ക്ലബ് എന്താണ്, എന്തിനാണ്, ആരുടേതാണ് എന്ന് ആകെ ഒരു കണ്ഫ്യൂ ചിലര്‍ക്ക് ആയിപ്പോയെന്ന് മനസ്സിലായി. എന്നാലാവും വിധം (ഒരിക്കല്‍ കൂടി) വിവരിച്ചു നോക്കാം.
എന്താണ് ക്ലബ്ബ്? എന്തിനാണ് ക്ലബ്ബ്?
ആദ്യമായി, ബൂലോഗത്ത് അവതരിക്കാന്‍ അംഗത്വമൊന്നും വേണ്ടാ, ക്ലബ്ബില്‍ മെംബര്‍ ആണെന്നും അല്ലെന്നും ഉള്ളത് ഒരു വത്യാസവും ആരുടെയും "സ്റ്റാറ്റസ്" നു ഉണ്ടാക്കുന്നില്ല. ഓരോരുത്തരും അവരവരുടെ ബ്ലോഗിനു ഒരു സ്വഭാവരീതി, കണ്ടന്റ് ആറ്റ്രിബ്യൂട്ട്സ് അങ്ങനെ ഓരോ നിബന്ധനകളും ക്വാളിറ്റി/ എലിജിബിലിറ്റി ചെക്ക് ലിസ്റ്റും സ്വയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ഒരുപാടു കാര്യങ്ങള്‍ വയലില്‍ കള പോലെ പോസ്റ്റിലും കമന്റിലും വരുന്നത് ആ വ്യക്തിയുടെ ബ്ലോഗിന്റെ ക്വാളിറ്റിയെയും വായിക്കുന്ന ആളിനു അതിന്റെ കണ്ടന്റിനെക്കുറിച്ചുള്ള പ്രതീക്ഷയേയും മോശമായി ബാധിക്കുന്നു.
ഇത്തരത്തിലുള്ള പോസ്റ്റുകള്‍, കമന്റുകള്‍, ഒഫ് ടോപ്പിക്കുകള്‍, ന്യൂസ്, ചെറു തമാശകള്‍ ഒക്കെ ഇങ്ങോട്ടു വെട്ടിത്തുറന്നു വിട്ട് വ്യക്തികളുടെ ബ്ലോഗിന്റെ ഗുണനിലവാരം സൂക്ഷിക്കുന്ന ബൂലോഗ അഴുക്കുചാല്‍ അല്ലെങ്കില്‍ റെഫ്യൂസ് ബിന്‍ ആണ് ക്ലബ്.
ഇന്നതേ എഴുതൂ അല്ലെങ്കില്‍ ഇന്ന നിലവാരത്തിലുള്ളതേ എഴുതൂ എന്ന് തീരുമാനിച്ചവര്‍ക്കേ ക്ലബ്ബ് വേണ്ടൂ. അവരുടെ ഇന്‍ഫീരിയര്‍ പ്രൊഡ്യൂസ് ആരും കാണാതെ മരിച്ചു പോകാതിരിക്കാനും പിന്നെ നല്ലൊലളവ് സോഷ്യന്‍ ഇന്റെറാക്ഷന് നടത്താനും ക്ലബ്ബ് ഉപകരിക്കുന്നു.
"മൂന്നു മിനുട്ടില്‍ താഴെ സമയമെടുത്ത് എഴുതുന്നത് ഇടാന്‍" ഉള്ള സ്ഥലം എന്നാണ് സിബു ക്ലബ്ബിനെ നിര്‍വ്വചിച്ചത്.
ആരുടേതാണ് ക്ലബ്ബ്?
ആരുടേതുമല്ല, ആരും ആരുമല്ല എന്ന തത്വത്തിലേ ക്ലബ്ബ് നിലനില്‍ക്കൂ. മിക്കവാറും എല്ലാ പഴയ എഴുത്തുകാരും ബ്ലോഗ് അഡ്മിന്മാരാണ് ഇവിടെ അവര്‍ക്കാര്‍ക്കും മെംബര്‍ഷിപ് ഗ്രാന്റ് ചെയ്യാം. എന്നു വച്ച് അവര്പരമാവധി ഇവിടെ മോഡറേറ്റ് ചെയ്യാനോ ഇടപെടാനോ ശ്രമിക്കാതിരിക്കുന്നെന്നാണ് എനിക്ക് മനസ്സിലായത്, സ്വന്തമായി ഒരു ബ്ലോഗ് നല്ലപോലെ നടത്തിക്കൊണ്ട് പോകാവുന്ന ആര്‍ക്കും ഇവിടെയും നല്ലപോലെ പോസ്റ്റാനാകും, പിന്നെ എന്തിനു മോഡറേറ്റര്‍?
ബൂലോഗ കൂട്ടായ്മ എന്നാല്‍ ക്ലബ്ബ് ആണോ?
അല്ലേയല്ല. ബൂലോഗ കൂട്ടായ്മ എന്നാല്‍ ഒരു ഉടമ്പടിയും അംഗത്വ രശീതിയും വേണ്ട ഒന്നുമല്ല, മലയാളം ബ്ലോഗര്‍മാരെയെല്ലാം വിളിക്കുന്ന ഒരു കളക്റ്റീവ് പേരു മാത്രമാണ്.
തനിമലയാളം, പിന്മൊഴി എന്നിവയില്‍ നിങ്ങളുടെ പോസ്റ്റുകളും കമന്റുകളും വരുന്നതുമായും ക്ലബ്ബിനു ബന്ധമൊന്നുമില്ല. സ്വന്തം ബ്ലോഗിലെ പോസ്റ്റ് ഇവിടെയും ഇട്ടാല്‍ അതു രണ്ടു പോസ്റ്റ് ആകുന്നു. ആര് എന്തു പോസ്റ്റ് ഇട്ടാലും അത് ഒരു സംവിധാനവുമില്ലാതെ തനിമലയാളം ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇനി അത് എല്ലാവരേയും അറിയിക്കുവാനാണെങ്കില് ബ്ലോഗ് സെന്‍ഡ് അഡ്രസ്സ് പിന്മൊഴികളുടെ ജീമെയില് അഡ്രസ്സിലേക്ക് ബ്ലോഗ് സെന്‍ഡ് വച്ചാല്‍ മതിയല്ലോ.
ആര്‍ക്ക് മെംബര്‍ ആകാം ഇവിടെ? ആരൊക്കെയാണ് ഇപ്പോഴത്തെ
മെംബര്‍മാര്‍?
നൂറില്‍ പുറത്ത് മെംബര്‍മാര്‍ ഇപ്പോഴുണ്ട്, പലരും പ്രൊഫൈലില്‍ ക്ലബ്ബിന്റെ അംഗത്വം കാണിക്കാറുപോലുമില്ല, കാരണം ക്ലബ് ഒരു കൂട്ടായ്മയല്ല, ബ്ലോഗുമല്ല.
സ്വന്തം ബ്ലോഗുള്ള ആര്‍ക്കും ഇവിടേയും മെംബര്‍ ആകാം. ആ നിയമം സ്വത്യത്തില് ഒരു ഉപാധിയല്ല, കാരണം സ്വന്തം ബ്ലോഗ്ഗില്‍ ഇടാന്‍ മാത്രമില്ലാത്തത് എന്നു തോന്നുന്നതാണല്ലോ ഇവിടെയിടാറ്.
എന്തിടരുത്?
അതു തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. ഞാന്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ സ്വയം പാലിക്കുന്ന നിയമങ്ങള്‍ ഇതൊക്കെയാണ്:
* അശ്ലീലം അസഭ്യം എന്നിവ തീരെ പാടില്ല, മൈനര്‍മാരും വരുന്ന സകുടുംബം ആളുകള്‍ വായിക്കുന്ന സ്ഥലമല്ലേ
*മറ്റുള്ളവരെ- വ്യക്തികളെയോ, സമൂഹത്തെയോ ആക്ഷേപിക്കുന്ന യാതൊന്നും വരരുത് (അങ്ങനെ എന്തെങ്കിലും എന്റെ മറ്റു ബ്ലോഗുകളില്‍ വരുമെന്നല്ല)
*ബാക്കിയുള്ളവരുടെ സമയം പാഴായിപ്പോകുന്ന (എന്ന് എനിക്കു തോന്നുന്ന) ഒന്നും ഇടാറില്ല
* വിലപിടിപ്പുള്ളത് എന്നു തോന്നുന്ന ഒന്നും ഇവിടെയിടാറില്ല - ഇവിടത്തെ പോസ്റ്റുകളുടെ കുത്തൊഴുക്കില്‍ മുങ്ങി പോകും
* സ്വന്തം കൃതികള്‍ക്കുള്ള പരസ്യം.
* തന്റെ ഒരു കൂട്ടുകാരന് ബ്ലോഗ് തുടങ്ങി എന്ന പോസ്റ്റ് (ഇതിന് തനിമലയാളവും പിന്മൊഴികളും പോരേ)
ഞാനും ഇതുപോലെ ഒരു ക്ലബ്ബ് തുടങ്ങിക്കോട്ടെ?
ഒന്നാക്കണ്ട ,ഒമ്പതെണ്ണം തുടങ്ങിക്കോളൂ. ബൂലോഗത്തുദിച്ച സൂര്യനല്ല ക്ലബ്ബ്, ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ വെട്ടിയ കൈത്തോടല്ലേ, കൂടുതല്‍ വെട്ടിക്കോളൂ, ഇനിയും വൃത്തിയാകട്ടെ.
Monday, August 21, 2006
Subscribe to:
Post Comments (Atom)
185 comments:
അതു തന്നെ!
വേ.വെ: oqmrgod
എന്നെപ്പോലെ പുതുമഴക്ക് മുളച്ച പുല്ലുകള്‍ക്കാണ് സംശയങ്ങള്‍ കൂടുതല്‍ - സ്വാഭാവീകം.
വിവരണത്തിന് നന്ദി..ദേവരാഗം മഷേ.
വക്കാരിമാഷേ.. മാതൃഭൂമീ വന്നേന്റെ ചെലവ് കിട്ടീല്ലാ..
അടുത്ത വണ്ടിക്ക് കയറി ഇങ്ങോട്ട് പോന്നോളൂ, ആഗ്രാജാ, നമുക്കടിച്ച് പൊളിക്കാം :)
(ഇവിടെനിന്ന് ഒരാള്‍ ആഗ്രാ കാണാന്‍ പോകുന്നുണ്ട്. ഭാരതീയ എംബസി ബ്യൂറോക്രസിയെപ്പറ്റിയൊക്കെ അദ്ദേഹത്തിന് നല്ല മതിപ്പായി-ഞാന്‍ ചിരിച്ചോണ്ട് കേട്ടോണ്ടിരുന്നു)
ആമേന്‍.
സന്ദര്‍ഭത്തിനു യോജിച്ച ഒരു പൊസ്റ്റ്.
കൊട് ഒരു മെമ്പര്‍ഷിപ്. പോസ്റ്റ് ഇടാനൊന്നുമല്ലേ.
ദേവേട്ടാ
ഈ ക്ലബ് റോള്‍ എന്നൊക്കെ പറയണ കേട്ടപ്പൊ ഞാന്‍ എന്തോ തിന്നണ സാധനമാണെന്ന് വെച്ച് ഓടി വന്നു..
ഇവിടെ ക്ലബ് സാന്‍-വിച്ച് എന്ന് ഒരു സാധനവും പിന്നെ റോളും കിട്ടും. രണ്ടും കൂടിയാണെന്ന് വിചാരിച്ച്...ച്ഛെ! നിരാശയാക്കി! :-)
സ്വന്തം പേര് മറന്ന് പോകുന്ന രോഗത്തിന്റെ പേരെന്താ ദേവേട്ടാ?
എന്തൊക്കെ പേരുകളാ: എല്‍ ജി,ഇഞ്ചി,ഞ്ഞി,അനോണി,ചുക്ക് കാപ്പി,കട്ടങ്കാപ്പി,ബീഫ് ഫ്രൈ... ഹൌ!
ദാ വലിയ ഒരു സ്മൈലി ഇട്ടിട്ടുണ്ട്. :-)))
ദില്‍ബൂട്ടിയെ
ഈയിടെയായി നൈക്കിക്കും റീബോക്കിനുമൊക്കെ ഹീത്സ് വെപ്പിക്കണതിലാണ് ഗവേഷണം എന്നറിഞ്ഞു..:):) ഹിഹിഹി
ബാലേട്ടന് എന്ന സിനിമയിലെ ബാലേട്ടാ ബാലേട്ടാ എന്ന പാട്ട് ദേവേട്ടാ ദേവേട്ടാ എന്ന രീതിയില്‍ പാടി നോക്കി...
ദേവേട്ടാ താങ്ക്സ്. ഈ പോസ്റ്റ് അനിവാര്യമായിരുന്നു. കാരണം ഒരുപാട് പുതിയ മെമ്പറന്മാരും മെമ്പറന്നോത്തികളും ഇപ്പോള്‍ ഇവിടെ കാണുന്നുണ്ട്. അവര്‍ക്കൊക്കെ ഈ വിവരങ്ങള്‍ സഹായകരമാവും.
വക്കാരി ദി ശിക്കാരിമഷ്ടാ എവിട്രോ ചിലവ്? ജപ്പാനിലേക്ക് വണ്ടിക്കൂലിയൊക്കെ കൊടുത്തു വരുമ്പോള്‍ പറ്റിക്ക്വോ?
ഇഞ്ചിചേച്ചീ,
:)
ഈ ദുഷ്ടന് പെരിങ്ങോടന് കാരണം ജീവിക്കാന്‍ വയ്യാതായി. പെരിങ്സ്..... പിന്നെ കണ്ടോളാം.
അഗ്രജാ പുതുമഴക്ക് തന്നെയാന്നോ മുളച്ചത്. ഉം ഉം... ഞാനിവിട്യൊക്കെത്തന്നെയുണ്ട് ട്ടാ.. ;)
ദില്‍ബൂ അമ്ലേഷ്യം ആണോ ഉദ്ദേശിച്ചത് ?
ഇഞ്ചിക്കുട്ടീ ഇതെന്നാ പുറപ്പാടാ?
പേപ്പറിലൊക്കെ പേര് വരാന്‍ തന്നെ കുറേ ചെലവായി. പിന്നെ നാട്ടിലെ സ്വന്തക്കാരേയും ബന്ധുക്കാരേയും, പശു, പക്ഷി മൃഗാദികളേയും ഒക്കെ വിളിച്ചറിയിക്കാന്‍ തന്നെ കുറേ ആയി. എന്നിട്ടിപ്പോ വേറെ ചെലവും ചോദിക്കുന്നോ?
ഇല്ലേ വക്കാര്യേ? ;)
നിക്കു കുട്ടിയെ
സേം പിച്ച്! ഞാനും അങ്ങിനെ തന്നെയാ ദേവേട്ടാ ദേവേട്ടാന്ന് പാടാറ്..
alexe മെമ്പര്‍ഷിപ് invitation ayachittunde..
ദേവേട്ടാ,
വളരെ അനിവാര്യമായ പോസ്റ്റ്, കൂടാതെ ബ്ലോഗ് വായനക്കാരായ (without posts) കുറേ സുഹൃത്തുകള്‍ക്കും ഇതു നല്ലൊരു ഇന്ഫൊര്മേഷനാണു.
എന്നേം കൂടെ കൂട്ടില്ലേ..നിങ്ങളോടൊപ്പം---ഗിരി
emailid പറയാന്‍ മറന്നു....girish_kg@indiatimes.com
എനിക്കും തരുവ്വോ ഒരു മെമ്പര്‍ഷിപ്പ്...
പോസ്റ്റാനൊന്ന്വല്ല... ആരെങ്കിലും ന്നെ തട്ടിക്കൊണ്ടുവ്വ്വൊ ന്ന് പേടിച്ചിട്ടാ....
ഈ പോസ്റ്റു കാണാതെ ബ്ലോഗുലകത്തില്‍ ഞാനൊരു കമന്റ് ഇട്ടിരുന്നു തേവരേ. അബദ്ധമൊന്നും അവിടെ പറഞ്ഞില്ല എന്നു പ്രതീക്ഷിക്കുന്നു.
giri invite ayachu. valayalam, you need to send the email you used for registering your blogs to any old member. invite can only be sent to that ID
നന്ദി വക്കാരിമാഷേ..
ഈ അടിച്ചുപൊളിയും കൂടെ ഓണ്‍ലൈനാക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ.. ആവോ..:)
ബ്യൂറോ’ക്രാസി’... അവിടുത്തെപ്പോലെത്തന്നെ ഇവിടെയും പിന്നെ എല്ലായിടത്തും.
അവിടെ ഒരു ജോലി കിട്ടിയാല്‍ അതെല്ലാരെയും പിടികൂടുമെന്നുണ്ടോ..!!!
ദേവേട്ടാ, ഈ പോസ്റ്റും താങ്കള്‍ ഈ ബ്ലോഗിലിട്ട ആദ്യ പോസ്റ്റും ഞാന്‍ അബൌട്ട് എന്ന പേരില്‍ സൈഡ് ബാറില്‍ ഇട്ടിട്ടുണ്ട്. പോസ്റ്റുകളുടെ കുത്തൊഴുക്കില്‍ അവ കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാകാതിരിക്കാനാണ് അങ്ങിനെ ചെയ്തത്. വിരോധമുണ്ടാവില്ല എന്ന് വിശ്വസിക്കട്ടെ.
ഈ ബ്ലോഗില്‍ കൂടുതലായി വരുന്ന ചില അനാവശ്യ പോസ്റ്റുകളെക്കുറിച്ചും ചില നിബന്ധനകള്‍ വേണ്ടി വരുമെന്ന് തോന്നുന്നു.
1) സ്വന്തം കൃതികള്‍ക്കുള്ള പരസ്യം.
2) തന്റെ ഒരു കൂട്ടുകാരന് ബ്ലോഗ് തുടങ്ങി എന്ന പോസ്റ്റ് (ഇതിന് തനിമലയാളവും പിന്മൊഴികളും പോരേ)
ഇതിനെക്കുറിച്ചും ഈ പോസ്റ്റില്‍ ചേര്ത്തിരുന്നെങ്കില് ഇത്തരം പോസ്റ്റുകള്‍ ഇനി ആവര്‍ത്തിക്കുമ്പോള്‍ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുക്കാമായിരുന്നു.
ഗുരുക്കളേ,
മറ്റേബ്ലോഗിലും ഈ ബ്ലോഗിലും ആയെങ്കിലും കണ്ടന്റ് - അതു തന്നിത്.[ അതിന്റെ മൊത്തം ഡയ . "അതു തന്നിത് സായിപ്പേ നിങ്ങളു ശീമക്കാരു വാട്ടീസെന്നും പറയും ഞങ്ങളു കുണ്ടറക്കാര് കൊട്ടുവടിയെന്നും പറയും. രണ്ടും ഒന്നല്ലിയോ."]
ശ്രീജിത്തേ,
ലതും പോസ്റ്റില്‍ കയറ്റാംസ്.
ദേവേട്ടാ നന്നായി.
ക്ലുബിന്റെ റോള്‍ ഇത്ര നന്നായി എഴുതിയല്ലൊ.
സിബുവിന്റെ നിര്‍വ്വചനം നന്ന്.
ദേവെട്ടന്റെ വിശദീകരണം അത്ത്യുത്തമം
ബൂലോഗ അഴുക്കുചാല്‍ അല്ലെങ്കില്‍ റെഫ്യൂസ് ബിന്‍ ആണ് ക്ലബ്
ക്ലുബ് എറ്റവും പ്രയോജനകരമായി എനിക്കു തോന്നിയതു ചര്‍ച ചെയ്തു തീരുമാങ്ങള്‍ എടുക്കെണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ ആണ്( വളരെ വിരളമായി ആണെങ്കില്‍ പൊലും)
ദേവേട്ടാ, ഇങ്ങനൊന്ന് എഴുതേണ്ടത് ആവശ്യമായിരുന്നു!
നന്നായിട്ടുണ്ട്!
(ഈശ്വരാ നൂറിലേറെ അംഗങ്ങളോ!)
എന്റെ കണ്ണില്‍ പെട്ടവര്‍ക്കെല്ലാം ജായിനിംഗ് ഫോം അയച്ചിട്ടുണ്ടേ. അതിനു മുന്നേ ആരെങ്കിലും അയച്ചു കഴിഞ്ഞെങ്കില്‍ കിട്ടുന്നവര്‍ സദയം ഡിലീറ്റ് ചെയ്തോളീ. (സന്ദേശം സിനിമയില്‍ ഒരുത്തന് കയറുന്ന തെങ്ങില്‍ അടുത്തവനും കയറുന്നത് ഓര്‍ത്തുപോയി, എന്താന്നറിയില്ല) ആര്‍ക്കെങ്കിലും ഇനി കിട്ടാനുണ്ടെങ്കില്‍ കാണുന്നവരു കാണുന്നവരു ഇന്‍വൈറ്റ് അയക്കണേ. (ഉവ്വു കലേഷേ നൂറു കഴിഞ്ഞു)
മാത്രുഭൂമിയില്‍ വന്ന വാര്‍ത കണ്ടാന്ണു ഞാന്‍ ഇവിടെ വ്ന്നതു.
ലാലേട്ടന്...
laljithsivankutty@gmail.com
ഏനിക്കും ബൂലോഗ ക്ലബ്ബില്‍ ചേരണം....
രാവണ്ജീ, താങ്കളുടെ മെയില്‍ ഐഡി അറിയിക്കൂ, ഇന്‍വിറ്റേഷന്‍ അയക്കാം.
ദേവേട്ടാ
ഈ ശിശുവിനെ ക്കൂടി ബൂലോഗക്ലബ്ബില്‍ ചേര്‍ക്കുമോ ?
"കഷണ പത്രം " അയച്ചു.
വക്കാരിയും ഇഞ്ചിയും ശിശൂന്റെ ബ്ലോഗില്‍ കമന്റാന്‍ പോണില്ലേ? വേറൊന്നിനുമല്ല "ശിശുവണ്ണാ" എന്നും "ശിശു ചേട്ടാ" എന്നും വിളിക്കുന്നത് കാണാനാ. :)
ഇന്‍വൈറ്റ് കിട്ടാത്തവരുണ്ടോ? ആരെങ്കിലും അനാഥ പ്രേതങ്ങളെ കട്ടുകിട്ടിയാല് ഏതെങ്കിലും കാപാലികര്‍ ക്ഷണക്കത്തയച്ച് ആവാഹിച്ച് ഇരുത്താനപേക്ഷ.
എന്റെ ജീമെയില് സര്‍ക്കാരു പ്രോക്സി ബാന്‍ ചെയ്തു. സെക്യൂരിറ്റി ഈയിടെയായി ശകലം കൂടുതലാ പോലും..
എനിക്കും തരുമോ ഒരു തുണ്ട് ഭൂമി.
aliyup@gmail.com
അയച്ചു തറവാടിയേ
അണ്ണന് വിളി ശിശുവിന് കൊടുക്കാന്‍ മറന്നുപോയി. ശിശുവണ്ണന് ഹ...ഹ...ഹ...
(ചിരിക്കുമ്പോഴും മൂന്ന് കുത്ത് തന്നെ ഇടണോ സന്തോഷേ :))
ശിശു ഒരു മിശുപോസ്റ്റിട്ടപ്പോള് ഇടത്തോട്ട് തിരിയാനേ, വലത്തോട്ട് തിരിയാനേ, ഇരിക്കാനേ, കിടക്കാനേ എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച് ശിശു ആത്മഹത്യാമുനമ്പില്‍ പോയി നിന്നു. ഒരു വിധത്തിലാണ് പിടിച്ച് ക്ലബ്ബില്‍ കൊണ്ടുപോയി ഇരുത്തിയത്. ദേവേട്ടാ, ഒരു കണ്ണ് എപ്പോഴും വേണേ (കണ്ണിനെപ്പറ്റി കൂമന് എഴുതിയിട്ടുണ്ട്-അതിനും മുന്നേ കൂമന്റെ കാഴ്ച എന്നും പറഞ്ഞ് ജ്യോതിടീച്ചറും ഷര്‍ട്ട് മാത്രമിട്ട രാജേഷും എഴുതിയിട്ടുണ്ട്. രാജേഷ് വര്‍മ്മ ആറെന്ന് നോക്കി പോസ്റ്റില്‍ ചെന്നപ്പോള്‍ മനസ്സിലായി അവര്‍ ഇരട്ടകളാണെന്ന്. രണ്ട് പേരുണ്ട് കണ്ട്രിബ്യൂട്ടീഷ്യന്മാരായി) :)
ഹലോണ്‍ സ്,
ഞമ്മളേ ക്കൂടിച്ചേര്ക്കുമോ ബൂലോകത്ത്?
anoopagonline@gmail.com
Blog : arangu.blogspot.com
ഒരുപാടു താങ്ക്സ്സ്,ഏനിക്കും തരുമൊ ഒരു തുണ്ടു സ്തലം
kmfhero@yahoo.com
അണ്ണാ ഒന്നെനിയ്ക്കും തരുമോ
e-mail monitor_s@yahoo.com
ഈ ബൂലോക സംഗമ സന്നിധിയില്‍...
നില്ക്കുന്നു ഞാന്‍ വിനയപുരസ്കരം...
തരില്ലെ നിങ്ങളെനിക്കൊരു തുണ്ട് ഭൂമി...
എന്‍ സര്ഗവിഹാര സ്വന്തനത്തിനായ്...
praveenktg@gmail.com
എന്നേം ക്കൂടി കൂട്ടുമോ
എനിക്കും ഒരു മെമ്പര്‍ കപ്പല്‍ (ഷിപ്പ് :-) ) തരണേ... പൂനിലാവ് എന്ന പേരില്‍ എന്റെ ഒരു ബ്ലോഗ് ഉണ്ട്. അതിനെ ഇക്കൂട്ടത്തില്‍ (ഇവിടെ ഉള്ള മെമ്പര്‍മാരുടെ ഇടയില്‍) കാണാന്‍ ആഗ്രഹമുണ്ട്. ഞാനെന്താ ചെയ്യേണ്ടത്?
എന്നെയൂം കൂടി കൂട്ടുമൊ ,എങാനെയാ?
ആദ്യം പറഞ്ഞപ്പൊ ഇ-മെയിൽ വെയ്ക്കാൻ മറന്നുപോയി എനി എന്നെം കൂടി കൂട്ടീല്ലേങ്കില് ഞാൻ ബ്ലോഗല് മതിയക്കൻ പൊവ്വ.
mepnamboothiri@gmail.com
thanthri.blogpost.com
അല്ല മാഷെ എങ്ങിനെയാ ഈ ക്ലബ്ബില്‍ അംഗമാകുന്നെ?
അല്ല മാഷെ എങ്ങിനെയാ ഈ ക്ലബ്ബില്‍ അംഗമാകുന്നെ? ഇതാ ഇവിടെ എന്റെ ഈമെയില്‍ ഐഡി
femashrafu@hotmail.com
femashrafu@gmail.com
femashrafu@yahoo.com
ക്ലബ്ബിൽ നിന്നും വിരമിക്കണം.
ദയവായി സഹായിക്കു.
ചിരി വരുന്നു.
അരവിന്ദ് :: aravind said...
പ്രിയ ശ്രീജിത്തേ,
ശ്രീജിത്ത് ക്ലബിനു വേണ്ടി ചിലവാക്കുന്ന വിലപ്പെട്ട സമയത്തിന് ആദ്യമായി നന്ദി പറയുന്നു. നല്ലൊരു കാര്യമാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞു എന്ന് വരില്ല. അല്പ സമയം എന്റെ ഒരു കണ്ഫ്യൂഷന് തീര്‍ക്കാനും കണ്ടെത്തുമല്ലോ.
ഈയിടെ പലയിടങ്ങളിലായി ക്ലബ്ബിന്റെ റോള്‍, അതില്‍ വരാവുന്ന പോസ്റ്റുകള്‍ മുതലായവയെക്കുറിച്ച് എല്ലാവരും കൂടെ ചര്‍ച്ച ചെയ്തപ്പോള്‍ ക്ലബ്ബിന്റെ റോള്‍ എനിക്ക് കണ്-ഫ്യൂഷനായി. അത് ഒന്ന് ശരിക്കും മനസ്സിലാക്കാന്‍ ആണ് ഈ കമന്റ്. എന്നെപ്പോലെ സംശയം മറ്റുള്ളവര്‍ക്കും ഉണ്ടെങ്കില്‍ മാറട്ടെ എന്ന് കരുതി ഇത് പോസ്റ്റ് ചെയ്യുന്നു. അല്ലെങ്കില്‍ മെയില്‍ അയച്ചാല്‍ മതിയായിരുന്നു. ശ്രീജിത്തിന് ഇത് ഇവിടെ വേണ്ട എന്ന് തോന്നിയാല്‍ മറുപടി മെയിലായയച്ച് ഇത് ഡിലീറ്റാനുള്ള എല്ലാ സ്വാതന്ത്ര്യവും തരുന്നു. :-)
ക്ലബ്ബിന്റെ റോള്‍ എന്ന പോസ്റ്റില്‍, സ്വന്തം ബ്ലോഗില്‍ ഇടാന്‍ തോന്നാത്ത കളകള്‍ (അത് ആ ബ്ലോഗര്‍ തന്നെയാണ് തീരുമാനിക്കുന്നത്..അല്ലേ?) ഇടാനുള്ള അഴുക്കുചാലായി(അത് ഞാന്‍ അംഗീകരിക്കുന്നില്ല, ക്ലബ്ബ് ബൂലോഗത്തിന്റെ ഒരു പോഷക ചാലാണ്) ക്ലബ്ബിന്റെ വിശേഷിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന്,
“ഇത്തരത്തിലുള്ള പോസ്റ്റുകള്‍, കമന്റുകള്‍, ഒഫ് ടോപ്പിക്കുകള്‍, ന്യൂസ്, ചെറു തമാശകള്‍ ഒക്കെ ഇങ്ങോട്ടു വെട്ടിത്തുറന്നു വിട്ട് വ്യക്തികളുടെ ബ്ലോഗിന്റെ ഗുണനിലവാരം സൂക്ഷിക്കുന്ന ബൂലോഗ അഴുക്കുചാല്‍ അല്ലെങ്കില്‍ റെഫ്യൂസ് ബിന്‍ ആണ് ക്ലബ്.“ എന്നും പറഞ്ഞിരിക്കുന്നു.
പക്ഷേ ഈയിടെ ക്ലബ്ബില്‍ ബൂലോഗ സമൂഹത്തിന് മൊത്തം സിഗ്നിഫിക്കന്റായ അറിയിപ്പുകള്, ചര്‍ച്ചകള്‍ ക്ഷണങ്ങള്‍, സഹായ അഭ്യര്‍ത്ഥനകള്‍ മുതലായവയേ ക്ലബ്ബില്‍ ഇടാവൂ എന്നൊരു നിയമം വന്നതായി തോന്നുന്നു.
അത് പുതിയതായി ഉണ്ടാക്കിയതാണോ?
ചോദിക്കുന്നതിന് കാരണം ക്ലബ്ബില്‍ പോസ്റ്റാന്‍ എന്റെ കൈവശം ഇത്തിരി കഥകള്‍ ഉണ്ടായിരുന്നു. തിരിച്ചടി സ്റ്റ്രാറ്റജി, ഉത്തരവാദി സ്റ്റൈല്‍ ചെറിയ കഥകള്‍. മൊത്തം ചില്ലറയില്‍ പോസ്റ്റാവുന്നതേയുള്ളൂ. എന്നാല്‍ അതൊക്കെ അവിടെ പോസ്റ്റി എല്ലാവരേയും കൊണ്ട് വായിപ്പിച്ച്, കഴിഞ്ഞ പോസ്റ്റിനേക്കാള്‍ മോശായി , ഇതിന് തമാശ പോര എന്നൊക്കെ പറയിപ്പിക്കേണ്ട എന്ന് വച്ചിട്ടാണ്. പെട്ടെന്നെഴുതുന്ന പൊട്ടക്കഥകള്‍ (ബാക്കി അങ്ങനെയല്ല എന്നല്ല). അതിനി ക്ലബ്ബില്‍ ഇടാന്‍ പാടുണ്ടോ?
ഉദാഹരണത്തിന് ചിലര്‍ ഇവടെയിട്ട പോസ്റ്റിലെ ഹാസ്യ/ശോക പോസ്റ്റുകള്‍ എനിക്ക് വളരെ ഇഷ്ടായി. അത് ഇവിടെയിടുന്നതില് എനിക്ക് കുറ്റമൊന്നും തോന്നിയുമില്ല. പഴയ ആ മെന്റാലിറ്റി കാരണമാകാം. പക്ഷേ ക്ലബിന്റെ റോള്‍ വായിക്കുമ്പോള്‍ ബ്ലോഗര്‍ക്ക് സ്വന്തം ബ്ലോഗില്‍ ഇടേണ്ട എന്ന് തോന്നിയത് ഇടാം എന്ന സന്ദേശവും കിട്ടുന്നു.
ഇല്ലെങ്കില്‍ ക്ലബ്ബിന്റെ റോള്‍ എന്ന പോസ്റ്റ് നല്ല ധറോ ആയി ഒന്നു തിരുത്തിയെഴുതുക. കാരണം എന്റെ
അഭിപ്രായത്തിലിപ്പോഴും ക്ലബ്ബില്‍ എന്തും പോസ്റ്റാം (സ്വാഗതം ചെയ്യലും, പോസ്റ്റ് പരസ്യവും ഉള്‍പ്പെടെ..അത് നമുക്ക് പറഞ്ഞ് പരിഹരിക്കാവുന്നതേയുള്ളൂ..ലഗേരഹോ കണ്ടോ? സ്റ്റെയര്‍ കേയ്സില്‍ തുപ്പുന്നവനെ നന്നാക്കിയ പോലെ..:-)) പകുതി തമാശയാണേ.). എല്ലാം അല്പം കഴിഞ്ഞാല്‍ കലങ്ങിത്തെളിയും എന്നാണ് പ്രതീക്ഷ.
പക്ഷേ ക്ലബ്ബില്‍ മേല്പറഞ്ഞ പുതിയ(?) നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നെങ്കില്‍ ഒന്നറിയിക്കണം പ്ലീസ്. മാത്രമല്ല ക്ലബ്ബിന്റെ റോളില്‍ നിന്ന് തമാശ എടുത്ത് മാറ്റണം.
ഞാന്‍ ചര്‍ച്ചകളുടെ വരികള്‍ക്കിടയില്‍ വായിച്ചോ?
എല്ലാവിധ സപ്പോര്‍ട്ടും ക്ലബ്ബിന്റെ ഏത് രൂപത്തിനും ഭാവത്തിനും ഉതകുന്ന ഭൂരിപക്ഷാഭിപ്രായത്തിന് വാഗ്ദാനം ചെയ്യുന്നു.
നന്ദി ശ്രീജി :-)
പ്രത്യേക അഭ്യര്‍ത്ഥന : അനോണികളെ വെറുതേ വിടുന്നതല്ലേ നല്ലത്? ചിലര്‍ പ്രശ്നക്കാരാണെങ്കിലും കൂടുതലും നല്ല അനോണികളാണ്. കൊട്ട് കിട്ടേണ്ടവര്‍ക്ക് രണ്ട് കൊട്ട് കൊടുക്കാന്‍ അനോണികള്‍ വേണ്ടേ കൂട്ടരേ ? ഇമേജോര്ത്ത് എല്ലാം കടിച്ചമര്‍ത്തുന്നവര്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗം?...നമ്മള് ഒരു ജനാധിപത്യബൂലോഗമല്ലേ ? :-)
സസ്നേഹം
അരവിന്ദന്
ക്ലബ്ബ് അംഗത്വനമ്പര്‍ 2255
9/14/2006 07:08:15 AM
കലേഷ് | kalesh said...
:(
9/14/2006 07:22:44 AM
kusruthikkutukka said...
:( :( :(
qw_er_ty
9/14/2006 07:24:27 AM
ശ്രീജിത്ത് കെ said...
അരവിന്ദേട്ടാ, മറുപടികള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
1) ക്ലബ്ബിന്റെ റോള്‍ ഇപ്പോഴുള്ളത് വളരെ കുറച്ച് മെംബര്‍മാര്‍ ഉള്ളപ്പോള്‍ മാത്രം ഉപയോഗിക്കാവുന്നതരമാണ്. നൂറില്‍ പരം മെമ്പര്‍മാര്‍ ഉള്ള ഈ സമയത്ത് അത് തിരുത്തേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഞാനും ദേവേട്ടനുമടക്കം ചിലര്‍ അങ്ങിനെ ഒരു നിയമാവലി പല തിരുത്തലുകള്‍ക്കും ശേഷം അന്തിമരൂപത്തില്‍ എത്തിച്ചിരുന്നതുമാണ്. ഗന്ധര്‍വ്വന്റെ ഈ പോസ്റ്റ് വന്നില്ലായിരുന്നെങ്കില്‍ അതിന്ന് തന്നെ പോസ്റ്റിട്ടേനേ. ഇനി എല്ലാവരുടേയും അഭിപ്രായങ്ങല്‍ കൂടി അറിഞ്ഞതിനു ശേഷം തിരുത്തലുകള്‍ വേണമെങ്കില്‍ അതും കൂടി ചേര്‍ത്ത് പതുക്കെ പോസ്റ്റ് ഇടാം എന്നതാണ് പൊതുവേ വന്ന അഭിപ്രായം.
2) മൊത്തം ചില്ലറയില്‍ ഓരോ പോസ്റ്റ് ഇട്ടതിനുശേഷവും താങ്കള്‍ ആദ്യ കമന്റ് ആയി പറയുന്ന ഒന്നാണ്, ഇതില്‍ തമാശ കുറഞ്ഞുപോയി എന്ന്. അങ്ങിനെ ആരെങ്കിലും അവിടെ അഭിപ്രായം പറഞ്ഞിട്ടുണ്ടോ? താങ്കള്‍ എന്തെഴുതിയാലും അത് നല്ല നിലവാരം പുലര്‍ത്തുന്നു എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അതു കൊണ്ട് തന്നെ അങ്ങിനെ ഉള്ള കഥകള്‍ ആ ബ്ലോഗില്‍ തന്നെ വരണം എന്നാണ് എന്റെ ആഗ്രഹം. താങ്കള്‍ക്ക് പിന്നെ സ്വന്തം പോസ്റ്റുകള്‍ കണ്ടുപിടിക്കാനും ആര്‍ക്കെങ്കിലും PDF ആക്കണമെങ്കില്‍ അതിനും, ആ ബ്ലോഗ് തന്നെയാണ് സൌകര്യം. അരവിന്ദേട്ടനും വിശാലേട്ടനും ഈ ക്ലബ്ബില്‍ നല്ല പോസ്റ്റുകള്‍ മുന്‍പ് ഇട്ടിരുന്നു, അതെല്ലാവരും ആസ്വദിച്ചിരുന്നു. അത് പഴയ കഥ. അന്നത്തെ കാലാവസ്ഥ മാറിപ്പോയി. നമുക്കും മാറേണ്ടേ?
3) അനോണിക്ക് ഞാന്‍ മറുപടി കൊടുക്കില്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതിപ്പൊ എന്റെ ബ്ലോഗിലായാലും ശരി, എനിക്കത്രയ്ക്കേ സൌകര്യമുള്ളൂ. അതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതും ക്ലബ്ബും, ഒരു നിയമാവലിയുമായി ബന്ധമില്ല. ഈ ക്ലബ്ബില്‍ അനോണികളെ വിലക്കണമെന്ന് ഞാന്‍ പറയില്ല, പറഞ്ഞിട്ടുമില്ല.
4) മറ്റൊരഭിപ്രായം ഉയര്‍ന്ന് വന്നത്, ഈ ബ്ലോഗില്‍ ആര്‍ക്കും എന്തും പോസ്റ്റാം എന്ന് തന്നെ നിയമം വയ്ക്കാം എന്നതാണ്. പക്ഷെ ഈ ബ്ലോഗ് തനിമലയാളത്തിലും പിന്മൊഴികളിലും വിലക്കേണ്ടി വരും ഇതിന്റെ പ്രാധാന്യം കുറയ്ക്കാന്‍. അത് വേണോ? ഇതെന്റെ സ്വന്തം അഭിപ്രായമല്ല എന്നും കൂടെ പറഞ്ഞുകൊള്ളട്ടെ. ഞാന്‍ ഈ ആശയത്തിന് എതിരാണ്.
9/14/2006 07:32:11 AM
അരവിന്ദ് :: aravind said...
നന്ദി ശ്രീജി. :-)
ഒന്നാമത്തെ മറുപടി തന്നെ എല്ലാം ക്ലിയറാക്കുന്നു. ക്ലബ്ബിന്റെ വളര്‍ച്ച പ്രശ്നമുണ്ടാക്കുന്നെങ്കില്‍, ക്ലബ്ബിന്റെ റോള്‍ തിരുത്തണം എന്നതായിരുന്നു എന്റെ അഭിപ്രായം. അത് എത്രയും പെട്ടെന്ന് പോസ്റ്റാക്കണം. ദേവ്ജിയുടെ അഭിപ്രായങ്ങളും ഉണ്ടെന്നറിഞ്ഞതില്‍ മനസ്സു നിറഞ്ഞ സംതൃപ്തി. ആരെന്തൊക്കെയായാലും ഈ സൂപ്പര്‍ ഹിറ്റ് ബ്ലോഗിന്റെ ‘തന്തപ്പിടി‘ അങ്ങോരാണല്ലോ :-))
ആശയക്കുഴപ്പമുണ്ടാക്കുന്ന ഇപ്പോളുള്ള ക്ലബ്ബ് റോളാണ് ഗന്ധര്വ്വജിയുടെ കണ്ഫ്യൂഷന് പിന്നിലെന്നും തോന്നുന്നു.
ക്ലബ്ബീന്റെ നിയമാവലികള്‍ കണ്ടിട്ട് ഞാന്‍ അഭിപ്രായം അറിയിക്കാം.അതായിരിക്കും ശരി. ഇല്ലെങ്കില്‍ നിങ്ങള്‍ എഴുതിയത് തന്നെ ഞാന്‍ വീണ്ടും പറയും.
ഗുഡ് ലക്ക് ആന്റ് ഓള് സപ്പോര്‍ട്ട്. :-)
അര
9/14/2006 07:41:06 AM
ദേവരാഗം said...
അരവിന്ദന് കുട്ടീ,
ഒരു നിവര്ത്തീമില്ലാത്ത തിരക്കായോണ്ടാണേ (ഇവിടെ കലാശക്കൊട്ട് കൊട്ടിക്കൊന്റിരിക്കുന്നു. പണി ഈ വരുന്ന റമദാനു മുന്നേ തീര്ത്തില്ലേല് നമ്മടെ പണി തീര്‍ത്തുകളയുമെന്ന് സര്‍ക്കാരു ഭീഷണി) പോസ്റ്റാന്‍ പറ്റാത്തത്. ഓരോരുത്തരുടേയും ബ്ലോഗിന്റെയും മൊത്തത്തില്‍ ബൂലോഗത്തിന്റെയും ക്വാളിറ്റി കൂട്ടുന്ന എന്തു പരിപാടിക്കും മുന്നില്‍ തന്നെ ഞാനുമുണ്ടേ. ചൂടു ചര്‍ച്ചയൊക്കെ നടന്ന് ഉശിരന്‍ സൊല്യൂഷനുകളൊക്കെ ഇവിടെയും സന്തോഷിന്റെ ബ്ലോഗ്ഗിലും ജീമൈല്‍ ചെയിന്‍ ആയും ഒക്കെ വരട്ടെ.. ഏലയ്യാ!
9/14/2006 07:48:29 AM
കുറുമാന് said...
ഏവിടുന്നു വായിക്കാന്‍ തുടങ്ങണം, ഏതൊക്കെ ബ്ലോഗുകളില്‍ ആദ്യം കയറിയിറങ്ങി കമന്റണം, ഓഫീസ് ജോലി ആദ്യം ചെയ്യണോ അതോ ബ്ലോഗ് വായന ആദ്യം വേണോ എന്നെല്ലാമുള്ള കണ്‍ഫ്യൂഷന്റെ ഇടയിലാണ് ഇവിടെ കാലു മാറ്റവും, കുതി കാല് വെട്ടും കാണുന്നത്.
മലയാളിയുടെ എരുമ അല്ല ഒരുമ പണ്ടേ പ്രസിദ്ധമാണല്ലോ?
ബ്ലോഗുകള്‍ എത്ര വന്നാലും, ക്ലബ്ബൊന്നു മതി.
ഒരുമയുണ്ടെങ്കില്‍ ഒരൊറ്റ ക്ലബ്ബില്‍ തന്നെ നമുക്കൊരുമിച്ചാര്മ്മാദിക്കാം.
പെരിങ്ങോടന്,അരവിന്ദന്, വിശാലന്, ഇടിവാള്‍ സൂ, കുട്ട്യേടത്തി, ഇഞ്ചിപെണ്ണ്, കുമാര്‍, തുടങ്ങി പേരെഴുതിയാല്‍ തീരാത്ത്ത്ര ആളുകളുടെ പോസ്റ്റുകള്‍ വായിക്കാന്‍ എനിക്കു സമയം തരൂ എന്റെ ബൂലോകനാര്‍ കാവിലമ്മേ.....
ഒപ്പം പണിപോകാതിരിക്കാന്‍, കുറച്ച് ഓഫീസ് ജോലി ചെയ്യാനുള്ള ക്ഷമയും.
9/14/2006 07:58:34 AM
magnifier said...
ഹ..ഹാാാ.. ഇതൊക്കെ ഒന്നു വിചാരണക്കെടുക്കാനായിരുന്നു ഞാന്‍ ബൂലോഗരാജ്യം ചവിട്ടു നാടകം ഗ്ലബ്ബില്‍ സീര്യെലൈസ് ചെയ്യാന്‍ തുടങിയെ, അതിനി വേണ്ടാന്ന് തോന്നുന്നു.അതിനിടയ്ക്ക് ഗ്ലബ്ബിന്റെ ഡാറ്റാബേയ്സ് ഒന്നു പപ്പടമായോ..ഇന്നലെ ഇട്ട ബൂലൊഗത്തിലിട്ട പോസ്റ്റ് തനിമലയാളത്തില്‍ ഉണ്ട്...ബൂലോഗത്ത് പ്രത്യക്ഷപ്പെട്ടിട്ടും ഇല്ല...ഇതെന്ത് മറിമായം
9/14/2006 08:09:56 AM
പുലികേശി രണ്ട് said...
നമുക്കൊരുപണി ചെയ്താലോ? ബൂലോഗക്ലബ്ബില്‍ എന്തിടാം എന്തിടരുത് എന്നു ചര്‍ച്ച ചെയ്യാനുള്ള പോസ്റ്റുകള്‍ മാത്രം ഇട്ടാല്‍ മതി ബൂലോഗക്ലബ്ബില്‍. അപ്പോള്‍ പിന്നെ യാതൊരു കണ്‍ഫ്യൂഷനുമുണ്ടാവില്ല.
ഇമ്മാതിരി ക്ലബ്ബുകളില്‍ മെംബര്‍ഷിപ്പ് ഇല്ലാത്തതിനാലാവണം അള്‍സറും മലബന്ധവും എനിക്കില്ലാതെപോയത്. ഗന്ധര്വന് കി ജയ്.
9/14/2006 08:11:21 AM
ചെണ്ടക്കാരന് said...
പുലികേശി രണ്ട്..,ബൂലോഗ ക്ലപ്പ് രണ്ട്..ആകെ ഇന്നൊരു “രണ്ടിന്റെ മണമാണല്ലോ”
9/14/2006 08:26:52 AM
--------------
ചര്‍ച്ച ക്ലബ്ബിന്റെ റോളിനെ കുറിച്ചായത് കൊണ്ട്, ദയവായി കമന്റുകള്‍ ഇവിടേയ്ക് മാറ്റിയാല്‍, ഇനി വായിയ്കുന്നവര്ക്ക് എല്ലാ കാര്യയവും മൊത്തമായി അറിയാന്‍ കഴിയും. അത് കൊണ്ട് കമന്റുകള്‍ ഇങ്ങട് പേസ്റ്റിയട്ടുണ്ട്.
ചര്‍ച്ച ക്ലബ്ബിന്റെ റോളിനെ കുറിച്ചായത് കൊണ്ട്, ദയവായി കമന്റുകള്‍ ഇവിടേയ്ക് മാറ്റിയാല്‍, ഇനി വായിയ്കുന്നവര്ക്ക് എല്ലാ കാര്യയവും മൊത്തമായി അറിയാന്‍ കഴിയും. അത് കൊണ്ട് കമന്റുകള്‍ ഇങ്ങട് പേസ്റ്റിയട്ടുണ്ട്.
അല്ല,അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ,നിങ്ങക്ക് എന്തിന്റെ സൂക്കേടാ പെമ്പ്രന്നോരേ?ഇനി ബുല്ലോഗക്ലബ്ബില് ആകെ ഒരു പോസ്റ്റുമാത്രം മതി എന്നൊരു മൂന്നാംചേരി അഭിപ്രായക്കാരിയണോ നിങ്ങള്‍?
പുലികേശി രണ്ടിന്റെ വാക്കുകള്‍ക്ക് എന്തൊരു വിനയം. എന്തൊരു എളിമ. ശ്രീജിത്തേ ആ അഡ്മിന് സ്ഥാനത്ത് നിന്നിറങ്ങി ആ വീരശൃഖല ഇദ്ദേഹത്തെ അണിയിക്കൂ.
ക്ഷമയ്ക്കുമൊരതിരൊക്കെയുണ്ട്.ചര്‍ച്ചയോ വിവാദമോ എന്തുമാകാം.ഇത്തിരി സഭ്യമായ ഭാഷ ഉപയോഗിച്ചു കൂടെ?
വല്യമായി പറഞ്ഞതു കാര്യം. സു, ഇനി മുതല്‍ കുറച്ചുകൂടി ശ്രദ്ധിക്കുമല്ലോ.
ഇതെന്താ ചാറ്റ് റൂമാണൊ.. വായില്‍ തോന്നിയതൊക്കെ വെച്ച് കീഞ്ചാന്..
കുട്ടന് മാനേ,അസഭ്യം പറയരുതിവിടെ.ചാറ്റ് എന്നു താങ്കള്‍ ഉദ്ദേഷിച്ചത് ചാറ്റര്‍ലി പ്രഭ്വി എന്നാണെന്നു ഇവിടെ ആര്‍ക്കും മന്സ്സിലായില്ലെന്നാ വിചാരം? അവരുടെ മുറിയാണോ ചാറ്റ് റൂം? ച്ഛെ മോശം (ഒരു മിനിട്ട്,എന്റെ മോണിട്ടറില്‍ ആനാംവെള്ളം തളിച്ചോട്ടെ)
"ക്ഷമയ്ക്കുമൊരതിരൊക്കെയുണ്ട്" - വല്യമ്മായി
സഭ്യത lies in the eyes of the beholder എന്നല്ലെ പണ്ടു കുഞ്ചന്‍ നമ്പ്യാര്‍ പാടുയത്
ങാഹാ! കുഞ്ചന്‍ നമ്പ്യാര്‍ ഒരു പാട്ടു കാരനായിരുന്നൊ?
ആക്ച്വലി അങ്ങോരെഴുതിയത്
“സഭ്യതയെന്നതു കാണുന്നവനുടെ
മിഴികളിലുണ്ടെന്നെന്നുടെ പക്ഷം” എന്നായിരുന്നു. നിങ്ങള്‍ക്കൊക്കെ വേണ്ടി ഞാന്‍ ഇങ്കീരിയസ്സിലെഴുതിയെന്നേ ഉള്ളൂ.
ഇന്ത്യയുടെ കളി താറാവ് പൊരിക്കാരന്‍ ലൂയിസണ്ണന് (ഡക്ക് വറത്ത ലൂയിസ്) ഒണ്ടാക്കിയ നിയമ പ്രകാരം പാമ്പൂതി പോകുന്ന മട്ടാണല്ലോ കാണുന്നത്. :(
എന്നാപ്പിന്നെ നമ്മടെ ID കൂടി ഇന്നാ പിടിച്ചോ
aham25@rediffmail.com
ഈശ്വരാ!
ഞാനും വരട്ടെയോ നിന്റെകൂടെ
kaliyodam.blogspot.com
ബൂലോഗത്തിലെ പുതിയ മെംബര്‍ക്ക് ബൂലോഗക്ലബ്ബില്‍ ഒരു മെംബര്‍ഷിപ്പ് തരാമോ?
എഴുതുകയൊന്നുമില്ലെങ്കിലും വായിക്കാനും വല്ലപ്പോഴും എന്തെങ്കിലും കമന്റ് ഇടാനും താല്പര്യമുണ്ടേ .. ! ഈയുള്ളനും ഇവിടെ ഇത്തിരി ഇടം തരുമോ ?
എനിക്കും ഒരു മെംബര്‍ഷിപ്പ് തരുമോ??
E-mail: anuja7284@yahoo.com
എടുക്കണോ വേണ്ടയോ.. എന്ന് ആലോചിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നെ എടുത്തുകളയാം. നമ്മള്‍ക്കും ഈ ക്ലബില്‍ ഒരു സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ.
email: mrkrish2006@gmail.com
blog: krish9.blogspot.com & ulsavakazhchakal.com
please add my blog also in the list.
chembaka@gmail.com
http://chembakan.blogspot.com/
ബ്ലോഗുലകം മഹാശ്ചര്യം, നമുക്കും കിട്ടണമംഗത്വം.
എന്റെ ബ്ലോഗുകള്‍:പ്രതിഭാഷ,ചിത്രശലഭം,കൂടല്ലൂര്‍.
ഇ-മെയില്‍ വിലാസം:vishnuprasadwayanad@gmail.com
Anonymous aayi post cheyyanamennu karuthiyathalla. Sorry.
Oru chathi patti. Blog Beta yilekku maatti. ippol comment post cheyyan pattunnilla. Aaa samvidhaanam ippozhilla ennu parayunnnu. see the below message while trying to post comment :-
"Account Moved to a Google Account
The account you've just logged in with, nandutvm, has been merged with the Google Account nandutvm@gmail.com.
You will need to log in to the new version of Blogger in beta with your Google Account.
Log in to the Blogger beta
Unfortunately, you cannot post a comment on a non-beta blog or claim a mobile blog using your Google Account. These features are coming soon".
Ithenthoru chathiyaanu????
nandutvm
www.en-ar-ai.blogspot.com
സുഹ്രുത്തുക്കെള,സഹോദരന്മാെര നമസ്കാരം...ഞാന്‍ ഒരു നവാഗതനാണ്...
ഈ ക്ലബില്‍ എങെനയാണ് ഒരു അംഗത്വം ലഭിക്കുക...
my blog http://swapnalookam.blogspot.com/
(ഞാനും ഇതുപോലെ ഒരു ക്ലബ്ബ് തുടങ്ങിക്കോട്ടെ?
ഒന്നാക്കണ്ട ,ഒമ്പതെണ്ണം തുടങ്ങിക്കോളൂ. ബൂലോഗത്തുദിച്ച സൂര്യനല്ല ക്ലബ്ബ്, ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ വെട്ടിയ കൈത്തോടല്ലേ, കൂടുതല്‍ വെട്ടിക്കോളൂ, ഇനിയും വൃത്തിയാകട്ടെ.)
ഇങ്ങനെയുള്ള ഉപദേഷം തരാന്‍ ഒരു മാഷുള്ളപ്പോള്‍
ഞാന്‍ എന്തിനു പേടിക്കണം
appo njanum koodunnu ee blogulkathekku. enikku tharu oru invitation. anuz.sree@gmail.com , kootathil engineya ivide ee malayalam postunne ennu paranju tharane. varamozhi mathre ariyullu. ivide ithingane postunna soothram entha, engineya ennoode ariyicha tharakkedillyaarunnu.
...........nandi..........
ഞാന്‍ തുടക്കക്കാരനാണ് ദേവേട്ടാ..
ഞാന്‍ ബ്ലോഗുലോകത്ത് പിച്ച വെച്ചു നടക്കുകയാണ്... എന്നെ.. ബൂലോഗ ക്ലബില്‍ ഒന്നു ചേര്‍ക്കണേ......
വിപിന്‍ദാസ്
ബൂലോഗമാകുന്ന മഹാസമുദ്രത്തിന്റെ തീരത്ത് പകച്ചു നില്ക്കുന്ന ഒരു കുട്ടിയാണു ഞാന്‍. ഒരംഗത്വം എനിക്കും തരില്ലേ ?
ഇതാണെന്റെ വിലാസം: keerivasu@gmail.com
ലോനപ്പന് മിസ്റ്റിക്ക് ആകുന്നു.ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ-വിദ്യഭ്യാസ-സാംസ്ക്കാരിക-രാഷ്ടീയ മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറത്തായി നില്ക്കുന്ന ഒരു ഭൂഗോളജീവി.
http://lonappan.blogspot.com/
ലോനപ്പനെയും ചേര്‍ക്ക് ഇഷ്ട്ടാ.... അതൊരു മുതല്‍ക്കൂട്ടാവും...ഹാ..ഹാ..
ചന്ത്രക്കാറന്‍: “ചന്ത്രക്കാറന്‍ ഭരിച്ചാലും രുവിതാങ്കൂര് ഭരുമോ എന്നു നോക്കാം?”
ലോനപ്പന് : “ലോനപ്പന് എഴുതിയാലും ബ്ലോഗാമോ എന്നു നോക്കാം?”
അണ്ണാ എന്നെംകൂടി കാപ്പാത്തുങ്കോ..........
justinpathalil@gmail.com
ഒരു മെമ്പര്‍ഷിപ്പു കാര്‍ഡ് എനിക്കും തരുമൊ ??
http://whatmelikemost.blogspot.com
അഖിലാണ്ഡമലയാള ബൂലോഗക്ളബ്ബില് എന്നെയും അംഗമാക്കൂ...
അഖിലാണ്ഡമലയാള ബൂലോഗക്ളബ്ബില് എന്നെയും അംഗമാക്കൂ...
അഖിലാണ്ഡമലയാള ബൂലോഗക്ളബ്ബില് എന്നെയും അംഗമാക്കൂ...
berlyt@gmail.com
ബൂലോഗ ക്ലബ്ബിലേക്കു ഞാനും വന്നോട്ടെ?.......ചുമ്മാ കണ്ടും കേട്ടും ഇരിയ്ക്കുകയോ, സീറ്റില്ലെങ്കില്‍ നില്‍ക്കുകയോ ആവാലോ..
Bobynj@gmail.com
എനിക്കും തരുമൊ ഒരു പ്രവേശന ടിക്കറ്റ്. My e-mail id: sujaya.nambiar@rediffmail.com
ഞാന്‍ അതിനാഗ്രഹിക്കുന്ന ഒരുവനാണേ.. എല്ലാവരും തേങ്ങ ഉടക്കുമ്പോള്‍ ഇടക്കൊക്കെ ഒരു ചിരട്ടയുടെ കഷണമെങ്കിലും ഉടക്കണം എന്നാഗ്രഹിക്കുന്നവന് സഹൃദയരായ ബൂലോക വാസികളെ എന്നേയും കൂടെ നിങ്ങളില്‍ പെടുത്തൂ....
khadark@gmail.com
ബൂലോഗയിലെ എല്ലാവര്ക്കും നമസ്കാരം. എനിക്കും ഇതില്‍ ഒരു മെംബെര്‍ഷിപ്പ് വേണം. എനിക്കു ഒരു invitation melodious.love@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്കു ഒന്നു അയക്കണേ.
ഒരു ബ്ലോഗ്ഗര്‍ ആയിരിക്കേ ഒറ്റയ്ക്ക് നിന്ന് വിയര് ക്കുന്നത് അല്പം ബുദ്ധിമുട്ട് തന്നെ . . . ഇങ്ങനെ ചിലതൊക്കെ ഇല്ലെങ്കില്‍ മുഷിഞ്ഞ് പോകും മാഷേ . . അതോന്ട് ഈയുള്ലവനെക്കൂടി തള്ളുവന്ടിയില് കയറ്റാന്‍ അപേക്ഷ. . .
ഏനിക്കും ബൂലോഗ ക്ലബ്ബില്‍ ചേരണം....
എനിക്കും ഇതില്‍ ഒരു മെംബെര്‍ഷിപ്പ് വേണം. എനിക്കു ഒരു invitation thaneshthampi@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്കു ഒന്നു അയക്കണേ.
ഞാന്‍ ബ്ബൂലോക ക്ലബ്ബിലെ ഒരു അംഗ്മാണ്. എന്നു വച്ചാല്‍ ഞാനൊരു പോസ്റ്റ് എന്റെ ബ്ലോഗിലിട്ടാല്‍, അത് automatic ആയി ബ്ബൂലോക ക്ലബ്ബില്‍ വരുമോ, അതോ അതു ക്ലബ്ബില്‍ ആരെങ്കിലും അതിലേക്കു ചേര്ക്കുകയണോ ചെയ്യുന്നത്.
:-) എനിക്കും തരുമോ ഒരു മെംബര്‍ഷിപ്പ് ?
ഇ-മെയില്‍ sushenvkumar (അറ്റ് gmail ഡോട് കോം)
കുറേകാലമായി ഭൂലോക ക്ലബ്ബിനെക്കുറിച്ച് കേള്‍ക്കുന്നു. പക്ഷെ ഇന്നാണ് ഇവിടെ വരാനായത്.വന്നസ്ഥിധിക്ക് ചായ യൊന്നും വേണ്ട ഒരു മെംബര്‍ഷിപ്പ് തന്നൂടേ?
എന്റെ ഈമെയിലന് ഇതാ salimkvpadi@gmail.com
ഗുരോ..
ഒരു പുതിയ പൈതലാണ്.
വിവരണം കുറെ സംശയങ്ങള്‍ ദൂരീകരിച്ചു (പുതിയവ പലതും ഉണ്ടാവേം ചെയ്തേ)
ത്രത്തോളം നിലം ഉണ്ടാക്കിയെടുത്ത് ഇനിയെന്ത് എന്നാലോചിക്കുവാരുന്നു.
ക്ലബ്ബില്‍ ഒരംഗത്വം തരാക്കാന്‍ ആശിക്കുന്നു.
mansurtk@gmail.com
ബൂലോക ക്ലബ്ബില്‍ ദയവായി അംഗത്വം തരാമോ
appooppan@gmail.com
ഒരു മെബ്ബര്‍ ആക്കി ചേര്‍ക്കാന്‍ അപേക്ഷ...
കുറെ നാളായി ഈ ക്ലബിനെ കുറിച്ചു കേള്‍ക്കുന്നു...
ഇന്നാണ് എല്ലാം വായിച്ചു മനസിലാക്കിയത്..
എനിക്കും ഇവിടെ ഒരു മെമ്പര്‍ഷിപ്പ് കിട്ടിയാ കൊള്ളാന്നുണ്ട്....
gehesh@yahoo.com
എനിക്കിത്തിരി ഇടം തരാമൊ
മാടക്കട തുടങ്ങാനാ,
നാരങ്ങാവെള്ളം, സര്ബത്, മുറുക്കാന്‍, ചായ, കാപ്പി...
ഇവിടെ അതിനു നല്ല സ്കോപ് ഉണ്ടെന്നു തോന്നുന്നു...
ചുള്ളന്..
chickmohan@gmail.com
മുത്തപ്പനെ മറക്കല്ലേ.... പൊഴവക്കത്ത് ഒരു തെങ്ങിന്‍തോട്ടം മുത്തപ്പനും തരണേ .. ഈ ബൂലോകത്ത്
ദേവരാഗംചേട്ടാ.. ദാ.. ഈമെയില്‍:
muthapan@rediffmail.com
പ്രീയ ദേവരാഗം,
ക്ലബ്ബിന്റെ റോള്‍ വായിച്ചു. വളരെ നന്നായിട്ടുണ്ട്. ഈ അങ്കിളിന്റെ വിരല്ത്തുമ്പുകളില് വരുന്ന അങ്ങേയറ്റത്തെ ചീത്ത വാക്ക്, 'പോാാാ...ടാ' എന്നു മാത്രം. കാരണം, മക്കളും പേരക്കുട്ടികളും ഈ ബ്ലോഗകള് വായിച്ചു തുടങ്ങിയിട്ടുണ്ടേയ്....... മറ്റുള്ളവരും ഇതോര്ക്കുമല്ലോ?.
എന്നെയും കുട്ടൂമൊ നിങ്ങളോടൊപ്പം.... tvmons@gmail.com
ഇത്തിരി ഇടം തരുമോ എനിക്കും ...
ablekk@gmail.com
ദേവരാഗം മാഷേ... എനിക്കും തരുമോ ബൂലോഗത്തില്‍ ഒരിത്തിരി സ്ഥലം...
sreesobhin@gmail.com
എനിക്കും ബൂലോഗ ക്ലബ്ബില്‍ അംഗത്വം വേണം..
സഹായിക്കൂ..
ഡോണി
doney.jm@gmail.com
മാഷേ, മലയാളം മണക്കുന്ന ഈ മുറ്റത്തിന്റെ ഒരു മൂലയില്‍ എനിക്കും ഒരു ചെറിയ സ്ഥലം തരു. എന്റെ ഈ-മെയില്‍ അഡ്രസ്സ് : rajesh.thekkath@gmail.com എന്നാണേ...
ചുള്ളന്റെ മാടക്കടയുടെ അടുത്തൊരു മുറുക്കാന്‍ കട തുടങ്ങുവാനാന് പരിപാടിയുണ്ടേ...
ഞാന്‍ ഒരു പാവം പാറശ്ശാലക്കാരനാണേ.....ബൂലൊഗത്തില്‍ എനിക്കും ഒരല്പം ഇടം തരില്ലേ.....
ശിവ.
പരിപാടി തുടങ്ങിയിട്ട് കുറച്ച് നാളായ്...പക്ഷേ ഇമ്മാതിരി പരിപാടികള്‍ ഇപ്പഴാ അറിഞ്ഞെ..
ഈ നിഷേധിയെ നിഷേധിക്കല്ലെ
nidleon@gmail.com
എന്നേം കൂട്ടണേ.....
ബിമിനിത്
biminith@gmail.com
എഴുതുകയൊന്നുമില്ലെങ്കിലും വായിക്കാനും വല്ലപ്പോഴും എന്തെങ്കിലും കമന്റ് ഇടാനും താല്പര്യമുണ്ടേ .. ! biirankutty@googlemail.com
kindly add me also
ajishjjacob@gmail.com
എന്നെക്കൂടി കൂട്ടുമോ??
sapnaanubgeorge@gmail.com
ഇതു വരെ അംഗത്വം ചോദിച്ചു കണ്ട കൂട്ടുകാര്‍ക്കെല്ലാം ഞാന്‍ ക്ഷണക്കത്ത് അയച്ചിട്ടുണ്ടേ. ആരെയെങ്കിലും വിട്ടു പോയെങ്കില്‍ സദയം അറിയിക്കുക. പാറശ്ശാലക്കാരന്റെ മാത്രം ഈ-മെയില്‍ അഡ്രസ്സ് കിട്ടിയില്ല. അത് തന്നാല്‍ ക്ഷണം അങ്ങോട്ട് അയക്കാം.
കുട്ടൂനും, അവധൂതനും കൂടി ഒരല്‍പ്പം ഇടം തരൂ കൂട്ടരേ...
praspr@gmail.com
ഏട്ടാ..ദോണ്ടെ തഴെ കിടക്കുന്ന മെയിലിലേക്കും
ഒരു ഇന്‍ വിറ്റേഷന്‍ അയക്കോ??
മെയില്‍: paduvil@gmail.com
ബ്ലോഗ്: http://pokkirivaasu.blogspot.com/
ബൂലോകത്തേക്ക് ഒരു അംഗത്വം
പ്രതീക്ഷിക്കുന്നു. മന്ദാരപൂവ്.ചിത്രകല,മലയാളം ക്വിസ്സ് ടൈം, കാഴ്ചപ്പാട്, പൂങ്കാവനം(ബാലകഥ് കള്‍ കവിത) തുടങ്ങിയവയാണ് ബ്ലോഗുകള്‍.
jijijohn2@yahoo.co.in
ദേ, എന്നെം ചേര്കൊ?
sadiq_mhmd@yahoo.com
http://sadiquemohmed.blogspot.com/
payyans-എന്ന പേരിലാണ് എഴുതുന്നത്. payyan-stories.blogspot.com എന്നതാണു...ബ്ലോഗ്.
Please enroll me as one of the members..
my email
prinsonj@gmail.com
വണ്ടി വിടല്ലേ... ഞാനുമുണ്ടേ....
ഒരാള്‍ കുടി കയറിക്കൊട്ടെ
sobhipk@gmail.com
തുടക്കമാണു .. ഒരു കൈ സഹായം..ഞാനും കൂടി..
www.vayyattupuzha.blogspot.com
shijuvijay2@gmail.com
വഴിതെറ്റി വന്നവനല്ല....ഇങ്ങോട്ടായിട്ട് വന്നതാണ്.....അതേ...ആരെങ്കിലുമൊന്ന് ഈ വാതില്‍ തുറന്നു തന്നേ......അകത്തോട്ടു കയറട്ടെ...
kuttettanhere@gmail.com
എന്നേയും ഒന്നു കൂട്ടത്തില്‍ കൂട്ടാമോ ചേട്ടാ?
എനിക്കും ഉണ്ടൊരു ബ്ലോഗ്. ഒരു ക്ഷണം പ്രതീക്ഷിക്കുന്നു...
blog : www.nuruthin.blogspot.com
e-mail : nuruthin@gmail.com
ഞാനും അംഗത്വം ആഗ്രഹിക്കുന്നു.
ആരണെന്നെ സഹായിക്കുക.
my id : sudheer.na@gmail.com
you can go to my blogs from my profile.
അംഗത്വം ആഗ്രഹിക്കുന്നു:
sivaravindam@gmail.com
ഞാനും അംഗത്വം ആഗ്രഹിക്കുന്നു.
ആരണെന്നെ സഹായിക്കുക.
http://prrasanth.blogspot.com/
my Id: prrasanth@gmail.com
എന്നേം ചേര്‍ക്കണേ...
http://www.jabukondotty.blogspot.com/
jabukondotty@gmail.com
എനിക്കും ഒന്നു എത്തി നോക്കാന്‍ ഇടം കിട്ടിയാല്‍ നനായിരുന്നു..
ഇതാ പിടിചോളൂ kpmrafeeq@gmail.com
എന്റെ ഈ ബ്ലൊഗും എന്നെയും കൂടെ കൂട്ടാമോ ? പ്ലീസ്
prachaarakan@gmail.com
ഞാന്‍ മുന്നെ ഒരു അപേക്ഷ അയച്ചിരുന്നു എന്നായിരുന്നു കരുതിയിരുന്നത്.. പക്ഷെ കാണുന്നില്ല.. എന്തായാലും ഒന്നു കൂടി അയക്കുന്നു. പരിഗണിക്കുമല്ലോ...
thanku
pbbasheer@gmail.com
വളരെ ഉപകാരപ്രദം ഈ പോസ്റ്റ്.
എന്നേയും കൂട്ടത്തില്‍ ചേര്‍ക്കണേ....
mail id: prasanthvaravoor@gmail.com
blog:http://www.varavoor.blogspot.com/
എനിക്കും ഇതില്‍ ഒരംഗം ആകുവാന്‍ താല്പര്യമുണ്ട്. ഇപ്പോഴത്തെ കാലത്തു എന്നെ പോലെ ചിന്തിക്കുന്നവര്‍ക്ക് നിലനില്‍പ്പില്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം... എനിക്കറിയണം എന്റെ ചിന്തകളില്‍ ഭ്രാന്തിന്റെ അംശം കലര്‍ന്നിട്ടുണ്ടോ എന്ന് ....എന്നെ പോലെ ചിന്തിക്കുന്നവര്‍ ഉണ്ടോ എന്ന് ............
rejeesh.sanathanan@gmail.com
എനിക്കും ഇതില്‍ ഒരംഗം ആകുവാന്‍ താല്പര്യമുണ്ട്. ഇപ്പോഴത്തെ കാലത്തു എന്നെ പോലെ ചിന്തിക്കുന്നവര്‍ക്ക് നിലനില്‍പ്പില്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം... എനിക്കറിയണം എന്റെ ചിന്തകളില്‍ ഭ്രാന്തിന്റെ അംശം കലര്‍ന്നിട്ടുണ്ടോ എന്ന് ....എന്നെ പോലെ ചിന്തിക്കുന്നവര്‍ ഉണ്ടോ എന്ന് ............
rejeesh.sanathanan@gmail.com
www.maarunnamalayali.blogspot.com
എന്നെ ബൂലോഗ ക്ലബ്ബില്‍ അംഗമാക്കാവൊ???
najoos.blogspot.com
najoos@gmail.com
എനക്കും ഒന്ന് കിട്ട്വോപ്പാ vgsreena@gmail.com
www.ponjaaru.blogspot.com
അംഗത്വത്തിനായി ഒരപേക്ഷ. കാണാന്‍ കുറെ വൈകിപ്പോയി. ന്നാലും മലയാളത്തില്‍ ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലെ
നിത്യന്
nithyank@gmail.com
www.nithyankozhikode.blogspot.com
plese inclde me also...
kutty.muhammed@gmail.com
http://www.kuttichinthakal.blogspot.com/
എന്നേയും ഉള്‍പ്പെടുത്തുമോ???
പേടിച്ച് ആര്‍ക്കും കമന്റ് അയക്കാത്തവനാണെന്നു മാത്രം....
ആദ്യമായി ഒരു ബ്ല്ലോഗ് തുടങ്ങിയത് ഇന്നലെ മുതലാണ്. മറ്റൂ കാര്യങ്ങള്‍ മനസ്സിലാക്കിവരുന്നു. ബാലാരിഷ്ടതകള്‍ ഏറെയുണ്ട്. ക്ലബ്ബിന്റെ റോളിനെ പറ്റിയുള്ള വിവരണങ്ങള്‍ ഗംഭീരം. വളരെയധികം നന്ദി..
എനിയ്ക്കും ഇതില്‍ അംഗത്വമെടുക്കണമെന്നുണ്ട്. എന്നെയും ചേര്‍ക്കുമോ?...
Pls include me
http://moosapunalur2.blogspot.com/
http://moosapunalur.blogspot.com/
mail me moosa5253@gmail.com
links എന്ന വിഭാഗത്തില്‍ ഒരു നിഘണ്ടു കൂടി ചേര്‍ക്കുമോ?
മഷിത്തണ്ടു മലയാളം നിഘണ്ടു
http://mashithantu.com/malayalam-dictionary/nighantu.html
നന്ദി.
മാഷെ,
ഞാന്‍ ഒരു നവാഗതനാണു, എന്നെ കൂടി ചേര്‍ക്കാമൊ നിങളുടെ കൂടെ
ഞാനിവിടെ ഒരു മെമ്പര്‍ഷിപ്പിനുവേണ്ടി രണ്ടു പ്രാവശ്യം മെയില്‍ അയച്ചു നോ രക്ഷ എന്താ പുതു മെമ്പര്‍മാരെ എടുക്കേണ്ടാ ന്നെങ്ങാനും പുതിയ പ്രമേയം പാസ്സാക്കിയോ?
എനിക്കുകൂടി ഒരു മെമ്പര്‍ഷിപ് തരുമൊ??
E-mail: pdhareesh@gmail.com http://www.kalyanasaugandikam.blogspot.com/
എന്നേം ക്ലബ്ബില്‍ ചേര്‍ക്കാമോ?
www.dreamscheleri.blogspot.com
എന്നെ കൂടി കൂട്ടുമോ...
http://kaiyyoppu.blogspot.com
rakeshkonni@gmail.com
എനിക്ക് ചില വാക്കുകല് എഴുതാന്‍ കഴിയുന്നില്ല. ഉദാ: ഹ്രുദയം
ഒന്നു സഹായിക്കുമൊ?
എനിക്കും തരൂ അംഗത്വം, പ്ലീസ്
I would like to be new member
Please send me an initation
rajaram2574@gmail.com
aparichithantekazchakal.blogspot.com
ഞാന്‍ മുമ്പയച്ചിരുന്നു, എന്നെ വിട്ടുപോയെന്നു തോന്നുന്നു ഇതു വരേ മെംബറവാന് പറ്റിയില്ല... :(
ഒന്നൂടെ അയക്കുന്നു
kpmrafeeq@gmail.com
http://swapnankal.blogspot.com/
എന്നെക്കൂടെ ഒരു അംഗമാക്കുക.ഇ-മെയില്‍ ഐ.ഡി-vijuarchaeologist@gmail.com
വെള്ളായണി വിജയന്
devaragameeeeeeeee enne koodi
gandharvan666@gmail.com
വണ്ടി ഒന്നു നിര്ത്വോ...ഓരാളും കൂടെ കേറാനുണ്ട്.....
sindurasindura@gmail.com
I am ready
എന്റെ ചേട്ടന്മാരെ
ഈ ബുലോകത്തില്‍ ഒരു മെമ്പരാകാന് നോക്കി നടക്കുവാ. ആരെന്കിലൊമൊക്കെ ഒന്ന് സഹായിക്കുന്നെ
എന്നെയും ഈ ക്ളബ്ബില്‍ ചേറ്ക്കുമൊ
prsanthosh1@mail.com
Blogs: www.santhoshpallassana.blogspot.com
www.thiramozhikal.blogspot.com
എന്നെയും ഈ ക്ളബ്ബില്‍ ചേറ്ക്കുമൊ
sorry mail type cheythappo thetti
actually it is
prsanthosh1@gmail.com
Blogs: www.santhoshpallassana.blogspot.com
www.thiramozhikal.blogspot.com
ഞാനും ചേര്‍ന്നാലോ എന്നാലോചിക്ക്യാണ്
പുതിയതാണു ബൂലോഗത്തില്‍
jayarajmb2004@gmail.com
ഇതിലയ്ച്ചാല് കൂലി കത്താണെങ്കിലും ഒപ്പിട്ടു വാങ്ങാം
എന്നെയും ചേര്‍ത്തീടണേ
http://communistkerala.blogspot.com
http://draksharistam.blogspot.com
എന്നെ കൂടി ബൂലോക ക്ലബ്ബില്‍ മെമ്പര്‍ ഷിപ് തന്നു സഹായിക്കാമോ. ? എന്റെ ബ്ലോഗ് അഡ്രസ്
http://sahavasiyan.blogspot.com/
എന്റെ ഇമെയില്‍ yoonusthayyil@gmail.com
thank you
പ്ലീസ്, ഞാനും കൂടി....?
bijukumarkt.blogspot.com
ശ്ശോ.. എന്റെ ഇ-മെയില്‍ ചേര്‍ക്കാന്‍ വിട്ടുപൊയി.
bijukumarkt@gmail.com
എന്നേംകൂടി.............
k.devadas@gmail.com
http://thakarppanvicharam.blogspot.com/
http://thakarppan.blogspot.com/
ഞാനും കൂടട്ടെ?
mallumash@gmail.com
http://mallusmash.blogspot.com/
എന്നാപ്പിന്നെ ഞാനുമൊരരക്കൈ നോക്കീട്ടുതന്നെ, എന്താ ?
Email : kalavallabhan@gmail.com
Blog : kalavallabhan.blogspot.com
അപ്പോ പറഞ്ഞപോലെ.
കുട്ടിയാണ്, ബാലാരിഷ്ടത മാറിയിട്ടില്ല...എന്നെ ചേര്‍ക്കുമോ..... vvmadhukumarr@gmail.com
kക്iഇTട്Tട്iഇ bബ്OഓDദ്Hഹ്IഇCക്Hഹ്Uഉ
ഞാന്‍ കൂടിയിട്ടുണ്ടോ?
ഇല്ലെങകില് കൂട്ടക
vijayakumar.niranjana@gmail.com
www.malayalavakk.blogspot.com
കൊട് ഒരു മെമ്പര്‍ഷിപ്
ഞമ്മക്കൊരു മെമ്പര്‍ഷിപ്പ് ബേണാര്ന്ന്, തര്വോ?
shaharask@gmail.com
എന്നാ പിന്നെ പണ്ടാറടങ്ങ്!!!!!!!
nikumelete@gmail.com
ഞാനും പോന്നോട്ടെ ?
muhsin.pkl@gmail.com
enikkum boologa clubil angwatham venam njaan puthiya blogger aanu.
commenman085@gmail.com
ഞാനും കുടട്ടെ എന്റെ ബ്ലോഗ് insight4us.blogspot.com എന്റെ ഇമെയില്‍ insightnew@gmail.com
ഈ ക്ലബ്ബില്‍ എന്നെയും ചേര്ത്താമോ....പ്രധാനമായും ഒന്നും എഴുതാനല്ല...മറിച്ച് നല്ല ബ്ലോഗുകള്‍ വലിയ പ്രയാസം കൂടാതെ വായിക്കാനാണ്...!! എന്റെ ഇമെയില്‍: tsjayan@gmail.com
ചേരാന്‍ ആഗ്രഹം ഉണ്ട്.. അനുവദിക്കണം... valappaadan@gmail.com
http://ourtrip-syamsuni.blogspot.com/
ക്ലബില്‍ എന്നെയും ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
blog url http://kavyapoorvam.blogspot.com
Emil: sajeevkadukkara@gmail.com
സജീവ് മായന്‍
ഞാൻ പുതിയ ബ്ളോഗറാണ് .പടിച്ചുവരുന്നതേ ഉളളൂ. സഹായ സഹകരണം പ്രതീക്ഷിക്കുന്നു
എനിക്കും അഗമായാൽ കൊളളാമെന്നുണ്ട് e -mail: skariarose@gmail.com
Post a Comment