Friday, August 18, 2006

അഭ്യര്‍ത്ഥന

സിബുച്ചേട്ടന്‍റെ പ്രത്യേക താല്പര്യ പ്രകാരമാണ് ഞാനീ പോസ്റ്റിടുന്നത്.
മലയാളം യൂണീകോഡ് സന്പ്രദായം ഇപ്പോള്‍ അതിന്‍റെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുടെ പാതയിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന മലയാളം ബ്ലൊഗേഴ്സ് തന്നെയാണ് ഈ വിശ്വാസത്തിന്‍റെ അടിസ്ഥാനം. പക്ഷേ ഈ വളര്‍ച്ച ഇന്‍റര്‍നെറ്റില്‍ മാത്രമൊതുങ്ങുന്നു എന്ന് തോന്നുന്നു. അതു പോരാ;മാതൃഭാഷയെ ഭരണഭാഷയായി അംഗീകരിച്ചിട്ടുള്ള നമ്മുടെ സംസ്ഥാനത്തിന്‍റെ ഭരണ ആവശ്യങ്ങള്‍ക്കും അച്ചടി മുതലായ രംഗങ്ങളിലേക്കും ഈ വളര്‍ച്ച വരേണ്ടത് ആവശ്യമെന്ന് തോന്നുന്നു.
അച്ചടി മേഖലയില്‍ കുറച്ചു നാള്‍ ജോലി നോക്കിയിരുന്ന ഞാന്‍ ഈയടുത്ത കാലത്താണ് ബൂലോകത്തില്‍ വരുന്നതും വരമൊഴി ഉപയോഗിക്കാന്‍ തുടങ്ങിയതും.
ഇതില്‍ എടുത്തുപറയേണ്ടതായി എനിക്കു തൊന്നുന്നത്, മനസിലാക്കി എടുക്കുവാനും കൈകാര്യം ചെയ്യുവാനും ഉള്ള എളുപ്പമാണ്.
പിന്നെ സെര്‍ച്ചിംഗ് സൌകര്യവും ഉണ്ട്.
എന്തുകൊണ്ട് വരമൊഴി ഡിടിപി ക്കായി ഉപയോഗിച്ചുകൂടാ എന്നാലോചിച്ചപ്പോള്‍ വിവിധ തരത്തിലുള്ള ഫോണ്ടുകളുടെ അഭാവം ഒരു വലിയ പ്രശ്നമായിത്തോന്നി.
എന്നാപ്പിന്നെ ഒരു ഫോണ്ട് ഉണ്ടാക്കികളയാം എന്ന ആശയം ഞാന്‍ സിബു ചേട്ടനോടും കെവി-സിജി യോടും അവതരിപ്പിച്ചപ്പോള്‍ വളരെ നല്ല പ്രോത്സാഹനങ്ങളും സാങ്കേതിക സഹായങ്ങളും എനിക്കവരുടെ അടുത്തു നിന്നും ലഭിച്ചു.
അങ്ങിനെയാണെങ്കില്‍ ഫോണ്ട് ഉണ്ടാക്കുന്ന കാര്യം ബൂലോകത്തില്‍ പോസ്റ്റായി ഇടണമെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശ്ശങ്ങളും കൂടെ അറിയണമെന്നും സിബുച്ചേട്ടന്‍ പറഞ്ഞു. അതുകൊണ്ട് ദയവായി അഭിപ്രായങ്ങളും മറ്റും കമന്‍റിടുക!!
NB: ഒരു കര്‍മ്മം തുടങ്ങി വച്ചാല്‍, അതു നന്നായി അവസാനിപ്പിക്കുന്ന
സ്വഭാവം എനിക്ക് തീരെയില്ല (ഭക്ഷണമൊഴിച്ച്)
ആയതിനാല്‍ നന്നായി പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുക ..പ്ലീസ്.
{കടപ്പാടുകള്‍ അതാതു വ്യക്തികള്‍ക്ക്; തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കരുത് അറിയിക്കുക, തിരുത്താം}

17 comments:

രാജ് said...

അതു നല്ല ഐഡിയ. ഒരു ഫോണ്ടല്ല, നാലോ അഞ്ചോ റ്റൈപ്പ് ഫോണ്ടുണ്ടാക്കൂ മാഷേ ;)

സാന്‍സ്
സെരീഫ്
കഴ്‌സീവ്
മോണോസ്പേസ്
പിന്നെ ഫാന്റസി എന്നിങ്ങനെ അഞ്ചു ടൈപ്പ് മലയാളം ഫോണ്ട് വരട്ടെ ;)

K.V Manikantan said...

പച്ചാളമേ...

പൂശുക, മടിപിടിച്ചിരിക്കരുത്‌. ഒരു ഫോണ്ടിന്‌ പച്ചാളം എന്ന് തന്നെ പേരിടാം......

അങ്ങോട്ട്‌ പൂശ്ശ്‌ ഗെഡ്ഡീ........

Sreejith K. said...

ബ്ലോഗിങ്ങിന് ഒരു ഫോണ്ട് തന്നെ ധാരാളം. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പല രീതിയിലുള്ള ഫോണ്ടുകള്‍ ഉണ്ടാവേണ്ട ആവശ്യമുണ്ടെന്നുള്ളതും ശരിയാണ്. പച്ചാളമേ, എല്ലാ ആ‍ശംസകളും.

ഒരു ഓഫ്: ഫോണ്ട് ഒന്നാണെങ്കിലും ഓരോ ബ്ലോഗിലും അത് ഓരോ രീതിയില്‍ ആണല്ലോ കാണുന്നത്. ശനിയന്റെ ബ്ലോഗില്‍ ഉള്ളതുപോലെ നല്ല വടിവൊത്ത അക്ഷരങ്ങള്‍ മറ്റ് ബ്ലോഗിലും ഉണ്ടാക്കാന്‍ എന്താ ഒരു വഴി?

സജു said...

വരമൊഴി ഉപയോഗിക്കുന്നതുമൂലം ഇംഗ്ലീഷ്‌ വാക്കുകള്‍ തെറ്റായി ടൈപ്പ്‌ ചെയ്ത്‌ പഠിക്കുന്നു എന്നൊരാക്ഷേപം വരമൊഴി ഉപയോഗിക്കുന്നവരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്‌ അതുകൊണ്ട്‌ ISM കീ പാടില്‍ ഒരു യൂണിക്കോഡ്‌ എഡിറ്റീങ്ങ്‌ പ്രോഗ്രാം ഡവലപ്പ്‌ ചെയ്യുന്നത്‌ നന്നായിരിക്കും.

രാജേഷ് പയനിങ്ങൽ said...

പച്ചാളാ...

ഞാന്‍ നല്ല ഭംഗിയുള്ള....അക്ഷരങ്ങള്ക്കായി കാത്തിരിക്കുന്നു.....

Anonymous said...

പ്രോത്സാഹനം വേണം.അത്രേയുള്ളൂ.. എന്ന പിന്നെ നോ പ്രോബ്ലം!

പാച്ചാളം ഫോണ്ടിനായി കാത്തിരിക്കുന്നു. വളരെ വളരെ നല്ല കാര്യം!

ഹിഹി..സിബുചേട്ടന്‍ ചിക്കഗോയിലിരുന്നാലും പാവം പിള്ളേരെ പിടിക്കുമെന്ന് എനിക്ക് മനസ്സിലായി..പാവം കുട്ടി! :-)

വേളാങ്കണ്ണി യാത്രയൊക്കെ സുഖമായിരുന്നല്ലൊ ല്ലെ?

sreeni sreedharan said...

പെ, സ, ശ്രീ, sa, ആ, ഓ, in, എല്ലാവര്‍ക്കും നന്ദി!

യാത്ര സുഖമായിരുന്നു.
എല്ലാവര്‍കും വേണ്ടി പ്രാര്‍ഥിച്ചു.

രാജ് said...

പാച്ചാളമേ ഒരു കാര്യംകൂടി. മലയാളം ഫോണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒപ്പമുള്ള ഇംഗ്ലീഷ് ഫോണ്ടുകളും വൃത്തിയായി ചെയ്യുക. ഗൂഗിള്‍ ടാക്ക് പോലുള്ള ചാറ്റ് പ്രോഗ്രാമുകളില്‍ അഞ്ജലിയോ രചനയോ ഉപയോഗിച്ചാല്‍ ജിയുഐ ലുക്കാകെ വശപ്പിശകാകും. സാന്‍സ് ഫോണ്ടാണു നിര്‍മ്മിക്കുന്നതെങ്കില്‍ Frutiger ലുക്കുള്ള ഇംഗ്ലീഷ് ഫോണ്ടും ഉള്‍പ്പെടുത്തുക ;)

സജു സത്യത്തില്‍ വരമൊഴി ഉപയോഗിക്കുകയാണെങ്കില്‍ ഇംഗ്ലീഷ് വാക്കുകള്‍ ഇംഗ്ലീഷ് സ്പെല്ലിങ്ങോടെ എഴുതിയാല്‍ മതി, വരമൊഴി പ്രോഗ്രാം അതു മലയാളീകരിക്കും. മൊഴി കീമാപ്പില്‍ ഈ സൌകര്യമില്ല, ഒട്ടുമിക്ക ട്രാന്‍സ്‌ലിറ്ററേഷന്‍ IME പ്രോഗ്രാമുകളും ഇങ്ങിനെയാണു നിര്‍മ്മിക്കപ്പെടുന്നതും. എന്നുകരുതി അവ ഉപയോഗിക്കുന്നവര്‍ ബസ്സിന്റെ സ്പെല്ലിങ് bas എന്നു ഓര്‍ത്തുവയ്ക്കുമെന്നു് കരുതുന്നില്ല.

പുതിയ ഒരു

സു | Su said...

പച്ചാളം, ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു.


wv (eecaro)

Raghavan P K said...

Best of luck and best wishes.
നാനാത്വത്തില്‍ ഏകത്വം ആണോ , ഏകത്വത്തില്‍‌ നാനാത്വമാണോ?

ചന്തു said...

ധൈര്യമായി മുന്നേറുക.ദേ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.

sreeni sreedharan said...

ദേ പിന്നേം പ്രോത്സാഹനം!
പെരിങ്ങോടന്‍ ചേട്ടാ, എനിക്കു താങ്കളുടെ സഹായവും ആവശ്യം വരും! (ചെവിയില്‍ നുള്ളിക്കൊ :-)

സുചേച്ചി, രാഘവേട്ടാ, ചന്ദുമാഷേ നന്ദി!

Kumar Neelakandan © (Kumar NM) said...

ഐ സ് എം, ലീപ് തുടങ്ങിയ സോഫ്റ്റ് വെയറുകളില്‍ മനുഷ്യനു മനസിലാകാത്ത കീയിലൂടെ ഇവിടെ എന്റെ അനിയന്മാര്‍ ടൈപ്പ് ചെയ്യുന്നതു കാണുമ്പോള്‍ അതിശയം ആണ് തോന്നാറ്. ഈ ML-karthika, ml-sarada, ml-kaumudi, ml-athira എന്നിങ്ങനെ തുടങ്ങി നൂറുകണക്കിന് സുന്ദരികളും മെലിഞ്ഞവരും തടിച്ചവരുമായി എം എല്‍ കുട്ടികള്‍ എന്റെ പി സി യിലും ഉണ്ട്, മലയാളം ആഡ്സ് ചെയ്യാന്‍ വേണ്ടി.

അവരൊ ഒക്കെ ഒന്നു വരമൊഴിയിലൂടെ കടത്തിതരുക എന്നു പറഞ്ഞാല്‍ അതൊരു വിപ്ലവം ആണ്. ഇവിടെ വിരലുകളിലൂടെ മലയാളം ഒഴുകും.

Cibu C J (സിബു) said...

കുമാറേ, വരമൊഴിയിലാണെഴുതേണ്ടതെങ്കില്‍, ml-karthika അല്ലെങ്കില്‍ ml-indulekhaയില്‍ എഴുതി ഫോണ്ട്‌ മാറ്റിയാല്‍ പോരേ. ഈ സിഡാക് ഫോണ്ടുകളുടെ കീമാപ്പ് എല്ലാം ഒന്നാണെന്നാണെന്റെ അറിവ്‌. മാപ്പിങ് വ്യത്യാസാമുള്ളത്‌ കണ്ടാല്‍ ഞാന്‍ വരമൊഴിയില്‍ ചേര്‍ത്തും തരാം. പോരേ ? :)

വളയം said...

ഒന്ന് തള്ളിക്കൊടുക്കാന്‍ ഡ്രൈവിങ്ങ് അറിയണമെന്നില്ലല്ലൊ...
ഇതാ നാല് കൈയ്യും കൊണ്ട് പ്രോത്സാഹനം..

മലയാളത്തിലെ എല്ലാ ഫോണ്ടിനും പെണ്ണൂങ്ങളുടെ പേരാണല്ലൊ. ഈ പെണ്‍ മേല്‍ക്കൊയ്മ അവസാനിപ്പിക്കണ്ടെ പച്ചാളം? (തമാശ എന്ന് പറഞ്ഞാ മതിയോ, ചിരിച്ച് കാണിക്കണോ?)

Kumar Neelakandan © (Kumar NM) said...

സിബു ഞാന്‍ ഈ പറഞ്ഞ ഫോണ്ടുകള്‍ (ഇവിടുത്തെ മിക്കവാറും ഗ്രാഫിക്സ് ടീമുകള്‍, ഡീ ടി പീ സെന്ററുകള്‍ ഉപ്യോഗിക്കുന്ന ഫോണ്ടുകള്‍ എല്ലാം true type fonts (TTF) അല്ല. അവ post script fOnts ആണ്. അതായത് ഏ ടി എം ഫോണ്ട്സ് ആണ്. Adobe Type Managerilടെ മാത്രം ഇന്‍സ്റ്റാളും ഓപ്പണും ആകുന്നത്. ഇതിന്റെ TTF version ഉണ്ടാവുമോ? തിരഞ്ഞുനോക്കാം.

സുറുമ || suruma said...

ഫോണ്ട് ഉണ്ടാക്കുമ്പോള്‍ ലൈസന്‍സ് GPL ആയിരിക്കണമെന്ന് അപേക്ഷിക്കുന്നു.അതും ഫ്രീ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണെങ്കില്‍ ഏറെ നന്ന്.ഫോണ്ട്ഫോര്‍ജ് നല്ലൊരു ഫോണ്ട് എഡിറ്ററാണ്.otf(postscript opentype),ttf തുടങ്ങി പല ഫോര്‍മാറ്റുകളിലും ഫോണ്ട് ഉണ്ടാക്കാവുന്നതാണ്.

നന്ദി.