Wednesday, August 02, 2006

ഞാനിന് സമര്‍പ്പണം.


കടപ്പാട്: മാതൃഭൂമി ഓണ്‍‌ലൈന്‍ എഡിഷന്‍

ഞാനിന്റെ റാഗിംഗ് പോസ്റ്റ് ഓര്‍ത്തുപോയി.

പക്ഷേ ഇതൊക്കെ റാഗ്ഗിംഗ് എന്ന കാറ്റഗറിയില്‍ വരുന്ന കാര്യങ്ങളാണോ?

20 comments:

A Cunning Linguist said...

ഇപ്പോള്‍ ഓരോരുത്തര്‍ ആയിട്ട് വരും....എന്നിട്ട് പറയും....

"exceptions are NOT examples"

ഇതിനേക്കാള്‍ ഭേദം റാഗ്ഗിങ്ങ് കേസ് കൊടുക്കലായിരുന്നു....'വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം',....

ഓ ടോ: ഇവിടെ(കൊല്ലം, കേരളം, ഇന്ത്യ) നേരായ വഴിക്ക് ബ്ലോഗ്ഗ്സ്പോട്ട് ബ്ലോഗ്ഗുകള്‍ കിട്ടുന്നില്ല... വീണ്ടും ബ്ളോക്ക് വീണുവോ???....ഞാന്‍ ഡേറ്റാവണ്‍ ആണ് ഉപയോഗിക്കുന്നത്...

Sreejith K. said...

മദ്യപിക്കുന്നത് കണ്ട് താക്കീത് കൊടുത്തത് റാഗിങ്ങ് ആണോ? താക്കീത് കൊടുത്തത് സീനിയേര്‍സായത് കൊണ്ട് മാത്രം അത് റാഗിങ്ങ് ആകുമോ? അതിപ്പൊ അദ്ധ്യാപകര്‍ ആണ് താക്കീത് കൊടുത്തിരുന്നതെങ്കിലും അവന്‍ കുത്തിക്കൊല്ലുമായിരുന്നു എന്നാ എനിക്ക് തോന്നുന്നത്.

myexperimentsandme said...

സീനിയേഴ്‌സും ജൂനിയേഴ്‌സും ഉള്‍പ്പെട്ടു എന്നതില്‍ കവിഞ്ഞ് ഇതിനെ റാഗിംഗ് എന്ന് വിളിക്കാമോ എന്നൊരു സംശയം.

A Cunning Linguist said...

"മദ്യപിക്കുന്നത് കണ്ട് താക്കീത് കൊടുത്തത് റാഗിങ്ങ് ആണോ?"

വേണമെങ്കില്‍ റാഗ്ഗിങ്ങ് ആക്കാം... പണവും, സ്വാധീനവും, പിന്നെ കുറച്ച് പത്രക്കാരും കയ്യിലുണ്ടെങ്കില്‍ വഴിയില്‍ കൂടി വെറുതെ നടക്കുന്ന സീനിയറെ 'റാഗ്ഗര്‍' അക്കാന്‍ വലിയ പ്രയാസമൊന്നുമില്ല...

എന്റെ ഓ ടോ യ്ക്ക് ആരും മറുപടി നല്‍കിയില്ലാ.... സഹായിക്കൂ,..എന്നെ നേരായ വഴിക്ക് നടത്തിക്കൂ....

sreeni sreedharan said...

കുത്തിയതിനും ഹോസ്റ്റലില്‍ എത്തിയതിനും ഇടയ്ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമല്ലല്ലോ(നമുക്ക്).
വേറെ പ്രകോപനപരമായ എന്തെങ്കിലും
സംഭവിച്ചിട്ടുണ്ടാകാം!

Unknown said...

കോളേജ് വരാന്തയില്‍ വച്ച് ഒരു സീനിയര്‍ അറിയാതെ ഒരു ജൂനിയറുമായി കൂട്ടിമുട്ടുന്നു. മാമുക്കോയ നാടോടിക്കാറ്റില്‍ പറഞ്ഞത് പോലെ മതി...ഇത് മതി.. ജൂനിയറൊന്ന് പരാതി നല്‍കിയാല്‍ സീനിയറിന്റെ കാര്യം പോക്കാ. റാഗിങ് അങ്ങനെ വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു സാധനമല്ലാത്തതിനാല്‍ പണമില്ലാത്തവന്‍ പിണം.

-B- said...

ഇവിടെ പറയുന്നത് കേട്ടത്, താക്കീത്‌ കൊടുത്തത്‌ വളരെ മയത്തില്‍, ഒരു ഉപദേശ രൂപത്തില്‍ ആണെന്നാണ്. ജൂനിയര്‍ ‍ചെക്കന്‍ നല്ല വെള്ളത്തിലായിരുന്നു. അതിന്റെ പുറത്തുള്ള ദേഷ്യത്തിലാണ് ഈ സംഭവം. മരിച്ചതില്‍ ഒരു കുട്ടി സമാധാന പ്രിയനും കോളേജ് ടോപ്പറും ആയിരുന്നത്രെ. പ്രകോപനപരമായി എന്തെങ്കിലും ആ കുട്ടിയുടെയും സുഹൃത്തിന്റെയും ഭാഗത്തു നിന്ന്‌ ഉണ്ടാവാന്‍ ഒരു സാധ്യതയുമില്ല എന്നാ‍ണ് പൊതുവെ പറയുന്നത്‌. കുത്തിയവന്‍ മോശക്കരനുമല്ല. വെറും 10 ദിവസം മുന്‍പ് സിറ്റിയില്‍ എത്തിയ അവനെ പിടിക്കാന്‍ പോലീസ് വിരിച്ച വലയില്‍ ഇതു വരെ പുള്ളി കുടുങ്ങിയിട്ടില്ല. അതി വിദഗ്ദമായി പോലീസിനെ വെട്ടിച്ചു നടക്കുകയാണ്.

myexperimentsandme said...

യെപ്.. അങ്ങിനെ ഗ്രൌണ്ട് സീറോയില്‍ നിന്നുള്ള വിവരങ്ങള്‍ പോരട്ടെ. അത് ശരിയാണെങ്കില്‍ കഷ്ടമായി പോയി. മദ്യമേ വിഷമേ... എന്നൊക്കെ പാടി ശങ്കരാടി പ്രാദേശികവാര്‍ത്തയില്‍ ജഗതിയുടെ ഷാപ്പ് പൂട്ടിക്കാന്‍ നടത്തിയ സത്യാഗ്രഹത്തെപ്പറ്റി ഓര്‍ത്തു പോകുന്നു

Unknown said...

റാഗിങ് പ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ സംഭവ സ്ഥലത്തെ ഞങ്ങളുടെ പ്രതിനിധി മിസ്. ബിരിയാണിക്കുട്ടി ലൈനിലുണ്ട്.

അതെ.. ബിരിയാണീ.. ഹലോ.. കേള്‍ക്കാം കേള്‍ക്കാം.. പറയൂ..
അവിടെ സ്തിതിഗതികള്‍ എന്താണ്? ഈ മരിച്ചു എന്ന് പറയുന്നവര്‍ യഥാ‍ര്‍ത്ഥത്തില്‍ മരണപ്പെട്ടു എന്നാണോ അറിയുന്നത്?

Unknown said...

റാഗിങ് പ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ സംഭവ സ്ഥലത്തെ ഞങ്ങളുടെ പ്രതിനിധി മിസ്. ബിരിയാണിക്കുട്ടി ലൈനിലുണ്ട്.

അതെ.. ബിരിയാണീ.. ഹലോ.. കേള്‍ക്കാം കേള്‍ക്കാം.. പറയൂ..
അവിടെ സ്തിതിഗതികള്‍ എന്താണ്? ഈ മരിച്ചു എന്ന് പറയുന്നവര്‍ യഥാ‍ര്‍ത്ഥത്തില്‍ മരണപ്പെട്ടു എന്നാണോ അറിയുന്നത്?

മുസാഫിര്‍ said...

കഷ്ടം, ജീവനെടുക്കല്‍ ഇത്ര നിസ്സാരമാണൊ ?

Unknown said...

ഡിസ്ക്ലെയിമര്‍: മുകളിലെ പ്രതിനിധിയുമായുള്ള സംഭാഷണം ‘ആജ് തക്കില്‍‘ ഇന്നലെ വന്ന ഒരു സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ഹിന്ദിയില്‍ ചോദിച്ച ചോദ്യത്തിന്റെ തര്‍ജ്ജമ.

Rasheed Chalil said...

മനുഷ്യജീവന് എന്തു വില....
കലികാല വൈഭവം..
അല്ലാതെന്ത് പറയാനാ..

മദ്യം വിഷമാണെന്നു പുരപ്പുറത്തുകയറി പ്രസംഗിച്ചിട്ടും (പ്രസംഗം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ രണ്ടെണ്ണം വീശുന്നവരടക്കം) മദ്യം സാര്‍വത്രികമാവുന്നു.
അതിന് സിനിമയടക്കമുള്ള മധ്യമങ്ങളുടെ പങ്ക് നിസ്സീമമാണ്.അതിനു എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും...

മദ്യപിക്കുന്നവരോട്:
പിന്നെ ഇതൊരു മദ്യപിക്കാത്ത ഒരു പിന്തിരിപ്പെന്റെ വാക്കുകളായി കാണാനപേക്ഷ

-B- said...

മരിച്ചതിലൊരാള്‍ മലയാളി ആണെന്ന്‌ പേര് കേട്ടിട്ടു തോന്നുന്നു. സനയ് ചെറിയാന്‍.

Unknown said...

ഗുണപാഠം:

1)മദ്യപിച്ചിരിക്കുന്നവരെ ഉപദേശിക്കരുത് (കെട്ട് വിടുന്നത് വരെയെങ്കിലും)
2) കുറച്ച് ജൂനിയറാണെങ്കില്‍ പ്രത്യേകിച്ചും.
3)ആരെയെങ്കിലും ഉപദേശിക്കണമെന്ന് കലശലായി തോന്നുകയാണെങ്കില്‍ രണ്ടെണ്ണം വിട്ട് കണ്ണാടിയില്‍ നോക്കി ഉപദേശിക്കുക.
4)അവസാനമായി, മദ്യപിച്ചവനെ കാര്യമായൊന്ന് ഉപദേശിക്കാനായിട്ടാണെങ്കില്‍ പോലും സ്വന്തം മുറിയില്‍ കൊണ്ട് പോകരുത്. അവിടെ കത്തിയൊക്കെ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.

(ഇത്തിരിവെട്ടം സാര്‍, ഞാനും മദ്യപിക്കാറില്ല.)

Rasheed Chalil said...

ദില്‍ബൂജീ ഞാന്‍ പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ചില്ല..
എനിക്കുള്ള ഉപദേശങ്ങളല്ലല്ലോ അല്ലേ...

Unknown said...

ഇത്തിരിവെട്ടം സാര്‍,
ഇങ്ങളെങ്ങടാണ് ഈ ബേജാറാവണത് ന്നും? നമ്മളൊക്കെ ഒരേ തോണിയിലാണെന്നാണ് ഉദ്ദേശിച്ചത്.

Rasheed Chalil said...

അയ് നെന്താ... ഒരു കൊയപ്പും ഇല്ല

പിന്നെ നമ്മളെ സാറക്കനുള്ള പരിപാടിയാണോ... സാറെ സാറെ സാമ്പാറെ....

ചന്ത്രക്കാറന്‍ said...

പത്തുപന്ത്രണ്ടുവര്‍ഷം നിര്‍ത്താതെ കുടിച്ചിട്ടും ഞാനാരെയും കുത്തിക്കൊന്നതായി ഓര്‍ക്കുന്നില്ല. ഇനിയിപ്പോള്‍ ഓര്‍മ്മയില്ലാതെ അങ്ങനെയാരെയെങ്കിലും കൊ ന്നിട്ടുണ്ടെങ്കില്‍ത്തന്നെ ചത്തവനും അതോര്‍മ്മയില്ല. അല്ലെങ്കില്‍പ്പിന്നെ എപ്പൊഴെങ്കിലും അന്വേഷിച്ചുവരേണ്ടതല്ലേ?

sreeni sreedharan said...

അയ്യോ! എന്നെ ആരോ കുത്തി.
ഛെ! കൊതുകായിരുന്നൊ.