തയിലെ റജിസ്റ്റ്രേഷന്‍ ബുദ്ധിമുട്ടുള്ള ഒരു സംഗതിയാണു് എനിക്കു്. അതു കൊണ്ടാണു് അവിടെ കമന്റൊന്നും ഇടാത്തതു്. പണ്ടു രജിസ്റ്റര്‍ ചെയ്ത ഡീറ്റൈത്സ് മറന്നു പോയി. പിന്നെ കുറെക്കാലം രെജി. ഇല്ലായിരുന്നു. ഇപ്പോള്‍ കുറേ ദിവസം മുമ്പു രെജിസ്റ്റര്‍ ചെയ്തതു് ഇപ്പോഴും അഡ്‌‌മിന്‍ അപ്പ്രൂവലിനു കാത്തുകിടക്കുന്നു. ഈ വക വയ്യാവേലികളൊക്കെ വേണോ നമുക്കു ബ്ലോഗു വായിക്കാന്‍?

ഇഞ്ചിപ്പെണ്ണു മാസം $10 ഉണ്ടാക്കുന്നെന്നോ? കൊള്ളാമല്ലോ. നേരാണോ ഇപ്പീ? (വക്കാരി കണ്ടുപിടിച്ച പേരു കൊള്ളാം!) ഏവൂരാന്‍ തനിമലയാളത്തില്‍ നെടുകെയും കുറുകെയും ഉള്ള പൊത്തുകളില്‍ മുഴുവനും ഗൂഗിളെലിപ്പത്തായങ്ങള്‍ വെച്ചിട്ടും മാസത്തില്‍ ഒരു ഡോളറില്‍ക്കൂടുതല്‍ എലികള്‍ വീഴുന്നില്ല എന്നൂ വിലപിക്കുന്നതു കേട്ടു :-) തനിമലയാളത്തില്‍ പോകുന്നതില്‍ കൂടുതല്‍ ആളുകള്‍ ഇഞ്ചിയുടെ ഫുഡ്‌ബ്ലോഗില്‍ പോകുന്നുണ്ടെന്നോ? അവിശ്വസനീയം! (ഇഞ്ചിയേ, അക്കൌണ്ടന്‍സി കോര്‍ണര്‍ അല്പം വീക്കാ, അല്ലേ?:-))

(ഇതു പലതും ഇതിനകം പലരും പറഞ്ഞുകഴിഞ്ഞു. ആവര്‍ത്തനത്തിനു ക്ഷമാപണം.)

ബിന്ദു said...

പെരിങ്ങ്സേ... ഗുണം എന്താണെന്നു പറയൂ..എന്നാലല്ലേ അറിയാന്‍ പറ്റു.;) നല്ല ബ്ലോഗുകള്‍ തരം തിരിച്ചു വായിക്കാന്‍ പറ്റും എന്നുള്ളതാണു മേന്മ എങ്കില്‍... അവിടെ രെജിസ്റ്റെര്‍ ചെയ്ത ആര്‍ക്കും പോയിന്റു നല്‍കാന്‍ പറ്റുമെങ്കില്‍ അതിലെന്താണു മേന്മ? പ്രത്യേകിച്ചും മ്മടെ ഓഫൈയൂണിയനോടൊരു വാക്കു പറഞ്ഞാല്‍ പോരെ? ;) തന്നെയുമല്ല, എല്ലാ ബ്ലോഗും വായിച്ചാലല്ലേ എതാണു മികച്ചതെന്നു പറയാന്‍ പറ്റൂ? അതിനു സമയം ഇല്ലാത്തതുകൊണ്ടാണല്ലൊ ഇങ്ങനെയൊരു കാര്യം.

Anonymous said...

ഏ? ശരിക്കും? ഞാന്‍ രണ്ട് മാസമായേ അത് വെച്ചിട്ടുള്ളൊ..എനിക്ക് 23$ ഉണ്ട് അക്കൌണ്ടില്‍..ഇത് എനിക്ക് മാത്രമല്ല എനിക്കറിയാവുന്ന കുറേ പേര്‍ക്കും സൈറ്റ് റണ്ണിങ്ങ് കോസ്റ്റ് കിട്ടുന്നുണ്ട് എന്ന് ഞാന്‍ ഈയിടെ അറിഞ്ഞു..ഞാന്‍ ആകെ ഒരു ലൈന്‍ ആഡ് മാത്രമാണ് വെച്ചിരിക്കുന്നെ..ബാക്കി ഉള്ളോരൊക്കെ ഒരു സൈഡ് മൊത്തം വെച്ചിട്ടുണ്ട്..പിന്നെ സേര്‍ച്ചിനും ഒക്കെ പൈസ കിട്ടും..

എന്നാ ഏവൂരാന്‍ ചേട്ടന്റെ എന്തോ സെറ്റ് അപ്പ് പ്രശ്നമാണല്ലൊ. എന്നാ എന്റെ ഫുഡ് ബ്ലോഗിന് കിട്ടുന്നതില്‍ പാതി ഞാന്‍ അങ്ങോട്ട് ഡോണെറ്റ് ചെയ്യാം..നോ പ്രോബ്ലം. എനിക്ക് ഇപ്പൊ ഈ ചിക്കിലി കിട്ടീട്ട് പ്രത്യേകിച്ചു വലിയ കാര്യം ഒന്നുമില്ല. അതോ എന്റെ കര്‍ത്താവെ, ഇനി സെര്‍ജിയുടെയും പേജിന്റേയും മറ്റും സ്വിസ്സ് ബാങ്കില്‍ നിന്ന് നേരിട്ട് എനിക്ക് മാത്രം ചിക്കിലി വീഴുന്ന്താണൊ? ഞാന്‍ ഒരു രണ്ട് മാസം കൂടി നോക്കട്ടെ..

പിന്നെ പെരിങ്ങോടരെ, എന്റെ കണ്ണിന് സാരമായ കുഴപ്പം കാണും..കാരണം ചിന്തയുടെ ചിക്കിലി പരിപാടി എനിക്ക് കാണാന്‍ പറ്റുന്നുണ്ടല്ലൊ പെരിങ്ങ്സിന് കാണാന്‍ പറ്റീല്ലെങ്കിലും.

myexperimentsandme said...

ചിക്കിലി പരിപാടിക്ക് കാണുന്ന ദോഷമെന്താണ്? അവര്‍ ചിക്കിലി ഉണ്ടാക്കുന്നു എന്നുള്ളതോ? എന്തായാലും നമ്മുടെ ചിക്കിലിയൊന്നും പോകുന്നില്ല.

അതോ ഈ കിട്ടുന്ന ചിക്കിലി അവര്‍ എന്തിന് ഉപയോഗിക്കുന്നു എന്നുള്ളതോ?

എന്റെ ബ്ലോഗ് ഈ രീതിയില്‍ ചിന്തയില്‍ വന്നാല്‍ എനിക്കുള്ള ദോഷങ്ങളെന്തൊക്കെ എന്നൊന്ന് വിശദീകരിക്കാമോ?

രാജ് said...

ബിന്ദു വായിക്കാന്‍ സമയമുള്ള ആളുകള്‍ വായിച്ചു പോസ്റ്റുകള്‍ റേറ്റ് ചെയ്യുന്നു. കുറച്ചു വായിക്കാന്‍ സമയമുള്ളവര്‍ കൂടുതല്‍ വായിച്ചവരുടെ സഹായം തേടുന്നു. ഈ ഒരു എക്കോസിസ്റ്റം ഇപ്പോഴും നിലവിലില്ലേ? ചാറ്റിലും, മെയിലിലും, ഫോണിലുമായി ഞാന്‍ തന്നെ പലപ്പോഴും പലരോടും ഈ ബ്ലോഗ് വായിക്കൂട്ടോ എന്നു പറയുന്നു. ഈ സഹൃദയത്വം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയെന്നേ ചിന്ത ചെയ്യുന്നുള്ളൂ (അതോ സ്വന്തം ബ്ലോഗൊഴികെ മറ്റൊരു ബ്ലോഗും വായിക്കാന്‍ ആരും ആരോടും പറയുന്നില്ലെന്നോ?)

ബിന്ദു said...

അതിനര്‍ഥം കൂടുതല്‍ പോയിന്റുള്ളതു നോക്കി വായിക്കുക എന്നാണോ പെരിങ്ങ്സേ?:) അതു തന്നെയല്ലേ പറഞ്ഞതു കൂടുതല്‍ പോയിന്റു കിട്ടാന്‍ വിഷമം ഇല്ലാത്ത സ്ഥിതിക്കു പോയിന്റ്‌ കിട്ടാത്ത, എന്നാല്‍ നല്ല പലതും താഴേയ്ക്കായി പോവും. അതു ഗുണമോ അതോ ദോഷമോ? അങ്ങനെ ഇതൊരു മത്സരം ആയിപ്പോവും എന്നെനിക്കു തോന്നുന്നു. ഇനി ഞാന്‍വിചാരിക്കുന്നതിന്റെ കുഴപ്പം ആണെങ്കില്‍ .. നിര്‍ത്തി.

Anonymous said...

വക്കാരിചേട്ടാ

ചിക്കിലി പരിപാടിക്ക് ഞാന്‍ ഒരു ദോഷവും കാണുന്നില്ല.വളരെ നല്ല കാര്യം..

പക്ഷെ അത് വക്കാരിചേട്ടന്റെ മുതുകത്ത് മുളക് ഉണക്കാന്‍ ഇട്ട് ആവരുത് എന്ന് ഒരു അഭിപ്രായം ഉണ്ട്...എന്ന് വെച്ചാല്‍ വക്കാരിചേട്ടന്‍ എഴുതുന്നത് എടുത്ത് അത് എന്റെ സൈറ്റില്‍ കൊണ്ടോയി ഇട്ട് അതു വെച്ച് കാശി വാരുന്ന പരിപാടി...എന്നാല്‍ വക്കാരിചേട്ടന്‍ ഇപ്പൊ ചെയ്യുന്ന ഈ റിസേര്‍ച്ച് എന്തെങ്കിലും കണ്ട് പിടിച്ച് കഴിയുമ്പോള്‍ അത് വക്കാരിചേട്ടന്റെ ഗൈഡ് തട്ടിയെടുത്താല്‍ അതു വെച്ച് അയാള്‍ പ്രോഡ്കറ്റ് ഉണ്ടാക്കി വിറ്റാല്‍..ഹായ് എന്തു നല്ല മനുഷ്യന്‍ എന്ന് പറയുമൊ? എന്നാ വക്കരിചേട്ടന് സയന്‍സിലല്ല സമാധാനത്തിനാണ് നോബല്‍ കിട്ടേണ്ടത്...

എന്നാപ്പിന്നെ ഈ വിക്കിക്കര്‍ക്കൊക്കെ ഈ ഗൂഗിള്‍ ആഡ്സിന്റെ പരിപാടി അറിയില്ലായിരിക്കും.ബാക്കി ഉള്ളോര്‍ കഷ്ടപ്പെട്ട് ചെയ്യുന്നതൊക്കെ ഹോസ്റ്റ് ചെയ്ത് രണ്ട് ആഡ്സും വെച്ച് അവര്‍കും കാശു ഉണ്ടക്കല്ലൊ..

ഈ ഇന്റെര്‍നെറ്റ് യുഗം പുതിയ യുഗം ആണ്.
അതില്‍ കാശ് വാരുന്ന പരിപാടി മാത്രമല്ല.
അതുകൊണ്ടൊക്കെ തന്നെയാണ് ബ്ലോഗ് ഒക്കെ ഉണ്ടായതും.ഇതൊക്കെ ഫ്രീ ആയി ബ്ലോഗര്‍ ഒക്കെ ഹോസ്റ്റ് ചെയ്യുന്നതും.ഗൂഗിള്‍ ഈമെയില്‍ ഒക്കെ ഇത്രേം സ്പേസ് തന്നിട്ടും ഫ്രീ ആയിട്ട് നില കൊള്ളുന്നതും..ഗൂഗിള്‍ സേര്‍ച്ച് ചെയ്യുമ്പൊ
makreting ആണെങ്കില്‍ They put something called sponsored Ads,
അല്ലാണ്ട് sneaky marketing അല്ല.

കേട്ടിട്ടില്ലെ അവരുടെ മോട്ടോ “Do no Evil!"

അല്ല..അവിടെയല്ല ഞാന്‍ ജോലി ചെയ്യുന്നെ..അവരുടെ ഒരു ആരാധിക മാത്രം..(അവരിനി ആല്ഫാ മെയിലാണോ എന്നൊന്നും എനിക്ക് അറിയില്ല സിബുചേട്ടാ) ഹിഹിഹി

myexperimentsandme said...

അത് പൂര്‍ണ്ണമായും എന്നെയും ഗൈഡിനേയും ആസ്‌പദമാക്കിയുള്ള കാര്യമല്ലേ. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരാതിയില്ലെങ്കില്‍ തീര്‍ന്നില്ലേ കാര്യം?

Adithyan said...

രണ്ട് കാര്യങ്ങളോട് എനിക്കെതിര്‍പ്പുണ്ട്.

1. ബ്ലോഗ് ആവശ്യമില്ലാത്ത ഒരു വസ്തു ആക്കുന്നതു പോലെ മുഴുവന്‍ കണ്‍ടെന്റും അഗ്രഗേറ്ററില്‍ തന്നെ കൊടുക്കുന്നതില്‍

2. ബ്ലോഗേഴ്സ് ഫ്രീ ആയി നടത്തുന്ന ഒരു കാര്യം വെച്ച് പൈസ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതില്‍.

ഏവൂരാന്‍ കമേര്‍ഷ്യല്‍ താല്‍പ്പരയത്തിനല്ല അഗ്രഗേറ്റര്‍ റണ്‍ ചെയ്യാനുള്ള ചിലവുകള്‍ക്കാണ് ആഡ് ഇട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

myexperimentsandme said...

ആദിത്യാ, ഉറങ്ങാന്‍ പോകുന്നു:

1. അതിനുവേണ്ട നടപടികള്‍ പോള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കാം.

2. ചിന്തയും അതുപോലെ നയം വ്യക്തമാക്കിയാല്‍...

Anonymous said...

ബിന്ദൂട്ടി

ഞാന്‍ പറയട്ടെ..പല പല സൈറ്റുകളും കണ്ടതില്‍ വെച്ചും Admin ആയതും ഹോസ്റ്റ് ചെയ്യുന്നതും ഒക്കെ വെച്ച് പറയുന്നതാണ്.

ഈ പോയിന്റ് സിസ്റ്റം..കുറച്ചു കഴിയുമ്പോ ഒരു ചെറിയ ചെറിയ ഗ്രൂപ്പ് പോലെ യൂസേര്‍സ് എല്ലാം കൂടി ഫോം ചെയ്യുന്നു..എന്നിട്ട് അവര്‍
അവര്‍ക്കിഷ്ടമുള്ളതിനു മാത്രം ഒരു വാശിയോടെ പോയിന്റ്സ് ഇടുന്നു..അങ്ങിനെ ഒരു പുതിയ ബ്ലോഗ്ഗര്‍ എന്തെങ്കിലും എഴുതിയാല്‍ തന്നെ കണ്ടില്ലാന്ന് നടിക്കുന്നു. പിന്നെ അവിടെ കൂട്ട അടി! എന്തിന് അവന്റെ ബ്ലോഗിന് ആറ് പോയിന്റ്..എന്തിന് മറ്റോന്റെ ബ്ലോഗ് 0 പോയിന്റ്സ് എന്നിങ്ങിനെ...

ഇവിടെ ഇപ്പോള്‍ ഒരു അടിയും ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയൊ? ഈ സമത്വം. എല്ലാ ബ്ലോഗും ഒരുപോലെ..ഇഷ്ടമില്ലെങ്കില്‍ ആദ്യത്തെ സെന്റെസില്‍ തന്നെ നിറുത്തുന്നു.
അല്ലെങ്കില്‍ വായിക്കുന്നു..

അതുകൊണ്ട് ഞാന്‍ പേര്‍സ്ണലായി അതിന് ഭയങ്കര എതിരാണ്, പക്ഷെ ഇനി അത് വെച്ചേ ചിലര്‍ക്കൊക്കെ ടൈം കിട്ടൂ ഉള്ളെങ്കില്‍ നടക്കട്ടെ.
അങ്ങിനെ ആണെങ്കില്‍ തന്നെ ആദ്യം തന്നെ വേണ്ടത് ബ്ലോഗ് കാറ്റഗറീസ് ആണ്.

പെരിങ്ങോടന്‍ പരോക്ഷമായി അല്ലെങ്കില്‍ പേര്‍സണലായി റെക്കമന്റ് ചെയ്യുന്ന പോലെയല്ല ചിന്ത.കോം-ല്‍ വരുമ്പോള്‍.

myexperimentsandme said...

കുറച്ച് ഫിലോസഫിക്കലാവട്ടെ:

ഇപ്പീ, സമത്വം എന്നൊക്കെ പറയുന്നത് ഉള്ളില്‍നിന്നും വന്നാലേ അത് ശാശ്വതമാവുകയുള്ളൂ. ഒരു അഗ്രിഗേറ്റര്‍ വന്നാലോ, പോയിന്റ് സിസ്റ്റം വന്നാലോ തകരുന്ന സമത്വമാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും? താഴത്ത് വെച്ചാല്‍ ഉറുമ്പരിക്കും, തലേല്‍ വെച്ചാല്‍ പേനരിക്കും എന്നൊക്കെ വിചാരിച്ച് എത്രനാള്‍ കൊണ്ടുനടക്കാന്‍ പറ്റും ഈ സമത്വത്തെ. അടിയുണ്ടാക്കാനാണെങ്കില്‍ എത്രമാത്രം അടി ഇപ്പോള്‍ തന്നെ ഉണ്ടാക്കാമായിരുന്നു-അതിന് ഒരു പോയിന്റ് സിസ്റ്റം വരെയൊക്കെ കാക്കണോ? (പോയിന്റ് വേണോ വേണ്ടയോ എന്നുള്ളത് വേറൊരു കാര്യം).

വരുന്നത് വരട്ടെന്ന്... നിലനില്‍ക്കേണ്ടവയൊക്കെ ഈ (ബ്ലോഗ്) ലോകത്ത് നിലനില്‍ക്കും..

അഫോള്‍സ്റ്ററി-അപ്പോള്‍ ശരി. ഗൂഷ്‌നെ- ഗുഡ് നൈറ്റ്.

Anonymous said...

വഷ്ടാ, (എന്നെ ഇപ്പീ എന്ന് വിളിച്ചാല്‍ സത്യാമയും ഇടി മേടിക്കും)

ഈ ബ്ലോഗുകള്‍ എന്ന കണ്‍സെപ്റ്റ് തുടങ്ങിയത് എന്തിനാണ് എന്ന് ഒന്ന് പറയാമൊ? ഈ പറയുന്ന ‘സമത്വം’ എന്ന് സാധനത്തിന് വേണ്ടി തന്നെയാണ്..അതു തകര്‍ക്കുന്നതും മുതലെടുക്കുന്നതുമാണ് ഈ കാണുന്ന ലൊട്ട് ലൊടുക്ക് പരിപാടികള്‍. അല്ലണ്ട് തുമ്മിയാല്‍ തെറിക്കുന്ന മൂക്ക് പോലെയല്ല ഉദ്ദേശിച്ചെ..

Adithyan said...

ചിന്തയില്‍ ഇടണ്ട ലേഖനങ്ങള്‍ ആള്‍ക്കാര്‍ ചിന്ത എഡിറ്റോറിയല്‍ ബോര്‍ഡിനയച്ചു കൊടുക്കട്ടെ. അവരതു പബ്ലിഷ് ചെയ്യട്ടെ.

അല്ലാതെ ബ്ലോഗില്‍ വരുന്നത് അതേപടി എടുത്ത് അവരുടെ കണ്‍ടെന്റായി കൊടുത്ത പിന്നെ അവിടെ ഒരു വോട്ടിങ്ങ് ഒക്കെ വെച്ഛ് ഹിറ്റ് കൂട്ടി, അവിടെത്തന്നെ കമന്റിങ്ങിന് അവസരം ഉണ്ടാക്കി, അങ്ങനെ ബ്ലോഗ് സന്ദര്‍ശിക്കണ്ട ആവശ്യം ഇല്ലാതാക്കി... എന്തിനാണ് ഇങ്ങനെ ഒക്കെ? എന്താണ് ഇതു കൊണ്ട് കണ്‍ടെന്റ് പ്രൊവൈഡര്‍ക്കുള്ള ഗുണം?

ഞാന്‍ വീണ്ടും പറയുന്നു സ്വകാര്യമായ ഒരു സംരഭമായതും കൊണ്ടും യാതൊരുവിധ ഗുണനിലവാര ഫില്‍റ്ററുകള്‍ ഇല്ലാത്തതു കൊണ്ടുമാണ് ബ്ലോഗുകള്‍ ഇത്രയ്ക്കു പോപ്പുലര്‍ ആയത്. അത് വെച്ച് ഒരു പോര്‍ട്ടല്‍ മുതലെടുക്കുന്നതില്‍ എനിക്കെതിര്‍പ്പുണ്ട്. എന്റെ എതിര്‍പ്പുകൊണ്ട് പോര്‍ട്ടല്‍ ആ ചെയ്യുന്നത് നിര്‍ത്തണം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതില്‍ നിന്ന് എന്നെ ഒഴിവാക്കണം :)

ഉമേഷ്::Umesh said...

പൈസയുടെ കാര്യത്തില്‍ വഴക്കടിക്കാതെ പിള്ളാരേ. പോള്‍ ചെയ്യുന്നതു് സേവനം തന്നെയാണു്. മലയാളം എന്നതു കാണാന്‍ കിട്ടാഞ്ഞ കാലത്തു് പോള്‍ കൊണ്ടുവന്ന ചിന്തയും തര്‍ജ്ജനിയും ഒക്കെയായിരുന്നു ആലംബം. മഴ പെയ്തപ്പോള്‍ കൂണു പോലെ വന്ന ബ്ലോഗുകളൊക്കെ (എന്റേതുള്‍പ്പെടെ) ഇന്നലെ മുളച്ചതല്ലേ?

ഇത്രയും കാലം പോള്‍ ഇതു നമുക്കു നല്‍കിയതു് സ്വന്തം പോക്കറ്റില്‍ നിന്നു കാശെടുത്തു വെബ്‌സ്പേസു വാങ്ങി ഹോസ്റ്റു ചെയ്താണു്. സമയത്തിന്റെ ചെലവു വേറേ. ആ ചെലവിന്റെ ഒരു ചെറിയ അംശം ഗൂഗിള്‍ ആഡ് വഴി നേടുന്നതിലൊരു തെറ്റുമില്ല.

പോളിന്റെ പേജുകളില്‍ എന്തു ചെയ്യുന്നു എന്നു പോളിന്റെ കാര്യം. ഏവൂരാന്റെ കാര്യവും അതു തന്നെ. തനിമലയാളം സര്‍വര്‍ ഓടുന്ന കമ്പ്യൂട്ടര്‍ ചെലവാക്കുന്ന കറന്റിന്റെ വില പോലും ഗൂഗിള്‍ ആഡ് വഴി അദ്ദേഹത്തിനു കിട്ടുന്നില്ല.

ഞാന്‍ പറഞ്ഞതു രണ്ടു കാര്യങ്ങള്‍.

ഒന്നു്, എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ചില പരിഗണനകളൊക്കെ വേണം. അവ പൂര്‍ണ്ണമായി കൊടുക്കാതെ, കുറച്ചു കൊടുത്തിട്ടു ലിങ്കു കൊടുക്കുക. മൊത്തം കൊടുക്കുകയാണെങ്കില്‍ ഫോര്‍മാറ്റിംഗ് നഷ്ടപ്പെടുത്താതിരിക്കുക.

രണ്ടു്, വായിക്കാന്‍ അസൌകര്യമുണ്ടാക്കാതിരിക്കുക. പോള്‍ സാധാരണയായി ഇക്കാര്യത്തില്‍ നന്നായാണു ചെയ്യുന്നതു്. പഴയ അഗ്ഗ്രിഗേറ്ററില്‍ പരസ്യങ്ങള്‍ വലത്തുവശത്തു വേറെയായാണു കൊടുത്തിരുന്നതു്. വായിക്കാന്‍ എനിക്കു യാതൊരു അസൌകര്യവുമില്ല. തത്തമംഗലം തുടങ്ങിയ ബ്ലോഗുകളില്‍ ഞാന്‍ പോകാത്തതിന്റെ കാരണം അസൌകര്യമുണ്ടാക്കുന്ന ആഡുകളുടെ ആധിക്യമാണു്.

കിട്ടുന്ന കാശു കൊണ്ടു് പോള്‍ എന്തു ചെയ്യുന്നു എന്നു് ആരും വേവലാതിപ്പെടേണ്ട. ഇഷ്ടമില്ലെങ്കില്‍ അവിടെ പോകണ്ടാ. ആ തുകയെക്കാളും കൂടുതല്‍ മൂല്യം അദ്ദേഹം നമുക്കു തരുന്നു എന്ന വിശ്വാസക്കാരനാണു ഞാന്‍.

ഇടിവാള്‍ said...

ആദിയുടെ അഭിപ്രായത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു.
ഇതു വെറും ബിസിനസ്‌ മൈന്‍ഡഡ്‌ ആയ ഒരു പരിപാടിയാണെന്നു തോന്നുന്നു.

ബ്ലോഗുകള്‍ക്കോ, മലയാളത്തിനോ ഇതുകൊണ്ട്‌ ഒരു അധിക നേട്ടവും ഇതുകൊണ്ടു ലഭിക്കുന്നില്ല. ഉണ്ടെങ്കില്‍ അതെന്തൊക്കെയെന്നു പോള്‍ വിവരിക്കട്ടെ.

myexperimentsandme said...

ഓ..ബ്ലോഗ് സമത്വത്തിന് വേണ്ടി തുടങ്ങിയതാണോ?
(തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്- അത് കിട്ടിയില്ല അന്നേരം).

ഉറക്കം വരുന്നില്ല. കുറച്ച് ഫിലോമിനാ സോഫിയും കൂടി.

എന്താണ് സ്വന്തം? എന്തെങ്കിലും നമ്മുടെ സ്വന്തമായിട്ടുണ്ടോ? ഞ്ചിപ്പെ ഇഞ്ചിമാങ്ങാ ബ്ലോഗില്‍ ഇടുന്നതില്‍ പലതും ഞ്ചിപ്പെ യ്ക്ക് നേരിട്ടും അല്ലാതെയും അറിഞ്ഞും അറിയാതെയും കിട്ടിയ വിവരങ്ങളല്ലേ. അല്ലാതെ ശൂന്യതയില്‍ നിന്നും പുട്ടും അപ്പവുമൊന്നും ഉണ്ടാക്കിയതല്ലല്ലോ. അതുകൊണ്ട് അതിലുള്ളതെല്ലാം നൂറു ശതമാനവും ഞ്ചിപ്പെയുടെ സ്വന്തം ആണെന്ന് പറയാമോ?

അതുപോലെ ഞാന്‍ എഴുതിയ പല കാര്യങ്ങളും ഞാന്‍ അങ്ങിനെ എഴുതി എന്നുള്ളതൊഴിച്ചാല്‍ അതിലെ സംഭവങ്ങളിലെല്ലാം ധാരാളം ആള്‍ക്കാരുടെ കോണ്‍‌ട്രിബ്യൂഷന്‍ (ദിന്റെ മലയാളം?) ഉണ്ട്. അതുകൊണ്ട് ഇതെല്ലാം എന്റെ സ്വന്തമാണെന്ന് ഞാനെങ്ങിനെ പറയും?

എന്റെ ഗവേഷണത്തില്‍ എന്നേക്കാളും കൂടുതല്‍ കോണ്ട്രിബ്യൂഷന്‍ എന്റെ സാറിനുണ്ട്. അതുകൊണ്ട് സാര്‍ അതെടുത്ത് വിറ്റ് കാശാക്കിയാലും ധാര്‍മ്മികമായി ഞാനെങ്ങിനെ ചോദ്യം ചെയ്യും?

ചെയ്യാനുള്ളത് ചെയ്യുക... ടോട്ടല്‍ ഈസ് എ കോണ്‍‌സ്റ്റന്റ്. ആര്‍ക്കും നമ്മുടെ കൈയ്യില്‍ നിന്നും നമ്മുടേതായ ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല. അങ്ങിനെ ചെയ്‌താല്‍ തന്നെ അതിന്റെ ഗുണം അവര്‍ക്ക് കിട്ടുകയുമില്ല-നമുക്ക് ആത്യന്തികമായി നഷ്ടവും വരില്ല. എന്ന് പറഞ്ഞ് മണുക്കൂസനായി ഇരിക്കണമെന്നല്ല (ചെയ്യാനുള്ളതെല്ലാം ചെയ്യുക).

എന്നും പറഞ്ഞ് എന്റെ കയ്യിലുള്ള യെന്നെല്ലാം മേടിക്കാന്‍ ഇങ്ങ് വാ.. ഞാന്‍ തരാം :)

(എന്നിട്ടും ഉറക്കം വരുന്നില്ല)

രാജ് said...

ആദിത്യാ ആ ചിന്ത ബാലിശമാണു്. കമന്റുകളും മുഴുവന്‍ content ഡൂപ്ലിക്കേറ്റ് ചെയ്യുന്നതും ഒഴിവാക്കേണ്ടതു തന്നെയാണു് (പ്രത്യേകിച്ചും ബ്ലോഗില്‍ ഇവ രണ്ടിനും സൌകര്യമുള്ളതുകൊണ്ടു്) കൂടുതല്‍ പേര്‍ നല്ലതെന്നു തിരഞ്ഞെടുക്കുന്ന ബ്ലോഗുകളിലേയ്ക്കുള്ള ഒരു സൂചിക പോള്‍ ഒരുക്കുന്നതില്‍ തെറ്റുകാണുന്നില്ല, ആ സൂചിക സൃഷ്ടിക്കുന്നതു ബ്ലോഗ് വായനക്കാര്‍ തന്നെയാണുള്ളതു കൂടുതല്‍ ആശ്വാസമുളവാക്കുന്നതുമാണു്. ആദിത്യനു് ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാം, പക്ഷെ ആ തീരുമാനം ശരിയല്ലെന്നാണു് എനിക്കു പറയുവാനുള്ളതു്. ബ്ലോഗുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും. അതിനു ചെറുതായെങ്കിലും ഒരു പരിഹാരം കാണുവാന്‍ ചിന്ത പോലുള്ള സംരംഭങ്ങള്‍ക്കു കഴിഞ്ഞേയ്ക്കും.

Anonymous said...

“പോയിന്റുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും.”

ഇങ്ങിനേം ഒരു വശം ഉണ്ടല്ലൊ കണ്ണ് ഡോക്ടറെ.
അപ്പൊ അതുകൊണ്ട് എന്തു ഗുണം പ്രത്യേകിച്ച്?

Anonymous said...

എന്തോന്നാ ഇതു വക്കാരിചേട്ടാ ഉറക്കം വരുന്നുണ്ടെങ്കില്‍ പോയി കിടന്നൂടെ?

സമത്വം എങ്ങിനെ സ്വന്തം ആയി? അതോ ഇനി രണ്ടും സേം ആണോ മലായളത്തില്‍?

പിന്നേയ്..ബ്ലോഗുകളുടെ ചരിത്രം ഒന്ന് പരിശോധിക്കുക.. സ്ലേറ്റ്.കോം ഒക്കെ പണ്ടേ തുടങ്ങിയ ബ്ലോഗുകള്‍ ആണ്..

രാജ് said...

generalization:
ബ്ലോഗുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും.

exception:
പോയിന്റുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും.

Adithyan said...

"...കൂടുതല്‍ പേര്‍ നല്ലതെന്നു തിരഞ്ഞെടുക്കുന്ന ബ്ലോഗുകളിലേയ്ക്കുള്ള ഒരു സൂചിക പോള്‍ ഒരുക്കുന്നതില്‍ തെറ്റുകാണുന്നില്ല..."

വാദത്തിനു വേണ്ടി ഞാന്‍ ഇത് അംഗീകരിക്കാം. എന്നിട്ട് ഈ പരിപാടി തുടങ്ങിക്കഴിയുമ്പോള്‍ ഞങ്ങള്‍ പറഞ്ഞതു ശരിയായിരുന്നു എന്നു കാണിക്കാന്‍ വേണ്ടി ഞാനും ക്ഷ്-യും കൂടി യ് എന്ന ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് സ്ഥിരം വോട്ട് ചെയ്തോണ്ടിരുന്നാല്‍? പെരിങ്ങോടന്റെ പോസ്റ്റിനടുത്തു വരുന്ന തായേയ്ക്കുള്ള അമ്പില്‍ സ്ഥിരമായി ഞെക്കിക്കൊണ്ടിരുന്നാല്‍?

നല്ല പോസ്റ്റ് മുകളിലും മോശം പോസ്റ്റ് താഴെയും വരും എന്ന പോളിന്റെ വാഗ്ദാനം വിശ്വസിച്ചു വരുന്ന പാവം വായനക്കാരനോടു ചെയ്യുന്ന ഒരു ചതിയല്ലെ അത്? ആ വിശ്വാസവഞ്ചനയ്ക്കു കൂട്ടു നില്‍ക്കുന്നതിനെക്കാള്‍ നല്ലത് ഇങ്ങനെ ഒരു ‘ബാലിശമായ‘ വാദം ഉന്നയിക്കുന്നതാണെന്ന് എനിക്കു തോന്നി :)

രാജ് said...

ആദിത്യന്‍ എങ്കില്‍ താങ്കള്‍ തീര്‍ച്ചയായും മലയാളികളെ പേടിക്കുന്നുവെന്നും അവര്‍ മനപ്പൂര്‍വ്വം ‘തന്തയിലായ്മ’ കാട്ടുന്നവരാണെന്നും വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടുന്നതു്, ‘ഞാനതു ചെയ്യില്ലെന്നും, മറ്റും വായനക്കാരും അതു ചെയ്യില്ലെന്നുമാണു്.’

ആദിത്യനുള്ളതുപോലൊരു ചിന്തയാണു് ബൂലോഗത്തിലെ മിക്കവര്‍ക്കുമെങ്കില്‍ അവരാരും തങ്ങളുടെ കമന്റുകള്‍ എനാബിള്‍ ചെയ്തുവയ്ക്കുമായിരുന്നില്ല.

ബിന്ദു said...

ആദി ഇപ്പോള്‍ പറഞ്ഞ ഈ വാദം തന്നെയാണെനിക്കും തോന്നിയതു. പോയിന്റു നോക്കി നല്ലതെന്നോ ചീത്തയെന്നോ തരം തിരിക്കാന്‍ പറ്റില്ല എന്ന്‌. ഒരു മത്സര ബുദ്ധി(വക്കാരീ, ഇതാണോ കൂട്ടായ്മ എന്നു ചോദിക്കരുത്‌;) )വന്നു പോയാല്‍ പിന്നെ... ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാവും ഉണ്ടാവുക.

പാപ്പാന്‍‌/mahout said...

രാജേഷ് വര്‍‌മ്മയുടെ പുതിയ കഥ: “ബ്ലോഗെഴുതേണ്ടായിരുന്നു” :)

Adithyan said...

ഹഹഹഹ

തര്‍ക്കത്തിന്റെ നിലവാരം താഴുന്നു. :)

എന്തായാലും...

വായിച്ച വായനക്കാരന്‍ ഇടുന്ന കമന്റും ഒരു മൂന്നാമന്‍ നല്‍കുന്ന റേറ്റിങ്ങും തമ്മില്‍ എന്തു ബന്ധം എന്ന് എനിക്കു മനസിലാവുന്നില്ല.

എന്റെ ബ്ലോഗില്‍ വന്ന് ആരെങ്കിലും പെരിങ്ങ്സ് പറഞ്ഞ പോലെ എന്തെങ്കിലും ‘തരം’ കാണിച്ചു എന്നു തന്നെയിരിക്കട്ടേ. അത് ഡിലിറ്റ് ചെയ്യാനോ അല്ലെങ്കില്‍ തിരിച്ച് അതേ നാണയം മടക്കിക്കൊടുക്കാനോ ബ്ലോഗ് അഡ്മിന്‍ ആയ എനിക്ക് കഴിയും. ചിന്ത.കോം-ന്റെ സൈറ്റില്‍ പോയി അത് ഞാന്‍ എങ്ങനെ ചെയ്യും?

-B- said...

രാജേഷ് വര്‍‌മ്മയുടെ പുതിയ കഥ: “ബ്ലോഗെഴുതേണ്ടായിരുന്നു” :)

എങ്ങനെ ചിരിക്കാതിരിക്കും.. എന്റമ്മോ!!!

Anonymous said...

ഹഹഹ..ഈ പാപ്പാന്‍ ചേട്ടന്റെ ഒരു കാര്യം.. ജബീന്ദര്‍ പ്രസാദ് വായിച്ച് ഞാന്‍ ചിരി നിറുത്തീട്ടില്ല..ഇപ്പൊ..ദേ..എന്റെ എല്ലാം ചൂടും പോയിക്കിട്ടി...ഹിഹിഹിഹി...

ഇനിയിപ്പൊ സന്തോഷ് ചേട്ടന്റെ ഇതുപോലെയുള്ള ഒരു ഡയലോഗ് കൂടി കേട്ടാല്‍ ശുഭം...

Anonymous said...

guys/gals
Paul oru ranklist undakki. those who like it can use it, those who dont, ignoreu ceyyu. as simple as that. entioru vazhakku

Adithyan said...

പെരിങ്ങ്സ്,
എന്റെ പഴയ ഒരു പോസ്റ്റിനു തുളസിയുടെ വക ഒരു കമന്റുണ്ടായിരുന്നു.

അതു കഴിഞ്ഞും പ്രഥമപുരുഷനില്‍ തന്നെയാണ് ഞാന്‍ പോസ്റ്റുകള്‍ ഇടുന്നത് :) ആ എനിക്ക് മലയാളികളെ പേടിയാണെന്നൊക്കെ പറഞ്ഞതു കേട്ടിട്ട് എനിക്കു ചിരി വന്നു :))

(ഹാവൂ... സ്വയം പൊക്കല്‍ ... എന്റെ ഒരു കാര്യം )

രാജ് said...

ആദിത്യന്‍ സ്വന്തം സൈറ്റിന്റെ ക്രെഡിബിളിറ്റി നശിപ്പിക്കുന്ന തരത്തില്‍ ആരുടെയെങ്കിലും വാന്‍ഡലിസം ചിന്ത.കോം വകവച്ചുകൊടുക്കുമെന്നു കരുതുന്നുണ്ടോ?

ഉത്തരങ്ങള്‍ വളരെ ലളിതമാണു്, ചിന്ത.കോം എന്ന സൈറ്റിനേയും അവരുടെ സര്‍വീസിനെയും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരുടെ സിസ്റ്റത്തില്‍ പങ്കാളിയാവുക, ഇനി അഥവാ ചിന്തയുടേതൊരു ബിസിനസ്സ് താല്പര്യമാണെങ്കില്‍ തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആരെങ്കിലും ചെയ്യുന്ന വാന്‍ഡലിസം അവര്‍ സമ്മതിച്ചുകൊടുക്കുകയുമില്ല. ഇതിലേതെടുത്താലും ആദിത്യന്‍ സെല്‍ഫ് കോണ്ട്രാഡിക്റ്റ് ചെയ്യപ്പെടും ;) ചിന്ത ഒരു സേവനമാണെങ്കില്‍ അവര്‍ ദോഷം ഉദ്ദേശിച്ചിട്ടില്ല, ഒപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും സോഷ്യല്‍ സയന്‍സ്. ചിന്ത ഒരു ബിസിനസ്സ് ആണെങ്കില്‍ അവര്‍ ആ ബിസിനസ്സിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പ്രതിബദ്ധരായിക്കും എന്നു ബിസിനസ്സ് സയന്‍സ് ;) ഏതു രീതിയില്‍ പോയാലും നല്ല റിസല്‍ട്ടല്ലേ മാഷേ :)

Adithyan said...

പെരിങ്ങ്സ്,

താങ്കള്‍ എന്റെ വാദം ഒന്നു കൂടി ബലപ്പെടുത്തുന്നതേ ഉള്ളു. ചിന്തയോടടുപ്പമുണ്ടെന്ന് സ്വയം സമ്മതിച്ച താങ്കള്‍ തന്നെ അത് സര്‍വീസ് ആണോ ബിസിനസ്സ് ആണൊ എന്ന് ഉറപ്പിച്ചു പറയുന്നില്ല.

അത് ബിസിനെസ്സ് ആണെങ്കില്‍, എന്റെ ഉത്തരം വളരെ ലളിതമാണ് - ആരെങ്കിലും ഒരു അവകാശം പോലെ പിടിച്ചു പറ്റുമ്പോള്‍ എന്റെ എഫര്‍ട്ട് അവരുടെ വാണിജ്യതാല്‍പ്പര്യത്തിനായി വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല.

ഇനി അവര്‍ സര്‍വീസ് ആണെന്നിരിക്കട്ടെ. അപ്പോള്‍ ഒരു വാന്‍ഡലിസം ഉണ്ടായാല്‍ ഇപ്പോള്‍ ഇവിടെ കേട്ട വാദങ്ങളായ പോള്‍ ഉറക്കമാണ്/ പോളിനു വേറെ ഒരു ജോലി കൂടി നോക്കാനുണ്ട്. അതു കൊണ്ട് ഇതില്‍ തന്നെ കോഴി കയറുന്നുണ്ടോ എന്ന് എപ്പൊഴും നോക്കിക്കൊണ്ടിരിക്കാന്‍ വയ്യ എന്നിവ ഒക്കെ കേള്‍ക്കേണ്ടി വരും... എനിക്ക് താല്‍പ്പര്യമില്ല.

:)

Sreejith K. said...

പോയിന്റുകളെക്കുറിച്ച് ഇത്രയധികം വേവലാതിപ്പെടേണ്ട കാര്യമുണ്ടോ? ആദിയുടെ ഒരു പോസ്റ്റിന് -5 പോയിന്റും, ആദിക്ക് ഇഷ്ടമാകാതിരുന്ന (അല്ലെങ്കില്‍ ഒരു പാട് പേര്‍ക്ക് ഇഷ്ടമാ‍കാതിരുന്ന) ഒരു പോസ്റ്റിന് +5 പോയിന്റും കിട്ടിയാല്‍ അതില്‍ വേവലാതിപ്പെടാന്‍ എന്തിരിക്കുന്നു? പോളേട്ടന്‍ ചെയ്തത് ഇവിടെ അറിയിച്ചത് കൊണ്ട് നമ്മള്‍ എല്ലാവരും അറിഞ്ഞു. നമ്മള്‍ അറിയാത്ത ഒരാള്‍, ഫ്രീ ആയി കിട്ടുന്ന നമ്മുടെ സൈറ്റ് ഫീഡ് കൊണ്ട് ഇതു പോലെ ഒരു സൈറ്റ് നാളെ തുടങ്ങിയാല്‍ നമ്മള്‍ പിന്നേയും ഇവിടെ പോസ്റ്റ് ഇട്ട് പ്രതിഷേധിക്കുമോ?

എന്നാലും പോസ്റ്റ് മുഴുവനും അവിടെ ഇട്ടിരിക്കുന്നത് ഇത്തിരി കൂടിപ്പോയി. അത് നമ്മുടെ ബ്ലോഗില്‍ നിന്ന് അവിടെ കോപ്പീ പേസ്റ്റ് ചെയ്ത പോലെ ആയിപ്പോയി. പെട്ടെന്ന് നോക്കിയാല്‍ ഇതൊരു മോഷണമായി തോന്നും, ഫീഡുകളെക്കുറിച്ച് അറിയാത്ത ആളുകള്‍ക്ക് പ്രത്യേകിച്ചും. പക്ഷെ ഈ അഗ്രഗേറ്റര്‍ ഒരു ബീറ്റ വേര്‍ഷന്‍ ആയത് കൊണ്ട് ഞാന്‍ പ്രതിഷേധിക്കുന്നില്ല. ഫുള്‍ വേര്‍ഷന്‍ വരുമ്പോള്‍ ഇത് മാറ്റുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, പോളേറ്റന്റെ അഗ്രഗേറ്ററില്‍ പരസ്യങ്ങളുടെ ബാഹുല്യം ഒഴിച്ച് നോക്കിയാല്‍ സൈറ്റ് ഡിസൈന്‍ നന്നായിട്ടുണ്ട്. നന്നായി ക്രമീകരിച്ചിട്ടുമുണ്ട്. ഇതിനൊക്കെ ചിലവാക്കിയ സമയത്തിന്റേയും പ്രയത്നത്തിന്റേയും അളവ് എന്നെ അദ്ഭുതപ്പെടുത്തുന്നു.

ഒരു സംശയം, പോളേട്ടന്റെ ചിന്ത.കോം എന്ന സൈറ്റിന്റെ വായനക്കാര്‍ മുഖ്യമായും ആരാണ്? നമ്മള്‍ ബ്ലോഗേര്‍സ് തന്നെ ആണോ? ഇത്ര നാളും അവിടെ ഒന്നു പോകാനോ, രചനകള്‍ വായിക്കാനോ അഭിപ്രായങ്ങള്‍ പറയാനോ, നമ്മുടെ ബ്ലോഗില്‍ കാണുന്ന തിരക്കൊന്നും കണ്ടില്ലല്ലോ. ഇനി അവിടത്തെ വായനക്കാ‍ര്‍ ബ്ലോഗിനു പുറത്തുള്ളവരാണെങ്കില്‍, തനിമലയാളം പോലെ, പോസ്റ്റ് ഇട്ട സമയത്തിന്റെ മുറയ്ക്ക്, ഇട്ട ആളിന്റെ പേരും, ബ്ലോഗിന്റെ ലിങ്കും മാത്രം അവിടെ വരുന്നത് എല്ലാ ബ്ലോഗേര്‍സിനും ഒരു പരസ്യമായിരിക്കും. പോസ്റ്റിന്റെ ആദ്യ കുറച്ച് ഭാഗങ്ങളും വേണമെങ്കില്‍ കാണിക്കാം, ചൂടപ്പം എന്ന ബ്ലോഗ് പോലെ. പക്ഷെ മുഴുവന്‍ പോസ്റ്റും, .... അത് വേണ്ട പോളേട്ടാ. അത് കാണുമ്പോള്‍ സ്വന്തം പോസ്റ്റിന് മറ്റ് അവകാശികള്‍ വരുന്ന പോലെ ഒരു തോന്നല്‍.

Anonymous said...

ബ്ലോഗ് അഗ്രഗേറ്ററിലെ മാറ്റങ്ങള്‍:
1. പരാതി പറഞ്ഞ ഇഞ്ചിയെയും ആദിത്യനെയും സുവിനെയും അഗ്രഗേറ്ററില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2. ബ്ലോഗ് പോസ്റ്റ് ഡ്യൂപ്പ്ലിക്കേറ്റ് ചെയ്യുന്നതിനു പകരം original article ലിങ്കും കൊടുത്തിട്ടുണ്ട്.
3. ബ്ലോഗ് അഗ്രഗേറ്റര്‍ പേജില്‍ നിന്ന് പരസ്യങ്ങളും നീക്കം ചെയ്തു.

ഇനി ഓരോരുത്തര്‍ക്കായി മറുപടി പറയാന്‍ ഞാനില്ല. ഒരു പാട് കമന്റുകള്‍ കണ്ടു. പലതും ഒരു നല്ല സംവാദത്തിന്റെ സാധ്യതകളെ തല്ലിക്കെടുത്തുന്നതായിരുന്നു. പ്രത്യേകിച്ചും ഇഞ്ചിപ്പെണ്ണിന്റെ കമന്റുകള്‍. ചിന്ത.കോം എന്നത് ഒരു non-profit പോര്‍ട്ടലാണെന്ന് പോലും അറിയാത്ത ഒരാളിന്റെ കമന്റുകളെന്ന് കരുതി ഞാന്‍ അവയ്ക്ക് മറുപടി പറയുന്നില്ല. ചിലപ്പോള്‍ അല്പം ചരിത്രം അറിയുന്നത് നല്ലതാണ്.

പലരും പോയിന്റ് സിസ്റ്റത്തെ പേടിക്കുന്നതായാണ് എനിക്ക് തോന്നിയത്. അതൊരു തരം ആത്മവിശ്വാസമില്ലായ്മയുടെ തലത്തില്‍ വരെ എത്തുകയും ചെയ്തു. അതിനെ മറികടക്കാതെ മലയാളം ബ്ലോഗുകള്‍ എങ്ങുമെത്തില്ല. ഒന്നു മാത്രം ഓര്‍ക്കുക - കമന്റുകളുടെ എണ്ണമോ ഹിറ്റുകളുടെ എണ്ണമോ അല്ല കാര്യം. നിങ്ങള്‍ ആത്മാര്‍ത്ഥമായി ബ്ലോഗ് ചെയ്യുക എന്നതു മാത്രമാണ്.

ബ്ലോഗ് അഗ്രഗേറ്റര്‍ പേജുകളിലെ പരസ്യവരുമാനം കൊണ്ടല്ല ചിന്ത.കോം നടന്നുപോകുന്നത്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ ടീമുണ്ട്. അവരുടെ നിസ്വാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രമാണ് ചിന്ത.കോം ഇന്നത്തെ നിലയിലെത്തിയത്. ഒരു ബ്ലോഗറെന്ന നിലയില്‍ എനിക്ക് മലയാളം ബ്ലോഗുകളോടുള്ള താല്പര്യം മാത്രമായിരുന്നു ഈ അഗ്രഗേറ്ററിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരകമായിരുന്നത്. അല്ലാതെ ബ്ലോഗുകളുടെ പ്രശസ്തിയില്‍ നിന്ന് മുതലെടുക്കാനല്ല. പെരിങ്ങോടനെയും മൈലാഞ്ചിയെയും ആഷിക്കിനെയും പോലെയുള്ള ആദ്യകാല ബ്ലോഗര്‍മാര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയും.

ഇതൊരു പാഠമായിരുന്നു. ഒരു അനുഭവമായിരുന്നു. ഒരൊറ്റ രാത്രി, എന്നെ അത്രയധികം മാറ്റിയിരിക്കുന്നു. ആ അനുഭവത്തിനു നന്ദി, മറക്കില്ല. ഇനി ബ്ലോഗുകള്‍ക്കായി അഗ്രഗേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നവര്‍ക്കും ഇതൊരു പാഠമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. കാറ്റഗറൈസേഷന്‍ പോലുള്ള ഭാവി പരിപാടികള്‍ ഇവിടെ ഉപേക്ഷിക്കുന്നു. മറ്റാര്‍ക്കെങ്കിലും അത്തരം പരിപാടികള്‍ തുടരാം. ചിന്തയിലെ അഗ്രഗേറ്ററിന്റെ ആയുസ്സ് ബീറ്റ വേര്‍ഷനില്‍ അവസാനിക്കുന്നു.

ഈ സംവാദം ഇവിടെ അവസാനിക്കുമെന്ന് കരുതട്ടെ...

സ്നേഹത്തോടെ,
പോള്‍, ചിന്ത.കോം

Manjithkaini said...

ബ്ലോഗ് കൂട്ടായ്മ, സമത്വം എന്നൊക്കെ ലോകാവസാനത്തോളം പറഞ്ഞുകൊണ്ടിരിക്കാം. അങ്ങനെയുള്ള പറച്ചിലുകളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതല്ലേ ഇത്തരമൊരു ശ്രമം. ബ്ലോഗുകള്‍ റേറ്റ് ചെയ്യുന്നതിലൂടെ കൂട്ടായ്മയും സമത്വവും നഷ്ടപ്പെടുമെന്നു ഭയപ്പെടുന്നതിലാണു കുഴപ്പം. റേറ്റിങ്ങ് സിസ്റ്റം തുടങ്ങിക്കഴിയും മുന്‍‌പേ അവിടെ നെഗറ്റീവ് മാര്‍ക്കു കണ്ടല്ലോ എന്നൊക്കെ ആശങ്കപ്പെടുന്നതിലും അര്‍ഥമെന്ത്? ഈ കുഞ്ഞു പിറന്നു വീണതല്ലേയുള്ളൂ. അതിനെ ഒരു കൈ പിടിച്ചു സഹായിക്കാം. വളര്‍ന്നു വരുമ്പോള്‍ എല്ലാ ബ്ലോഗുകളും വായിക്കാന്‍ നേരമില്ലാത്ത എന്നെപ്പോലുള്ള കാര്‍ന്നോമ്മാരെ ഇവന്‍ കൈപിടിച്ചു നടത്തിക്കൊള്ളും.

Sreejith K. said...

മന്‍‌ജിത്തേട്ടന്റെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്നു. അഗ്രഗേറ്റര്‍ പിറന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത്രയും പ്രതിഷേധം നേരിടേണ്ടി വന്നത് കഷ്ടമായിപ്പോയി. അതൊരു ബീറ്റ വേഷനാണെന്നെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു.

Adithyan said...

മഞ്ചിത്ത്,

ഒരു അഗ്രഗേറ്റര്‍ വരുന്നതില്‍ ആര്‍ക്കും വിരോധം ഇല്ല. പക്ഷെ അഗ്രഗേറ്റര്‍ ആണ് ഇന്‍ഡിവിജ്വല്‍ ബ്ലോഗിനേക്കാള്‍ വലുത് എന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയതാണ് കുഴപ്പം.

തുറന്നു പറയട്ടെ, ഈ പ്രശ്നം ഇത്ര ചൂടു പിടിക്കാന്‍ കാരണം, നിങ്ങള്‍ രണ്ടു മൂന്ന് ബ്ലോഗേഴ്സ് എന്തു പറഞ്ഞാലും ‘ഞങ്ങള്‍’ ഇതുമായി മുന്നോട്ടു പോകും എന്ന രീതിയിലുള്ള ചില പ്രതികരണങ്ങളായിരുന്നു.

കലേഷ് ആ പോസ്റ്റ് ഇട്ടിട്ട് ദിവസം കുറെ ആയി എന്ന് എല്ലാവര്‍ക്കും അറിയാം.

ഉമേഷ്::Umesh said...

ഇതിങ്ങനെ അവസാനിക്കുന്നതു നിര്‍ഭാഗ്യകരമാണു്. പോള്‍ ഒന്നുകൂടി ചിന്തിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

പോള്‍ ഇപ്പോള്‍ തയ്യാറാക്കിയ അഗ്രിഗേറ്ററിനു ചില പരിമിതികളുണ്ടു്. അതാണു് അദ്ദേഹം അതു ബീറ്റയാണെന്നു പറഞ്ഞതു്. പലര്‍ അഭിപ്രായം പറഞ്ഞു. അവയില്‍ നിന്നു് ആശയങ്ങള്‍ ഉള്‍ക്കൊണ്ടു് പോള്‍ അടുത്തവേര്‍ഷന്‍ ഇറക്കും എന്നു പ്രതീക്ഷിക്കുന്നു.

എനിക്കു് ഒന്നു രണ്ടു നിര്‍ദ്ദേശങ്ങള്‍ കൂടി പറയാനുണ്ടു്. എഴുതാന്‍ സമയമില്ലാത്തതുകൊണ്ടാണു്. ഇന്നു് ഇതുവരെ കമന്റെഴുതുകയല്ലാതെ ഒരു പണിയും നടന്നിട്ടില്ല.

വെറുതേ വഴക്കുണ്ടാക്കല്ലേ കൂട്ടരേ. പൊന്‍‌മുട്ടയിടുന്ന താറാവിന്റെ കഥ കേട്ടിട്ടില്ലേ? അതിലെ മനുഷ്യനു് അത്യാഗ്രഹമെങ്കിലും ഉണ്ടായിരുന്നു. നമുക്കൊന്നും അതു പോലുമില്ലല്ലോ?

Anonymous said...

പോളേട്ടാ
എന്റെ അഭിപ്രായം കൊണ്ട് വേദനിച്ചുവെങ്കില്‍ പ്ലീസ് ക്ഷമിക്കുക. നിങ്ങളൊക്കെ ഈ ചെയ്യുന്ന മഹാ കാര്യങ്ങള്‍ക്ക് ഒരു നോയ്സ് പോലെ എന്നെ തള്ളികളഞ്ഞേക്കുക.

എന്റെ വിവരമില്ലായ്മ അല്ലെങ്കില്‍ മുന്‍പേ ഉണ്ടായ പല അനുഭവങ്ങളും ആണ് എന്നെ അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ചത്.

ആരേയും വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ലാ എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. പിന്നെ ഗൂഗിള്‍ ആഡ്സ് ,പേജ് ഇമ്പ്രെഷന്‍ ഇതിനൊക്കെ ഞാന്‍ കൃത്യമായി മറുപിടി തന്നു.എന്റെ അക്കൌണ്ട് കട്ട് ആന്‍ പേസ്റ്റ് ചെയ്തു തന്നു കാണിച്ചു.അതില്‍ എന്ത് തെറ്റെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നിട്ടും പോളേട്ടന്‍ അത് നോണ്‍-പ്രോഫിറ്റ് എന്ന് പറയുന്നത്‍ എന്നെ ചൊടിപ്പിച്ചു.പ്രോഫിറ്റ് ഉണ്ടാക്കണം..
അതിലെനിക്ക് എന്ത് കാര്യം? നാളേയും ചിന്ത.കോം അങ്ങിനെ തന്നെ ആയിരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു..ഇവിടേയും പല പല പോര്‍ട്ടലുകളുടേയും അനുഭവം വെച്ച് കൊണ്ടാണ്..

94 മുതല്‍ പരിമിതമായി കിട്ടിക്കൊണ്ടിരുന്ന ഈമെയിലും പിന്നെ ഇന്റെര്‍നെറ്റും വെബ് പേജും പോര്‍ട്ടലുകളും പിന്നെ ബ്ലോഗും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.മലയാളത്തില്‍ അല്ലാ എന്ന് മാത്രം. സത്യം പറഞ്ഞാല്‍ എന്നിട്ടും നിങ്ങളൊക്കെ ചെയ്യുന്ന സെര്‍വീസ് പോലെ ഒന്നും ചെയ്തിട്ടില്ല.

ഒരു കാര്യം ചെയ്യുമ്പോള്‍ അതും നിസ്വാര്‍ത്ഥമായി ചെയ്യുമ്പോള്‍ ഇങ്ങിനെ എന്റെ പോലെയുള്ള സംശയങ്ങള്‍ വേദന ഉളവാക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഒരു പ്രോഡക്റ്റ് തരുമ്പോള്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാമെന്നും (അതു ഫ്രീ യാണോ അതോ മേടിച്ചതാണോ എന്ന് പ്രസക്തമല്ല ) എന്നും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്.

അതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ മുഖവുരക്ക് എടുക്കണ്ട.അങ്ങിനെ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ പോലെ ‘പാര’ അഭിപ്രായങ്ങളും കേട്ടെന്ന് വരാം..അതുകൊണ്ട് നിറുത്തരുത്. വെറുതെ യൂസ്ലസ്സ് നോയ്സ് ആയി തള്ളിക്കളയുക...

ബിന്ദു said...

സു വും ആദിയും ഇഞ്ചിപ്പെണ്ണുമൊക്കെ ലിങ്ക്‌ മുഴുവനായിട്ടിട്ടതിനല്ലേ അഭിപ്രായം പറഞ്ഞത്‌? അല്ലാതെ ഇതിനെ മൊത്തത്തില്‍ എതിര്‍ക്കുകയായിരുന്നൊ? അഭിപ്രായങ്ങള്‍ പറയൂ അതിനനുസരിച്ചു മാറ്റാം എന്നെഴുതിയതുകൊണ്ടല്ലെ പറഞ്ഞത്‌ ഞാനും പറഞ്ഞിരുന്നു പോയിന്റ്‌ സിസ്റ്റത്തെ പറ്റി.:)

Sreejith K. said...

പോളേട്ടാ, പരസ്യങ്ങളും കളഞ്ഞ്, പോസ്റ്റ് മുഴുവനായി കാണിക്കുന്നതും ഒഴിവാക്കിയപ്പോള്‍ അഗ്രഗേറ്റര്‍ കുട്ടപ്പനായി. ഇപ്പോള്‍ എനിക്കിത് പൂര്‍ണ്ണമായും ഇഷ്ടപെട്ടു. അഗ്രഗേറ്ററിന് നന്ദി. ഇത് ബീറ്റ വേഷനില്‍ ഒതുക്കരുതെന്ന് ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. ഇനി എന്ത് മാറ്റമാണ് വരുത്താന്‍ കഴിയുക എന്നറിയില്ല.

ഒരു നിര്‍ദ്ദേശം കൂടെ ഉണ്ട്. ആദ്യ പേജില്‍ ആകെ പത്ത് പുതിയ ബ്ലോഗ്സ് ആണ് വരുന്നത്. അഗ്രഗേറ്ററിന്റെ ഹോം പേജ് എന്ന നിലയ്ക്ക് അത് തന്നെ നല്ലത്. അതിന്റെ കൂടെ തനിമലയാളത്തിലേത് പോലെ നെടുനീളന്‍ ഒരു ലിസ്റ്റ് കാണണമെന്നുള്ളവര്‍ക്ക് അങ്ങിനെ ഒരു പെജും കൂടെ കൊടുക്കാമോ, ആ പേജില്‍ തന്നെ ഒരു ലിങ്ക് ആയോ മറ്റോ.

Cibu C J (സിബു) said...

പോളേ, ഈ സംവാദമൊന്നും ഇമോഷണലായി എടുക്കരുത്‌. അഗ്രിഗേറ്റര്‍ എല്ലാമലയാളികളുടേയും ആവശ്യം തന്നെയാണ്‌ ഇന്നും ഇനി നാളേയും.

ഇപ്പോഴുള്ളതില്‍ എനിക്ക്‌ അത്യാവശ്യം വേണം എന്ന്‌ തോന്നുന്നത്‌ എഴുതിയ ആളുടെ പേരാണ്‌. author ആരാണെന്ന്‌ ഫീഡുകള്‍ പറഞ്ഞുതരുന്നുണ്ടല്ലോ. ആദ്യത്തെ പേജില്‍ 10 എന്റ്രികള്‍ എന്നത്‌ കുറവാണ്‌. 20 ആക്കിക്കൂടേ?

Anonymous said...

ഇഞ്ചിപ്പെണ്ണേ,
u r recipes are not authentic. many of them are copies from vanitha
:)
u copy from vanitha without giving them a penny and cry when chintha just gives a link to all the malayalam bloggs.
wanna comment on this?
dont gimme all bull sayin' that u had been hostin' sites and doin' all admin work for the so called web sites.
even i have been doin all these things for years.