സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Tuesday, August 15, 2006
യുണീക്കോഡ് വിവാദം: ചായക്കോപ്പയിലെ കൊടുങ്കാറ്റ്
യുണീക്കോഡിനെ പറ്റി വിവാദം എന്ന് കഴിഞ്ഞ ആഴ്ച്ചയിലെ പത്രങ്ങളില്‍ എല്ലാവരും കണ്ടുകാണും. എന്താണ് എന്ന് എനിക്കും ആദ്യം മനസ്സിലായില്ല. ഇതുവരെ മനസ്സിലായത് എല്ലാവരുടേയും അറിവിലേയ്ക്കായി ഒരു FAQ ആയി ഇട്ടിരിക്കുന്നു.
Please dont come with polyvalence theory, anymore. Then we will have to discuss prebase RA and postbase LA also.. I have sent suitable examples in the mailing list..
Also chillus are NOT independent characters. They are similar to prebase/postbase characters. All of them have their individual graphical independence. All of them dont have their linguistic independence.
Let the discussion be constructive. We HAVE to find a solution. Its URGENT !!!
ഇത്ര നാളായിട്ടും അറ്റോമിക് ചില്ലിന്റെ ഗുണങ്ങളൊന്നും തന്നെ വര്‍ണ്ണിച്ചു് കണ്ടില്ല. All that said, Atomic chillu encoding is the MOST convenient solution..the easiest one. But, as Cibu pointed out, that is IRRELEVANT in encoding new characters.
Cibu's concerns against Ganesan's Chillu sign are not serious. Any suitable amendments like my review could help the proposal to overcome the loopholes. May be Cibu can suggest better amends. But first we have to understand that Chillus are NOT first class citizens like their bases. They are derivatives like their postbase, belowbase and prebase forms.
In other words, the virama can form the half forms -half- and the chillu sign can form the halant forms -haln-. [correct me if I am wrong here]
the virama will be used when joining is required and cs will be used when the joining is not required with the next consonant and the glyph will be converted to chillus if there are "independent" graphical chillu representations available.
So, if josthomas is written with virama , it'll shown joined as in the present scene; if , written with cs, it will show unjoined. Both signs will have distinct keycaps in the keyboard.
The name of the proposed character , IIAC is MALAYALAM CHILLU SIGN
തര്‍ക്കോവ്സ്ക്കി, റാല്‍മിനോഫ്, (എന്താ പഴയ കമ്മ്യൂണിസ്റ്റ് റഷ്യക്കാരുടെ പേരുകളാണോ യുണീക്കോഡ് മലയാളികളുടെ ഫാഷന്‍ :)
പല പേരില്‍ പല ജാതി വിരാമകള്‍ നമുക്കിറക്കാം. പ്രശ്നം പഴയതുതന്നെ. ‘സ്’ എന്നെഴുതിയതിന് ശേഷം, അതിലേത് വിരാമയിട്ടാലും (ചില്ല് സൈന്‍ ഉള്‍പ്പടെ) കാഴ്ചയില്‍ ‘സ്’ എന്നല്ലേ ഉണ്ടാവുക. എങ്കില്‍ തെറ്റെങ്ങനെ വായിക്കുന്നവന് മനസ്സിലാവും? തെറ്റാണെന്ന് മനസ്സിലായാലല്ലേ തിരുത്താനാവൂ.
ഇന്‍പുട്ടിങിന് സൊഫിസ്റ്റിക്കേറ്റഡായ/ഇന്റലിജന്റായ ഒരു മാര്‍ഗ്ഗവും യുണീക്കോഡ് അസ്യൂം ചെയ്യുന്നില്ല. എന്‍കോഡ് ചെയ്ത എല്ലാ അക്ഷരങ്ങളും ഒരു കീബോര്‍ഡില്‍ പെറുക്കിയിട്ടാല്‍ സംഗതി വര്‍ക്ക് ചെയ്യണം.
Type-1: joining type for ligation. eg. 'ന്മ' Type-2: non-joining type for preventing ligation. eg. 'ന്മ' Type-3: chillu type for characters having chillu forms only. eg. 'ന്മ'
This can be implemented in two ways
Option Ⅰ
1. use VIRAMA for type-1. 2. use VIRAMA + a non-joiner(ZWNJ or any special non-joiner, for that matter) for type-2. 3. use VIRAMA + a joiner(ZWJ or any special joiner,for that matter) for type-3.
Option Ⅱ
1. use VIRAMA for type-1. 2. use NON-JOINING VIRAMA (Separate encoding required) for type-2. 3. use CHILLU SIGHN (Separate encoding required) for type-3.
I am in favour of the first option though the latter is not far behind.
Proper rendering mechanism should be adopted while using these joiners, non-jioners, chillu sign etc. in order to discourage their inappropriate use and prevent spoofing.
Now consider the three possible ways 'ന്മ' could be rendered.
Case Ⅰ 1. input: 'ന'. result: 'ന' 2. next input: '്'. result: 'ന്◌ (the '◌' indicates pending ligation) 3. next input: 'മ'. result: 'ന്മ' if ligation succeeds (old lipi), else 'ന്◌മ (new lipi)
Case Ⅱ 1. input: 'ന'. result: 'ന' 2. next input: '്'. result: 'ന്◌' (the '◌' indicates pending ligation) 3. next input: ⟨non-joiner⟩. result: 'ന്' 4. next input: 'മ'. result: 'ന്‌മ'
Case Ⅲ 1. input: 'ന'. result: 'ന' 2. next input: '്'. result: 'ന്◌' (the '◌' indicates pending ligation) 3. next input: ⟨joiner⟩. result: 'ന്' 4. next input: 'മ'. result: 'ന്മ'
The rendering mechanism should consider the following points and signal proper warning (say, a '◌') as the case may be.
1. the joiner/non-joiner is valid after VIRAMA only. 2. only one instance of joiner/non-joiner is allowed after the VIRAMA. 3. the joiner is only allowed for chillu-able characters that precede the VIRAMA.
The '◌' can be irksome while reading a text. So it would be useful if rendering engine can turn OFF the same for read only text. But it is a must for editable text.
ചില്ല് സൈന്‍ എഴുതാന്‍ ഉപയോഗിക്കുന്നവനു് തെറ്റേണ്ട കാര്യമില്ല.. വായിക്കുന്നവനു് വ്യത്യാസം മനസ്സിലാവില്ല എന്നു് ശരി. ശരിക്കു് എഴുതാന്‍ പറ്റുന്ന ഒരു സാഹചര്യം ഒരുക്കിയാല്‍ മാത്രം മതിയാവും.
when I write chillu sign, it is applicable to virama zwj and virama zwnj as well. The keyboard need not be sophisticated. Mapping a two ligature sequence or a three ligature sequence to a keycap is not a difficult task. we already have the two lig sequence for postbase ya and prebase ra in the inscript keyboard..
Mr. Cibu, As you said we can device as many Chandrakkalas as we desire. Unfortunately you couldn't fully understand the rendering effect of my 'THREE CHANDRAKKALAS’. One will not be confused of which Chandrakkala as you are afraid (afraid of Communism? Russia?). Though THREE CHANDRAKKALAS will be used while inputting the text, their manifestations on the screen or in the print will be as follows:
Case 1: Whenever MALAYALAM CHANDRAKKALA is used, conjuncts are formed and the Chandrakkala disappears.
Case 2: Whenever CIBU CHANDRAKKALA is used with appropriate Cillu Consonants, Cillus are formed and the Chandrakkala disappears.
Case 3: Whenever GANESAN CHANDRAKKALA is used, conjuncts or Cillus are not formed and Chandrakkala remains there.
So only visible Chanrakkala will be GANESAN CHANDRAKKALA and other two Chandrakkalas will be unseen and latent, except for the following situations:
1. When New Lipi Fonts are used most of the MALAYALAM CHANDRAKKALAs will remain visible. 2. The MALAYALAM CHANDRAKKALA at the end of the word will remain visible. 3. There are chances that CIBU CHANDRAKKALA may be wrongly put after non-Cillu-Consonant. In this case Cillus are not formed and the data operator quickly understands his fault and he deletes it or replaces it with any one of the other two Chandrakkalas as appropriate to the situation.
So exceptions are to be expected even when the Cillus are encoded. The confusions arising from the above exceptions are nothing compared to the confusions created by the new proposed ര്‍ whether a particular occurrence of ര്‍ is a derivative of ര of റ. The poor Malayalam data entry operators and DTP workers will be in hell and the future information searchers in the Internet using Malayalam script will be at loss. Such a case won't happen for THREE CHANDRAKKALAS if all their variants are made equal in value by rendering engine. Most of the confusions will be reduced if fonts of Old Lipi are used.
Even when Mr. Cibu is trying hard to find points against THREE CHANDRAKKALAS, he is purposefully silent on solutions for keeping ZWNJ away in the text. Why?
Mr. Ralminov - Is there any effective mechanism in Ganesan's idea to solve ZWNJ problem?
In the basic proposal, Ganesan addresses only the chillu issues. But we can extend the proposal to virtually every consonant in Malayalam. As Tharkovski said, we can have consonants with visible virama glyphs for all the consonants that doesnt form chillus. There can be glyphs സ്,യ്,ദ് etc which will be displayed when sa cs, ya cs, da cs sequence is executed. As these are halant forms these wont get joined with the next consonant. So zwnj problem also can be solved to an extend. In this method, we can have only നന്മ and നന്മ , not നന്മ..
a zws or zwnj can still be used to split the glyphs if needed.
cibu: "ഒരുപോലെ ഡിസ്‌പ്ലേ ചെയ്യപ്പെടുന്ന ഒരു വാക്കിന് രണ്ട് സ്പെല്ലിംഗ് ഉണ്ടാവില്ലേ? അത് നന്നല്ല."
തെറ്റ് , തെററ് , ആന്‍റണി , ആന്റണി ഒക്കെ മറന്നു് പോയോ?
if virama=cs equivalence mapping is given, no spelling change will occur. (I am not an expert here, I am simply reproducing what I could understand from experts in the list)
Though the reply was given in some other context, I find it applicable here also and hence this explanation.
Why Atomic chillu encoding is wrong? -my mail to Indic List. ഒരു പ്രതികരണവും കാണാഞ്ഞതു്കൊണ്ടു് ഇവിടെ ഇടാമെന്നു് കരുതി.
1. It further reforms malayalam by creating linguistically independent Chillus. [No one can claim Chillus are linguistically independent, LIST-SPECIFIC REMARK REMOVED ] 2. It adds yet another method to derive Chillus. (Conflict in standards) 3. It drives the Malayalam away from other indic languages. 4. This precedent will be followed by atomic encoding of RA-sign, YA-sign,VA-sign and belowbase-LA, creating more linguistic problems. 5. A new atomic reph will be followed later, by introducing 5 or 6 spellings for a single word. 6. It is against the Unicode Policy : Chillus are already representable in the current method. (I am not an expert in Unicode Policy and I may be corrected here)
Moreover it doesnt solve any problem !!!! As someone dreams, they cannot have VanyaVanika.com and VanYavanika.com registered separately even if Chillus are encoded atomically (An emotional argument about losing many meaningful sites from getting IDN registration)..
Either the "atomic" supporters are adamant , or they are ignorant, or they dont care anything about the language. They prefer easiness and nothing else. All the arguments and theories brought forward are only to negate the relative advantages of the current model which is linguistically sound.
When only the applications are to be corrected by allowing ZWJ/ZWNJ in the identifiers, the move to encode Chillus atomically is, in minimum terms, objectionable.
വലിയ പ്രതീക്ഷകളോടെയാണ് ചില്ല് എന്‍കോഡ് ചെയ്താലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് വിശ്വത്തോടും സുനിലിനോടുമൊക്കെ ചോദിച്ചത്. ഒരു മാസമായി. ഉത്തരങ്ങളൊന്നുമില്ലാത്ത നിശ്ശബ്ദത. എണ്ണിപ്പറയാന്‍ ഒരു ഗുണവുമില്ലാത്ത ഒന്നിനുവേണ്ടിയാണൊ ഇത്ര വീറോടെ നിലകൊണ്ടത്?
സിബുവാണെങ്കില്‍ അദ്ദേഹത്തിന്റെ പതിവുതന്ത്രങ്ങള്‍ പയറ്റുകയാണ്. ഒന്നിലേറെ സൈറ്റുകളിലേക്ക് കയറാനും കറങ്ങിത്തിരിയാനും അദ്ദേഹം ഉപദേശിക്കുന്നു. അവിടെ എല്ലാം എഴുതിവെച്ചിട്ടുണ്ടത്രേ! എത്രയെത്ര വെളിപാടുകള്‍! ഒരുപാട് മുദ്രകള്‍ ഓരോന്നോരോന്നായി പൊട്ടിക്കുമ്പോള്‍ രഹസ്യങ്ങള്‍ തുറക്കുകയായി !
ഒരൊറ്റ പ്രയോജനം പോലും, ഒറ്റവരിയെങ്കിലും ഇക്കാര്യത്തില്‍ കുറിച്ചിടാനാകാത്ത അദ്ദേഹത്തിന്റെ അവസ്ഥ ഖേദകരമാണ്‍.
അതിനിടയിലാണ് ഇനിയും പത്തുമുപ്പത് അക്ഷരങ്ങള്‍ കൂടി എന്‍കോഡ് ചെയ്യാനുണ്ടെന്ന വെളിപാടുമായി മറ്റൊരാളുടെ രംഗപ്രവേശം. തര്‍ക്കോവ്‌സ്‌കിയുടെ ഉദ്ദേശം എന്താണ്? ZWNJ നെ കൊന്നേ അടങ്ങൂ എന്ന വാശിയിലാണ് അദ്ദേഹം. ZWJ നെ പാടേ ഉപേഷിച്ച് ചില്ല് എന്‍കോഡ് ചെയ്യണമെന്ന സിബുവിന്റെ വാദവുമായുള്ള തര്‍കോവ്സ്കിയുടെ വാദങ്ങളുടെ പൊരുത്തം സ്പഷ്ടമാണ്. രണ്ടിന്റേയും അയുക്തി ഒന്നുതന്നെ. രണ്ടുവാദങ്ങളും എത്തിപ്പെടുന്നത് വന്യവനികപോലെയുള്ള അസംബന്ധങ്ങളിലാണ്.
തിരിച്ചും മറിച്ചും ഒരേകാര്യം തന്നെ പലതായിപറയുന്ന, വായനക്കാരെ പലസൈറ്റുകളില്‍ പലയിടങ്ങളിലായി നഷ്ടപ്പെടുത്തുന്ന വേലത്തരങ്ങളില്‍ കുടുങ്ങി അലയുമ്പോള്‍ മന്‍സ്സിലാകുന്ന ഏകകാര്യം ഇതാണ് :
Unicode compliant അല്ലാത്ത, പ്രത്യഷത്തില്‍ ASCII equivalency യുള്ള IDN നെ മുന്നില്‍ നിറുത്തിയാണ് ചില്ലു-എന്‍കോഡിങ്ങുകാര്‍ യുദ്ധം ചെയ്യുന്നത്. അതാകട്ടെ മലയാളഭാഷയ്ക്ക് കുറ്റമറ്റ Unicode Standards ഉണ്ടാക്കാനും! IDN നെക്കാളും നല്ലൊരു ശിഖണ്ഡിയെ സിബുവിനും കൂട്ടര്‍ക്കും കിട്ടിയില്ലെന്നോ? അതോ, ചില്ലു എന്‍കോഡിംഗിനെക്കാളും ഉപരിയായി മറ്റുവല്ല ഉദ്ദേശങ്ങളുമുണ്ടോ?
ബൂലോകത്തിലേക്കു കടന്നുവരുമ്പോള്‍ ഭാഷാകമ്പ്യൂട്ടിംഗിനെക്കുറിച്ച് ആഴമുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ആശിച്ചു. ചര്‍ച്ചകളുടെ കേന്ദ്രബിന്ദു ചില്ലു എന്‍കോഡിംഗ് ആയിരുന്നു. അതു നടപ്പിലായാല്‍ എത്രയോ പ്രയോജനങ്ങള്‍ ഭാഷയ്ക്ക് ഉണ്ടാകുമെന്ന ബോദ്ധ്യങ്ങള്‍ പലരിലും ഉള്ളതായി അനുഭവപ്പെട്ടിരുന്നു. എന്താണ് ആ പ്രയോജനങ്ങള്‍ എന്ന് തെളിച്ച് പറയാന്‍ ആവശ്യപ്പെട്ടതോടെ പലരും അപ്രത്യക്ഷരായി. സിബുവിന് വ്യക്തമായ ഒരു ഉത്തരവുമില്ലാത്ത അവസ്ഥ. സംശയങ്ങള്‍ ചോദിച്ചാല്‍ 'പരിഹാരം ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ടെ'ന്ന ആചാര്യ അവസ്ഥ. കെവിന്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നെങ്കിലുമുണ്ട്. എങ്ങുംതൊടാതെ എന്തൊക്കെയൊ പറയാന്‍ ശ്രമിക്കുന്നുണ്ട്.
മറ്റുള്ളവര്‍ എവിടെപ്പോയി?
ആകെ ആശ്വാസം റാല്‍മിനോവിന്റേയും സുറുമയുടേയുംസ്വതന്ത്രചിന്തകളാണ്. സിബുവിന്റേയും രചനയുടേയും വാദങ്ങളെ അവര്‍ നിഷ്പക്ഷമായി സമീപിക്കുന്നു. പരിഹാരങ്ങള്‍ക്കായി പുതിയവഴികള്‍ തേടാന്‍ ശ്രമിക്കുന്നു. രണ്ടുപേരും തുടക്കത്തില്‍ ചില്ല് എന്‍കോഡിങ്ങിനുവേണ്ടി വാദിച്ചവരാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അവരുടെ ചുവടുമാറ്റം ചില്ലു എന്‍കോഡിങ്ങിന്റെ അടിസ്ഥാനങ്ങള്‍ ശക്തമാകാനിടയില്ലെന്ന സൂചന നല്‍കുന്നു. ദിവസം ചെല്ലുന്തോറും ചില്ലു എന്‍കോഡിങ്ങിനെതിരെ അവരുടെ വാദങ്ങളും ബോദ്ധ്യങ്ങളും ശക്തിപ്പെടുന്നു. ചില്ലു എന്‍കോഡ് ചെയ്താല്‍ പ്രയോജനങ്ങളില്ലെന്നു മാത്രമല്ല ദോഷങ്ങള്‍ ഏറെയുണ്ടെന്നിടത്താണ് റാല്‍മിനോവ് അവസാനം എത്തിനില്‍ക്കുന്നത്. വിശ്വത്തിന്റേയും സുനിലിന്റേയും നിശ്ശബ്ദത ഇതിന് അടിവരയിടുകയും ചെയ്യുന്നു.
ഭാഷാപണ്ഡിതരുടേയും എഴുത്തുകാരുടേയും അദ്ധ്യാപകരുടേയും കൂട്ടായ ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ മലയാളക്കരയില്‍ ഗവണ്‍മെന്റ് നേതൃത്വത്തില്‍ എത്രയും വേഗമുണ്ടാകണമെന്ന എന്റെ അഭിപ്രായം കൂടുതല്‍ കൂടുതല്‍ ബലപ്പെടുകയാണ്. ചില്ലു എന്‍കോഡിങ്ങിനുവേണ്ടി വാദിച്ചവര്‍ക്ക് അതിന്റെ പ്രയോജനത്തെകുറിച്ച് ഒരുവരി പോലും എഴുതാനില്ല എന്നറിയുമ്പോള്‍ വിശേഷിച്ചും. മലയാളത്തിലെ എഴുത്തുകാരുടേയും ചിന്തകരുടേയും പേരുകള്‍ കണ്ടപ്പോള്‍ ചിരിച്ച ചില കൂട്ടുകാര്‍ ബൂലോകത്തിലുണ്ട്. ബൂലോകചര്‍ച്ചകള്‍ പുരോഗമിക്കുന്തോറും ഇത് ഇവിടംകൊണ്ടൊന്നും പരിഹരിക്കാന്‍ പോകുന്നില്ലെന്നെങ്കിലും മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കൂടുതല്‍ വലിയ ഒരു വേദിയെ എന്തുകൊണ്ടാണ് പലരും ഭയപ്പെടുന്നത്?
ഇന്‍ഡിക് ലിസ്റ്റില്‍ പങ്കെടുക്കുന്ന സുഹൃത്തുകളുടെ ശ്രമങ്ങളെ മാനിച്ചുകൊണ്ടു പറയട്ടെ: വിപുലമായ ഒരു ചര്‍ച്ചക്കുവേണ്ടി മനസ്സ് തുറന്നിടുക. മൂന്നാലു വര്‍ഷങ്ങളായി നിങ്ങള്‍ സജീവമായി ചര്‍ച്ചചെയ്ത പ്രശ്നങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാളും വലിയ പ്രശ്നങ്ങളാണ് എന്ന് അറിയുക. പൈ വക്കീലിന്റെ 'മരവിപ്പിക്കുന്ന ചില്ലു'കള്‍ കാണുമ്പോള്‍ ചിരിക്കാന്‍ പഠിക്കുക. സങ്കീര്‍ണ്ണതകളുള്ള പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കാനും പരിഹാരശ്രമങ്ങളില്‍ ഭാഗഭാക്കാകാനും കഴിവുള്ള എത്രയൊ പേര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു. അവര്‍ക്കുകൂടി ഒരവസരം കൊടുക്കുക. അതിന് കുറച്ച് സമയമെടുത്താലും ഭാഷ മരിച്ചൊന്നും പോകാന്‍ പോകുന്നില്ല. മെയിലുകളുടെ എണ്ണം നോക്കി തലവരിയെടുത്ത് ചില്ലുകള്‍ എന്‍കോഡ് ചെയ്യാന്‍ ശ്രമിക്കുന്ന യൂണികോഡിലെ ഒന്നോരണ്ടോ പ്രഭൃതികളുടെ തെമ്മാടിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുക
ഒറ്റയടിയ്ക്കു് വിധിപ്രസ്താവിച്ച രീതി ഇഷ്ടപ്പെട്ടു. ചില്ലുവിവാദത്തിലെ എല്ലാതരം നിര്‍ദ്ദേശങ്ങളുടെയും ഗുണദോഷവിചാരങ്ങള്‍ നല്ല വൃത്തിയുള്ള പട്ടികയില്‍ നിര്‍മിച്ചു് സിബു സമര്‍പ്പിച്ചതു്, "ഓ ഞാനൊന്നും കണ്ടില്ല" എന്നു നടിച്ചുകൊണ്ടുള്ള ഈ എഴുത്തുണ്ടല്ലോ, അപാരം തന്നെ.
ഉത്തരങ്ങളൊന്നുമില്ലാത്ത നിശ്ശബ്ദത. ഇതെന്തൊരു നുണ. പിന്നെ എങ്ങിനെയാണു് ഇത്തരം കാര്യങ്ങള്‍ ഇതിലും നന്നായി വിശദീകരിക്കേണ്ടതെന്നു് വിശദമാക്കിയാല്‍ മനസ്സിലാക്കാമായിരുന്നു.
മൂന്നാലു വര്‍ഷങ്ങളായി നിങ്ങള്‍ സജീവമായി ചര്‍ച്ചചെയ്ത പ്രശ്നങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാളും വലിയ പ്രശ്നങ്ങളാണ് എന്ന് അറിയുക. ആ പ്രശ്നങ്ങള്‍ നാലാള്‍ കേള്‍ക്കെ വിളിച്ചു പറഞ്ഞാല്‍ നന്നായിരുന്നു.
കൂടുതല്‍ വലിയ ഒരു വേദിയെ എന്തുകൊണ്ടാണ് പലരും ഭയപ്പെടുന്നത്?
ഈ ഇന്റര്‍നെറ്റു ലോകത്തിനേക്കാളും വലിയൊരു വേദി മാഷെവിടെയാണു് കണ്ടുവച്ചിരിക്കുന്നതു്? ലോകം മുഴുവനും പങ്കെടുക്കുന്ന ഈ ചര്‍ച്ചാവേദിയെക്കാളും വലിയൊരു വേദിയുണ്ടാക്കിയാല്‍ തന്നെ അതിലും തങ്ങളുടെ വാദങ്ങള്‍ ന്യായയുക്തമായി അവതരിപ്പിക്കാമെന്നുള്ള ബോധ്യത്തില്‍ യാതൊരു കുറവുമുണ്ടാകില്ല.
സങ്കീര്‍ണ്ണതകളുള്ള പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കാനും പരിഹാരശ്രമങ്ങളില്‍ ഭാഗഭാക്കാകാനും കഴിവുള്ള എത്രയൊ പേര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു. അവര്‍ക്കുകൂടി ഒരവസരം കൊടുക്കുക. ഇന്റര്‍നെറ്റിലെ ചര്‍ച്ചകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നാണോ അങ്ങുദ്ദേശിക്കുന്നതു്? അവസരം നിഷേധിക്കപ്പെട്ടു് ആരും പുറത്തുനില്ക്കുന്നില്ല. ഈ ചര്‍ച്ച തുടങ്ങിവെയ്ക്കാന്‍ കാരണമായ പത്രവാര്‍ത്ത ഓര്‍ക്കുന്നുണ്ടാകും. ആ വാര്‍ത്തയ്ക്കുവേണ്ടി സ്വാധീനവും പത്രത്താളും നഷ്ടപ്പെടുത്തിയതിനു പകരം, ഈ സംഗതികളുടെ സമ്പൂര്‍ണ്ണവിവരവും ഇന്റിക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള മാര്‍ഗ്ഗവും വിവരിച്ചൊരു വാര്‍ത്തകൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അതിനു പകരം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലൊരു വാര്‍ത്തകൊണ്ടു് എന്തു നേടി? എന്നിട്ടു് കഴിവുള്ളവര്‍ക്കു് അവസരം കൊടുക്കുക എന്നു ഇവിടെ പറയുന്നതിലൊരര്‍ത്ഥവുമില്ല. ഇവിടെ ആരെയും പുറത്തുനിര്‍ത്തിയിട്ടില്ല.
മെയിലുകളുടെ എണ്ണം നോക്കി തലവരിയെടുത്ത് ചില്ലുകള്‍ എന്‍കോഡ് ചെയ്യാന്‍ ശ്രമിക്കുന്ന യൂണികോഡിലെ ഒന്നോരണ്ടോ പ്രഭൃതികളുടെ തെമ്മാടിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുക ഇത്തരം ശുദ്ധ അസംബന്ധങ്ങള്‍ വിളിച്ചു കൂവാതിരിക്കുക. എന്തിനാണിതു്, ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ?
നവവല്‍സരാശംസകള്‍ എന്നെഴുതുമ്പോള്‍ ല്‍ എന്ന ചില്ലക്ഷരം എങ്ങിനെവന്നു എന്ന സംശയം കൂടി തീര്‍ത്തു തരിക. നവവത്സരാശംസകള്‍ എന്നു സെര്‍ച്ചുചെയ്താല്‍ നവവല്‍സരാശംസകള്‍ എന്ന വാക്കുകൂടി കിട്ടണോ? അതോ നവവത്സരാശംസകള്‍ മാത്രം കിട്ടിയാല്‍ മതിയോ? ല ് സ എന്നിവ കൂടിച്ചേര്‍ന്നാല്‍ ത്സ ഉണ്ടാക്കാവുന്നതേയുള്ളൂ. അങ്ങിനെ ചെയ്യുന്നതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ പറയുക.
ഈ ഇന്റര്‍നെറ്റു ലോകത്തിനേക്കാളും വലിയൊരു വേദി മാഷെവിടെയാണു് കണ്ടുവച്ചിരിക്കുന്നതു്?
കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ലാതെ കെവിന്‍ ഇങ്ങനെ പറയരുതായിരുന്നു. അല്പം യുക്തിയുപയോഗിച്ചിരുന്നെങ്കില്‍, ചിന്തിച്ചിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ പ്രസ്താവന എത്രമാത്രം തെറ്റാണെന്ന് സ്വയം ബോധ്യമായേനെ. താങ്കെളെന്താണ് പറയുന്നത്? ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മുറിമൂക്കന്മാര്‍ മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണോ? ഇമെയിലും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള കഴിവല്ല സുഹൃത്തേ ഇക്കാര്യത്തില്‍ യോഗ്യത. കെവിനും സിബുവുമൊക്കെ കുറച്ചുകൂടി സ്വതന്ത്രമായി ചിന്തിക്കുമെന്ന പ്രതീക്ഷിക്കുന്നു.
ശരി, എങ്കില്‍ യുണീക്കോഡ് മെയിലിങ് ലിസ്റ്റിനു പകരം തിരുവനന്തപുരത്തു്, (അല്ലെങ്കില്‍ വേണ്ട, എറണാകുളത്താവാം, ഇനി കാസര്‍കോട്ടുള്ളവര്‍ക്കു് അവസരം കൊടുത്തില്ലെന്നു പരാതിവേണ്ടല്ലോ) യുണീക്കോഡിന്റെ ഓഫീസൊന്നു തുറക്കാം. ചര്‍ച്ചചൂടുപിടിക്കുമ്പോള്‍ എഡിബിക്കാരെ തല്ലിയോടിച്ചതു പോലെ തല്ലികാലൊടിക്കാനും സൌകര്യമാവും.
മലയാളികള്‍ എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റു കാണാത്തവരെന്നല്ല അര്‍ത്ഥം. ഇന്റര്‍നെറ്റില്‍ തെറിമാത്രം പറയുന്നവരെന്നാണു്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ നടന്നാല്‍ തന്നെ തൃപ്രയാര്‍ പോലുള്ള ഗ്രാമപ്രദേശങ്ങളില്‍ പോലും 10-ല്‍ കൂടുതല്‍ കഫേകള്‍ കാണാം. പാരലല്‍കോളേജില്‍ പോലും കമ്പ്യൂട്ടര്‍ലാബും ഇന്റര്‍നെറ്റും ഉള്ള കാലമാണിതുസുഹൃത്തേ.
സിബുവിന്റെ ടേബിള്‍ കാണാനിടയായിട്ടില്ല. ബൂലോകം തുറക്കാന്‍ തന്നെ അരമണിക്കൂറെങ്കിലും കാത്തിരിക്കേണ്ട കേരളത്തിലെ ഒരു കാട്ടിലാണ് ഞാന്‍ താമസിക്കുന്നത്. അതുകൊണ്ട് മറ്റു സൈറ്റുകളുടെ ലിങ്കുകള്‍ കാണുമ്പോള്‍ ഉദാസീനതയാണ്.
ചില്ലു എന്‍കോഡിങ്ങിന്റെ ഗുണങ്ങളെക്കുറിച്ചു സിബു സവിസ്തരം പ്രതിവാദിച്ചിട്ടുണ്ടെന്നുള്ള വിവരം സന്തോഷജനകമാണ്.
കെവിന്‍ തന്നെ മുന്‍കയ്യെടുത്ത് അതിലെ ഗുണങ്ങള്‍ സംഷിപ്തമായി ഇവിടെ കുറിക്കുമെന്നു ആശിക്കുന്നു.
എന്റെ നിലപാട് ഞാന്‍ ആവര്‍ത്തിക്കട്ടെ: ചില്ലു എന്‍കോഡു ചെയ്താല്‍ നൂറു ഗുണങ്ങളുണ്ടെങ്കില്‍, ഒന്നോ രണ്ടോ ദോഷങ്ങളുണ്ടായാല്‍ പോലും, സ്വാഗതം ചെയ്യപ്പെടണം.
തെറ്റുതിരുത്തിയതിനു നന്ദി. 'നന്മ' യെ അന്വേഷിക്കുമ്പോള്‍ 'നന്‍മ' യും 'നന്‌മ' യും കിട്ടുന്ന ഒരു വിവരാന്വേഷണ വ്യവസ്ഥയാണ് ഞാന്‍ ആഗ്രഹിക്കുന്ന ഒരു ideal Information System / Search and Retrieval System. അതവിടെ നില്‍ക്കട്ടെ. ചില്ലു എന്‍കോഡിങ്ങിന്റെ ഗുണങ്ങള്‍ കെവിന്‍ തന്നെ ഒന്നൊഴിയാതെ ഇവിടെ കുറിക്കുക.
കെവി, യൂണിക്കോഡ് മലയാളം ബ്ലോഗുകളിലും വെബ്ബിലും മാത്രം ഒതുങ്ങേണ്ടതല്ല. ലൈബ്രറിവിജ്ഞാനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ഹുസൈന്‍ എന്നാണ് ഞാനറിയുന്നത്. പുസ്തകങ്ങളെയും വാക്കുകളെയും അക്ഷരങ്ങളെയും അടുക്കുന്ന വിദ്യയെപ്പറ്റി നല്ല ധാരണയുള്ള അദ്ദേഹം, ചില്ലിന്റെ എന്‍കോഡിങ് ആ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെച്ചൊല്ലി തികച്ചും ആശങ്കാകുലനാകുന്നത് സ്വാഭാവികം. സിബുവിന്റെ താരതമ്യപ്പട്ടിക ഇതിന് മറുപടിയാകുന്നില്ല.
അറ്റോമിക് ചില്ല് എന്ന one point agenda കൊണ്ടുനടക്കുന്നതിനെക്കാള്‍ unicode മലയാളത്തിലെ മറ്റുപ്രശ്നങ്ങളെ ഒരു തുറന്ന സമീപനത്തോടെ കാണുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.
ഒരു 'ലേമാന്‍' ആയ എന്റെ ചോദ്യങ്ങള്‍ക്കു് ഉത്തരങ്ങള്‍ ഇതു് വരെ കിട്ടിയില്ല.. "ഇതൊക്കെ ഞങ്ങള്‍ പണ്ടേ ചര്‍ച്ച ചെയ്തു് കഴിഞ്ഞതാ.."- എന്നു് ചിലര്‍. "തീര്‍ന്നില്ല, ഇനിയുമുണ്ടു് പ്രശ്നങ്ങള്‍.."-മറ്റു് ചിലര്‍.
"ഒന്നു് വിശദീകരിച്ചിരുന്നെങ്കില്‍.."-ഞാന്‍.
"അതൊക്കെ പണ്ടേ പറഞ്ഞു്കഴിഞ്ഞതാ.. ചില്ല് വേണ്ടവര്‍ കൈ പൊക്കൂ"
Malayalam keyboard layout and character encoding Report of the Committee May 2001 33/33 Generic additions 0D60 E Malayalam letter vocalic RR To be deleted 0D61 Malayalam letter vocalic LL To be deleted Digits 0D66 Malayalam digit ZERO To be deleted 0D67 Malayalam digit ONE To be deleted 0D68 Malayalam digit TWO To be deleted 0D69 Malayalam digit THREE To be deleted 0D6A Malayalam digit FOUR To be deleted 0D6B Malayalam digit FIVE To be deleted 0D6C Malayalam digit SIX To be deleted 0D6D Malayalam digit SEVEN To be deleted 0D6E Malayalam digit EIGHT To be deleted 0D6F Malayalam digit NINE To be deleted 4.2 Modifications required in ISCII The modifications required in ISCII for the character set of Malayalam are: 1) Include chillu characters in ISCII with the codes as shown Code Decimal character Description Hex EB 235 ന് Chillu N EC 236 ല്‍ Chillu L ED 237 ള്‍ Chillu LL EE 238 ര്‍ Chillu R FB 251 ണ്‍ Chillu NN 2) Include consonant signs and assign codes as shown below CE 206 ്യ Consonant sign YA FC 252 ്വ Consonant sign VA FD 253 ്ര Consonant sign RA FE 254 ്ല Consonant sign hard LA 3) EXT is not required in Malayalam. Hence the code for that (F0 hex) may be deleted. The ISCII character codes with the recommended modifications is given below
സിബുവിന്റെ നിലപാടു് എന്റെ കാഴ്ചപ്പാടില്‍ ഇങ്ങനെ ചുരുക്കിപ്പറയാം. മലയാളത്തിലുള്ള എല്ലാ സ്വതന്ത്ര ചിഹ്നങ്ങള്‍ക്കും പ്രത്യേകം എന്‍കോഡിങ് ആവശ്യമാണു്. അവ ഭാഷാപരമായി സ്വതന്ത്രരാവണമെന്നില്ല. അതു് കൊണ്ടു്തന്നെ ചില്ലുകള്‍, ര,യ,ല,വ എന്നിവയുടെ ചിഹ്നങ്ങള്‍, രേഫം എന്നിവയ്ക്കു് അറ്റോമിക് എന്‍കോഡിങ്ങ് വേണം !!!
അതു് സാധ്യമാവണമെങ്കില്‍ ഇപ്പോഴത്തെ വ്യവസ്ഥയില്‍ കുഴപ്പമുണ്ടെന്നു് സ്ഥാപിക്കണം. അതിനാണു് "ഉദാഹരണങ്ങള്‍".
ഉദ്ദേശശുദ്ധിയില്‍ എനിക്കു് സംശയമില്ല. പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ പോയാല്‍ നന്മയും നന്‍മയും രണ്ടാവും. പ്രാന്തനും പ്രാന്തനും രണ്ടാവും. അതു് മാത്രമോ പണ്ടത്തെ പ്രാന്ത് പ്രാന്ത് ആയിപ്പോകും. പ്രാവ് പ്രാവ് ആവുകയും ചെയ്യും !! എന്താ ചെയ്ക !!
ഇതൊക്കെയായാലും തമിഴ്നാടിന്റെ കാര്യം ബാക്കിയാവുകയും ചെയ്യും !!
നന്‍മയുടെ നന്മയും രണ്ടു തന്നെയല്ലേ? 70 -നു ശേഷം പുതിയ ലിപിയിലല്ലേ നന്‍മ എന്നു ചില്ലുപയോഗിച്ചു പിരിച്ചെഴുതാന്‍ തുടങ്ങിയതു്? മലയാളത്തില്‍ ചില്ലിന്റെയും കൂട്ടക്ഷരങ്ങളുടേയും ഉപയോഗത്തില്‍ ചിലരൊക്കെ വളരെ തെറ്റിദ്ധരാണകള്‍ പുലര്‍ത്തുന്നുണ്ടെന്നു തോന്നുന്നു. കൂട്ടക്ഷരം ഉണ്ടാക്കുവാന്‍ സാധ്യതയുള്ള അക്ഷരക്കൂട്ടത്തില്‍ പോലും തനിയെ നില്‍ക്കുന്നവയെ ചില്ലുകള്‍ എന്നും അല്ലാത്തവയെ ചന്ദ്രക്കല ഉപയോഗിച്ചു കൂട്ടക്ഷരമായി രൂപാന്തരീകരണം നടക്കുന്ന ചില്ലിന്റെ മൂലാക്ഷരങ്ങള്‍ എന്നും കരുതിയാല്‍ പോരേ? രചനയെ പലപ്പോഴും പ്രതിനിധീകരിച്ചിട്ടുള്ള ഹുസൈന്‍ സാര്‍ നന്‍മ/നന്മ എന്നിങ്ങനെ വേര്‍ തിരിച്ചു കണ്ടപ്പോഴാണു് ഇത്രയും സൂചിപ്പിക്കണമെന്നു തോന്നിയതു്. പിന്‍പക്കത്തിലെ ന്‍ -ഉം അന്‍പിലെ (dart) ന്‍ ഉം വ്യത്യസ്തമാണു്. പിന്‍പക്കത്തില്‍ അതിനു പായോടു ചേര്‍ന്നു മ്പ ആകുവാനുള്ള കഴിവുണ്ട്, എന്നാല്‍ അന്‍പു് എന്ന വാക്കില്‍ അതില്ല. ആറ്റോമിക് ചില്ലക്ഷരങ്ങള്‍ അന്‍പു് എന്ന വാക്കിലുള്ളതു പോലെ പല എക്സപ്ഷന്‍സിനേയും ന്യായീകരിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്.
എന്തിനാ സിബുവിന്‍റെകാഴ്ചപ്പാട് ചുരുക്കി ബുദ്ധിമുട്ടുന്നത്? വളരെച്ചുരുക്കി അത് അദ്ദേഹം തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.
“അതു് കൊണ്ടു്തന്നെ ചില്ലുകള്‍, ര,യ,ല,വ എന്നിവയുടെ ചിഹ്നങ്ങള്‍, രേഫം എന്നിവയ്ക്കു് അറ്റോമിക് എന്‍കോഡിങ്ങ് വേണം” ഇങ്ങനെ സിബു പറഞ്ഞിട്ടുണ്ടോ?
“പണ്ടത്തെ പ്രാന്ത് പ്രാന്ത് ആയിപ്പോകും. പ്രാവ് പ്രാവ് ആവുകയും ചെയ്യും”
ഇതിനൊക്കെ എന്താ തെളിവ്? സിബുവിന്‍റെ തന്നെ വാക്കുകളില്‍ “It is OK for me to see 'പ്രാവ്' as 'പ്‌റാവ്'; however, not ok to see it as 'പ്‌രാവ്'” [ഇന്‍ഡിക് ലിസ്റ്റിലെ മെയില്‍ വായിച്ചു നോക്കുക.]
ചില്ല് എന്‍കോഡ് ചെയ്യേണ്ട എന്നതിന് ഞാന്‍ ഇതുവരെ കേട്ട തെളിവുകള്‍ ഇതൊക്കെയാണ്:
1. വിരാമവും ചില്ലും അര്‍ഥവ്യത്യാസമില്ലാതെ മാറി മാറി ഉപയോഗിക്കാം.
ഇത് ശരിയല്ല എന്ന് ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നു.
2. ഇപ്പോള്‍ ഉള്ള രീതി വച്ച് ചില്ല് എഴുതാന്‍ കഴിയും.
അത് എല്ലാര്‍ക്കും അറിയാം. അതിന്‍റെ പോരായ്മയാണ് നമ്മള്‍ പറഞ്ഞു വരുന്നത്.
ഏത് സ്റ്റാന്‍ഡേഡ് മാറ്റിയാലും ഗതി ഇതു തന്നെ. ആളുകളുടെ കണ്‍ഫ്യൂഷന്‍ പതിയെ മാറും. കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആയിരിക്കണമെന്നതാണ് പ്രധാനം.
4. ചില്ലുകള്‍ ഉണ്ടാക്കാന്‍ ഒന്നിലധികം മാര്‍ഗ്ഗങ്ങളുണ്ടാകുന്നത് ആശാസ്യമല്ല.
ശരിതന്നെ. എന്ന് വച്ച് പറ്റിപ്പോയ തെറ്റിനെ തിരുത്താതിരിക്കാന്‍ പറ്റുമോ? എന്നുമാത്രമല്ല, പുതിയ സ്റ്റാന്‍ഡേഡ് വരുന്നതോടുകൂടി വരമൊഴി പോലുള്ള സോഫ്റ്റ്‍വെയറുകള്‍ പുതുക്കേണ്ടതാണ്. ഭൂരിപക്ഷം ആളുകളും ഈ മാറ്റം അറിയുകയേയില്ല.
4. കാശുമുടക്കി ഉണ്ടാക്കിയിരിക്കുന്ന സോഫ്റ്റ്‍വെയറുകള്‍ ഇങ്ങനെ കാലാനുസൃതമാക്കാന്‍ സമയവും പണവും നഷ്ടപ്പെടും.
ദുര്‍വിധി. ഇതില്‍ നിന്ന് ആര്‍ക്കും മോചനമില്ല. ചുമ്മാതല്ലല്ലോ, കാശുണ്ടാക്കാനല്ലേ? ഇത്തരം ചെറിയ റോഡുബ്ലോക്കൊക്കെ കണ്ടിട്ട് ലോകം അവസാനിക്കുന്നേ എന്നൊക്കെ വിളിച്ച് കൂവാമോ?
5. പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് ചില്ലനുകൂലികളുടെ സംസാരം.
കഷ്ടം. ദാ, ഈ 223 കമന്‍റുകളും പിന്നെ ഇന്‍ഡിക് ലിസ്റ്റിലെ മെയിലുകളും വായിച്ചു നോക്കൂ. അപ്പോള്‍ മനസ്സിലാകും.
പെരിങ്ങോടന്‍ പറഞ്ഞു: നന്‍മയുടെ നന്മയും രണ്ടു തന്നെയല്ലേ? 70 -നു ശേഷം പുതിയ ലിപിയിലല്ലേ നന്‍മ എന്നു ചില്ലുപയോഗിച്ചു പിരിച്ചെഴുതാന്‍ തുടങ്ങിയതു്? പെരിങ്ങോടാ, നന്‍മയും നന്മയും ഒരേ അക്ഷരങ്ങള്‍ തന്നെ, നവവല്‍സരവും നവവത്സരവും ഒരേ അക്ഷരങ്ങളല്ലേ, അതുപോലെ. അതു രണ്ടായി തോന്നുന്നതു് വെറും മായയാണു്. ആ വിഭ്രമത്തില്‍ നിന്നു പുറത്തുവരൂ, അപ്പോള്‍ എല്ലാം ഒന്നാണെന്നു തിരിച്ചറിയാം.
“അതു് കൊണ്ടു്തന്നെ ചില്ലുകള്‍, ര,യ,ല,വ എന്നിവയുടെ ചിഹ്നങ്ങള്‍, രേഫം എന്നിവയ്ക്കു് അറ്റോമിക് എന്‍കോഡിങ്ങ് വേണം” ഇങ്ങനെ സിബു പറഞ്ഞിട്ടുണ്ടോ?
എനിക്കറിയില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്റെ കാഴ്ചപ്പാടില്‍ എന്നല്ലേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. തെറ്റു് തിരുത്തിത്തരേണ്ടതു് സിബുവാണു്, സന്തോഷല്ല.
താങ്കള്‍ കാണിക്കുന്ന ലിങ്കില്‍ നിന്നും എനിക്കു് മനസ്സിലായതും ആ നിലപാടു് തന്നെയാണു്.ര റ സൈന്‍ എന്നു് പറഞ്ഞാലെന്താ?
“പണ്ടത്തെ പ്രാന്ത് പ്രാന്ത് ആയിപ്പോകും. പ്രാവ് പ്രാവ് ആവുകയും ചെയ്യും”
ഇതിനൊക്കെ എന്താ തെളിവ്? സിബുവിന്‍റെ തന്നെ വാക്കുകളില്‍ “It is OK for me to see 'പ്രാവ്' as 'പ്‌റാവ്'; however, not ok to see it as 'പ്‌രാവ്'” [ഇന്‍ഡിക് ലിസ്റ്റിലെ മെയില്‍ വായിച്ചു നോക്കുക.]
I am not discussing Cibu's wishlist here. But the consequence of RA-sign encoding will be that. Now we use virama RA to get RA-sign. When a NEW standard font decides not to render them so, പ്രാവ് will be the result.
Please read my comment "Why Atomic chillu encoding is wrong?" and please respond to the point 1. And I have no responses yet in the ML to my "polls" !!!
ധാരാളം Advantages ഉള്ള Proposal ആണു് Ganesan-ന്റെ Chillu Sign . I have extended the proposal to replace the virama zwj and virama zwnj with cs to solve both the problems in a shot .അതിനെപ്പറ്റിയെങ്കിലും രണ്ടു് വാക്കു്..
പിന്‍പക്കത്തില്‍ അതിനു പായോടു ചേര്‍ന്നു മ്പ ആകുവാനുള്ള കഴിവുണ്ട്, എന്നാല്‍ അന്‍പു് എന്ന വാക്കില്‍ അതില്ല.
വളരെ തെറ്റായ ഒരു നിരീക്ഷണമാണിതു്. പിന്‍പക്കം(np) മറ്റൊരു രീതിയില്‍ എഴുതിയാല്‍ മാത്രമേ പിമ്പക്കം(mp) ആവുകയുള്ളു. മുന്‍പു്(np),മുമ്പു് (mp)പോലെ. അഞ്ചാംപക്കം(mp),അഞ്ചാമ്പക്കം (mp)പോലെ.സാമ്പാ(mp),സാംബാ(mb) പോലെ.
"സിബുവിന്റെ നിലപാടു് എന്റെ കാഴ്ചപ്പാടില്‍ ഇങ്ങനെ ചുരുക്കിപ്പറയാം." എന്ന് പറഞ്ഞിട്ട് അതേ നാവുകൊണ്ട്, “ഇങ്ങനെ സിബു പറഞ്ഞിട്ടുണ്ടോ?” എന്ന ചോദ്യത്തിന് “എനിക്കറിയില്ല.” എന്നു പരയാനുള്ള ആ ചങ്കൂറ്റമുണ്ടല്ലോ, സമ്മതിക്കണം.
“I am not discussing Cibu's wishlist here.” പിന്നെന്തിനാ താങ്കള്‍ “സിബുവിന്റെ നിലപാടു് ചുരുക്കിപ്പറഞ്ഞ്” താങ്കളുടെയും മറ്റുള്ളവരുടെയും സമയം മിനക്കെടുത്തുന്നത്?
ചില്ലുകള്‍ എന്‍കോഡു ചെയ്യണം എന്ന് താല്പര്യമുള്ളവരില്‍ പലര്‍ക്കും ചില്ലുകള്‍ എന്‍കോഡു ചെയ്യുന്നതോടു കൂടി എല്ലാ പ്രശ്നങ്ങളും തീരും എന്ന അഭിപ്രായമില്ല എന്നോര്‍ക്കുക.
ചില്ലുകളെപ്പറ്റിപ്പറയുമ്പോള്‍ വായില്‍ വരുന്ന മറ്റു കാര്യങ്ങളൊക്കെ വിളിച്ചു പറയുന്നതെന്തിന്? ഈ രോഗത്തിന് “ഗണേശന്‍റെ ബാധ” എന്നാണ് ഇപ്പോള്‍ എന്‍റെ നാട്ടില്‍ വിളിപ്പേര്.
താങ്കള്‍ ചുമന്നുകൊണ്ടുവച്ച ഒന്നാം നമ്പര്‍ പോയിന്‍റില്ലേ? അതായത്,
1. It further reforms malayalam by creating linguistically independent Chillus. [No one can claim Chillus are linguistically independent, I recall Eric correcting Viswam's claim of linguistic independence to graphical one and Viswam graciously accepting the same]
ഇതിന് മറുപടി വിശ്വം,
Cils are independent and they form a special category other than consonants and Vowels
എന്ന തന്‍റെ മെയിലില്‍ വിശദമാക്കിയിട്ടുണ്ട്, തെളിവു സഹിതം.
പോളെടുക്കുന്നത് ഒരു ഫാഷനാവേണ്ട എന്നു കരുതിയാണ് ഞാന്‍ താങ്കളുടെ പോളിനെ അവഗണിച്ചത്. മറ്റുള്ളവരുടെ കാര്യം അറിയില്ല.
ഓഫ് ടോപിക്: താങ്കളുടെ ചിഹ്ന പ്രയോഗം അല്പം അരോചകമാണ് (പ്രത്യേകിച്ച് മൂന്ന് നാല് !!! മാര്‍ക്കുകളുടെ വിന്യാസം). സമയം കിട്ടിയാല്‍ അതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. വിരാമവും ചില്ലും അര്‍ഥവ്യത്യാസമില്ലാതെ മാറി മാറി ഉപയോഗിക്കാം.
ഇത് ശരിയല്ല എന്ന് ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നു.
Please read: വന്യവനിക similar to vanyavanika in english. പിന്നിലാവും similar to pinnilavum in english.
These words can have multiple meanings and can be pronounced differently. Meaning changes can be emphasized by chillus, space, hyphen, splitting words ,caps(english) as വന്യവനിക,വന്‍യവനിക (VanyaVanika,VanYavanika), പിന്നിലാവും,പിന്നിലാവും (Pinnilaavum,PinNilaavum),
There are many languages which use these joiners to represent conjuncts which differ in meaning.Farsi,Marathi etc share the same joiner "problem". There are many languages which rely on the joiners for proper representation of the conjuncts. SriLanka in Sinhala is an example.
So, when the applications consider these joiners as non-strippable, there wont be any problem. Remember they are not format "properties" like bold and italic, but they are atleast format "characters" with codepoints.
> I would replace "linguistically" by "graphically" or "in writing". Then, yes, that's what the examples in N 3126 suggest.
This is what Eric said about the independent status of Chillus. I am not "polling" here. But anyone object this stand ?
And about "polling fashion", you could have written your opinions about the issues given in the polls here. I just wanted to know where everyone stands. And regarding Cibu's stand, I still believe what I said about his stand is true. What I don't know is whether he used those exact wordings anywhere. In his wishlist, I find a below-base RRA (he calls it tta-sign) among others. and a multitude of new "meta" joiners. Santosh, I just wanted to know whether you people support his entire wishlist, or , is your support limited to chillus? I believe Kevin supports postbase/prebase/belowbase signs encoding.
Again, what's wrong with Ganesa bhaadha ? Instead of ridiculing it, please counter it with some material.
About Viswam's "proof" about the independence of Chillus-
The jpg he provided in the link states chillu_y as a chillu (but no independent glyph is given) chillu_k is missing ! The chillu_y in the write-up can be generated by Ganesan's CS. Also the chillu_d in sambad~rangam, chillu-s in jos~thomas, chillu-zha in thaazh~vaaram, chillu_t, chillu_g..the possibilities are unlimited.
And to obtain this "independence", atomic encoding is not THE solution. (see the problem with chillu_Y)
And thanks for the exclamation! If Malayalam computing can be benefited or not, I can ignore any personal remark.
Let me recall my entry to this discussion and Cibu's reply to it: # Ralminov said...
യൂണിക്കോഡില്‍ ചില്ലിനേക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടായിരുന്നല്ലോ.. ര്‍ കിട്ടാന്‍ ര ആണോ, റ ആണോ ബേസ് വേണ്ടതെന്ന്.... ക്ര എന്നെഴുതാന്‍ ക ്ര മതിയെങ്കില്‍ കര്‍ എഴുതാനും കര് zwj പോരേ... അതായത് ര തന്നെ ബേസായി ഉപയോഗിച്ചുകൂടേ.... 9/25/2006 04:35:51 PM # സിബു::cibu said...
നല്ല ചോദ്യം. ഇതിനുള്ള ഉത്തരം വിശദമായി എറിക് മുള്ളര് ഇവിടെ എഴുതിയിരിക്കുന്നു. ചുരുക്കത്തില്‍ ഇങ്ങനെ പറയാം:
* ഉച്ചാരണം നോക്കിയല്ല എഴുത്തിനുപയോഗിക്കുന്ന അടിസ്ഥാനഅക്ഷരം എന്താണെന്ന്` തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ, ‘ക്ര’യും ‘കര്‍’ഉം തമ്മിലുള്ള റാല്‍മിനോവ് ഉദ്ദേശിച്ച സാമ്യം ഇല്ലാതെയാവുന്നു. * അടിസ്ഥാന അക്ഷരം ഏതാണെന്ന്` തീരുമാനിക്കാന്‍ ഭാഷാശാസ്ത്രപരമായ പ്രത്യേകതകളാണ് കണക്കിലെടുക്കാറ് പലപ്പോഴും പറഞ്ഞ ഉദാഹരണം: അവര്‍ + അല്ല > അവരല്ല. അതില്‍ നിന്നും ‘ര്‍’ എന്നത് ‘ര’യുടെ മറ്റൊരു രൂപം ആണെന്ന്` തെളിയുന്നു. അതുപോലെ, ‘ഞായര്‍’ + ‘അല്ല’ > ഞായറല്ല എന്നതില്‍ നിന്നും ‘ര്‍’ എന്നത് ‘റ’യുടെ രൂപവും ആണെന്ന് വരുന്നു. 9/25/2006 11:37:08 PM
When I wrote that comment, I had pRRaavu and pRaanthu in my mind. But couldn't express it properly then. Also I misinterpreted Cibu's reply as "to prove polyvalence we should see the base character when swaram is added to it..njaayaR example. It was my incapability to actually understand what Cibu meant. Otherwise I would have mentioned the polyvalent nature of the prebase form of RA as well.
The problem of Chillu is NOT isolated. The signs also have similar problem. If Chillus are to be encoded atomically, the signs,reph etc are also to be encoded atomically for the same reason- CORRECTNESS VIOLATION. But if we are happy with the current signs (ya,ra,va,la), there is NO (absolutely NO) need for atomic chillu encoding. If chillus are independent, give me the glyph of chillu_Y, chillu_d etc. (ഉദ്ബോധനം, ഉദ്ഘാടനം etc etc )
off: തൃശൂര്‍ റൗണ്ടില്‍ ഒരു ബസ് സ്റ്റോപ്പുണ്ടു്. "നായ്‌ക്കനാല്‍".
എനിക്കറിയില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്റെ കാഴ്ചപ്പാടില്‍ എന്നല്ലേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. തെറ്റു് തിരുത്തിത്തരേണ്ടതു് സിബുവാണു്, സന്തോഷല്ല.
സിബുവിന്റെ അഭിപ്രായം മാത്രമായിരുന്നു റാല്‍മിനോവിന് അറിയേണ്ടിയിരുന്നതെങ്കില്‍ അത് ഒരു മെയില്‍ ആയി സിബുവിന് അയച്ചാല്‍ മതിയായിരുന്നു. ഇതു പോലെ ഒരു പൊതു ഫോറത്തില്‍ ഇത് നടത്തുന്നത് എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ വേണ്ടിയാണ്.
ചര്‍ച്ച ചെയ്യല്‍ ഒരു ഹോബിയായി കൊണ്ടു നടക്കുന്ന താങ്കള്‍ നടത്തുന്ന ഉരുണ്ടുകളികള്‍ കണ്ട് മടുത്തിട്ടാണ് ബാക്കിയുള്ളവര്‍ ഇടപെടുന്നത്.
റാല്‍മിനോഫേ ഞാന്‍ എന്തുപറഞ്ഞു എന്നൊക്കെ അനലൈസ് ചെയ്തെന്തിനാ തന്റേയും ബാക്കിയുള്ളവരുടേയും നേരം കളയുന്നത്? സന്തോഷേ, അതിനൊക്കെ എന്തിനാ മറുപടി എഴുതുന്നത്?
റാല്‍മിനോഫിന്റെ പോള് നല്ലൊരു തമാശയായി. അച്ചുതാനന്ദന്‍ എന്റെ കൂടെ നില്‍ക്കുന്നവര്‍ കൈപൊക്കൂ എന്ന് പോളിറ്റ് ബ്യൂറോവില്‍ പറഞ്ഞത് കേട്ട്, നാണപ്പന്‍ സ്വന്തം വകയും എന്റെ കൂടെ നില്‍ക്കുന്നവര്‍ കൈപൊക്കൂ എന്ന് കൂവിയാല്‍ എന്നപോലെ. ഒരു ശ്രീനിവാസന്‍ സിനിമ പോലെ :)) ബൈദബൈ, മാര്‍ക്ക് പറഞ്ഞത് തന്നെ ഞാനും ചോദിക്കാന്‍ വച്ചത്. എന്താ ഈ ലിംഗ്വിസ്റ്റിക് ഇന്‍ഡിപെന്‍ഡന്‍സ് എന്ന് പറഞ്ഞാല്‍.. എറ്റിമോളജി ആണോ, ഗ്രാഫിക് ആണോ, ഫൊണറ്റിക് ആണോ? അബ്സ്റ്റ്രാക്ഷനുകള്‍ പലതുണ്ട്. യുണീക്കോഡുപയോഗിക്കുന്ന അബ്സ്റ്റ്രാക്ഷന്‍ സിസ്റ്റത്തിനേ റിലവന്‍സുള്ളൂ.
ഹുസൈന്‍, ഇന്റര്‍നെറ്റ് കണക്ഷന് നേരിട്ടോ അല്ലാതെയോ കിട്ടാതെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക അസാധ്യം. എന്തെങ്കിലും വഴി കണ്ടുപിടിക്കൂ. ‘നന്‍മ’ ‘നന്മ’ എന്നത് ‘apple' ‘Apple' എന്നത് പോലെയാണെന്ന് കൂട്ടിക്കോളൂ. 'apple' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ‘Apple' എന്നെഴുതിയതും കൂടി കിട്ടാന്‍ എന്‍കോഡ് ചെയ്യുമ്പോള്‍ 'a'-ഉം ‘A'-ഉം ഒന്നായി എന്‍കോഡ് ചെയ്യേണ്ടതില്ല. രണ്ടിന്റേയും പ്രൈമറി കൊലേഷന്‍ വാല്യൂ ഒന്നാക്കിയാല്‍ മതി. ഇതൊക്കെ രാജീവിന് നന്നായി അറിയുന്ന കാര്യങ്ങളാണല്ലോ. ഹുസൈനിന് ഇതൊന്നും പറഞ്ഞ് തരാത്തത് കഷ്ടം തന്നെ. പിന്നെ, ഉപമകള്‍ കലക്കുന്നുണ്ട്‌ട്ടോ. IDN-നെ ശിഖണ്ഡിയാക്കിയതൊക്കെ എന്താ ഒരു ഭാവന!
I thought, in the Indic Mailing List, anyone could initiate a discussion. I didn't know that it was a privilege of a UTC member . Sorry sir, I wont repeat it. Even inside in his humorous reply, Cibu could have very well explained his stand here instead of "linking" to some place where the information provided will be updated on a regular basis. ഇന്നു് കണ്ടതായിരിക്കില്ല നാളെ. Instead of discussing about my hobby, please provide some solutions. And it's better to retire from the discussion. I was expecting a genuine discussion here. Only supporters are expected here. I shall be back when I start supporting atomic chillus. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതു് നന്നല്ല. ആര്‍ക്കും !
കള്ളു കുടിച്ച തൃശൂര്‍ക്കാരുപോലും നായ്ക്കനാലിനെ നായ്‌ക്കനാല്‍ എന്നു പറഞ്ഞുകേട്ടിട്ടില്ല. ഒരു ZWNJ ഉണ്ടെന്നു കരുതി എന്തും ആകാമെന്നോ ;)
റാല്‍മിനോവ് പിമ്പക്കം മറ്റേരീതിയില്‍ എഴുതിയാല്‍ മാത്രമേ പിമ്പക്കം എന്നാവുള്ളൂ എന്നുള്ളതു താങ്കളുടെ തെറ്റിദ്ധാരണയാണു്. നന്‍മ (ചില്ലക്ഷരം ന്‍ ഉള്ളതു്) ശരിയാണെന്നു പുതിയലിപി കണ്ടു താങ്കള്‍ ധരിച്ചിരിക്കുന്നതു പോലെ. ഇന്‍ഡിക്കില്‍ തന്നെ ഞാന്‍ പറഞ്ഞുവല്ലോ പിമ്പക്കം നിഘണ്ടുവില്‍ ഏതു വാക്കിനു ശേഷം ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നു നോക്കുക, അപ്പോള്‍ ഞാന്‍ പറയുന്നതു മനസ്സിലായേക്കും. യൂണിക്കോഡ് മ്പ എന്ന കൂട്ടക്ഷരത്തെ മ് പ എന്നിവകൊണ്ടു എന്‍കോഡ് ചെയ്തിരിക്കുന്നുവെന്നു് എനിക്കുമറിയാം, നമ്മള്‍ യൂണികോഡ് എന്തു എന്‍കോഡ് ചെയ്തു എന്നതിനെ കുറിച്ചല്ല സംസാരിക്കുന്നതു്, എന്താണു മലയാളം എന്നതിനെ കുറിച്ചാണു്.
സിബു പതിവുപോലെ സൈറ്റുകള്‍ നിരത്തിയിരിക്കുന്നു! പ്രയോജനത്തെക്കുറിച്ച് ഒരക്ഷരം പോലും അദ്ദേഹത്തിന് പറയാനില്ല. കണ്ണടച്ചിരുട്ടാക്കുന്നതു കാണുമ്പോള്‍ കഷ്ടമുണ്ടു്. ഇതുവരെ കണ്ടില്ലെങ്കില്‍, ഇതാ ഒരിക്കല്‍ കൂടി http://unicode.wikia.com/wiki/Malayalam/Comparison_of_Chillu_encoding_proposals ഈ താളിന്റെ സംവാദത്തിലും ചിലകാര്യങ്ങളുണ്ടു്. കഴിയുമെങ്കില്‍ വായിച്ചു നോക്കി, എതിരഭിപ്രായങ്ങളെല്ലാമവതരിപ്പിച്ചു് ഞങ്ങളുടെയജ്ഞതനീക്കിത്തരിക.
ഒരു പട്ടികയുടെ രീതിയായതുകൊണ്ടും, നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയായതുകൊണ്ടു് ആവശ്യമായി വരുന്ന തിരുത്തലുകള്‍ ഈ ബൂലോഗക്ലബ്ബിന്റെ സംവാദരംഗത്തൊതുക്കാവുന്ന തരത്തിലല്ലാത്തതുകൊണ്ടുമാണു് ഇങ്ങിനെ മറ്റൊരു പേജില്‍ തയ്യാറാക്കേണ്ടിവന്നതു്. സദയം ക്ഷമിയ്ക്കുക. ഇന്റര്‍നെറ്റു നോക്കാന്‍ സാങ്കേതികതടസ്സങ്ങളുണ്ടെങ്കില്‍ ദയവായി താങ്കളുടെ മേല്‍വിലാസം ഈമെയിലിലയച്ചുതരിക. ഈ പേജുകള്‍ പ്രിന്റെടുത്തു് അങ്ങേയ്ക്കു് തപാല്‍ വഴി അയച്ചു തരാം.
സിബു പ്രസിദ്ധീകരിച്ച പട്ടികയെ (http://unicode.wikia.com/index.php?title=Malayalam/ Comparison_of_Chillu_encoding_proposals&printable=yes) ആസ്പദമാക്കി, ചില്ല് എന്‍കോഡ് ചെയ്തലുണ്ടാകുന്ന എട്ട് പ്രയോജനങ്ങള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
1. IDN ല്‍ 'വന്‍യവനിക' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ തിരുത്താന്‍ ചില്ല് എന്‍കോഡിങ്ങിലൂടെ കഴിയും.
2. ദൃശ്യപരമായും അര്‍ത്ഥപരമായും വ്യത്യസ്തമായ പദങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്ഥമായി എന്‍കോഡ് ചെയ്യാന്‍ IDN ന് കഴിയില്ലെങ്കിലും ചില്ലുകള്‍ എന്‍കോഡ് ചെയ്യുന്നതിലൂടെ ഇതിനൊരു പരിഹാരമാകും. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
3. ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ IDN തിരസ്കരിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ല് എന്‍കോഡ് ചെയ്യുകയാണെങ്കില്‍ ഉത്ഭവിക്കുന്നില്ല. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
4. ചില്ല് എന്‍കോഡ് ചെയ്യുകയാണെങ്കില്‍ 'നന്മ' ,'നന്‍മ' എന്നീ രണ്ടു പേരുകളില്‍ IDN ല്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും
6. പുതിയൊരു ചില്ലക്ഷരം ഭാഷയില്‍ എന്നെങ്കിലുമൊരിക്കല്‍ കണ്ടുപിടിക്കുകയാണെങ്കില്‍, എല്ലാ ചില്ലുകളും എന്‍കോഡ് ചെയ്തനിലയ്ക്ക് പുത്തനായി രംഗപ്രവേശം ചെയ്ത ചില്ലിനേയും എന്‍കോഡ് ചെയ്യാന്‍ കഴിയും.
സിബു പ്രസിദ്ധീകരിച്ച പട്ടികയെ (http://unicode.wikia.com/index.php?title=Malayalam/ Comparison_of_Chillu_encoding_proposals&printable=yes) ആസ്പദമാക്കി, ചില്ല് സൈന്‍ എന്‍കോഡ് ചെയ്താലുണ്ടാകുന്ന എട്ട് പ്രയോജനങ്ങള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. [ഹുസൈന്‍ സാറിന്റെ കമന്റ് മോഡിഫൈ ചെയ്തതാണിതു്. അവിവേകത്തിനു് മാപ്പു്] എന്റെ കുറച്ചു് നിരീക്ഷണങ്ങളും[ബ്രാക്കറ്റില്‍].
1. IDN ല്‍ 'വന്‍യവനിക' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ തിരുത്താന്‍ ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ കഴിയും. [കൂടാതെ IDN ല്‍ 'അമൃത്സര്' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'അമൃത്സര്' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ തിരുത്താനും ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ കഴിയും.]
2. ദൃശ്യപരമായും അര്‍ത്ഥപരമായും വ്യത്യസ്തമായ പദങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്ഥമായി എന്‍കോഡ് ചെയ്യാന്‍ IDN ന് കഴിയില്ലെങ്കിലും ചില്ലു സൈന്‍ എന്‍കോഡ് ചെയ്യുന്നതിലൂടെ ഇതിനൊരു പരിഹാരമാകും. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
3. ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ IDN തിരസ്കരിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ല് സൈന്‍ എന്‍കോഡ് ചെയ്യുകയാണെങ്കില്‍ ഉത്ഭവിക്കുന്നില്ല. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
4. ചില്ല് സൈന്‍ എന്‍കോഡ് ചെയ്യുകയാണെങ്കില്‍ 'നന്മ' ,'നന്‍മ' എന്നീ രണ്ടു പേരുകളില്‍ IDN ല്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും
8. 'ര്‍' എന്ന ചില്ല് 'ര' യുടേതാണോ, 'റ' യുടേതാണോ എന്ന സന്നിഗ്ദ്ധത ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ ഇല്ലാതാകുന്നില്ല. [എന്നാല്‍ ഈ സന്നിഗ്ദത ഭ്രാന്ത്, പ്രാവു്, പ്രായം എന്നിവയിലും മുമ്പു്,കമ്പിളി എന്നിവയിലും ഉണ്ടു്. അതു് എന്‍കോഡിങ്ങിലൂടെ പരിഹൃതമാവില്ലെന്നാണു് എന്റെ നിരീക്ഷണം.]
സിബു പ്രസിദ്ധീകരിച്ച പട്ടികയെ (http://unicode.wikia.com/index.php?title=Malayalam/ Comparison_of_Chillu_encoding_proposals&printable=yes) ആസ്പദമാക്കി, നിലവിലുള്ള എന്‍കോഡിങിനെ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. [ഹുസൈന്‍ സാറിന്റെ കമന്റ് മോഡിഫൈ ചെയ്തതാണിതു്. അവിവേകത്തിനു് മാപ്പു്] എന്റെ കുറച്ചു് നിരീക്ഷണങ്ങളും[ബ്രാക്കറ്റില്‍].
1. IDN ല്‍ 'വന്‍യവനിക' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ . ['വന്‍യവനിക','വന്യവനിക' എന്നിവ ഉപയോഗിക്കാന്‍ 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.]
2. ദൃശ്യപരമായും അര്‍ത്ഥപരമായും വ്യത്യസ്തമായ പദങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്ഥമായി എന്‍കോഡ് ചെയ്യാന്‍ IDN ന് കഴിയില്ല (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
3. ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ IDN തിരസ്കരിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ . (ഉദാ: 'വന്‍യവനിക' , 'വന്യവനിക' ) [ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ തിരസ്കരിക്കാന്‍ പാടില്ലെന്നൊരു നിലപാടു് ശക്തിപ്പെട്ടു് വരുന്നുണ്ടു്.]
4. 'നന്മ' ,'നന്‍മ' എന്നീ രണ്ടു പേരുകളില്‍ IDN ല്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതു് ഒഴിവാക്കാന്‍ കഴിയും
5. അര്‍ത്ഥപരമായി വ്യത്യാസമില്ലാത്ത 'നന്മ', 'നന്‍മ' എന്നീ പദങ്ങള്‍ വേര്‍തിരിഞ്ഞ് നില്ക്കില്ല.
6. പുതിയൊരു ചില്ലക്ഷരം ഭാഷയില്‍ എന്നെങ്കിലുമൊരിക്കല്‍ കണ്ടുപിടിക്കുകയാണെങ്കില്‍, പുതുതായി ചില്ല് എന്‍കോഡ് ചെയ്യേണ്ട ആവശ്യമില്ല.
7. 'ന്റ' യ്ക്ക് അര്‍ത്ഥവത്തായ representation ഇല്ല. [അതു് എന്‍കോഡിങ്ങിലൂടെ പരിഹൃതമാവില്ലെന്നാണു് എന്റെ നിരീക്ഷണം.]
8. 'ര്‍' എന്ന ചില്ല് 'ര' യുടേതാണോ, 'റ' യുടേതാണോ എന്ന സന്നിഗ്ദ്ധത . [എന്നാല്‍ ഈ സന്നിഗ്ദത ഭ്രാന്ത്, പ്രാവു്, പ്രായം എന്നിവയിലും മുമ്പു്,കമ്പിളി എന്നിവയിലും ഉണ്ടു്. അതു് എന്‍കോഡിങ്ങിലൂടെ പരിഹൃതമാവില്ലെന്നാണു് എന്റെ നിരീക്ഷണം.]
യൂണികോഡ് സംബന്ധമായി ബൂലോകത്തില്‍ നടന്ന ചര്‍ച്ച ക്രിയാത്മകമായിരുന്നു. നാലഞ്ചു വര്‍ഷമായി ചെറിയൊരു ഗ്രൂപ്പിന്റെ സ്വയംതൃപ്തികളില്‍ നഷ്ടപ്പെട്ടുപോയ വിഷയത്തെ കുറച്ചുകൂടി വിസ്തൃതമായ തലത്തിലേയ്ക്ക് രക്ഷപ്പെടുത്താന്‍ ഈ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.
നാലഞ്ചു വര്‍ഷത്തെ ഭാഷാചിന്തകള്‍ ശാസ്ത്രീയവും അതിഗഹനവുമെന്ന് വരുത്തിത്തീര്‍ക്കാനുണ്ടാക്കിയ സിബുവിന്റെ പട്ടിക എലിയെ പ്രസവിച്ച മലപോലെയായി. എത്ര ചോദിച്ചിട്ടും പ്രയോജനങ്ങള്‍ കുറിക്കാതെ, ഉപരിപ്ലവത തന്നത്താന്‍ ബോദ്ധ്യംവന്ന് സിബുവും കൂട്ടരും മറ്റിടങ്ങളില്‍ ചേക്കേറുകയും ചെയ്തിരിക്കുന്നു.
മലയാളത്തിന്റെ യൂണികോഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ തിരുത്താന്‍ യൂണികോഡിന്റെ സത്തയും പ്രയോഗങ്ങളും ഉള്‍ക്കൊള്ളാന്‍ കെല്‍പില്ലാത്ത IDN നെ ആസ്പദമാക്കിയുള്ള വങ്കത്തരം ആളുകള്‍ മനസ്സിലാക്കിവരുന്നത് സന്തോഷകരമാണ്. IDN ന്റെ ഷുദ്രതകളില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചാലേ ടൈപ്പ് റൈറ്റര്‍ കട്ടകളില്‍നിന്നും നമ്മുടെ ഭാഷ ആത്യന്തികമായി മോചനം നേടൂ. വന്‍യവനികയും വന്യവനികയും പോലെയുള്ള കോമാളിത്തങ്ങളെ ആസ്പദമാക്കിയല്ല ചില്ലക്ഷരങ്ങളുടെ ഡിജിറ്റല്‍ വ്യക്തിത്വവും പ്രയോഗക്ഷമതയും നിശ്ചയിക്കേണ്ടത് എന്ന തിരിച്ചറിവ് ഉറപ്പിക്കാന്‍ സിബുവിന്റേയും കൂട്ടരുടേയും തിടുക്കങ്ങള്‍ക്ക് കഴിഞ്ഞു എന്നത് നന്ദിപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്.
തെറ്റുകള്‍ തിരുത്താനും സ്വയംപുതുക്കാനും റാല്‍മിനോവും സുറുമയും പ്രദര്‍ശിപ്പിച്ച ആര്‍ജ്ജവം സിബുവിന് ഇല്ലതെപോകുന്നത് കൂട്ടുകാര്‍ കെട്ടിയേല്‍പിച്ച 'ഡിജിറ്റല്‍ പാണിനി' യുടെ വേഷം ഒന്നുകൊണ്ടു മാത്രമാണ‍്. ഡോ. മഹേഷ് മങ്കലാട്ടിനോടുള്ള അസഹിഷ്ണുതയുടെ കാരണവും മറ്റൊന്നല്ല.
മലയാളത്തില്‍ പാണ്ഡിത്യമില്ലെന്ന് പൊങ്ങച്ചം പറയുന്ന പൈ വക്കീലന്മാരുടെ chilling പോലെയുള്ള ഭാഷാ ജുഗുസ്പതകളോടൊപ്പം സിബുവിന്റെ IDN പട്ടികയും യൂണികോഡ് ജഡ്ജിമാരുടെ പരിഗണനയ്ക്ക് വരുന്നത് തികച്ചും യാദൃശ്ചികമല്ല.
നാളെ, 2007 ജനുവരി 24 ന് കേരള സര്‍വ്വകലാശാല അന്താരാഷ്ട്ര കേരള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 'യൂണികോഡ് മലയാളം എന്‍കോഡിംഗ് ദ്വിദ്വിന ശില്‍പശാല' തുടങ്ങുന്നു. മലയാളഭാഷാ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാള വിഭാഗം, മലയാളം ലെക്സിക്കണ്‍, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റ്, ലിംഗ്വിസ്റ്റിക്സ് എന്നീ വകുപ്പുകളും, പ്രസ്സ് അകാദമി, സി-ഡിറ്റ്, സി-ഡാക് തുടങ്ങിയ സ്ഥാപനങ്ങളും മാദ്ധ്യമങ്ങളും ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
ആശാവഹമാണ് കാര്യങ്ങള്‍.
എന്റെ പങ്കാളിത്തം ഇവിടെ അവസാനിക്കുകയാണ്. സ്നേഹാദരങ്ങളോടെ, ഹുസൈന്‍, രചന
ഈ ദീര്‍ഘമായ ചര്‍ച്ചയില്‍ പങ്കെടുത്തതിന് വ്യക്തിപരമായി ഞാന്‍ എന്റെ നന്ദി ഇവിടെ പ്രകടിപ്പിച്ചുകൊള്ളട്ടെ.
രചന എന്ന മഹത്തായ പ്രസ്ഥാനത്തിനെ ഇങ്ങനെയെങ്കിലും നാലുപേര്‍ കാണുന്ന പകല്വെളിച്ചത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞാനും ഒരു പങ്കു വഹിച്ചു എന്നുള്ളത് ചാരിതാര്‍ത്ഥ്യജനകമായി തോന്നുന്നു. തുറസ്സായ ചര്‍ച്ച മാത്രം കൈമുതലായിട്ടുള്ള കുറച്ചു് ഇന്റര്‍നെറ്റ് ഡിജിറ്റല്‍ ശിരോമണികള്‍ക്ക് ഇങ്ങനെയെങ്കിലും ആ മഹദ്ദര്‍ശനത്തിനു ഭാഗ്യം ലഭിച്ചല്ലോ.
ഹുസ്സൈന്‍ എന്ന നല്ല, സൌമ്യനായ സുഹൃത്തിനെ നേരിട്ട് പരിചയപ്പെടാന്‍ അവസരം ലഭിച്ചതും എന്റെ വ്യക്തിപരമായ നേട്ടമായി ഞാനോര്‍ത്തുവെക്കും. അങ്ങയുടെ ആ എളിമയുള്ള പുഞ്ചിരി ഒരുപാടൊരുകാലം എന്റെ മനസ്സില്‍ തത്തിക്കളിക്കും. എങ്കിലും അങ്ങയെമുന്നില്‍ നിര്‍ത്തി അണിയറയില്‍ പതുങ്ങിയിരുന്ന് ചരടുവലിച്ചിരുന്ന കുറച്ചു യഥാര്‍ത്ഥ ലാംഗ്വേജ് ടെക്നോളജി പ്രതിഭകളെക്കൂടി കാണുവാനൊത്തില്ലല്ലോ എന്നൊരു സങ്കടം ബാക്കിയുണ്ട്.
ഈ ചര്‍ച്ച വളരെ ഫലവത്തായിരുന്നു എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. നമ്മുടെ എല്ലാ വങ്കത്തരങ്ങളും ഇവിടെ പൊതുജനസമക്ഷം എഴുതപ്പെട്ടുകിടക്കുന്നതു തന്നെ നല്ലൊരു കാര്യമല്ലേ? നാളെ നമുക്കുതന്നെ നമ്മുടെ ഈ പോയകാലപൊട്ടത്തരങ്ങളൊക്കെ സ്വയം വായിച്ചു രസിക്കാമല്ലോ.
നമ്മുടെ നാടല്ലേ കേരളം? അവിടെ എങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നമുക്കുവേണ്ട വഴിയേ നടത്തേണ്ടത് എന്നു പുറംനാട്ടിലലയുന്ന ഞങ്ങളേക്കാളും അവിടെത്തന്നെയുള്ള ഭാഷാവിദഗ്ദര്‍ക്കറിയാമല്ലോ. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ ഒരു അന്ത്യാനുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മുന്‍പേ അസ്തമിച്ചിരുന്നു. മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനുപകരം ഭാഷാകമ്പ്യൂട്ടിങ്ങ് സാങ്കേതികതയില്‍ മാത്രം ഊന്നിക്കൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെ പറയാനുണ്ടെന്നറിയുകയായിരുന്നു ചുരുങ്ങിയ പക്ഷം ഒരു ഡിജിറ്റല്‍ വഴിപോക്കന്‍ എന്ന നിലയ്ക്ക് എന്റെയെങ്കിലും ഉദ്ദേശം. അതുകൊണ്ടു തന്നെ ഒരു പക്ഷവും ചേരാതെ ഏതാണ്ടൊരു മോഡറേറ്റര്‍ പോലുള്ള ഒരു നിലപാടെടുക്കുവാന്‍ ഞാനിവിടെ ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം കൊച്ചറിവോ അറിവില്ലായ്മയോ പോലും അധികമായി ഇവിടെ എഴുതിപ്പിടിപ്പിക്കാതിരുന്നതും അതുകൊണ്ടാണ്.
കേരളാ യൂണിവേര്‍സിറ്റിയില്‍ ഈയാഴ്ച്ച നടക്കാന്‍ പോകുന്ന ചര്‍ച്ച വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് ആ ചര്‍ച്ച ഒരു ആണിക്കല്ലാകുമെന്ന് പരിപൂര്‍ണ്ണമായ വിശ്വാസമൊന്നുമില്ല . തിരശ്ശീലയ്ക്കുപിന്നില്‍ എങ്ങനെയൊക്കെയാണു കാര്യങ്ങള്‍ നടക്കാന്‍ പോകുന്നത് എന്ന് കടലിനക്കരെയിരുന്ന് അറിയാനാവില്ലല്ലോ. ഊമക്കത്തുകളും പ്രോക്സികളും ഉപയോഗിച്ച് ടെക്നോളജിയും ഭാഷയും വളര്‍ത്തിക്കൊണ്ടുവരുന്ന നമ്മുടെ നാടല്ലേ. അതുകൊണ്ട് തല്‍ക്കാലം എന്തു തരത്തിലുള്ള അനുമാനങ്ങള്‍ വന്നാലും ഷോക്കൊന്നും തോന്നില്ല. പിന്നെ എന്നെങ്കിലും അഥവാ എക്സ്പ്രസ്സ് ഹൈവേ വേണമെന്നു തോന്നിയാലും കുഴപ്പമില്ല. ഇപ്പോള്‍ പൂജ്യം വീതിയില്‍ ഉണ്ടാക്കുന്ന ഈ പുറമ്പോക്ക് ലൈന്മുറികള്‍ നമുക്കു പൊളിച്ചടുക്കാമെന്നേ.
പക്ഷേ യുണികോഡ് കണ്‍സോര്‍ഷ്യവും ബാക്കി ലോകവും മറ്റും സ്വല്‍പ്പം മുന്‍പേ പറന്നെത്തിയിരിക്കും അപ്പോഴേക്കും. ആര്‍ക്കു പോയി!? ഡിജിറ്റല്‍ പാണിനിമാര്‍ക്കോ? അവരുടെ വീട്ടുകാര്‍ക്കും കുഞ്ഞുമക്കള്‍ക്കുമൊന്നും ഒരുചുക്കും വരാനുണ്ടാവില്ല. അവരങ്ങു പേര്‍ഷ്യേലും അമേരിക്കയിലും ഒക്കെയല്ലേ? വരാനുണ്ടാവുക ഒരു പക്ഷേ നമ്മുടെതന്നെ നാട്ടിലെ ഒരു പറ്റം സാധാരണക്കാര്‍ക്കായിരിക്കാം. അവര്‍ക്കാകെയറിയാവുന്ന അവരുടെ അരുമമലയാളത്തിനും അവരുടെ വോട്ട്‌ലിസ്റ്റിനും റേഷന്‍കാര്‍ഡിനും പാട്ടക്കുടിയായ്മപ്പേപ്പറിനുമായിരിക്കാം. സാരമില്ല. നമുക്ക് അട ചുടുന്നപോലെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുണ്ടാക്കിക്കളിക്കാമല്ലോ കുറച്ചുകാലം.
ഈ ചര്‍ച്ചയ്ക്ക് (ഈ പോസ്റ്റിന്‍) ഇനി പ്രസക്തിയൊന്നും ബാക്കിയില്ലെന്നു തോന്നുന്നു. എന്റെ ഭാഗവും തല്‍ക്കാലം ഇവിടെ മതിയാക്കാം. തുടക്കം തൊട്ട് ഇതില്‍ ദത്തശ്രദ്ധനായിരുന്ന് കണ്ണുവേദനിപ്പിച്ചിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് പങ്കെടുത്ത എല്ലാവരോടും ഹുസൈന്‍, പ്രൊഫസര്‍ മഹേഷ് സര്‍, സുറുമ, തര്‍ക്കോവ്സ്കി, കെവി, ബെന്നി, സന്തോഷ് , സിബു തുടങ്ങിയവരോട് പ്രത്യേകിച്ചും ഞാനെന്റെ ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിച്ചുകൊള്ളട്ടെ.
റാല്‍മിനോവ് എന്ന മിടുക്കന്‍ യുവാവിനോട് വിശേഷമായി എന്റെ അന്വേഷണങ്ങള്‍. ഒരുപക്ഷേ കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ ഏറ്റവും പ്രതിബദ്ധതയോടെ ഏറ്റവും കൂടുതല്‍ സമയം യുണികോഡ് മലയാളത്തിലെ സാങ്കേതികപ്രശ്നങ്ങളെ മുഴുനീളമായി അപഗ്രഥിച്ച മലയാളി അദ്ദേഹമായിരിക്കും. ആ അര്‍പ്പണബോധത്തിന് എന്റെ വിനയാര്‍ദ്രമായ കൂപ്പുകൈ. റാല്‍മിനോവ് എന്ന നല്ലൊരു സുഹൃത്ത് എനിക്കുണ്ടെന്ന് അഭിമാനപൂര്‍വ്വം തുടര്‍ന്നും പറയാന്‍ എനിക്കു ഭാഗ്യമുണ്ടാവട്ടെ.
മലയാളം യുണികോഡിന്റെ ഭാഗമായി സീറോ-വിഡ്ത്ത് / നോണ്‍-സീറോ വിഡ്ത്ത് പോലുള്ള ഘടകങ്ങള്‍ വേണമോ എന്ന് കാലം സാവകാശം തീരുമാനിക്കട്ടെ. യായ്ക്കും വായ്ക്കും കായ്ക്കുമോ എന്നും സംവൃതത്തിനുമേലേ ചന്ദ്രക്കല വിരിയുമോ എന്നും നമുക്കുപിന്നേയും വരാന്‍ പോവുന്ന ഭാഷയിലെ അനാലോഗും ഡിജിറ്റലുമായ എഴുത്തശ്ശന്മാരും പാണിനിമാരും സൂത്രം ചമയ്ക്കട്ടെ.
നമുക്കു പറയാനുള്ളതെല്ലാം ഇതിനകം ഇവിടെ പങ്കുവെച്ചുകഴിഞ്ഞല്ലോ. മേമ്പൊടിയായി കുറച്ച് പരദൂഷണങ്ങളും പേരുദോഷങ്ങളും കൂടി കേള്‍ക്കുവാനായല്ലോ!
മലയാളം യൂണിക്കോഡില്‍ എന്തെങ്കിലും ചെയ്തുകളയാമെന്ന ഭാവത്തോടെയല്ലായിരുന്നെങ്കിലും പരിമിതമായി മനസിലാക്കാനാവുന്നത് ആവട്ടെ എന്ന ചിന്ത കൊണ്ട് ഇതും ഇതുപോലുള്ള ചര്‍ച്ചകളും വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്.
കഷ്ടം!! ഇത് മാര്‍ക്‍സിസ്റ്റുകാരും ബി.ജെ.പി.ക്കാരും തമ്മിലുള്ള ഒരു ചര്‍ച്ച പോലെ എവിടേയും എത്താതെ അവസാനിച്ചല്ലോ. ഓരോരുത്തരും പിടിച്ച മുയലിന് നന്നാല് കൊമ്പ്!!
ഇതിന്റെ അവസാനം എന്നാ അറിയുക? ഈ ജന്മ (ജന്‍മ)ത്തില്‍ പറ്റുമോ?
സൂഹൃത്തുക്കളേ, തിരുവന്തപുരത്ത് കേരള സര്‍വ്വകലാശാലയുടെ അന്താരാഷ്ട്ര കേരള പഠനകേന്ദ്രം സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത് ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ.വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. അത് ഇവിടെയോ എന്റെ ബ്ലോഗിലോ ഇടുന്നതാണ്.
തിരുവന്തപുരത്ത് വെച്ചു നടന്ന ശില്പശാലയില്‍ അതിന്റെ സംഘാടകര്‍ ആവര്‍ത്തിച്ച് ക്ഷണിച്ചിട്ടും വരാതിരുന്ന ചിലരുണ്ട്.എന്‍കോഡിംഗ് വിഷയത്തില്‍ പ്രകടമായ നിലപാടുകള്‍ ഉള്ളവര്‍ എന്ന നിലയില്‍ അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള ഈ വേദി ഉപയോഗിക്കുന്നതിനു പകരം അവര്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്.പൊതുവേദികളില്‍ ഈ വിഷയത്തില്‍ തല്പരരായവര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ നിന്ന് അവര്‍ പിന്‍മാറി സര്‍ക്കാര്‍ കമ്മറ്റികളില്‍ മാത്രം പങ്കെടുക്കുന്നുവെന്ന കൌതുകകരവും അതേസമയം ആപല്‍ക്കരവുമായ വസ്തുതയാണ് ആദ്യമായി എല്ലാവരേയും അറിയിക്കാനുള്ളത്.
Anonymous said... മലയാളത്തെ യൂണികോഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബ്ന്ധിച്ചു ഒരു ശില്‍പശാല തിരുവനന്തപുരത്തുവെച്ചു നടന്നു. എന്‍കോഡിങ്ഗിനെ സംബ്ന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ സമവായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനെപ്പറ്റി 'വ്യാകരണം വഴിമാറുന്നു; യൂണികോഡ് വിവാദം വീണ്ടും' എന്ന തലക്കെട്ടില്‍ 2007 ജൂണ്‍ 25 ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണു ചുവടെക്കൊടുത്തിരിക്കുന്നത്.
"മലയാളം ലിപി കംപ്യുട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനു ഏകീകൃത വ്യവസ്തയുണ്ടാക്കുന്നതിനുള്ള യൂണിക്കോഡ് എന്‍കോഡിങ്ങിനെചൊല്ലി വിവാദം വീണ്ടും പുകയുന്നു. ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പലതും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തിനു വിരുദ്ധമാണെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിസര്‍ഗ്ഗം വ്യഞ്ജനമാണെന്നും അതു 'ഹ'കാരമാണെന്നും പറയുന്നു. ഇതു ഒരു വ്യാകരണ പണ്ഡിതനും സങ്കല്‍പിക്കുകപോലും ചെയ്യാത്തകാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിസര്‍ഗം 'ഹ'കരത്തിന്റെ ശുദ്ധവ്യജ്ഞനമാണെങ്കില്‍ അതിന്റെകൂടെ സ്വരം ചേര്‍ന്നാല്‍ ആ വ്യജ്ഞനം തെളിയണം. എന്നാല്‍ ഭാഷയില്‍ എവിടെയും വിസര്‍ഗ്ഗത്തോട് 'അ'കാരം ചേര്‍ന്നാല്‍ 'ഹ'കാരമാകുന്നില്ല. മറിച്ചു വിസര്‍ഗ്ഗം സന്ധികാര്യങ്ങളില്‍ രേഫമായും 'സ'കാരമായും മറ്റുമാണു മാറുന്നത്. റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് വിസര്‍ഗത്തെ സ്വരചിഹ്നങ്ങളുടെ കൂട്ട്തത്തിലാണു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹ്മ, ഹ്ന എന്നീ കൂട്ടക്ഷരങ്ങളെ പിരിച്ചെഴുതുന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടിലെ നിഗമനങ്ങളെയും ചില ഭാഷാ ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്യുന്നു. ഭാരതീയ ഭാഷകള്‍ എന്‍കോഡ് ചെയ്യാന്‍ 128 സ്ലോട്ടുകളാണു യൂണികോഡ് നീക്കിവച്ചിട്ടുള്ളത്. സ്വരങ്ങള്‍, വ്യജ്ഞനങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയാണു ഇതില്‍ എന്‍കോഡ് ചെയ്യുക. ഈ അടിസ്ഥാന അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങള്‍ ഇവയില്‍ നിന്നുണ്ടാക്കിയെടുക്കണം. ഇപ്രകാരം 65000 വരെ കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കിയെടുക്കാം. എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം സ്വരങ്ങളും, വ്യജ്ഞനങ്ങളും അവയില്‍ നിന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളും ചേര്‍ന്നാല്‍ 128 എണ്ണമേ വരാവു എന്നാണു. അതിനായി കുറെയേറെ അടിസ്ഥാന അക്ഷരങ്ങളും മലയാള അക്കങ്ങളുമെല്ലാം നീക്കം ചെയ്തതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മലയള അക്ഷര സഞ്ചയത്തെ 128 കള്ളിയില്‍ ഒതുക്കാനുള്ള നീക്കമായാണു വിമര്‍ശകര്‍ ഇതിനെ കാണുന്നത്. സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് രചന അക്ഷരവേദി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളടക്കം ഒട്ടേറെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു."
26 ന് അതേ പത്രത്തില്‍ വന്ന വാര്‍ത്ത കൂടി ഇതേൊടെൊപ്പം ചേര്‍ക്കുന്നു.
"തിരുവനന്തപുരം ഃ മലയളം യൂണികേൊഡില്‍ ചില്ല് എന്‍കേൊഡ് ചെയ്താല്‍ ഇന്റര്‍നഷണല്‍ ഡെൊമെയ്‌ന്‍ സിസ്റ്റത്തില്‍ വന്‍ പാളിച്ചകളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകുമെന്നു കേരളസര്‍വ്വകലാശാല സംഘടിപ്പിച്ച ശില്‍പശാലയില്‍ ഐടി, ഭാഷാ വിദഗ്‌ദര്‍ മുന്നറിയിപ്പു നല്‍കി. യൂണികേൊഡ് എന്‍കേൊഡിങ്ങ് വിദഗ്‌ധ സമിതിയാണ് ചില്ലക്ഷരങ്ങള്‍ എന്‍കേൊഡ് ചെയ്യണമെന്നു ശുപാര്‍ശ ചെയ്‌തത്. ഈ രീതിയില്‍ ചില്ലക്ഷരം വരുന്ന ഡെൊമെയ്‌ന്‍ നെയ്‌മുകള്‍ രെജിസ്റ്റര്‍ ചെയ്‌താല്‍ സമാനമായ പേരില്‍ ഒന്നിലേറെ വെബ് സൈറ്റുകള്‍ ഉണ്ടാക്കാം. ഇതു സാബത്തിക ക്രമക്കേടുകള്‍ക്ക് അവസരം നല്‍കും. വെബ് സൈറ്റുകളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും നഷ്ടപ്പെടാനും ഇതു കാരണമാകുമെന്നും പശ്‌ചാത്യ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പേൊള്‍ കേൊടിക്കണക്കിനു ഡോളറിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി."
താങ്കളുടെ ബ്ലേൊഗില്‍ ഇതേ പറ്റിയുള്ള കാര്യങ്ങള്‍ വായിച്ചപ്പേൊള്‍ പത്രത്തില്‍ കണ്ട ഇക്കാര്യങ്ങള്‍ കൂടി അറിയിക്കണമെന്നൊരു ഉള്‍വിളി.
ചന്ദ്ര കുമാര്‍. npck@hotmail.com
January 26, 2007 3:38 PM ഇതിവിടെ നിന്നും പൊക്കിയത് (http://howtostartamalayalamblog.blogspot.com/2006/07/blog-post.html) അനുയോജ്യമായ സ്ഥലം ഇതാണെന്നു തോന്നി.വക്കാരി ക്ഷമിക്കുമല്ലോ -സു-
യൂണികോഡ് മലയാളം ഫോണ്ടുകള്‍ സ്വീകരിക്കുന്ന ഏതെങ്കിലും മീഡിയ പ്ലേയര്‍ നിലവില്‍ ഉണ്ടോ? സബ്ടൈറ്റിലുകള്‍ മലയാളത്തിലേക്ക് മാറ്റി ഉപയോഗിക്കാനുള്ള എളുപ്പ വഴിയാവില്ലേ അത്? അറിയാവുന്നവരുണ്ടെങ്കില്‍ ദയവുചെയ്ത് ഇവിടെ എഴുതണേ.
250 comments:
«Oldest ‹Older 201 – 250 of 250Please dont come with polyvalence theory, anymore. Then we will have to discuss prebase RA and postbase LA also.. I have sent suitable examples in the mailing list..
Also chillus are NOT independent characters. They are similar to prebase/postbase characters. All of them have their individual graphical independence. All of them dont have their linguistic independence.
Let the discussion be constructive. We HAVE to find a solution. Its URGENT !!!
ഇത്ര നാളായിട്ടും അറ്റോമിക് ചില്ലിന്റെ ഗുണങ്ങളൊന്നും തന്നെ വര്‍ണ്ണിച്ചു് കണ്ടില്ല.
All that said, Atomic chillu encoding is the MOST convenient solution..the easiest one. But, as Cibu pointed out, that is IRRELEVANT in encoding new characters.
Cibu's concerns against Ganesan's Chillu sign are not serious. Any suitable amendments like my review could help the proposal to overcome the loopholes. May be Cibu can suggest better amends. But first we have to understand that Chillus are NOT first class citizens like their bases. They are derivatives like their postbase, belowbase and prebase forms.
In other words, the virama can form the half forms -half- and the chillu sign can form the halant forms -haln-.
[correct me if I am wrong here]
the virama will be used when joining is required and cs will be used when the joining is not required with the next consonant and the glyph will be converted to chillus if there are "independent" graphical chillu representations available.
So, if josthomas is written with virama , it'll shown joined as in the present scene;
if , written with cs, it will show unjoined.
Both signs will have distinct keycaps in the keyboard.
The name of the proposed character , IIAC is MALAYALAM CHILLU SIGN
തര്‍ക്കോവ്സ്ക്കി, റാല്‍മിനോഫ്, (എന്താ പഴയ കമ്മ്യൂണിസ്റ്റ് റഷ്യക്കാരുടെ പേരുകളാണോ യുണീക്കോഡ് മലയാളികളുടെ ഫാഷന്‍ :)
പല പേരില്‍ പല ജാതി വിരാമകള്‍ നമുക്കിറക്കാം. പ്രശ്നം പഴയതുതന്നെ. ‘സ്’ എന്നെഴുതിയതിന് ശേഷം, അതിലേത് വിരാമയിട്ടാലും (ചില്ല് സൈന്‍ ഉള്‍പ്പടെ) കാഴ്ചയില്‍ ‘സ്’ എന്നല്ലേ ഉണ്ടാവുക. എങ്കില്‍ തെറ്റെങ്ങനെ വായിക്കുന്നവന് മനസ്സിലാവും? തെറ്റാണെന്ന് മനസ്സിലായാലല്ലേ തിരുത്താനാവൂ.
ഇന്‍പുട്ടിങിന് സൊഫിസ്റ്റിക്കേറ്റഡായ/ഇന്റലിജന്റായ ഒരു മാര്‍ഗ്ഗവും യുണീക്കോഡ് അസ്യൂം ചെയ്യുന്നില്ല. എന്‍കോഡ് ചെയ്ത എല്ലാ അക്ഷരങ്ങളും ഒരു കീബോര്‍ഡില്‍ പെറുക്കിയിട്ടാല്‍ സംഗതി വര്‍ക്ക് ചെയ്യണം.
I think we need three variants of virama, viz.
Type-1: joining type for ligation. eg. 'ന്മ'
Type-2: non-joining type for preventing ligation. eg. 'ന്മ'
Type-3: chillu type for characters having chillu forms only. eg. 'ന്മ'
This can be implemented in two ways
Option Ⅰ
1. use VIRAMA for type-1.
2. use VIRAMA + a non-joiner(ZWNJ or any special non-joiner, for that matter) for type-2.
3. use VIRAMA + a joiner(ZWJ or any special joiner,for that matter) for type-3.
Option Ⅱ
1. use VIRAMA for type-1.
2. use NON-JOINING VIRAMA (Separate encoding required) for type-2.
3. use CHILLU SIGHN (Separate encoding required) for type-3.
I am in favour of the first option though the latter is not far behind.
Proper rendering mechanism should be adopted while using these joiners, non-jioners, chillu sign etc. in order to discourage their inappropriate use and prevent spoofing.
Now consider the three possible ways 'ന്മ' could be rendered.
Case Ⅰ
1. input: 'ന'. result: 'ന'
2. next input: '്'. result: 'ന്◌ (the '◌' indicates pending ligation)
3. next input: 'മ'. result: 'ന്മ' if ligation succeeds (old lipi), else 'ന്◌മ (new lipi)
Case Ⅱ
1. input: 'ന'. result: 'ന'
2. next input: '്'. result: 'ന്◌' (the '◌' indicates pending ligation)
3. next input: ⟨non-joiner⟩. result: 'ന്'
4. next input: 'മ'. result: 'ന്‌മ'
Case Ⅲ
1. input: 'ന'. result: 'ന'
2. next input: '്'. result: 'ന്◌' (the '◌' indicates pending ligation)
3. next input: ⟨joiner⟩. result: 'ന്'
4. next input: 'മ'. result: 'ന്മ'
The rendering mechanism should consider the following points and signal proper warning (say, a '◌') as the case may be.
1. the joiner/non-joiner is valid after VIRAMA only.
2. only one instance of joiner/non-joiner is allowed after the VIRAMA.
3. the joiner is only allowed for chillu-able characters that precede the VIRAMA.
The '◌' can be irksome while reading a text. So it would be useful if rendering engine can turn OFF the same for read only text. But it is a must for editable text.
ചില്ല് സൈന്‍ എഴുതാന്‍ ഉപയോഗിക്കുന്നവനു് തെറ്റേണ്ട കാര്യമില്ല.. വായിക്കുന്നവനു് വ്യത്യാസം മനസ്സിലാവില്ല എന്നു് ശരി.
ശരിക്കു് എഴുതാന്‍ പറ്റുന്ന ഒരു സാഹചര്യം ഒരുക്കിയാല്‍ മാത്രം മതിയാവും.
when I write chillu sign, it is applicable to virama zwj and virama zwnj as well.
The keyboard need not be sophisticated. Mapping a two ligature sequence or a three ligature sequence to a keycap is not a difficult task. we already have the two lig sequence for postbase ya and prebase ra in the inscript keyboard..
Mr. Cibu,
As you said we can device as many Chandrakkalas as we desire.
Unfortunately you couldn't fully understand the rendering effect of my 'THREE CHANDRAKKALAS’.
One will not be confused of which Chandrakkala as you are afraid (afraid of Communism? Russia?).
Though THREE CHANDRAKKALAS will be used while inputting the text, their manifestations on the screen or in the print will be as follows:
Case 1:
Whenever MALAYALAM CHANDRAKKALA is used, conjuncts are formed and the Chandrakkala disappears.
Case 2:
Whenever CIBU CHANDRAKKALA is used with appropriate Cillu Consonants, Cillus are formed and the Chandrakkala disappears.
Case 3:
Whenever GANESAN CHANDRAKKALA is used, conjuncts or Cillus are not formed and Chandrakkala remains there.
So only visible Chanrakkala will be GANESAN CHANDRAKKALA and other two Chandrakkalas will be unseen and latent, except for the following situations:
1. When New Lipi Fonts are used most of the MALAYALAM CHANDRAKKALAs will remain visible.
2. The MALAYALAM CHANDRAKKALA at the end of the word will remain visible.
3. There are chances that CIBU CHANDRAKKALA may be wrongly put after non-Cillu-Consonant. In this case Cillus are not formed and the data operator quickly understands his fault and he deletes it or replaces it with any one of the other two Chandrakkalas as appropriate to the situation.
So exceptions are to be expected even when the Cillus are encoded. The confusions arising from the above exceptions are nothing compared to the confusions created by the new proposed ര്‍ whether a particular occurrence of ര്‍ is a derivative of ര of റ. The poor Malayalam data entry operators and DTP workers will be in hell and the future information searchers in the Internet using Malayalam script will be at loss. Such a case won't happen for THREE CHANDRAKKALAS if all their variants are made equal in value by rendering engine. Most of the confusions will be reduced if fonts of Old Lipi are used.
Even when Mr. Cibu is trying hard to find points against THREE CHANDRAKKALAS, he is purposefully silent on solutions for keeping ZWNJ away in the text. Why?
Mr. Ralminov - Is there any effective mechanism in Ganesan's idea to solve ZWNJ problem?
In the basic proposal, Ganesan addresses only the chillu issues.
But we can extend the proposal to virtually every consonant in Malayalam.
As Tharkovski said, we can have consonants with visible virama glyphs for all the consonants that doesnt form chillus. There can be glyphs സ്,യ്,ദ് etc which will be displayed when sa cs, ya cs, da cs sequence is executed. As these are halant forms these wont get joined with the next consonant. So zwnj problem also can be solved to an extend. In this method, we can have only നന്മ and നന്മ , not നന്മ..
a zws or zwnj can still be used to split the glyphs if needed.
cibu:
"ഒരുപോലെ ഡിസ്‌പ്ലേ ചെയ്യപ്പെടുന്ന ഒരു വാക്കിന് രണ്ട് സ്പെല്ലിംഗ് ഉണ്ടാവില്ലേ? അത് നന്നല്ല."
തെറ്റ് , തെററ് , ആന്‍റണി , ആന്റണി ഒക്കെ മറന്നു് പോയോ?
if virama=cs equivalence mapping is given, no spelling change will occur. (I am not an expert here, I am simply reproducing what I could understand from experts in the list)
Though the reply was given in some other context, I find it applicable here also and hence this explanation.
Why Atomic chillu encoding is wrong?
-my mail to Indic List.
ഒരു പ്രതികരണവും കാണാഞ്ഞതു്കൊണ്ടു് ഇവിടെ ഇടാമെന്നു് കരുതി.
1. It further reforms malayalam by creating linguistically independent Chillus.
[No one can claim Chillus are linguistically independent, LIST-SPECIFIC REMARK REMOVED ]
2. It adds yet another method to derive Chillus. (Conflict in standards)
3. It drives the Malayalam away from other indic languages.
4. This precedent will be followed by atomic encoding of RA-sign, YA-sign,VA-sign and belowbase-LA, creating more linguistic problems.
5. A new atomic reph will be followed later, by introducing 5 or 6 spellings for a single word.
6. It is against the Unicode Policy : Chillus are already representable in the current method. (I am not an expert in Unicode Policy and I may be corrected here)
Moreover it doesnt solve any problem !!!! As someone dreams, they cannot have VanyaVanika.com and VanYavanika.com registered separately even if Chillus are encoded atomically (An emotional argument about losing many meaningful sites from getting IDN registration)..
Either the "atomic" supporters are adamant , or they are ignorant, or they dont care anything about the language. They prefer easiness and nothing else. All the arguments and theories brought forward are only to negate the relative advantages of the current model which is linguistically sound.
When only the applications are to be corrected by allowing ZWJ/ZWNJ in the identifiers, the move to encode Chillus atomically is, in minimum terms, objectionable.
Regards,
Ralminov
വലിയ പ്രതീക്ഷകളോടെയാണ് ചില്ല് എന്‍കോഡ് ചെയ്താലുണ്ടാകുന്ന പ്രയോജനങ്ങളെകുറിച്ച് വിശ്വത്തോടും സുനിലിനോടുമൊക്കെ ചോദിച്ചത്. ഒരു മാസമായി. ഉത്തരങ്ങളൊന്നുമില്ലാത്ത നിശ്ശബ്ദത. എണ്ണിപ്പറയാന്‍ ഒരു ഗുണവുമില്ലാത്ത ഒന്നിനുവേണ്ടിയാണൊ ഇത്ര വീറോടെ നിലകൊണ്ടത്?
സിബുവാണെങ്കില്‍ അദ്ദേഹത്തിന്റെ പതിവുതന്ത്രങ്ങള്‍ പയറ്റുകയാണ്. ഒന്നിലേറെ സൈറ്റുകളിലേക്ക് കയറാനും കറങ്ങിത്തിരിയാനും അദ്ദേഹം ഉപദേശിക്കുന്നു. അവിടെ എല്ലാം എഴുതിവെച്ചിട്ടുണ്ടത്രേ! എത്രയെത്ര വെളിപാടുകള്‍! ഒരുപാട് മുദ്രകള്‍ ഓരോന്നോരോന്നായി പൊട്ടിക്കുമ്പോള്‍ രഹസ്യങ്ങള്‍ തുറക്കുകയായി !
ഒരൊറ്റ പ്രയോജനം പോലും, ഒറ്റവരിയെങ്കിലും ഇക്കാര്യത്തില്‍ കുറിച്ചിടാനാകാത്ത അദ്ദേഹത്തിന്റെ അവസ്ഥ ഖേദകരമാണ്‍.
അതിനിടയിലാണ് ഇനിയും പത്തുമുപ്പത് അക്ഷരങ്ങള്‍ കൂടി എന്‍കോഡ് ചെയ്യാനുണ്ടെന്ന വെളിപാടുമായി മറ്റൊരാളുടെ രംഗപ്രവേശം. തര്‍ക്കോവ്‌സ്‌കിയുടെ ഉദ്ദേശം എന്താണ്? ZWNJ നെ കൊന്നേ അടങ്ങൂ എന്ന വാശിയിലാണ് അദ്ദേഹം. ZWJ നെ പാടേ ഉപേഷിച്ച് ചില്ല് എന്‍കോഡ് ചെയ്യണമെന്ന സിബുവിന്റെ വാദവുമായുള്ള തര്‍കോവ്സ്കിയുടെ വാദങ്ങളുടെ പൊരുത്തം സ്പഷ്ടമാണ്. രണ്ടിന്റേയും അയുക്തി ഒന്നുതന്നെ. രണ്ടുവാദങ്ങളും എത്തിപ്പെടുന്നത് വന്യവനികപോലെയുള്ള അസംബന്ധങ്ങളിലാണ്.
തിരിച്ചും മറിച്ചും ഒരേകാര്യം തന്നെ പലതായിപറയുന്ന, വായനക്കാരെ പലസൈറ്റുകളില്‍ പലയിടങ്ങളിലായി നഷ്ടപ്പെടുത്തുന്ന വേലത്തരങ്ങളില്‍ കുടുങ്ങി അലയുമ്പോള്‍ മന്‍സ്സിലാകുന്ന ഏകകാര്യം ഇതാണ് :
Unicode compliant അല്ലാത്ത, പ്രത്യഷത്തില്‍ ASCII equivalency യുള്ള IDN നെ മുന്നില്‍ നിറുത്തിയാണ് ചില്ലു-എന്‍കോഡിങ്ങുകാര്‍ യുദ്ധം ചെയ്യുന്നത്. അതാകട്ടെ മലയാളഭാഷയ്ക്ക് കുറ്റമറ്റ Unicode Standards ഉണ്ടാക്കാനും! IDN നെക്കാളും നല്ലൊരു ശിഖണ്ഡിയെ സിബുവിനും കൂട്ടര്‍ക്കും കിട്ടിയില്ലെന്നോ? അതോ, ചില്ലു എന്‍കോഡിംഗിനെക്കാളും ഉപരിയായി മറ്റുവല്ല ഉദ്ദേശങ്ങളുമുണ്ടോ?
ബൂലോകത്തിലേക്കു കടന്നുവരുമ്പോള്‍ ഭാഷാകമ്പ്യൂട്ടിംഗിനെക്കുറിച്ച് ആഴമുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ആശിച്ചു. ചര്‍ച്ചകളുടെ കേന്ദ്രബിന്ദു ചില്ലു എന്‍കോഡിംഗ് ആയിരുന്നു. അതു നടപ്പിലായാല്‍ എത്രയോ പ്രയോജനങ്ങള്‍ ഭാഷയ്ക്ക് ഉണ്ടാകുമെന്ന ബോദ്ധ്യങ്ങള്‍ പലരിലും ഉള്ളതായി അനുഭവപ്പെട്ടിരുന്നു. എന്താണ് ആ പ്രയോജനങ്ങള്‍ എന്ന് തെളിച്ച് പറയാന്‍ ആവശ്യപ്പെട്ടതോടെ പലരും അപ്രത്യക്ഷരായി. സിബുവിന് വ്യക്തമായ ഒരു ഉത്തരവുമില്ലാത്ത അവസ്ഥ. സംശയങ്ങള്‍ ചോദിച്ചാല്‍ 'പരിഹാരം ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ടെ'ന്ന ആചാര്യ അവസ്ഥ. കെവിന്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നെങ്കിലുമുണ്ട്. എങ്ങുംതൊടാതെ എന്തൊക്കെയൊ പറയാന്‍ ശ്രമിക്കുന്നുണ്ട്.
മറ്റുള്ളവര്‍ എവിടെപ്പോയി?
ആകെ ആശ്വാസം റാല്‍മിനോവിന്റേയും സുറുമയുടേയുംസ്വതന്ത്രചിന്തകളാണ്. സിബുവിന്റേയും രചനയുടേയും വാദങ്ങളെ അവര്‍ നിഷ്പക്ഷമായി സമീപിക്കുന്നു. പരിഹാരങ്ങള്‍ക്കായി പുതിയവഴികള്‍ തേടാന്‍ ശ്രമിക്കുന്നു. രണ്ടുപേരും തുടക്കത്തില്‍ ചില്ല് എന്‍കോഡിങ്ങിനുവേണ്ടി വാദിച്ചവരാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അവരുടെ ചുവടുമാറ്റം ചില്ലു എന്‍കോഡിങ്ങിന്റെ അടിസ്ഥാനങ്ങള്‍ ശക്തമാകാനിടയില്ലെന്ന സൂചന നല്‍കുന്നു. ദിവസം ചെല്ലുന്തോറും ചില്ലു എന്‍കോഡിങ്ങിനെതിരെ അവരുടെ വാദങ്ങളും ബോദ്ധ്യങ്ങളും ശക്തിപ്പെടുന്നു. ചില്ലു എന്‍കോഡ് ചെയ്താല്‍ പ്രയോജനങ്ങളില്ലെന്നു മാത്രമല്ല ദോഷങ്ങള്‍ ഏറെയുണ്ടെന്നിടത്താണ് റാല്‍മിനോവ് അവസാനം എത്തിനില്‍ക്കുന്നത്. വിശ്വത്തിന്റേയും സുനിലിന്റേയും നിശ്ശബ്ദത ഇതിന് അടിവരയിടുകയും ചെയ്യുന്നു.
ഭാഷാപണ്ഡിതരുടേയും എഴുത്തുകാരുടേയും അദ്ധ്യാപകരുടേയും കൂട്ടായ ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ മലയാളക്കരയില്‍ ഗവണ്‍മെന്റ് നേതൃത്വത്തില്‍ എത്രയും വേഗമുണ്ടാകണമെന്ന എന്റെ അഭിപ്രായം കൂടുതല്‍ കൂടുതല്‍ ബലപ്പെടുകയാണ്. ചില്ലു എന്‍കോഡിങ്ങിനുവേണ്ടി വാദിച്ചവര്‍ക്ക് അതിന്റെ പ്രയോജനത്തെകുറിച്ച് ഒരുവരി പോലും എഴുതാനില്ല എന്നറിയുമ്പോള്‍ വിശേഷിച്ചും. മലയാളത്തിലെ എഴുത്തുകാരുടേയും ചിന്തകരുടേയും പേരുകള്‍ കണ്ടപ്പോള്‍ ചിരിച്ച ചില കൂട്ടുകാര്‍ ബൂലോകത്തിലുണ്ട്. ബൂലോകചര്‍ച്ചകള്‍ പുരോഗമിക്കുന്തോറും ഇത് ഇവിടംകൊണ്ടൊന്നും പരിഹരിക്കാന്‍ പോകുന്നില്ലെന്നെങ്കിലും മനസ്സിലായിക്കാണുമെന്ന് കരുതുന്നു. കൂടുതല്‍ വലിയ ഒരു വേദിയെ എന്തുകൊണ്ടാണ് പലരും ഭയപ്പെടുന്നത്?
ഇന്‍ഡിക് ലിസ്റ്റില്‍ പങ്കെടുക്കുന്ന സുഹൃത്തുകളുടെ ശ്രമങ്ങളെ മാനിച്ചുകൊണ്ടു പറയട്ടെ: വിപുലമായ ഒരു ചര്‍ച്ചക്കുവേണ്ടി മനസ്സ് തുറന്നിടുക. മൂന്നാലു വര്‍ഷങ്ങളായി നിങ്ങള്‍ സജീവമായി ചര്‍ച്ചചെയ്ത പ്രശ്നങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാളും വലിയ പ്രശ്നങ്ങളാണ് എന്ന് അറിയുക. പൈ വക്കീലിന്റെ 'മരവിപ്പിക്കുന്ന ചില്ലു'കള്‍ കാണുമ്പോള്‍ ചിരിക്കാന്‍ പഠിക്കുക. സങ്കീര്‍ണ്ണതകളുള്ള പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കാനും പരിഹാരശ്രമങ്ങളില്‍ ഭാഗഭാക്കാകാനും കഴിവുള്ള എത്രയൊ പേര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു. അവര്‍ക്കുകൂടി ഒരവസരം കൊടുക്കുക. അതിന് കുറച്ച് സമയമെടുത്താലും ഭാഷ മരിച്ചൊന്നും പോകാന്‍ പോകുന്നില്ല. മെയിലുകളുടെ എണ്ണം നോക്കി തലവരിയെടുത്ത് ചില്ലുകള്‍ എന്‍കോഡ് ചെയ്യാന്‍ ശ്രമിക്കുന്ന യൂണികോഡിലെ ഒന്നോരണ്ടോ പ്രഭൃതികളുടെ തെമ്മാടിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുക
എല്ലാവര്‍ക്കും നവവല്‍സരാശംസകള്‍
ഹുസൈന്‍, രചന
ഒറ്റയടിയ്ക്കു് വിധിപ്രസ്താവിച്ച രീതി ഇഷ്ടപ്പെട്ടു. ചില്ലുവിവാദത്തിലെ എല്ലാതരം നിര്‍ദ്ദേശങ്ങളുടെയും ഗുണദോഷവിചാരങ്ങള്‍ നല്ല വൃത്തിയുള്ള പട്ടികയില്‍ നിര്‍മിച്ചു് സിബു സമര്‍പ്പിച്ചതു്, "ഓ ഞാനൊന്നും കണ്ടില്ല" എന്നു നടിച്ചുകൊണ്ടുള്ള ഈ എഴുത്തുണ്ടല്ലോ, അപാരം തന്നെ.
ഉത്തരങ്ങളൊന്നുമില്ലാത്ത നിശ്ശബ്ദത.
ഇതെന്തൊരു നുണ. പിന്നെ എങ്ങിനെയാണു് ഇത്തരം കാര്യങ്ങള്‍ ഇതിലും നന്നായി വിശദീകരിക്കേണ്ടതെന്നു് വിശദമാക്കിയാല്‍ മനസ്സിലാക്കാമായിരുന്നു.
മൂന്നാലു വര്‍ഷങ്ങളായി നിങ്ങള്‍ സജീവമായി ചര്‍ച്ചചെയ്ത പ്രശ്നങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാളും വലിയ പ്രശ്നങ്ങളാണ് എന്ന് അറിയുക. ആ പ്രശ്നങ്ങള്‍ നാലാള്‍ കേള്‍ക്കെ വിളിച്ചു പറഞ്ഞാല്‍ നന്നായിരുന്നു.
കൂടുതല്‍ വലിയ ഒരു വേദിയെ എന്തുകൊണ്ടാണ് പലരും ഭയപ്പെടുന്നത്?
ഈ ഇന്റര്‍നെറ്റു ലോകത്തിനേക്കാളും വലിയൊരു വേദി മാഷെവിടെയാണു് കണ്ടുവച്ചിരിക്കുന്നതു്? ലോകം മുഴുവനും പങ്കെടുക്കുന്ന ഈ ചര്‍ച്ചാവേദിയെക്കാളും വലിയൊരു വേദിയുണ്ടാക്കിയാല്‍ തന്നെ അതിലും തങ്ങളുടെ വാദങ്ങള്‍ ന്യായയുക്തമായി അവതരിപ്പിക്കാമെന്നുള്ള ബോധ്യത്തില്‍ യാതൊരു കുറവുമുണ്ടാകില്ല.
സങ്കീര്‍ണ്ണതകളുള്ള പ്രശ്നങ്ങള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ പഠിക്കാനും പരിഹാരശ്രമങ്ങളില്‍ ഭാഗഭാക്കാകാനും കഴിവുള്ള എത്രയൊ പേര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നു. അവര്‍ക്കുകൂടി ഒരവസരം കൊടുക്കുക.
ഇന്റര്‍നെറ്റിലെ ചര്‍ച്ചകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നാണോ അങ്ങുദ്ദേശിക്കുന്നതു്? അവസരം നിഷേധിക്കപ്പെട്ടു് ആരും പുറത്തുനില്ക്കുന്നില്ല. ഈ ചര്‍ച്ച തുടങ്ങിവെയ്ക്കാന്‍ കാരണമായ പത്രവാര്‍ത്ത ഓര്‍ക്കുന്നുണ്ടാകും. ആ വാര്‍ത്തയ്ക്കുവേണ്ടി സ്വാധീനവും പത്രത്താളും നഷ്ടപ്പെടുത്തിയതിനു പകരം, ഈ സംഗതികളുടെ സമ്പൂര്‍ണ്ണവിവരവും ഇന്റിക് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള മാര്‍ഗ്ഗവും വിവരിച്ചൊരു വാര്‍ത്തകൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അതിനു പകരം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലൊരു വാര്‍ത്തകൊണ്ടു് എന്തു നേടി? എന്നിട്ടു് കഴിവുള്ളവര്‍ക്കു് അവസരം കൊടുക്കുക എന്നു ഇവിടെ പറയുന്നതിലൊരര്‍ത്ഥവുമില്ല. ഇവിടെ ആരെയും പുറത്തുനിര്‍ത്തിയിട്ടില്ല.
മെയിലുകളുടെ എണ്ണം നോക്കി തലവരിയെടുത്ത് ചില്ലുകള്‍ എന്‍കോഡ് ചെയ്യാന്‍ ശ്രമിക്കുന്ന യൂണികോഡിലെ ഒന്നോരണ്ടോ പ്രഭൃതികളുടെ തെമ്മാടിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുക
ഇത്തരം ശുദ്ധ അസംബന്ധങ്ങള്‍ വിളിച്ചു കൂവാതിരിക്കുക. എന്തിനാണിതു്, ആളുകളെ തെറ്റിദ്ധരിപ്പിക്കാനോ?
നവവല്‍സരാശംസകള്‍ എന്നെഴുതുമ്പോള്‍ ല്‍ എന്ന ചില്ലക്ഷരം എങ്ങിനെവന്നു എന്ന സംശയം കൂടി തീര്‍ത്തു തരിക. നവവത്സരാശംസകള്‍ എന്നു സെര്‍ച്ചുചെയ്താല്‍ നവവല്‍സരാശംസകള്‍ എന്ന വാക്കുകൂടി കിട്ടണോ? അതോ നവവത്സരാശംസകള്‍ മാത്രം കിട്ടിയാല്‍ മതിയോ? ല ് സ എന്നിവ കൂടിച്ചേര്‍ന്നാല്‍ ത്സ ഉണ്ടാക്കാവുന്നതേയുള്ളൂ. അങ്ങിനെ ചെയ്യുന്നതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ പറയുക.
എല്ലാവര്‍ക്കും എന്റെയും നവവത്സരാശംകള്‍
ഈ ഇന്റര്‍നെറ്റു ലോകത്തിനേക്കാളും വലിയൊരു വേദി മാഷെവിടെയാണു് കണ്ടുവച്ചിരിക്കുന്നതു്?
കേരളത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ലാതെ കെവിന്‍ ഇങ്ങനെ പറയരുതായിരുന്നു. അല്പം യുക്തിയുപയോഗിച്ചിരുന്നെങ്കില്‍, ചിന്തിച്ചിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞ പ്രസ്താവന എത്രമാത്രം തെറ്റാണെന്ന് സ്വയം ബോധ്യമായേനെ. താങ്കെളെന്താണ് പറയുന്നത്? ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മുറിമൂക്കന്മാര്‍ മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണോ? ഇമെയിലും ഇന്റര്‍നെറ്റും ഉപയോഗിക്കാനുള്ള കഴിവല്ല സുഹൃത്തേ ഇക്കാര്യത്തില്‍ യോഗ്യത. കെവിനും സിബുവുമൊക്കെ കുറച്ചുകൂടി സ്വതന്ത്രമായി ചിന്തിക്കുമെന്ന പ്രതീക്ഷിക്കുന്നു.
മലയാളി
ശരി, എങ്കില്‍ യുണീക്കോഡ് മെയിലിങ് ലിസ്റ്റിനു പകരം തിരുവനന്തപുരത്തു്, (അല്ലെങ്കില്‍ വേണ്ട, എറണാകുളത്താവാം, ഇനി കാസര്‍കോട്ടുള്ളവര്‍ക്കു് അവസരം കൊടുത്തില്ലെന്നു പരാതിവേണ്ടല്ലോ) യുണീക്കോഡിന്റെ ഓഫീസൊന്നു തുറക്കാം. ചര്‍ച്ചചൂടുപിടിക്കുമ്പോള്‍ എഡിബിക്കാരെ തല്ലിയോടിച്ചതു പോലെ തല്ലികാലൊടിക്കാനും സൌകര്യമാവും.
മലയാളികള്‍ എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റു കാണാത്തവരെന്നല്ല അര്‍ത്ഥം. ഇന്റര്‍നെറ്റില്‍ തെറിമാത്രം പറയുന്നവരെന്നാണു്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ നടന്നാല്‍ തന്നെ തൃപ്രയാര്‍ പോലുള്ള ഗ്രാമപ്രദേശങ്ങളില്‍ പോലും 10-ല്‍ കൂടുതല്‍ കഫേകള്‍ കാണാം. പാരലല്‍കോളേജില്‍ പോലും കമ്പ്യൂട്ടര്‍ലാബും ഇന്റര്‍നെറ്റും ഉള്ള കാലമാണിതുസുഹൃത്തേ.
പ്രിയപ്പെട്ട കെവിന്‍
സിബുവിന്റെ ടേബിള്‍ കാണാനിടയായിട്ടില്ല. ബൂലോകം തുറക്കാന്‍ തന്നെ അരമണിക്കൂറെങ്കിലും കാത്തിരിക്കേണ്ട കേരളത്തിലെ ഒരു കാട്ടിലാണ് ഞാന്‍ താമസിക്കുന്നത്. അതുകൊണ്ട് മറ്റു സൈറ്റുകളുടെ ലിങ്കുകള്‍ കാണുമ്പോള്‍ ഉദാസീനതയാണ്.
ചില്ലു എന്‍കോഡിങ്ങിന്റെ ഗുണങ്ങളെക്കുറിച്ചു സിബു സവിസ്തരം പ്രതിവാദിച്ചിട്ടുണ്ടെന്നുള്ള വിവരം സന്തോഷജനകമാണ്.
കെവിന്‍ തന്നെ മുന്‍കയ്യെടുത്ത് അതിലെ ഗുണങ്ങള്‍ സംഷിപ്തമായി ഇവിടെ കുറിക്കുമെന്നു ആശിക്കുന്നു.
എന്റെ നിലപാട് ഞാന്‍ ആവര്‍ത്തിക്കട്ടെ: ചില്ലു എന്‍കോഡു ചെയ്താല്‍ നൂറു ഗുണങ്ങളുണ്ടെങ്കില്‍, ഒന്നോ രണ്ടോ ദോഷങ്ങളുണ്ടായാല്‍ പോലും, സ്വാഗതം ചെയ്യപ്പെടണം.
തെറ്റുതിരുത്തിയതിനു നന്ദി. 'നന്മ' യെ അന്വേഷിക്കുമ്പോള്‍ 'നന്‍മ' യും 'നന്‌മ' യും കിട്ടുന്ന ഒരു വിവരാന്വേഷണ വ്യവസ്ഥയാണ് ഞാന്‍ ആഗ്രഹിക്കുന്ന ഒരു ideal Information System / Search and Retrieval System. അതവിടെ നില്‍ക്കട്ടെ.
ചില്ലു എന്‍കോഡിങ്ങിന്റെ ഗുണങ്ങള്‍ കെവിന്‍ തന്നെ ഒന്നൊഴിയാതെ ഇവിടെ കുറിക്കുക.
എല്ലാവര്‍ക്കും നവവത്സരാശംസകള്‍
ഹുസൈന്‍ രചന
കെവി,
യൂണിക്കോഡ് മലയാളം ബ്ലോഗുകളിലും വെബ്ബിലും മാത്രം ഒതുങ്ങേണ്ടതല്ല. ലൈബ്രറിവിജ്ഞാനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് ഹുസൈന്‍ എന്നാണ് ഞാനറിയുന്നത്. പുസ്തകങ്ങളെയും വാക്കുകളെയും അക്ഷരങ്ങളെയും അടുക്കുന്ന വിദ്യയെപ്പറ്റി നല്ല ധാരണയുള്ള അദ്ദേഹം, ചില്ലിന്റെ എന്‍കോഡിങ് ആ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെച്ചൊല്ലി തികച്ചും ആശങ്കാകുലനാകുന്നത് സ്വാഭാവികം. സിബുവിന്റെ താരതമ്യപ്പട്ടിക ഇതിന് മറുപടിയാകുന്നില്ല.
അറ്റോമിക് ചില്ല് എന്ന one point agenda കൊണ്ടുനടക്കുന്നതിനെക്കാള്‍ unicode മലയാളത്തിലെ മറ്റുപ്രശ്നങ്ങളെ ഒരു തുറന്ന സമീപനത്തോടെ കാണുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.
ഒരു 'ലേമാന്‍' ആയ എന്റെ ചോദ്യങ്ങള്‍ക്കു് ഉത്തരങ്ങള്‍ ഇതു് വരെ കിട്ടിയില്ല..
"ഇതൊക്കെ ഞങ്ങള്‍ പണ്ടേ ചര്‍ച്ച ചെയ്തു് കഴിഞ്ഞതാ.."- എന്നു് ചിലര്‍.
"തീര്‍ന്നില്ല, ഇനിയുമുണ്ടു് പ്രശ്നങ്ങള്‍.."-മറ്റു് ചിലര്‍.
"ഒന്നു് വിശദീകരിച്ചിരുന്നെങ്കില്‍.."-ഞാന്‍.
"അതൊക്കെ പണ്ടേ പറഞ്ഞു്കഴിഞ്ഞതാ.. ചില്ല് വേണ്ടവര്‍ കൈ പൊക്കൂ"
ഇതൊരു കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണു്.
Malayalam keyboard layout and character encoding
Report of the Committee May 2001 33/33
Generic additions
0D60 E Malayalam letter vocalic RR To be deleted
0D61 Malayalam letter vocalic LL To be deleted
Digits
0D66 Malayalam digit ZERO To be deleted
0D67 Malayalam digit ONE To be deleted
0D68 Malayalam digit TWO To be deleted
0D69 Malayalam digit THREE To be deleted
0D6A Malayalam digit FOUR To be deleted
0D6B Malayalam digit FIVE To be deleted
0D6C Malayalam digit SIX To be deleted
0D6D Malayalam digit SEVEN To be deleted
0D6E Malayalam digit EIGHT To be deleted
0D6F Malayalam digit NINE To be deleted
4.2 Modifications required in ISCII
The modifications required in ISCII for the character set of Malayalam are:
1) Include chillu characters in ISCII with the codes as shown
Code Decimal character Description
Hex
EB 235 ന്‍ Chillu N
EC 236 ല്‍ Chillu L
ED 237 ള്‍ Chillu LL
EE 238 ര്‍ Chillu R
FB 251 ണ്‍ Chillu NN
2) Include consonant signs and assign codes as shown below
CE 206 ്യ Consonant sign YA
FC 252 ്വ Consonant sign VA
FD 253 ്ര Consonant sign RA
FE 254 ്ല Consonant sign hard LA
3) EXT is not required in Malayalam. Hence the code for that (F0 hex) may be deleted.
The ISCII character codes with the recommended modifications is given below
സിബുവിന്റെ നിലപാടു് എന്റെ കാഴ്ചപ്പാടില്‍ ഇങ്ങനെ ചുരുക്കിപ്പറയാം.
മലയാളത്തിലുള്ള എല്ലാ സ്വതന്ത്ര ചിഹ്നങ്ങള്‍ക്കും പ്രത്യേകം എന്‍കോഡിങ് ആവശ്യമാണു്. അവ ഭാഷാപരമായി സ്വതന്ത്രരാവണമെന്നില്ല.
അതു് കൊണ്ടു്തന്നെ ചില്ലുകള്‍, ര,യ,ല,വ എന്നിവയുടെ ചിഹ്നങ്ങള്‍, രേഫം എന്നിവയ്ക്കു് അറ്റോമിക് എന്‍കോഡിങ്ങ് വേണം !!!
അതു് സാധ്യമാവണമെങ്കില്‍ ഇപ്പോഴത്തെ വ്യവസ്ഥയില്‍ കുഴപ്പമുണ്ടെന്നു് സ്ഥാപിക്കണം. അതിനാണു് "ഉദാഹരണങ്ങള്‍".
ഉദ്ദേശശുദ്ധിയില്‍ എനിക്കു് സംശയമില്ല.
പക്ഷേ പ്രാവര്‍ത്തികമാക്കാന്‍ പോയാല്‍ നന്മയും നന്‍മയും രണ്ടാവും. പ്രാന്തനും പ്രാന്തനും രണ്ടാവും. അതു് മാത്രമോ പണ്ടത്തെ പ്രാന്ത് പ്രാന്ത് ആയിപ്പോകും. പ്രാവ് പ്രാവ് ആവുകയും ചെയ്യും !! എന്താ ചെയ്ക !!
ഇതൊക്കെയായാലും തമിഴ്നാടിന്റെ കാര്യം ബാക്കിയാവുകയും ചെയ്യും !!
നന്‍മയുടെ നന്മയും രണ്ടു തന്നെയല്ലേ? 70 -നു ശേഷം പുതിയ ലിപിയിലല്ലേ നന്‍മ എന്നു ചില്ലുപയോഗിച്ചു പിരിച്ചെഴുതാന്‍ തുടങ്ങിയതു്? മലയാളത്തില്‍ ചില്ലിന്റെയും കൂട്ടക്ഷരങ്ങളുടേയും ഉപയോഗത്തില്‍ ചിലരൊക്കെ വളരെ തെറ്റിദ്ധരാണകള്‍ പുലര്‍ത്തുന്നുണ്ടെന്നു തോന്നുന്നു. കൂട്ടക്ഷരം ഉണ്ടാക്കുവാന്‍ സാധ്യതയുള്ള അക്ഷരക്കൂട്ടത്തില്‍ പോലും തനിയെ നില്‍ക്കുന്നവയെ ചില്ലുകള്‍ എന്നും അല്ലാത്തവയെ ചന്ദ്രക്കല ഉപയോഗിച്ചു കൂട്ടക്ഷരമായി രൂപാന്തരീകരണം നടക്കുന്ന ചില്ലിന്റെ മൂലാക്ഷരങ്ങള്‍ എന്നും കരുതിയാല്‍ പോരേ? രചനയെ പലപ്പോഴും പ്രതിനിധീകരിച്ചിട്ടുള്ള ഹുസൈന്‍ സാര്‍ നന്‍മ/നന്മ എന്നിങ്ങനെ വേര്‍ തിരിച്ചു കണ്ടപ്പോഴാണു് ഇത്രയും സൂചിപ്പിക്കണമെന്നു തോന്നിയതു്. പിന്‍പക്കത്തിലെ ന്‍ -ഉം അന്‍പിലെ (dart) ന്‍ ഉം വ്യത്യസ്തമാണു്. പിന്‍പക്കത്തില്‍ അതിനു പായോടു ചേര്‍ന്നു മ്പ ആകുവാനുള്ള കഴിവുണ്ട്, എന്നാല്‍ അന്‍പു് എന്ന വാക്കില്‍ അതില്ല. ആറ്റോമിക് ചില്ലക്ഷരങ്ങള്‍ അന്‍പു് എന്ന വാക്കിലുള്ളതു പോലെ പല എക്സപ്ഷന്‍സിനേയും ന്യായീകരിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്.
റാല്‍മിനോവ്,
എന്തിനാ സിബുവിന്‍റെകാഴ്ചപ്പാട് ചുരുക്കി ബുദ്ധിമുട്ടുന്നത്? വളരെച്ചുരുക്കി അത് അദ്ദേഹം തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.
“അതു് കൊണ്ടു്തന്നെ ചില്ലുകള്‍, ര,യ,ല,വ എന്നിവയുടെ ചിഹ്നങ്ങള്‍, രേഫം എന്നിവയ്ക്കു് അറ്റോമിക് എന്‍കോഡിങ്ങ് വേണം” ഇങ്ങനെ സിബു പറഞ്ഞിട്ടുണ്ടോ?
“പണ്ടത്തെ പ്രാന്ത് പ്രാന്ത് ആയിപ്പോകും. പ്രാവ് പ്രാവ് ആവുകയും ചെയ്യും”
ഇതിനൊക്കെ എന്താ തെളിവ്? സിബുവിന്‍റെ തന്നെ വാക്കുകളില്‍ “It is OK for me to see 'പ്രാവ്' as 'പ്‌റാവ്'; however, not ok to see it as 'പ്‌രാവ്'” [ഇന്‍ഡിക് ലിസ്റ്റിലെ മെയില്‍ വായിച്ചു നോക്കുക.]
ചില്ല് എന്‍കോഡ് ചെയ്യേണ്ട എന്നതിന് ഞാന്‍ ഇതുവരെ കേട്ട തെളിവുകള്‍ ഇതൊക്കെയാണ്:
1. വിരാമവും ചില്ലും അര്‍ഥവ്യത്യാസമില്ലാതെ മാറി മാറി ഉപയോഗിക്കാം.
ഇത് ശരിയല്ല എന്ന് ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നു.
2. ഇപ്പോള്‍ ഉള്ള രീതി വച്ച് ചില്ല് എഴുതാന്‍ കഴിയും.
അത് എല്ലാര്‍ക്കും അറിയാം. അതിന്‍റെ പോരായ്മയാണ് നമ്മള്‍ പറഞ്ഞു വരുന്നത്.
3. സ്റ്റാന്‍ഡേഡ് മാറിയാല്‍ ആളുകള്‍ കണ്‍ഫ്യൂസ് ആകും.
ഏത് സ്റ്റാന്‍ഡേഡ് മാറ്റിയാലും ഗതി ഇതു തന്നെ. ആളുകളുടെ കണ്‍ഫ്യൂഷന്‍ പതിയെ മാറും. കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആയിരിക്കണമെന്നതാണ് പ്രധാനം.
4. ചില്ലുകള്‍ ഉണ്ടാക്കാന്‍ ഒന്നിലധികം മാര്‍ഗ്ഗങ്ങളുണ്ടാകുന്നത് ആശാസ്യമല്ല.
ശരിതന്നെ. എന്ന് വച്ച് പറ്റിപ്പോയ തെറ്റിനെ തിരുത്താതിരിക്കാന്‍ പറ്റുമോ? എന്നുമാത്രമല്ല, പുതിയ സ്റ്റാന്‍ഡേഡ് വരുന്നതോടുകൂടി വരമൊഴി പോലുള്ള സോഫ്റ്റ്‍വെയറുകള്‍ പുതുക്കേണ്ടതാണ്. ഭൂരിപക്ഷം ആളുകളും ഈ മാറ്റം അറിയുകയേയില്ല.
4. കാശുമുടക്കി ഉണ്ടാക്കിയിരിക്കുന്ന സോഫ്റ്റ്‍വെയറുകള്‍ ഇങ്ങനെ കാലാനുസൃതമാക്കാന്‍ സമയവും പണവും നഷ്ടപ്പെടും.
ദുര്‍വിധി. ഇതില്‍ നിന്ന് ആര്‍ക്കും മോചനമില്ല. ചുമ്മാതല്ലല്ലോ, കാശുണ്ടാക്കാനല്ലേ? ഇത്തരം ചെറിയ റോഡുബ്ലോക്കൊക്കെ കണ്ടിട്ട് ലോകം അവസാനിക്കുന്നേ എന്നൊക്കെ വിളിച്ച് കൂവാമോ?
5. പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് ചില്ലനുകൂലികളുടെ സംസാരം.
കഷ്ടം. ദാ, ഈ 223 കമന്‍റുകളും പിന്നെ ഇന്‍ഡിക് ലിസ്റ്റിലെ മെയിലുകളും വായിച്ചു നോക്കൂ. അപ്പോള്‍ മനസ്സിലാകും.
6. അച്ചുദാനന്ദന്‍ കി ജയ്
കൂടുതല്‍ പറയണോ?
പെരിങ്ങോടന്‍ പറഞ്ഞു: നന്‍മയുടെ നന്മയും രണ്ടു തന്നെയല്ലേ? 70 -നു ശേഷം പുതിയ ലിപിയിലല്ലേ നന്‍മ എന്നു ചില്ലുപയോഗിച്ചു പിരിച്ചെഴുതാന്‍ തുടങ്ങിയതു്?
പെരിങ്ങോടാ, നന്‍മയും നന്മയും ഒരേ അക്ഷരങ്ങള്‍ തന്നെ, നവവല്‍സരവും നവവത്സരവും ഒരേ അക്ഷരങ്ങളല്ലേ, അതുപോലെ. അതു രണ്ടായി തോന്നുന്നതു് വെറും മായയാണു്. ആ വിഭ്രമത്തില്‍ നിന്നു പുറത്തുവരൂ, അപ്പോള്‍ എല്ലാം ഒന്നാണെന്നു തിരിച്ചറിയാം.
“അതു് കൊണ്ടു്തന്നെ ചില്ലുകള്‍, ര,യ,ല,വ എന്നിവയുടെ ചിഹ്നങ്ങള്‍, രേഫം എന്നിവയ്ക്കു് അറ്റോമിക് എന്‍കോഡിങ്ങ് വേണം” ഇങ്ങനെ സിബു പറഞ്ഞിട്ടുണ്ടോ?
എനിക്കറിയില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്റെ കാഴ്ചപ്പാടില്‍ എന്നല്ലേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. തെറ്റു് തിരുത്തിത്തരേണ്ടതു് സിബുവാണു്, സന്തോഷല്ല.
താങ്കള്‍ കാണിക്കുന്ന ലിങ്കില്‍ നിന്നും എനിക്കു് മനസ്സിലായതും ആ നിലപാടു് തന്നെയാണു്.ര റ സൈന്‍ എന്നു് പറഞ്ഞാലെന്താ?
“പണ്ടത്തെ പ്രാന്ത് പ്രാന്ത് ആയിപ്പോകും. പ്രാവ് പ്രാവ് ആവുകയും ചെയ്യും”
ഇതിനൊക്കെ എന്താ തെളിവ്? സിബുവിന്‍റെ തന്നെ വാക്കുകളില്‍ “It is OK for me to see 'പ്രാവ്' as 'പ്‌റാവ്'; however, not ok to see it as 'പ്‌രാവ്'” [ഇന്‍ഡിക് ലിസ്റ്റിലെ മെയില്‍ വായിച്ചു നോക്കുക.]
I am not discussing Cibu's wishlist here. But the consequence of RA-sign encoding will be that. Now we use virama RA to get RA-sign. When a NEW standard font decides not to render them so, പ്രാവ് will be the result.
Please read my comment "Why Atomic chillu encoding is wrong?" and please respond to the point 1.
And I have no responses yet in the ML to my "polls" !!!
ധാരാളം Advantages ഉള്ള Proposal ആണു് Ganesan-ന്റെ Chillu Sign . I have extended the proposal to replace the virama zwj and virama zwnj with cs to solve both the problems in a shot .അതിനെപ്പറ്റിയെങ്കിലും രണ്ടു് വാക്കു്..
പിന്‍പക്കത്തില്‍ അതിനു പായോടു ചേര്‍ന്നു മ്പ ആകുവാനുള്ള കഴിവുണ്ട്, എന്നാല്‍ അന്‍പു് എന്ന വാക്കില്‍ അതില്ല.
വളരെ തെറ്റായ ഒരു നിരീക്ഷണമാണിതു്.
പിന്‍പക്കം(np) മറ്റൊരു രീതിയില്‍ എഴുതിയാല്‍ മാത്രമേ പിമ്പക്കം(mp) ആവുകയുള്ളു. മുന്‍പു്(np),മുമ്പു് (mp)പോലെ.
അഞ്ചാംപക്കം(mp),അഞ്ചാമ്പക്കം (mp)പോലെ.സാമ്പാ(mp),സാംബാ(mb) പോലെ.
"സിബുവിന്റെ നിലപാടു് എന്റെ കാഴ്ചപ്പാടില്‍ ഇങ്ങനെ ചുരുക്കിപ്പറയാം." എന്ന് പറഞ്ഞിട്ട് അതേ നാവുകൊണ്ട്, “ഇങ്ങനെ സിബു പറഞ്ഞിട്ടുണ്ടോ?” എന്ന ചോദ്യത്തിന് “എനിക്കറിയില്ല.” എന്നു പരയാനുള്ള ആ ചങ്കൂറ്റമുണ്ടല്ലോ, സമ്മതിക്കണം.
“I am not discussing Cibu's wishlist here.” പിന്നെന്തിനാ താങ്കള്‍ “സിബുവിന്റെ നിലപാടു് ചുരുക്കിപ്പറഞ്ഞ്” താങ്കളുടെയും മറ്റുള്ളവരുടെയും സമയം മിനക്കെടുത്തുന്നത്?
ചില്ലുകള്‍ എന്‍കോഡു ചെയ്യണം എന്ന് താല്പര്യമുള്ളവരില്‍ പലര്‍ക്കും ചില്ലുകള്‍ എന്‍കോഡു ചെയ്യുന്നതോടു കൂടി എല്ലാ പ്രശ്നങ്ങളും തീരും എന്ന അഭിപ്രായമില്ല എന്നോര്‍ക്കുക.
ചില്ലുകളെപ്പറ്റിപ്പറയുമ്പോള്‍ വായില്‍ വരുന്ന മറ്റു കാര്യങ്ങളൊക്കെ വിളിച്ചു പറയുന്നതെന്തിന്? ഈ രോഗത്തിന് “ഗണേശന്‍റെ ബാധ” എന്നാണ് ഇപ്പോള്‍ എന്‍റെ നാട്ടില്‍ വിളിപ്പേര്.
താങ്കള്‍ ചുമന്നുകൊണ്ടുവച്ച ഒന്നാം നമ്പര്‍ പോയിന്‍റില്ലേ? അതായത്,
1. It further reforms malayalam by creating linguistically independent Chillus.
[No one can claim Chillus are linguistically independent, I recall Eric correcting Viswam's claim of linguistic independence to graphical one and Viswam graciously accepting the same]
ഇതിന് മറുപടി വിശ്വം,
Cils are independent and they form a special category other than consonants and Vowels
എന്ന തന്‍റെ മെയിലില്‍ വിശദമാക്കിയിട്ടുണ്ട്, തെളിവു സഹിതം.
പോളെടുക്കുന്നത് ഒരു ഫാഷനാവേണ്ട എന്നു കരുതിയാണ് ഞാന്‍ താങ്കളുടെ പോളിനെ അവഗണിച്ചത്. മറ്റുള്ളവരുടെ കാര്യം അറിയില്ല.
ഓഫ് ടോപിക്: താങ്കളുടെ ചിഹ്ന പ്രയോഗം അല്പം അരോചകമാണ് (പ്രത്യേകിച്ച് മൂന്ന് നാല് !!! മാര്‍ക്കുകളുടെ വിന്യാസം). സമയം കിട്ടിയാല്‍ അതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. വിരാമവും ചില്ലും അര്‍ഥവ്യത്യാസമില്ലാതെ മാറി മാറി ഉപയോഗിക്കാം.
ഇത് ശരിയല്ല എന്ന് ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നു.
Please read:
വന്യവനിക similar to vanyavanika in english.
പിന്നിലാവും similar to pinnilavum in english.
These words can have multiple meanings and can be pronounced differently.
Meaning changes can be emphasized by chillus, space, hyphen, splitting words ,caps(english) as
വന്യവനിക,വന്‍യവനിക (VanyaVanika,VanYavanika),
പിന്നിലാവും,പിന്നിലാവും (Pinnilaavum,PinNilaavum),
There are many languages which use these joiners to represent conjuncts which differ in meaning.Farsi,Marathi etc share the same joiner "problem". There are many languages which rely on the joiners for proper representation of the conjuncts. SriLanka in Sinhala is an example.
So, when the applications consider these joiners as non-strippable, there wont be any problem. Remember they are not format "properties" like bold and italic, but they are atleast format "characters" with codepoints.
>
I would replace "linguistically" by "graphically" or "in writing". Then, yes, that's what the examples in N 3126 suggest.
This is what Eric said about the independent status of Chillus. I am not "polling" here. But anyone object this stand ?
And about "polling fashion", you could have written your opinions about the issues given in the polls here. I just wanted to know where everyone stands.
And regarding Cibu's stand, I still believe what I said about his stand is true. What I don't know is whether he used those exact wordings anywhere.
In his wishlist, I find a below-base RRA (he calls it tta-sign) among others. and a multitude of new "meta" joiners.
Santosh, I just wanted to know whether you people support his entire wishlist, or , is your support limited to chillus?
I believe Kevin supports postbase/prebase/belowbase signs encoding.
Again, what's wrong with Ganesa bhaadha ? Instead of ridiculing it, please counter it with some material.
About Viswam's "proof" about the independence of Chillus-
The jpg he provided in the link states chillu_y as a chillu (but no independent glyph is given)
chillu_k is missing !
The chillu_y in the write-up can be generated by Ganesan's CS.
Also the chillu_d in sambad~rangam,
chillu-s in jos~thomas, chillu-zha in thaazh~vaaram, chillu_t, chillu_g..the possibilities are unlimited.
And to obtain this "independence", atomic encoding is not THE solution.
(see the problem with chillu_Y)
And thanks for the exclamation!
If Malayalam computing can be benefited or not, I can ignore any personal remark.
Let me recall my entry to this discussion and Cibu's reply to it:
#
Ralminov said...
യൂണിക്കോഡില്‍ ചില്ലിനേക്കുറിച്ച് ഒരു ചര്‍ച്ചയുണ്ടായിരുന്നല്ലോ..
ര്‍ കിട്ടാന്‍ ര ആണോ, റ ആണോ ബേസ് വേണ്ടതെന്ന്....
ക്ര എന്നെഴുതാന്‍ ക ്ര മതിയെങ്കില്‍ കര്‍ എഴുതാനും കര് zwj പോരേ...
അതായത് ര തന്നെ ബേസായി ഉപയോഗിച്ചുകൂടേ....
9/25/2006 04:35:51 PM
#
സിബു::cibu said...
നല്ല ചോദ്യം. ഇതിനുള്ള ഉത്തരം വിശദമായി എറിക് മുള്ളര് ഇവിടെ എഴുതിയിരിക്കുന്നു. ചുരുക്കത്തില്‍ ഇങ്ങനെ പറയാം:
* ഉച്ചാരണം നോക്കിയല്ല എഴുത്തിനുപയോഗിക്കുന്ന അടിസ്ഥാനഅക്ഷരം എന്താണെന്ന്` തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ, ‘ക്ര’യും ‘കര്‍’ഉം തമ്മിലുള്ള റാല്‍മിനോവ് ഉദ്ദേശിച്ച സാമ്യം ഇല്ലാതെയാവുന്നു.
* അടിസ്ഥാന അക്ഷരം ഏതാണെന്ന്` തീരുമാനിക്കാന്‍ ഭാഷാശാസ്ത്രപരമായ പ്രത്യേകതകളാണ് കണക്കിലെടുക്കാറ് പലപ്പോഴും പറഞ്ഞ ഉദാഹരണം: അവര്‍ + അല്ല > അവരല്ല. അതില്‍ നിന്നും ‘ര്‍’ എന്നത് ‘ര’യുടെ മറ്റൊരു രൂപം ആണെന്ന്` തെളിയുന്നു. അതുപോലെ, ‘ഞായര്‍’ + ‘അല്ല’ > ഞായറല്ല എന്നതില്‍ നിന്നും ‘ര്‍’ എന്നത് ‘റ’യുടെ രൂപവും ആണെന്ന് വരുന്നു.
9/25/2006 11:37:08 PM
When I wrote that comment, I had pRRaavu and pRaanthu in my mind.
But couldn't express it properly then.
Also I misinterpreted Cibu's reply as "to prove polyvalence we should see the base character when swaram is added to it..njaayaR example. It was my incapability to actually understand what Cibu meant.
Otherwise I would have mentioned the polyvalent nature of the prebase form of RA as well.
The problem of Chillu is NOT isolated. The signs also have similar problem.
If Chillus are to be encoded atomically, the signs,reph etc are also to be encoded atomically for the same reason- CORRECTNESS VIOLATION.
But if we are happy with the current signs (ya,ra,va,la), there is NO (absolutely NO) need for atomic chillu encoding.
If chillus are independent, give me the glyph of chillu_Y, chillu_d etc.
(ഉദ്ബോധനം, ഉദ്ഘാടനം etc etc )
off: തൃശൂര്‍ റൗണ്ടില്‍ ഒരു ബസ് സ്റ്റോപ്പുണ്ടു്.
"നായ്‌ക്കനാല്‍".
എനിക്കറിയില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്റെ കാഴ്ചപ്പാടില്‍ എന്നല്ലേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. തെറ്റു് തിരുത്തിത്തരേണ്ടതു് സിബുവാണു്, സന്തോഷല്ല.
സിബുവിന്റെ അഭിപ്രായം മാത്രമായിരുന്നു റാല്‍മിനോവിന് അറിയേണ്ടിയിരുന്നതെങ്കില്‍ അത് ഒരു മെയില്‍ ആയി സിബുവിന് അയച്ചാല്‍ മതിയായിരുന്നു. ഇതു പോലെ ഒരു പൊതു ഫോറത്തില്‍ ഇത് നടത്തുന്നത് എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ വേണ്ടിയാണ്.
ചര്‍ച്ച ചെയ്യല്‍ ഒരു ഹോബിയായി കൊണ്ടു നടക്കുന്ന താങ്കള്‍ നടത്തുന്ന ഉരുണ്ടുകളികള്‍ കണ്ട് മടുത്തിട്ടാണ് ബാക്കിയുള്ളവര്‍ ഇടപെടുന്നത്.
റാല്‍മിനോഫേ ഞാന്‍ എന്തുപറഞ്ഞു എന്നൊക്കെ അനലൈസ് ചെയ്തെന്തിനാ തന്റേയും ബാക്കിയുള്ളവരുടേയും നേരം കളയുന്നത്? സന്തോഷേ, അതിനൊക്കെ എന്തിനാ മറുപടി എഴുതുന്നത്?
റാല്‍മിനോഫിന്റെ പോള് നല്ലൊരു തമാശയായി. അച്ചുതാനന്ദന്‍ എന്റെ കൂടെ നില്‍ക്കുന്നവര്‍ കൈപൊക്കൂ എന്ന് പോളിറ്റ് ബ്യൂറോവില്‍ പറഞ്ഞത് കേട്ട്, നാണപ്പന്‍ സ്വന്തം വകയും എന്റെ കൂടെ നില്‍ക്കുന്നവര്‍ കൈപൊക്കൂ എന്ന് കൂവിയാല്‍ എന്നപോലെ. ഒരു ശ്രീനിവാസന്‍ സിനിമ പോലെ :)) ബൈദബൈ, മാര്‍ക്ക് പറഞ്ഞത് തന്നെ ഞാനും ചോദിക്കാന്‍ വച്ചത്. എന്താ ഈ ലിംഗ്വിസ്റ്റിക് ഇന്‍ഡിപെന്‍ഡന്‍സ് എന്ന് പറഞ്ഞാല്‍.. എറ്റിമോളജി ആണോ, ഗ്രാഫിക് ആണോ, ഫൊണറ്റിക് ആണോ? അബ്സ്റ്റ്രാക്ഷനുകള്‍ പലതുണ്ട്. യുണീക്കോഡുപയോഗിക്കുന്ന അബ്സ്റ്റ്രാക്ഷന്‍ സിസ്റ്റത്തിനേ റിലവന്‍സുള്ളൂ.
ഹുസൈന്‍, ഇന്റര്‍നെറ്റ് കണക്ഷന് നേരിട്ടോ അല്ലാതെയോ കിട്ടാതെ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക അസാധ്യം. എന്തെങ്കിലും വഴി കണ്ടുപിടിക്കൂ. ‘നന്‍മ’ ‘നന്മ’ എന്നത് ‘apple' ‘Apple' എന്നത് പോലെയാണെന്ന് കൂട്ടിക്കോളൂ. 'apple' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ‘Apple' എന്നെഴുതിയതും കൂടി കിട്ടാന്‍ എന്‍കോഡ് ചെയ്യുമ്പോള്‍ 'a'-ഉം ‘A'-ഉം ഒന്നായി എന്‍കോഡ് ചെയ്യേണ്ടതില്ല. രണ്ടിന്റേയും പ്രൈമറി കൊലേഷന്‍ വാല്യൂ ഒന്നാക്കിയാല്‍ മതി. ഇതൊക്കെ രാജീവിന് നന്നായി അറിയുന്ന കാര്യങ്ങളാണല്ലോ. ഹുസൈനിന് ഇതൊന്നും പറഞ്ഞ് തരാത്തത് കഷ്ടം തന്നെ. പിന്നെ, ഉപമകള്‍ കലക്കുന്നുണ്ട്‌ട്ടോ. IDN-നെ ശിഖണ്ഡിയാക്കിയതൊക്കെ എന്താ ഒരു ഭാവന!
ഞാനെഴുതിയത് ഇവിടെ ഒക്കെ ആണ്:
http://unicode.wikia.com/wiki/Malayalam
http://varamozhi.blogspot.com/2005/06/unicode-malayalam-chillu-discussion.html
മറുപടികള്‍ വൈകുന്നത് ക്ഷമിക്കണം. വളരെ തിരക്കായിപോയി. ഒരു ഗ്യാപ്പ് കിട്ടുമ്പോള്‍ എഴുതാം. എല്ലാം കൂടി വിക്കിയിലേയ്ക്ക് അപ്‌ലോഡ് ചെയ്യുകയാണ് ഉദ്ദേശം.
നേരത്തേ കേട്ടത്:
'നന്മ/നന്മ' എന്നത് 'color/colour' പോലെയാണ്.
ഇപ്പോള്‍ കേട്ടത്:
'നന്മ/നന്മ' എന്നത് 'apple/Apple'
പോലെയാണ്.
അടുത്തത്?
I thought, in the Indic Mailing List, anyone could initiate a discussion. I didn't know that it was a privilege of a UTC member . Sorry sir, I wont repeat it.
Even inside in his humorous reply, Cibu could have very well explained his stand here instead of "linking" to some place where the information provided will be updated on a regular basis. ഇന്നു് കണ്ടതായിരിക്കില്ല നാളെ.
Instead of discussing about my hobby, please provide some solutions.
And it's better to retire from the discussion. I was expecting a genuine discussion here. Only supporters are expected here. I shall be back when I start supporting atomic chillus.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതു് നന്നല്ല. ആര്‍ക്കും !
Bye and Regards,
Ralminov Rosnovski
കള്ളു കുടിച്ച തൃശൂര്‍ക്കാരുപോലും നായ്ക്കനാലിനെ നായ്‌ക്കനാല്‍ എന്നു പറഞ്ഞുകേട്ടിട്ടില്ല. ഒരു ZWNJ ഉണ്ടെന്നു കരുതി എന്തും ആകാമെന്നോ ;)
റാല്‍മിനോവ് പിമ്പക്കം മറ്റേരീതിയില്‍ എഴുതിയാല്‍ മാത്രമേ പിമ്പക്കം എന്നാവുള്ളൂ എന്നുള്ളതു താങ്കളുടെ തെറ്റിദ്ധാരണയാണു്. നന്‍മ (ചില്ലക്ഷരം ന്‍ ഉള്ളതു്) ശരിയാണെന്നു പുതിയലിപി കണ്ടു താങ്കള്‍ ധരിച്ചിരിക്കുന്നതു പോലെ. ഇന്‍ഡിക്കില്‍ തന്നെ ഞാന്‍ പറഞ്ഞുവല്ലോ പിമ്പക്കം നിഘണ്ടുവില്‍ ഏതു വാക്കിനു ശേഷം ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നു നോക്കുക, അപ്പോള്‍ ഞാന്‍ പറയുന്നതു മനസ്സിലായേക്കും. യൂണിക്കോഡ് മ്പ എന്ന കൂട്ടക്ഷരത്തെ മ് പ എന്നിവകൊണ്ടു എന്‍കോഡ് ചെയ്തിരിക്കുന്നുവെന്നു് എനിക്കുമറിയാം, നമ്മള്‍ യൂണികോഡ് എന്തു എന്‍കോഡ് ചെയ്തു എന്നതിനെ കുറിച്ചല്ല സംസാരിക്കുന്നതു്, എന്താണു മലയാളം എന്നതിനെ കുറിച്ചാണു്.
താങ്കള്‍ ഉദ്ഘോഷിക്കുന്ന ചില്ലുസൈന്‍ പ്രൊപ്പോസലിന്റെ പ്രധാനപ്രശ്നമായ ഫാള്‍ബാക്ക് ക്യാരക്ടര്‍ ഏതെന്നു നിര്‍ണ്ണയിക്കുവാന്‍ കഴിയാത്തതിനെ കുറിച്ചും സിബു എഴുതിയിട്ടുണ്ടു്.
പെരിങ്ങോടന്‍,
ഫാള്‍ബാക് കാരക്ടര്‍ വേണമെന്ന് നിര്‍ബന്ധമില്ല. വാണിങ് സൈന്‍ മതിയാകും. back-to-back വിരാമയെ നാം തിരിച്ചറിയുന്നത് കൂടെവരുന്ന '◌'മുഖേനയല്ലേ?
ചില്ല് എന്‍കോഡിങ്ങിന്റെ പ്രയോജനങ്ങളെകുറിച്ച് ചോദിക്കുമ്പോള്‍ നെടുങ്കന്‍ വാചകങ്ങള്‍ ഏറെ ലഭിക്കുന്നുണ്ട്, ഉപമകളുടെ സ്വാരസ്യമടക്കം.
പ്രയോജനങ്ങള്‍ മാത്രം ആരും മിണ്ടുന്നില്ല.
സിബു പതിവുപോലെ സൈറ്റുകള്‍ നിരത്തിയിരിക്കുന്നു! പ്രയോജനത്തെക്കുറിച്ച് ഒരക്ഷരം പോലും അദ്ദേഹത്തിന് പറയാനില്ല.
പെരിങ്ങോടനും കെവിനും മിണ്ടുന്നുണ്ട്. പ്രയോജനങ്ങള്‍ മാത്രം ഇല്ല.
വിശ്വവും സുനിലും മിണ്ടുന്നേയില്ല.
സിബു പതിവുപോലെ സൈറ്റുകള്‍ നിരത്തിയിരിക്കുന്നു! പ്രയോജനത്തെക്കുറിച്ച് ഒരക്ഷരം പോലും അദ്ദേഹത്തിന് പറയാനില്ല.
കണ്ണടച്ചിരുട്ടാക്കുന്നതു കാണുമ്പോള്‍ കഷ്ടമുണ്ടു്.
ഇതുവരെ കണ്ടില്ലെങ്കില്‍, ഇതാ ഒരിക്കല്‍ കൂടി
http://unicode.wikia.com/wiki/Malayalam/Comparison_of_Chillu_encoding_proposals
ഈ താളിന്റെ സംവാദത്തിലും ചിലകാര്യങ്ങളുണ്ടു്. കഴിയുമെങ്കില്‍ വായിച്ചു നോക്കി, എതിരഭിപ്രായങ്ങളെല്ലാമവതരിപ്പിച്ചു് ഞങ്ങളുടെയജ്ഞതനീക്കിത്തരിക.
ഒരു പട്ടികയുടെ രീതിയായതുകൊണ്ടും, നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയായതുകൊണ്ടു് ആവശ്യമായി വരുന്ന തിരുത്തലുകള്‍ ഈ ബൂലോഗക്ലബ്ബിന്റെ സംവാദരംഗത്തൊതുക്കാവുന്ന തരത്തിലല്ലാത്തതുകൊണ്ടുമാണു് ഇങ്ങിനെ മറ്റൊരു പേജില്‍ തയ്യാറാക്കേണ്ടിവന്നതു്. സദയം ക്ഷമിയ്ക്കുക. ഇന്റര്‍നെറ്റു നോക്കാന്‍ സാങ്കേതികതടസ്സങ്ങളുണ്ടെങ്കില്‍ ദയവായി താങ്കളുടെ മേല്‍വിലാസം ഈമെയിലിലയച്ചുതരിക. ഈ പേജുകള്‍ പ്രിന്റെടുത്തു് അങ്ങേയ്ക്കു് തപാല്‍ വഴി അയച്ചു തരാം.
Thanks, Kevin.
Please send the table/text to my email:
hussain.rachana@gmail.com
I will try to study it, filter the merits and publish it here.
സിബു പ്രസിദ്ധീകരിച്ച പട്ടികയെ (http://unicode.wikia.com/index.php?title=Malayalam/ Comparison_of_Chillu_encoding_proposals&printable=yes) ആസ്പദമാക്കി, ചില്ല് എന്‍കോഡ് ചെയ്തലുണ്ടാകുന്ന എട്ട് പ്രയോജനങ്ങള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
1. IDN ല്‍ 'വന്‍യവനിക' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ തിരുത്താന്‍ ചില്ല് എന്‍കോഡിങ്ങിലൂടെ കഴിയും.
2. ദൃശ്യപരമായും അര്‍ത്ഥപരമായും വ്യത്യസ്തമായ പദങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്ഥമായി എന്‍കോഡ് ചെയ്യാന്‍ IDN ന് കഴിയില്ലെങ്കിലും ചില്ലുകള്‍ എന്‍കോഡ് ചെയ്യുന്നതിലൂടെ ഇതിനൊരു പരിഹാരമാകും. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
3. ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ IDN തിരസ്കരിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ല് എന്‍കോഡ് ചെയ്യുകയാണെങ്കില്‍ ഉത്ഭവിക്കുന്നില്ല. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
4. ചില്ല് എന്‍കോഡ് ചെയ്യുകയാണെങ്കില്‍ 'നന്മ' ,'നന്‍മ' എന്നീ രണ്ടു പേരുകളില്‍ IDN ല്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും
5. അര്‍ത്ഥപരമായി വ്യത്യാസമില്ലാത്ത 'നന്മ', 'നന്‍മ' എന്നീ പദങ്ങള്‍ ചില്ല് എന്‍കോഡ് ചെയ്യുകയാണെങ്കില്‍ വേര്‍തിരിഞ്ഞ് നില്ക്കം.
6. പുതിയൊരു ചില്ലക്ഷരം ഭാഷയില്‍ എന്നെങ്കിലുമൊരിക്കല്‍ കണ്ടുപിടിക്കുകയാണെങ്കില്‍, എല്ലാ ചില്ലുകളും എന്‍കോഡ് ചെയ്തനിലയ്ക്ക് പുത്തനായി രംഗപ്രവേശം ചെയ്ത ചില്ലിനേയും എന്‍കോഡ് ചെയ്യാന്‍ കഴിയും.
7. 'ന്റ' യ്ക്ക് കൂടുതല്‍ അര്‍ത്ഥവത്തായ representation ചില്ല് എന്‍കോഡിങ്ങിലൂടെ കൈവരാനിടയുണ്ട്.
8. 'ര്‍' എന്ന ചില്ല് 'ര' യുടേതാണോ, 'റ' യുടേതാണോ എന്ന സന്നിഗ്ദ്ധത ചില്ല് എന്‍കോഡിങ്ങിലൂടെ ഇല്ലാതാകുന്നു.
സിബു പ്രസിദ്ധീകരിച്ച പട്ടികയെ (http://unicode.wikia.com/index.php?title=Malayalam/ Comparison_of_Chillu_encoding_proposals&printable=yes) ആസ്പദമാക്കി, ചില്ല് സൈന്‍ എന്‍കോഡ് ചെയ്താലുണ്ടാകുന്ന എട്ട് പ്രയോജനങ്ങള്‍ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
[ഹുസൈന്‍ സാറിന്റെ കമന്റ് മോഡിഫൈ ചെയ്തതാണിതു്. അവിവേകത്തിനു് മാപ്പു്]
എന്റെ കുറച്ചു് നിരീക്ഷണങ്ങളും[ബ്രാക്കറ്റില്‍].
1. IDN ല്‍ 'വന്‍യവനിക' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ തിരുത്താന്‍ ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ കഴിയും.
[കൂടാതെ IDN ല്‍ 'അമൃത്സര്' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'അമൃത്സര്' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ തിരുത്താനും ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ കഴിയും.]
2. ദൃശ്യപരമായും അര്‍ത്ഥപരമായും വ്യത്യസ്തമായ പദങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്ഥമായി എന്‍കോഡ് ചെയ്യാന്‍ IDN ന് കഴിയില്ലെങ്കിലും ചില്ലു സൈന്‍ എന്‍കോഡ് ചെയ്യുന്നതിലൂടെ ഇതിനൊരു പരിഹാരമാകും. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
3. ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ IDN തിരസ്കരിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ല് സൈന്‍ എന്‍കോഡ് ചെയ്യുകയാണെങ്കില്‍ ഉത്ഭവിക്കുന്നില്ല. (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
4. ചില്ല് സൈന്‍ എന്‍കോഡ് ചെയ്യുകയാണെങ്കില്‍ 'നന്മ' ,'നന്‍മ' എന്നീ രണ്ടു പേരുകളില്‍ IDN ല്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും
5. അര്‍ത്ഥപരമായി വ്യത്യാസമില്ലാത്ത 'നന്മ', 'നന്‍മ' എന്നീ പദങ്ങള്‍ ചില്ല് സൈന്‍ എന്‍കോഡ് ചെയ്യുകയാണെങ്കില്‍ വേര്‍തിരിഞ്ഞ് നില്ക്കം.
6. പുതിയൊരു ചില്ലക്ഷരം ഭാഷയില്‍ എന്നെങ്കിലുമൊരിക്കല്‍ കണ്ടുപിടിക്കുകയാണെങ്കില്‍, പുതുതായി ചില്ല് എന്‍കോഡ് ചെയ്യേണ്ട ആവശ്യമില്ല.
7. 'ന്റ' യ്ക്ക് കൂടുതല്‍ അര്‍ത്ഥവത്തായ representation ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ കൈവരാനിടയുണ്ട്.
8. 'ര്‍' എന്ന ചില്ല് 'ര' യുടേതാണോ, 'റ' യുടേതാണോ എന്ന സന്നിഗ്ദ്ധത ചില്ല് സൈന്‍ എന്‍കോഡിങ്ങിലൂടെ ഇല്ലാതാകുന്നില്ല.
[എന്നാല്‍ ഈ സന്നിഗ്ദത ഭ്രാന്ത്, പ്രാവു്, പ്രായം എന്നിവയിലും മുമ്പു്,കമ്പിളി എന്നിവയിലും ഉണ്ടു്. അതു് എന്‍കോഡിങ്ങിലൂടെ പരിഹൃതമാവില്ലെന്നാണു് എന്റെ നിരീക്ഷണം.]
[വിരാമയ്ക്കും ചില്ല് സൈനിനും ഈക്വിവാലന്‍സ് നല്‍കിയാല്‍ അര്‍ത്ഥവ്യത്യാസങ്ങളും ഒഴിവാക്കാം.]
സിബു പ്രസിദ്ധീകരിച്ച പട്ടികയെ (http://unicode.wikia.com/index.php?title=Malayalam/ Comparison_of_Chillu_encoding_proposals&printable=yes) ആസ്പദമാക്കി, നിലവിലുള്ള എന്‍കോഡിങിനെ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
[ഹുസൈന്‍ സാറിന്റെ കമന്റ് മോഡിഫൈ ചെയ്തതാണിതു്. അവിവേകത്തിനു് മാപ്പു്]
എന്റെ കുറച്ചു് നിരീക്ഷണങ്ങളും[ബ്രാക്കറ്റില്‍].
1. IDN ല്‍ 'വന്‍യവനിക' രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയും 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ .
['വന്‍യവനിക','വന്യവനിക' എന്നിവ ഉപയോഗിക്കാന്‍ 'വന്യവനിക' മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.]
2. ദൃശ്യപരമായും അര്‍ത്ഥപരമായും വ്യത്യസ്തമായ പദങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്ഥമായി എന്‍കോഡ് ചെയ്യാന്‍ IDN ന് കഴിയില്ല (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
3. ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ IDN തിരസ്കരിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ . (ഉദാ: 'വന്‍യവനിക' , 'വന്യവനിക' )
[ZWJ, ZWNJ മുതലായ Unicode ന്റെ Formatting Control Character കളെ തിരസ്കരിക്കാന്‍ പാടില്ലെന്നൊരു നിലപാടു് ശക്തിപ്പെട്ടു് വരുന്നുണ്ടു്.]
4. 'നന്മ' ,'നന്‍മ' എന്നീ രണ്ടു പേരുകളില്‍ IDN ല്‍ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതു് ഒഴിവാക്കാന്‍ കഴിയും
5. അര്‍ത്ഥപരമായി വ്യത്യാസമില്ലാത്ത 'നന്മ', 'നന്‍മ' എന്നീ പദങ്ങള്‍ വേര്‍തിരിഞ്ഞ് നില്ക്കില്ല.
6. പുതിയൊരു ചില്ലക്ഷരം ഭാഷയില്‍ എന്നെങ്കിലുമൊരിക്കല്‍ കണ്ടുപിടിക്കുകയാണെങ്കില്‍, പുതുതായി ചില്ല് എന്‍കോഡ് ചെയ്യേണ്ട ആവശ്യമില്ല.
7. 'ന്റ' യ്ക്ക് അര്‍ത്ഥവത്തായ representation ഇല്ല.
[അതു് എന്‍കോഡിങ്ങിലൂടെ പരിഹൃതമാവില്ലെന്നാണു് എന്റെ നിരീക്ഷണം.]
8. 'ര്‍' എന്ന ചില്ല് 'ര' യുടേതാണോ, 'റ' യുടേതാണോ എന്ന സന്നിഗ്ദ്ധത .
[എന്നാല്‍ ഈ സന്നിഗ്ദത ഭ്രാന്ത്, പ്രാവു്, പ്രായം എന്നിവയിലും മുമ്പു്,കമ്പിളി എന്നിവയിലും ഉണ്ടു്. അതു് എന്‍കോഡിങ്ങിലൂടെ പരിഹൃതമാവില്ലെന്നാണു് എന്റെ നിരീക്ഷണം.]
യൂണികോഡ് സംബന്ധമായി ബൂലോകത്തില്‍ നടന്ന ചര്‍ച്ച ക്രിയാത്മകമായിരുന്നു. നാലഞ്ചു വര്‍ഷമായി ചെറിയൊരു ഗ്രൂപ്പിന്റെ സ്വയംതൃപ്തികളില്‍ നഷ്ടപ്പെട്ടുപോയ വിഷയത്തെ കുറച്ചുകൂടി വിസ്തൃതമായ തലത്തിലേയ്ക്ക് രക്ഷപ്പെടുത്താന്‍ ഈ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.
നാലഞ്ചു വര്‍ഷത്തെ ഭാഷാചിന്തകള്‍ ശാസ്ത്രീയവും അതിഗഹനവുമെന്ന് വരുത്തിത്തീര്‍ക്കാനുണ്ടാക്കിയ സിബുവിന്റെ പട്ടിക എലിയെ പ്രസവിച്ച മലപോലെയായി. എത്ര ചോദിച്ചിട്ടും പ്രയോജനങ്ങള്‍ കുറിക്കാതെ, ഉപരിപ്ലവത തന്നത്താന്‍ ബോദ്ധ്യംവന്ന് സിബുവും കൂട്ടരും മറ്റിടങ്ങളില്‍ ചേക്കേറുകയും ചെയ്തിരിക്കുന്നു.
മലയാളത്തിന്റെ യൂണികോഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ തിരുത്താന്‍ യൂണികോഡിന്റെ സത്തയും പ്രയോഗങ്ങളും ഉള്‍ക്കൊള്ളാന്‍ കെല്‍പില്ലാത്ത IDN നെ ആസ്പദമാക്കിയുള്ള വങ്കത്തരം ആളുകള്‍ മനസ്സിലാക്കിവരുന്നത് സന്തോഷകരമാണ്. IDN ന്റെ ഷുദ്രതകളില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചാലേ ടൈപ്പ് റൈറ്റര്‍ കട്ടകളില്‍നിന്നും നമ്മുടെ ഭാഷ ആത്യന്തികമായി മോചനം നേടൂ. വന്‍യവനികയും വന്യവനികയും പോലെയുള്ള കോമാളിത്തങ്ങളെ ആസ്പദമാക്കിയല്ല ചില്ലക്ഷരങ്ങളുടെ ഡിജിറ്റല്‍ വ്യക്തിത്വവും പ്രയോഗക്ഷമതയും നിശ്ചയിക്കേണ്ടത് എന്ന തിരിച്ചറിവ് ഉറപ്പിക്കാന്‍ സിബുവിന്റേയും കൂട്ടരുടേയും തിടുക്കങ്ങള്‍ക്ക് കഴിഞ്ഞു എന്നത് നന്ദിപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്.
തെറ്റുകള്‍ തിരുത്താനും സ്വയംപുതുക്കാനും റാല്‍മിനോവും സുറുമയും പ്രദര്‍ശിപ്പിച്ച ആര്‍ജ്ജവം സിബുവിന് ഇല്ലതെപോകുന്നത് കൂട്ടുകാര്‍ കെട്ടിയേല്‍പിച്ച 'ഡിജിറ്റല്‍ പാണിനി' യുടെ വേഷം ഒന്നുകൊണ്ടു മാത്രമാണ‍്. ഡോ. മഹേഷ് മങ്കലാട്ടിനോടുള്ള അസഹിഷ്ണുതയുടെ കാരണവും മറ്റൊന്നല്ല.
മലയാളത്തില്‍ പാണ്ഡിത്യമില്ലെന്ന് പൊങ്ങച്ചം പറയുന്ന പൈ വക്കീലന്മാരുടെ chilling പോലെയുള്ള ഭാഷാ ജുഗുസ്പതകളോടൊപ്പം സിബുവിന്റെ IDN പട്ടികയും യൂണികോഡ് ജഡ്ജിമാരുടെ പരിഗണനയ്ക്ക് വരുന്നത് തികച്ചും യാദൃശ്ചികമല്ല.
നാളെ, 2007 ജനുവരി 24 ന് കേരള സര്‍വ്വകലാശാല അന്താരാഷ്ട്ര കേരള പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 'യൂണികോഡ് മലയാളം എന്‍കോഡിംഗ് ദ്വിദ്വിന ശില്‍പശാല' തുടങ്ങുന്നു. മലയാളഭാഷാ ഗവേഷണവുമായി ബന്ധപ്പെട്ട് മലയാള വിഭാഗം, മലയാളം ലെക്സിക്കണ്‍, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റ്, ലിംഗ്വിസ്റ്റിക്സ് എന്നീ വകുപ്പുകളും, പ്രസ്സ് അകാദമി, സി-ഡിറ്റ്, സി-ഡാക് തുടങ്ങിയ സ്ഥാപനങ്ങളും മാദ്ധ്യമങ്ങളും ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
ആശാവഹമാണ് കാര്യങ്ങള്‍.
എന്റെ പങ്കാളിത്തം ഇവിടെ അവസാനിക്കുകയാണ്. സ്നേഹാദരങ്ങളോടെ, ഹുസൈന്‍, രചന
പ്രിയപ്പെട്ട ഹുസ്സൈന്‍,
ഈ ദീര്‍ഘമായ ചര്‍ച്ചയില്‍ പങ്കെടുത്തതിന് വ്യക്തിപരമായി ഞാന്‍ എന്റെ നന്ദി ഇവിടെ പ്രകടിപ്പിച്ചുകൊള്ളട്ടെ.
രചന എന്ന മഹത്തായ പ്രസ്ഥാനത്തിനെ ഇങ്ങനെയെങ്കിലും നാലുപേര്‍ കാണുന്ന പകല്വെളിച്ചത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞാനും ഒരു പങ്കു വഹിച്ചു എന്നുള്ളത് ചാരിതാര്‍ത്ഥ്യജനകമായി തോന്നുന്നു. തുറസ്സായ ചര്‍ച്ച മാത്രം കൈമുതലായിട്ടുള്ള കുറച്ചു് ഇന്റര്‍നെറ്റ് ഡിജിറ്റല്‍ ശിരോമണികള്‍ക്ക് ഇങ്ങനെയെങ്കിലും ആ മഹദ്ദര്‍ശനത്തിനു ഭാഗ്യം ലഭിച്ചല്ലോ.
ഹുസ്സൈന്‍ എന്ന നല്ല, സൌമ്യനായ സുഹൃത്തിനെ നേരിട്ട് പരിചയപ്പെടാന്‍ അവസരം ലഭിച്ചതും എന്റെ വ്യക്തിപരമായ നേട്ടമായി ഞാനോര്‍ത്തുവെക്കും. അങ്ങയുടെ ആ എളിമയുള്ള പുഞ്ചിരി ഒരുപാടൊരുകാലം എന്റെ മനസ്സില്‍ തത്തിക്കളിക്കും.
എങ്കിലും അങ്ങയെമുന്നില്‍ നിര്‍ത്തി അണിയറയില്‍ പതുങ്ങിയിരുന്ന് ചരടുവലിച്ചിരുന്ന കുറച്ചു യഥാര്‍ത്ഥ ലാംഗ്വേജ് ടെക്നോളജി പ്രതിഭകളെക്കൂടി കാണുവാനൊത്തില്ലല്ലോ എന്നൊരു സങ്കടം ബാക്കിയുണ്ട്.
ഈ ചര്‍ച്ച വളരെ ഫലവത്തായിരുന്നു എന്നുതന്നെയാണ് എനിക്കും തോന്നുന്നത്. നമ്മുടെ എല്ലാ വങ്കത്തരങ്ങളും ഇവിടെ പൊതുജനസമക്ഷം എഴുതപ്പെട്ടുകിടക്കുന്നതു തന്നെ നല്ലൊരു കാര്യമല്ലേ? നാളെ നമുക്കുതന്നെ നമ്മുടെ ഈ പോയകാലപൊട്ടത്തരങ്ങളൊക്കെ സ്വയം വായിച്ചു രസിക്കാമല്ലോ.
നമ്മുടെ നാടല്ലേ കേരളം? അവിടെ എങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നമുക്കുവേണ്ട വഴിയേ നടത്തേണ്ടത് എന്നു പുറംനാട്ടിലലയുന്ന ഞങ്ങളേക്കാളും അവിടെത്തന്നെയുള്ള ഭാഷാവിദഗ്ദര്‍ക്കറിയാമല്ലോ. അതുകൊണ്ട് ഈ ചര്‍ച്ചയില്‍ ഒരു അന്ത്യാനുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ മുന്‍പേ അസ്തമിച്ചിരുന്നു. മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനുപകരം ഭാഷാകമ്പ്യൂട്ടിങ്ങ് സാങ്കേതികതയില്‍ മാത്രം ഊന്നിക്കൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെ പറയാനുണ്ടെന്നറിയുകയായിരുന്നു ചുരുങ്ങിയ പക്ഷം ഒരു ഡിജിറ്റല്‍ വഴിപോക്കന്‍ എന്ന നിലയ്ക്ക് എന്റെയെങ്കിലും ഉദ്ദേശം. അതുകൊണ്ടു തന്നെ ഒരു പക്ഷവും ചേരാതെ ഏതാണ്ടൊരു മോഡറേറ്റര്‍ പോലുള്ള ഒരു നിലപാടെടുക്കുവാന്‍ ഞാനിവിടെ ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം കൊച്ചറിവോ അറിവില്ലായ്മയോ പോലും അധികമായി ഇവിടെ എഴുതിപ്പിടിപ്പിക്കാതിരുന്നതും അതുകൊണ്ടാണ്.
കേരളാ യൂണിവേര്‍സിറ്റിയില്‍ ഈയാഴ്ച്ച നടക്കാന്‍ പോകുന്ന ചര്‍ച്ച വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് ആ ചര്‍ച്ച ഒരു ആണിക്കല്ലാകുമെന്ന് പരിപൂര്‍ണ്ണമായ വിശ്വാസമൊന്നുമില്ല . തിരശ്ശീലയ്ക്കുപിന്നില്‍ എങ്ങനെയൊക്കെയാണു കാര്യങ്ങള്‍ നടക്കാന്‍ പോകുന്നത് എന്ന് കടലിനക്കരെയിരുന്ന് അറിയാനാവില്ലല്ലോ. ഊമക്കത്തുകളും പ്രോക്സികളും ഉപയോഗിച്ച് ടെക്നോളജിയും ഭാഷയും വളര്‍ത്തിക്കൊണ്ടുവരുന്ന നമ്മുടെ നാടല്ലേ. അതുകൊണ്ട് തല്‍ക്കാലം എന്തു തരത്തിലുള്ള അനുമാനങ്ങള്‍ വന്നാലും ഷോക്കൊന്നും തോന്നില്ല. പിന്നെ എന്നെങ്കിലും അഥവാ എക്സ്പ്രസ്സ് ഹൈവേ വേണമെന്നു തോന്നിയാലും കുഴപ്പമില്ല. ഇപ്പോള്‍ പൂജ്യം വീതിയില്‍ ഉണ്ടാക്കുന്ന ഈ പുറമ്പോക്ക് ലൈന്മുറികള്‍ നമുക്കു പൊളിച്ചടുക്കാമെന്നേ.
പക്ഷേ യുണികോഡ് കണ്‍സോര്‍ഷ്യവും ബാക്കി ലോകവും മറ്റും സ്വല്‍പ്പം മുന്‍പേ പറന്നെത്തിയിരിക്കും അപ്പോഴേക്കും.
ആര്‍ക്കു പോയി!?
ഡിജിറ്റല്‍ പാണിനിമാര്‍ക്കോ? അവരുടെ വീട്ടുകാര്‍ക്കും കുഞ്ഞുമക്കള്‍ക്കുമൊന്നും ഒരുചുക്കും വരാനുണ്ടാവില്ല. അവരങ്ങു പേര്‍ഷ്യേലും അമേരിക്കയിലും ഒക്കെയല്ലേ? വരാനുണ്ടാവുക ഒരു പക്ഷേ നമ്മുടെതന്നെ നാട്ടിലെ ഒരു പറ്റം സാധാരണക്കാര്‍ക്കായിരിക്കാം. അവര്‍ക്കാകെയറിയാവുന്ന അവരുടെ അരുമമലയാളത്തിനും അവരുടെ വോട്ട്‌ലിസ്റ്റിനും റേഷന്‍കാര്‍ഡിനും പാട്ടക്കുടിയായ്മപ്പേപ്പറിനുമായിരിക്കാം.
സാരമില്ല. നമുക്ക് അട ചുടുന്നപോലെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുണ്ടാക്കിക്കളിക്കാമല്ലോ കുറച്ചുകാലം.
ഈ ചര്‍ച്ചയ്ക്ക് (ഈ പോസ്റ്റിന്‍) ഇനി പ്രസക്തിയൊന്നും ബാക്കിയില്ലെന്നു തോന്നുന്നു. എന്റെ ഭാഗവും തല്‍ക്കാലം ഇവിടെ മതിയാക്കാം. തുടക്കം തൊട്ട് ഇതില്‍ ദത്തശ്രദ്ധനായിരുന്ന് കണ്ണുവേദനിപ്പിച്ചിരുന്ന ഒരാള്‍ എന്ന നിലയ്ക്ക് പങ്കെടുത്ത എല്ലാവരോടും ഹുസൈന്‍, പ്രൊഫസര്‍ മഹേഷ് സര്‍, സുറുമ, തര്‍ക്കോവ്സ്കി, കെവി, ബെന്നി, സന്തോഷ് , സിബു തുടങ്ങിയവരോട് പ്രത്യേകിച്ചും ഞാനെന്റെ ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിച്ചുകൊള്ളട്ടെ.
റാല്‍മിനോവ് എന്ന മിടുക്കന്‍ യുവാവിനോട് വിശേഷമായി എന്റെ അന്വേഷണങ്ങള്‍. ഒരുപക്ഷേ കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ ഏറ്റവും പ്രതിബദ്ധതയോടെ ഏറ്റവും കൂടുതല്‍ സമയം യുണികോഡ് മലയാളത്തിലെ സാങ്കേതികപ്രശ്നങ്ങളെ മുഴുനീളമായി അപഗ്രഥിച്ച മലയാളി അദ്ദേഹമായിരിക്കും. ആ അര്‍പ്പണബോധത്തിന് എന്റെ വിനയാര്‍ദ്രമായ കൂപ്പുകൈ. റാല്‍മിനോവ് എന്ന നല്ലൊരു സുഹൃത്ത് എനിക്കുണ്ടെന്ന് അഭിമാനപൂര്‍വ്വം തുടര്‍ന്നും പറയാന്‍ എനിക്കു ഭാഗ്യമുണ്ടാവട്ടെ.
മലയാളം യുണികോഡിന്റെ ഭാഗമായി സീറോ-വിഡ്ത്ത് / നോണ്‍-സീറോ വിഡ്ത്ത് പോലുള്ള ഘടകങ്ങള്‍ വേണമോ എന്ന് കാലം സാവകാശം തീരുമാനിക്കട്ടെ. യായ്ക്കും വായ്ക്കും കായ്ക്കുമോ എന്നും സംവൃതത്തിനുമേലേ ചന്ദ്രക്കല വിരിയുമോ എന്നും നമുക്കുപിന്നേയും വരാന്‍ പോവുന്ന ഭാഷയിലെ അനാലോഗും ഡിജിറ്റലുമായ എഴുത്തശ്ശന്മാരും പാണിനിമാരും സൂത്രം ചമയ്ക്കട്ടെ.
നമുക്കു പറയാനുള്ളതെല്ലാം ഇതിനകം ഇവിടെ പങ്കുവെച്ചുകഴിഞ്ഞല്ലോ. മേമ്പൊടിയായി കുറച്ച് പരദൂഷണങ്ങളും പേരുദോഷങ്ങളും കൂടി കേള്‍ക്കുവാനായല്ലോ!
ആനന്ദലബ്ധിക്കിനിയെന്തുവേണം!
മലയാളത്തിനു് നല്ലതു് വരണമെന്നാഗ്രഹിക്കുന്നവര്‍ തമ്മിലുള്ള ഈ "ആരോപണങ്ങളും" നല്ലതിനോ?
ആവട്ടെ !
ആദിത്യന്റെ കമന്റ് എനിക്കു് ഞാനാരെന്നു് മനസ്സിലാക്കിത്തന്നതു് പോലെ.
ശുഭം.
[ഞാന്‍ നേരത്തേ തന്നെ "വിരമിച്ചതാണു്"]
മലയാളം യൂണിക്കോഡില്‍ എന്തെങ്കിലും ചെയ്തുകളയാമെന്ന ഭാവത്തോടെയല്ലായിരുന്നെങ്കിലും പരിമിതമായി മനസിലാക്കാനാവുന്നത് ആവട്ടെ എന്ന ചിന്ത കൊണ്ട് ഇതും ഇതുപോലുള്ള ചര്‍ച്ചകളും വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നു എനിക്ക്.
ഹുസൈന്‍ സാറും ഈ ചര്‍ച്ചയില്‍ പങ്കുകൊണ്ടു തുടങ്ങിയപ്പോള്‍ കരുതിയതു പോലെയല്ല ഇപ്പോള്‍ സാറെഴുതിയ സിബുവധം വായിച്ചപ്പോള്‍ തോന്നുന്നതെന്നത് വല്ലാത്ത ഖേദത്തിനിടവരുത്തുന്നു.
ഇത്തരത്തില്‍ തന്നെയൊക്കെയാവുമോ ശില്പശാലാദികളിലും എതിര്‍വാദമുന്നയിക്കുന്നവരെയൊക്കെയും ഭാഷാശാസ്ത്രമറിയുന്നവര്‍ നേരിടുകയും ഒരിടത്തിരുത്തുകയും ചെയ്യുന്നത്?
കഷ്ടം!! ഇത് മാര്‍ക്‍സിസ്റ്റുകാരും ബി.ജെ.പി.ക്കാരും തമ്മിലുള്ള ഒരു ചര്‍ച്ച പോലെ എവിടേയും എത്താതെ അവസാനിച്ചല്ലോ. ഓരോരുത്തരും പിടിച്ച മുയലിന് നന്നാല് കൊമ്പ്!!
ഇതിന്റെ അവസാനം എന്നാ അറിയുക? ഈ ജന്മ (ജന്‍മ)ത്തില്‍ പറ്റുമോ?
സിബു പിടിച്ച മുയലിനും ഏതായാലും നാലു് കൊമ്പില്ല. ഇവിടെ കാണൂ.
http://varamozhi.blogspot.com/2005/06/unicode-chillu-why-not-encode.html
സൂഹൃത്തുക്കളേ,
തിരുവന്തപുരത്ത് കേരള സര്‍വ്വകലാശാലയുടെ അന്താരാഷ്ട്ര കേരള പഠനകേന്ദ്രം സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത് ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ.വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. അത് ഇവിടെയോ എന്റെ ബ്ലോഗിലോ ഇടുന്നതാണ്.
തിരുവന്തപുരത്ത് വെച്ചു നടന്ന ശില്പശാലയില്‍ അതിന്റെ സംഘാടകര്‍ ആവര്‍ത്തിച്ച് ക്ഷണിച്ചിട്ടും വരാതിരുന്ന ചിലരുണ്ട്.എന്‍കോഡിംഗ് വിഷയത്തില്‍ പ്രകടമായ നിലപാടുകള്‍ ഉള്ളവര്‍ എന്ന നിലയില്‍ അവരുടെ വാദങ്ങള്‍ അവതരിപ്പിക്കാനുള്ള ഈ വേദി ഉപയോഗിക്കുന്നതിനു പകരം അവര്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്.പൊതുവേദികളില്‍ ഈ വിഷയത്തില്‍ തല്പരരായവര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ നിന്ന് അവര്‍ പിന്‍മാറി സര്‍ക്കാര്‍ കമ്മറ്റികളില്‍ മാത്രം പങ്കെടുക്കുന്നുവെന്ന കൌതുകകരവും അതേസമയം ആപല്‍ക്കരവുമായ വസ്തുതയാണ് ആദ്യമായി എല്ലാവരേയും അറിയിക്കാനുള്ളത്.
മറ്റു വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍
Anonymous said...
മലയാളത്തെ യൂണികോഡിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബ്ന്ധിച്ചു ഒരു ശില്‍പശാല തിരുവനന്തപുരത്തുവെച്ചു നടന്നു. എന്‍കോഡിങ്ഗിനെ സംബ്ന്ധിച്ച തര്‍ക്ക വിഷയങ്ങളില്‍ സമവായമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനെപ്പറ്റി 'വ്യാകരണം വഴിമാറുന്നു; യൂണികോഡ് വിവാദം വീണ്ടും' എന്ന തലക്കെട്ടില്‍ 2007 ജൂണ്‍ 25 ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയാണു ചുവടെക്കൊടുത്തിരിക്കുന്നത്.
"മലയാളം ലിപി കംപ്യുട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനു ഏകീകൃത വ്യവസ്തയുണ്ടാക്കുന്നതിനുള്ള യൂണിക്കോഡ് എന്‍കോഡിങ്ങിനെചൊല്ലി വിവാദം വീണ്ടും പുകയുന്നു. ഇതിനായി നിയോഗിക്കപ്പെട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പലതും ഭാഷയുടെ അടിസ്ഥാന വ്യാകരണത്തിനു വിരുദ്ധമാണെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.
സമിതി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിസര്‍ഗ്ഗം വ്യഞ്ജനമാണെന്നും അതു 'ഹ'കാരമാണെന്നും പറയുന്നു. ഇതു ഒരു വ്യാകരണ പണ്ഡിതനും സങ്കല്‍പിക്കുകപോലും ചെയ്യാത്തകാര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിസര്‍ഗം 'ഹ'കരത്തിന്റെ ശുദ്ധവ്യജ്ഞനമാണെങ്കില്‍ അതിന്റെകൂടെ സ്വരം ചേര്‍ന്നാല്‍ ആ വ്യജ്ഞനം തെളിയണം. എന്നാല്‍ ഭാഷയില്‍ എവിടെയും വിസര്‍ഗ്ഗത്തോട് 'അ'കാരം ചേര്‍ന്നാല്‍ 'ഹ'കാരമാകുന്നില്ല. മറിച്ചു വിസര്‍ഗ്ഗം സന്ധികാര്യങ്ങളില്‍ രേഫമായും 'സ'കാരമായും മറ്റുമാണു മാറുന്നത്.
റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് വിസര്‍ഗത്തെ സ്വരചിഹ്നങ്ങളുടെ കൂട്ട്തത്തിലാണു ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹ്മ, ഹ്ന എന്നീ കൂട്ടക്ഷരങ്ങളെ പിരിച്ചെഴുതുന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടിലെ നിഗമനങ്ങളെയും ചില ഭാഷാ ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്യുന്നു.
ഭാരതീയ ഭാഷകള്‍ എന്‍കോഡ് ചെയ്യാന്‍ 128 സ്ലോട്ടുകളാണു യൂണികോഡ് നീക്കിവച്ചിട്ടുള്ളത്. സ്വരങ്ങള്‍, വ്യജ്ഞനങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയാണു ഇതില്‍ എന്‍കോഡ് ചെയ്യുക. ഈ അടിസ്ഥാന അക്ഷരങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങള്‍ ഇവയില്‍ നിന്നുണ്ടാക്കിയെടുക്കണം. ഇപ്രകാരം 65000 വരെ കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കിയെടുക്കാം.
എന്നാല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം സ്വരങ്ങളും, വ്യജ്ഞനങ്ങളും അവയില്‍ നിന്നുണ്ടാകുന്ന കൂട്ടക്ഷരങ്ങളും ചേര്‍ന്നാല്‍ 128 എണ്ണമേ വരാവു എന്നാണു. അതിനായി കുറെയേറെ അടിസ്ഥാന അക്ഷരങ്ങളും മലയാള അക്കങ്ങളുമെല്ലാം നീക്കം ചെയ്തതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മലയള അക്ഷര സഞ്ചയത്തെ 128 കള്ളിയില്‍ ഒതുക്കാനുള്ള നീക്കമായാണു വിമര്‍ശകര്‍ ഇതിനെ കാണുന്നത്.
സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് രചന അക്ഷരവേദി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളടക്കം ഒട്ടേറെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു."
26 ന് അതേ പത്രത്തില്‍ വന്ന വാര്‍ത്ത കൂടി ഇതേൊടെൊപ്പം ചേര്‍ക്കുന്നു.
ചില്ല് എന്‍കേൊഡ് ചെയ്യരുത് ഃ ശില്‍പശാല.
---------------------------------------
"തിരുവനന്തപുരം ഃ മലയളം യൂണികേൊഡില്‍ ചില്ല് എന്‍കേൊഡ് ചെയ്താല്‍ ഇന്റര്‍നഷണല്‍ ഡെൊമെയ്‌ന്‍ സിസ്റ്റത്തില്‍ വന്‍ പാളിച്ചകളും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകുമെന്നു കേരളസര്‍വ്വകലാശാല സംഘടിപ്പിച്ച ശില്‍പശാലയില്‍ ഐടി, ഭാഷാ വിദഗ്‌ദര്‍ മുന്നറിയിപ്പു നല്‍കി.
യൂണികേൊഡ് എന്‍കേൊഡിങ്ങ് വിദഗ്‌ധ സമിതിയാണ് ചില്ലക്ഷരങ്ങള്‍ എന്‍കേൊഡ് ചെയ്യണമെന്നു ശുപാര്‍ശ ചെയ്‌തത്. ഈ രീതിയില്‍ ചില്ലക്ഷരം വരുന്ന ഡെൊമെയ്‌ന്‍ നെയ്‌മുകള്‍ രെജിസ്റ്റര്‍ ചെയ്‌താല്‍ സമാനമായ പേരില്‍ ഒന്നിലേറെ വെബ് സൈറ്റുകള്‍ ഉണ്ടാക്കാം. ഇതു സാബത്തിക ക്രമക്കേടുകള്‍ക്ക് അവസരം നല്‍കും.
വെബ് സൈറ്റുകളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും നഷ്ടപ്പെടാനും ഇതു കാരണമാകുമെന്നും പശ്‌ചാത്യ രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പേൊള്‍ കേൊടിക്കണക്കിനു ഡോളറിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി."
താങ്കളുടെ ബ്ലേൊഗില്‍ ഇതേ പറ്റിയുള്ള കാര്യങ്ങള്‍ വായിച്ചപ്പേൊള്‍ പത്രത്തില്‍ കണ്ട ഇക്കാര്യങ്ങള്‍ കൂടി അറിയിക്കണമെന്നൊരു ഉള്‍വിളി.
ചന്ദ്ര കുമാര്‍. npck@hotmail.com
January 26, 2007 3:38 PM
ഇതിവിടെ നിന്നും പൊക്കിയത് (http://howtostartamalayalamblog.blogspot.com/2006/07/blog-post.html) അനുയോജ്യമായ സ്ഥലം ഇതാണെന്നു തോന്നി.വക്കാരി ക്ഷമിക്കുമല്ലോ -സു-
യൂണികോഡ് മലയാളം ഫോണ്ടുകള്‍ സ്വീകരിക്കുന്ന ഏതെങ്കിലും മീഡിയ പ്ലേയര്‍ നിലവില്‍ ഉണ്ടോ? സബ്ടൈറ്റിലുകള്‍ മലയാളത്തിലേക്ക് മാറ്റി ഉപയോഗിക്കാനുള്ള എളുപ്പ വഴിയാവില്ലേ അത്?
അറിയാവുന്നവരുണ്ടെങ്കില്‍ ദയവുചെയ്ത് ഇവിടെ എഴുതണേ.
അതൊക്കെ പോട്ടേ ഒരു വിവരമില്ലായ്മ കൊണ്ട് ചോദിക്കുവാ..
ഈ 'ണ്ട' page maker,indesign എന്നിവയിലൊന്നും വരാത്തതെന്താ...
Post a Comment