Monday, August 07, 2006

ഓണത്തിനടയ്ക്കു പൂട്ടുകച്ചവടം (ഒന്നാം ഭാഗം?)

പ്രിയപ്പെട്ട ബൂലോഗ സുഹൃത്തുക്കളേ,

നമ്മളേവരും കൊതിക്കുന്ന സുന്ദരമായൊരു സങ്കല്‍പ്പത്തിണ്റ്റെ, അതിലും സുന്ദരമായ ഓര്‍മ്മകളുണര്‍ത്തി മറ്റൊരു ഓണം കൂടെ !!! ഒരു ബൂലോഗവാസിയായതിനു ശേഷമുള്ള ആദ്യ ഓണത്തിണ്റ്റെ ത്രില്ലിലാണ്‌ ഞാന്‍. ആ ത്രില്ല്‌ കെട്ടടങ്ങും മുന്‍പേ എണ്റ്റെ എളിയ മനസ്സില്‍ തോന്നിയ ഒരു ആശയം ഞാന്‍ നിങ്ങളോട്‌ പങ്കുവെയ്ക്കട്ടേ!

വിദേശത്തുള്ള ഒരുമിക്ക ബൂലോഗ സുഹൃത്തുക്കളും ഓണം പ്രമാണിച്ച്‌ നാട്ടില്‍ എത്തിപറ്റുമെന്നു കരുതുന്നു. എങ്കില്‍ എന്തുകൊണ്ട്‌ നമുക്കൊരുമിച്ച്‌ ഈ ഓണത്തിടയ്ക്ക്‌ ഒരു പൂട്ടുകച്ചവടം നടത്തിക്കൂടാ?

അതേ!

ബൂലോഗ സംഗമം ഓണാഘോഷത്തിലൂടെ !

ഒരുപക്ഷെ, ഞാനൊരു കൊച്ചിക്കാരനായത്‌ കൊണ്ടാവാം ഈ സംഗമം നടത്താന്‍ ഉചിതമായ സ്ഥലം കൊച്ചി തന്നെയെന്ന്‌ വിചാരിക്കുന്നത്‌. പിന്നെ, പലര്‍ക്കും എത്തിപ്പെടാന്‍ എളുപ്പം എന്നതിനാലും.

ഇതിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസം ഞാന്‍ വിശാലേട്ടനോട്‌ സംസാരിച്ചിരുന്നു. പെരിങ്ങോടനടക്കം മറ്റു ബൂലോഗരോടും ഞാന്‍ അഭിപ്രായം ചോദിച്ചിരുന്നു. എല്ലാവരും താല്‍പര്യത്തോടെയായിരുന്നു എണ്റ്റെ ആശയത്തെ പറ്റി പ്രതികരിച്ചത്‌. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ കേരള ബ്ളോഗ്ഗേഴ്സ്‌ മീറ്റിലെ ജീവനാഢിയായിരുന്ന അതുല്യേച്ചി, വിശ്വേട്ടന്‍, ഉമേച്ചി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടു. പക്ഷെ, അതുല്യേച്ചിയുടെ മൊബൈലിലേക്കു കാള്‍ കണക്ടാവുന്നുണ്ടായിരുന്നില്ല. ഉമേച്ചിക്കും വിശ്വേട്ടനും വളരെ താല്‍പര്യപൂര്‍വ്വമാണ്‌ സംസാരിച്ചതെങ്കിലും അവരുടെ മഹനീയ സാന്നിദ്ധ്യം നമുക്ക്‌ ലഭിക്കുമോയെന്ന്‌ ഉറപ്പില്ല.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും ഇതിണ്റ്റെ കമണ്റ്റുകളായി ഇടണമെന്നു താഴ്മയായി അറിയിക്കുന്നു. ഈ ആഴ്ച്ച തന്നെ നമുക്കു തീയതിയും സമയവും സ്ഥലവും കാര്യപരിപാടികളും ഫിക്സ്‌ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഇതൊരു വേറിട്ട ഒരു ഇവണ്റ്റ്‌ ആക്കി മാറ്റുവാന്‍ നമുക്കു കഴിയുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

സസ്നേഹം
നിക്ക്‌

(എണ്റ്റെ ഭാഷയിലോ അവതരണത്തിലോ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ ക്ഷമിക്കുമെന്നു കരുതുന്നു. )

11 comments:

ഇടിവാള്‍ said...

ചുള്ളാ.. നല്ല കാര്യം..
ഞാന്‍ നാട്ടിലുണ്ടാവും..
പരിപാടിയുണ്ടെങ്കില്‍ വരും

സെപ്റ്റ. 8 നു തിരിച്ചു വരും കേട്ടാ !

പണിക്കന്‍ said...

ഞാന്‍ എപ്പഴേ റെഡി...

കുറുമാന്‍ said...

നിഖിലേ, നല്ല കാര്യം.....ഞാനും നാട്ടിലുണ്ട്........സെപ്റ്റംബര്‍ ഏഴിന് കസിന്റെ കല്യാണം, ഒമ്പതിന്നു തിരിച്ചു വരവ്......ഓണത്തിന്നു മുന്‍പായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കാം

Sreejith K. said...

ആളുകള്‍ ഉണ്ടാവുകയല്ല വേണ്ടത് ഈ പരിപാടി നന്നാവാന്‍. ആശയങ്ങള്‍ നന്നാവുകയാണ്. കഴിഞ്ഞ മീറ്റിന് അതുല്യച്ചേച്ചി ഉണ്ടായിരുന്നതിനാല്‍, ആരും ഒരു കഷ്ടപ്പാടും അറിഞ്ഞില്ല. ഇത്തവണ ആര് മുന്‍‌കൈ എടുക്കുമെന്നും, എന്തൊക്കെ നമുക്ക് അവിടെ ചെയ്യാന്‍ പറ്റുമെന്നുമൊക്കെ അഭിപ്രായങ്ങള്‍ വരട്ടെ. പരിപാടികള്‍ നന്നാവുമെന്നുണ്ടെങ്കില്‍ ആളുകള്‍ തന്നെ വരും.

മുസ്തഫ|musthapha said...

നല്ല കാര്യം, വളരെ നല്ലത്.

sreeni sreedharan said...

എന്നെക്കൊണ്ട് സാധിക്കുന്ന സഹായമെല്ലാം ഞാനും ചെയ്യും

സ്വാര്‍ത്ഥന്‍ said...

ഞാന്‍ ​ഓണത്തിനു നാട്ടില്‍ ​ഉണ്ടാകില്ല.
'പുട്ട് ' എന്തായാലും ​ഉണ്ടാകുമല്ലോ ല്ലേ?

കിച്ചു said...

ഏതു പാതാളത്തില്‍ വച്ചാലും ഞാന്‍ വരാന്‍ നോക്കാട്ടോ... വന്നിട്ട് എന്നെ തിരിച്ചറിയാതെയെങ്ങും ഇരിക്കുമോ എന്നാ എന്റെ പേടി.. കിച്ചു

Mubarak Merchant said...

ശ്രീക്കുട്ടന്‍ പറഞ്ഞത് കറക്റ്റ്. അന്ന് അതുല്യച്ചേച്ചി ഓടിനടന്നത് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി. വീണ്ടുമൊരു സൌഹൃദസംഗമം നടത്തണമെങ്കില്‍ കൊച്ചിയില്‍ ഇപ്പോശ്ഴുള്ള ബ്ലോഗര്‍മാര്‍ ആദ്യം തന്നെ പരസ്പരം ബന്ധപ്പെട്ട് ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം. എല്ലാവരെയും ഒരിടത്തൊരുമിച്ച് ഹോസ്റ്റ് ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. ഈ സംഗമം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ഫോണിലോ മെയിലിലോ എന്നെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ഒന്നിച്ച് തീരുമാനിക്കാം.
മെയില്‍:bluemoondigital@gmail.com. Tel:0484 3242278, 6950647, 9895527826

Mubarak Merchant said...

നിക്കിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട് പച്ചാളം, ഇക്കാസ്, നിക്ക് എന്നിവര്‍ ഈ മീറ്റ് യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ കൊച്ചിയില്‍ നിന്നു ബ്ലോഗ് ചെയ്യുന്ന എല്ലാവരും അവരവരുടേതായ റോള്‍ വഹിക്കാന്‍ മുന്നോട്ടു വന്നാല്‍ മാത്രമേ ഈ സംഗമം വിജയിപ്പിക്കാന്‍ സാധിക്കൂ. അതിനാല്‍ ബ്ലോഗിംഗിന് നേരമ്പോക്ക് എന്നതില്‍ക്കൂടുതല്‍ എന്തെങ്കിലും പ്രാധാന്യം കൊടുക്കാന്‍ തയ്യാറുള്ള എല്ലാ ബ്ലോഗര്‍മാരും തോട്ടുമുമ്പത്തെ കമന്റില്‍ പറഞ്ഞ നമ്പരുകളുലോ മെയിലിലോ കഴിയുന്നതും വേഗം ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നു.

മുസാഫിര്‍ said...

ആഗസ്ത് 12 മുതല്‍ സെപ്തംബര്‍ 09 വരെ നാട്ടില്‍ കൊച്ചിയുടെ അതിര്‍ത്തി പട്ടണമായ (അതിനപ്പുറം പണ്ടത്തെ മലബാര്‍) ഇരിഞാലക്കുടക്കടുത്ത് എവിടെയെങ്കിലും ഒക്കെ ഉണ്ടാവും.ഇക്കാസിനു മെയിലും വിട്ടിരുന്നു.