Wednesday, August 30, 2006

പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍.

1. പോസ്‌റ്റിംഗിനും കമന്റിംഗിനും പൂര്‍ണ്ണ സ്വാതന്ത്ര്യം നിങ്ങള്‍ക്കു ബ്ലോഗുകള്‍ തരുന്നുണ്ടെങ്കിലും സാമാന്യബുദ്ധിയും പക്വതയും പ്രകടിപ്പിക്കുന്ന പോസ്‌റ്റുകളാവണം നിങ്ങളില്‍ നിന്നു വരേണ്ടത്‌.


2. നിങ്ങളുടെ പോസ്‌റ്റുകളിലൂടെയാണ്‌ നിങ്ങളുടെ വ്യക്തിത്വം ദൃശ്യമാകുന്നത്‌.


3. അനോണിമസ്‌ കമന്റുകള്‍ അനുവദിക്കുന്നതു ചിലപ്പോള്‍ സത്യസന്ധമായ കാര്യങ്ങള്‍ പേരുവെച്ചു പറയാന്‍ മടിയുള്ളതിനാലും പറയുന്നയാള്‍ക്കു ബ്ലോഗില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാലും ആവാം. ബ്ലോഗിന്റെ വളര്‍ച്ചക്കും സ്വയം വിമര്‍ശനത്തിനും ഇതാവശ്യവുമാണ്‌. അഹങ്കാരത്തിന്റെ കുമിളകളെ ഒരു സൂചിക്കുത്തിനാല്‍ ഇല്ലാതാക്കാനും ഇതു നന്നു. പക്ഷെ പകപോക്കി വിമര്‍ശനവും.വ്യക്തിഹത്യയും അനോണിയിലൂടെ അഭിമതമല്ല.


4. അനോണിയായി എഴുതിയാലും ആ കമ്പ്യൂട്ടരില്‍ നിന്ന്‌ എന്നെങ്കിലും ഒരു വരി ഈ ബ്ലോഗുകളിലൊന്നില്‍ മുമ്പെപ്പോഴെങ്കിലും വീണിട്ടുണ്ടെങ്കില്‍ നാലേ നാലു മിനിറ്റു കൊണ്ടു ആ അനോണി മുന്‍പിട്ട പിണ്ഠം മണത്തു എ.പി അഡ്രസും തറവാടും വരെ കണ്ടുപിടിക്കാന്‍ കഴിയുന്ന സോഫ്‌ട്‌വെയര്‍ ഇന്നുണ്ട്‌.അതിനാല്‍ സൂക്ഷിക്കുക.


5. സഭ്യതയുടെയും അശ്ലീലത്തിന്റെയും സീമ നിര്‍ണ്ണയിക്കുന്നതു നിങ്ങള്‍ തന്നെയാണ്‌ എങ്കിലും അതിര്‍ വരമ്പുകള്‍ ലംഘിക്കുമ്പോള്‍ അത്തരം ബ്ലോഗിന്റെ വിസിബിലിറ്റി കുറക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ട്‌ എന്നോര്‍ക്കണം.ബ്ലോഗുറോള്‍, തനിമലയാളം തുടങ്ങിയ അഗ്രിഗേറ്റരുകളില്‍ നിന്നും പിന്മൊഴിയില്‍ നിന്നും വെട്ടിമാറ്റിയാല്‍ ഇരുട്ടത്തിരുന്നു ബ്ലോഗേണ്ടി വരും.അശ്ലീലമാണുദ്ദേശമെങ്കില്‍ ഇന്റര്‍നെറ്റിലെ മറ്റു മേഖലകള്‍ തേടുന്നതാണു നല്ലത്‌.


6. കമന്റുകളില്‍ വലിയ പോസ്‌റ്റിന്റെ മാറ്ററുകള്‍ ഇടുന്നതു മാന്യതയല്ല.അല്ലങ്കിലേ നിറഞ്ഞു കവിയുന്ന മെയില്‍ ബോക്‌സുകള്‍ കൊണ്ട്‌ അതിന്റെ ശില്‍പികള്‍ ശ്വാസം മുട്ടുന്ന സമയത്ത്‌.ഈയിടെ ഒരേ കമന്റു തന്നെ പലവട്ടം ആവര്‍ത്തിച്ചു പിന്മെഴിയില്‍ വന്നതു പലതും ടെക്‌നികല്‍ എരര്‍ ആണെങ്കിലും മനപ്പൂര്‍വ്വം ചെയ്യുന്നവ പാതകമാണ്‌.
പോസ്‌റ്റിനെ പിന്തുടരാന്‍ ഒരു പിടിവള്ളി പിന്മോഴിയില്‍ ഇടുന്ന പതിവിപ്പോഴുണ്ട്‌.പിന്മൊഴി വഴി ബ്ലോഗില്‍ കയറുന്നവര്‍ക്ക്‌ ഇതു സഹായകരമാകും.പക്ഷെ ഈ വള്ളിയിലൂടെ മെയിന്‍ തീം ഒഴുകിപ്പോകാതെ നോക്കണം ( ഇങ്ങനെ ഒരബദ്ധം എനിക്കു പറ്റിയതു കണ്ണൂര്‍ എനിക്കു ചൂണ്ടിക്കാട്ടി തന്നിരുന്നു.വളരെ നന്ദി)
ഈയിടെ പോസ്‌റ്റിലും കമണ്ടിലും ഒരേ നീണ്ട മാറ്റര്‍ ആവര്‍ത്തിച്ചു കണ്ടു.ആ ബ്ലോഗരെക്കുറിച്ചുണ്ടായിരുന്ന ബഹുമാനം കുറഞ്ഞു.


7. ഓഫടിക്കുന്നതു ഒരാഘോഷമാകുമ്പോള്‍ എല്ലാരും അതാസ്വദിക്കും.മാനസിക പിരിമുറുക്കമുള്ള ഗഹനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്‌ കഴിഞ്ഞിട്ട്‌ അതിന്റെ കെട്ടു വിടാന്‍ ഒരു ചെറിയ സ്മാള്‍ എന്നു കരുതിയാല്‍ മതി.(കഷ്‌ടമായിപ്പോയിയിലെ പിരിമുറുക്കം കുറച്ചതു ഓഫുയൂണിയനാണ്‌ എന്നു മറക്കാന്‍ വയ്യ) ഓഫു വേണ്ടങ്കില്‍ ആദ്യ പിടിവള്ളി കമണ്ടില്‍ തന്നെ അതു പറഞ്ഞാല്‍ പിന്നെ ഓഫടി ശല്യം ഉണ്ടാവില്ല.പിന്നെ 90% ആളുകളും ഓഫു വീണിട്ടണെങ്കിലും ഒരു സെഞ്ചുറി കാണണം എന്നാഗ്രഹിക്കുന്നുണ്ട്‌.


8. ബ്ലോഗുകള്‍ ഗൂഗ്‌ളിന്റെതാണെങ്കിലും നാം അതുപയോഗിച്ചൊരു ബൂലോഗം പണിയുകയാണ്‌. ചെറിയ കുടുംബങ്ങളും വലിയ കുടുംബങ്ങളും ചേര്‍ന്ന്‌ ഒരു വലിയ ഭൂഗോളം. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ എഴുതുന്നു. ചേട്ടനും അനിയനും എഴുതുന്നു. മാഷും കുട്ടികളും എഴുതുന്നു.ചേട്ടനും അനിയത്തിയും ചേര്‍ന്നെഴുതുന്നു.അങ്ങനെ അങ്ങനെ പോകുന്നു.


9. ഒരുപാടു പേരുടെ ഒരുപാടുകാലത്തെ അദ്ധ്വാനഫലമാണി സൗകര്യമെന്നു തിരിച്ചറിയുക.നല്ലതിനു വേണ്ടി ഇതുപയോഗിക്കുക.രചിക്കാനും വെളിച്ചം കാണിക്കാനും പ്രതികരിക്കാനും, പ്രതികരണങ്ങള്‍ ചൂടേടെ അറിയാനും ഇതെത്രമാത്രം സഹായിക്കുന്നുവെന്നു അനുഭവിച്ചു തന്നെ അറിയുക.


10. കഷ്‌ടപ്പെട്ടു നാമിടുന്ന പോസ്‌റ്റിനു കമണ്ടുകള്‍ കാണുന്നില്ലന്നു കരുതി വിഷമിക്കാതിരിക്കുക.കമന്റുകള്‍ പിടിച്ചു വാങ്ങാവുന്നതല്ല.ബ്ലോഗിനു പുറത്തും സൗഹൃദം പുലര്‍ത്തുക എന്നതും മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിക്കുക എന്നതുമാണ്‌ ഈ ബ്ലോഗു മലവെള്ളപ്പാച്ചിലില്‍ നമ്മുടെ സ്വയം സാന്നിദ്ധ്യം അറിയിക്കാനുള്ള ഒരു വഴി.കമണ്ടുകള്‍ ഇല്ലാത്തതിനാല്‍ ബ്ലോഗുകള്‍ ആരും വായിക്കുന്നില്ലന്നു തെറ്റിദ്ധരിക്കരുത്‌. ഒരു ഫ്രീ ഹിറ്റ്‌ കൗണ്ടരിന്റെ സഹായത്താല്‍ ഈ കോമ്പ്ലക്‌സ്‌ മാറ്റിയെടുക്കാം.(ഇതുവെച്ചവരുടെ ബ്ലോഗുവഴി) അവരുടെ അടുത്തെത്താം.അവിടന്നു കിട്ടുന്ന സ്ക്രിപ്‌റ്റ്‌ നമ്മുടെ റ്റെമ്പ്ലെറ്റില്‍ കട്ട്‌ പേസ്‌റ്റ്‌ ചെയ്‌താല്‍ മതി.സംശയങ്ങള്‍ "റ്റെമ്പ്ലെറ്റ്‌" ക്ലാസ്‌ലീഡര്‍, ശ്രീജിത്തിനോടു ചോദിച്ചാല്‍ മതി.


Now clear to everybody?

Assembly dispersed, Now go to your Classes ( I mean Blogs).


(നിങ്ങളുടെ പ്രിയപ്പെട്ട കരീം മാഷ്‌)
http://tkkareem.blogspot.com/

56 comments:

Anonymous said...

ആ സോഫ്റ്റ്‌വെയര്‍ വച്ച് ഇതാരുടെ കമന്റെന്ന് ഒന്നും പറഞ്ഞു താ മാഷേ :)
ക്ലൂ : ഇന്ന് ഈ കമ്പ്യൂട്ടറില്‍ നിന്ന് കമന്റടിച്ചിട്ടുണ്ട്.

Anonymous said...

ദയവായി എനിക്കും ഒന്നു പറഞ്ഞു തരാമോ. കുറേ നാളായി ഞാന്‍ ഇതിന്ടെ ഐ.പി അഡ്രസ്സ് അറിയാന്‍ ശ്രമിക്കുന്നു.

നല്ല ഉപദേശങ്ങളാണ് മാഷ് തന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

Anonymous said...

ഇഞ്ചിപ്പെണ്ണേ വാ വാ.. ഇഞ്ചിച്ചോട്ടില്‍ വാ വാ.. :@)

കരീം മാഷ്‌ said...

ചുമ്മാ പിള്ളാരെ വെരട്ടാന്‍ പറേണതല്ലെ! അനോണിച്ചേട്ടന്‍ എനിക്കു പണിയുണ്ടാക്കി തരല്ലേ!. അല്ലങ്കില്‍ തന്നെ ഇന്ന്‌ ആ മിസ്‌രിയുമായി എന്റെ ഇന്റര്‍നെറ്റു വിഛേദിച്ചതിന്റെ പേരില്‍ ഒരു കശപിശ കഴിഞ്ഞ്‌ ഇപ്പോ വീട്ടില്‍ വന്നാ ബ്ലോഗുന്നത്‌.
ഇനി ഈ പണികൂടി കിട്ടിയാല്‍ "ക്ഷ" യായി.ഒരു ക്ലൂ അങ്ങോട്ടു തരാം ഇസ്‌റായില്‍ മൊസ്സെദു നിര്‍മ്മിതം. കൂടുതല്‍ ഒന്നും ചോദിക്കരുത്‌. ഞാന്‍ ഈ നാട്ടുകാരനല്ല (പ്രവാസിയാണ്‌)

richumolu said...

കരീം മാഷേ നാന്നായി ഇങ്ങനെ ഒരു പോസ്റ്റ്‌.സദാചാരവിരുദ്ധര്‍ കണ്ണു തുറക്കട്ടെ

എല്ലാ ആശംസകളും

Anonymous said...

പഴയവര്‍ക്ക് ഇത് ബാധകമല്ലേ മാഷേ..

ശനിയന്‍ \OvO/ Shaniyan said...

ഇതെന്താ അനോനികളുടെ സംസ്ഥാന സമ്മേളനമോ?

:-)
qw_er_ty

കിച്ചു said...

എനിക്കും അനോണിയാകണം എന്നുണ്ടായിരുന്നു. പിന്നെ കരീം മാഷ് തല്ലിയാലോ അതോണ്ട് വേണ്ട. എന്തായാലും ഇങ്ങനത്തെ ഒരു പോസ്റ്റ് നന്നായി എന്നു തോന്നുന്നു

സഞ്ചാരി said...

കരീമം മാഷെ. നല്ല ഉപദേശവുങ്ങളം നിര്‍ദ്ദേശ്ങ്ങളും.മാഷ് പറഞ്ഞ ആ സംഗതി(സോഫറ്റ്വെയര്‍) ഉണ്ടൊ?
ഒരു തുര്‍ക്കിക്കാരി എന്റെ Yahoo messenger ല്‍ വന്നിട്ട് കുറെ നാളായി പേടിപ്പിക്കുന്നു.

പുള്ളി said...

മൂത്തവര്‍ ചൊല്ലും മുതുനെല്ലിയ്ക്ക, ആദ്യവും കയ്ക്കും പിന്നേം കയ്ക്കും എന്നാലും ധാരാളം vitamin C ഉണ്ടാവും. കരീംഭായ്‌ നിങ്ങള്‍ ഒരു നെല്ലി മരമാകുന്നു.
ഇത്‌ ബൂലോഗത്തില്‍ ചര്‍ച്ചക്കിട്ട്‌ ബില്ല് പാസ്സാക്കി, മലയാളം ബൂലോഗ കോഡ്‌ എന്ന പേരില്‍ തനിമലയാളത്തിലും ബൂലോഗക്ലബിലും ഒക്കെ സ്ഥിരം ലിങ്ക്‌ ആയി കൊടുത്താലോ.
കോഡനുസരിക്കത്തവര്‍ക്ക്‌ ഊരു വിലക്കും

സൂര്യോദയം said...

എന്താ മാഷുടെ ഒരു ക്ലാസ്സ്‌... കേട്ടിരുന്നുപോയി... എന്തായാലും വളരെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍... നല്ല ഉപദേശങ്ങള്‍..

Rasheed Chalil said...

മാഷേ അടിപൊളിയായി. ഉപേദേശ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കേട്ടല്ലോ.ഞാനും കേട്ടു. അസ്സലായി.

ഇനി (ഏയ് ഓട്ടോ സ്റ്റൈലില്‍) ഗോ റ്റു യുവര്‍ ക്ലാസസ്സ്..

മുസ്തഫ|musthapha said...

മാഷെ,

നല്ല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും...

Sreejith K. said...

മാഷേ, കലക്കന്‍.

ഈ പോസ്റ്റ് എന്ത്യേ ഇത്രയും വൈകാന്‍ എന്നു മാത്രം മനസ്സില്‍.

അഞ്ചല്‍ക്കാരന്‍ said...

നല്ല നിര്‍ദ്ധേശം.

Anonymous said...

പിന്നേ അങ്ങനത്തെ സോഫ്ട്വെയര്‍ ഒന്നും ഉണ്ടാവില്ല, വെരുതെ പറ്റിക്കാനായിരിക്കും....
......ഉണ്ടാവോ?

എന്നെയൊന്നും ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല,
അല്ലെങ്കില്‍ ഒന്ന് ശ്രമിച്ച് നോക്ക് മാഷെ,
ഞാന്‍ പച്ചാളമാണെന്ന് കണ്ടുപിടിക്കാന്‍ പറ്റില്ല,
ബെറ്റ് അടി ബെറ്റ്

paarppidam said...

I really appriciate your hardwork and commitment. could you please give me tips on "how to create links to other blogs?"

കരീം മാഷ്‌ said...

(സാറിണ്റ്റെ പോസ്റ്റ്‌ വളരെ ഉപകാരപ്രദമായി. സാര്‍, ഇതു വായിക്കുന്നതിനു മുന്‍പ്‌ എനിക്കൊരബദ്ധം പറ്റി. 'ഇതാ ചരിത്രം ഇവിടെ തുടങ്ങുന്നു' എന്ന ബ്ളോഗില്‍ ഞാന്‍ ബ്ളോഗറുടെ അമ്മൂമ്മക്ക്‌ വിളിച്ചു. ഒരു തമാശക്ക്‌. പ്രശ്നാവോ... ?)
------സുരേഷ്‌ ദേവികുളം---------

സുരേഷ്‌, ഞാന്‍ അതു കണ്ടിരുന്നു.
മാത്രമല്ല അതു സുരേഷ്‌ ഡിലിറ്റു ചെയ്‌ത വിവരവും ഹെഡ്മാസ്‌റ്റരുടെ അടുത്തു പറഞ്ഞിരുന്നു.
ആദ്യമായിട്ടല്ലേ! അറിയാതല്ലേ! ഇപ്രാവശ്യം മാപ്പാക്കണം എന്നു ഞാന്‍ ശുപാര്‍ശചെയ്‌തിട്ടുണ്ട്‌. വിഷമിക്കണ്ട.

കരീം മാഷ്‌ said...

could you please give me tips on "how to create links to other blogs?"
------Paarpidam------------

Use Link window in Posting menu
any other doubts read this post bellow:-
http://ashwameedham.blogspot.com/2006/07/blog-post_28.html

Anonymous said...

hahaha enikkum onnu paranju tharamo aa software ne patti??

Unknown said...

കരീം മാഷേ,
വളരെ ഉപയോഗപ്രദമായ പോസ്റ്റ്. ഇതിന്റെ ലിങ്ക് പുതിയതായി കണ്ണില്‍പ്പെടുന്നവര്‍ക്ക് കൊടുക്കാന്‍ എല്ലാവരും ശ്രമിച്ചാല്‍ നന്നായിരിക്കും.കുറെ കാലം ബൂലോഗത്ത് തെണ്ടിനടന്നും ചൊറിയുമ്പൊ അറിഞ്ഞ ബാലകൃഷ്ണപ്പിള്ളയായും (കട്:വക്കാരി)ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളാണിവ.തുടക്കക്കാര്‍ തീര്‍ച്ചയായും വായിക്കേണ്ട പോസ്റ്റ്!

ദേവന്‍ said...

ഇത്തിപ്പോഴാ കണ്ടത്‌ കരീം മാഷേ, നന്നായി.

പുതിയ ബ്ലോഗര്‍മാര്‍ മാത്രമല്ലല്ലോ ഇത്‌ എല്ലാ ബ്ലോഗര്‍മാരും പാലിക്കേണ്ട സദാചാരമല്ലേ.

കരീം മാഷ്‌ said...

പുതിയ ബ്ലോഗര്‍മാര്‍ മാത്രമല്ലല്ലോ ഇത്‌ എല്ലാ ബ്ലോഗര്‍മാരും പാലിക്കേണ്ട സദാചാരമല്ലേ.

ശരിയാ എല്ലാരും പാലിക്കേണ്ടതു തന്നെ.
പുതുതായി എത്തുന്നവക്കു മാര്‍ഗ്ഗദര്‍ശനം എന്ന രീതി മനസ്സില്‍ വന്നപ്പോള്‍ ആ വാക്ക് അറിയാതെ വന്നു.
ഇപ്പോള്‍ പുറത്തെല്ലാരും പറയുന്നു.
“ നന്നായി പോസ്‌റ്റ്‌ ചെയ്‌തില്ലങ്കില്‍ ന: കമാണ്ട് അറ്ഹതി: ശരിയാണോ ദേവരാഗം മാഷെ?”
മലയാളത്തില്‍ നാളുവഴി ഉണ്ടാക്കുമ്പോള്‍ എന്നെയും കൂട്ടാണം. ഞാനും കണക്കപിള്ളയാ.....

Vssun said...

Bheeshaniyude swaram thonnunnu

അളിയന്‍സ് said...

ഹലോ കരീം മാഷെ,
ഞാന്‍ ഇന്നാണു ഈ അങ്കം(ബ്ലോഗല്‍)തുടങ്ങിയത്.റൂള്‍സ് വായിച്ചു ബോധ്യപ്പെട്ടു.എന്നെയും ഈ ഭൂലോക ക്ലബില്‍ ചേര്‍ക്കണേ...
സ്വന്തം,
അളിയന്‍സ്.
mail id : helloajith@gmail.com

Anonymous said...

കരീം മാഷെ, ഈ അനോണികളെ പിടിക്കാന്‍ തല്‍ക്കാലം ബ്ലോഗറിലൊരു വഴിയുമില്ലെങ്കിലും വേറൊരു വളഞ്ഞ വഴിയുണ്ട്. പതുക്കെ അനുനയിപ്പിച്ച് ഉമേശഗുരിക്കളുടെ ബ്ലോഗില്‍കൊണ്ടുപോയി ഒരു അനോണിക്കമന്റിടീക്കുക. സ്വകാര്യത്തില്‍ ഉമേശ് ജിയോട് ആ അനോണിയുടെ IP ചോദിച്ചാല്‍ മതി. IP കിട്ടിക്കഴിഞ്ഞാല്‍ ബാക്കിക്കാര്യം കരീം മാഷിനറിയാമല്ലോ എന്താ ചെയ്യേണ്ടതെന്ന്...

അല്ലെങ്കില്‍ ചെറിയതോതിലുള്ള വിവരത്തിന് ദാ ഇവിടെ കൊടുത്താല്‍ മതി.

മുന്നറിയിപ്പ്: അനോണികളേ കളി ഉമേശ് ജിയോട് വേണ്ട; കെവിന്‍ സജിയോടും...

"forlovers... said...

എന്റെ കാര്‍ത്തികുട്ടിക്ക്‌...
മലയാളനാട്‌ ; ദൈവത്തിന്റെ സ്വന്തം നാട്‌.
ആ മലയാളനാട്ടിലെ മക്കള്‍ക്ക്‌ ഒരു സംസ്ക്കാരമുണ്ട്‌.
പണ്ടുമുതലേ മലയും ആഴിയം പൊതിഞ്ഞുസൂക്ഷിച്ച ദൈവത്തിന്റെ വരദാനമായ;
ആ സംസ്ക്കാരത്തിന്റെ കാവല്‍ക്കാരാണ്‌ കരിം മാഷിനെപോലുള്ളവര്‌.
മാഷേ,
ഞാന്‍ ബൂലോകത്തില്‍ പുതുതാണ്‌,
എല്ലാവരും തങ്ങള്‍ക്കിഷ്ട്ടപെട്ട വിഷയത്തെക്കുറിച്ചാകാം അവരുടെ ബ്ലോഗിലൂടെ പറയുന്നത്‌.
പക്ഷേ...
എന്റെ ബ്ലോഗ്‌ എന്റെ പ്രിയപെട്ടവള്‍ക്കുവേണ്ടി...
എന്റെ കാര്‍ത്തികുട്ടിക്കുവേണ്ടി...
വെറുതേ കുറച്ചു നൊമ്പരങ്ങള്‍ പങ്കുവെക്കാന്‍...
എന്തിനാണിതെന്നെനിക്കറിയില്ല;
എങ്കിലും മാഷേ എന്നെയും ബൂലോകത്തിലേക്കു ക്ഷണിക്കണേ...
എന്റെ e mail id "forlovers@sancharnet.in"
സ്വല്‍പ്പം വലുതായിപ്പോയെങ്കില്‍ ക്ഷമിക്കണേ മാഷേ...

കൊച്ചുമുതലാളി said...

കലക്കി മാഷേ,
ഉപദേശങ്ങള്‍ക്ക് നന്ദി.
ഇനിയും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.

Kiranz..!! said...

മാഷേ..ഒരു മെമ്പര്‍ഷിപ്പ് നമുക്കും കിട്ടുമോ ??

kiranjose2@gmail.com

ഇതാണ് നമ്മുടെ മെയില്‍ അഡ്രസ്..!

പാച്ചു said...

നന്നായി...ഇത്‌ ഒരു ജനറല്‍ റൂള്‍ ആയി പരിഗണിക്കവുന്നതാണ്‌.

ഇതിനു താഴെ I Agree ചെയ്താല്‍ മാത്രെ Register ആകാവൂ.
അതു പോലെ ആക്കണം.

പക്ഷെ,(1)pinmozhikal@gmail.com തുടങ്ങിയവയുടെ സൂത്രപ്പണികള്‍
(2) Site Counter ഇടുന്ന വിധം.

ഇത്തരം കാര്യങ്ങള്‍ എവിടുന്ന് കിട്ടും.?

Funmafia said...

നന്ദി മാഷേ നന്ദി,എന്റെ ബ്ലോഗും ആരെങ്കിലും കാണുമായിരിക്കും അല്ലേ

മര്‍ത്ത്യന്‍ said...

മാഷെ വളരെ ശരി....

Anonymous said...

Just to clear a few fact.

if someone wants to be truly undetectable on the internet it is possible. The very nature of the internet is to establish and provide connection by nodal distribution.

There are more than one way to connect to the internet.

A Parked car outside a free wifi access point.

A user using distributed proxy application.

To even suggest such ridiculous statements is childish.

I politely invite the wannabe hacker gentleman that claims to trace IP's of Anonymous users, to please trace from where this post has originated. I know for a fact that revealing the identity of this post would be next to impossible.

Kaippally said...

കരീം ഭായി:
നീണ്ട കമണ്ടുകള്‍ ഒഴിവാക്കണം എന്ന താങ്കളുടെ ആറാം കല്പന മാനിച്ചുകൊണ്ടു, ഞാന്‍ ഇതിനുള്ള ഒരു മറുപടി ഇവിടെ ഇടുന്നു.

Anonymous said...

ചുമ്മാ‍ വെരട്ടാതെ മാഷേ, ഏവൂരാനും പിന്മൊഴിയും വെട്ടീക്കളഞ്ഞാല്‍ ആരും ഇരുട്ടിലാകാന്‍ പൊകുന്നില്ല. ബ്ഭൂമിമലയാളതില്‍ വെറെ ഗ്രൂപ്പു ഉണ്ടാക്കുന്നതു ത്രൈയംബകം വില്ലൊടിക്കുന്നതു പൊലാണെന്നാണോ മാഷ് കരുതീരിക്കണത്...നല്ല ചൊടിയുള്ള ആണുങ്ങള്‍ വേറെ ഉണ്ടെന്ന് ഓര്‍ക്കണം. ഏവൂരാനും മാഷും ഇരുട്ടിലാകാതിരുന്നാല്‍ ഭാഗ്യം.
ബൂലോഗ ബ്ലോഗര്‍മാര്‍ കിണറ്റിലെ മാക്രികള്‍ അല്ല ട്ടോ മാഷേ

മാവേലികേരളം(Maveli Keralam) said...

നിര്‍ദ്ദേശങ്ങള്‍ വളരെ നന്നായിരിയ്ക്കുന്നു. പോസ്റ്റുകള്‍ക്കു കമന്റുകള്‍ കിട്ടാതെ വരുമ്പോള്‍ വ്യാകുലപ്പെടുക പുതിയവരുടെ ഒരു പരാധീനതയാണെന്നു മനസിലാക്കിയതിനു പരിഹാരമോതിയതില്‍ ഡിപ്ലോമസിയുണ്ട്.ഒരാളു പറയുന്നതു മറ്റോരാള്‍ക്കങ്ങനെ പെട്ടെന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലോ

Anonymous said...

ആകപ്പാടെ വിലക്കുമയം.

Anonymous said...

ദെവം ഉണ്ടെന്ന് പറയപ്പെടുന്നു...(അനോണിപ്പിടിയന്‍ പെട്ടിയും)
മാസ്‌ക്കുരേഡിങിന്റെയും , പ്രോക്‍സ്സിയിങ്ങിന്റേയും ഈ കാലത്ത് ഈ പെട്ടി എന്തു ചെയ്യാന്‍.
ഉദാഹരണമായി, എന്റെ ഓഫീസില്‍ 2500 പേരുണ്ട്, 1000-ഓളം മലയാളികള്‍, 250-ഓളം ബ്ലോഗ് വായനക്കാര്‍... ഒരു ഐ.പി. നിങ്ങള്‍ ബ്ലോക്ക് ചെയ്താല്‍ മാസ്‌ക്കുരേഡ്/പ്രോക്സ്സി ഐ.പി ആണെങ്കില്‍ ഉത്തരവാദിയെ പിടികിട്ടുകയും ഇല്ലാ, ബാക്കിയുള്ളവനും സ്വാഹ:...
ഇത്ര ഒളിക്കാന്‍ എന്തിരിക്കുന്നു... ആ പെട്ടിയുടെ പേരു പറയാന്‍..
ഒറ്റമൂലി ആണോ, പറഞ്ഞാല്‍ ഫലം പോകാന്‍...
വിരട്ടാതെ...
ലോനപ്പന്‍..

അദ്വൈതം അപ്പൂപ്പന്‍ said...

എനിയ്ക്കു ബൂലോക ക്ലബില്‍ മെംബെര്‍ഷിപ്പിനു ആയി ഇമൈല്‍ അഡ്രെസ്സ് അയയ്ക്കുന്നു.ദയവായി തന്നാലും

appooppan@gmail.com

ഒറ്റപ്പെട്ടവന്‍ said...

എനിയ്ക്കു ബൂലോക ക്ലബില്‍ മെംബെര്‍ഷിപ്പിനു ആയി ഇമൈല്‍ അഡ്രെസ്സ് അയയ്ക്കുന്നു.
ദയവായി തന്നാലും

shan.arakkal@gmail.com

Raji Chandrasekhar said...

ഇന്നാണ് കണ്ടത്.
ഏറെ കാര്യങ്ങള്‍ മനസ്സിലായി
നന്ദി, മാഷേ.

എസ്. ജിതേഷ്ജി/S. Jitheshji said...

നല്ല കല്പനകള്‍.....! ഒരു തികഞ്ഞ ജനാധിപത്യവാദിയായതിനാലാണ്‍ എന്‍ടെ ബ്ലോഗില്‍ ഏത് അനോണിക്കും കമണ്ടാന്‍ ആദ്യം അവസരം കൊടുത്തത്. പക്ഷേ "അനോണികളേ നിങ്ങള്‍ക്കൊരാലയം" എന്ന് ബോര്‍ഡാണെന്നു തെറ്റിദ്ധരിച്ചു പോയി പലരും...!. കാര്‍ട്ടൂണിസ്റ്റുകള്‍ അപ്രിയസത്യങ്ങളുടെ കൊച്ചുപ്രവാചകന്മാരെന്നല്ലോ വയ്പ്പ്...!!!!!..അതുകൊണ്ടു തന്നെ പറയുന്ന കാര്യങ്ങള്‍ പലതും പലര്‍ക്കും ഇഷ്ടപ്പെടാനുമിടയില്ല.

ഹരിത് said...

എന്നേം കൂടെ ആരെങ്കിലും മെംബര്‍ ആക്കുമോ?

aksharapacha@gmail.com

Anonymous said...

പ്രിയപ്പെട്ട കരീം ഭായീ..

ഒരുപാടു സന്തോഷമായി ..........
ഇനിയും സഹകരണങള്‍ പ്രതീക്ഷിക്കുന്നു....

സ്നേഹത്തോടെ
ദീപു...

കുറുമാന്‍ said...

കരീം മാഷെ, ഒരു കമന്റിന്റെ കാല്പാടുകള്‍ പിന്‍തുടര്‍ന്ന് ഇന്നാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്. വൈകിയാണെങ്കിലും കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. പ്രസക്തമായ കാര്യങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്നത്. പിന്നെ മറ്റൊരു കാര്യം പറയുവാനുള്ളത്, അനോണിയായാലും, സനോണിയായാലും, ചൊട്ടയിലെ ശീലം ചുടലവരെ.

ത്രിശങ്കു / Thrisanku said...

എന്റെ പുതിയ സംരംഭം. ത്രിശങ്കു മലയാളം ബ്ലോഗ്‌റോള്‍. ബ്ലോഗ് ലേബലുകളെ അടിസ്ഥാനമാക്കി വിഭാഗങ്ങള്‍ സെര്‍ച്ചു ചെയ്യുവാനുള്ള ലിങ്കുകള്‍ ലഭ്യമാണ്.
മറ്റ് അവശ്യ ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.

ഭൂമിപുത്രി said...

ഈ നല്ല വഴികാട്ടികള്‍ക്കു വളരെ നന്ദി.
‘ഓഫടിക്കുക’എന്നാല്‍ എന്താണെന്നു മാത്രം ഒരു പിടിയും കിട്ടിയില്ല.

K.P.Sukumaran said...

ഓഫടിക്കുകയെന്നാല്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് , ഓഫായി കമന്റുക.

ബാബുരാജ് ഭഗവതി said...

ശ്രീ. കൈപിള്ളി ഒരു തുടക്കക്കാരനെന്ന നിലയില്‍ ബ്ലോഗ്‌ ലോകത്തെ ചില്‌ കീഴ്വഴക്കങ്ങളെക്കുനിച്ച്‌ താങ്കളുടെ ഈ പേജില്‍ നിന്നാണ്‌ അറിഞ്ഞത്. കമന്റ്‌ ചെയ്ത്‌ ചിലത്‌ വീണ്ടും പോസ്റ്റ് ചെയ്യുന്നത്‌ സഭ്യമല്ലെന്ന തങ്കളുടെ അഭിപ്രായത്തെയാണ്‌ സൂചിപ്പിക്കുന്നത്.
താങ്കളുടെ ഉപദേശത്തിന്‌ നന്ദി.
എങ്കിലും ഒന്നു പറയട്ടെ കമന്റ്‌ സത്യത്തില്‍ അതേ പടി മുഴുവനുമായുംപകര്‍ത്തുകയായിരുന്നില്ല്‌. ഒരു പരിധിവരെ വികസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എങ്കിലും ഇനി അതു തുടരുകയില്ല.
കൂട്ടത്തില്‍ ചോദിക്കട്ടെ
പലപ്പോഴും ഒരു പോസ്റ്റ്. കണ്ണില്‍ പെടുമ്പോളായിരിക്കും ആ വിഷയത്തെകുറിച്ച്‌ എഴുതണമെന്നു തോനുന്നത്‌. മിക്കപ്പോഴും
ലേഖകന്റെ അഭിപ്രായത്തോട്‌ നാം എതിരായിരിക്കുകയും ചെയ്യും
ഇത്തരംസന്ദര്‍ഭത്തില്‍ വീണ്ടും അതേ കാര്യങ്ങള്‍

കുറച്ചുകൂടി വിശദമായി എഴുതുന്നതിനെ കുറിച്ച്‌ താങ്കളെന്തുപറയുന്നു?

എഴുതുമ്പോള്‍ വീണ്ടും അതേ കാര്യങ്ങള്‍ മറ്റൊരു ഭാഷയില്(വാചകങ്ങളില്‍) എഴുതുന്നതിന്റെ ബുദ്ധിമുട്ടൊഴിവക്കാന്‍ അതേ വചകം തന്നെ ഉപയോഗിക്കാനുള്ള ഒരു പ്രവണത ഉണ്ടാവുമല്ലോ?
ഇതിനൊരു കീഴ്വഴക്കം ഉണ്ടാവേണ്ടതല്ലേ?
തങ്കള്‍ അതിനെ എങ്ങിനെ കാണുന്നു.

Unknown said...

സംഭവം സത്യമാണു മാഷേ....
കാലമിത്രയായിട്ടും നമ്മടെ ഒരു പോസ്റ്റും തനിമലയാളമോ മറ്റ്‌ പരസ്യപ്പലകകളോ പരസ്യപ്പെടുത്തിയട്ടില്ല....
അല്ല അതില്‍ പരിഭവമൊന്നുമില്ലാട്ടോ....
ഇതു വായിച്ചപ്പോ വെറുതെ പറഞ്ഞെന്നേയുളളൂ...

കാഡ് ഉപയോക്താവ് said...

നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി

NAJAD.K said...

നല്ല ഉപദേശങ്ങളാണ്മാഷ്‌ തന്നത്. ഞാന്‍ ഈ അടുത്താണ് ഒരു ബ്ലോഗ് ഉണ്ടാക്കിയത്. അത് കൊണ്ടു തന്നെ എനിക്ക് ബ്ലോഗിങ്ങിനെ കുറിച്ചു അധികമോന്നുമാരിയില്ല .എന്റെ ബ്ലോഗ് ഗൂഗിള്‍ ല് സെ൪ച്ച്ചെയുമ്പോള്‍ searchs results ല് വരുവാന്‍ വേണ്ടി എന്താണ് ചെയ്യേണ്ടത്. എനിക്ക് എന്തായാലും മറുപടി തരണം കരിം മാഷേ.എന്റെ mail id ഇതാണ്:najad.najad@gmail.com.മറുപടി ഇ മെയില്‍ ആയിട്ട് അയച്ചാ മതി.പലരോടും ചോദിച്ചു ആരും മറുപടി തന്നില്ല മാഷ്‌ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

വിഷ്ണു ഹരിദാസ്‌ said...

ഇതെല്ലാം കൊള്ളാമല്ലോ... സൂപ്പര്‍.. ഇതൊക്കെ കണ്ടു വേണം നമ്മുടെ IPC യും മറ്റുമൊക്കെ നാണിക്കാന്‍.. അല്ലെ?

അങ്കിള്‍ said...

നന്നായി ഈ പോസ്റ്റ് വിണ്ടും ഇട്ടത്. മൂന്നു നാലു മാസത്തിലൊരിക്കല്‍ ഇത് വീണ്ടും വീണ്ടും ശ്രദ്ധയില്‍ പെടുത്തുന്നത് തീര്‍ച്ചയായും പഴയവര്‍ക്കും പുതിയവര്‍ക്കും നല്ലതാണ്. നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കരീം മാഷിന്റെ പോസ്റ്റിന് ഇക്കാലത്ത് എക്കാലത്തേയും കാള്‍ പ്രസക്തിയുണ്ട്.ബ്ലോഗര്‍ മാര്‍ സ്വയം പാലിക്കേണ്ട ചില മര്യാദകളും,മറ്റും ഓര്‍മ്മിപ്പിച്ചതിന് നന്ദി.
വെള്ളായണി

കരീം മാഷ്‌ said...

മാഷിന്ടെ തൂലിക: ഞാന്‍ ബൂലോക ക്ലബ്ബിനു പുറത്താണേ!.