Wednesday, August 23, 2006

കുട്ടനാടന്‍ പുഞ്ചയിലെ...

പ്രിയ ബൂലോഗരേ..
നിങ്ങളെ ഒന്നു കൂടി ഒന്ന് ബുദ്ധിമുട്ടിക്കട്ടേ...

ആരുടെയെങ്കിലും കൈയ്യില്‍
“കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ “
എന്നോ
“കുട്ടനാടന്‍ പുഞ്ചയിലെ കെട്ടുവള്ളം തുഴഞ്ഞപ്പോള്‍” എന്നോ തുടങ്ങുന്ന ആ പാട്ടിന്റെ വരികള്‍ മുഴുവനായും ഉണ്ടോ?
ഉണ്ടെങ്കില്‍ അത് ഒന്നു പോസ്റ്റ് ചെയ്യാമോ?
അല്ലെങ്കില്‍ എനിക്ക് ഒന്ന് അയച്ചു തന്നാലും മതി.
aravind.nairഅറ്റ്gmail.com
ഇവിടെ ഓണത്തിന് ഒറ്റക്ക് ഗ്രൂപ്പ് സോംഗ് പാടാനാ..

പ്ലീസ്..
താങ്ക്സ് അഡ്വാന്‍‌സായി!

36 comments:

കണ്ണൂസ്‌ said...

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവ വേണം

വരവേല്‍ക്കാനാളു വേണം, കൊടി തോരണങ്ങള്‍ വേണം
വിജയശ്രീലാളിതരായ്‌ വരുന്നു ഞങ്ങള്‍

കറുത്ത ചിറകുള്ളൊരു അരയന്നപിട പോലെ
കുതിച്ചു കുതിച്ചു പായും കുതിര പോലെ

തോല്‍വി എന്തെന്നറിയാത്ത തല താഴ്‌ത്താന്‍ അറിയാത്ത
കാവാലം ചുണ്ടനിന്നിതാ ജയിച്ചു വന്നു

പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്ക വെയില്‍ നെറ്റീലിന്നു പൊട്ടു കുത്തുന്നു

തെങ്ങോലകള്‍ പൊന്നോലകള്‍ ഓടി വന്നു പുണരുന്നു
തങ്ക വെയില്‍ നെറ്റീലിന്നു പൊട്ടു കുത്തുന്നു

ചമ്പക്കുളം പള്ളിക്കൊരു മുഴു മെഴുകുതിരി
അമ്പലപ്പുഴയിലൊരു കുത്തുവിളക്ക്‌

കരുമാടിക്കുട്ടനിന്നു പഴനി കാവടിയാട്ടം
കാവിലമ്മക്കിന്നു രാത്രി തിരുമുടി കെട്ട്‌


അരവിന്ദാ, ഇങ്ങനെ തന്നെയാണോ എന്ന് നല്ല ഉറപ്പില്ല, പക്ഷേ ഇതു പോലൊക്കെയാണ്‌.

തിത്തിത്താര തിത്തിത്തൈ എവിടൊക്കെ വേണം എന്ന് പ്രത്യേകം പറയണ്ടല്ലോ.

RR said...

അരവിന്ദേ, ഈ ലിങ്ക്‌ ഒന്നു നോക്കുമോ.

http://www.nehrutrophyboatrace.com/pages/vanchipattulyrics.htm

അരവിന്ദ് :: aravind said...

കണ്ണൂസ്‌ജീ മതി..അതു മതി..ധാരാളം.
ആയിരം നന്ദി :-))

ആറാറേ :-) ആയിരം നന്ദി.
നിങ്ങള്‍ രണ്ട് പേരു തന്ന വരികളും ഒന്നു തന്നെ.

കുട്ടേട്ടന്‍ : kuttettan said...

എന്നേയും നിങ്ങളുടെ കൂട്ടത്തില്‍ കൂട്ടാമോ
എന്റെ ഇ മെയില്‍ dotpraveen@gmail.com

:| രാജമാണിക്യം|: said...

അരവിന്ദേ,
മറ്റൊരു ലിങ്കും കൂടി ഇതാ

http://www.nehrutrophy.com/htm/song.htm

Anonymous said...

ചൊറിച്ചു മല്ലന്‍ എന്ന പോസ്റ്റ്‌ സദാചാരത്തിന്റെ കാവല്‍ക്കാര്‍ കണ്ടില്ലെ?
ഇതൊന്നും കുട്ടികളും വീട്ടുകാരും കണ്ടാലും വായിചാലും കുഴപ്പം ഇല്ലെ?

Sreejith K. said...

അനോണീ, സ്വന്തം പേര് പറയാന്‍ ധൈരയമില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടേ.

Anonymous said...

dont feel like saying the name. thats it.
there is an option to choose identity as Anonymous, which is allowed in commenting here.
If you dont feel like getting anonymous comments why dont you disable it?

Anonymous said...

kollam bhangiyayi.

രാജ് said...

ഞങ്ങള്‍ വീടിന്റെ വാതില്‍ തുറന്നിടുന്നതു സുഹൃത്തുക്കള്‍ക്കു സ്വാഗതം എന്നു ബോധിപ്പിക്കുവാനാണു്, ഒരു കള്ളന്‍ വീട്ടില്‍ കയറി മോഷ്ടിച്ചതിനു ന്യായം പറയുന്നു, ഞാന്‍ കേറേണ്ടാ എന്നായിരുന്നെങ്കില്‍ നിങ്ങള്‍ വാതിലടിച്ചിടണമായിരുന്നു.

Anonymous said...

കൊള്ളാം, വളരെ നല്ല ന്യായം.
എന്നാപിന്നെ ഈ നാട്ടിലെ ഒരു വീടിലും വാതില്‍ വേണ്ടല്ലൊ?

Adithyan said...

വാതിലുകള്‍ ഇല്ലാത്ത ഒരു ലോകം ഒന്നും ആരും വാഗ്ദാനം ചെയ്യുന്നില്ല.

എന്നാല്‍ വാതിലുകള്‍ ഇല്ലാത്ത ഒരു ബ്ലോഗ് കമ്മ്യൂണിറ്റി കൊണ്ടു നടക്കാന്‍ അത്ര ബുദ്ധിമുട്ടില്ല. താങ്കളെപ്പോലുള്ള അനോണികള്‍ പക്ഷെ അതില്‍ ഒരു കല്ലുകടി ആണ്. എല്ലാവര്‍ക്കും ഐഡന്റിറ്റി ഒക്കെ ആയി കഴിയുമ്പോള്‍ വാതിലുകള്‍ തുറന്നിടുന്ന കാര്യം പരിഗണിക്കാം....

പിന്നെ അനോണിമസ് കമന്റ്സ് എന്തിനാണ് ഏര്‍പ്പെടുത്തിയതെന്ന് ? എല്ലാവരുടെയും കാര്യം അറിയില്ല. എന്റെ ബ്ലോഗില്‍ ആണെങ്കില്‍ ദാ ഇതു പോലത്തെ കമന്റുകള്‍ വരാന്‍.

Adithyan said...

വോക്കിങ്ങ് സ്റ്റിക്കിനു രണ്ട് ഉപകാരം
1. കുത്തി നടക്കാന്‍ ഉപയോഗിക്കാം
2. വല്ലവന്റെയും മുതുകിനിട്ടടിക്കുക.

എന്തിന് ഉപയോഗിക്കുന്നു എന്നത് ഓരോരുത്തരുടെയും സംസ്കാരത്തിനു വിട്ടിരിക്കുന്നു. അല്ലെ?

Sreejith K. said...

യുണീക്കോഡ് വിവാദം: ചായക്കോപ്പയിലെ കൊടുങ്കാറ്റ് തുടങ്ങിയ പോസ്റ്റുകളില്‍ ബ്ലോഗുകള്‍ക്ക് പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരം നല്‍കാനാണ് അനോണിമസ്സ് കമന്റുകള്‍ വച്ചിരിക്കുന്നത്. താങ്കള്‍ അത് ദുരുപയോഗപ്പെടുത്തരുത്. താങ്കളെപ്പോലുള്ള നട്ടെല്ലില്ലാത്ത ഏഷണിക്കാരെപ്പേടിച്ച് ഇവിടെ അനോണിമസ്സ് കമന്റ്സ് നിരോധിക്കേണ്ട ഒരു അവസ്ഥ ഉണ്ടാക്കരുത് ദയവായി.

Anonymous said...

വാതിലുകള്‍ വേണം എന്നു ആരും വാശിയും പിടിക്കുന്നില്ല.

അനൊനികള്‍ കല്ലുകടി ആണെങ്ങില്‍ ആ ഓപ്ഷന്‍ പിന്നെ എന്തിനാ വെഛിരിക്കുന്നതു?

സ്പാം കല്ലുകടി ആയതുകൊണ്ടാണല്ലൊ word വെരിഫികേഷന്‍ ഇട്ടിരിക്കുന്നതു.

അനൊണിക്കു വാകിംഗ്‌ സ്റ്റിക്കിന്റെ ആവശ്യം ഇല്ല.
1. വടി കുത്തി നടക്കാന്‍ ഉള്ള പ്രായം ആയിട്ടില്ല.
2. മുതികിനടിക്കാന്‍ വടിയും വേണ്ട.

ഉമേഷ്::Umesh said...

ആദ്യത്തെ പാട്ടു കണ്ണൂസ് തന്നല്ലോ. രണ്ടാമത്തെ പാട്ടു് ഇവിടെ ഉണ്ടു്. കഴിഞ്ഞ ഓണത്തിനു് ഇവിടെ പാടാന്‍ വേണ്ടി ഞാന്‍ തയ്യാറാക്കിയതാണു്.

Anonymous said...

നട്ടെല്ല് ഉള്ളതുകൊണ്ടു തന്നെ ആനു കമന്റ്‌ വെചത്‌. Anonymous ആയി കമന്റിയതു ബ്ലൊഗ്ഗ്‌ ID ഇല്ലതതു കൊണ്ടും.

Adithyan said...

ഹഹാഹ്ഹാഹ്

എന്നെച്ചിരിപ്പിച്ചു അനോണിച്ചേട്ടാ....

സ്വന്തമായി ഒരു പ്രൊഫൈല്‍ പോലും ഇല്ലാത്ത അനോണിച്ചേട്ടന്മാര്‍ടെ നട്ടെല്ലിനെപ്പറ്റിയുള്ള സുഭാഷിതങ്ങളും കേള്‍ക്കേണ്ടി വന്നല്ലോ...

സന്തോഷമായി.

സ്വന്തമായി ഒരു ഐഡി പോലുമില്ലാത്തവന്‍ ഈ കമ്മ്യൂണിറ്റിയുടെ നിലനില്ല്‍പ്പിനെപ്പറ്റി ഇത്ര ആകുലനാവുന്നതിലെ ലോജിക്ക് എനിക്ക് മനസിലാവുന്നില്ല.

Anonymous said...

മധുരിയ്ക്കുന്ന കുറെ ഭൂതകാല സ്മരണകളുമായി ജീവിയ്ക്കുന്നവന്‍... ജീവിതം ഇവനു മിക്കപ്പോറും ഭൂതകാലത്തിലാണ്... എന്നെഴുതി ഒരു കുതിരയുടെ പടവും വെചാല്‍ Profile ആകുമൊ?

സു | Su said...

വേണ്ട, താങ്കള്‍ കോവര്‍ക്കഴുതയുടെ പടം വെച്ചോ. എന്നിട്ട് ജീവിതം എപ്പോഴും പെരുവഴിയിലാണ് എന്നും വെച്ചോ.

Adithyan said...

ചേട്ടന് ഇന്റര്‍നെറ്റിനെപ്പറ്റിയും ബ്ലോഗിങ്ങിനെപ്പറ്റിയും ഒന്നും വലിയ വിവരം ഇല്ല അല്ലിയോ? പ്രൊഫൈല്‍ എന്താണെന്ന് അറീയില്ല അല്ലിയോ? സാരമില്ല. സാവധാനം പഠിച്ചെടുക്കാം. :)

ദേ നമ്മള്‍ വിഷയത്തില്‍ നിന്നും മാറി വ്യെത്തിഹത്തിയയിലേക്കു പോകുന്നു. ആദ്യത്തെ അനോണി ബൂലോകകൂട്ടായ്മയേക്കുറിച്ചാണ് പറഞ്ഞത്. എന്റെ ചോദ്യം ബ്ലോഗ് ഐഡി ഇല്ലാത്തവന് ബൂലോക കൂട്ടായ്മയില്‍ എന്തു കാര്യം എന്നായിരുന്നു.

സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.

ഉമേഷ്::Umesh said...

ഇതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെ തോന്നുന്നു.

അനോണി പറഞ്ഞതു് ഒരു പ്രസക്തമായ കാര്യമാണു്. അതു പറഞ്ഞതില്‍ മുള്ളുകള്‍ കൂടി കലര്‍ത്തിയതു ശരിയായില്ല എന്ന അഭിപ്രായമുണ്ടെങ്കിലും.

അനോണികളുടെ നട്ടെല്ലിന്റെ വാദത്തിനു വലിയ പ്രസക്തിയൊന്നുമില്ല. നമ്മളില്‍ ഭൂരിഭാഗവും അനോണികളാണു്. ഇതു “കൊച്ചുതൊമ്മന്‍” എന്നൊരു ബ്ലോഗര്‍ പറഞ്ഞാലും എന്തു വ്യത്യാസമുണ്ടാക്കാന്‍? അനോണീ എന്നു വിളിക്കുന്നതിനു പകരം കൊച്ചുതൊമ്മാ‍ എന്നു വിളിക്കാം, അത്രമാത്രം. അല്ലേ?

ഒരു പക്ഷേ, ഈ അനോണി നമുക്കറിയാവുന്ന ആരെങ്കിലുമാവാം. സ്വന്തം പേരില്‍ ഇങ്ങനെയൊരു മുള്ളു് പ്രയോഗിക്കാന്‍ ചമ്മല്‍ ഉള്ളതുകൊണ്ടാവാം അനോണിയായതു്. “സദാചാരത്തിന്റെ കാവല്‍ക്കാര്‍” എന്നൌ് അദ്ദേഹം സൂചിപ്പിക്കുന്ന ആളുകളെക്കൊണ്ടു് ഇനി പ്രയോജനം വേണ്ടിവന്നാല്‍ എന്നു വിചാരിച്ചാവണം.

ബ്ലോഗറല്ലാതെ, ലൈവ് ജേര്‍ണല്‍, ടൈപ് പാഡ് തുടങ്ങിയ സാധനങ്ങളില്‍ കമന്റുകള്‍ എഴുതുമ്പോള്‍ ഞാന്‍ അവിടെയൊന്നും രെജിസ്റ്റര്‍ ചെയ്യാറില്ല. അനോണിയായി കമന്റെഴുതും. പക്ഷേ, താഴെ എന്റെ പേരു വെയ്ക്കും. ഇവിടെയും സുനില്‍, ബിന്ദു തുടങ്ങി പലരും ഇങനെ സെമി-അനോണികളായി വര്‍ത്തിച്ചിരുന്നു.

പേരു പോലും വയ്ക്കാതെ കമന്റെഴുതുന്നതില്‍ ഒരു നട്ടെല്ലില്ലായ്മ എനിക്കും തോന്നുന്നു. എങ്കിലും അദ്ദേഹത്തിനു് അദ്ദേഹത്തിന്റെ കാരണമുണ്ടാവാം. ഒരുപക്ഷേ, ബോസ് ബ്ലോഗുകള്‍ വായിക്കുന്നുണ്ടാവാം :)

അനോണീ, താങ്കള്‍ ഉന്നയിച്ച പ്രശ്നം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്. അവര്‍ നടപടിയും എടുത്തിട്ടുണ്ടു്.

ഇതെങ്ങനെ ദുരുപയോഗം ആവുന്നു എന്നെനിക്കു മനസ്സിലായില്ല. അനോണി ചൂണ്ടിക്കാണിച്ചതു തെറ്റായോ? അതോ ആ ലിങ്കില്‍ പോയി പാവം കുട്ടികള്‍ വഴിപിഴയ്ക്കുമെന്നോ? ഇങ്ങനെയുള്ള ഒരു കാര്യം മുമ്പു ചൂണ്ടിക്കാണിച്ച ഞാനും ഇതു കേട്ടതാണു്. ഇപ്പോഴും അതൊരു ബാലിശമായ വാദം എന്നേ തോന്നുന്നുള്ളൂ.

ഏതായാലും അനോണി ഇതിനുപയോഗിച്ച വാക്കുകള്‍ അപലപനീയമാണു്. അതു് അനോണിയല്ല കൊച്ചുതൊമ്മന്‍ ഉപയോഗിച്ചാലും അപലപനീയം തന്നെ.


(ഡിസ്ക്ലെയിമര്‍: ഞാനല്ല ആ അനോണി. ഞാന്‍ ഒരിക്കലും ആകാറുമില്ല :) )

Adithyan said...

പ്രൊഫൈല്‍ എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്: ആദിത്യന്‍ എന്ന പേരില്‍ ഞാന്‍ എഴുതിയാല്‍ ആ‍രാണ് എഴുതുന്നതെന്ന് ഈ കൂട്ടായ്മയില്‍ ഉള്ളവര്‍ക്കറിയാം. എനിക്കു വേണ്ടി വൌച്ച് ചെയ്യാന്‍ ഈ കൂട്ടായ്മയില്‍ നിന്നും എനിക്ക് ആളെ കാണിച്ചു തരാ‍ന്‍ പറ്റും. എന്നെ കണ്ടിട്ടുള്ളവര്‍, എന്നോടു സംസാരിച്ചിട്ടുള്ളവര്‍, എന്നെ അറിയാവുന്നവര്‍ അങ്ങനെ അങ്ങനെ. അതിന്റെ ഒക്കെ ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ആണ് എന്റെ പ്രൊഫൈല്‍

കാണുന്ന പോസ്റ്റില്‍ ഒക്കെ തോന്നുന്നതെല്ലാം എഴുതി വെക്കുന്ന അനോണിയും ഞാനും തമ്മിലുള്ള ഡിഫറന്‍ഷിയേറ്റിങ്ങ് ഫാക്റ്റര്‍ ആണ് എന്റെ പ്രൊഫൈല്‍. ആരാണ് എഴുതുന്നതെന്ന് വായിക്കുന്നവനു മനസിലാവാനുള്ള ഒരു ഉപാധി.

Anonymous said...

എന്റെ ചോദ്യം ബ്ലോഗ് ഐഡി ഇല്ലാത്തവന് ബൂലോക കൂട്ടായ്മയില്‍ എന്തു കാര്യം എന്നായിരുന്നു.....

ബ്ലോഗ് ഐഡി ഇല്ലാത്തവന് ബ്ലൊഗ്ഗ്‌ വായിക്കഡ എന്നും അഭിപ്രായം പറയരുത്‌ എന്നുമാണൊ പരയുന്നതു?


സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. .....

അസഭ്യമായതൊന്നും ഞാന്‍ ഇവിടെ കമന്റിട്ടിട്ടില്ല

Anonymous said...

പ്രൊഫൈല്‍ എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്: .....

കമന്റിട്ടതു ആരാനെന്നരിയാതിരിക്കാനാനു Anonymous അയി കമന്റിട്ടത്‌.

Anonymous said...

ഞാനൊരു കാര്യം പറയട്ടെ (ഹൌ എനിക്കെന്താ എപ്പോഴും ഇത്രേം പറയാന്‍)...

പ്രിയ ബൂലോക അഡ്മിന്മാരെ...ബൂലോകത്തില്‍ അനോണിമസ് കമന്റുകള്‍ ഓപ്ഷന്‍ വെക്കരുതു എന്ന് എന്റെ വിനീത് അഭിപ്രായ് ഹെ. ബ്ലോഗര്‍ ഐഡിയുള്ളവര്‍ മാത്രം ഇവിടെ കമന്റ് വെച്ചാല്‍ നല്ലതല്ലെ? ഒരു ഗ്ലബാവുമ്പൊ അലമ്പുണ്ടക്കുന്ന എല്ലാ സ്ഥലത്തൊക്കെ നിങ്ങക്ക് ഓടി ചെന്ന് എത്തി അതൊക്കെ നോക്കി നടത്താന്‍ പറ്റില്ല. നമ്മുടെ സ്വന്തം ബ്ലോഗാവുമ്പൊ നമുക്ക് പെട്ടെന്ന് ഡിലീറ്റാം. പക്ഷെ ഗ്ലബിലെ കമന്‍സിന് ആരെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ നോക്കാന്‍ ഇല്ലാത്ത സ്തിതിക്ക് അതല്ലെ നല്ലത്? അപ്പൊ ഇത് ചുമ്മാ എപ്പോഴും ആവശ്യത്തിനും അനാവശ്യത്തിനും അലമ്പാവുന്നു.
...എന്ന് ഏക് വിനീത് അഭിപ്രായ് ഭി ഹെ...

എന്നാലും അരവിന്ദേട്ടന്റെ ഒരു കൈപ്പുണ്യമേ!:) പാട്ട് ചോയിച്ചാല്‍ പോലും അത് അടിയിലാണല്ലൊ അസാനിക്കുന്നെ..
ഹിഹിഹിഹി :) പിന്നെ ഈ അരവിന്ദേട്ടന്‍ എങ്ങിനെയാ ഒറ്റക്ക് ഗ്രൂപ് സോംഗ് പാടണെ? :)

മാവേലി നാണു വാണീടും കാലം...
അനോണിമസുകളെല്ലാം ഒന്നു പോലെ...
കള്ളുവുമില്ല കമന്റുമില്ല...

അതിന്റെ ഫുള്‍ പാട്ട് അറിയൊ ആര്‍ക്കെങ്കിലും? എനിക്ക് ഓണത്തിന് പിള്ളേരെകൊണ്ട് പാടിപ്പിക്കാനാ...

Adithyan said...

ഈ ചോദ്യത്തിന് ഓരോരുത്തരുടെയും ഉത്തരം വ്യത്യസ്തമായിരിക്കും. ഞാന്‍ ഈ കൂട്ടായ്മയില്‍ ഒരാള്‍ മാത്രം. അതിനാല്‍ ഇനി പറയാന്‍ പോകുന്നത് എന്റെ വ്യക്തിപരമാ‍യ അഭിപ്രായം ആണ്.

ആര്‍ക്കും ബ്ലോഗുകള്‍ വായിക്കാം. അഭിപ്രായം പറയാം. എന്നാല്‍ ഈ കൂട്ടായ്മയ്ക്കു വേണ്ടി അക്ഷിണം പ്രവര്‍ത്തിക്കുന്നവരെ പൊതുവായി ചീത്ത വിളിച്ചു കൊണ്ടോ ആ‍ക്ഷേപിച്ചു കൊണ്ടോ ഇതിനു പുറത്തുനിന്നൊരാള്‍ കയറി ആളാവുന്നതിനോട് എനിക്ക് യോജിപ്പില്ല.
നിങ്ങള്‍ പറയുന്ന കാര്യം സഭ്യവും മാന്യവുമാണെങ്കില്‍ പിന്നെ അതെന്തിന് ഒളിച്ചു നിന്ന് പറയണം?

Adithyan said...

"പ്രൊഫൈല്‍ എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്: .....

കമന്റിട്ടതു ആരാനെന്നരിയാതിരിക്കാനാനു Anonymous അയി കമന്റിട്ടത്‌. "

ഇവിടെയാണ് ശ്രീജിത്ത് നേരത്തെ പറഞ്ഞ നട്ടെല്ലിന്റെ പ്രസക്തി. നിങ്ങള്‍ പറയുന്നത് തികച്ചും ന്യായവും വസ്തുനിഷ്ഠവും ആണെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടങ്കില്‍ പിന്നെ സ്വന്തം പ്രൊഫൈലില്‍ നിന്നും പറഞ്ഞാല്‍ എന്താണ്?
എന്തിനാണ് ഒരു ഒളിച്ചു കളി? അപ്പോ വെറുതെ ആളുകളെ ചീത്ത പറയുകയും വേണം, എന്നാല്‍ നല്ല പിള്ള ചമയുകയും വേണം.

Anonymous said...

ആ കമന്റിട്ടതു ആളാകനൊന്നും വേണ്ടിയല്ല.
ഞാന്‍ ആരെയും ചീത്ത വിളിചിട്ടില്ല. ആക്ഷെപിഛിട്ടും ഇല്ല.

സഭ്യവും മാന്യവുമാണെങ്കില്‍ എങ്ങനെ നിന്നു പരഞ്ഞലും എന്താ?

ആരെ ചീത്ത പറഞ്ഞു എന്നനു പറയുന്നത്‌?

നല്ല പിള്ള ചമഞ്ഞാല്‍ prize വല്ലതുമുണ്ടൊ?

viswaprabha വിശ്വപ്രഭ said...

ശ്ശെ!
പോട്ടെ അനോണീ, പോട്ടെ ആദിത്യാ!
എല്ലാരും ഒന്നു വിട്ടുപിടി!

ഒരു പോയിന്റുമില്ലാത്ത കാര്യങ്ങള്‍ക്കു വേണോ നമുക്കു തല്ലുപിടിക്കാന്‍?

ശരിക്കും തല്ലി അലമ്പുണ്ടാക്കെണ്ട നേരത്തേക്ക് വേണ്ടി നമ്മുടെ ഊര്‍ജ്ജം സംഭരിച്ചുവെക്കാം.

തത്കാലം നല്ലൊരു അനോണിയും നല്ലൊരു ആദിത്യനും വെറുതെ ഒന്നു തട്ടീം മുട്ടീം ഇരുന്നു എന്നു വിചാരിക്കാം അല്ലേ?

:) :) :)

അഞ്ചല്‍ക്കാരന്‍ said...

വിട്ട് കളയെന്റെ ചങ്ങാതിമാരേ...അത് കഴിഞ്ഞില്ലേ...എങ്കിലും അരോപണവിധേയമായ അത്തരത്തിലുള്ള പോസ്റ്റുകള്‍ ഒഴിവാക്കണം. ഒരോരുത്തരൊരോരുത്തര്‍ ഇത്തരത്തിലുള്ള പരീക്ഷണവുമായി ഇറങ്ങിതിരിച്ചാല്‍ ഈ മാധ്യമം ഇന്ന് തരുന്ന ഈ നറും മണം ദുര്‍ഗന്ധമായി മാറാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല...മാതൃഭൂമിയില്‍ ബിജു പറഞ്ഞതുപോലെ എല്ലാവരും അവനവന്‍ കടമ്പകള്‍ തീര്‍‍ത്തെങ്കില്‍ മാതൃമേ ഈ മാദ്ധ്യമത്തിന്റെ നിറവ് ഇങ്ങിനെ നില നിര്‍ത്താന്‍ കഴിയുള്ളു.ഇപ്പോള്‍ ധൈര്യസമേതം കുട്ടികള്‍ക്ക് മുന്നില്‍ ബ്ലൊഗ് തുറന്ന് വച്ച് പോകാന്‍ കഴിയുന്നുണ്ട്..അവര്‍ ആസ്വദിക്കെം ചെയ്യുന്നുണ്ട്..മലയാളത്തില്‍ നിന്നുമകന്നുകൊണ്ടിരിക്കുന്ന പുതു തല്‍മുറ ബ്ലൊഗ് വായിക്കാന്‍ കമ്പൂട്ടരിന്റെ മുന്നിലിരിക്കുന്നത് കാണാന്‍ തന്നെ രസമല്ലേ...എന്തിനിതില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നു.

പാപ്പാന്‍‌/mahout said...

പൊതുവായിപ്പറഞ്ഞാല്‍, അനോണിമസ് കമന്റുകള്‍ എല്ലായിടത്തും അനുവദിക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. ഞാന്‍ തന്നെ അനോണിമസ് ആയി പോസ്റ്റ് ചെയ്തിട്ടുള്ള പല സന്ദര്‍‌ഭങ്ങളുമുണ്ട്. (ഈ പോസ്റ്റിലല്ലാട്ടോ). അനോണിമസ് കമന്റുകളുടെ ഒരു ഗുണം അവയ്ക്ക് അതെഴുതുന്ന ആളിന്റെ പ്രസിദ്ധി നല്‍കുന്ന പ്രത്യേക പരിഗണന കിട്ടുകയില്ല എന്നതു തന്നെ. അവയിലുള്ള ആശയങ്ങളുടെ മാത്രം ബലത്തിലാണ്‍ അവ തള്ളപ്പെടുകയോ കൊള്ളപ്പെടുകയോ ചെയ്യുന്നത്.

സ്നേഹിതന്‍ said...

അരവിന്ദന്റെ അഭ്യര്‍ത്ഥനയും അതിനു മുപ്പതോളം കമന്റുകളും കണ്ടപ്പോള്‍ ഇതാണ് ബൂലോഗക്കൂട്ടായ്മയുടെ തെളിവ് എന്ന് മനസ്സില്‍ കരുതി കമന്റുകള്‍ തുറന്നു നോക്കി. അനോനി പ്രളയം!

ഞാനൊരിയ്ക്കലും അനോനിയായിട്ടില്ല. അതുകൊണ്ടും, ദുരുപയോഗപ്പെടുത്താന്‍ വളരെയധികം സാധ്യതകളുള്ളതു കൊണ്ടും ഞാനെന്റെ ബ്ലോഗില്‍ നിന്നും അനോനിയെ വിലക്കി.

ബൂലോഗത്തില്‍ അനോനിയ്ക്ക് പങ്കു വേണൊ എന്നുള്ളത് ബൂലോഗരെല്ലാവരും കൂടി തീരുമാനിയ്ക്കട്ടെ.

സ്നേഹിതന്‍ said...

'ബൂലോഗത്തില്‍ അനോനിയ്ക്ക് പങ്കു വേണൊ'
എന്നുള്ളത്
'ബൂലോഗക്ലബ്ബില്‍‍ അനോനിയ്ക്ക് പങ്കു വേണൊ'
എന്ന് തിരുത്തി വായിയ്ക്കാനപേക്ഷ.

Anonymous said...

സു കോവര്‍ കഴുതക്കു പകരം അങ്ങോരുടെ പടം വെച്ചാലോ?

അരവിന്ദ് :: aravind said...

ഒരു പാട്ട് റിക്വസ്റ്റ് ഇട്ടിട്ട് ഇന്നലെ വീട്ടിപ്പോയതാ..കണ്ണൂസ്‌ജിയും ആറാറും രാവണനും പാട്ട് തരികയും ചെയ്തു. ഇന്ന് വന്ന് നോക്ക്യപ്പോ ദേ 36 കമന്റ്...എന്റെ കണ്ണു നിറഞ്ഞു പോയി..ബൂലോഗകൂടപ്പിറപ്പുകള്‍‌ക്ക് എന്നോടുള്ള ഒരു സ്നേഹം...ശോ! ഈ മുപ്പത്താറ് പാട്ടില്‍ നിന്നും ഏത് തെരെഞ്ഞെടൂക്കണം എന്ന കണ്‍‌ഫ്യൂഷനോടെ കമന്റുകള്‍ വായിച്ചപ്പോള്‍..ആഹഹ ഓഹൊഹൊ! ഭ പുല്ലേ വെറുതേ ആവശ്യമില്ലാതെ എന്നെ പുറത്തിറക്കി എന്ന് തെറി വിളിച്ച് ചെപ്പക്കടിച്ച് കണ്ണീര്‍ത്തുള്ളി താഴോട്ട് പോയി.
ഏതായാലും വഞ്ചിപ്പാട്ട് റിക്വെസ്റ്റ് ഭരണിപ്പാട്ടാവുന്നതിന് മുന്‍പ് ഈ അഭിപ്രായത്തെക്കുറിച്ച് പറഞ്ഞിട്ട് ഞാന്‍ തന്നെ കര്‍ട്ടനിടാം.
അനോണികള്‍ എല്ലായിടത്തും കമന്റിടണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ബൂലോഗത്തില്‍ നിലനില്‍ക്കുന്ന ആ ഒരു ഫോര്‍മാലിറ്റി ഇല്ലാതെ അഭിപ്രായം പറയാന്‍ അനോണി മുഖമ്മൂടി ചിലപ്പോള്‍, ചില വിഷയങ്ങളില്‍, ചില സന്ദര്‍ഭങ്ങളില്‍ കൂടിയേ തീരൂ. പക്ഷേ ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താന്‍, പ്രത്യേകിച്ച് അസഭ്യം, വ്യക്തിഹത്യ, കുത്തിത്തിരുപ്പ്, കുന്നായ്മ ഇവയൊക്കെ നടത്തുന്നതിനായി ഉപയോഗിക്കുമ്പോഴാണ് അനോണികള്‍ ശല്യമാകുന്നത്. കൂടാതെ ചില ബ്ലോഗുകളില്‍ അനോണികള്‍ നല്ല ഒന്നാന്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുമുണ്ടല്ലോ?

പക്ഷേ ഈ അനോണി ചൊറിച്ചു മല്ലന്‍ ബ്ലോഗര്‍ തന്നെയാവാനാണ് സാധ്യത എന്ന് എന്റെ കുറ്റാന്വേഷണമനസ്സ് പറയുന്നു. ഈ പറഞ്ഞിരിക്കുന്ന സഭ്യമല്ലാത്ത ബ്ലോഗൊക്കെ മറ്റുള്ളവര്‍ എങ്ങനെ കണ്ടു പിടിക്കുന്നു ആവോ! ഒരു പരസ്യം എന്ന നിലക്കായിരിക്കണം , അനോണി ആദ്യത്തെ കമന്റിട്ടത്. :-)

ഏതായാലും കഴിഞ്ഞില്ലേ കാര്യം...ഞാന്‍ പാട്ട് പ്രാക്ടീസും തുടങ്ങി..ഇനീം ഇവിടെ വഴക്കാണേ എല്ലാരേം പിരിച്ചു വിടാന്‍ ഞാന്‍ അങ്ങു പാടും കേട്ടോ..

ശുഭം.