Monday, August 21, 2006

സഹായിക്കൂ

എനിക്ക്‌ പുതിയ പോസ്റ്റിലേക്കു ഫോട്ടോകള്‍ അപ്പ്‌ ലോഡ്‌ ചെയ്യാന്‍ സാധിക്കുന്നില്ല. ഫയല്‍ അപ്പ്‌ ലോഡ്‌ സാധാരണ പോലെ വര്‍ക്ക്‌ ചെയ്യും, അവസാനം Done എന്നൊക്കെ എഴുതി കാണിക്കും. Done ഇല്‍ കുത്തുമ്പോള്‍ Permission Denied എന്നൊന്നു Javascript error വരുന്നു. Parent Window യില്‍ നിന്നാണ്‌ ഈ ബഗ്ഗ്‌ വരുന്നതു, child വിന്‍ഡോ അടഞ്ഞ്‌ പോകുന്നുമുണ്ട്‌!എന്റേതു വിന്‍ഡോസ്‌ എക്സ്പ്‌ പി (Home at Home and Professional at Office) എല്ലാ പാച്ചും ചെയ്തത്‌(even the latest patch that was released last week).
ഇതു പുതിയതായി തുടങ്ങിയ പ്രശ്നം ആണെന്നു തോന്നുന്നു, എന്റെ ഊഹം ശരിയാണെങ്കില്‍ പുതിയ പാച്ചിനു ശേഷം. ഞാന്‍ അവസാനം അപ്പ് ലോഡ് ചെയ്ത്തതു ആഗസ്റ്റ് 14 നാണ്.

ആര്‍ക്കെങ്കിലും ഈ ബഗ്ഗ്‌ ഉണ്ടോ?
ഇതിനു പ്രതിവിധി?
ബ്ലോഗില്‍ അപ്പ്‌ ലോഡ്‌ ചെയപ്പെട്ട പടങ്ങള്‍ കാണാന്‍ വല്ല വകുപ്പുമുണ്ടോ ( Any browsing tool?)??

സഹായിക്കൂ..

5 comments:

Unknown said...

myexperimentsandme said...

എനിക്കും ഈ പ്രശ്‌നം ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ആഴ്‌ചയും ഒരു തവണ ഉണ്ടായി. പക്ഷേ “സ്വല്‍‌പം വെയിറ്റു ചെയ്യൂ” എന്ന വക്കാരി ടിപ് (ആഹാ...ഡയറക്‍ട് മാര്‍ക്കറ്റിംഗ്!)പ്രകാരം സ്വല്‍‌പം വെയിറ്റു ചെയ്‌തു-അപ്പോള്‍ ഊണു കഴിക്കാന്‍ സമയമായിരുന്നു; ഊണും കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ സംഗതി ഓക്കേ.

അതുകൊണ്ട് സ്വല്‍‌പം വെയിറ്റു ചെയ്ത് നോക്കിയാലോ, ഒന്നോ രണ്ടോ മൂന്നോ മണിക്കൂറോ, ക്ഷമയുണ്ടെങ്കില്‍ ഒന്നോ രണ്ടോ ദിവസമോ? പിന്നെ കുഞ്ഞുകുട്ടികള്‍ ചെയ്യുന്നതായ കുക്കി ക്ലീന്‍, പഴയ ഇന്റര്‍നെറ്റ് ഫയലുകള്‍ ക്ലീന്‍ ഇവയൊക്കെ ചെയ്ത്, വേണമെങ്കില്‍ ഫയര്‍ ഫോക്‍സില്‍ ഒന്ന് നോക്കി...

പടം ബ്ലോഗറിന് കൊടുത്താല്‍ സംഗതി ലെവരുടെ പ്രോപ്പര്‍ട്ടിയായി മാറുമെന്നാണ് തോന്നുന്നത്. പിന്നെ നമുക്കൊന്ന് ഡിലീറ്റാനും പറ്റുന്നില്ല. അതുകൊണ്ട് ഫ്ലിക്കര്‍ (ഗള്‍ഫുകാരേ സോറി), ബക്കറ്റ്, അതുമല്ലെങ്കില്‍ ഗൂഗിള്‍ പേജില്‍ അപ്‌ലോഡിയിട്ട് ലിങ്ക് ബ്ലോഗറില്‍ കൊടുക്കല്‍ ഇവയൊക്കെയാണെങ്കില്‍ പടത്തിന്റെ ഫുള്‍ കണ്‍‌ട്രോള്‍ നമുക്കിരിക്കും എന്നുമാണെന്ന് തോന്നുന്നു

Sreejith K. said...

സപ്തവര്‍ണ്ണമേ,
ബ്ലോഗ്ഗറില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്ന വിന്‍ഡോയില്‍, ചിത്രങ്ങള്‍ അപ്ലോഡ് കഴിഞ്ഞ് ഡണ്‍ എന്ന് ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ്, ആ പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വ്യൂ സോര്‍സ് എടുക്കുക.‍ അപ്പോള്‍ അപ്ലോഡ് ചെയ്ത ചിത്രത്തിന്റെ ഒറിജിനല്‍ ഇമേജ് ലിങ്കും, തമ്പ്നെയില്‍ ഇമേജ് ലിങ്കും കിട്ടും. ഇതെടുത്ത് ഇമേജിന്റെ കോഡ് പോസ്റ്റില്‍ സ്വയം എഴുതിയാല്‍ മതിയാകും. അല്ലെങ്കില്‍ വക്കാരി പറഞ്ഞ പോലെ മറ്റെവിടെയെങ്കിലും ചിത്രം അപ്ലോഡ് ചെയ്യുകയേ വഴിയുള്ളൂ.

Unknown said...

വക്കാരി,
പഴയ കുക്കി ഒക്കെ കഴുകി കളഞ്ഞു, എന്നിട്ടും നോ രക്ഷ.നെറ്റ്സ്കേപ്പ് പരീക്ഷിച്ചു, അപ്പോള്‍ നോ പ്രൊബ്ലം, പടം അപ്പ് ലോഡാകുന്നുണ്ട്! പക്ഷെ എഴുതി വെച്ചിരുന്നതു കണ്ട് ഞാന്‍ ഞെട്ടി, അനാവശ്യമായി അവിടെ ഇവിടെ കുറെ വട്ടവും വളയവും! എന്‍ കോഡിങ്ങ് യുണി കോഡാക്കിയിട്ടും രക്ഷയില്ല.

ശ്രീജിത്തു,
പറഞ്ഞതു പോലെ ചെയ്താല്‍ കാര്യം നടക്കും. images array variable il image url കിടപ്പുണ്ട്!

നന്ദി കൂട്ടുകാരേ, പെരുത്തു നന്ദി!

ഫാരിസ്‌ said...

use firefox for image uploading..and typing..ur problems will get solved