Tuesday, August 01, 2006

എന്താണീ പ്രണയവാതില്‍ ?

"അമ്മേ എന്താണീ പ്രണയവാതില്‍ ?"

രണ്ടാം ക്ലാസ്സുകാരനെ തിരക്കിട്ടു സ്കൂളിലേക്കു അയക്കാന്‍ ഒരുക്കുകയായിരുന്നു ഞാന്‍.അവന്റെ സംശയം കേട്ടു ഞാന്‍ ഒന്നു നിന്നു.കയ്യിലിരുന്ന ഷര്‍ട്ടിന്റെ കുരുക്കഴിക്കല്‍, സ്തംഭനാവസ്ഥയില്‍.


"ശരിക്കും അങ്ങനെ ഒരു വാതില്‍ ഉണ്ടോ അമ്മേ ? "എന്റെ അവസ്ഥയില്‍ കൂസാതെ അവന്‍ വീണ്ടും.

(സാധാരണ ഇങ്ങനെ സംശയം വന്നാല്‍ ഞാനും, ഒപ്പം അവനും ഓടുക ചേട്ടന്റെ അടുത്തേക്കാണു. കാലത്തെ മീറ്റിംഗ്‌ എന്നും പറഞ്ഞു പോയ ചേട്ടന്‍ എത്ര ഭഗ്യവാന്‍.)

"മോനെ അതു പിന്നെ... അതു.. പിന്നെ...അതു...."

ഉത്തര്‍ം കിട്ടില്ലാന്നു മനസ്സിലായോ എന്തോ അവന്‍ ചോദ്യം ഉപേക്ഷിച്ചു ,യുണിഫോം ഇട്ടു,ബാഗും ഏടുത്തു ഉമ്മറത്തേക്കു നടന്നു.

(പ്രേമിച്ചു സാഫല്യം കൈവരിച്ചവര്‍ക്കും,
"ലവളു/ലവന്‍ പൊയല്ലോ? ഇനി ഞാന്‍ നിക്കണൊ അതോ പോണൊ..." എന്നു സംശയിക്കുന്വര്‍ക്കും,
പ്രേമിക്കാന്‍ ആരെ സെലെക്ട്‌ ചെയ്യും എന്നു കണ്‍ഫുഷന്‍ അടിക്കുനവര്‍ക്കും... എന്തെങ്കിലുമുണ്ടാവില്ലേ പറയാന്‍..)

21 comments:

ശ്രീജിത്ത്‌ കെ said...

രണ്ടാം ക്ലാസ്സുകാരനെ ബ്ലോഗുകള്‍ കാണിക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. ഇനി അവന്‍ വിജൃംഭിതം എന്താണ്, ജാലസ്മികത എന്താണ്, ജഞ്ജിലിപ്പ് എന്ന് വച്ചാല്‍ എന്താണ് എന്നൊക്കെ ചോദിക്കും, അനുഭവിച്ചോ.

ദില്‍ബാസുരന്‍ said...

ഈ പ്രണയ വാതില്‍ എന്ന് പറഞ്ഞാല്‍ ഏത് ഫര്‍ണ്ണിച്ചര്‍ കടയിലും കിട്ടുന്ന ഐറ്റമാണ്. പ്ലാവാണ് പരമ്പരാഗതമായി നിര്‍മ്മാണത്തിന് ഉപയോഗിച്ച് വരുന്ന മരം.ചിക്കിലിയുണ്ടെങ്കില്‍ തേക്കിലും പണിയാം. ചെമ്പില്‍ തീര്‍ത്ത വിജാഗിരി (അങ്ങനെ എന്തോ ഒരു സാധനം), തുറക്കുമ്പോള്‍ ഹൊറര്‍ സിനിമകളില്‍ കേള്‍ക്കാറുള്ള ശബ്ദം മുതലായവ ഇതിന്റെ പ്രത്യേകതകളത്രേ.

ഈ വാതില്‍ തുറന്ന് ഉള്ളില്‍ കടക്കാന്‍ എളുപ്പമെങ്കിലും താനെ അടയുന്ന ഈ വാതില്‍ മുറിക്കുള്ളില്‍ നിന്ന് തുറന്ന് പുറത്തുചാടുക വളരെ ദുഷ്കരമാണെന്ന് പെരുന്തച്ചന്‍ തന്റെ ‘ക്രോണിക്കിള്‍സ് ഓഫ് തച്ചമ്പാറ’ എന്ന തച്ചുശാസ്ത്ര മൂല ഗ്രന്ഥത്തില്‍ പറയുന്നു. ഈ പറഞ്ഞത് ശരി എന്ന് പിന്നീട് തച്ചന്റെ മകന്‍ കട്ടബൊമ്മനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അരവിന്ദ് :: aravind said...

ഈ പ്രണയവാതില്‍ പ്രണയവാതില്‍ എന്ന് വച്ചാല്‍.....
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്...

(ക:ട്)

കൊച്ചച്ചാ കൊച്ചച്ചാ ഹിന്ദിയില്‍ മച്ചലി എന്നു വച്ചാല്‍ എന്താ?

അത്...പിന്നെ...ആ..ഈ മച്ചില്‍ കാണുന്ന ഒരു തരം എലിയേയാണ് മച്ചലി മച്ചലി എന്ന് പറയുന്നത്..

എടാ നീയോ പഠിച്ചില്ല, പഠിക്കുന്ന പിള്ളേര്‍ക്കെങ്കിലും വിവരദോഷം പറഞ്ഞ് കൊടുക്കാതെടാ..

എന്നാ പിന്നെ അച്ഛന്‍ തന്നെ പറഞ്ഞ് കൊട് മച്ചലി എന്ന് വച്ചാലെന്താണെന്ന്

മച്ചലി?

ആ മച്ചലി തന്നെ..പറ പറ..

“ ഈ മച്ചലി മച്ചലി എന്നു വച്ചാല്‍..........
........ ഒരുപാട് അര്‍ത്ഥങ്ങളുണ്ട്...


കണ്ടോ..ഇതാ ഞാന്‍ പറഞ്ഞേ അച്ഛന്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടാന്‍ വരരുതെന്ന്..

കുട്ടന്മേനൊന്‍::KM said...

നിങ്ങളൊരു ഭാഗ്യവാനാണേ.. രണ്ടാം ക്ലാസുകാരന്‍ മകന്‍ ഇത്രയല്ലേ ചോദിച്ചുള്ളൂ‍ ..

ഇത്തിരിവെട്ടം|Ithiri said...

പ്രണയവാതില്‍ നിര്‍മ്മിക്കുന്ന ഫോര്‍മുലയും കൂടെ അനേകം വാതിലുകളുമായി ദില്‍ബൂ എത്തിയിരിക്കുന്നു..
ആ‍വശ്യമുള്ളവര്‍ ഉടന്‍ ബൂലേഗത്തെത്തുക...
പരിമിതമായ സ്റ്റോക്ക്...
അവിവാഹിതര്‍ക്ക് മുന്‍ഗണന..

Durga said...

:-O

kumar © said...

മുല്ലപൂവേ, നിന്റെ മകനു പ്രണയം ആണ്. അതിലേക്ക് കയറാനുള്ള വാതില്‍ തപ്പി ആണ് അവന്‍ നടക്കുന്നത്. വഴി തെറ്റാതെ ശരിയായ വാതില്‍ കാണിച്ചു കൊടുക്കൂ..

മോന്‍ ബാവന്‍സില്‍ അല്ലേ പഠിക്കുന്നത്? എന്റെ മോളും അവിടെയാ.. ഇനി അവളോടാണോ? :(
വേണ്ടാ വേണ്ടാ.. വെറുതേ കൊച്ചുപയ്യന് പ്രണയവാതിലൊന്നും കാട്ടിക്കൊടുക്കണ്ട.

(ഒരു പെണ്ണിന്റെ തന്തയുടെ വിഷമങ്ങളേയ്യ്!)

കുറുമാന്‍ said...

ഇത് വെറും സിമ്പിള്‍.....

വാതിലുകള്‍ മൂന്നു തരം...

ഒന്നാം വാതില്‍ പ്രണയവാതില്‍
പിന്നത്തെ വാതില്‍ സ്വര്‍ഗ വാതില്‍
ഒടുക്കത്തെ വാതില്‍ നരക് വാതില്‍,

ഈ നരക് വാതിലില്‍ നിന്നു താഴേട്ടിറങ്ങുമ്പോളുള്ള അവസ്ഥയേ കുറിച്ച് പൂന്താനം ആനപ്പാനേല്‍ നിറയെ എഴുതിവച്ചിട്ടുണ്ടെന്നാണെന്റെ ഓര്‍മ്മ.

നരക വാരിധി നടുവില്‍ ഞാന്‍..........ഓടി

മുല്ലപ്പൂ || Mullappoo said...

ശ്രീജീ: അനുഭവം ഗുരു...
ദില്‍ബു:തടി തപ്പാം ഫര്‍ണ്ണിച്ചര്‍ ഉണ്ടാക്കാന്‍..
അരവി: :)
കുട്ട: :)
ഇത്തിരി : :)
കുമാര്‍: കല്യാണി.. :) എന്റെ മോനായതു കൊണ്ടു പറയുകല്ല.. ഹിഹി...

തലയെറിഞ്ഞു ചിരിക്കനുള്ള വക ഉണ്ടല്ലൊ.. കുറുമാന്റെ കമെന്റിലും..

സു | Su said...

ഈ പ്രണയവാതില്‍ എന്ന് പറഞ്ഞാല്‍ അതു തന്നെ. ഏത്? അടച്ച് പൂട്ടിയിരിക്കുന്ന വാതിലില്‍ മുട്ടി മുട്ടി തുറന്ന് അകത്താകുമ്പോള്‍, അകത്ത് നിന്ന് നോക്കുമ്പോള്‍ പുറമേ നിന്ന് പൂട്ടിയിരിക്കുന്ന വാതില്‍ തന്നെ. മനസ്സിലായോ ;)

മുല്ലപ്പൂവേ ചോദ്യങ്ങളൊന്നും തമാശയാവില്ല ഇനി. ഉത്തരം കൊടുക്കാന്‍ പ്രതീക്ഷിച്ച് നിന്നാലും ഉത്തരം കിട്ടാതെയാക്കുന്ന ചോദ്യങ്ങള്‍ ഇനിയും വരും. ജാഗ്രതൈ.

ബിന്ദു said...

ഹി ഹി ഹി.. മുല്ലപ്പൂവേ.. :)
കുമാര്‍.. ഒരിക്കല്‍ മുല്ലപ്പൂവുമായിട്ടുള്ള അടി കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചു ;)

Anonymous said...

മുല്ലപ്പൂവേ, ഇപ്പൊ ആ കുഞ്ഞു ചെക്കന്റെ പ്രണയ വാതില്‍ അപ്പറത്ത് ഇരിക്കുന്ന ലക്ഷ്മീക്കുട്ടീടെ പെന്‍സില്‍ബോക്സോ കളര്‍ ക്രയോണോ ആണ്..

:-)

പച്ചാളം : pachalam said...

ആ വാതില്‍ വെറും വൃത്തികെട്ട വാതിലാണേ.
ഇന്നാളൊരു ദിവസം ഞാന്‍ ആ സൈസ്സ് വാതില്‍ ഒരു ടൂട്ടോറിയല്‍ കോളേജിന്റെ മുന്‍ വശത്ത് കണ്ടു.
വെറുതേ അങ്ങോട്ടും ഇങ്ങോട്ടും രണ്ട് തവണ നടന്നതേ ഉള്ളൂ. ട്യൂഷന്‍ റ്റീച്ചര്‍ പോലീസിനെ വിളിക്കാന്‍ പോയി....

മുസാഫിര്‍ said...

ഷാജഹാന്‍ തന്റെ പ്രിയതമക്കായി പണിത പ്രണയ കുടീരം -ടാജ് മഹാള്‍ - അതു കടക്കുന്നതിനു മുന്‍പ് ഉള്ള വാതിലല്ലെ അത് ?

പച്ചാളം : pachalam said...

ഇനി ഇതേ പറ്റൂ!

വളയം said...

ലൈന്‍ വലിച്ചുകൊണ്ടിരിക്കുന്ന കാലത്ത്‌ പെരുംങ്കോട്ടവാതില്‍.

ലൈന്‍ കണക്റ്റ്‌ ചെയ്താല്‍ പിന്നെ ഒരു വാതില്‍ക്കോട്ട.

മധുവിധു നാളുകളില്‍ മണിച്ചിത്രവാതില്‍.

പിന്നെ...

ഓ.ടൊ: മറ്റൊരു രണ്ടാം ക്ലസ്സുകാരന്‍ : " അമ്മേ, ഈ പേപ്പറില്‍ നാലു വയസ്സുകാരിയെ ബാലസഗം ചെയ്തു ന്ന് പറഞ്ഞാ എന്താ?"

കിച്ചു said...

മുല്ലപ്പൂവേ വിത്തു ഗുണം പത്തു ഗുണം ന്നാ.. അല്ലേ ഉമേഷേട്ടാ... സാരമില്ല ഇന്നവന്‍ പ്രണയവാതില്‍ മാത്രമല്ലേ ചോദീച്ചുന്നോര്‍ത്തു സന്തോഷിക്കുക. കാരണം പണ്ട് പണ്ട് കിച്ചുവിന് 3 വയസ്സുളളപ്പോ കിച്ചു കിച്ചുവിന്റെ മമ്മിയോട് ചോദിച്ചതെന്താണെന്നറിയാമോ...വേണ്ട മുല്ലപ്പൂ അത് കേട്ടിട്ട് എന്റെ മോന് ഇത്രേം അല്ലേ ചോദിച്ചുളളു എന്ന സന്തോഷത്തില്‍ അവനെ ലാമെറിഡിനില്‍ കൊണ്ടുപ്പോയി ഓരു ചിക്കു വാങ്ങി കൊടുക്കാമെന്നു കരുതി പൈസ കളഞ്ഞാല്‍, ദൈവേ മുല്ലപ്പൂവിന്റെ ചേട്ടന്‍ എന്നെ ചീത്ത പറഞ്ഞാല്ലോ

ഈ പ്രണയം എന്നത് വിശാലമായ ലോകത്തേക്കുളള ഒരു വാതിലാണ്. അത് നിങ്ങള്‍ക്ക്‌ നിരവധി അവസരങ്ങള്‍ തരുന്നു.പൂവിനെയും പൂക്കളെയും ഏല്ലാറ്റിനെയും സ്നേഹിക്കാന്‍ മനസ്സിനെ വലുതാക്കുന്നു. അവന്റെ വാതില്‍ തുറന്നിടൂ മുല്ലപ്പൂവേ അവന്‍ ആ ശുദ്ധ വായു ശ്വസിച്ച് നല്ല ഒരു മനുഷ്യനായി, പ്രണയിയായി തീരട്ടെ.... വാതിലിന്റെ അപ്പുറം കുഞ്ഞുലക്ഷ്മി ഇല്ലെന്നു കരുതുന്നു.:)

Adithyan said...

അമ്മേടേയല്ലേ മോന്‍ ;)

(ഞാന്‍ ദേ ഓടി..)

അല്ലാ‍ാ ആക്ചുവലീ, എന്താണീ പ്രണയവാതില്‍ ?

ചക്കരയുമ്മ said...

അമ്മേടേതല്ലേ മോ൯ ഹ്ഹ്ഹ്ഹ്ഹ്ഹ

മുല്ലപ്പൂ || Mullappoo said...

സു: :) അതാണു ഞാന്‍ അവിടെ നിന്നു പരുങ്ങിയത്..
ബിന്ദു: :) പറയാനുള്ളതു ഞാന്‍ പറഞ്ഞിട്ടുണ്ടു. മോളെയും വിടുന്നോ ഇങു ബാവന്‍സിലേക്കു.. ;)

ഇഞ്ചി: :) ലക്ഷ്മിയെ ഒക്കെ അവന്‍ പണ്ടെ പാട്ടിലാക്കി .. “ലക്ഷ്മീ നാരായണ”
പച്ച : :)
മുസ: :)
വളയം: :)
കിച്ചു : :)
ആദി :) അവനാരാ മോന്‍..;)
ചക്കരയുമ്മ: :)

കുറ്റക്കാരൻ said...

hai

kuttakaaran@gmail.com